23/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 38

രചന – ശംസിയ ഫൈസൽ

തീക്ഷ്ണമായ അര്‍പ്പണയുടെ നോട്ടത്തില്‍ ദച്ചു പതറാതെ  തിരിച്ചും കോപം ഒട്ടും കുറക്കാതെ നോക്കി

”എന്താണ് തന്‍റെ നോട്ടത്തില്‍ എന്നെ ഉരുക്കി കളയോ ?

ദച്ചു പുച്ഛത്തോടെയാണത് ചോദിച്ചത്

”അതേടീ ..
നിന്നെ മാത്രമല്ല നിന്‍റെ കുടുംബത്തേയും ഞാന്‍ ഉരുക്കി കളയും എന്‍റെ സ്വഭാവം നിനക്കറിയാവുന്നതല്ലെ.,,

അപ്പു ശബ്ദം താഴ്ത്തി അന്നയെ നോക്കി പറഞ്ഞു

”ഒരു വട്ടം ഞാന്‍ പേടിച്ചൊന്ന് മാറി നിന്നത് സത്യമാ.,

അന്ന് നീ കാരണം എന്‍റെ പ്രണയത്തെ ഉപേക്ഷിച്ചതാ ഞാന്‍    പക്ഷെ എന്ത് ചെയ്യാന്‍ ഞങ്ങളെ പ്രണയം സത്യം ആയത് കൊണ്ടാകും വീണ്ടും ദൈവം ഞങ്ങളെ ഒന്നിപ്പിച്ചത്.,,

അത് പറയുമ്പോള്‍ ദച്ചൂന്‍റെ ചുണ്ടിലൊരു അഭിമാനത്തിന്‍റെ ചിരിയുണ്ടായിരുന്നു

” നീയതിനകം സന്തോഷിക്കണ്ട
ഒരു വട്ടം നിങ്ങളെ തമ്മില്‍ വേര്‍പ്പെടുത്താന്‍ എനിക്ക് പറ്റിയിട്ടുണ്ടെങ്കില്‍ എനിക്കിനിയും നിങ്ങളെ രണ്ടാക്കാന്‍ വളരെ എളുപ്പമാണ്,
എന്‍റെ കളികളൊന്നും ചെറുതല്ലെന്ന് നിനക്ക് മനസ്സിലായതല്ലെ.

അര്‍പ്പണ ഒന്ന് കോട്ടി ചിരിച്ചു

”മനുഷ്യ രൂപം പ്രാപിച്ച രാക്ഷസിയാണ് നീയെന്ന് എനിക്ക് നന്നായിട്ടറിയാം.,
എന്നാലും നിന്നെ നേരിടാന്‍ ഞാന്‍ തന്നെ ധാരാളം.,
അധികം എന്നെ കയറി മാന്താനാണ് ഭാവമെങ്കില്‍ നിന്‍റെ തനി രൂപം നന്ദേട്ടന്‍റെ മുന്നില്‍ അഴിക്കാന്‍ എനിക്ക് ഒരു സെക്കന്‍റ് മതി അത് എപ്പോയും ഒാര്‍മയില്‍ ഇരിക്കട്ടെ.,,

ദച്ചു ഭീഷണി സ്വരത്തില്‍ അര്‍പ്പണയെ നോക്കി

അത് കേട്ട് അര്‍പ്പണ പൊട്ടിചിരിച്ച്

”നീ തുറന്ന് പറയുന്ന ഒരു നിമിഷം മാത്രം മതി നിന്‍റെ കുടുംബത്തെ ഈ ഭൂമിയില്‍ നിന്നെനിക്ക് തുടച്ച് കളയാന്‍.,
നീയും കുടുംബവും എന്‍റെ കൈ വെള്ളയില്‍ ഒതുങ്ങുന്ന വെറും കുഞ്ഞുപുഴുക്കളാണ്.,,

ഇത് പറയുമ്പോ അര്‍പ്പണയുടെ മുഖം വലിഞ്ഞ് മുറുകി

അര്‍പ്പണയുടെ വാക്കുകള്‍ക്ക് മറുപടി കൊടുക്കാന്‍ നിന്നപ്പോയാണ്  നന്ദു അങ്ങോട്ട് വരുന്നത് കണ്ടത്

