22/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 77

രചന – ശംസിയ ഫൈസൽ

കൂട്ടത്തില്‍ വിടര്‍ന്ന കണ്ണുകളോടെ കാണുന്നത് വിശ്വസിക്കാന്‍ കഴിയാതെ അവളില്‍ മാത്രം തറഞ്ഞ് നിന്ന് പോയ രണ്ട് കണ്ണുകളുണ്ടായിരുന്നു

”ദച്ചൂ.. നീയോ ?
നീ അമ്പലത്തിലൊക്കെ വരുമോ ?

ഉത്സവ പറമ്പില്‍ അപ്രതിക്ഷമായി ദച്ചൂനെ കണ്ട അന്താളിപ്പില്‍ മനു ചിരിയോടെ ചോദിച്ചു

”ഞാനെപ്പോയും വരുന്നതാ.,
ഇതാരൊക്കെ നിന്‍റെ ഫാമിലിയാണോ ?

കൂടെ ഉള്ളവരെ നോക്കി ദച്ചു ചോദിച്ചു

”ആ..ഹ് സോറി പരിചയപ്പെടുത്താന്‍ മറന്നു.,
ഇതെന്‍റെ പ്രിയപ്പെട്ട പോരാളി രമ്യ നായര്‍ .,
ഇതാണ് ഞങ്ങളെ റോള്‍ മോഡല്‍ അപ്പന്‍ ജോണ്‍ മാത്യു
ഇത് അഭിനന്ദ് മൂത്ത ചേട്ടന്‍.,

ഇത് അഭിഷേക് രണ്ടാമത്തെ പുത്രന്‍.,,

ദച്ചൂന് മനു എല്ലാവരേയും പരിചയപ്പെടുത്തി കൊടുത്തു

”അല്ലടാ മനു ഇനി ഞങ്ങള്‍ക്ക് ഈ കൊച്ചിനെ പരിചയപ്പെടുത്തി തരുന്നില്ലെ.,,

അപ്പന്‍ ചിരിയോടെ ചോദിച്ചു

”സോറി അപ്പാ..,,
ഇത് ദക്ഷ .,
എന്‍റെ ക്ലാസ്മേറ്റാണ്.,
പിന്നെ എന്‍റെ ബെസ്റ്റ് ഫ്രണ്ടും കൂടെയാണ്.,,
അല്ലെടി ദച്ചൂ..,,

മനു ദച്ചൂനെ അവന്‍റെ കുടുംബത്തിന് പരിചയപ്പെടുത്തി കൊടുത്തു

”അതെ അങ്കിള്‍ നിങ്ങള്‍ ഇപ്പോള്‍ വന്നെ ഒള്ളോ ?
എന്‍റെ വീട് ഇവിടെ അടുത്താണ്.,
എല്ലാവരും കയറിയിട്ട് പോയാല്‍ മതി.,,

ദച്ചു അവരെ വീട്ടിലേക്ക് ക്ഷണിച്ചു

”അയ്യോ ഇന്നിനി സമയം ഉണ്ടാകില്ല മോളെ.,
പിന്നീടൊരിക്കെ എന്തായാലും വരാം.,

അമ്മ ദച്ചൂന്‍റെ മുടിയില്‍ തലോടി

തന്നെ കണ്ണെടുക്കാതെ നോക്കുന്ന നന്ദൂനെ ദച്ചു ശ്രദ്ധിച്ചിരുന്നു

അവന്‍റെ നോട്ടം അവളെ അലോസരപ്പെടുത്തിയെങ്കിലും ദച്ചു അത് മുഖത്ത് കാണിച്ചില്ല

”എന്നാ ശെരി പിന്നീടൊരിക്കെ കാണാം.,,
മനൂ.. നാളെ കാണാട്ടോ ..,

ദച്ചു അവരോട് യാത്ര പറഞ്ഞവിടെന്ന് പോയി

”ഡേയ് ഡേയ് മതിയെടാ .,
എന്ത് നോട്ടമാ ചെര്‍ക്കാ ആ കൊച്ചിനെ നോക്കുന്നത്.,,

കണ്ണിമ വെട്ടാതെ ദച്ചു പോകുന്നതും നോക്കി നില്‍ക്കുന്ന നന്ദൂനെ  അപ്പന്‍ തട്ടി വിളിച്ചു

”അത് തന്നെ പെണ്ണുങ്ങളെ കാണാത്ത പോലെ.,
ആ കുട്ടീടെ ചോര ഊറ്റി കുടിച്ചവന്‍.,

അഭിയും അപ്പന്‍റെ കൂടെ ചേര്‍ന്നു

”നന്ദൂ.. എന്നെ നാണം കെടുത്തരുത്.,,
പ്ലീസ്.,,

മനു നന്ദൂന് നേരെ കൈ കൂപ്പി

”പോടാ.. ഇത് മറ്റേതാ ലൗ അറ്റ് ഫസ്റ്റ് സൈറ്റ്.,,
അവളെ ഒറ്റ നോട്ടത്തില്‍ ഞാന്‍ വീണ് പോയില്ലെ.,,

നന്ദു നെഞ്ചില്‍ കൈ വെച്ചു

”ചെര്‍ക്കാ എന്നെ കൊണ്ട് പറയിപ്പിക്കരുത്.,
പഠിക്കുന്ന സമയത്ത് പ്രേമം മണ്ണാക്കട്ടയെന്ന് പറഞ്ഞ് നടന്നാല്‍ നിന്‍റെ മുട്ടും കാല് ഞാന്‍ തല്ലി ഒടിക്കും.

