17/04/2026

️കിഡ്നാപ്പിംങ് ലൗ : ഭാഗം 96

രചന – ശംസിയ ഫൈസൽ

 

”എന്ത് പറ്റി ദച്ചൂ..,
നന്ദു എന്താ പറഞ്ഞെ ?

ദച്ചൂന്‍റെ നിറഞ്ഞ മിഴികള്‍ കണ്ട് മനു വേവലാതിയോടെ കാര്യം തിരക്കി

ദച്ചൂന് മറുപടിയൊന്നും പറയാന്‍ പറ്റുന്നുണ്ടായിരുന്നില്ല

”നീയൊന്ന് പറയുന്നുണ്ടോ ദച്ചൂ..,
ഇനി നന്ദു നിന്നെ വഴക്ക് പറഞ്ഞോ ?

മനു ബൈക്ക് റോഡിനോട് ചേര്‍ന്ന് നിര്‍ത്തി ദച്ചൂനെ തിരിഞ്ഞ് നോക്കി ചോദിച്ചു

”നമ്മുടെ പ്രതീക്ഷയെല്ലാം തെറ്റി മനൂ..,
ഇനി ഒന്നും നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല.,,
നന്ദേട്ടനെ എനിക്ക് നഷ്ടപ്പെടാന്‍ പോകാണ്.,,

ദച്ചു തേങ്ങി

”നിന്ന് മോങ്ങാതെ കാര്യം എന്താന്ന് മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ പറ ?

മനൂന് ദേഷ്യ വരുന്നുണ്ടായിരുന്നു

”ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല.,
എല്ലാം കൈ വിട്ട് പോയില്ലെ.,,

ദച്ചു വീണ്ടും ഏങ്ങി കരച്ചു

”ച്ഛീ..,, ഇറങ്ങെടീ അങ്ങോട്ട്.,,

മനു ഒച്ചയെടുത്തതും ദച്ചു കരച്ചില് നിര്‍ത്തി പെട്ടന്ന് ബൈക്കില്‍ നിന്നിറങ്ങി

”ഇനി ഇവിടെ കിടന്ന് പട്ടിയെ പോലെ മോങ്ങിയാ ഞാനെന്‍റെ പാട്ടിന് പോകും.,,
അവളെ ഒരു കീരി സൗണ്ട്.,,
ഒരു കാര്യം ചോദിച്ചാല്‍ അതിനുള്ള ഉത്തരമല്ലാത്തതെല്ലാം പറഞ്ഞോളും.,,

മനു കോപത്തോടെ എന്തൊക്കെയോ വിളിച്ച് പറഞ്ഞു

”നീ പോടാ പട്ടി.,
നിന്‍റെ ബൈക്കില്‍ കയറിയപ്പോള്‍ തൊട്ട് തുടങ്ങിയതാ ഇറക്കി വിടുമെന്ന ഭീഷണി.,
നിന്‍റെ ഈ പാട്ട വണ്ടിയില്‍ കയറിയാല്‍ മാത്രമല്ല ഞാനെന്‍റെ വീട്ടിലെത്താ.,
നല്ല ഒന്നാന്തരം സിനിമാ പാട്ടും ആസ്വദിച്ച് ആനവണ്ടിയില്‍ ഞാന്‍ പൊക്കോളാം.,,
അല്ലെങ്കില്‍ ഞാനൊരു ഒാട്ടോ വിളിച്ചോളാം.,
നീ നിന്‍റെ പാട്ടിനോ കഥക്കോ പോ .,,

