രചന – ഷംസിയ ഫൈസൽ
ബസില്‍ കയറിയതും ദച്ചു വേഗം ഒരൊഴിഞ്ഞ സീറ്റില്‍ കയറിയിരുന്നു
അവള്‍ പുറത്തേക്ക് മിഴിനട്ടിരുന്നതും അവളെ അടുത്താരോ വന്നിരുന്നു
അടുത്തു വന്നിരിക്കുന്നയാളെ തല വെട്ടിച്ച് നോക്കിയതും അവളാകെ ഞെട്ടിതരിച്ച് പോയി
അഭിനന്ദിനെ കണ്ട ഷോക്കില്‍ എണീക്കണോ ഇരിക്കണോ എന്നറിയാതെ ദച്ചു തറഞ്ഞ് നിന്ന് പോയിരുന്നു
”താനെന്താ ഇവിടെ?.,
ആദ്യത്തെ അന്താളിപ്പ് മാറിയതും ദച്ചു ചോദിച്ചു
”സാധാരണ എല്ലാവരും എന്തിനാ ബസില്‍ കയറുന്നെ അതിന് തന്നെ ഞാനും കയറിയത്.,,
അഭിനന്ദ് ഭാവമാറ്റമൊന്നുമില്ലാതെ പറഞ്ഞു
”ഇയാളൊന്ന് മാറിയിരുന്നെ.,
ആരേലും കണ്ടാല്‍ ഇത് മതിയാകും അടുത്ത പ്രശ്നത്തിന്.,,
ദച്ചു ബസില്‍ അറിയുന്ന ആരേലും ഉണ്ടോ എന്ന് നോക്കി
”ഒഴിഞ്ഞ് കിടക്കുന്ന സീറ്റ് കണ്ടാല്‍ ഏത് യാത്രക്കാരായാലും ഇരിക്കും.അതേ ഞാനും ചെയ്തൊള്ളു,,
”ഒാ..ഹ് താന്‍ എന്തേലും ചെയ്യ്.,
ഇന്നലെ ഞാന്‍ സംസാരിക്കാന്ന് പറഞ്ഞതല്ലെ
അത് ബസ്സില് വെച്ചല്ല.,
ഉച്ചക്ക് ഞാന്‍ കോളേജില്‍ നിന്നിറങ്ങും.,
നമുക്ക് ബീച്ചില്‍ വെച്ച് സംസാരിക്കാം ഉച്ചക്ക് തിരക്ക് കുറവാകും.,,
ദച്ചു ശബ്ദം താഴ്ത്തി അഭിനന്ദിനോട് പറഞ്ഞു
”ഒാക്കെ., ഞാന്‍ അപ്പോയേക്കും ബീച്ചിലെത്തിക്കോളാം.,
പിന്നെ നിന്‍റെ കൂടെ ബസ് സ്റ്റോപ്പ് വരെ കൂടെ വന്നവന്‍ ഏതാ.,,
ഹരിയെയാണ് അഭിനന്ദ് ഉദ്ദേശിച്ചതെന്നവള്‍ക്ക് മനസ്സിലായി
”ആരായാലും തനിക്കെന്താ.,
എന്‍റെ കാര്യത്തില്‍ താന്‍ ഇടപെടേണ്ട.,
ദച്ചൂന്‍റെ ശബ്ദമൊന്ന് കടുത്തതും അഭിനന്ദിന്‍റെ ചുണ്ടിലൊരു പുച്ഛ ചിരി വിടര്‍ന്നു
”എനിക്കാളെ മനസ്സിലായി.,
അത് ലവനല്ലെ ഹരി.,
നമ്മള്‍ പ്രേമിച്ച് നടന്നോണ്ടിരുന്നപ്പോ പറഞ്ഞിരുന്നല്ലോ നാട്ടിലൊരുത്തന്‍ പിറകെ നടക്കുന്നുണ്ടെന്ന്.,
അന്ന് കോഴിയാണ് ശല്യമാണെന്നൊക്കെ പറഞ്ഞിട്ട് ഇന്നിപ്പോ നല്ല ചിരിച്ച് കളിച്ച് സംസാരിച്ച് നടക്കുന്നുണ്ടല്ലോ.,,
