21/04/2026

️കിഡ്നാപ്പിംങ് ലൗ  :  ഭാഗം 121

രചന – ശംസിയ ഫൈസൽ

അറിയാതെ കണ്ണ് നിറഞ്ഞ് വന്നതും ദച്ചു അവന്‍റെ  കൈയ്യിനുള്ളിലൂടെ അവളെ കൈയ്യിട്ട്  ചേര്‍ത്ത് പിടിച്ച് അവന്‍റെ കൈയ്യിന് മുകളിലേക്ക് മുഖം വെച്ച് കിടന്നു

നന്ദു കണ്ണ് തുറന്ന് അവളെ നോക്കി

അവന്‍ നോക്കുന്നുണ്ടെന്ന് തോന്നിയത് കൊണ്ടാകും ദച്ചു തല ഉയര്‍ത്തി അവനെ ഒന്ന് നോക്കി

രണ്ട് പേരുടെ കണ്ണുകളും തമ്മിലുടക്കി

ദച്ചു നന്ദൂനെ നോക്കിയൊന്ന് ചിരിക്കാന്‍ ശ്രമിച്ചു

നിറഞ്ഞ കണ്ണുകളോടെയുളള അവളെ ചിരി കണ്ട് നന്ദു ദച്ചൂനില്‍ നിന്ന് മുഖം വെട്ടിച്ചു

അവന്‍റെ അകല്‍ച്ച താങ്ങാന്‍ കഴിയാതെ ദച്ചു അവന്‍റെ കൈയ്യിലുള്ള തന്‍റെ കൈ എടുത്ത് മാറ്റി നേരെയിരുന്നു

ദച്ചു ആരും കാണാതെ നിറഞ്ഞ് വരുന്ന കണ്ണുകള്‍ കൈ തലപ്പ് കൊണ്ട് തുടച്ച് മാറ്റി കൊണ്ടിരുന്നു

താന്‍ അടുത്തിരിക്കുന്നത് നന്ദുവിനെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലോ എന്ന് കരുതി ദച്ചു എണീറ്റ് ദേവന്‍റെ അടുത്ത് പോയിരുന്ന് അവന്‍റെ തോളിലേക്ക് ചാഞ്ഞു

”എന്ത് പറ്റി ദച്ചൂ… ഹേ ?

ദേവന്‍ ദച്ചൂന്‍റെ മുടിയില്‍ തലോടി ചോദിച്ചതും അവള്‍ ഒന്നുമില്ലെന്ന് പറഞ്ഞ് ചുമല് കൂച്ചി

”അപ്പനെ ഒാര്‍ത്താണോ ?

ദേവന്‍ വീണ്ടും ചോദിച്ചതും ദച്ചു ഒന്ന് മൂളി

”പേടിക്കേണ്ട.,
അങ്കിളിന് ചെറിയ ഒാപ്പറേഷനാണ്.,,
രണ്ട് മണിക്കൂറിനുള്ളില്‍ ഒാപ്പറേഷന്‍ തിയ്യേറ്ററില്‍ നിന്ന് ഐസിയൂവിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍ പറഞ്ഞു.,
ഇങ്ങനെ കണ്ണ് നിറച്ച് നില്‍ക്കാതെ അങ്കിളിന് വേണ്ടി പ്രാര്‍ത്ഥിക്ക്.,

ദേവന്‍ ദച്ചൂന്‍റെ തോളില്‍ തട്ടി പറഞ്ഞു

”നന്ദേട്ടനോട് സംസാരിച്ചോ ?

ദച്ചു ദേവന്‍റെ തോളില്‍ നിന്ന് തല ഉയര്‍ത്തി ചോദിച്ചു

”ഓ..ഹ് ഞാനും ദീപുവും സംസാരിച്ചല്ലൊ.,

”എന്നിട്ട് നിങ്ങളെ പിണക്കമൊക്കെ മാറിയോ ?

