രചന – ശംസിയ ഫൈസൽ
ദച്ചൂന്‍റെ കൈ തണ്ടയില്‍ തിണര്‍ത്ത് കിടക്കുന്ന വിരല്‍ പാടുകളും നഖം കോറിയ മുറിവും കണ്ട് ദേവനും ദീപുവും പരിഭ്രമത്തോടെ അവളെ നോക്കി
ദച്ചു പെട്ടന്ന് കൈ വലിച്ച് ഷര്‍ട്ടിന്‍റെ കൈ താഴ്ത്തിയിട്ടു
”എന്താ ദച്ചൂ കൈയ്യില്.,,
ദേവന്‍ ചോദിച്ചതും ദച്ചു അമ്മ വരുന്നുണ്ടോയെന്ന് പാളിനോക്കി
”നിന്നോടാണ് ദക്ഷാ ചോദിച്ചത് കൈയ്യിന് എന്ത് പറ്റിയെന്ന്.,,
ദീപൂന്‍റെ ശബ്ദം ഉയര്‍ന്നതും ദച്ചു അവന്‍റെ കൈയ്യിനിട്ടൊരു അടി കൊടുത്തു
”മിണ്ടാതിരി ഞാന്‍ പറയാം.,,
ദച്ചു ശബ്ദം താഴ്ത്തി പറഞ്ഞു
”നീ കളിക്കാതെ കാര്യം പറ.,
ദേവനും ദേഷ്യം വരുന്നുണ്ടായിരുന്നു
”ഇവിടെന്ന് പറഞ്ഞാല്‍ അമ്മ കേള്‍ക്കും.,
മുകളില്‍ നിന്ന് പറയാം.,,
ദച്ചു മെല്ലെ പറഞ്ഞു
അപ്പോയേക്കും അമ്മ ലൈം ഉണ്ടാക്കി കൊണ്ട് വന്ന് കൊടുത്തു
ദച്ചു മൂളിപ്പാട്ടും പാടി മുകളിലേക്ക് പോയി
”അമ്മാ ഞങ്ങളൊന്ന് ഫ്രഷായിട്ട് കിടക്കട്ടെ.,
അച്ഛന്‍ വന്നിട്ട് ഉണ്ണാനാകുമ്പോള്‍ വരാം.,,
ദേവനും ദീപുവും ഗ്ലാസ് അമ്മക്ക് തിരിച്ച് കൊടുത്ത് മുകളിലേക്ക് പോയി
”ദച്ചൂ…പറ എന്താ ഉണ്ടായത്.,
നിന്‍റെ കൈ തണ്ടയില്‍ നഖം കോറിയ പാടാണല്ലൊ.,,
ദച്ചൂന്‍റെ മുറയിലേക്ക് കയറിയ ഉടനെ ദേവന്‍ ചോദിച്ചു
”അമ്പലത്തില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ ഒരു നാറി കൈയ്യില്‍ കയറി പിടിച്ചതിന്‍റെ തിണര്‍പ്പാണ്.,,
ദച്ചു പറഞ്ഞു
”ഒരു പെണ്ണിനെ കയറി പിടിക്കാന്‍ മാത്രം ധൈര്യമുള്ള ഏത് നായിന്‍റെ മോനാണ് ഈ നാട്ടിലുള്ളത്.,,
ദച്ചൂനെ ഉപദ്രവിച്ചതറിഞ്ഞ് ദീപൂന്‍റെ മുഖം വലിഞ്ഞ് മുറുകി
”നിങ്ങളെ ആത്മാര്‍ത്ഥ സുഹൃത്ത് തന്നെ.,,
ദച്ചു പുച്ഛത്തോടെ പറഞ്ഞു
”അതിന് നന്ദു ലണ്ടനില്‍ അല്ലെ.,
അവനെങ്ങനെ നിന്‍റെ കൈയ്യില്‍ കയറി പിടിക്കാനാ.,,
