17/04/2026

കിഡ്നാപ്പിംങ് ലൗ: ഭാഗം 146

രചന : ഷംസിയ ഫൈസൽ

ഹരി തല ഉയര്‍ത്തി ദച്ചൂനെ നോക്കി. ഹരിയില്‍ നിന്നൊരു ക്ഷമാപണം ഉണ്ടാകുമോ എന്നറിയാന്‍ ദച്ചു ഹരിയേയും തിരിച്ച് നോക്കി.”ദച്ചൂ.. സോറി ഇത് വരെ ചെയ്തതിനെല്ലാം മാപ്പ്., ഞാന്‍ ഒരുപാട് ശല്യപ്പെടുത്തിയെന്നറിയാം ഇനി എന്‍റെ ഭാഗത്ത് നിന്ന് പെങ്ങള്‍ക്കിനി ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഹരീടെ മാപ്പ് പറച്ചില് കേട്ട് ദച്ചു അന്താളിപ്പോടെ തല കുലുക്കി ”ഇനി അങ്കിള്‍ പറ.,ഹരീടെ ഭാഗത്ത് നിന്ന് എന്തെങ്കിലും ഉണ്ടായാല്‍ ഞങ്ങള്‍ എന്ത് ചെയ്യണം., നന്ദു ഹരീടെ അച്ഛന്‍റെ നോക്കി.”ഒന്നും നോക്കണ്ട മോനെ കൈയ്യും കാലും ഒടിച്ച് മൂലക്കിട്ടേക്ക് ഞങ്ങള്‍ക്കൊരു പരാതിയും ഇല്ല.,,

അച്ഛന്‍ പറയുന്നത് കേട്ട് ഹരി പെട്ടന്ന രീതിയില്‍ ഉമിനീരറക്കി”അയ്യോ അങ്ങനൊന്നും ചെയ്യേണ്ട.,
എത്ര വളര്‍ന്നാലും അമ്മമാര്‍ക്ക് സ്വന്തം മക്കളില്‍ ഒരു കുറവും കാണാന്‍ പറ്റില്ല അവരാണ് പെര്‍ഫക്റ്റെന്ന് തോന്നും.അവരിങ്ങനൊക്കെ നെറികേട് ചെയ്യുന്നത് ഞങ്ങള്‍ക്ക് ചകിട്ടത്ത് കിട്ടുന്ന അടി പോലെയാണ്., ഇനി ഹരിയുടെ ഭാഗത്ത് നിന്ന് ഒരു ശല്യവും ഉണ്ടാകില്ലെന്ന് ഞാന്‍ വാക്ക് തരാം.,, ഹരിയുടെ അമ്മയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു മകനെ ഒാര്‍ത്തുള്ള വേദന”കേട്ടല്ലൊ നിന്‍റെമ്മ പറഞ്ഞത്.,ഇനിയെങ്കിലും അച്ഛനേയും അമ്മയേയും ഒാര്‍ത്ത് വേണം എന്തെങ്കിലും ചെയ്യാന്‍.,
നമ്മള്‍ കാരണം അവരെ മനസ്സ് വേദനിച്ചാല്‍ അവിടെ തീര്‍ന്നു നമ്മുടെ ജീവിതം.,

നമ്മള്‍ പൂര്‍ണ്ണ പരാജയം ആണെന്നാണതിനര്‍ത്ഥം., നന്ദു പറഞ്ഞതും ഹരി തല താഴ്ത്തി.”എനിക്കൊരു കാര്യം കൂടെ പറയാനുണ്ട്.,, പെട്ടന്ന് ദച്ചൂന്‍റെ ശബ്ദം ഉയര്‍ന്ന് കേട്ടതും എല്ലാവരുടേയും നോട്ടം അവളിലേക്കായി.അടുത്ത പണി വരുന്നുണ്ടെന്ന് ഹരിക്ക് മനസ്സിലായി.”എന്താ മോളെപറഞ്ഞോളു.,, അച്ഛന്‍ ചോദിച്ചു.”അത്,ഈ ഹരി എന്‍റെ ചേട്ടമ്മാരെ വെച്ചാണ് പല കളികളും കളിക്കുന്നത്.,  ദേവന്‍റെയും ദീപൂന്‍റെയും വിശ്വാസം പിടിച്ച് പറ്റി അവരെ അടുത്ത കൂട്ടുക്കാരായി
എന്നെയും ചേട്ടമ്മാരെയും തെറ്റിപ്പിക്കാനാണ് ഹരി ശ്രമിച്ചോണ്ടിരുന്നത്., എന്‍റെ ചേട്ടമ്മാരെ വെച്ച് എന്‍റെ കുടുംബം മൊത്തം ഇല്ലാതാക്കുമെന്നാണ് ഹരി പറഞ്ഞിരുന്നത്.,

