16/07/2026

️കിഡ്നാപ്പിംങ് ലൗ : ഭാഗം 112

രചന – ശംസിയ ഫൈസൽ

”ദേവാ ഇനി സമയം കളയണ്ട, തുടങ്ങിക്കോ.,,

ദീപു മാസ്ക് മുഖത്തേക്ക് താഴ്ത്തിയിട്ട് കൈയ്യിലെ തടി ഹരിക്ക് നേരെ ഉയര്‍ത്തി

വായുവില്‍ ഉയര്‍ന്ന വടി ആഞ്ഞ് ഹരീടെ കാലില്‍ പതിഞ്ഞു

ബോധം കെട്ട് കമിഴ്ന്ന് കിടക്കുന്ന ഹരിയില്‍ നിന്നൊരു നിലവിളി ഉയര്‍ന്നു

ദേവന്‍ പെട്ടന്ന് ചുറ്റും നോക്കി ശബ്ദം പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍
ഹരീടെ തന്നെ മുണ്ട് അവന്‍റെ വായില്‍ കുത്തി കേറ്റി

അടുത്ത അടി അവന്‍റെ പുറത്തും കൈയ്യിലുമായി വീണു

ദേവന്‍ ദീപൂന്‍റെ കൈയ്യില്‍ നിന്ന് വടി വാങ്ങി പുറത്തേക്കെറിഞ്ഞു കൂടെ അവന്‍റെ കൈയ്യിലുള്ളതും

വേദനക്കാരണം പുളഞ്ഞ് എണീക്കാന്‍ ശ്രമിക്കുന്ന ഹരിയെ ദേവന്‍ പിടിച്ചെണീപ്പിച്ചു മുഖത്തിനിട്ടൊരു പഞ്ച് കൊടുത്തു

മുഷ്ടി ചുരുട്ടി മൂക്കിനിട്ട് ആഞ്ഞ് ഇടിച്ചു
ദേഷ്യം അടങ്ങാതെ വീണ്ടും വീണ്ടും ഇടിച്ചതും മൂക്കില്‍ നിന്ന് പുറത്തേക്ക് രക്തം ചീറ്റി

ദേവന്‍ അവന്‍റെ രണ്ട് കൈയ്യും പിടകിലാക്കി ലോക്ക് ചെയ്തതും ദീപു അവന്‍റെ വയറ്റിലേക്ക് തുടരെ തുടരെ ആഞ്ഞ് ഇടിച്ചു

കവിളില്‍ ആഞ്ഞൊരു അടി കൂടെ കൊടുത്ത് ഹരിയെ നിലത്തേക്ക് തള്ളി

അടിച്ച് ഫിറ്റായതിനാല്‍ ഹരിക്ക് പ്രതികരിക്കാനെ പറ്റുന്നുണ്ടായിരുന്നില്ല

ദേവന്‍ ഹരീടെ വായില്‍ നിന്ന് മുണ്ട് ഊരി മാറ്റി ദീപൂന്‍റെ കൈപിടിച്ച് ക്ലബ്ബില്‍ നിന്നിറങ്ങി വാതിലടച്ച് ചുറ്റും നോക്കി

ചുറ്റും കൂരാകൂരിരുട്ടാണ്
ദൂരെ ഒരു സ്ട്രീറ്റ് ലൈറ്റ് മാത്രം കത്തി നില്‍ക്കുന്നുണ്ട്
എങ്ങും ആരുമില്ല
ഇടക്കുള്ള തെരുവ് നായ്ക്കളുടെ മുരള്‍ച്ച ഒഴികെ ആ പ്രദേശം മുയുവന്‍ നിശ്ശബ്ദമാണ്

”ദീപു ആരും കണ്ടിട്ടില്ല വേഗം വാ.,

ദേവന്‍ വണ്ടിയുടെ അടുത്തേക്കോടി

”നീ എന്ത് പണിയാണ് കാണിച്ചത് ദേവാ.,
അവനിട്ട് കുറച്ചൂടെ കൊടുക്കായിരുന്നു.,
ഇതിപ്പോള്‍ ഒളിച്ചും പാത്തും വന്നത് മുതലായില്ല.,
എന്‍റെ ദേഷ്യം അടങ്ങിയിട്ട് പോലുമില്ല.,,

