രചന – ശംസിയ ഫൈസൽ
”എന്താ അമ്മാ.,,
ദച്ചു ചിരി അടക്കാന്‍ പറ്റാതെ അമ്മയെ നോക്കി
”മോള്‍ക്ക് ചേട്ടമ്മാരെ അവസ്ഥ കണ്ട് വല്ലാതെ ചിരി വരുന്നുണ്ടല്ലെ.,,
അമ്മ ചോദിച്ചതും അവള്‍ തലയാട്ടി ചിരിച്ചു
”എങ്ങനെ ചിരിക്കാതിരിക്കും അത്ര അഹങ്കാരമായിരുന്നില്ലെ എന്‍റെ വ്ലോഗര്‍ ചേട്ടമ്മാര്‍ക്ക്.,,
എന്തായാലും ഇവര്‍ക്കിട്ട് പണി കിട്ടിയ സന്തോഷത്തില്‍ അമ്മയെ കെട്ടിപിടിച്ചൊരു ഉമ്മ വെച്ചോട്ടെ ഞാന്‍.,,
ദച്ചു അമ്മയെ ഉമ്മ വെക്കാന്‍ നിന്നതും അമ്മ അവളെ മാറ്റി നിര്‍ത്തി
”എനിക്ക് പറയാനുള്ളതും കൂടേ കേട്ടിട്ട് പോരെ ഈ സ്നേഹ പ്രകടനം.,,
”ഒാ..ഹ് എനിക്ക് തിരക്കൊന്നുമില്ലമ്മാ.,,
ഇനി ഇവരെ തല കൂടെ മൊട്ടയടിക്കണോ ?
വേണേല് പറഞ്ഞോ ഞാന്‍ ചെയ്തോളാം.,,
ദച്ചു കിട്ടിയ അവസരം മുതലാക്കി
”അവര്‍ക്കുള്ളതല്ല നിനക്കുള്ളതാ ഇന്ന് മുതല്‍ എട്ട് നാള്‍ നീ വൃതം എടുക്കണം.,,
അമ്മ പറഞ്ഞ് കഴിഞ്ഞതും ദേവനും ദീപുവും പൊട്ടിചിരിച്ചു
”അയ്യോ ഒരു ചിക്കന്‍റെ കാലോ മീന്‍ മുള്ളോ ഇല്ലാതെ എനിക്ക് ചോറ് ഇറങ്ങത്തില്ല.,
അമ്മക്കത് അറിയുന്നതല്ലെ.,
ദച്ചു അമ്മേടെ കൈ പിടിച്ച് കെഞ്ചി
”തല്‍ക്കാലം എന്‍റെ കുട്ടി എട്ട് ദിവസം കോഴി കാലിന് പകരം മുരുങ്ങാക്കോല് കൊണ്ട് അഡ്ജസ്റ്റ് ചെയ്യ്.,,
അമ്മ പറഞ്ഞത് കേട്ട് ദേവന്‍റെയും ദീപൂന്‍റേയും ചിരിയുടെ ശബ്ദം ഉയര്‍ന്നു
ദച്ചു അവരെ തുറിച്ച് നോക്കി
”പ്ലീസ് ഇപ്പോള്‍ ഈ വൃതത്തിന്‍റെ ഒരാവിശ്യവും ഇല്ലല്ലൊ.,,
ദച്ചു അമ്മയെ മയക്കിയെടുക്കാന്‍ നോക്കി
”ആര് പറഞ്ഞു ഇല്ലെന്ന്.,
ഇതും എന്‍റെ നേര്‍ച്ചയായി കൂട്ടിക്കോ?