അതിനും വേണ്ടി പലതും ഇവന്‍ തന്നെ ചെയ്തിട്ടുണ്ട്
 പിന്നെ എന്നെയും നന്ദൂനെയും പിരിയിക്കാന്‍ വേണ്ടി ചേട്ടമ്മാരെ കൊണ്ട് ഒാരോന്ന് ചെയ്യിപ്പിച്ച് ഒന്നെങ്കില്‍ ഹരിക്ക് എന്നെ കെട്ടണം അല്ലെങ്കില്‍ ഒരു ദിവസമെങ്കിലും അവനെന്നെ…ബാക്കി ഞാന്‍ പറയുന്നില്ല.,എനിക്കൊന്നെ പറയാനൊള്ളു എനിക്ക് നേരെ എന്നല്ല എന്‍റെ രണ്ട് കുടുംബത്തിന് നേരെയും ഹരിയുടെ നിഴല്‍ പോലും അിടക്കാന്‍ പാടില്ല.,ആ ഉറപ്പെനിക്ക് കിട്ടണം.,കുറച്ചെങ്കില്‍ സമാധാനം ജീവിതത്തില്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ് ഞാനിതിവിടെ പറഞ്ഞത്.,,ദച്ചു പറഞ്ഞ് നിര്‍ത്തി അവരെ നോക്കി

”എന്താടാ നിനക്ക്.,എന്താ നിന്‍റെ ഉദ്ദേശം.,
ഇമ്മാതിരി പണി ഇനിയും നിനക്ക് ചെയ്യണമെങ്കില്‍ ഞങ്ങളെ അങ് കൊന്നേക്ക്.,എന്നാല്‍ പിന്നെ ഇതൊന്നും കാണുകയും കേള്‍ക്കുകയൊന്നും വേണ്ടല്ലൊ.,മക്കളെ കുറിച്ച് നല്ലത് കേള്‍ക്കാനെ ആരും ആഗ്രഹിക്കൂ..,ഞങ്ങളിപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നമാനസികാവസ്ഥമനസ്സിലാകണമെങ്കില്‍ നാളെ ഒരിക്കല്‍ നീയും അച്ഛനെന്ന സ്ഥാനത്ത് നില്‍ക്കണം.,,അച്ഛന്‍ ഇടര്‍ച്ചയോടെ പറഞ്ഞു
”എനിക്കിപ്പോള്‍ എല്ലാം മനസ്സിലായി ഇനി ഒന്നിനും ഞാനില്ല.,എനിക്കും എല്ലാവരെയും വെറുപ്പിച്ച് കൊണ്ടുള്ള ജീവിതം മടുത്തു., പിന്നെ ദച്ചൂ ഒരു അപേക്ഷയുണ്ട് ദേവനും ദീപുവും ഇതൊന്നും അറിയരുത്.അവരെന്നെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ട്.,

അടുത്ത കുട്ടുക്കാരന്‍ അവരെ ചതിക്കായിരുന്നു എന്നറിയുമ്പോള്‍ അവര്‍ക്ക് സഹിക്കില്ല. ഇനി അങ്ങോട്ടും അവരുടെ സൗഹൃദം ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.,ദയവ് ചെയ്ത് ഞങ്ങളെ തമ്മിലടിപ്പിക്കരുത്ഇനി ഈ ഹരി പുതിയൊരു മനുഷ്യനായിരിക്കും., ഹരി പറഞ്ഞത് കേട്ട് ദച്ചു നന്ദൂനെ നോക്കി.”നന്നായാല്‍ നിനക്ക് കൊള്ളാം.,
ഇല്ലെങ്കില്‍ നീ കുറെ കൊള്ളും.,പോട്ടെ ഇനി ഒരു വരവ് കൂടെ നീ വരുത്തിക്കരുത്.,നന്ദു ഇത്രയും പറഞ്ഞെണീറ്റു.’അങ്കിള്‍ ആന്‍റി ഞങ്ങളിറങ്ങാണ്.,
ഈ ഒരു കൂടി കാഴ്ച്ച അത്യാവിശ്യമായത് കൊണ്ടാണ് ഇത് വരെ വന്നത്. വീട്ടില്‍ വന്ന് പ്രശ്നമുണ്ടാക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് എല്ലാം സംസാരിച്ച് തീര്‍ക്കാന്ന് വെച്ചത്., ഇതാണ് ഹരിക്കുള്ള ലാസ്റ്റ് ചാന്‍സ്., ഇനി ഇതിനപ്പുറം ഒന്നില്ല.
ഒന്നും കൂടെ പറയാണ് ഇവിടം മുതല്‍ നന്നായിക്കോണം.,,

