23/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 171

രചന : ഷംസിയ ഫൈസൽ

പക്ഷെ എനിക്കിപ്പോള്‍ നിന്‍റെ മുഖത്ത് നോക്കിയൊരു കാര്യം പറയാനുണ്ട്,നന്ദു അര്‍പ്പണക്ക് നേരെ തിരിഞ്ഞിരുന്ന് അവളെ രണ്ട് കൈയ്യും അവന്‍റെ കൈക്കുള്ളിലാക്കി അവളെ കണ്ണിലേക്ക് ഉറ്റ് നോക്കി.’എന്താഅര്‍പ്പണഅവനെനോക്കി”പറഞ്ഞോട്ടെ നന്ദു സമ്മതത്തിനായി അവളെ നോക്കി”ഹാ.,
എനിക്കും നന്ദൂനോടൊരു കാര്യം പറയാനുണ്ട് ?
‘എന്താ ?നന്ദു തിരിച്ച് ചോദിച്ചു”ആദ്യം നന്ദു പറ.,
അര്‍പ്പണ ചിരിച്ചു”ആദ്യം നീ പറ ലേഡീസ് ഫസ്റ്റ്.,നന്ദു അവളെ കൈകളെ മോചിപ്പിച്ച് നേരെ ഇരുന്നു”എന്നാ ആദ്യം നീ ഞാന്‍ ചോദിച്ചതിന് പറ നിനക്ക് എന്താ ദച്ചൂന്‍റെ അച്ഛന്‍ വിളിച്ചപ്പോള്‍ ദച്ചു ആള് ശെരിയെല്ലെന്നങ് തുറന്ന് പറഞ്ഞാല്‍.,
പെട്ടന്ന് കാര്യങ്ങള്‍ക്കൊരു തീരുമാനം ഉണ്ടാക്കുന്നതല്ലെ നല്ലത്.,

അര്‍പ്പണ ചോദിച്ചു”അങ്ങനെയങ് പറയാന്‍ പറ്റോ ?
തെളിവ് വേണ്ടെ.,,അല്ലെങ്കിലും അവളെ അച്ഛന് അറിയാവുന്നതല്ലെ ദച്ചു ഒരു വട്ടം ഒരു കാരണവും ഇല്ലാതെ എന്നെ ഒഴിവാക്കിയതാണെന്ന്.,തന്തക്ക് മകളെ സ്വഭാവം അറിയാതിരിക്കില്ല.,ഞാന്‍ എന്‍റെ വീട്ടുക്കാരെ ഒാര്‍ത്താണ് കൂടുതല്‍ മിണ്ടാത്ത്‌
ഞാനും ദച്ചുവും പിരിയാണെന്നുള്ള വാര്‍ത്ത എന്‍റെ വീട്ടുകാര്‍ക്ക് തങ്ങാന്‍ പറ്റില്ല.,അത് കൊണ്ട് ആദ്യം അപ്പനോട് എനിക്ക് മനസ്സ് തുറക്കണം. അപ്പന് എന്‍റെ സങ്കടം മനസ്സിലാകും അതെനിക്കുറപ്പാ.
അപ്പനെ കാര്യങ്ങള്‍ ധരിപ്പിച്ചാല്‍ ബാക്കിയുള്ളവരെ പറഞ്ഞ് മനസ്സിലാക്കുന്ന കാര്യം അപ്പന്‍ ഏല്ക്കും.,

നന്ദു പറഞ്ഞ് നിര്‍ത്തി”എന്നാ വൈകിപ്പിക്കാതെ അപ്പനോട് പറഞ്ഞൂടെ ?”ഹെ അപ്പന്‍ കിടപ്പിലല്ലെ.,
ഈ സമയത്ത് പറഞ്ഞാല്‍ അപ്പന്‍ ഒന്നൂടെ തളരും.,
അപ്പന്‍ ഒാക്കെ ആയിട്ട് പറയണം.,”അപ്പൊ ഇനിയും സമയം എടുക്കും എന്നര്‍ത്ഥം.,അത് വരെ നീ ഇങ്ങനെ നടക്കാണോ ? വിഷമങ്ങളെല്ലാം നിന്നെ കൂടുതല്‍ ബാധിക്കും.,നീ നിനക്ക് യോചിച്ച നല്ലൊരു പാര്‍ട്ടണറെഉടനെകണ്ടെത്തണം.,അങ്ങനെയാണെങ്കില്‍ നീ എപ്പോയും ഹാപ്പിയായിരിക്കുമല്ലൊ.,അര്‍പ്പണ നന്ദൂന്‍റെ മനസ്സറിയാന്‍ ഇട്ട് നോക്കി