പെട്ടന്ന് കുളിച്ച് വിളക്ക് വെക്ക് ഒന്നും പിന്നേക്ക് മാറ്റി വെക്കേണ്ട.,,
അമ്മ ഇതും പറഞ്ഞ് പണിയിലേക്ക് തിരിഞ്ഞതും ദച്ചു അമ്മേടെ പിറകെ പോയി കെഞ്ചി കൊണ്ടിരുന്നു
”പോയി കുളിചേച്ചും വാടീ..,,
അമ്മ ഒച്ചയെടുത്തതും ദച്ചു ചവിട്ടി തുള്ളി അവിടെന്ന് പോയി
”അത് ഞങ്ങള്‍ക്കിഷ്ടായി അമ്മാ.,,
അവള്‍ക്ക് അങ്ങനെ തന്നെ വേണം.,,
ദീപു ദച്ചു പോകുന്നത് കൊണ്ട് പറഞ്ഞു
”മക്കള് നാളെത്തെ ശയനപ്രതിക്ഷണ മറന്നില്ലല്ലൊ.,,
അമ്മ ചോദിച്ചത് കേട്ട് ദീപു ദേവനെ വലിച്ചവിടെന്ന് പോയി
ദച്ചു വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ചു
പായസത്തിന്‍റെ മണം മൂക്കിലെത്തിയതും മൂന്നാളും അടുക്കളയില്‍ ഹാജറായി
ദച്ചു അവളെ പങ്കും എടുത്ത് പഠിക്കാനിരുന്നു
കുറച്ച് കഴിഞ്ഞതും അച്ഛന്‍ വന്നു
”ഏട്ടാ ഇന്ന് വെള്ളത്തിന് പകരം പായസമാണ്.,,
ദാ കുടിക്കി.,,
അമ്മ അച്ഛന് പായസം കൊണ്ട് കൊടുത്തു
”ഇന്നെന്താ വിശേഷിച്ച് .,,
ക്ലാസ് ചുണ്ടോടടുപ്പിച്ച് അച്ഛന്‍ ചോദിച്ചു
”ഇന്നിവിടെ ഒരു അത്ഭുതം നടന്നു.,
നിങ്ങളെ മക്കള് വഴക്കെല്ലാം അവസാനിപ്പിച്ച് മൂന്നും ഒന്നായി.,,
അമ്മ പറഞ്ഞത് അച്ഛന് വിശ്വസിക്കാന്‍ പറ്റിയില്ല
”ന്‍റെ കൃഷ്ണാ സത്യാണോ സുമേ..,,
”ആന്നെ സത്യം.,,
അമ്മയൊന്ന് ചിരിച്ചു
”ഇനി നമ്മുടെ കണ്ണില്‍ പൊടിയിടാനുള്ള മൂന്നിന്‍റേയും നാടകമാകോ ?
അച്ഛന്‍ പറഞ്ഞതും അമ്മയൊന്ന് ആലോചിക്കാതിരിക്കില്ല
”ഹേയ് അങ്ങനൊന്നുമല്ല
ഇത് ശെരിക്കും മിണ്ടിയതാ.,
ഇനി ഒരിക്കലും അവര് പിണങ്ങൂല അതിനുള്ള പണി ഞാന്‍ കൊടുത്തിട്ടുണ്ട്.,,
അമ്മ പറഞ്ഞതു അച്ഛന്‍ നെറ്റിചുളിച്ചു
”അതെന്ത് പണി ?
അച്ഛന്‍ ചോദിച്ചതും അമ്മയൊന്ന് ചുറ്റും നോക്കി അച്ഛന്‍റെ അടുത്തേക്ക് നീങ്ങി നിന്നു
”അതെയ് ദേവനും ദീപൂനും ശയനപ്രതക്ഷണവും ദച്ചൂന് വൃതവും.,
ഞാന്‍ അവര് മിണ്ടാന്‍ നേര്‍ന്നതാന്നാ പറഞ്ഞെ.,
പൊട്ടമ്മാര് വിശ്വസിച്ചു.,
ഇനി അവര് തെറ്റുന്നത് എനിക്കൊന്ന് കാണണം.,,
അമ്മ ശബ്ദം താഴ്ത്തി അച്ഛനോട് പറഞ്ഞതും അച്ഛന്‍ മുഖം പൊത്തി ചിരിച്ചു
”അത് ഏതായാലും നന്നായി.
ഇനി അടിയുണ്ടാക്കാന്‍ തോന്നുമ്പോള്‍ നിന്‍റെ വഴിപാട് ഒാര്‍മ വന്നോളും.,,
അച്ഛന്‍റെയൊപ്പം അമ്മയും ചിരിച്ചു
രാത്രി എല്ലാവരും ഉറങ്ങാന്‍ കിടന്നു
ദച്ചൂന്‍റെ മനസ്സില്‍ മുയുവന്‍ നാളെ അര്‍പ്പണ നന്ദൂന്‍റെ അടുത്തേക്ക് പോകുന്ന ചിന്തയാണ്
അവള്‍ നന്ദൂനെ വീഴ്ത്തുമോ എന്ന ഭയം അവളെ ഉള്ളിലുണ്ടായിരുന്നു.,,
തന്നെ മറന്ന് മറ്റൊരു പെണ്ണിനേയും അവന്‍ സ്നേഹിക്കില്ലെന്നും സ്വീകരിക്കുകയില്ലെന്നും അവള്‍ക്കറിയാമെങ്കിലും അര്‍പ്പണയുടെ ദുഷിച്ച മനസ്സ് നന്ദൂനെ നേടിയെടുക്കാന്‍ എന്തും ചെയ്യുമെന്നവള്‍ക്ക് തോന്നി
ഉറക്കം വരാതെ ഫോണില്‍ നോക്കിയിരിക്കുമ്പോയാണ് അര്‍പ്പണയുടെ മെസ്സേജ് വന്നത്
ആരെയാണോ വെറുപ്പോടെ ഒാര്‍ത്തത് അവളെ സന്ദേഷം തന്നെ തേടിയെത്തിരിക്കുന്നു
”ഒാഫ് ടു ലണ്ടന്‍.,
എന്‍റെ സ്വീറ്റ് ഹാര്‍ട്ടിന്‍റെ അടുത്തേക്ക്.,
നീ ഇപ്പോള്‍ തന്നെ നന്ദൂനെ മറന്ന് തുടങ്ങിക്കോ ഇനി അവന്‍ എന്‍റേതാണ്.,
ആ ഒരു കാഴ്ച്ച കാണാന്‍ റെഡിയായി നിന്നോ നീ ?