       നന്ദു ഹരിക്ക് നേരെ വിരല്‍ ചൂണ്ടി പുറത്തേക്കിറങ്ങി.  ദച്ചു എണീറ്റ് ഹരീടെ അച്ഛനെ നോക്കി.”പോട്ടെ.,ഇങ്ങനൊരു സാഹചര്യത്തില്‍ ഇങ്ങോട്ട് കയറി വരുമെന്ന് വിചാരിച്ചതെയില്ല.,ദച്ചു അച്ഛനോട് യാത്ര പറഞ്ഞ് ഹരീടെ അമ്മയെ നോക്കി
അവള്‍ക്കെന്തോ അവരെ നേരിടാന്‍ വല്ലാഴ്മ തോന്നി”പേടിക്കണ്ട.,ഞാനൊന്നും പറയില്ല.,,
അന്ന് കല്ല്യാണ ഒരുക്കങ്ങളെല്ലാം നടക്കുന്നതിനിടയില്‍ പെട്ടന്ന് കല്ല്യാണം മുടങ്ങിയ ദേഷ്യവും സങ്കടമായിരുന്നെനിക്ക്.,പക്ഷെ ഇപ്പൊ ഒന്നുല്ല എന്തും കൊണ്ടും എന്‍റെ മകനെ കല്ല്യാണം കഴിക്കാത്തത് തന്നെയാണ് മോള്‍ടെ ഭാഗ്യം.,
ഹരീടെ അടുത്ത് നിന്നുണ്ടായതിനെല്ലാം ഈ അമ്മ മോളോട് മാപ്പ് ചോദിക്കാണ്.,ഞാനൊന്നും അറിഞ്ഞിരുന്നില്ല.,ദച്ചു നല്ല കുട്ടിയാ നല്ലൊരു ജീവിതം ഉണ്ടാകാന്‍ അമ്മ പ്രാര്‍ത്ഥിക്കാം.,,

അവരെ കരുതലോടെയുള്ള വാക്കുകള്‍ കേട്ട് ദച്ചു ആ അമ്മയെ കെട്ടിപിടിച്ചു.”ദച്ചൂ..,,പുറത്തിറങ്ങി സ്ക്കൂട്ടറില്‍ കയറി വണ്ടി  സ്റ്റാര്‍ട്ടാക്കി നന്ദൂന്‍റെ വിളി അവളെ തേടിയെത്തി.”നന്ദേട്ടന്‍ വിളിക്കുന്നുണ്ട് പോട്ടെ.,ദച്ചു ചിരിയോടെ പുറത്തേക്കിറങ്ങുന്നതിന് മുമ്പ് ഹരിയെ ഒന്ന് തിരിഞ്ഞ് നോക്കി
അവനൊന്ന് ചിരിച്ച പോലെ തോന്നിയവള്‍ക്ക്
ദച്ചു പതിയെ മുറ്റത്തേക്കിറങ്ങി നന്ദൂന്‍റെ പിറകില്‍ കയറി.’കാല് സൂക്ഷിച്ച് കയറ്.,നന്ദു പറഞ്ഞു
”പോകാം. നന്ദു വണ്ടി മുന്നോട്ടെടുത്തു.”നന്ദേട്ടാ താങ്ക്യൂ വലിയൊരു ഭാരം തലയില്‍ നിന്ന് ഒഴിഞ്ഞ് പോയപോലെ.,ദച്ചുനന്ദൂന്‍റെവയറില്‍ചുറ്റിപിടിച്ചു”ഭാരമെല്ലാംകയറ്റിവെക്കുന്നത്നീതന്നെയല്ലെ.,പ്രശ്നങ്ങളൊന്നും തനിയെ ഒഴിഞ്ഞ് പോകില്ല.,കുറച്ചൊക്കെ എഫേര്‍ട്ട് എടുത്താലെ പ്രശ്നങ്ങളെല്ലാം തീര്‍ക്കാന്‍ പറ്റൂ..,

