22/04/2026

കിഡ്നാപ്പിംങ് ലൗ: ഭാഗം 144

രചന : ഷംസിയ ഫൈസൽ
ഇനി വായ തുറന്നാല്‍ ആ കവറിലുള്ള തക്കാളി ഞാന്‍ വായിലിടും.,,നന്ദു ദച്ചു കടയില്‍ നിന്ന് വാങ്ങിയ കവറിലേക്ക് ചൂണ്ടിയതും അവള്‍ വായ പൊത്തി മിണ്ടാതെ ഇരുന്നു.നന്ദു ഒാട്ടോക്ക് പിറകിലായി ശ്രദ്ധിച്ച് വണ്ടിയോടിച്ചു.നന്ദൂനെ പേടിച്ച് ദച്ചു പിന്നെയൊന്നും മിണ്ടാന്‍ പോയില്ല
അവള്‍ക്കാണെങ്കില്‍ സ്ക്കൂട്ടിയില്‍ നന്ദൂന്‍റെ മുന്നിലായി ഇരിക്കുന്നത് കൊണ്ട് ആളുകളെ നോട്ടം കാണുമ്പോള്‍ വല്ലാത്ത ജാള്യതയുണ്ടായിരുന്നു.കൊച്ചു കുഞ്ഞുങ്ങളെ മുന്നിലിരുത്തി വണ്ടിയോടിക്കുന്ന പോലെയായിരുന്നു നന്ദു ദച്ചൂനെയും കൊണ്ട് വണ്ടി ഒാടിക്കുന്നത്.” കാലിന് എന്ത് പറ്റിയതാ ?ആശുപത്രി ലക്ഷ്യമാക്കി പോകുന്ന ഒാട്ടോക്കാരന്‍ ഹരിയുടെ പ്ലാസ്റ്ററിട്ട കാല് കണ്ടിട്ടാണത് ചോദിച്ചു”വീണതാ.,

 സീറ്റില്‍ ചാരി ഇരിക്കുന്ന ഹരി ഒറ്റ വാക്കില്‍ മറുപടി പറഞ്ഞു.നടന്നതൊന്നും അവന്‍ പ്രതീക്ഷിക്കാത്തതായത് കൊണ്ട് അവനാ മന്ദതയിലായിരുന്നു.”വീഴ്ച്ച പതിവുള്ളതാ അല്ലെ ?
അയാളെ ആക്കിയുള്ള ചോദ്യത്തിന് ഹരിയൊന്നും മിണ്ടിയില്ല.”കൂടെ ഉണ്ടായിരുന്ന രവീന്ദ്രന്‍റെ കൊച്ചുമായിട്ടല്ലെ മോന്‍റെ കല്ല്യാണം ഉറപ്പിച്ചിരുന്നത് ?
”ഹ്മ്..,,ഒാട്ടോ ചേട്ടന്‍റെ ചോദ്യത്തിന് ഹരിയൊന്ന് മൂളി”ആ കൊച്ചിന്‍റെ കൂടെയുള്ള പയ്യനെ ആകും അല്ലെ ആ കുട്ടി ഒളിച്ചോടി കല്ല്യാണം കഴിച്ചത് .,,
ചേട്ടന്‍ വിടുന്ന മട്ടില്ല.”തനിക്ക് എല്ലാം അറിയാലോ ?എല്ലാം അറിഞ്ഞിട്ട് എന്നെയിട്ട് കുത്തേണ്ട ആവിശ്യമുണ്ടോ ?