”ഞാന്‍ എനിക്കിഷ്ടമുള്ളവരോട് സംസാരിക്കും കൂടെ നടക്കും.,
അതെല്ലാം എന്‍റെ ഇഷ്ടം.,
എന്‍റെ ജീവിതത്തില്‍ തലയിടാന്‍ വരണ്ട.,,
ദച്ചു അമര്‍ഷത്തോടെ പറഞ്ഞു
അപ്പോയേക്കും കൃഷ്ണ അവളെ സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറിയിരുന്നു
രണ്ട് പേരും ഒരുമിച്ചിരിക്കുന്നത് കണ്ട് അവളൊന്ന് ഞെട്ടിയിട്ടുണ്ട്.,
ദച്ചു കൃഷ്ണയുമായി ഇന്നലെ ഉടക്കിയതിനാല്‍ കൃഷ്ണ മൈന്‍റ് ചെയ്തതേയില്ല
ദച്ചൂനും അഭിനന്ദിനുമിടയില്‍ നിശ്ശബ്‌ദത വന്ന് മൂടി
”’പിന്നൊരു കാര്യം മദ്യം കഴിക്കുന്നത് കൊണ്ട് ഒന്നും നേടാനില്ല ദോഷമല്ലാതെ.,
അതുമല്ല കള്ളും കുടിച്ച് വണ്ടിയോടിക്കുന്നത് തെറ്റാണ്.,
ആദ്യം സ്വയം നശിക്കാതെ ആരോഗ്യം നോക്കണം എന്നിട്ടാണ് പ്രേമം മണ്ണാക്കട്ടയുമൊക്കെ.,,
ദച്ചു നിശ്ശബ്ദതയെ കീറിമുറിച്ചു
”എന്നെ വെറുക്കുന്നയാള്‍ എന്‍റെ ആരോഗ്യ കാര്യത്തില്‍ ഇത്ര ശ്രദ്ധ കൊടുക്കേണ്ട ആവിശ്യമുണ്ടെന്ന് തോന്നുന്നില്ല.,
അല്ലേലും എനിക്കെന്തേലും പറ്റിയാല്‍ ദക്ഷ രവീന്ദ്രന് നഷ്ടമൊന്നുമില്ലല്ലോ.,
അഭിനന്ദവളെ പുച്ഛിച്ചു
”താന്‍ ഇഷ്ടമുള്ളപോലെ ചെയ്യ്.,
കള്ളും കുടിച്ച് എന്‍റെ വീട്ടിലോട്ട് കയറി വരാഞ്ഞാല്‍ മതി.,
ദച്ചു പറയുന്നത് കേട്ടവന്‍റെ ചുണ്ടിലൊരു പുഞ്ചിരി വിടര്‍ന്നു.,
ഇന്നലെ രാത്രിയിലെ കാര്യങ്ങളാലോചിച്ചാണെന്നവള്‍ക്ക് മനസ്സിലായി
അവള്‍ നെറ്റിചുളിച്ചവനെ നോക്കിയതും അവന്‍ ചിരി മറക്കാന്‍ കഷ്ടപ്പെട്ടു
അപ്പോയേക്കും അവളെ കോളെജെത്തിയിരുന്നു
അവള്‍ അവനെ ഒന്ന് തറപ്പിച്ച് നോക്കി എണീറ്റതും അവന്‍ സീറ്റില്‍ നിന്ന് എണീറ്റ് മാറി കൊടുത്തു
”ടോ താന്‍ ഇന്നലെ ശെരിക്കും കള്ള് കുടിച്ചായിരുന്നോ.?
അവളെ ചോദ്യത്തിനവനൊന്ന് ചിരിച്ചെന്നല്ലാതെ മറുപടി പറഞ്ഞില്ല
അത് കണ്ടവള്‍ ചവിട്ടിതുള്ളി ബസിറങ്ങി കോളേജിലേക്ക് നടന്നു
കൃഷ്ണയുമായി ക്ലാസിലേക്ക് നടക്കുമ്പോ രണ്ട് പേരും പരസ്പരം മിണ്ടിയില്ല
”’സോറീ..!!