ദച്ചുവും വിട്ട് കൊടുക്കാതെ ദേഷ്യം ഒട്ടും കുറക്കാതെ പറഞ്ഞു

”ഒാക്കെ ഞാന്‍ പോയേക്കാം.,
ഒരു പത്ത് അമ്പത് കിലോ താങ്ങി കൊണ്ട് പോകേണ്ട ആവിശ്യം എനിക്കും ഇല്ല.,
നീ ആനവണ്ടിക്കോ പാണ്ടിലോറിയിലോ കയറി വീട്ടിലേക്ക് പോ.,
പക്ഷെ ഒരു കാര്യം ഇനി ഒരു സഹായവും ചോദിച്ച് എന്‍റെ അടുത്തേക്ക് വരരുത്.,,
പ്രത്യേകിച്ച് ആ അര്‍പ്പണയുടെ കാര്യത്തില്‍.,,

മനു ഹെല്‍മെറ്റെടുത്ത് തലയില്‍ വെച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് പോകാന്‍ നിന്നതും ദച്ചു പെട്ടന്ന് ബൈക്കിന്‍റെ കീ ഊരിയെടുത്തു

”ഡീ കുരുട്ടെ ആ ചാവി താടീ..,,

മനു ചാവി തട്ടിപറിക്കാന്‍ നോക്കിയതും ദച്ചു അവന്‍റെ കൈയ്യില്‍ തന്നെ വെച്ച് കൊടുത്തു

”സോറി മനൂ..,
എനിക്ക് സഹായം ചോദിക്കാന്‍ നീയല്ലെയൊള്ളു.,
ഞാന്‍ നിന്‍റെ പാട്ട വണ്ടിയില്‍ തന്നെ വന്നോളാം
നീ ചോദിക്കുന്നതിന് മാത്രം മറുപടി പറഞ്ഞ് നല്ല കുട്ടിയായി മിണ്ടാതെ ഇരുന്നോളാം.,
പിന്നൊരു കാര്യം ആ അര്‍പ്പണയുടെ തന്തക്ക് എന്നോടല്ല ദേഷ്യം നിങ്ങളെ കുടുംബത്തോടാണ്.,,
ഇപ്പോള്‍ എന്‍റെ കൂടെ കുടുംബമാണെങ്കിലും അയാളെ ലക്ഷ്യം മിസിസ്സ് രമ്യയുടെ കുടുംബത്തിന്‍റെ സമാധാനം കളയുക എന്നതാണ്.,
ഒരു മകനെന്ന നിലയില്‍ ഈ കാര്യങ്ങളെല്ലാം അറിഞ്ഞ സ്ഥിതിക്ക് കുടുംബത്തെ രക്ഷിക്കേണ്ട കടമ നിനക്കാണ്.,

ദച്ചു ബൈക്കില്‍ കയറി ഇരുന്നോണ്ട് പറഞ്ഞു

”പരീക്ഷയില്‍ തോറ്റാലും ഈ പരീക്ഷണത്തില്‍ ഞാന്‍ തോല്‍ക്കൂല മോളെ.,
പിന്നെ ഭര്‍ത്താവിന്‍റെ കുടുംബത്തെ രക്ഷിക്കേണ്ട കടമ മരുമകളായ നിനക്കും ഉണ്ട് അത് മറക്കണ്ട.,
അതിനേക്കാള്‍ നീ ശ്രദ്ധിക്കേണ്ടത് ഭര്‍ത്താവിനെ ഉറ്റ കൂട്ടുക്കാരി അടിച്ചോണ്ട് പോകാതിരിക്കാനാണ്,,

മനു വണ്ടിയെടുത്തിങ്ങനെ പറഞ്ഞതും ദച്ചൂന്‍റെ മുഖം വാടി

ദച്ചൂന്‍റെ ശബ്ദമൊന്നും കേള്‍ക്കാതെ വന്നതും മനു സംശയത്തോടെ മിററിലൂടെ അവളെ നോക്കി

”നീ പിന്നെയും ഒാഫായോ ദച്ചൂ..,
എന്ത് പറ്റി നിനക്ക്.,
നന്ദു ഫോണ്‍ വിളിച്ച് വെച്ചപ്പോള്‍ മുതല്‍ നീയാകെ സങ്കടത്തിലാണല്ലൊ.,,