”അപ്പൂ.. അത് തന്നെ ഞാന്‍ പറയാന്‍ വന്നത്.,
എനിക്കൊരു കൂട്ട് വേണം.,എന്നെ മനസ്സിലാക്കുന്ന എന്നെ സ്നേഹിക്കുന്ന ഏത് അവസ്ഥയിലും കൂടെ നില്‍ക്കുന്നൊരു പെണ്ണ്.,നന്ദു അവളെ നോക്കിയതും അര്‍പ്പണയുടെ മുഖം വിടര്‍ന്നു’അങ്ങനൊരാള്‍ നിന്‍റെ മനസ്സിലുണ്ടോ ?’ഉണ്ടല്ലൊ.,ദച്ചൂന്‍റെ പിറകെ പോയതെ മണ്ടത്തരമായി പോയി. എന്‍റെ കൂടെ തന്നെ എനിക്ക് യോചിച്ചൊരാളുള്ളത് ഞാന്‍ തിരിച്ചറിഞ്ഞില്ല.,പക്ഷെ ഇപ്പോള്‍ ഞാന്‍ യഥാര്‍ത്ഥ സ്നേഹം തിരിച്ചറിഞ്ഞു., നന്ദു അവളെ കണ്ണിമ വെട്ടാതെ നോക്ക’ആരാ നന്ദൂ അത് ?

അര്‍പ്പണ ആകാംശയോടെ അവനെ നോക്കി’പറയാം വാ.,നന്ദു എണീറ്റതും അര്‍പ്പണ അവന്‍റെ കൂടെ എണീറ്റു രണ്ട് പേരും മുന്നോട്ട് നടന്നു”പറ നന്ദൂ..,,
നിന്‍റെ മനസ്സിലുള്ളയാളെ ഞാനും കൂടെ അറിയട്ടെ.,
അര്‍പ്പണ അവനെ പിടിച്ച് നിര്‍ത്തി”ഇങ്ങോട്ട് വാ പെണ്ണെ. നന്ദു കള്ളച്ചിരിയോടെ അവളെ കൈ പിടിച്ച് മുന്നോട്ട് നടന്നു”അപ്പൂ..,ഞാന്‍ പറഞ്ഞ പോലെ എന്‍റെ മനസ്സിലൊരു പേരുണ്ട്.,പക്ഷെ എന്‍റെ ഇഷ്ടം പറഞ്ഞാല്‍ തിരിച്ചുള്ള മറുപടി എന്താകുമെന്നറിയില്ല.
ഇനി നോ പറഞ്ഞാലും ഞാനുമായുള്ള ഫ്രണ്ട്ഷിപ്പ് കളഞ്ഞിട്ട് പോകില്ലെന്നുള്ള വിശ്വാസം എനിക്കുണ്ട്.,
നന്ദു ഒന്ന് നിന്ന് അര്‍പ്പണയുടെ നേരെ തിരിഞ്ഞ് പറഞ്ഞു

”മനസ്സിലൊരു ഇഷ്ടം ഉണ്ടായിട്ട് അത് മറച്ച് വെക്കുന്നതാണ് തെറ്റ്.,,ഉള്ളിലുള്ള ഇഷ്ടം പറയുന്നത് കൊണ്ട് ഒരു പെണ്ണും ആ ഫ്രണ്ട്ഷിപ്പ് വേണ്ടെന്ന് വെക്കില്ല.നീ ധൈര്യമായി പറ ചിലപ്പോള്‍ അവളും അത് ആഗ്രഹിക്കുന്നുണ്ടാകും.,അര്‍പ്പണ അവന്‍റെ കണ്ണിലേക്ക് നോക്കിഅപ്പൂ.. ഈ ജീവിതക്കാലത്തിനിടക്ക് സന്തോഷവും സങ്കടങ്ങളുമെല്ലാം എന്നിലൂടെ കടന്ന് പോയിട്ടുണ്ട്
ശെരിയെന്ന് കരുതി തിരിഞ്ഞെടുത്ത പല തീരുമാനങ്ങളും തെറ്റായി പോയിട്ടുണ്ട്‌,പക്ഷെ ഒറ്റപ്പെടുമ്പോള്‍ ഞാന്‍ ഒാര്‍ക്കുന്നൊരു മുഖമുണ്ട്
കൂടെ ചേര്‍ന്നിരിക്കാന്‍ ആഗ്രഹിക്കുന്നൊരാളുണ്ട്
എന്നും കൂടെയുണ്ടെങ്കിലെന്ന് തോന്നാറുണ്ട്.,
ആ വ്യക്തിയില്ലാത്തൊരു ലോകത്തെ പറ്റി എനിക്കിപ്പോള്‍ ചിന്തിക്കാന്‍ പറ്റില്ല.