ദച്ചു ദേവനെ നോക്കി

”പിണക്കം മാറിയോന്ന് ചോദിച്ചാല്‍ അങ്ങനെ കൂടുതല്‍ സംസാരിക്കാന്‍ പറ്റിയിട്ടില്ല.,
ആശുപത്രിയിലല്ലെ.,
അങ്കിളൊന്ന് ഒാക്കെയായി വീട്ടിലേക്ക് കൊണ്ട് പോകട്ടെ.,
എന്നിട്ട് വേണം നന്ദൂനോട് മനസ്സ് നിറഞ്ഞൊന്ന് സംസാരിക്കാന്‍.,
ആദ്യം ഇത്രനാള്‍ അവനെ തെറ്റ് ധരിച്ചതിന് മാപ്പ് പറയണം.,,

ദേവന്‍ നന്ദു ഇരിക്കുന്നയിടത്തേക്ക് പാളിനോക്കി ദച്ചൂനോട് പറഞ്ഞു

”ആ..ഹ് പെട്ടന്ന് പിണക്കം മാറ്റണം.,
പിന്നെ നിങ്ങള്‍ നന്ദൂനോട് മിണ്ടിയത് അര്‍പ്പണ അറിയാനും പാടില്ല.,,

ദച്ചു ശബ്ദം താഴ്ത്തി പറഞ്ഞു

ദേവനും ദച്ചുവും സംസാരിക്കുന്നത് കേട്ട് മനുവും ദീപുവും അവരെ അടുത്ത് വന്നിരുന്നു

”അര്‍പ്പണയുടെ കാര്യം പറഞ്ഞപ്പോയാണ്.,
കുറച്ച് നേരത്തെ അര്‍പ്പണ വിളിച്ചിരുന്നു.,
ദീപൂനാണ് വിളിച്ചത്.,,

ദേവന്‍ പറഞ്ഞു

”എന്തിന് ?
അവള്‍ക്ക് നിര്‍ത്താനായില്ലെ.,,

മനു ദേഷ്യത്തോടെ ചോദിച്ചു

”അവള്‍ വിളിച്ച് പറയുന്നതാണ് കോമഡി.,
ഞാനും അഭിയും മരുന്ന് വാങ്ങാന്‍ നിന്നപ്പോയാണല്ലൊ നന്ദു വന്നത്.,
നന്ദൂനെ അഭിന്‍റെ കൂടെ റൂമിലേക്ക് അയച്ച് ഞാന്‍ മരുന്ന് വാങ്ങി  സിസ്റ്ററെ ഏല്‍പിച്ചപ്പോയാണ് അര്‍പ്പണ വിളിച്ചത്.,
മരുന്ന് കൊടുത്ത് ഞാന്‍ മാറി നിന്നു.,
എനിക്കറിയാലോ പുതിയ എന്തോ കള്ളക്കഥ തയ്യാറാക്കിയുള്ള വിളിയാണെന്ന്.,
ഫോണെടുത്തതും കേള്‍ക്കുന്നത് അര്‍പ്പണയുടെ കരച്ചിലാണ്.,
ആദ്യം ഞാനൊന്ന് ഷോക്കായി.,
പെട്ടന്നൊരു കരച്ചില് കേട്ടാല്‍ ആരായാലും പേടിച്ച് പോകും.,

ദീപു പറഞ്ഞു

”എന്നിട്ട് അവളെന്താ പറഞ്ഞതെന്ന് പറ.,

ദച്ചു തിടുക്കം കൂട്ടി

”അവള് കരച്ചിലോടെ പറയുന്നത് നന്ദു അവന്‍റെ കൂട്ടുകാര്‍ക്ക് അവളെ കൂട്ടികൊടുക്കാന്‍ നോക്കിയെന്ന്.,
അപ്പന് ആക്സിഡന്‍റ് പറ്റിയത് കേട്ട് നാട്ടിലേക്ക് വരാന്‍ നിന്നപ്പോള്‍.,
കൂടെ താമസിക്കുന്ന കൂട്ടുകാര്‍ക്കിടയില്‍ അവളെ ഒറ്റകാക്കി അവര്‍ക്ക് അവളെ യൂസ്ചെയ്യാനുള്ള അവസരം നന്ദു ഉണ്ടാക്കി കൊടുത്തു എന്ന്.,
കൂട്ടുക്കാരോട് നന്ദു പറഞ്ഞത് അവള്‍ ഒളിഞ്ഞ് കേട്ടതാണെന്ന് പോലും.,,
പേടിച്ച് പോയ അവള്‍ നന്ദു ഇറങ്ങുന്നതിന് മുമ്പെ നന്ദൂന്‍റെ വീട്ടില്‍ നിന്നിറങ്ങിയെന്ന്.,
ഇപ്പൊ അവിടെയുള്ള ഹോസ്റ്റലിലാണല്ലൊ താമസം.,

