രചന – ശംസിയ ഫൈസൽ
അവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായ ദേവന്‍ മെല്ലെ സ്റ്റെയര്‍ കയറി മുറിയിലേക്ക് പോയി,,
ദേവന്‍ മുറിയിലെത്തി ബെഡിലേക്കിരുന്നു
”ദേവാ.. ദച്ചു പറഞ്ഞതിനി സത്യമാകോ ?
ഹരി നമ്മള്‍ വിചാരിച്ച പോലെയുള്ള ഒരാളല്ലെ.,,
ദീപു ബാത്ത്റൂമില്‍ നിന്ന് ഇറങ്ങി വന്ന് ദേവനോട് ചോദിച്ചു
”നിനക്കെന്താടാ ദീപൂ..
ഹരിയെ നമുക്കറിയാവുന്നതല്ലെ.,
പിന്നെ അവന്‍ ഇഷ്ടപ്പെട്ട പെണ്ണുമായി കല്ല്യാണം ഉറപ്പിച്ച് അത് മുടങ്ങുമ്പോള്‍ ഉള്ള ദേഷ്യം എന്തായാലും ഉണ്ടാകും.,
അതിന് അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.,
ഹരി ഒരു പാവം ഡീസെന്‍റ് പയ്യനാണ്.,,
നാട്ടുകാര്‍ക്കെല്ലാം നല്ല അഭിപ്രായമല്ലെ അവനെ കുറിച്ച്.,
ജയിലില്‍ പോയതില്‍ പിന്നെയാണ് ഇപ്പോള്‍ കുറച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ അവനെ കുറിച്ച് കേട്ട് തുടങ്ങിയത്.,,
ദേവന്‍ ദീപുവിനെ നോക്കി പറഞ്ഞു
”അങ്ങനെ കണ്ണടച്ച് വിശ്വസിക്കുകയൊന്നും വേണ്ട.,
മുന്നെ നമുക്കൊരു കൂടെപിറപ്പിനെ പോലൊരു ഫ്രണ്ട് ഉണ്ടായിരുന്നല്ലോ അഭിനന്ദ്.,
അവനോടുള്ള വിശ്വാസം കൊണ്ട് ദച്ചു ആയിട്ടുള്ള പ്രണയത്തിന് സപ്പോര്‍ട്ടായി നിന്ന് കല്ല്യാണം വരെ എത്തിച്ചതെല്ലായിരുന്നോ ?
എന്നിട്ടെന്തായി കൂടെ തോളില്‍ കൈയ്യിട്ട് നടക്കുന്ന അവന്‍റെ തനി രൂപം നമ്മള്‍ അറിഞ്ഞത് പിന്നെ അല്ലെ.,
എന്നിട്ടും അവന്‍ പെങ്ങളെ അടിച്ചോണ്ട് പോയത് നോക്കി നില്‍ക്കേണ്ടി വന്നു.,
അത് കൊണ്ട് ഹരീടെ കൂടെ നിന്നാലും അവന്‍റെ മേലെ ഒരു കണ്ണുള്ളത് നല്ലതാ.,,
ദീപു പറഞ്ഞതിനോട് ദേവനും ശെരിവെച്ചു
ഇതേ സമയം ചേട്ടമ്മാരോടുള്ള ദേഷ്യത്തില്‍ മുറിയിലേക്ക് വന്ന ദച്ചു അവരെ മനസ്സില്‍ തെറി വിളിച്ച് ഫ്രഷാകാന്‍ വേണ്ടി ബാത്ത് റൂമിലേക്ക് കയറാന്‍ നിന്നപ്പോയാണ് ദച്ചൂന്‍റെ ഫോണിലേക്ക് കോള്‍ വന്നത്
ഫോണ്‍ അറ്റന്‍റ് ചെയ്ത് ചെവിയോട് ചേര്‍ത്ത് വെച്ചു
”ഹലോ ദച്ചൂ..,,
നന്ദൂന്‍റെ ശബ്ദം ചെവിയിലെത്തിയതും ദച്ചൂന്‍റെ മുഖം വിടര്‍ന്നു