എന്താണ് യഥാര്‍ത്ഥ സ്നേഹമെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. ഞാനീ പറയുന്നതെല്ലാം ആരെ പറ്റിയാകുമെന്നാകും നീയിപ്പോള്‍ ചിന്തിക്കുന്നത്
 അത് മറ്റാരുമല്ല., നന്ദു ഇത്രയും പറഞ്ഞ് ചുറ്റും നോക്കി.തൊട്ടടുത്ത ചെടിയില്‍ നിന്നൊരു പൂ പറിച്ചെടുത്ത് അര്‍പ്പണക്ക് മുന്നില്‍ മുട്ട് കുത്തിയിരുന്നു’അപ്പൂ.. അത് നീയാണ്.,
ഇത്രനാള്‍ ഒരു കൂട്ടുക്കാരിയായി നീ എന്നോടൊപ്പം ഉണ്ടായിരുന്നു. ഇനിയെന്‍റെ ഹൃദയത്തിന്‍റെ പാതിയായി എന്‍റെ പ്രണയിനിയായി ഞാന്‍ നിന്നെ ആഗ്രഹിക്കുന്ന വില്‍ യു ലൗ മീ..,, നന്ദു ആകാംശയോടെ അവളെ നോക്കി.അര്‍പ്പണ വണ്ടറടിച്ച് നില്‍ക്കാണ്

ഈയൊരു നിമിഷത്തിന് വേണ്ടി ചെയ്ത് കൂട്ടിയ ക്രൂരതക്കും ചതിക്കും കണക്കില്ല. താന്‍ ആഗ്രഹിച്ചതിന്ന് മുന്നില്‍ അര്‍പ്പണ നന്ദു നീട്ടിയ പൂ വാങ്ങി ചാടി കളിച്ചുഅവളെ സന്തോഷം കൊണ്ട് കൂക്കി വിളിച്ച് കൊണ്ടുള്ള തുള്ളിച്ചാട്ടം കണ്ട് നന്ദു വായിം തുറന്നവളെ നോക്കി’ഈ പെണ്ണ് മിക്കവാറും എന്നെ നാണം കെടുത്തും., നന്ദു ചുറ്റും ആരെങ്കിലും കാണുന്നുണ്ടോന്ന് തിരിഞ്ഞ് നോക്കി”ഐ ലവ് യ്യൂ നന്ദൂ..,ഐ ലവ് യൂ സോ മച്ച്., അര്‍പ്പണ ഉറക്കെ വിളിച്ച് പറഞ്ഞ് അവനെ വന്ന്കെട്ടിപിടിച്ചു.പെട്ടന്നവള്‍ വന്ന് കെട്ടിപിടിക്കുന്നത് നന്ദു ഒാര്‍ത്തില്ല

പെട്ടന്നവളെ പിടിച്ച് മാറ്റാന്‍ പറ്റാത്തത് കൊണ്ട് നന്ദു അങ്ങനെ തന്നെ നിന്ന. അര്‍പ്പണ തന്നെ പുണര്‍ന്ന് നില്‍ക്കും തോറും നന്ദൂന്‍റെ മനസ്സിന്‍റെ ദച്ചൂന്‍റെ മുഖ തെളിഞ്ഞ് വന്ന് കൊണ്ടിരുന്നു’അപ്പൂ.. ആരെങ്കിലും കാണും., നന്ദു അവളെ തന്നില്‍ നിന്നടര്‍ന്ന് മാറ്റി
അര്‍പ്പണ നാണത്തോടെ മുഖം താഴ്ത്തി നിന്നു നന്ദു വല്ലാത്തൊരു ഇറിറ്റേഷനോടെ അവളെ നോക്കി”വാ അവിടെ ഇരിക്കാം.,നന്ദു അവിടെ ഉണ്ടായിരുന്ന ബെഞ്ചില്‍ ഇരുന്നു’നീ ഇത്ര പെട്ടന്ന് എന്നോട് യെസ് പറയുമെന്ന് ഞാന്‍ വിചാരിച്ചില്ല.,മുഖത്തടിയായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്., നന്ദു ചുമ്മാ തട്ടി വിട്ടു
‘എനിക്കെന്നോ നന്ദൂനെ ഇഷ്ടാണ്., നീ ഇത് പറയാന്‍ വൈകിയെന്നെ ഞാന്‍ പറയൂ..,
നിനക്ക് വേണ്ടിയല്ലെ ഞാനിത് വരെ കല്ല്യാണം കഴിക്കാത്തത്.,

നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലെ ദുബായിലെ ജോലി ഉപേക്ഷിച്ച് ഞാന്‍ ഇങ്ങോട്ട് വന്നത്.,ഇനി നീ പറഞ്ഞില്ലെങ്കില്‍ ഞാന്‍ പറയാന്ന് കരുതിയിരുന്നതാ.,
ഞാന്‍ നിന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞില്ലെ അത് ഈ കാര്യമാണ്., അര്‍പ്പണ വിടര്‍ന്ന മുഖത്തോടെ പറഞ്ഞു’ചേരേണ്ടത് നമ്മളായിരുന്നു അല്ലെ അപ്പൂ..,എനിക്കൊരു തെറ്റ് പറ്റി അത് ഞാന്‍ തിരുത്തും.,ഇനി നീയാണെന്‍റെ പാതി കൂടെ ഉണ്ടാകില്ലെ നീ.,നന്ദു ചോദിച്ചതും അര്‍പ്പണ അവന്‍റെ ചുമലിലേക്ക് ചാരി അവന്‍റെ കൈയ്യില്‍ കൈ കോര്‍ത്ത് പിടിച്ചു.”എന്നും എപ്പോയും കൂടെ കാണും.,

ഞാനിപ്പോള്‍ എന്ത് സന്തോഷവതിയാണെന്നോ.,,
എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റില്ല. എത്ര നാളത്തെ ആഗ്രഹമാണ് സഫലമായത്.,അര്‍പ്പണ കണ്ണ് നിറച്ചവനെ നോക്കി”ഞാനും ഹാപ്പിയാണ്.,നീ കൂടെയുണ്ടായാല്‍ എനിക്കിനി സങ്കടപ്പെടേണ്ട അവസ്ഥ വരില്ലെന്നറിയാം.,  നന്ദു ചിരിച്ചു
‘എത്രയും പെട്ടന്ന് നീ ദച്ചൂന്‍റെ കൈയ്യില്‍ നിന്ന് ഡിവോഴ്സ് വാങ്ങണം.,എന്നിട്ട് എന്‍റെ കഴുത്തില്‍ താലി കെട്ടി അവളെ മുന്നിലൂടെ കൈ കോര്‍ത്ത് നടക്കണം. അവളറിയട്ടെ സ്നേഹത്തിന്‍റെ വില., അര്‍പ്പണ പറഞ്ഞതും നന്ദൂന്‍റെ ഉള്ളില്‍ ദേഷ്യം നുരഞ്ഞ് പൊന്ത”വാങ്ങാലോ പെട്ടന്ന് ഡിവോഴ്സ് വാങ്ങാം.,ഇപ്പോള്‍ നീയൊരു കാരണമാണല്ലൊ.,
അത് കൊണ്ട് എനിക്കും പെട്ടന്ന് ദച്ചൂനെ ഒഴിവാക്കാന്‍ വാശിയുണ്ടാകും.,

 കൂടെ നിന്ന് ചതിച്ചവള്‍ അറിയട്ടെ ഞാന്‍ അനുഭവിച്ച വേദന. അവസാനം നന്ദു ഉദ്ദേശിച്ചത് അര്‍പ്പണയെ ആണെങ്കിലും അര്‍പ്പണയുടെ മനസ്സില്‍ ദച്ചു ആയിരുന്ന”ഒരു മിനിറ്റ് നന്ദൂ..
ആരോ വിളിക്കുന്നുണ്ട്.,അര്‍പ്പണ ബാഗില്‍ നിന്ന് ഫോണെടുത്ത”അച്ഛനാ.,എന്‍റെ ഇഷ്ടം അച്ഛനറിയാം.,ഒരു പക്ഷെ എന്നെക്കാള്‍ കൂടുതല്‍ അച്ഛനാകും നമ്മള്‍ ഒന്നിക്കാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്. ഞാനീ കാര്യം പറയട്ടെ അച്ഛന്‍ ഭയങ്കര ഹാപ്പിയാകും.,അര്‍പ്പണ ആകാംശയോടെ ഫോണെടുത്തു നന്ദൂന്‍റെ ഉള്ളില്‍ അര്‍പ്പണയുടെ അച്ഛന്‍റെ ക്രൂരതയുടെ മുഖം ആളി കത്തി

     *(തുടരും..)*