ദീപു ചോദിച്ചതും ദച്ചു പല്ല് കടിച്ചു
”നിങ്ങളെ ആത്മാര്‍ത്ഥ സുഹൃത്ത് എന്‍റെ നന്ദേട്ടനാണല്ലെ.,
ഒരൊറ്റ വീക്ക് അങ് വെച്ച് തന്നാലുണ്ടല്ലൊ.,,
ആത്മാര്‍ത്ഥ സുഹൃത്തെന്ന് പറയണമെങ്കില്‍ മിനിമമം പരസ്പര വിശ്വാസമെങ്കിലും വേണം.,
എന്‍റെ നന്ദേട്ടനെ വിശ്വസിക്കാതെ തള്ളി പറഞ്ഞ് വൃത്തികെട്ടവനാക്കി ചിത്രീകരിച്ച നിങ്ങള് നന്ദൂന്‍റെ ഉറ്റ സുഹൃത്തൊന്നും അല്ല.,,
ദച്ചു കടുപ്പിച്ച് പറഞ്ഞു
”അതൊരു തെറ്റ് ധാരണയല്ലെ ദച്ചൂ..,
അവനോട് ഇപ്പോള്‍ വിളിച്ച് മാപ്പ് പറയാനും ഞങ്ങള് തയ്യാറാണ്.,
പക്ഷെ സാഹചര്യം ശെരി അല്ലാത്തത് കൊണ്ടല്ലെ.,
ഇനിയും നീയത് മനസ്സില്‍ വെച്ച് നടക്കല്ലെ.,,
ദേവന്‍ ദയനീയമായി പറഞ്ഞതും ദച്ചു ഒന്ന് മൂളി
”നീ വിഷമം മാറ്റാതെ ആരാന്ന് പറ.,
ഏതവനായാലും അവനെ ഇന്ന് ഞങ്ങള്‍ കിടത്തി ഉറക്കില്ല.,,
ദീപു ഷര്‍ട്ടിന്‍റെ കൈ മടക്കി മുഷ്ടി ചുരുട്ടി പറഞ്ഞു
”എന്നാ പോയി തല്ലി മൂലക്കിട്.,
ആരാണെന്ന് ഞാന്‍ പ്രത്യേകം പറയണ്ടല്ലാ ഹരി തന്നെ.,
അവനെല്ലാത്ത ഒരുത്തനും നമ്മുടെ നാട്ടില്‍ ഈ നാറിത്തരം ചെയ്യില്ല.,,
ദച്ചു ഹരീടെ പേര് പറഞ്ഞതും ദീപുവും ദേവനും മുഖത്തോട് മുഖം നോക്കി
”അവന് എന്നെ എന്ത് ചെയ്യാനും ഭയങ്കര ധൈര്യാണ്.,,
ഞാന്‍ പറഞ്ഞ് കൊടുത്താലും നിങ്ങള്‍ വിശ്വസിക്കില്ലെന്നാണ് അവന്‍റെ പക്ഷം.,,
നിങ്ങള്‍ക്ക് എന്നേക്കാള്‍ വിശ്വാസം ഹരിയെയാണ് പോലും.,,
ദച്ചു പറഞ്ഞു
”ദേവാ.,
മതി നാടകം.,
അവന്‍ വന്ന് വന്ന് എന്തും ചെയ്യാമെന്ന ഭാവത്തിലാണ്.,,
ഇനി വെറുതെ വിടേണ്ട.,
കൈയ്യും കാലും തല്ലി ഒടിച്ച് വല്ല ചന്തയിലും കൊണ്ടിടാം.,,
ദീപു എണീറ്റ് പോകാന്‍ നിന്നതും ദേവന്‍ തടഞ്ഞു
”സമയം ആയിട്ടില്ല ദീപൂ..,
അവന്‍റെ ഉള്ളില്‍ പല രഹസ്യങ്ങളും ഉണ്ട്.,