ക്ലാസെത്തിയതും രണ്ട് പേരും ഒരുമിച്ച് സോറി പറഞ്ഞതും രണ്ട് പേരും മുഖത്തോട് മുഖം നോക്കി ചിരിച്ചു
”ദച്ചൂ..സോറി ടീ ഞാന്‍ അപ്പോയത്തെ ദേഷ്യത്തില് എന്തൊക്കെ പറഞ്ഞു എന്നോട് ക്ഷമിക്കൂലെ നീ?
കൃഷ്ണ ദച്ചൂനെ നോക്കി ചുണ്ട് ചുളുക്കി
”സത്യത്തില് നീയാണെന്നോട് ക്ഷമിക്കേണ്ടത്.,
കൂടെ നിഴല് പോലെ നടക്കുന്ന നിന്നോട് പോലും എനിക്ക് സത്യങ്ങള്‍ തുറന്ന് പറയാന്‍ പറ്റുന്നില്ലല്ലോ.,
കൃഷ്ണ ഒരു കാര്യം ഞാന്‍ തുറന്ന് പറയാം.,
ഞാന്‍ ചെയ്യുന്നതൊക്കെ തെറ്റാകാം.,
പക്ഷെ ഞാന്‍ ആരേയും വഞ്ചിച്ചിട്ടോ തേച്ചിട്ടോ ഇല്ല.,
ഇതെല്ലാതെ എന്‍റെ മുന്നില്‍ വേറെ മാര്‍ഗമില്ല അതാ.,,
ദച്ചു കൃഷ്ണയുടെ കൈ കവര്‍ന്നെടുത്ത് ഇടര്‍ച്ചയോടെ പറഞ്ഞു
”സാരല്ല്യ പോട്ടെ.,
എന്നാലും നീ നിന്‍റെ പ്രശ്നങ്ങള്‍ സ്വയം ഏറ്റെടുത്ത് ഉരുകി തീരുന്നതിലും നല്ലത് ആരോടെങ്കിലും ഷെയര്‍ ചെയ്താല്‍ അവര്‍ക്ക് നിന്നെ സഹായിക്കാന്‍ പറ്റും.,
അതിന് ആദ്യം നീ നിന്‍റെ മനസ്സിനെ പാകപ്പെടുത്ത്.,
എന്നും നിന്‍റെ കൂടെ ഒരു കൂട്ടുക്കാരിയായി സഹോദരിയായി അമ്മയായി ഞാന്‍ നിന്‍റെ കൂടെ ഉണ്ടാകും..,,
കൃഷ്ണയുടെ വാക്കുകള്‍ ദച്ചൂന്‍റെ മനസ്സ് നിറച്ചു
”താങ്ക്യൂ തള്ളേ..എന്നെ എപ്പോയും ചേര്‍ത്ത് പിടിക്കുന്നതിന്.,
ദച്ചു ചിരിയോടെ കൃഷ്ണയെ കെട്ടിപിടിച്ചു
”എടീ കുട്ടിപിശ്ശാശെ എന്നേ കേറി തള്ളേന്ന് വിളിക്കുന്നോ.,?
കൃഷ്ണ ദച്ചൂന്‍റെ നടുപുറം നോക്കിയൊന്ന് കൊടുത്തു
”ഹൗ..,എന്‍റെ പൊറം പൊളിച്ചോ നീ.,
നീയല്ലെ നിന്നെ അമ്മയായി കാണാന്‍ പറഞ്ഞെ.,,
ദച്ചു പറഞ്ഞത് കേട്ട് കൃഷ്ണ സ്വയം തലക്കടിച്ച് ബെഞ്ചിലിരുന്നു
ബെല്ലടിച്ചതും ഒാരോ പീരിയേഡും ഒാരോ ടീച്ചേഴ്സായി വന്ന് പോയി കൊണ്ടിരുന്നു
വുമണ്‍സ് കോളേജായതിനാല്‍ ആണുങ്ങളായിട്ട് കുറച്ച് ടീച്ചേഴ്സ് മാത്രമാണുള്ളത്
ഇടക്ക് വരുന്ന ചുള്ളന്‍ മാഷമ്മാരെ വായീനോക്കലാണ് എല്ലാ ക്ലാസിലേയും ഒരുപോലെയുള്ള കല
ഉച്ചയായതും ഹാഫ് ടേ ക്ലാസ് കട്ട് ചെയ്ത് ദച്ചുവും കൃഷ്ണയും ക്ലാസ് കട്ടാക്കി ഇറങ്ങി
