രചന – ശംസിയ ഫൈസൽ
അവന്‍ പെട്ടന്നെണീറ്റ് ദച്ചൂനെ പിറകെ പോയി
നന്ദു വാഷ് ഏരിയയില്‍ പോയി നോക്കുമ്പോള്‍ ദച്ചു ഡ്രസ്സില്‍ പറ്റി പിടിച്ച അച്ചാറ് കഴുകി കളയാന്‍ ശ്രമിക്കാണ്
”ഞാന്‍ സഹായിക്കണോ ?
നന്ദു ഇങ്ങനെ ചോദിച്ച് അവളെ സമ്മതമൊന്നും കാത്ത് നില്‍ക്കാതെ ടാപ്പില്‍ നിന്ന് വെള്ളം കൈയ്യിലെടുത്ത് ഡ്രസ്സിലെ അച്ചാറ് കഴുകി കളഞ്ഞു
പോക്കന്‍റില്‍ നിന്ന് ടൗവ്വലെടുത്ത് വെള്ളം തുടച്ച് കൊടുത്തു
അവന്‍റെ അധികാരത്തോടെയുള്ള പ്രവര്‍ത്തിയില്‍ കണ്ണ് തള്ളി നോക്കി നില്‍ക്കാണ് ദച്ചു
”ഇപ്പൊ എല്ലാം പോയില്ലെ.,
ഡ്രസ്സ് കുറച്ച് നനഞ്ഞല്ലെ അത് കുഴപ്പല്ല പെട്ടന്ന് ഉണങ്ങിക്കോളും.,,
നന്ദു പറഞ്ഞതും അവളൊന്ന് തലയാട്ടി
”അതെയ് എനിക്കൊരു കാര്യം പറയാനുണ്ട് .,,
നന്ദു ഒന്ന് മടിച്ച് ദച്ചൂനെ നോക്കി
”എന്താ ചേട്ടാ ?
ദച്ചു അറിയാനായി അവനെ നോക്കി
നന്ദു ഇഷ്ടം പറയാന്‍ നിന്നപ്പോയേക്കും ഒരാളങ്ങോട്ട് കൈ കഴുകാന്‍ വന്നു
നന്ദു അയാളെ ഒന്ന് നോക്കി അവിടെന്ന് പോയി കൂടെ ദച്ചുവും
”ഭക്ഷണം കഴിച്ചിട്ട് എനിക്കൊന്ന് സംസാരിക്കണം ?
നന്ദു ടേബിളിനടുത്തേക്ക് നടക്കുന്നതിനിടെ പറഞ്ഞു
”എന്താ കാര്യം എന്ന് വെച്ചാല്‍ നന്ദു ചേട്ടന്‍ പറഞ്ഞോ ?
ദച്ചൂന് ദൃതിയായി
”നീ വാ ആദ്യം ഭക്ഷണം കഴിക്കാം.,,
നന്ദുവും ദച്ചുവും ടേബിളിനടുത്തേക്ക് ചെന്നതും ഷമീറും അര്‍പ്പണയും കണ്ണ് കൊണ്ട് പറഞ്ഞോയെന്ന് ചോദിച്ചതും അവന്‍ ഇല്ലെന്ന് തലയാട്ടി
എല്ലാവരും ബിരിയാണിയെല്ലാം കഴിച്ച് ഹോട്ടലില്‍ നിന്നിറങ്ങി
”നീ എന്താടാ കുരുപ്പെ.,,
ഇത്ര നല്ല ചാന്‍സ് കിട്ടിയിട്ട് അവളോട് ഇഷ്ടം പറയാതിരുന്നെ.,,
ഹോട്ടലില്‍ നിന്നിറങ്ങിയതും ഷമീറ് ചോദിച്ചു
”പിന്നേ… ഇഷ്ടം പറയാന്‍ പറ്റിയ നല്ല പ്രൈവസിയുള്ള സ്ഥലം.,
എന്‍റെ പ്രൊപ്പോസലിന്‍റെ പേരും പറഞ്ഞ് നിങ്ങളൊക്കെ പുട്ടടിച്ചു അല്ലാതെന്ത്.,,
നന്ദു പറഞ്ഞതും അപ്പു ഒന്നും അറിയാത്ത പോലെ എങ്ങോട്ടോ നോക്കി
ഷമീറാണെങ്കില്‍ അവനെ നോക്കി ഇളിച്ച് കാട്ടി
”നന്ദു ചേട്ടനെന്താ പറയാനുണ്ടെന്ന് പറഞ്ഞെ ?