മനു സമാധാനപരമായി കാര്യങ്ങള്‍ തിരക്കി

”’എടാ നമ്മള്‍ ആദ്യം കരുതിയത് അര്‍പ്പണയുടെ ലണ്ടനിലേക്കുള്ള യാത്ര മുടക്കണം എന്നല്ലെ.,
എന്നാല്‍ മാത്രമെമല്ലെ നമുക്ക് എന്തൊങ്കിലൊക്കെ ചെയ്യാന്‍ പറ്റൂ.,,

ദച്ചു ചോദിച്ചതും മനു തലയാട്ടി

”അതെ അതിനിപ്പോള്‍ എന്താ ?

”മനൂ..,
നന്ദേട്ടന്‍ വിളിച്ചപ്പോള്‍ പറയാണ് അര്‍പ്പണ നാളെ ലണ്ടനില്‍ എത്തുമെന്ന്.,
അതും അവള്‍ താമസിക്കുന്നത് നന്ദേട്ടന്‍റെ വീട്ടിലും.,
എനിക്കിതൊന്നും കേട്ടിട്ട് സഹിക്കുന്നില്ല.,,
അര്‍പ്പണ കൊടും വിഷമാണ്.,,
നന്ദേട്ടനെ കിട്ടാന്‍ അവളെന്തും ചെയ്യും.,

ദച്ചു പറഞ്ഞത് മനൂനും വിശ്വസിക്കാന്‍ പറ്റിയില്ല

”ഹേ അപ്പോള്‍ അര്‍പ്പണയുടെ അമ്മയല്ലെ അടുത്ത ആഴ്ച്ച എങ്ങാണ്ട് ആണ് അവള്‍ ടിക്കറ്റെടുത്തതെന്ന് പറഞ്ഞത്.,,

മനു സംശയത്തോടെ ചോദിച്ചു

”അതെ.,
എന്നെ മാനസികമായി തളര്‍ത്താന്‍ അര്‍പ്പണ എനിക്ക് ഫ്ലൈറ്റ് ടിക്കറ്റിന്‍റെ ഫോട്ടോ അയച്ച് തന്നിരുന്നു.,,
അതില്‍ അടുത്ത മാസം എന്തോ ആണ് ഡേറ്റ് കണ്ടത്.,,
വേണമെങ്കില്‍ അവളെ അച്ഛന്‍ പറഞ്ഞിട്ട് ആ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് നാളെത്തെ ഡേറ്റിലേക്കുള്ള  ടിക്കറ്റ് എടുത്തതാകാം.,,

ദച്ചു പറഞ്ഞതും മനു ഒന്ന് മൂളി

”ഇനിയെന്ത് ചെയ്യും മനൂ..,,

ദച്ചു ചോദിച്ചതും മനു ഒന്ന് ആലോചിച്ചു

” ഒറ്റ വഴിയൊള്ളു ദച്ചൂ..,
നന്ദൂനെ വിവരം അറിയിക്കണം.,
പെട്ടന്ന് പറഞ്ഞാലൊന്നും അര്‍പ്പണയെ അവന്‍ അവിശ്വസിക്കില്ല.,,
പക്ഷെ നമുക്ക് അര്‍പ്പണ അവിടെ എത്തുന്നതിന് മുമ്പ് അവനെ എല്ലാം വിളിച്ചറിയിച്ചെ പറ്റൂ..,,

മനു പറഞ്ഞു

” അതൊന്നും നടക്കത്തില്ല മനൂ..,
നന്ദേട്ടന്‍റെ ഫോണ്‍ അവള്‍ കണക്ട് ചെയ്തിട്ടുണ്ടാകും.,
പിന്നെ അര്‍പ്പണ ഇക്കാര്യം അറിഞ്ഞാല്‍ അവള്‍ക്കൊരു ദാക്ഷിണ്യവും ഇല്ലാത്തതാണ് അവളെ അച്ഛന്‍റെ ആള്‍ക്കാറ് രണ്ട് കുടുംബത്തേയും തീര്‍ത്ത് കളയും.,
എന്ത് ചെയ്യുമ്പോയും കുടുംബത്തെ സേഫാക്കി വെക്കണം.,,
അത് നമ്മള്‍ മറന്ന് പോകരുത് മനു.,