”ഹലോ നന്ദേട്ടാ..,,
ദച്ചു ആവേശത്തോടെ നന്ദൂനെ വിളിച്ച് ബാല്‍ക്കണിയിലേക്ക് നടന്നു
”’ദച്ചൂ.. സോറിട്ടോ.,,
വിളിക്കാനൊരു ടൈം കിട്ടിയില്ല.,,
ഒരു ബ്രേക്ക് ടൈം കിട്ടിയപ്പോള്‍ പെട്ടന്ന് വിളിച്ചതാ.,,
നന്ദു ക്ഷമാപണം പോലെ പറഞ്ഞു
”അത് കുഴപ്പമില്ല നന്ദേട്ടാ.,,
എനിക്കറിയാലോ ജോലി തിരക്കാണെന്ന്.,
അവിടെ കുഴപ്പമൊന്നുമില്ലല്ലോ ഹാപ്പിയല്ലെ.,,
ദച്ചു ബാല്‍ക്കണിയിലെ ചുമരോട് ചേര്‍ന്നിരുന്ന് ചോദിച്ചു
”രണ്ട് ദിവസാകും ഒന്ന് സെറ്റാകാന്‍.,
പിന്നെ ഫാമിലിയെ എന്തായാലും മിസ്സ് ചെയ്യില്ലെ വേറേ കുഴപ്പമൊന്നുമില്ല.,,
നന്ദു പറഞ്ഞത് കേട്ട് അവള്‍ക്ക് ആശ്വാസമായി
”പിന്നെ എന്തൊക്കെ പെണ്ണേ..,,
നീ കോളേജ് വിട്ട് എത്തിയില്ലെ.,
എന്ത് പറയുന്നു എന്‍റെ അളിയമ്മാര്.,
എന്തേലും മാറ്റം രണ്ട് പേര്‍ക്കുമുണ്ടോ ?
നന്ദു ചിരിയോടെയാണത് ചോദിച്ചത്
”എന്ത് മാറ്റം.,
ഇപ്പോള്‍ പോലും അവരുമായി വഴക്കിട്ട് മുറിയിലേക്ക് വന്നപ്പോയാണ് നന്ദേട്ടന്‍ വിളിച്ചത്.,,
ദച്ചു മറുപടി പറഞ്ഞു
”ഹ്മ്..,
ഇടക്ക് വഴക്കിടുന്ന പോലെയല്ല ഇങ്ങനെ തെറ്റിപിരിഞ്ഞ് നിന്ന് വഴക്കിടുന്നത്.,
എത്രയും പെട്ടന്ന് എന്‍റെ കൊച്ച് അവരെ മനസ്സിലുള്ളത് എങ്ങനെ എങ്കിലും കണ്ടെത്തണം.,
എന്നാലെ അത് നമുക്ക് സോള്‍വാക്കാന്‍ പറ്റൂ..,,
നന്ദു പറഞ്ഞു
”ഞാന്‍ ശ്രമിക്കാം നന്ദേട്ടാ.,
ദീപുവിനോടും ദേവനോടും സംസരിക്കുമ്പോള്‍ തന്നെ അവരെ ചൊറിയന്‍ സ്വഭാവം എനിക്ക് പിടിക്കുന്നില്ല.,
ഞാനും വല്ലോം തിരിച്ച് പറയും.,
എന്താ എന്നറിയില്ല ഈയിടെ ആയിട്ട് രണ്ടിന്‍റേയും സ്വഭാവത്തിന് നല്ല മാറ്റം.,,
ദച്ചു പറഞ്ഞത് കേട്ട് നന്ദു പൊട്ടിചിരിച്ചു
”എന്തിനാ ചിരിക്ക്ണെ.,
ഞാന്‍ സത്യം പറഞ്ഞതാ.,
കുഞ്ഞുപെങ്ങളായ എന്നെ പോലും അവര്‍ക്ക് വിശ്വാസമില്ല.,
പക്ഷെ രണ്ടിനും എന്‍റെ വില ഒരിക്കെ മനസ്സിലാകും.,,
ദച്ചു പറഞ്ഞത് കേട്ട് നന്ദു അവളെ കളിയിക്കും വിധം നീട്ടിയൊന്ന് മൂളി
”പിന്നെയ് ഞാനൊരു കാര്യം ചോദിക്കാന്‍ വിട്ട് പോയി.