ഐയര്‍പോട്ടില്‍ ഇരിക്കുന്ന അര്‍പ്പണയുടെ ഫോട്ടോക്കൊപ്പമുള്ള അവളെ വാക്കുകള്‍ കൂടെ കണ്ട് ദച്ചു ദേഷ്യത്തോടെ പല്ല് കടിച്ചു
അവള്‍ക്ക് പലതും വിളിച്ച് പറയാന്‍ തോന്നിയെങ്കിലും ദച്ചു സംയമനം പാലിച്ചു
കൂടുതല്‍ അര്‍പ്പണയെ ദേഷ്യം പിടിപ്പിക്കുന്നത് അവളെ വാശി കൂട്ടും അത് തനിക്ക് അപകടമാണ്
ദച്ചു ഒന്നും തിരിച്ചയക്കാതെ ഫോണ്‍ ഒാഫാക്കാന്‍ നിന്നതും വീണ്ടും അര്‍പ്പണയുടെ മെസ്സേജ് ഫോണിലെത്തി
”എന്താണ് മിസ്സിസ്സ് അഭിനന്ദ് പേടിച്ചോ ?
”ഒാഹ് പേടിച്ചിവിടെ കരഞ്ഞോണ്ടിരിക്കാണ്.,
എന്‍റെ കണ്ണീര് കൊണ്ടിവിടെ വെള്ളപൊക്കം ഉണ്ടാകാന്‍ ചാന്‍സുണ്ട്.,
ഞാന്‍ പോയാലും എന്‍റെ ഭര്‍ത്താവിനെ നോക്കിക്കോണം.,,
എന്താ എന്‍റെ ഭര്‍ത്താവിന്‍റെ ഉറ്റ കൂട്ടുക്കാരിക്ക് ബുദ്ധിമുട്ടാകോ ?
ദച്ചൂന്‍റെ പൂച്ഛത്തോടെയുള്ള മെസ്സേജ് അര്‍പ്പണ വായിച്ചു
”ഈ വാക്കുകള്‍ സത്യമാകാന്‍ അധിക നാളില്ല ദക്ഷാ..,
നീ നെഞ്ച് പൊട്ടി കരയും അത് കണ്ട് ഞാന്‍ പൊട്ടി ചിരിക്കും.,,
അര്‍പ്പണ അയച്ചത് വായിച്ച് ദച്ചു അറിയാതെ ചിരിച്ച് പോയി
”സൈക്കോ”!!
ദച്ചു ഇത്രമാത്രം പറഞ്ഞ് ഫോണ്‍ ഓഫാക്കി
ഫോണ്‍ മാറ്റി വെച്ച് കിടക്കാന്‍ നിന്നതും അവളെ മൊബൈലിലേക്ക് കോള്‍ വന്നു
അര്‍പ്പണയാണെന്ന് കരുതി ദേഷ്യത്തോടെ ഫോണെടുത്തതും നന്ദൂന്‍റെ കോള്‍
നന്ദു ആണെന്നറിഞ്ഞ് ദച്ചൂന്‍റെ മുഖം വിടര്‍ന്നു
അവള്‍ പെട്ടന്ന് ഫോണെടുത്ത് കാതോട് ചേര്‍ത്തു
”ഹലോ ? നന്ദേട്ടാ..,,
”ദച്ചൂട്ട്യേ… എന്‍റെ ഫോണ്‍ കോളും കാത്തിരുന്ന് മടുത്തോടീ..,,
ആര്‍ദ്രമായ നന്ദൂന്‍റെ ശബ്ദം കാതിലെത്തിയതും ദച്ചൂന്‍റെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു
”ഹേയ് മടുത്തിട്ടൊന്നും ഇല്ല.,,
ഉറക്കം വരാതെ കിടക്കായിരുന്നു.,,
ദച്ചു ചിരിയോടെ മറുപടി പറഞ്ഞു
”അതെന്താ എന്‍റെ പെണ്ണിന് എന്‍റെ ചൂട് തട്ടാതെ ഉറക്കം വരില്ലെ.,
അങ്ങനെ ആണെങ്കില്‍ പറഞ്ഞോ ഞാനിപ്പോള്‍ ഫ്ലൈറ്റ് കയറി അങ്ങോട്ട് വരാം.,,
നന്ദൂന്‍റെ സംസാരം ദച്ചൂനില്‍ പ്രത്യേക അനുഭൂതി ഉണ്ടാക്കുന്നുണ്ടായിരുന്നു
”അയ്യടാ.,,
ഞാന്‍ പറയാന്‍ നില്‍ക്കാ വരാന്‍.,,
ജോലി കളഞ്ഞ് ഉറങ്ങാനായിട്ട് ഇങ്ങോട്ട് വരണ്ട കേട്ടോ ?