നന്ദു പറഞ്ഞതും ദച്ചു ഒന്ന് മൂളി.”നന്ദേട്ടനെങ്ങനെ വന്നത്.,എന്നാലും കൃത്യ സമയത്ത് എത്തിയല്ലൊ.,
നിങ്ങള്‍ സൂപ്പര്‍ ഹീറോ വല്ലോം ആണോ മന്‍ഷ്യാ.,, ദച്ചു ചിരിയോടെ ചോദിച്ചു.”ഞാനെന്‍റെ ഭാര്യയുടെ സൂപ്പര്‍ ഹീറോയാണ്.ഇനിയെന്‍റെ മക്കളുടെ സൂപ്പര്‍ ഹീറോ ആകാനൊരു ആഗ്രഹമുണ്ട്.,അതിന് നീയൊരു അവസരം തരണം.,,നന്ദൂന്‍റെ സംസാരം കേട്ട് ദച്ചു അവനില്‍ നിന്ന് നീങ്ങിയിരുന്നു
”അവസരമെല്ലാം സമയമാകുമ്പോള്‍ തരാം., കേട്ടോഅല്ലാ നന്ദേട്ടന്‍റെ വണ്ടിയെവിടെ ?
ഇനി നടന്നാണോ വന്നത് ദച്ചു സംശയത്തോടെ ചോദിച്ചു”അവിടെന്ന് ഇങ്ങോട്ട് നടക്കെ.,
ബൈക്കിലാ വന്നത്.,അതവിടെ ഒരു മരത്തിന്‍റെ ചുവട്ടില്‍ നിര്‍ത്തിയിട്ടുണ്ട്., നിന്നെ വീട്ടിലിറക്കിയിട്ട് പോയി എടുക്കാം.  അല്ലാ നീയെങ്ങോട്ടാ വണ്ടിയില്‍ പോയത് സാധനം വാങ്ങാനോ ?നന്ദു മിററിലൂടെ പിറകിലിരിക്കുന്ന ദച്ചൂനെ നോക്കി.

”ഒാ..ഹ് എന്‍റെ കഷ്ടക്കാലത്തിന് ഇറങ്ങി പോയതാ.,അമ്മ ആ ദേവനോടും ദീപൂനോടും പോകാന്‍ പറഞ്ഞിട്ട് രണ്ടിനും പോകാനാവൂല.,
പിന്നെ ഞാന്‍ വല്ല്യ മാസ്സായി ഇറങ്ങിയതാ.,,
അതിപ്പോള്‍ ഇങ്ങനൊക്കെ ആയി.,ദച്ചു ഒന്ന് നിശ്വസിച്ചു”എന്ത് അവര് വീട്ടിലുണ്ടോ
എന്നാ ഇന്നവരെ അവസാനമാണ്.,
അവമ്മാര് കാരണമാണ് ഇന്നിങ്ങനെ ഒക്കെ ഉണ്ടായത്.,അവരെ കുഴിമടി മാറ്റാന്‍ പറ്റോന്ന് ഞാനൊന്ന് നോക്കട്ടെ., നന്ദു കത്തിച്ച് വിട്ടു
‘നന്ദേട്ടാ പതുക്കെ.,പ്ലീസ് പ്രശ്നമൊന്നും ഉണ്ടാക്കരുത്.,”നീ മിണ്ടരുത്.,നീയും നിന്‍റെ വീട്ടുക്കാരുമാണ് ആ രണ്ടെണ്ണത്തിന് വളം വെച്ച് കൊടുക്കുന്നത്., ആ ഹരിയെ വരെ വിശ്വസിച്ചവരല്ലെ അപ്പൊ തന്നെ ഒാര്‍ത്തൂടെ അവരെ ബുദ്ധീടെ വളര്‍ച്ച.,,നന്ദു കടുപ്പത്തില്‍ പറഞ്ഞു.”അയ്യേ അത് ആ ഹരി തെറ്റ് ധരിച്ചതാ.,ഹരീടെ മനസ്സിലിരിപ്പറിയാന്‍ ചേട്ടമ്മാര് ബെസ്റ്റ് ഫ്രണ്ടായി അഭിനയിച്ചതാണ്.,

”ഒന്ന് പോടീ..ദേ നിന്‍റെ അലവലാതി ചേട്ടമ്മാര് അല്ലെ പുറത്ത് നില്‍ക്കുന്നത്കാണിച്ച് കൊടുക്കാം ഞാന്‍.,,നന്ദു ദച്ചൂന്‍റെ വീടിന്‍റെ തുറന്ന ഗേറ്റിലൂടെ വണ്ടി മുറ്റത്തേക്ക് കയറ്റി നിര്‍ത്തി .അവിടെ പുറത്തെ സ്റ്റെപ്പില്‍ കരഞ്ഞോണ്ടിരിക്കുന്ന അമ്മയെ കണ്ട് നന്ദുവും ദച്ചുവും പരിഭ്രമത്തോടെ നോക്കി

        *(തുടരും..)*