പുറത്ത് ഒരു ഹോട്ടലില്‍ കയറി ഫുഡ് കഴിച്ച് രണ്ട് പേര്‍ക്കും ബീച്ചിലേക്ക് ബസ് കയറി
”കൃഷ്ണ എനിക്കെന്തോ പേടിയാകുന്നു.,
എല്ലാം ഇന്നത്തോടെ പറഞ്ഞ് തീര്‍ക്കാന്‍ പറ്റിയാല്‍ മതിയായിരുന്നു.,,
ബസ്സിറങ്ങിയതും ദച്ചു കൃഷ്ണയോട് പറഞ്ഞു
”നീ എന്തിനാ പേടിക്കുന്നെ ഇന്ന് രാവിലെ കൂടെ നീ നന്ദൂനോട് സംസാരിച്ചല്ലെയൊള്ളു.,
ഇന്നത്തോടെ എല്ലാം തീരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.,
പറ്റാണേല് എന്താണ് അവനെ ഒഴിവാക്കാനുള്ള കാരണമെന്ന് നീ അവനോടെങ്കിലും തുറന്ന് പറ.,
നിന്നെ അവനോളം മനസ്സിലാക്കുന്ന വേറെ ഒരാളും ഈ ലോകത്തില്ല.,,
കൃഷണ ചിരിച്ചോണ്ട് ദച്ചൂന്‍റെ തോളില്‍ തട്ടി
ദച്ചു മറുപടി ഒന്നും പറയാതെ മുന്നോട്ട് നടന്നു
ഉച്ചയാണെങ്കിലും ബീച്ചില്‍ കുറച്ച് പേരൊക്കെ ഉണ്ടായിരുന്നു
ദച്ചു ഫോണെടുത്ത് അഭിനന്ദിന് കോള്‍ ചെയ്തു
അഭിനന്ദ് പറഞ്ഞ ആളൊഴിഞ്ഞ സ്ഥലത്തേക്കവര്‍ നടന്നു
അവിടെ കുറച്ച് പാറകെട്ടിന് മുകളിലായി അഭിനന്ദിരിപ്പുണ്ട്
”’ദച്ചു നീ പോയി സംസാരിച്ച് വാ..,,
കൃഷ്ണ അവളെ പറഞ്ഞയച്ചതും ദച്ചു അവന്‍റെ അടുത്തേക്ക് നടന്ന് അഭിനന്ദിന്‍റെ അടുത്തായുള്ള പാറ കല്ലിലിരുന്നു
അവള്‍ വന്നിട്ടും അവന്‍ തിരയില്‍ നിന്ന് കണ്ണെടുത്തിരുന്നില്ല
ദച്ചു അവനെ ഒന്ന് നോക്കി കടലിലേക്ക് കണ്ണ് നട്ടിരുന്നു
എങ്ങനെ തുടങ്ങണമെന്നവള്‍ക്കറിയില്ലായിരുന്നു
”ദച്ചൂ…,,,
”ഹ്മ്..,,
അവന്‍റെ വിളിക്ക് അവളൊന്ന് മൂളി
”രണ്ട് വര്‍ഷം മുമ്പ് നിനക്ക് പെട്ടന്നുണ്ടായൊരു മാറ്റമുണ്ടല്ലോ.,
രണ്ട് ശരീരവും ഒരു മനസ്സുമായി നടന്ന അഞ്ച് വര്‍ഷത്തെ നീണ്ട സന്തോഷത്തോടെയുള്ള യാത്രക്കിടയില്‍ പെട്ടന്ന് നിനക്കുണ്ടായ മാറ്റം അതാണ്, അത് മാത്രമാണ് എനിക്കറിയേണ്ടത്.,,
അഭിനന്ദ് അവളെ മുഖത്തേക്കൊന്ന് നോക്കി
എത്രപിടിച്ച് നിര്‍ത്തിയിട്ടും കരച്ചിലിനെ അവള്‍ക്ക് തടുക്കാനായില്ല.,,
കണ്ണ് ഇറുകെ അടച്ച് ശ്വാസം എടുത്ത് വിട്ടവള്‍ മനസ്സിനെ പാകപ്പെടുത്തി
അവളെ മുഖത്തുണ്ടാകുന്ന ഒാരോ മാറ്റങ്ങളും ഒപ്പിയെടുക്കുകയായിരുന്നു അഭിനന്ദ്
”നന്ദൂ..,,നീ പറഞ്ഞ അഞ്ച് വര്‍ഷമുണ്ടല്ലോ.,