വണ്ടിയില്‍ കയറി സ്റ്റാര്‍ട്ടാക്കിയ ദേവനെ നോക്കി ദീപു പറഞ്ഞു

”ഇത് മതി.,
അവനെ കൊല്ലാനല്ല നമ്മള്‍ പോയത്.,,
തലക്ക് എങ്ങാനും കൊണ്ട് തട്ടി പോയാല്‍ ജീവിതക്കാലം മുയുവന്‍ ജയിലില്‍ കിടന്ന് അഴി എണ്ണേണ്ടി വരും.,
ഇപ്പൊ അവനിട്ട് കൊടുത്തത് ദച്ചൂനെ കയറി പിടിച്ചതിനുള്ളതാണ്,
ഇനി അവനില്‍ നിന്ന് എന്തേലും ഉണ്ടാകട്ടെ അന്നവന്‍റെ അവസാനം ആയിരിക്കും.,
നീ ആരെങ്കിലും കാണുന്നതിന് മുമ്പ് പെട്ടന്ന് കയറാന്‍ നോക്ക്.,,

ദേവന്‍ പറഞ്ഞതും ദീപു വണ്ടിയില്‍ കയറി ഇരുന്നു

വീടിന്‍റെ അടുത്ത് എത്തി വണ്ടി ഒാഫാക്കി ശബ്ദമുണ്ടാക്കാതെ പോര്‍ച്ചിലേക്ക് സ്ക്കൂട്ടി തള്ളി കയറ്റിയിട്ടു

ഗേറ്റടച്ച് അടുക്കള വഴി അകത്തേക്ക് കയറി മുറിയിലേക്ക് പോയി

മുറിയിലെത്തിയ ഉടനെ രണ്ട് പേരും ആഞ്ഞൊരു ശ്വാസം എടുത്ത് വിട്ടു

ആരും കാണാതെ അറിയാതെ ഹരിക്കിട്ട് ഒാങ്ങി വെച്ച ഇരുട്ടടി അങ്ങനെ വിചാരിച്ച പോലെ തന്നെ നടന്നു

കുളിച്ച് ഡ്രസ്സ് മാറി രണ്ട് പേരും സമാധാനത്തോടെ ഉറങ്ങി

രാവിലെ എണീറ്റ് ചായ കുടിച്ച്  രണ്ട് പേരും ഒാഫീസിലേക്ക് പോകാന്‍ റെഡിയാകുന്ന തിരക്കിലാണ്

അപ്പോയാണ് ദീപൂന്‍റെ ഫോണടിച്ചത്

”എടാ ദേവാ ഹരീടെ അമ്മേടെ ഫോണ്‍ കോളാണല്ലൊ.,,

ദീപു ഫോണ്‍ കൈയ്യിലെടുത്ത് ദേവനെ നോക്കി

”ഈശ്വരാ അവര് എല്ലാം അറിഞ്ഞോ ?
ഇനി അവന്‍ തട്ടി പോയോ ?
നീ വേഗം ഫോണെടുക്ക് ദീപു,,

ദേവന്‍ പറഞ്ഞതും ദീപു ഫോണെടുത്ത് സ്പീക്കറിലിട്ടു

”ഹലോ ദീപു അല്ലെ.,,

”അതെ ആന്‍റീ..,,

”ഹരി ഇത് വരെ വീട്ടില്‍ വന്നില്ലല്ലൊ.,
ഇന്നലെ നിങ്ങളെ കാണാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി പോയതാ.,
അവനെ വിളിച്ചിട്ടാണെങ്കില്‍ കിട്ടുന്നുമില്ല.,,

അമ്മ വേവലാതിയോടെ പറഞ്ഞു

”ഞങ്ങളിന്നലെ ജോലി കഴിഞ്ഞെത്താന്‍ ലേറ്റായതിനാല്‍ പുറത്തേക്കൊന്നും ഇറങ്ങിയില്ല ആന്‍റി.,
രാത്രി വിളിച്ചപ്പോള്‍ അവന്‍ ക്ലബ്ബില്‍ ഉണ്ടായിരുന്നല്ലൊ ഇത് വരെ വീട്ടില്‍ വന്നില്ലെ.,,

ദീപു ദേവനെ നോക്കി കണ്ണടച്ച് അമ്മയോട് ചോദിച്ചു

”എന്നാ മൂക്കറ്റം കള്ളും കുടിച്ച് ബോധം കെട്ട് പാമ്പായി കിടപ്പുണ്ടാകും.,
അവനിങ് വരട്ടെ അവന്‍റെ മുട്ടുംക്കാല് തല്ലി ഒടിക്കും.,
ഇവനെന്നാ ദൈവമേ ഒന്ന് നന്നായി കാണാ.,,

ആ കോളവിടെ കട്ടായി

”ഫോണ്‍ കട്ടായി.,
നമുക്കൊന്ന് ക്ലബ്ബ് വരെ പോയി നോക്കിയാലോ ?