” പോകുന്നതിന് മുമ്പ് എനിക്ക് നിന്നെ ഒന്ന് കാണണം.,
കണ്ടെ പറ്റൂ..,

അര്‍പ്പണ ശബ്ദം താഴ്ത്തി ദച്ചൂനെ നോക്കി പറഞ്ഞ് നന്ദൂനെ നോക്കി ചിരിച്ചു

”എന്താണ് രണ്ടാളും കൂടെ ഒരു സ്വകാര്യം.,

നന്ദു ഫോണ്‍ പോക്കറ്റിലേക്കിട്ട് അവരെ അടുത്തേക്ക് വന്ന് ചോദിച്ചു

”ഹേയ് ഞങ്ങള്‍ ചുമ്മാ ഒാരോന്ന് സംസാരിക്കായിരുന്നു.,

അര്‍പ്പണ ചിരിയോടെ ദച്ചൂന്‍റെ തോളിലൂടെ കൈയ്യിട്ടു

”ആണോ എന്നാ ഇനി വീട്ടിലേക്ക് പോയാലോ ഇപ്പോ തന്നെ നേരം ഇരുട്ടി തുടങ്ങി.,,

നന്ദു അവരെ നോക്കി ചോദിച്ചു

”പോകുന്നതിന് മുമ്പ് എനിക്ക് കുറച്ച് പിക് എടുത്ത് തരോ ?

അര്‍പ്പണ അവളെ ഫോണ്‍ നന്ദൂന് കൊടുത്ത് കുറച്ച് ഫോട്ടോ എടുപ്പിച്ചു

നന്ദുവും ദച്ചൂനെ ചേര്‍ത്ത് പിടിച്ച് അപ്പൂനെ കൊണ്ട് പല പോസ്സിലും അവരെ ഫോട്ടോ എടുപ്പിച്ചു

മൂന്ന് പേരും അവിടെന്ന് വീട്ടിലേക്ക് നടന്നു
ഗ്രൗണ്ടിന്‍റെ അവിടെ എത്തിയപ്പോയാണ് മനുവും കളി മതിയാക്കി വീട്ടിലേക്ക്

പോകുന്നത് കണ്ടത്

ദച്ചു വേഗം നന്ദൂന്‍റെ  കൈ വിടീപ്പിച്ച് മനൂന്‍റെ കൂടെ നടന്നു

”’ മൂന്നാളും കൂടെ നാട് ചുറ്റാന്‍ ഇറങ്ങിയതാണോ ?

മനു ദച്ചൂനോട് ചോദിച്ചു

നന്ദുവും അപ്പുവും മുന്നിലും മനുവും ദച്ചുവും പിറകിലുമായാണ് വീട്ടിലേക്ക് നടന്നത്

”ചുമ്മാ ഒന്ന് നടക്കാന്‍ ഇറങ്ങിയതാ.,

ദച്ചു മറുപടി പറഞ്ഞു

”പിന്നെയ് നിനക്കും ആ അര്‍പ്പണയെ വലിയ ഇഷ്ടമൊന്നുമില്ലെന്ന് എനിക്ക് മനസ്സിലായി.,
നിങ്ങള്‍ തമ്മിലെന്തേലും പ്രശ്നം ഉണ്ടോ ?

മനൂന്‍റെ അടുത്ത് നിന്ന് ദച്ചു ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നു

”നിന്നെ പോലെ തന്നെ അപ്പു ചേച്ചീടെ സ്വഭാവം എനിക്ക് പിടിക്കത്തില്ല ,
കോളേജില്‍ പഠിക്കുമ്പോ ഭയങ്കര

ഇഷ്ടായിരുന്നു എനിക്ക്,
ബട്ട് അപ്പൂന്‍റെ കോളേജ് കഴിഞ്ഞതും ആളാകെ മാറി എനിക്കത് അസപ്റ്റ് ചെയ്യാനെ പറ്റുന്നില്ല.,,

ദച്ചു മനൂനുള്ള മറുപടി കൊടുത്തു

”ഹോ അങ്ങനെ
അര്‍പ്പണ നിന്നെ നോക്കുന്ന നോട്ടം ഞാനൊന്ന് നോട്ട് ചെയ്തിരുന്നു
എന്തായാലും അവളെ ഒന്ന് സൂക്ഷിച്ചോ നന്ദൂന്‍റെ നേരെയും ഒരു കണ്ണുണ്ടാകുന്നത് നല്ലതാ.,
നാളെ അവള്‍ തിരിച്ച് പോകാണെന്ന് കരുതി സമാധാനിക്കണ്ട ഏത് വഴിയിലൂടെയും പ്രശ്നങ്ങള്‍ പൊട്ടി പുറപ്പെടാം.,,