ദീപു പറഞ്ഞ് നിര്‍ത്തി

”ആ..ഹ കൊള്ളാലോ നല്ല കഥ.,

മനു പുച്ഛത്തോടെ പറഞ്ഞു

”ഇത് മാത്രമല്ല.,
നന്ദു നാട്ടിലേക്ക് വന്നതിന് മറ്റൊരു ഉദ്ദേശമുണ്ട്.,
അവന് വേറെ ഏതോ പെണ്ണുമായി അടുപ്പത്തിലാണ്.,,
അവളെ കാണാനും കൂടെയുള്ള വരവാണിത്.,
പിന്നെ ദച്ചൂനെ നന്ദൂന്‍റെ കൂടെ താമസിപ്പിക്കരുത്.,,
ദച്ചൂനെ അപഹരിച്ച് ഏതോ മാഫിയക്ക് വില്‍ക്കുന്നതിനെ പറ്റി ഫോണില്‍ സംസാരിക്കുന്നത് കേട്ടെന്ന്.,
ദച്ചൂനെ നന്ദൂന്‍റെ കൂടെ എങ്ങോട്ടും വിടാതെ ഞാനും ദേവനും ശ്രദ്ധിക്കണം പോലും.,

ദീപു പറഞ്ഞത് കേട്ട് ദച്ചൂന് ചിരി വന്നു

”മനൂ.. നേരത്തെ കേട്ട കഥയേക്കാള്‍ സൂപ്പര്‍ ഇതാണ്.,
അവള് നന്നായി സിനിമ കാണുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നു.,
നല്ല നല്ല കഥകള്‍ കിട്ടുന്നുണ്ട്.,,

ദച്ചു പറഞ്ഞു

”ശെരിക്കും വിശ്വസിക്കാന്‍ വേണ്ടി തന്നെ പറയുന്നതാണോ ആ പെണ്ണ്.,
തലക്കെന്തോ ഒാളമുണ്ടതിന്.,

മനു അര്‍പ്പണയെ കളിയാക്കി

”ഇത്രനാള്‍ അവളെ കള്ളക്കഥകള്‍ വിശ്വസിച്ച ഞങ്ങളാണ് ശെരിക്കും മണ്ടമ്മാര്.,,

ദേവന്‍ സ്വയമൊന്ന് നിശ്വസിച്ചു

”സ്വയം ഒരു ബോധമുണ്ടാകുന്നത് നല്ലതാ.,
എന്തായാലും മണ്ടനാണെന്ന് സ്വയം അംഗീകരിച്ചല്ലൊ.,

മനു പറഞ്ഞതും ദേവന്‍ അവനെ നോക്കി പല്ലിറുമ്പി

”അല്ലാ ദീപു എന്നിട്ട് അര്‍പ്പണയോട് നിയെന്ത് പറഞ്ഞു,

ദച്ചു ദീപൂനെ നോക്കി

”എന്തോന്ന് പറയാനാ അവളോട്.,
നല്ലോണം സപ്പോര്‍ട്ട് ചെയ്ത് കൊടുത്തു.,
ഞാന്‍ വിശ്വസിച്ചെന്ന് കരുതിക്കോട്ടെ.,,

”ഹ്മ്..,,
എന്തായാലും കുറച്ച് നാള്‍ ഇങ്ങനെ തന്നെ പോട്ടെ.,
അവളെ മനസ്സിലിരിപ്പ് അറിയാലോ .,,

മനു പറഞ്ഞത് എല്ലാവരും അംഗീകരിച്ചു

ദച്ചവും ദേവനും ദീപുവും മനുവും കൂടെ കൂട്ടം കൂടി സംസാരിക്കുന്നത് സംശയത്തോടെ നോക്കാണ് നന്ദു

കൂട്ടം കൂടി ഇത്ര സീരിയസ്സായി ചര്‍ച്ച ചെയ്യുന്നത് എന്താണെന്ന് നന്ദുവിന് മനസ്സിലായില്ല

അഭി ഫോണില് അവന്‍റെ തുണിക്കടയിലെ കണക്കുകള്‍ നോക്കുന്ന തിരക്കിലായതിനാല്‍ അവന്‍ ഇവര് കൂടിയിരുന്ന് സംസാരിക്കുന്നത് ശ്രദ്ധിച്ചിരുന്നില്ല