 ഹരീടെ ശബ്ദം കടുത്തു.”ഞാനിവിടെ സ്റ്റാന്‍റില്‍ ഒാടുന്നയാളല്ലെ അപ്പൊ ഇവിടെ നടക്കുന്നതൊക്കെ അറിയാതെ പറ്റുമോ ? ഒളിച്ചോടിയതല്ല ആ പയ്യന്‍ തട്ടി കൊണ്ട് പോയി ഭീഷണിപ്പെടുത്തി കല്ല്യാണം കഴിച്ചതാണെന്ന് പറഞ്ഞ് കേട്ടു.,അതൊക്കെ ചുമ്മാ പറഞ്ഞുണ്ടാക്കുന്നതാകും.,ആ പെണ്ണും ചെക്കനും ഒത്ത് കളിച്ച് നിന്നെ പറ്റിച്ചതാകും., അവരെ കണ്ടാല്‍ അറിഞ്ഞൂടെ.,മോന്‍ രക്ഷപ്പെട്ടെന്ന് കൂട്ടിക്കോ., ഒാട്ടോ ചേട്ടനൊന്ന് ചിരിച്ചു
ഹരി സംസാരിക്കാന്‍ താല്‍പര്യമില്ലാതെ കണ്ണടച്ചിരുന്നു”നിന്‍റെ പേരെന്താ ?അയാള്‍ ഹരിയെ ഒന്ന് തിരിഞ്ഞ്  നോക്കി

” ഹരി ,,ചുമ്മാ അയാളോട് ദേഷ്യപ്പെട്ട്‌ പ്രശ്നം ഉണ്ടാക്കി വെക്കേണ്ടെന്ന് കരുതി ഹരി പെട്ടന്ന് മറുപടി കൊടുത്തു.” ആ..ഹ് ഹരിയല്ലെ.,
അല്ലാ ഹരി ജയിലില്‍ പോയിരുന്നല്ലെ  ?ഒാട്ടോ ചേട്ടന്‍റെ ഈ ചോദ്യം ഹരിക്കത്ര ദഹിച്ചില്ല.”അതെ ഒരു കല്ല്യാണത്തിന് പോയതാ.,,എന്തെ ഇനി പോകുമ്പോള്‍ താനും പോരുന്നോ ?ഹരി ഗൗരവത്തോടെ ചോദിച്ചു.” ഹെയ് മാന്യമായി ജീവിക്കുന്നവര്‍ക്ക് പറഞ്ഞിട്ടുള്ള സ്ഥലമല്ല ജയിലൊന്നും.,,എനിക്കിപ്പോള്‍ കാര്യങ്ങളെല്ലാം മനസ്സിലായആ പെണ്ണിന്‍റെ ഭര്‍ത്താവ് പയ്യന്‍ എടുത്തിട്ട് പെരുമാറിയതാ അല്ലെ മുഖത്ത് കാണുന്ന മുറിവെല്ലാം.ഇടിച്ച് പരുവമാക്കിയിട്ട് വഴിയില്‍ ഇടാതെ ആശുപത്രിയില്‍ കൊണ്ടാവാനുള്ള മനസ്സ് ആ പയ്യനുണ്ടല്ലൊ., അത് ഹരീടെ ഭാഗ്യം.,
ഇല്ലെങ്കില്‍ ചോര വാര്‍ന്ന് വഴിയില്‍ കിടന്നാല്‍ പോലും ഒരുത്തനും തിരിഞ്ഞ് നോക്കില്ല.,,