മനു ദച്ചൂനെ ഒാര്‍മപ്പെടുത്തിയതും ദച്ചു മനൂനെ അന്തം വിട്ട് നോക്കി

”എന്താടീ കുരിപ്പെ നോക്കുന്നെ ? ,,

മനു ദച്ചൂന്‍റെ നോട്ടം കണ്ട് ചോദിച്ചു

”വീട്ടില്‍ കോമാളിയെ പോലെ സംസാരിക്കുന്നവനാ പക്ഷെ സത്യം പറയാലോ കൂട്ടത്തില്‍ ബുദ്ധി നിനക്കാണ്
നന്ദേട്ടന്‍ പാവം അതിന് സത്യമേത്

കളവേത് ചതിയേത് എന്ന് പോലും തിരിച്ചറിയാന്‍ പറ്റില്ല ,,

ദച്ചു പറഞ്ഞത് കേട്ട് മനു ഒന്ന് പൊന്തി

”എന്താ ചെയ്യാ പഠിക്കാന്‍ കുറച്ച് ബുദ്ധി കുറവാണേലും എനിക്ക് കുരുട്ട് ബുദ്ധി ജന്മനാ കൂടുതലാ
സാധാരണ ആരും അംഗീകരിക്കാത്തതാ നീയെങ്കിലും എന്‍റെ കഴിവ് മനസ്സിലാക്കിയല്ലോ സന്തോഷം.,,

മനു ദച്ചൂന്‍റെ തോളിലൂടെ കൈയ്യിട്ട് പറഞ്ഞതും ദച്ചു അവനെ തട്ടി മാറ്റി

”ഗ്രൗണ്ടിലെ ചെളിയില്‍ ഉരുണ്ട് മറിഞ്ഞ് വിയര്‍പ്പ് നാറീട്ട് വയ്യ.,
പോയി കുളിക്കടാ നാറീ.,,

ദച്ചു പറഞ്ഞതും മനു അവന്‍റെ കൈയ്യില്‍ പറ്റിയ ചെളി അവളെ മുഖത്ത് തേച്ചു

ദച്ചു ദേഷ്യം വന്ന് മനൂനെ ഒറ്റ തള്ള് തള്ളി

മനു നേരെ റോഡ് സൈഡിലെ ചാലില്‍ മറിഞ്ഞ് വീണു

ഇടക്ക് മഴയുള്ള കാരണം ചാലില്‍

വെള്ളം ഉണ്ടായിരുന്നു

”അയ്യോ സോറി ഡാ..
വാ കയറ് ഞാന്‍ പിടിക്കാം.,,

ദച്ചു മനൂന് കൈ കൊടുത്ത് അവനെ ചാലില്‍ നിന്ന് പിടിച്ച് കയറ്റാന്‍ നോക്കിയതും മനു ദച്ചൂനെ പിടിച്ച് ചാലിലേക്ക് വലിക്കാന്‍ നോക്കി

അത് മുന്‍കൂട്ടി കണ്ട ദച്ചു മനൂന്‍റെ കൈയ്യില്‍ പിടിച്ച അവളെ കൈ എടുത്തതും മനു വീണ്ടും ചാലിലേക്ക് തന്നെ വീണു

”തല്‍ക്കാലം മോന്‍ ഒറ്റക്ക് കയറി വന്നോ ?

ദച്ചു റോഡ് സൈഡില്‍ കൈ കെട്ടി നിന്നു

”അതിനാര്‍ക്ക് വേണം നിന്‍റെ സഹായം ,,

മനു ദച്ചൂനെ നോക്കി പുച്ഛിച്ച് ഒരുവിധം കഷ്ടപ്പെട്ട് കയറി

രണ്ട് പേരും വീടെത്തുന്നത് വരെ ഒാരോന്ന് പറഞ്ഞ് ചിരിച്ചും കളിച്ചും അടി കൂടിയും നടന്നു

”മനു കുട്ടനും ദച്ചുവും നല്ല കമ്പനിയാണെല്ലെ.,,

അപ്പു നന്ദൂനോട് ചോദിച്ചു

”അതെ അവര് ഇപ്പൊ എന്നല്ല ആദ്യമെ അങ്ങനെയാണ് അവര് ഒരേ പ്രായക്കാരല്ലെ ,,

നന്ദു മറുപടി കൊടുത്തു

”ഹ്മ് അവര് തമ്മില്‍ നല്ല ബോണ്ടാണ് ഇങ്ങനെയുള്ള ഫ്രണ്ട്സ് തമ്മില്‍ കല്ല്യാണം കഴിച്ചാല്‍ നല്ല കളര്‍ ഫുള്‍ ലൈഫാകും.,,