അമ്മ കണ്ണടച്ച് അപ്പന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്

”ഹെയ് ഇനി പിന്നെ പറയാം നന്ദു നോക്കുന്നുണ്ട്.,,

നന്ദു അവരെ നോക്കുന്നത് ശ്രദ്ധയില്‍ പെട്ട ദീപു മെല്ലെ ശബ്ദം താഴ്ത്തി പറഞ്ഞതും എല്ലാവരും ഡീസന്‍റായി നേരെ ഇരുന്നു

”നന്ദു അവിടെ ഒറ്റക്കിരിക്കുമ്പോള്‍ നീ ഇവിടെ വന്നിരിക്കുന്നത് ശെരിയല്ല ദച്ചൂ..
നീ പോയി അവന്‍റെ അടുത്ത് ചെന്നിരിക്ക്.,,

ദീപു ദച്ചൂനെ നന്ദൂന്‍റെ അടുത്തേക്ക് പറഞ്ഞയക്കാന്‍ നോക്കി

”എനിക്ക് വയ്യ.,,
ഞാന്‍ ഇവിടെ ഇരുന്നോളാം.,,

ദച്ചു എണീറ്റ് പോകാന്‍ കൂട്ടാക്കിയില്ല

”ഡീ പെണ്ണെ നീ ഇവിടെ കുത്തിയിരിക്ക്.,
അവന്‍ അവന്‍റെ പാട് നോക്ക് പോകും,
നന്ദൂനെ കൊത്തി കൊണ്ട് പോകാന്‍ തക്കം പാര്‍ത്തിരിക്കാണ് അര്‍പ്പണ.,
നന്ദൂനെ വേണ്ടവിധം പരിഗണിച്ചില്ലെങ്കില്‍ നന്ദു അവന്‍റെ ഇഷ്ടം നോക്കി പോകും.,,

മനു ദച്ചൂനെ പേടിപ്പിച്ചതും അവള്‍ ചാടി എണീറ്റ് അവരെ ഒന്ന് നോക്കി

”ഒന്ന് വേഗം ചെല്ല് ദച്ചൂ..,,

ദേവന്‍ ദച്ചൂനെ പിടിച്ച് പതുക്കെ ഒന്ന് തള്ളി

ദച്ചു മനസ്സില്ലാ മനസ്സോടെ നന്ദൂന്‍റെ അടുത്ത് ചെന്നിരുന്നു

ദച്ചു അടുത്ത് വന്നിരുന്നിട്ടും നന്ദൂനൊരു കുലുക്കവും ഉണ്ടായിരുന്നില്ല

അറിയാത്ത ആരോ അടുത്ത് വന്നിരുന്ന മുഖഭാവമായിരുന്നു അവന്‍റേത്

ദച്ചൂന്‍റെ സങ്കടം വഴി മാറി ദേഷ്യമായി

അവള്‍ അവനെ ഒന്ന് നോക്കി

”ആ കണ്ണ് കുത്തി പൊട്ടിക്കാനാണ് തോന്നുന്നത് ദുഷ്ടന്‍.,,
ആരാണെന്നാ അവന്‍റെ വിചാരം.,
ഭാര്യ അടുത്തിരുന്നിട്ടും കുലുക്കമില്ലാത്ത മന്‍ഷ്യന്‍.,
ഇത്ര ദിവസം ഇങ്ങേര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കിയ ഞാന്‍ മണ്ടി.,

ദച്ചു ആത്മഗതം പറഞ്ഞു

സഹികെട്ട് ദച്ചു നന്ദൂന്‍റെ കൈയ്യിലൊന്ന് തോണ്ടിയതും നന്ദു അവന്‍റെ കൈ മാറ്റി

ദച്ചു അവന്‍റെ തോളിലേക്ക് തല വെച്ച് കിടന്നു
നന്ദു ഇഷ്ടക്കേടോടെ അവന്‍റെ തോളില്‍ നിന്ന് അവളെ തല എടുത്ത് മാറ്റി

അവന്‍റെ പ്രവര്‍ത്തിയില്‍ പ്രക്ഷുബ്ധയായ ദച്ചു നന്ദൂനെ അമര്‍ഷത്തോടെ നോക്കി

അവളെ നോട്ടത്തിലും പതറാത്ത നന്ദൂന്‍റെ കൈയ്യിലേക്ക് മുഖം കൊണ്ട് വന്ന് ദച്ചു ദേഷ്യത്തോടെ അമര്‍ത്തി കടിച്ചു

*(തുടരും…)*