ദീപു ഫോണ്‍ പോക്കറ്റിലിട്ട് ദേവനെ നോക്കി

”പോയി നോക്കാം.,
നീ വാ.,,

ദേവന്‍ ഒാഫീസിലേക്ക് പോകാനുള്ള ബാഗ് തോളിലിട്ട് മുറിയില്‍ നിന്നിറങ്ങി പിറകില്‍ ദീപുവും

താഴെ ചെന്നപ്പോള്‍ ദച്ചു കോളേജിലേക്ക് പോകാന്‍ നില്‍പുണ്ട്

”രണ്ട് പേരും ഇന്ന് നേരത്തെയാണല്ലൊ.,

ദച്ചു ചേട്ടമ്മാരെ നോക്കി ചോദിച്ചു

”എസ്.,,
ഇന്ന് നേരത്തെ ഇറങ്ങേണ്ട അത്യാവിശ്യമുണ്ട്.,
നീ എങ്ങനെ പോകുന്നത് മനു വന്നില്ലെ ?

ദച്ചൂനെ നോക്കി ദേവന്‍ ചോദിച്ചു

”അവന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി എന്നെ കാത്തിരിക്കാണ്.,
അമ്മാ ഞാനിറങ്ങാണ്.,
ദേവാ ഒാഫീസില്‍ നിന്ന് നേരത്തെ ഇറങ്ങാണെങ്കില്‍ എനിക്ക് നിങ്ങളെ ഓഫീസിന്‍റെ അടുത്തുള്ള ചായ കടയിലെ മുളക് ബജി കൊണ്ട് തരണെ.,,

ദച്ചു ദേവനെ നോക്കി ഇളിച്ച് കാട്ടി

”ഹ്മ് കൊണ്ട് വരാം.,
ഇപ്പൊ മോള് പോയി രണ്ടക്ഷരം പഠിക്കാന്‍ നോക്ക്.,,

ദേവനും ദച്ചുവും കൂടെ ഒരുമിച്ച് വീട്ടില്‍ നിന്നിറങ്ങി

ദച്ചു മനൂന്‍റെ ബൈക്കിന്‍റെ ബാക്കിലും ദേവന്‍ ദീപൂന്‍റെ ബാക്കിലും കയറി

മനു വണ്ടിയെടുത്തതും ദച്ചു ചേട്ടമ്മാര്‍ക്ക് കൈ വീശി കാണിച്ചു

”നന്ദു ഇന്നലെ വിളിച്ചിരുന്നോ ദച്ചൂ..?

മനു ചോദിച്ചു

”ഒാ..ഹ് പാതിരാക്ക് വിളിച്ചിരുന്നു.,
സമാധാനത്തോടെ സംസാരിക്കാന്‍ കഴിയണ്ടെ ആ അര്‍പ്പണ എപ്പോയും കൂടെ കാണും.,
എനിക്കാകെ പെരുത്ത് കേറാണ്.,
അവിടെ പോയി രണ്ട് കൊടുക്കാന്‍ തോന്നി.,,

ദച്ചു കോപത്തോടെ പിറുപിറുത്ത്

”നീ കൂളായിട്ടിരിക്ക് ദച്ചൂ.,
നമ്മള്‍ ഉടനെ നന്ദൂനെ ഇങ്ങോട്ട് വരുത്തും.,,

മനു ബൈക്കിന്‍റെ മിററിലൂടെ ദച്ചൂനെ നോക്കി കണ്ണിറുക്കിയതും ദച്ചു ഒന്ന് മൂളി

”എന്‍റെ നന്ദേട്ടന്‍റെ ജോലി പോകാത്ത രീതിയില്‍ വേണം നാട്ടിലേക്ക് വരുത്താന്‍.,,
ഇല്ലെങ്കില്‍ ഞാന്‍ വല്ല തൊഴിലുറപ്പിനും പോകേണ്ടി വരും.,,