ഹരി ജാമ്യത്തിലിറങ്ങിയല്ലെ അപ്പനെ കാണാന്‍ ഹരി വന്നിരുന്നു.,
എന്തൊക്കെ ദേഷ്യത്തോടെ വിളിച്ച് പറഞ്ഞെന്ന്.,
ഇനിയാണ് ഹരിയുടെ കളിയെന്നും എല്ലാവര്‍ക്കും ഇട്ട് ഞാന്‍ നല്ലത് പണിയുമെന്നുമെല്ലാം ഭീഷണിപ്പെടുത്തിയേക്കുന്നു.,,
നന്ദു പറഞ്ഞത് കേട്ട് ദച്ചൂന്‍റെ ചുണ്ടിലെ ചിരി മാഞ്ഞു
ഹരി അപ്പനെ വരെ ഭീഷണിപ്പെടുത്തിയേക്കുന്നു.,
എന്തൊക്കെയോ അവന്‍റെ മനസ്സിലുണ്ട്
”ദച്ചൂ.. നീയെന്താ ഒന്നും മിണ്ടാത്തത് ?
നീ ഹരിയെ കണ്ടിരുന്നോ ?
സത്യം പറഞ്ഞാല്‍ നീ നിന്‍റെ വീട്ടിലായത് കൊണ്ട് എനിക്കെന്തോ പേടി പോലെ തോന്നാണ്.,
ദീപുവും ദേവനും മുമ്പത്തെ പോലെ ആണെങ്കില്‍ പേടിക്കാനില്ലായിരുന്നു
ഇപ്പോ അങ്ങനെ അല്ലല്ലോ
എപ്പോയും ശ്രദ്ധിച്ചോണം.,
സൂക്ഷിച്ച് വേണം പുറത്തിറങ്ങാന്‍.,,
നന്ദു ഒാര്‍മപ്പെടുത്തും വിധം പറഞ്ഞു
”എന്‍റെ നന്ദേട്ടാ ആ ഹരി വെറുമൊരു പൊട്ടന്‍.,
അവന് ഡയലോഗടി മാത്രേ ഒള്ളൂ.. അവനെ കൊണ്ട് ഒന്നിനും പറ്റില്ലെന്നെ.,
ഞാനിന്ന് ഹരിയെ കണ്ടതാ എന്നെ നോക്കിയത് പോലുമില്ല.,
നമ്മളോട് കളിച്ചാല്‍ ജയിലില്‍ പോയി കിടക്കേണ്ടി വരുമെന്ന് അവനറിയാം.,
ഇനി ഹരിയുടെ കാര്യം ഒാര്‍ത്ത് നന്ദേട്ടന്‍ പേടിക്കുകയൊന്നും വേണ്ട.,
അവന്‍ വെറും പൂച്ച കുഞ്ഞാണ്.,
ദച്ചു നന്ദൂനെ പേടിപ്പിക്കേണ്ടെന്ന് കരുതി ചിരിയോടെ തന്നെ ഇങ്ങനയൊക്കെ പറഞ്ഞു
പുറം നാട്ടില്‍ പോയി സ്വന്തം കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് ജോലിയെടുക്കുന്നൊരാള്‍ അവിടെത്തെ ടെന്‍ഷന് പുറമെ നാട്ടിലെ കാര്യങ്ങള്‍ കൂടെ ഒാര്‍ത്ത് സങ്കടപ്പെടുന്നത് ശെരിയല്ലെന്ന് തോന്നി ദച്ചൂന്
”ആണോ ?
ഹരിയെ കുറിച്ച് കൂടുതല്‍ അറിയാത്തത് കൊണ്ടാകാം എനിക്കിത്ര പേടി തോന്നിയത്.
എന്ന് കരുതി അവനെ ചെറുതായി കാണേണ്ട.,
ഹരിയില്‍ നിന്ന് മോശമായി എന്തുണ്ടായാലും വീട്ടില്‍ പറയണം.,
കേട്ടല്ലോ
നന്ദു പറഞ്ഞു
”എന്തായാലും പറയാം.,,,
പിന്നെ ഫുഡ് കഴിച്ചോ ?