ദച്ചു പറഞ്ഞത് കേട്ട് നന്ദു ചിരിക്കുന്നത് ദച്ചൂന് ഫോണിലൂടെ കേള്‍ക്കാമായിരുന്നു
”പിന്നെന്തൊക്കെ വിശേഷം.,
എന്ത് പറയുന്നു എന്‍റെ അളിയമ്മാര് ഇപ്പോയും വഴക്കാണോ ?
നന്ദു ചോദിച്ചു
”ഹോ അതൊക്കെ അതിന്‍റെ വഴിക്ക് നടക്കുന്നുണ്ട്.,
നന്ദേട്ടന്‍റെ വിശേഷമെന്താ ?
ഭക്ഷണമൊക്കെ കഴിച്ചോ ?
ദേവന്‍റേയും ദീപൂന്‍റേയും കാര്യം അവനോടിപ്പോള്‍ പറയേണ്ടെന്നായിരുന്നു തീരുമാനം
”കഴിക്കാനാകുന്നെയൊള്ളു.,,
ഇത് വരെ നാളെ അപ്പു വരുന്നതിന്‍റെ കുറിച്ച് ക്ലീനിംങും പരിപാടിയും ആയിരുന്നു.,
അതെല്ലാം ഒതുക്കി പുറത്ത് പോയി ഒരു കോഫിയും കുടിച്ച് വന്ന് കിടന്നതാണ്.,
നാളെ ലീവെടുക്കാന്ന് വെച്ചതാ പക്ഷെ ലീവ് കിട്ടിയില്ല.,
ഇനി അപ്പൂനെ പിക്ക് ചെയ്യാന്‍ പോകാന്‍ പറ്റോ എന്ന് പോലും അറിയില്ല.,
ചിലപ്പോള്‍ പെര്‍മിഷന്‍ കിട്ടുമായിരിക്കും അല്ലെങ്കില്‍ ഫ്രണ്ട്സിനെ ആരെങ്കിലും വിടണം.,
എന്നിട്ട്……..
”മിസ്സ് യൂ നന്ദേട്ടാ..,,
നന്ദു സംസാരിക്കുന്നതിനിടക്ക് ദച്ചൂന്‍റെ വിഷമത്തോടെയുള്ള വാക്കുകള്‍ കേട്ട് അവന്‍ പെട്ടന്ന് സംസാരം നിര്‍ത്തി
”ഹേ എന്താ ?
നീയെന്താ ദച്ചൂ പറഞ്ഞെ ?
താന്‍ കേട്ടത് സത്യമാണോ എന്നറിയാതെ ചോദിച്ചു
”ഒന്നുല്ല.,,
”എന്തോ പറഞ്ഞു.,
നീ ഒന്നൂടെ പറ ?
അവന്‍ കേള്‍ക്കാനുള്ള കൊതി കൊണ്ട് വീണ്ടും ചോദിച്ചു
”അതൊന്നമില്ല നന്ദേട്ടാ.,,
ദച്ചൂനാകെ ലജ്ജ തോന്നി
അവളെ വായില്‍ നിന്നറിയാതെ വീണതായിരുന്നു
”പ്ലീസ് മുത്തെ..,
നന്ദേട്ടന് കേള്‍ക്കാനുള്ള കൊതി കൊണ്ടല്ലെ?
ഒന്ന് പറ ദച്ചൂസേ… പ്ലീസ്?
നന്ദു കൊഞ്ചലോടെ ചോദിച്ചതും ദച്ചു ചമ്മലോടെ കണ്ണ് ചിമ്മി
*(തുടരും..)*

by