അവന് അര്‍പ്പണയുമായി എന്തോ ബന്ധമുള്ളതായി എനിക്ക് പലപ്പോയും അവന്‍റെ പെരുമാറ്റത്തില്‍ നിന്ന് തോന്നിയതാ.,
അതിന്‍റെ സത്യം അറിയണം.,
കൂടാതെ ഇപ്പോള്‍ ചെന്ന് അവനിട്ട് രണ്ട് പൊട്ടിച്ചാല്‍ അവന്‍ ഏത് വിതത്തിലാണ് പ്രതികാരം ചെയ്യാ എന്ന് പറയാന്‍ പറ്റില്ല.,
എന്തായാലും ഇപ്പോള്‍ പ്രശ്നത്തിനൊന്നും പോകേണ്ട.,,
ഇങ്ങനൊരു സംഭവം നമ്മള്‍ അറിയാത്ത പോലെ നടിക്കാം.,,
ദേവന്‍ പറഞ്ഞത് ദീപു ഒന്നാലോചിച്ച് സമ്മതം മൂളി
”ഒാ..ഹോ അപ്പോള്‍ എന്നെ ഉപദ്രവിച്ചവന്‍ ഇവിടെ വിലസി നടക്കട്ടെ അല്ലെ.,
ഇങ്ങനെ പ്രതികരിക്കാതിരുന്നാല്‍ ഇനിയും അവനിത് ആവര്‍ത്തിക്കില്ലെ.,
സത്യം പറഞ്ഞാല്‍ എനിക്കെന്തെങ്കിലും പറ്റിയാല്‍ ചോദിക്കാനും പറയാനും ആരുമില്ല അതാണ് വാസ്തവം.
ദച്ചു മുഖം വീര്‍പ്പിച്ച് എണീറ്റ് പോകാന്‍ നിന്നു
”ഹാ പോകല്ലെ ദച്ചൂട്ട്യേ..,
ഞങ്ങളെ പെങ്ങളെ തൊട്ടവനെ ഞങ്ങള്‍ വെറുതെ വിടോ ?
നേരിട്ട് പോയി അടിക്കില്ലെന്നെ ഒള്ളു.,,
ഇരുട്ടടി കൊടുക്കാന്‍ ഞങ്ങള്‍ ബെസ്റ്റാ.,,
ദേവന്‍ ദച്ചൂനെ നോക്കി കണ്ണിറുക്കിയും അവളെ മുഖം വിടര്‍ന്നു
”സന്തോഷായല്ലൊ.,
പിന്നെ അര്‍പ്പണ നന്ദൂന്‍റെ അടുത്ത് എത്തിയല്ലെ.,
ദീപു ചോദിച്ചു
”ഒാ..ഹ് അതൊക്കെ കൃത്യമായി എത്തി.,,
അവള്‍ക്ക് നന്ദൂനെ വളച്ചെടുക്കാന്‍ പറ്റുമെന്ന നല്ല ആത്മ വിശ്വാസമുണ്ട്.,
ദച്ചു വിഷമത്തോടെ പറഞ്ഞു
”അത് ചുമ്മാ.,
നമ്മള്‍ അതിന് സമ്മതിക്കോ ?
ഒന്നെങ്കില്‍ നിന്നെ അങ്ങോട്ടയക്കും.,,
ഇല്ലെങ്കില്‍ നന്ദൂനെ നമ്മള്‍ ഇങ്ങോട്ടെത്തിക്കും.,,
നീ പേടിക്കണ്ട അവളെ അഭിനയത്തിലൊന്നും നന്ദു വീഴില്ല.,,
ദീപു ദച്ചൂന്‍റെ തോളില്‍ കൈയ്യിട്ട് പറഞ്ഞു
”അര്‍പ്പണ ഞങ്ങള്‍ക്ക് വിളിച്ചിരുന്നു.,
അവള്‍ പറഞ്ഞത് കേട്ടാല്‍ നീ ചിരിച്ച് ചാകും.,,
ദേവന്‍ പറഞ്ഞതും ദച്ചു നെറ്റി ചുളിച്ചു
”അതെന്താ അങ്ങനൊരു കാര്യം ?