ദച്ചു വിഷയം മാറ്റാന്‍ എന്നോണം ചോദിച്ചു
”’ആ..ഹ് ടാ .,
പിന്നെ ദച്ചൂസേ… കുറച്ച് തിരക്കിലാണ് ഞാന്‍ വിളിക്കാട്ടോ ?
ബായ്.,,
നന്ദു ഫോണ്‍ വെച്ചു
ഇത്ര നേരം തന്നെ ചുറ്റി പറ്റി നിന്ന സന്തോഷം വിട്ട് പോയ പോലെ തോന്നിയവള്‍ക്ക്
അര്‍പ്പണയുടെയും ഹരിയുടേയും മുഖത്തോടൊപ്പം ദേവന്‍റെയും ദീപുവിന്‍റേയും മുഖം കൂടെ ദച്ചൂന്‍റെ മനസ്സിലേക്കെത്തി
എവിടെന്ന് തുടങ്ങുമെന്നറിയാതെ അവള്‍ കുഴങ്ങി
വേഗം ഡ്രസ്സെടുത്ത് ഫ്രഷായി ഇറങ്ങി ചായ കുടിക്കാനായി താഴേക്ക് പോകാന്‍ നിന്നു
”അല്ലെങ്കില്‍ വേണ്ട താഴെ ആ രണ്ട് മണ്ടമ്മാരുണ്ടെങ്കില്‍ ചായ കുടിക്കാനുള്ള മൂഡങ് പോകും.,
ഒരു ദിവസം ചായ കുടിച്ചില്ലെങ്കില്‍ ഒന്നും പറ്റില്ല.,,
ദച്ചു സ്വയം പറഞ്ഞ് മുറിയില്‍ തന്നെ ഇരുന്നു
സന്ധ്യ ആയതും ദച്ചു വിളിക്ക് വെക്കാനായി താഴേക്ക് ചെന്നു
വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ച് എന്നും അമ്മയുടെ കൂടെ അടുക്കളയില്‍ രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കാന്‍ സഹായിക്കാറാണ് പതിവ്
ഇന്ന് അടുക്കളയില്‍ ലൈറ്റ് പോലുമില്ല
”അമ്മാ ഇന്ന് ഡിന്നറിനുള്ളതൊന്നും ഉണ്ടാക്കുന്നില്ലെ.,,
ടീവിയില്‍ ഏതോ കോമഡി കണ്ട് ചിരിച്ചിരിക്കുന്ന അമ്മയെ നോക്കി ദച്ചു ചോദിച്ചു
”അതൊക്കെ നേരത്തെ ആയി.,,
അമ്മ ടിവിയിലേക്ക് തന്നെ ശ്രദ്ധിച്ചു
”കൊള്ളാലോ ?
ഇന്ന് നേരത്തെ റെഡിയായോ ?
എന്താ സ്പെഷ്യല്‍ ?
ദച്ചു അമ്മേടെ അടുത്തിരുന്നു
”എന്‍റെ പൊന്ന് കൊച്ചെ ചുമ്മാ സംസാരിച്ചിരിക്കാതെ ഒന്ന് പോയി തരോ ?
ഞാന്‍ ടീവി കാണുന്നത് നീ കാണുന്നില്ലെ.,
എക്സാം ആയില്ലെ പോയി പഠിക്കാന്‍ നോക്ക് .,,
ചുമ്മാ ചീവീടിന്‍റെ പോലെ .,
പോയെ… നിന്‍റെ മുറിയിലേക്ക് എങ്ങാനും പോ..,,
അമ്മ ദച്ചൂനെ ഒാടിച്ച് വിട്ടു
”ഒാ..ഹോ പോരാളിക്ക് ഇത്ര അഹങ്കാരമോ ?
ദച്ചു മുറിയിലേക്ക് പോകുന്ന വഴി ടീവിയുടെ കേബിള് ഒൗരി മാറ്റി മുകളിലേക്കോടി
”ഡീ… നിന്നെ ഞാനിന്ന്.,
നീ ഇങ്ങോട്ട് വരുമല്ലോ ?