ദച്ചു പറഞ്ഞതും മനു പൊട്ടിചിരിച്ചു

”അപ്പൊ മോള്‍ക്ക് പേടിയുണ്ട്.,,
കമ്പിനി അവനെ പിരിച്ച് വിട്ടാലും നിന്‍റെ ജീവിതം മുറിയാതെ നമുക്ക് നോക്കാം മകളെ.,,

മനു കളിയാക്കിയതും ദച്ചു അവന്‍റെ പുറത്തടിച്ചു

ഇതേ സമയം ദീപുവും ദേവനും നേരെ ക്ലബ്ബിലേക്ക് പോയി

ബൈക്ക് ക്ലബ്ബിന്‍റെ മുന്നിലായി സൈഡാക്കി നിര്‍ത്തി

”ദേവാ ആ വാതില്‍ തുറക്ക്.,

ദീപു ദേവന്‍റെ പുറത്ത് തട്ടി പറഞ്ഞു

”നീ തുറക്ക്.,,

ദേവന്‍ രണ്ടടി ബാക്കിലേക്ക് നിന്നു

”നീയും വാ ഒരുമിച്ച് തുറക്കാം.,,

രണ്ട് പേരും ഒരുമിച്ച് വാതില്‍ തള്ളി തുറന്നതും ഹരി അനക്കമില്ലാതെ തറയില്‍ കിടക്കുന്നു

അവന്‍റെ അടുത്ത് ഇന്നലെ കണ്ട ശര്‍ദ്ദിച്ച അവശിഷ്ടങ്ങളും രണ്ട് കാലി കുപ്പിയും ചിന്നി ചിതറി കിടക്കുന്ന സ്നാക്സിന്‍റെ പാക്കന്‍റുകളും

ആകെ അലങ്കോലമായി കിടക്കുന്ന അവസ്ഥയായിരുന്നു അവിടെയെല്ലാം

”ദീപൂ… ഇവന്‍ തട്ടി പോയോ ?
ഒരു അനക്കവും ഇല്ലല്ലൊ.,,

ദേവന്‍ ദീപൂന്‍റെ ചെവിയില്‍ പറഞ്ഞു

”പേടിപ്പിക്കാതെടാ.,,
നീയാ വാതിലടക്ക് ആദ്യം.,,

ദീപു പറഞ്ഞതും ദേവന്‍ തുറന്നിട്ട വാതിലടച്ചു

ദീപു ഷര്‍ട്ടിന്‍റെ കൈ കയറ്റി വെച്ച് തോളിലുള്ള ഒാഫീസ് ബാഗഴിച്ച് അവിടെയുള്ള ടേബിളില്‍ വെച്ച് ഹരീടെ അടുത്തേക്ക് കുനിഞ്ഞു

ദേവനെ ഒന്ന് നോക്കി ദീപു കമിഴ്ന്ന് കിടക്കുന്ന ഹരിയെ മലര്‍ത്തി കിടത്തി

ഹരീടെ അവസ്ഥ കണ്ടതും ദീപു രണ്ടടി മാറി നിന്നു

മുഖത്ത് ഇടി കൊണ്ട് പല ഇടത്തും മുറിഞ്ഞിട്ടുണ്ട്

മൂക്കില്‍ നിന്നൊലിച്ച ചോര കട്ട പിടിച്ച് കിടപ്പുണ്ട്

കൈയ്യിലും മുറിഞ്ഞ് ചോര പാടുകള്‍

ഒരു അനക്കവും ഇല്ലാതെ നിശ്ചലമായി കിടക്കുന്ന ഹരിയെ കണ്ട് രണ്ട് പേരുടേയും നെഞ്ചിടിപ്പ് ഉയര്‍ന്നു

ദീപു പേടിയോടെ എണീറ്റ് ദേവന്‍റെ കൈയ്യില്‍ പിടിച്ചു

”ദേവാ.. എന്ത് ചെയ്യും ഹോസ്പിറ്റലില്‍ കൊണ്ട് പോയാലോ ?

ദീപു ഉമിനീരിറക്കി ദേവനെ നോക്കിയതും ദേവന്‍ വേണ്ടെന്ന് തലയാട്ടി

”ആശുപത്രിയില്‍ കൊണ്ട് പോകാതെ പിന്നെ ?

ദീപു സംശയത്തോടെ ദേവനെ നോക്കി

*(തുടരും..)*.