ഇതോടു കൂടി ഹരീടെ കണ്‍ട്രോള്‍ വിട്ടു.” അടിച്ച് കേറ്റി തരും  കിളവാ,,തന്‍റെ ഒാട്ടോയില്‍ ഒന്ന് കയറിയെന്ന് വെച്ച് ഈ ഹരിയോട് ഉണ്ടാക്കാന്‍ വരല്ലെ. എനിക്ക് കിട്ടിയ ഇടി തിരിച്ച് അവനല്ല  നിനക്ക് തരാനും എനിക്കറിയാം.,,കുടുംബം പട്ടിണിയാകേണ്ടെങ്കില്‍ നേരെ നോക്കി മിണ്ടാതെ വണ്ടിയോടിക്കാന്‍ നോക്ക്.,ഇല്ലെങ്കില്‍ ബെല്‍റ്റയിച്ച് കഴുത്ത് ഞെരിച്ച് കൊല്ലും ഞാന്‍.,,ഹരീടെ ഭീഷണിയില്‍ അയാളൊന്ന് പതറി.”ചുമ്മാതല്ല കാണുന്നവരെല്ലാം ഒാടിച്ചിട്ട് അടിക്കുന്നത്.
അനങ്ങാന്‍ പറ്റുന്നില്ലെങ്കിലും നാവിന് എന്താ നീട്ടം.,, ഒാട്ടോക്കാരന്‍ പിറു പിറുത്തു.അയാള്‍ പിന്നൊന്നും ചോദിക്കാന്‍ പോയില്ല.ദച്ചൂന്‍റെ അച്ഛന്‍റെ  മെഡിക്കല്‍ ഷോപ്പിനടുത്തുള്ള ക്ലിനിംക്കിനടുത്ത് ഒാട്ടോ നിര്‍ത്തി”ഇവിടെ നിര്‍ത്തേണ്ട.,ആശുപത്രിയിലേക്ക് വിട്ടോ ?

പിറകില്‍ വന്ന നന്ദു ഒാട്ടോക്കാരനോട് പറഞ്ഞു.
”ഹ്മ് മനസ്സിലായി.രവീന്ദ്രന്‍ കാണുമെന്ന് കരുതിയിട്ടല്ലെ,..ഒാട്ടോ ചേട്ടന്‍ ഒാട്ടോ സ്റ്റാര്‍ട്ട് ചെയ്തു അവരെ നോക്കി കളിയാക്കി ചിരിച്ചു
” അതിപ്പോള്‍ അച്ഛന്‍ കണ്ടില്ലെങ്കിലും ചേട്ടന്‍ അറിയിക്കുമല്ലൊ.ദച്ചു പറഞ്ഞതും അയാള്‍ കേള്‍ക്കാത്ത പോലെ വണ്ടിയെടുത്തു. അടുത്തുള്ള ആശുപത്രിയിലേക്ക് ഒാട്ടോ കൊണ്ട് നിര്‍ത്തി
”ചേട്ടന്‍ ഇവിടെ വൈറ്റ് ചെയ്യില്ലെ ? നന്ദു സ്ക്കൂട്ടിയില്‍ വന്നിറങ്ങി ചോദിച്ചു”ഞാനിവിടെ നില്‍ക്കാം.,പക്ഷെ സമയം വൈകിയാല്‍ വെയിറ്റിംങ് ചാര്‍ജ് തരേണ്ടി വരും.,,ഒാട്ടോ ചേട്ടന്‍ പറഞ്ഞു”അതൊക്കെ തന്നേക്കാം.,നന്ദുവും ഒാട്ടോ ചേട്ടനും ആശുപത്രി സ്റ്റാഫും കൂടെ ഹരിയെ വീല്‍ചെയറില്‍ ഇരുത്തി

 നന്ദു വണ്ടിയില്‍ ഇരിക്കുന്ന ദച്ചൂന്‍റെ അടുത്തേക്ക് ചെന്ന് അവളെ പിടിച്ച് ഉള്ളിലേക്ക് കൊണ്ട് പോയി.
ഉള്ളില്‍ ചെന്നപ്പോള്‍ ഹരീടെ മുറിവ് ക്ലീന്‍ ചെയ്യാണ്
മൂക്കിനകത്ത് മുറിഞ്ഞിട്ടുണ്ട്.ഹരീടെ രണ്ട് മൂക്കിലും പഞ്ഞി വച്ചത് കണ്ട് ദച്ചു മുഖം പൊത്തി ചിരിച്ചു
”പാവം ജീവിച്ചിരിച്ചെ മൂക്കില്‍ പഞ്ഞി വെച്ച ആദ്യത്തെ ആള്‍ അവനായിരിക്കും.,,ദച്ചു പറഞ്ഞത് കേട്ട് ഹരി നന്ദു കാണാതെ അവളെ ദഹിപ്പിച്ച് നോക്കി .”ഇനി അവന്‍റെ കൂതറ സ്വഭാവം പുറത്തെടുത്താല്‍ അവസാനത്തെ മൂക്കില്‍ പഞ്ഞി വെക്കുന്നത് ഞാനായിരിക്കും.,, നന്ദൂന്‍റെ സംസാരം കേട്ട് ഹരി വിളറി വെളുത്തു. നന്ദു ചവിട്ടേറ്റ് വീണപ്പോള്‍ കല്ലില്‍ തട്ടിയും റോഡില്‍ ഉരഞ്ഞും വേറെ മുറിവുകളും ഹരിക്കുണ്ടായിരുന്നു.നെറ്റിയിലുള്ള മുറിയില്‍ സ്റ്റിച്ചിട്ടു .പലയിടത്തും ചെറിയ ചെറിയ പ്ലാസ്റ്റര്‍ ഇടംപിടിച്ചു