ഞാന്‍ ശ്വാസം മുട്ടിയാണ് നിന്നോടൊപ്പം ഉണ്ടായിരുന്നത്.,
എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല നമ്മുടെ റിലേഷന്‍ ഹാപ്പിയായിട്ട് മുന്നോട്ട് കൊണ്ട് പോകാന്‍,,
ശെരിക്കും പറഞ്ഞാന്‍ സന്തോഷം അഭിനയിച്ച് ജീവിക്കായിരുന്നു ഞാന്‍.,
ഒരിക്കലും ഞാന്‍ മനസ്സില്‍ കണ്ടൊരു പാര്‍ട്ട്ണറല്ല നീ.,
സൗന്ദര്യം കൊണ്ട് നിനക്ക് കുറവൊന്നുമില്ലെങ്കിലും ഞാന്‍ ആഗ്രഹിച്ച കാമുകനോ ഭര്‍ത്താവോ നിന്നെ പോലെയുള്ള ക്യാരക്ടറല്ല.,
നീ ലണ്ടനില്‍ പോയതില്‍ പിന്നെയാണ് ഞാന്‍ ശെരിക്കും ജീവിതമെന്താന്ന് ആസ്വദിച്ചത്.,
സോ നിന്‍റെ കൂടെയുള്ള ജീവിതം ഞാന്‍ ആഗ്രഹിക്കുന്നില്ല.,
നീ ആയിട്ടെന്നെ ശല്യം ചെയ്യരുത്.,
എനിക്കെന്‍റെ സന്തോഷമാണ് വലുത്.,,
ദച്ചു ഇത്രയും പറഞ്ഞ് നിര്‍ത്തിയതും അഭിനന്ദ് ചിരിച്ചതേയൊള്ളു
അവനില്‍ നിന്നൊരു പൊട്ടിതെറി പ്രതീക്ഷിച്ച ദച്ചു അവനെ ആശ്ചര്യത്തോടെ നോക്കി
”ദച്ചൂ..,,നിന്നെ ഞാന്‍ മനസ്സിലാക്കിയ അത്ര വേറാരും മനസ്സിലാക്കിയിട്ടില്ല.,
ഇനി മനസ്സിലാവത്തുമില്ല.,
സോ നിനക്ക് പോകാം.,,
അഭിനന്ദിങ്ങനെ പറഞ്ഞതും ദച്ചു വേദനയോടെ ഒന്ന് ചിരിച്ച് പാറകെട്ടില്‍ നിന്ന് എണീറ്റു
”’താങ്ക്യൂ നന്ദേട്ടാ.,എന്നെ മനസ്സിലാക്കി ഒഴിഞ്ഞ് മാറി തരുന്നതിന്.,,
ദച്ചു അഭിനന്ദിനോടിങ്ങനെ പറഞ്ഞ് കൃഷ്ണയുടെ അടുത്തേക്ക് നടന്നതും അഭിനന്ദവളെ തിരിച്ച് വിളിച്ചു
”ഞാന്‍ ഒഴിഞ്ഞ് മാറിയെന്ന് നിന്നോടാര് പറഞ്ഞ്.,
നിന്നെ മനസ്സിലാക്കി എന്ന് പറഞ്ഞതിനര്‍ത്ഥം നിന്നെ വിട്ട് ഇനി ഒരിക്കലും പോകില്ലെന്നാ.,
നിന്‍റെ ഈ കുഞ്ഞ് മനസ്സ് എന്നോടതാ പറയുന്നത്.,
സോ നന്ദേട്ടന്‍റെ ദച്ചൂട്ടി എന്‍റെ താലി ഏറ്റ്‌വാങ്ങാനായി കാത്തിരുന്നോ.,,
അഭിനന്ദ് പൊട്ടിചിരിച്ചോണ്ട് പറഞ്ഞതിന് ദച്ചൂന് ഏത് വഴിക്ക് ഒക്കെയോ ദേഷ്യം കയറി
”പോടാ പട്ടി.,,
അവള്‍ ദേഷ്യത്തോടെ നടന്നകലുന്നത് കണ്ട് അവന്‍ വീണ്ടും പൊട്ടിചിരിച്ചു
”പിന്നെയ് ഇന്നലെ രാത്രി നിന്‍റെ വീട്ടില് വന്നില്ലെ.,
സത്യത്തിന് ഞാന്‍ കള്ള് കുടിച്ചില്ലായിരുന്നു.