ദച്ചു പറഞ്ഞത് മനുവും ശെരി വെച്ചു

”ഹ്മ്..,, എന്തായാലും ആലോചിച്ചൊരു തീരുമാനം എടുക്കാം.,
നിനക്ക് വിശക്കുന്നില്ലെ എവിടേലും കയറി ഭക്ഷണം കഴിച്ചിട്ടാകാം ഇനിയുള്ള യാത്ര.,,

മനു ഒരു ഹോട്ടലിന് ഒാരം ചേര്‍ന്ന്  നിര്‍ത്തി

”എനിക്കൊന്നും വേണ്ട മനൂ..,
ഒട്ടും വിശപ്പില്ല.,

ദച്ചു വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ മടി പിടിച്ച് നിന്നതും മനു നിര്‍ബന്ധിപ്പിച്ച് ഇറക്കി കഴിക്കാന്‍ കയറി

”ചേട്ടാ രണ്ട് ബിരിയാണി രണ്ട് ചിക്കന്‍ ഫ്രൈ.,,

മനു ഒാഡര്‍ കൊടുക്കുന്നത് കണ്ട് ദച്ചു അവനെ നോക്കി

”ഇത്ര ടെന്‍ഷന്‍റെ ഇടയില്‍ എങ്ങനെ ഇതൊക്കെ കഴിക്കും.,,

ദച്ചു അന്തംവിട്ട് ചോദിച്ചു

”നന്നായി കഴിച്ചാലെ നല്ല ആശയങ്ങള്‍ കിട്ടൂ..,
നീയും കഴിക്ക്.,
ഒരു ജ്യൂസും കൂടെ പറഞ്ഞാലോ ?

മനു ചോദിച്ചതും ദച്ചു അവന് നേരെ കൈ കൂപ്പി

ഭക്ഷണം വരാന്‍ വേണ്ടി കാത്തിരിക്കുമ്പോയാണ് ദച്ചൂന്‍റെ വീട്ടില്‍ നിന്ന് അമ്മയുടെ കോള്‍ വന്നത്

അമ്മയോട് സംസാരിച്ച് വെച്ചപ്പോയേക്കും ബിരിയാണി വന്നു

രണ്ട് പേരും കഴിച്ചെണീറ്റതും ബില്ല് വന്നു

”അപ്പോള്‍ ഐശ്വര്യമായി വെച്ചോളു.,
ടിപും കൂടെ കൊടുത്തേക്കണെ.,,

മനു ബില്ല് ദച്ചൂന് കൈമാറിയതും ദച്ചു അവനെ തുറിച്ച് നോക്കി

”എടാ ദുഷ്ടാ ചുമ്മാതല്ല നിനക്ക് കഴിക്കാനിത്ര ആവേശം.,,

പൈസ കൊടുത്ത്  അവിടെന്നിറങ്ങി

വീട്ടിലേക്ക് പോകുന്നതിനിടക്ക് തന്നെ അര്‍പ്പണ ലണ്ടനിലേക്ക് പോകാതിരിക്കാന്‍ എന്ത് ചെയ്യാന്‍ പറ്റുമെന്ന ചര്‍ച്ചയിലാണ് രണ്ട് പേരും

”ദച്ചൂ നീ അര്‍പ്പണയുടെ അമ്മക്കൊന്ന് വിളിച്ച് നോക്ക്.,,
ആന്‍റിക് ഈ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റിയാലോ ?