ദച്ചു അവന്‍റെ അടുത്ത് വന്ന് ചോദിച്ചു
”ദക്ഷ കുറച്ച് കഴിഞ്ഞാല്‍ വരും.,
നിങ്ങള് ക്ലാസില്‍ പൊക്കോ.,
നന്ദു അവളെ കൂട്ടുക്കാരികളെ പറഞ്ഞ് വിട്ടു
”അയ്യോ എന്തിനാ അവരെ പറഞ്ഞയച്ചെ ഇനി ഞാന്‍ തനിച്ച് പോകണ്ടെ ?
ദച്ചൂന്‍റെ മുഖം മാറി
”നിന്നോടൊന്ന് ഒറ്റക്ക് സംസാരിക്കാനാണ് പെണ്ണെ നീയിങ് വാ.,,
നന്ദു ദച്ചൂന്‍റെ കൈ പിടിച്ച് ഹോട്ടലിന്‍റെ ബാക്കിലേക്ക് പോയി
അതൊരു ഒഴിഞ്ഞ പറമ്പായിരുന്നു
”എന്താ.. എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നെ.,,
നന്ദൂന്‍റെ കൈ എടുത്ത് മാറ്റി ദച്ചു വെപ്രാളത്തോടെ ചോദിച്ചു
”പൊന്ന് കൊച്ചെ പീഡിപ്പിക്കാനൊന്നും അല്ല.,,
ഒന്ന് തനിച്ച് സംസാരിക്കണം.,,
അതിനാണ് ഇങ് കൊണ്ട് വന്നെ.,,
നന്ദു പറഞ്ഞതും അവളൊന്ന് മൂളി
”ഹ്മ്.. എന്നാ പറ എന്താ ഇത്ര സീരിയസ്സായി പറയാന്‍.,,
ദച്ചു അവനെ നോക്കി
”നിനക്ക് എന്‍റെ പെരുമാറ്റത്തില്‍ എന്തെങ്കിലും തോന്നിയിട്ടുണ്ടോ ?
മനൂന്‍റെ ചേട്ടന്‍ എന്നതിനപ്പുറം നീയെന്നെ എങ്ങനെ കാണുന്നത് ?
നന്ദു ചോദിച്ചതൊന്നും ദച്ചൂന് മനസ്സിലാകുന്നില്ലായിരുന്നു
”എന്‍റെ പൊന്ന് ചേട്ടാ.,
എന്താ പറയാനുളളതെന്ന് വെച്ചാല്‍ വേഗം പറ.,
എനിക്ക് ക്ലാസിലേക്ക് പോകണം.,
അതും അല്ല നമ്മളെ ഇങ്ങനെ തനിച്ചിവിടെ ആരെങ്കിലും കണ്ടാല്‍ വലിയ പ്രശ്നമാകും.,,
ചോദിച്ചതിനല്ലായിരുന്നു ദച്ചൂന്‍റെ മറുപടി
”’ദച്ചൂ…,,
ഞാന്‍ നിന്‍റെ കൈയ്യൊന്ന് പിടിച്ചോട്ടെ ?
നന്ദു അവളെ കൈ പിടിക്കാന്‍ നിന്നതും അവള്‍ കൈ വലിച്ച് പുറകിലേക്ക് ആക്കി
”ദേഹത്ത് തൊട്ടുള്ള സംസാരമൊന്നും വേണ്ട.,,
ചേട്ടന്‍ കാര്യം പറ.,,
ദച്ചൂന്‍റെ സംസാരം കേട്ട് നന്ദു കണ്ണടച്ചു
”ഈ പെണ്ണിത് എന്‍റെ മൂഡ് കളയും.,,
നന്ദു മനസ്സില്‍ പറഞ്ഞു
”ദച്ചൂ…
ആദ്യമായി നമ്മള്‍ ഉത്സവ പറമ്പില്‍ വെച്ച് കണ്ടത് ഒാര്‍ക്കുന്നുണ്ടോ ?.,
നിന്നെ കാണുന്നതിന് മുന്നെ വരെ പെട്ടന്നൊരു നിമിഷം ഒരാളോട് ഇഷ്ടം തോന്നുന്നതിലൊന്നും എനിക്ക് വിശ്വാസം ഇല്ലായിരുന്നു.,
പക്ഷെ അന്നാ ഉത്സവ പറമ്പില്‍ വെച്ച് ഒരു പട്ട് പാവാടക്കാരിയെന്‍റെ ഹൃദയം കവര്‍ന്നു
എനിക്ക് പോലും ആ പാവടക്കാരിയോട് പ്രണയമാണെന്ന് ഉള്‍കൊള്ളാന്‍ പറ്റുന്നുണ്ടായിരുന്നില്ല
എന്നാലത് ശെരിക്കും അവളെന്‍റെ ഹൃദയം കവര്‍ന്നെടുത്തൂ എന്ന് ബോധ്യപ്പെട്ട ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്
അവളെ കാണാന്‍ സ്ക്കൂളിന്‍റെ മുന്നിലും അമ്പലത്തിലുമെല്ലാം ഞാന്‍ സ്ഥിരം സന്ദര്‍ഷകനായി
ദൈവത്തോട് കൂടുതല്‍ അടുത്തത് പോലും അവള്‍ക്ക് വേണ്ടി മാത്രമായിരുന്നു
ഇനിയും മറച്ച് വെക്കാന്‍ വയ്യ .,
ഇഷ്ടമാണ് ഒരുപാട്
നിന്നെ കുറിച്ച് ചിന്തിക്കാത്ത ഒരുദിവസം പോലും എന്നിലൂടെ കടന്ന് പോകുന്നില്ല.,
ഇന്നും എന്നും എന്‍റെ ജീവിതാവസാനം വരെ നീ കൂടെ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു .
എന്‍റെ ഹൃദയം ഇന്ന് നിന്‍റെ കൈയ്യിലാണ് പകരം നിന്‍റെ ഹൃദയം ഞാനെടുത്തോട്ടെ ?
നന്ദു അടുത്തുള്ള മരത്തില്‍ നിന്നൊരു പൂവ് പറിച്ച് ദച്ചൂന് നേരെ നീട്ടി
ദച്ചു പൂവിലേക്കൊന്ന് നോക്കി അവന്‍റെ മുന്നില്‍ കൈ കെട്ടിനിന്നു
”സാധാരണ പ്രൊപ്പോസ് ചെയ്യുന്നവര്‍ റെഡ് റോസല്ലെ കൊടുക്കാറ് ഇതെന്താ ചെമ്പരത്തി.,
ചെമ്പരത്തി ഭ്രാന്തിന്‍റെ അടയാളമായിട്ടാണ് അറിയപ്പെടുന്നതെന്നറിയില്ലെ.,,
ദച്ചു ചിരി കടിച്ച് പിടിച്ച് ചോദിച്ചു
”നിന്നോടുള്ള പ്രണയം മൂത്ത് ഭ്രാന്തായതാണെന്ന് കൂട്ടിക്കോ ?
ഞാന്‍ ഇഷ്ടം പറഞ്ഞിട്ട് നിനക്കെന്താ ഒരു ഞെട്ടലില്ലാത്തത് ദച്ചൂ..
ഞാന്‍ ഇങ്ങനെയൊരു പ്രതികരണമല്ല നിന്നില്‍ നിന്ന് പ്രതീക്ഷിച്ചത്.,,
നന്ദു അവളെ കൈയ്യിലേക്ക് ചെമ്പരത്തി വെച്ച് കൊടുത്ത് സംശയത്തോടെ ചോദിച്ചു
”ഹോ ഈ പ്രൊപ്പോസല്‍ ഞാനെന്നോ പ്രതീക്ഷിച്ചതാ.,
ഇത്രകാലത്തിനിടക്ക് ഇപ്പോയാണോ ഇഷ്ടം തുറന്ന് പറയുന്നത്.,
മനൂന്‍റെ ചേട്ടന് തീരെ ധൈര്യം ഇല്ലല്ലോ ?
ദച്ചു പൊട്ടി ചിരിച്ചു
”അത് പിന്നെ എല്ലാത്തിനും ഒാരോ സമയം ഉണ്ടല്ലോ ?
നന്ദു ചമ്മിയ ചിരി ചിരിച്ചു
”ഞാന്‍ വേറെയൊരു കാര്യം ചോദിച്ചോട്ടെ
എന്നെ മയക്കാനാണോ ബിരിയാണി വാങ്ങി തന്നത് ?
ദച്ചു ചോദിച്ചതും അവനൊന്ന് ചൂളി പോയി
”സോറി നിനക്ക് അങ്ങനെ തോന്നിയോ ?
അത് ഫ്രണ്ട്സ് ഞാനറിയാതെ ഒപ്പിച്ചതാ.,,
നീ ഞാന്‍ ഇഷ്ടം പറഞ്ഞതിന് മറുപടി താ.,
ഇഷ്ടമാണോ എന്നെ ?
നന്ദു അവളെ കണ്ണിലേക്ക് നോക്കി
”നന്ദു ചേട്ടാ..,,
”ദച്ചൂ.. നീ നന്ദൂന്ന് വിളിച്ചോ ഇങ്ങനെ നന്ദു ചേട്ടാന്ന് വിളിക്കുമ്പോള്‍ എന്തോ പോലെ.,,
ദച്ചു പറയാന്‍ നില്‍ക്കുന്നത് തടഞ്ഞ് നന്ദു പറഞ്ഞു
”ഞാനെയ് മൂത്തവരെ ബഹുമാനിക്കുന്ന കൂട്ടത്തിലാ.,,
നന്ദൂ എന്നതിന് പകരം നന്ദേട്ടാന്ന് വിളിച്ചോട്ടെ ?