അതൊക്കെ എന്‍റെ അഭിനയമല്ലെ.,
കിസ്സ് സ്വബോധത്തോടെ തന്നെ തന്നതാ..,,
അഭിനന്ദിന്‍റെ ഉച്ചത്തിലുള്ള വാക്കുകള്‍ കേട്ട ദച്ചു ദേഷ്യത്തോടെ മണല് വാരി അവന് നേരെ എറിഞ്ഞു
”പോടാ.,
ഞാന്‍ ഒരിക്കലും നിന്നെ കല്ല്യാണം കഴിക്കില്ല.,
എനിക്ക് ഹരിയെയാണ് ഇഷ്ടം അവനെ കെട്ടി നിന്‍റെ മുന്നിലൂടെ നടക്കുന്നത് നീ കണ്ടോ.,,
ദച്ചു ഇങ്ങനെ പറഞ്ഞതും അഭിനന്ദ് അവളെ അടുത്തേക്ക് ദേഷ്യത്തോടെ പാഞ്ഞടുത്തു
അത് കണ്ടവള്‍ ഒാടി കൃഷ്ണയുടെ കൈ പിടിച്ച് മണല്‍ പരപ്പിലൂടെ ഒാടി
”ഡീ..,,ദച്ചൂ നില്‍ക്കെടീ എനിക്കിനി ഒാടാന്‍ വയ്യ.,,
കൃഷ്ണ അവളെ പിടിച്ച് വെച്ചതും ദച്ചു തിരിഞ്ഞ് നോക്കി
അഭിനന്ദ് പുറകില്‍ ഇല്ലെന്ന് കണ്ടതും ദച്ചു കിതപ്പോടെ മണല്‍ പരപ്പിലിരുന്നു
”നിങ്ങള്‍ രണ്ടും അടിയായോ.?
കൃഷ്ണ ചോദിച്ചതിന് ദച്ചു ഉണ്ടായതെല്ലാം പറഞ്ഞ് കൊടുത്തു
”ഹ്മ്..,,എന്തായാലും അഭിനന്ദിന് നീയെന്ന ഭ്രാന്ത് തീരാന്‍ പോകുന്നില്ല.,
കണ്ടറിയാം ഇനി എന്താ നടക്കുന്നതെന്ന്.,
കൃഷ്ണ പറഞ്ഞത് കേട്ട് ദച്ചു അവളെ ദഹിപ്പിച്ചൊന്ന് നോക്കി
രണ്ട് പേരും കോളേജിന്‍റെ ടൈം കഴിയുന്ന വരെ ബീച്ചില്‍ ചുറ്റിപറ്റി നിന്ന് വീട്ടിലേക്ക് ബസ്സ് കയറി
വീടെത്തിയ ദച്ചു ഗേറ്റ് തുറന്ന് മുറ്റത്തെത്തിയതും അകത്ത് നിന്ന് ആരൊക്കെയോ പൊട്ടിത്തെറി കേള്‍ക്കാമായിരുന്നു
അവള്‍ ദൃതി പിടിച്ച് അകത്ത് കയറുമ്പോ തന്നെ മനസ്സിലായിരുന്നു തന്‍റെ ചേട്ടമ്മാര് ട്രിപ്പെല്ലാം കഴിഞ്ഞ് എത്തിയെന്ന്
അച്ഛന്‍റെ ബൈക്കും വേറെ ഒരു ബുള്ളറ്റും പുറത്തുണ്ട്
ദച്ചു വേഗം ഡോര്‍ തള്ളിതുറന്ന് അകത്ത് കയറിയതും അവിടെയുള്ള കാഴ്ച്ച കണ്ടവള്‍ ശ്വാസം എടുക്കാന്‍ പോലും മറന്ന് തറഞ്ഞ് നിന്നു
*(തുടരും..)*

by