കാണിച്ച് തരാം.,,
അമ്മ ദച്ചു ഒാടി പോകുന്നത് കണ്ട് വിളിച്ച് പറഞ്ഞു
കുറച്ച് കഴിഞ്ഞതും അപ്പന്‍റെ ബൈക്കിന്‍റെ ശബ്ദം കേട്ട് ദച്ചു താഴേക്ക് തന്നെ വന്നു
അച്ഛന്‍ അകത്തേക്ക് കയറി വന്നതും ദച്ചു അച്ഛന്‍റെ കൈയ്യിലേക്ക് നോക്കി
ശൂന്യമായ കൈ കണ്ട് ദച്ചു ചുണ്ട് ചുളുക്കി
”ഇന്ന് സ്വീറ്റ്സ് ഒന്നും കൊണ്ട് വന്നില്ലെ അച്ഛാ.,,
ദച്ചു നിരാശയോടെ ചോദിച്ചു
”കൊണ്ട് വന്നില്ല ദച്ചൂ..
നീയത് കാത്തിരിക്കായിരുന്നോ ?
അച്ഛന്‍ ദച്ചൂന്‍റെ കവിളില്‍ തട്ടി ചോദിച്ചു
”പിന്നെ എന്നും കൊണ്ട് വരുമ്പോള്‍ കാത്തിരിക്കാതിരിക്കോ ?
എന്‍റെ കല്ല്യാണം കഴിഞ്ഞെന്ന് കരുതി ചോക്ലേറ്റ് കൊണ്ട് വരുന്നതൊന്നും നിര്‍ത്തണ്ട.,,
ദച്ചു പറയുന്നത് കേട്ട് അച്ഛന്‍ ചിരിച്ചു
”ഇതാ ഏട്ടാ ജ്യൂസ് കുടിക്ക്.,
ഒാറഞ്ച് ജ്യൂസാണ്.,,
അമ്മ അങ്ങോട്ട് വന്ന് അച്ഛന് ജ്യൂസ് കൊടുത്തു
”എനിക്കില്ലെ അമ്മാ ജ്യൂസ്.,,
ദച്ചു അമ്മയെ നോക്കി
”വീട്ടില്‍ ഇരിക്കുന്ന നിനക്ക് ജ്യൂസ് ഉണ്ടാക്കി തരാത്തതിന്‍റെ കുറവെ ഒള്ളൂ..,
ഞാന്‍ അച്ഛന് വേണ്ടി ഒരു ഗ്ലാസ് മാത്രേ ഉണ്ടാക്കിയൊള്ളു.,,
അമ്മ പറഞ്ഞത് കേട്ട് ദച്ചു നീരസത്തോടെ ഒന്ന് മൂളി
”ഞാനൊന്ന് കുളിചേച്ചും വരാം.,
നീ ഭക്ഷണം എടുത്ത് വെക്ക്.,,
അച്ഛന്‍ ജ്യൂസ് കുടിച്ച് കാലി ഗ്ലാസ് അമ്മക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു
അച്ഛന്‍ കുളിച്ച് ഡ്രസ്സ് മാറി വന്നപ്പോയേക്കും അമ്മ ഭക്ഷണം ടേബിളില്‍ കൊണ്ട് വച്ചു
ഡിന്നര്‍ ടൈം ആയതും ദേവനും ദീപുവും ഇറങ്ങി വന്ന് ടേബിളിനടുത്ത് ചെയര്‍ വലിച്ചിട്ടിരുന്നു
”ദാ ഏട്ടാ കഴിക്ക്.,,
അമ്മ പ്ലേറ്റ് കൊണ്ട് വന്ന് അച്ഛന് ഭക്ഷണം വിളംബി കൊടുത്ത് അമ്മയും അടുത്തിരുന്ന് കഴിക്കാന്‍ തുടങ്ങി
അവരെ അടുത്തിരിക്കുന്ന ദച്ചൂനേയോ ദേവനേയോ ദീപുവിനേയോ നോക്കാതെ ഒറ്റക്ക് കഴിക്കുന്ന അച്ഛനേയും അമ്മയേയും കണ്ടവര്‍ കാര്യം മനസ്സിലാകാതെ മുഖത്തോട് മുഖം നോക്കി
*(തുടരും..)*

by