മനു പറഞ്ഞതും ദച്ചു അവരെ ഫോണിലേക്കടിച്ചു കാര്യങ്ങളെല്ലാം സംസാരിച്ചു

”മനു.,
ആന്‍റി നാളെ അവള്‍ പോകുന്ന കാര്യം അറിഞ്ഞിട്ട് പോലുമില്ല.,,
സ്വന്തം അമ്മയോട് പോലും ഇത് വരെ നാളെ ലണ്ടനിലേക്ക്  പോകുന്നത് പറഞ്ഞിട്ടില്ലെങ്കില്‍ അതിന്‍റെ പിന്നിലെന്തോ ഉണ്ട്.,,

ദച്ചു പറഞ്ഞതും മനുവും അത് ചിന്തിക്കാതിരുന്നില്ല

”അഭിയോട് നമുക്കീ കാര്യം പറഞ്ഞാലോ ?
അവനും കൂടെ ഉണ്ടെങ്കില്‍ നമുക്ക് കുറച്ച് ഐഡിയാസ് കിട്ടില്ലെ.,,

മനു അവന്‍റെ അഭിപ്രായം പറഞ്ഞു

”അത് വേണ്ട.,,,
അവന്‍ നിന്നെ പോലെയല്ല.,
ഇതൊക്കെ കേട്ടാല്‍ പേടിച്ച് അപ്പനോട് പറഞ്ഞ് കൊടുക്കും.,,
അപ്പനോട് പറഞ്ഞാല്‍ പ്രശ്നം വലുതാകും.,
തല്‍ക്കാലം നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി.,

ദച്ചു പറഞ്ഞതും മനു പിന്നെ എതിര്‍ത്തൊന്നും പറഞ്ഞില്ല

അങ്ങനെ കുറേ സമയത്തെ യാത്രക്കൊടുവില്‍ ദച്ചൂന്‍റെ നാട്ടിലെത്തി

”ദച്ചു അത് ഹരിയല്ലെ.,,
ഞാനിറങ്ങി അവനിട്ട് രണ്ട് പൊട്ടിച്ചാലോ ?
ജയിലില്‍ നിന്ന് ഇറങ്ങിയ ഉടനെ നമ്മുടെ അപ്പനെ ഭീഷണിപ്പെടുത്തിയേക്കുന്നു.,,
നമുക്കിട്ട് പണിയുമെന്ന്.,,
അവന്‍റെ കഴപ്പ് ഞാനങ് മാറ്റി കൊടുത്താലോ ?

ഒരു കടതിണ്ണയില്‍ ഫോണ്‍ വിളിച്ചിരിക്കുന്ന ഹരിയെ കണ്ട് മനു പറഞ്ഞു

”എന്‍റെ പൊന്ന് മനൂ..,
അല്ലെങ്കിലെ പ്രശ്നങ്ങള്‍ കൊണ്ട് തട്ടി തടഞ്ഞ് നടക്കാന്‍ വയ്യ.,,
ഇനി ആ ഹരിയെ കൂടെ ചൊറിഞ്ഞ് ഇല്ലാത്ത പ്രശ്നം ഉണ്ടാക്കേണ്ട.,

ദച്ചു പറഞ്ഞതും മനു ഒന്ന് മൂളി

”ഹ്മ്..,, അവനിട്ടൊരു ഇരുട്ടടി ഞാന്‍ കൊടുക്കുന്നുണ്ട്.,,

മനു പുച്ഛത്തോടെ പറഞ്ഞു

ദച്ചൂനെ അവളെ വീട്ടില്‍ ഇറക്കി കൊടുത്ത് മനു തിരിച്ച് പോയി

ദച്ചു മൂളിപാട്ടും പാടി അകത്തേക്ക് കയറി

”ഒന്നവിടെ നിന്നെ.,,

സോഫയില്‍ ഇരിക്കുന്ന ചേട്ടമ്മാരെ ശ്രദ്ധിക്കാതെ പോകുന്ന ദച്ചൂനെ അവര്‍ പിറകില്‍ നിന്ന് വിളിച്ചു

*(തുടരും..)*