”നല്ല രീതിയില്‍ ദുബായില്‍ ജോലി ചെയ്യുന്ന അവള്‍ക്ക് ലണ്ടനില്‍ ജോലി റെഡിയാക്കി അച്ഛനോടും അമ്മയോടും പറഞ്ഞ് സെറ്റാക്കിയത് നന്ദു ആണെന്ന്.,
നന്ദു വൃത്തികെട്ടവനാണെന്ന് അറിയുന്നത് കൊണ്ട് പോകാന്‍ പേടിയായിരുന്നെന്നും.,
നന്ദു അച്ഛനെ വിളിച്ച് സംസാരിച്ച് അച്ഛന്‍റെ നിര്‍ബന്ധം കൊണ്ടാണ് ലണ്ടനിലേക്ക് വരേണ്ടി വന്നതെന്നും.,
ലണ്ടനില്‍ എത്തിയപ്പോയാണ് നന്ദു താമസിക്കുന്ന സ്ഥലത്ത് തന്നെയാണ് താമസ സൗകര്യം ഒരുക്കിയത് അറിഞ്ഞതെന്നും ഇപ്പൊ ഒാരോ നിമിഷവും പേടിച്ച് പേടിച്ചാണ് അവിടെ നില്‍ക്കുന്നതെന്നും ഏത് നിമിഷവും നന്ദു അവനെ പീഡിപ്പിക്കുമെന്നൊക്കെ പറഞ്ഞ് കരഞ്ഞ് വിളിക്കുന്നുണ്ട്.,,
അയ്യോ എന്ത് അഭിനയമാണ്.,
ചിരിക്കാതെ കണ്‍ട്രോള്‍ ചെയ്ത് നിന്നത് എങ്ങനെയാണെന്ന് ഞങ്ങള്‍ക്കെ അറിയൂ..,
ദേവന്‍ പറഞ്ഞത് കേട്ട് ദച്ചൂന് വല്ലാത്ത ദേഷ്യം തോന്നി
”കള്ള കെളവി എന്‍റെ നന്ദൂനെ പറ്റി ഇല്ലാത്തത് പറയുന്നോ ?
നന്ദൂനെ നിങ്ങള്‍ വെറുക്കാന്‍ വേണ്ടി അവള്‍ ഉണ്ടാക്കി കൂട്ടുന്ന കഥകള്‍ക്ക് ഒരവസാനമില്ലെ.,
അല്ലാ എന്നിട്ട് നിങ്ങളെന്ത് പറഞ്ഞു.,
ദച്ചു ചോദിച്ചു
”എന്ത് പറയാന്‍ അവളെ നല്ലോണം സപ്പോര്‍ട്ട് ചെയ്തു.,
പിന്നെ നന്ദൂന്‍റെ നാല് കുറ്റവും പറഞ്ഞു.,
അതോടെ അവള് ഹാപ്പി.,,
ദീപു പൊട്ടിചിരിച്ചു
”നിങ്ങള്‍ ചിരിക്കി.,,
എന്‍റെ നെഞ്ചില് തീയ്യാണ്.,,
ആ കള്ളിയുടെ കൂടെയാണല്ലൊ നന്ദേട്ടന്‍ എന്നോര്‍ക്കുമ്പോള്‍ ഒരു സമാധാനവും ഇല്ല.,,,
ദച്ചൂന് നല്ല പേടി ഉണ്ടായിരുന്നു
”നീ പേടിക്കണ്ട.,
എന്തെങ്കിലും ഒരു ഐഡിയ കണ്ടെത്തി നന്ദൂനെ കൊണ്ട് എമര്‍ജന്‍റ്സി ലീവ് എടുപ്പിക്കാം.,,
അവന്‍ വന്ന് ലീവ് തീരുന്നതിന് മുന്നെ നിന്‍റെ എക്സാം കൂടെ കഴിഞ്ഞാല്‍ നന്ദൂന്‍റെ കൂടെ നിനക്ക് ലണ്ടനിലേക്ക് തിരിച്ച് പൊക്കൂടെ.,
നന്ദൂന്‍റെ കൂടെ ചെലവഴിക്കാന്‍ അര്‍പ്പണക്ക് ഒരു അവസരവും കിട്ടരുത്.,,
അതാണ് നമ്മളിനി ചെയ്യേണ്ടത്,,