ഇനി ഊഴം ദച്ചൂന്‍റേതാണ്.  ദച്ചൂന്‍റെ കാലിനായിരുന്നു വേദന അവരൊന്ന് നന്നായി ഉഴിഞ്ഞതും ദച്ചു വേദന കാരണം അലറി കരഞ്ഞു.അവളെ കരച്ചില്‍ കണ്ടപ്പോയാണ് ഇത് വരെ മൂടി കെട്ടി നിന്ന ഹരീടെ മുഖത്തൊരു തെളിച്ചം വെച്ചത്.’അടിങ്ങ് നില്‍ക്ക് കുട്ടീ..,,ഡോക്ട്ര്‍ ശാസിച്ചതും ദച്ചു നന്ദൂന്‍റെ ഷര്‍ട്ടില്‍ കൊരുത്ത് പിടിച്ച് അവനെ തന്നോടടുപ്പിച്ച് അവന്‍റെ വയറില്‍ തലവെച്ച് ചുണ്ട് കടിച്ച് പിടിച്ച് വേദന സഹിച്ച് നിന്നു .ഈ കാഴ്ച്ച ഹരിക്ക് പിടിച്ചില്ല
അവന്‍ ഇഷ്ടക്കേടോടെ തല തിരിച്ചു.”ഇത് പേടിക്കേണ്ട ഉളുക്ക് വീണതാണ്.,,ഡോക്ടര്‍ പറഞ്ഞു
”കെട്ടേണ്ടി വരോ ?”ഇത് കെട്ടേണ്ട ആവിശ്യമൊന്നും ഇല്ല ഐസ് വെച്ച് കൊടുത്താല്‍ മതി.,നന്നായി റെസ്റ്റ് കൂടെ ചെയ്താല്‍  മാറിക്കോളും.,,നന്ദൂന്‍റെ ചോദ്യത്തിന് ഡോക്ടര്‍ മറുപടി പറഞ്ഞു

  നന്ദു ആശുപത്രിയിലെ ബില്ലടിച്ച് ഹരിയെ വീല്‍ചെയറില്‍ ഇരുത്തി ഒാട്ടോയില്‍ ഇരുത്തി
” ഞാന്‍ ഇടിച്ച് ഞാന്‍ ആശുപത്രിയില്‍ കൊണ്ട് പോയി ഞാന്‍ തന്നെ കാശടച്ചു എന്ന് കരുതി എന്നെ മണ്ടനായി നീ കാണേണ്ട.ഒാട്ടോയുടെ കാശ് മുതല്‍ ആശുപത്രിയിലെ ബില്ലടക്കം എനിക്ക് തന്നോണം., ദച്ചൂന്‍റെ അടക്കം.,നിന്‍റെ ചില്ലറ കാശ് കിട്ടിയിട്ട് എനിക്കൊന്നും ഉണ്ടാക്കാനല്ല.,അങ്ങനെ എന്‍റെ കാശിന് നീ സുഖിക്കേണ്ട.,,നന്ദു ഹരിയെ നോക്കി ഇത്രയും പറഞ്ഞ് ദച്ചൂന്‍റെ വണ്ടിക്കടുത്തേക്ക് നടന്നു ഹരി ദേഷ്യത്തോടെ പല്ലിറുമ്പി .ഒാട്ടോക്കാരന്‍ ചിരി കടിച്ച് പിടിച്ച് ഒാട്ടോയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു
”എങ്ങോട്ടാ മോനെ പോകേണ്ടത്. ഒാട്ടോക്കാരന്‍ നന്ദൂന്‍റെ അടുത്ത് വന്ന് നിര്‍ത്തി’അവന്‍റെ വീട്ടിലേക്ക്.,വഴി അവന്‍ പറഞ്ഞ് തരും.,,നന്ദു പറഞ്ഞതും ഒാട്ടോയെടുത്തു