അപ്പു പറഞ്ഞതും നന്ദു അവളെ ഒരു നോട്ടം നോക്കി

”അയ്യോ ഞാന്‍ മനൂനെയും ദച്ചൂനേയും അല്ല ഉദ്ദേശിച്ചെ അവരെ പോലെ വേറെ ഫ്രണ്ട്സ്.,
ഇവിടെ ഇപ്പോ മനൂന്‍റെ ഏട്ടത്തിയമ്മയുടെ സ്ഥാനം ആണല്ലോ ദച്ചൂന് അതോണ്ട് പ്രണയത്തിന് സ്കോപ്പില്ലല്ലോ,,

അപ്പു ഒന്ന് നന്ദൂനെ നോക്കി ചിരിച്ചു

”ഹ്മ്..,,

മനൂനും അഭിക്കുമെല്ലാം ദച്ചു ഏട്ടത്തിയമ്മയുടെ സ്ഥാനം എന്നതിനപ്പുറം ഒരു സഹോദരി ബെസ്റ്റ് ഫ്രണ്ട് എന്നുള്ള ബന്ധമാണ്
എന്നേക്കാള്‍ കമ്പനിയാണ് അവര് തമ്മില്‍.,,

നന്ദു സന്തോഷത്തോടെ ആയിരുന്നു മറുപടി പറഞ്ഞത്

”ആണോ അതൊരു ഭാഗ്യമല്ലെ നന്ദൂ.,
അല്ല നീയെന്തോ എന്‍റെ സഹായം വേണമെന്ന് പറഞ്ഞിരുന്നില്ലെ  ദച്ചുവും നീയും വീണ്ടും സെറ്റാകാന്‍ .,
പക്ഷെ നിങ്ങളെ കണ്ടാല്‍ നിങ്ങള്‍ തമ്മില്‍ പ്രശ്നം ഉള്ള പോലെ  തോന്നില്ലല്ലോ?
ഞാനിന്ന് വന്നത് മുതല്‍ കാണുന്നത് രണ്ട് പേരും നല്ല സ്നേഹത്തില്‍ ഉള്ള പോലെ ആണല്ലോ.,
അതിനി അഭിനയമാണോ ?

അപ്പു ഇടം കണ്ണിട്ട് നന്ദൂനെ നോക്കി

”ഹെയ് അഭിനയമല്ല ശെരിക്കും ഞങ്ങള്‍ ഇന്നലെ എല്ലാം തുറന്ന് സംസാരിച്ച് ഞങ്ങള്‍ക്കിടയിലുള്ള വിടവ് നികത്തി .,
എന്തിനാ ഒരോ പ്രശ്നങ്ങള്‍ തലയില്‍ കൊണ്ട് നടന്ന് ലൈഫ് കളയുന്നത്.,

ഇപ്പോ ഞങ്ങള്‍ ഹാപ്പിയാണ്.,,

ആ ഒരു സമയം നന്ദൂന് ഇങ്ങനെ ഒരു നുണ അര്‍പ്പണയോട്  പറയാനാണ് തോന്നിയത്

”അ..അതെന്താ ഇത്രപ്പെട്ടന്ന്.,
നീയല്ലെ ഇന്നലെ പറഞ്ഞെ രജിസ്റ്റര്‍ മാരേജ് കഴിഞ്ഞെങ്കിലും ദച്ചൂന് നിന്നെ ഇഷ്ടമല്ല നിങ്ങള്‍ രണ്ടും രണ്ട് റൂമിലാണെന്നൊക്കെ പറഞ്ഞെ.,,

അര്‍പ്പണ സംശയത്തോടെ നന്ദൂനെ നോക്കി

അര്‍പ്പണയുടെ സമാധാനം തല്ലിക്കെടുത്തുന്ന വാക്കുകള്‍ നന്ദൂനില്‍ നിന്ന് കേട്ട ഷോക്കിലായിരുന്നവള്‍
അതവളിലെ പ്രതീക്ഷയെ ഇല്ലാതാക്കാന്‍ കെല്‍പുണ്ടായിരുന്നു

*(തുടരും..)*