ദച്ചു ചോദിച്ചതും നന്ദൂന്‍റെ മുഖം വിടര്‍ന്നു
അവന്‍ ഇഷ്ടത്തോടെ തലയാട്ടി
”ഹ്മ്.. അപ്പോള്‍ നന്ദേട്ടാ..,,
എനിക്ക് രണ്ട് ചേട്ടമ്മാരാണ് .,,
ഇത്തിരി സീനാണ് രണ്ട് പേരും..,,
ആദ്യമെ ഒരു കാര്യം ചോദിക്കാണ് അടികൊള്ളാനെല്ലാം തയ്യാറാണോ ?
ദച്ചു ചിരിയോടെ ചോദിച്ചു
”എനിക്കും രണ്ട് ബ്രദേഴ്സല്ലെ,,
അപ്പോള്‍ ഫാമിലി തമ്മില്‍ ചേരും., അല്ലെ ?
പിന്നെ അടി അതിന്‍റെ ആവിശ്യമൊന്നുമില്ല.,
നിന്‍റെ ചേട്ടമ്മാരെ ഞാന്‍ മയക്കി എടുത്തോളാം.,
നീ ഇഷ്ടാണെന്ന് മാത്രം പറഞ്ഞാല്‍ മതി.,,
നന്ദു ആത്മവിശ്വാസത്തോടെ പറഞ്ഞു
”ആണോ ?
എന്നാല്‍ ഞാനൊന്ന് ആലോചിക്കട്ടെ.,
മനു പറഞ്ഞ് കേട്ടയിടത്തോളം നന്ദേട്ടന്‍ അത്ര പ്രശ്നക്കാരന്‍ ഒന്നുമല്ല.,
നിങ്ങളെ വീട്ടിലെ ഒാരോ തമാശകള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ ആ വീട്ടിലൊരു അംഗമാകാന്‍ കൊതിച്ചിട്ടുണ്ട്.,,
ദച്ചു പറഞ്ഞത് കേട്ട് നന്ദൂന് വല്ലാത്ത സന്തോഷം തോന്നി
”അപ്പോള്‍ എന്നെ ഇഷ്ടായിരുന്നല്ലെ.,
ഹോ എനിക്കാകെ സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടതെന്നറിയില്ല.,,
ഞാനൊന്ന് കെട്ടിപിടിച്ചോട്ടെ ?
നന്ദു ആവേശത്തോടെ ചോദിച്ചതും അവളെ കണ്ണ് തള്ളി
”ഞാന്‍ പറഞ്ഞതാ ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ടെന്ന്.,
ഞാന്‍ ആലോചിച്ചിട്ടൊരു തീരുമാനം പറയാം.,
ഇനി ഞാന്‍ പൊക്കോട്ടെ.,,
ദച്ചു ചോദിച്ചതും നന്ദു ചിരിയോടെ തലയാട്ടി
ദച്ചു അവനെ ഒന്ന് നോക്കി അവിടെന്ന് പോയി
”അതെയ് ഒരാഴ്ച്ച അതിനപ്പുറം വൈകിക്കരുത്.,,
അവള്‍ പോകുന്നതും നോക്കി നന്ദു വിളിച്ച് പറഞ്ഞതും അവള്‍ തിരിഞ്ഞ് നോക്കി ചിരിച്ച് അവിടെന്ന് പോയി
ദച്ചു പോയതിന് പിറകെ നന്ദുവും കോളേജിലേക്ക് നടന്നു
അവന്‍റെ ചുണ്ടില്‍ നിന്ന് ചിരി മായുന്നില്ലായിരുന്നു
ഒരു പ്രതീക്ഷയും ഇല്ലാതെ ദേഷ്യത്തോടെയുള്ള നാല് തെറി പ്രതീക്ഷിച്ച് ഇഷ്ടം തുറന്ന് പറഞ്ഞതായിരുന്നു
അവളെ മറുപടി അവളോടൊപ്പമുള്ള സ്വപ്നങ്ങളുടെ തുടക്കമായിരുന്നു
ചിരിയോടെ മൂളിപാട്ടും പാടി ക്ലാസില്‍ എത്തിയതും നന്ദു കാണുന്നത് ഷമീറും അപ്പുവും തമ്മിലുള്ള ഇടിയാണ്
”എന്‍റെ ദൈവമേ..,ഇവരിന്ന് തമ്മില്‍ തല്ലി ചാവും.,,
നന്ദു പെട്ടന്നവരെ പിടിച്ച് മാറ്റാനായി അവരെ ഇടയിലേക്ക് ഇടിച്ച് കയറി
*(തുടരും..)*

by