നന്ദു വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും ദച്ചു പിറകില്‍ കയറിയിരുന്നു” വേദനയുണ്ടോ ?നന്ദു ചോദിച്ചതും ദച്ചു ഒന്ന് മൂളി തിരിച്ച പോകുന്നതിനിടക്ക് വൈദ്യരെ അടുത്ത് പോയി ഉഴിഞ്ഞ് കാല് കെട്ടിയാണ് അവര്‍ യാത്ര തിരിച്ചത്അത്ര സമയം ഒാട്ടോ ചേട്ടനും അവരെ കാത്തിരുന്നു. ഹരീടെ കാറ് നിര്‍ത്തിയിട്ട സ്ഥലത്ത് എത്തിയതും നന്ദു ഇറങ്ങി അവിടെ കിടക്കുന്ന ഹരീടെ വാക്കിംങ് സ്റ്റിക്കെടുത്ത് ദച്ചൂന്‍റെ കൈയ്യില്‍ കൊടുത്തു.”ഹരീടെ കാറെന്ത് ചെയ്യും ?.,,ദച്ചു ചോദിച്ചു.”അതെന്തിനാ നമ്മള്‍ നോക്കുന്നത്.,അവന്‍റെ ആരെങ്കിലും വന്നെടുത്തോളും.,, അല്ലെങ്കില്‍ അതവിടെ കിടന്ന് തുരുമ്പ് കയറട്ടെ.,

      നന്ദു കടുപ്പിച്ച് പറഞ്ഞ് വണ്ടിയെടുത്തു.”നന്ദേട്ടാ ഇത് വേണോ ? നമുക്ക് വീട്ടില്‍ പോയാല്‍ പോരെ ? ഹരിയുടെ വീടെത്താറായതും ദച്ചു ദയനീയമായി ചോദിച്ചു.മറുപടിയായി മിററിലൂടെ നന്ദു അവളെ കടുപ്പിച്ചൊന്ന് നോക്കി .ഹരിയുടെ വീടിന്‍റെ ഗേറ്റ് കടന്ന് ഒാട്ടോയും സ്ക്കൂട്ടിയും  മുറ്റത്തേക്ക് കയറ്റി നിര്‍ത്തി.അപ്പോയാണ് ഹരിയും തന്‍റെ പിറകില്‍  നന്ദുവും ദച്ചുവും കൂടെ വന്നതറിഞ്ഞത്.അവര് നേരെ ദച്ചൂന്‍റെ വീട്ടിലേക്ക്പോകുംഎന്ന്കരുതിയിരിക്കായിരുന്നുവന്‍ .വണ്ടിയുടെ ശബ്ദം കേട്ട് ഹരീടെ അച്ഛനും പിറകിലായി അമ്മയും പുറത്തേക്ക് വന്നതും ഹരിക്ക് പണിപാളിയെന്ന് മനസ്സിലായി.ദച്ചൂനെയും നന്ദൂനെയും എങ്ങനെ ഒഴിവാക്കുമെന്നറിയാതെ കുഴഞ്ഞവന്‍

       *(തുടരും..)*