ദേവന്‍ പറഞ്ഞതും ദച്ചു ഒന്ന് മൂളി
”ഹ്മ്..,, എന്തെങ്കിലും ചെയ്യാം.,,
നിങ്ങളിപ്പൊ പോയി കുളിക്ക്.,,
വിയര്‍പ്പ് നാറീട്ട് വയ്യ.,,
ദച്ചു മൂക്ക് പൊത്തി
”ഒന്ന് പോടീ..,,
ഞങ്ങള് എ സിയില്‍ ഇരുന്നാ വര്‍ക്ക് ചെയ്യുന്നത്.,
നാറുന്നുണ്ടെങ്കില്‍ നിന്നെ തന്നെയാകും.,
നീയാദ്യം പോയി കുളിക്ക്.,,
ദീപു ഇതും പറഞ്ഞ് എണീറ്റ് പോയി
”ശെരിയാ നിന്നെ തന്നെയാ നാറ്റം.,
ഒന്ന് അടിച്ച് നനച്ച് കുളിക്കെടീ..,,
ദേവനും ദച്ചൂന്‍റെ മുറിയില്‍ നിന്ന് പോയി
ദച്ചു സ്വയം ഒന്ന് മണത്ത് നോക്കി
”ഹേയ് നല്ല മണം ആണല്ലൊ.,
ഞാന്‍ വൈകീട്ട് പോലും കുളിച്ചതല്ലെ.,
തെണ്ടികള്‍ ചുമ്മാ എന്നെ കളിയാക്കാണ്.,,
ദച്ചു ആത്മഗതത്തോടെ പിറുപിറുത്തു
അപ്പോയാണ് താഴെ അച്ഛന്‍റെ വണ്ടി വന്ന് നിര്‍ത്തിയ ശബ്ദം കേട്ടത്
ദച്ചു താഴേക്ക് ഒാടി ചെന്നു
അച്ഛന്‍റെ കൈയ്യില്‍ നിന്ന് പൊതിയും വാങ്ങി അതിലുണ്ടായിരുന്ന ലെയ്സ് പാക്കറ്റ് പൊട്ടിച്ച് കഴിച്ചു
”വല്ല്യ മെഡിക്കല്‍ ഷോപ്പിന്‍റെ മുതലാളിയാണ് പോലും ഇമ്മാതിരി പാക്കറ്റ് സ്നാക്സൊന്നും നല്ലതെല്ലന്നറിയില്ലെ.,,
ദച്ചു കഴിക്കുന്നത് നോക്കി അമ്മ അച്ഛനോട് പറഞ്ഞു
”എപ്പോയെങ്കിലും കഴിച്ചെന്ന് കരുതി ഒന്നും പറ്റില്ല.,
അല്ലെ അച്ഛാ.,
അമ്മ വലിയ നേഴ്സ് ചമയാണ്.,,
അമ്മ തന്നെ എത്ര തവണ കഴിക്കുന്നത് ഞാന്‍ കണ്ടതാ.,,
ദച്ചു പറഞ്ഞു
”ഹോ ഞാനൊന്നും പറയുന്നില്ലേയ്.,
നീയും നിന്‍റെ അച്ഛനും എന്തേലും ചെയ്യ്.,
അമ്മ മുഖം തിരിച്ച് പോയി
ഭക്ഷണം റെഡിയായതും അമ്മ എല്ലാം ടേബിളില്‍ കൊണ്ട് വെച്ചു കൂടെ സഹായത്തിന് അച്ഛനുമുണ്ട്
അപ്പോയേക്കും ദീപുവും ദേവനും ഇറങ്ങി വന്നു
ദച്ചു ചപ്പാത്തിയെടുത്ത് പ്ലേറ്റിലേക്കിട്ട് ചേട്ടമ്മാരെ നോക്കി
ചപ്പാത്തിക്ക് മുകളിലേക്ക് കറിയും ഒഴിച്ച് ദച്ചു പ്ലേറ്റെടുത്ത് എണീറ്റു
”നീയെങ്ങോട്ടാ ദച്ചൂ എണീറ്റ് പോകുന്നെ.,
അച്ഛന്‍ സംശയത്തോടെ ചോദിച്ചു
*(തുടരും..)*

by