അമ്മ നന്ദൂനെ നോക്കി കണ്ണുരുട്ടി

”ഹോ പറയുന്നയാള് പ്രേമിച്ചിട്ടെ ഇല്ല.,,
പാവം എന്‍റെ അപ്പനെ കണ്ണും കൈയ്യും കാട്ടി വീഴ്ത്തിയിട്ട് മക്കള്‍ക്ക് പ്രേമിക്കാന്‍ പറ്റില്ല പോലും.,,

നന്ദു പറഞ്ഞ് തീരേണ്ട താമസം അവന്‍റെ കൈയ്യിലൊരു അടി വീണിരുന്നു

”ഉത്സവ പറമ്പാണെന്ന് നോക്കൂല നല്ല അടിവെച്ച് തരും ഞാന്‍..,,

അമ്മാ പറഞ്ഞാല്‍ പറഞ്ഞതാണെന്ന് അറിയുന്നത് കൊണ്ട് നന്ദു ഒന്നും മിണ്ടാന്‍ പോയില്ല

”നന്ദൂ.. ഡാ..,,

മനു നന്ദൂനെ തോണ്ടി വിളിച്ചു

”എന്താടാ.,,

നന്ദു അവനെ നോക്കി

”നീ നേരത്തെ പറഞ്ഞത് സത്യാണോ ?
നിനക്ക് ദച്ചൂനെ ശെരിക്കും ഇഷ്ടായോ ?

മനു ശബ്ദം താഴ്ത്തി ചോദിച്ചു

”’എന്താ നീ സെറ്റാക്കി തരുമോ ?.,,

നന്ദു വിടര്‍ന്ന കണ്ണുകളോടെ ചോദിച്ചു

”ഇല്ല.,
അങ്ങനൊരു ആഗ്രഹം മനസ്സിലുണ്ടെങ്കില്‍ ആദ്യമെ അതെടുത്ത് കളയാന്‍ പറയാന്‍ വേണ്ടി ചോദിച്ചതാ.,

മനു പറഞ്ഞത് കേട്ട് നന്ദു അവനെ ചിറഞ്ഞ് നോക്കി തന്‍റെ കൂട്ടുക്കാരെ തിരിഞ്ഞ് പോയി

ഉത്സവം കഴിഞ്ഞ് വീട്ടില്‍ പോകുന്നത് വരെ നന്ദു ദച്ചൂനെ തിരഞ്ഞെങ്കിലും അവനവളെ കാണാന്‍ പറ്റിയില്ല

അവന്‍ നിരാശയോടെ വീട്ടിലേക്ക് പോയി

പിറ്റേന്ന് മനു സ്ക്കൂളിലേക്ക് പോകാന്‍ ഇറങ്ങിയതും നന്ദു പെട്ടന്ന് ബൈക്കിന്‍റെ ചാവിയെടുത്തിറങ്ങി

”മനൂ.. വാ കയറ് ഞാന്‍ കോളേജിലേക്ക് പോകും വഴി നിന്നെ സ്ക്കൂളില്‍ ഇറക്കി തരാം.,

നന്ദു ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കി മനൂനെ നോക്കി പറഞ്ഞു

മനു സംശയത്തോടെ അവനെ ഉറ്റു നോക്കി

”എന്താ എന്‍റെ ചേട്ടനൊരു മനം മാറ്റം.
ഞാന്‍ കാല് പിടിച്ച് പറഞ്ഞാലും ആക്കി തരാത്തയാളാ.,,
സത്യം പറ നിനക്ക് ദച്ചൂനെ കാണാനുള്ള അടവല്ലെ.,,

മനു നന്ദൂനെ നോക്കി നെറ്റി ചുളിച്ച് ചോദിച്ചു

”ഏത് ദച്ചു..
ഒാ..ഹ് നിന്‍റെ ക്ലാസ്മേറ്റ് ഇന്നലെ ഉത്സവത്തില്‍ നിന്ന് കണ്ടത്.,
ഞാനപ്പോള്‍ ചുമ്മാ പറഞ്ഞതല്ലെ.,
ഞാനാ കുട്ടിയെ പിന്നെ ഒാര്‍ത്തത് പോലുമില്ല.,,

നന്ദു ചുമ്മാ തട്ടി വിട്ടു

”ആണോ എന്നാ ഒാക്കെ.,
ഞാന്‍ എന്നത്തേയും പോലെ ബസിന് പൊക്കോളാം.,,

മനു മുന്നോട്ട് നടന്നു

”’വേണമെങ്കില്‍ കയറിക്കോ ?
എന്തിനാ ആ തിക്കിലും തിരക്കിലും ബസില് തൂങ്ങി പിടിച്ച് പോകുന്നത്.,,

നന്ദു മനൂനെ നോക്കി വിളിച്ച് പറഞ്ഞു

”അത് എനിക്കൊരു വിഷയമല്ല.,

മനു മറുപടി കൊടുത്തവിടെന്ന് പോയി

”നന്ദൂ..,
എന്നെ സ്ക്കൂളില്‍ ആക്കി തന്നേക്ക്.,,

അഭി ഒാടി വന്ന് നന്ദൂന്‍റെ പിറകില്‍ വന്ന് കയറി

നന്ദൂന് അവനെ ഇറക്കി വിടാന്‍ തോന്നിയെങ്കിലും നാണം കെടേണ്ടെന്ന് കരുതി അഭിയെ അവന്‍റെ സ്ക്കൂളില്‍ ഇറക്കി നന്ദു അവന്‍റെ കോളേജിലേക്ക് പോയി

ദിവസങ്ങള്‍ കടന്ന് പോയി നന്ദു ദച്ചൂനെ കാണാന്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും അവനൊരു നോക്ക് പോലും കാണാന്‍  പറ്റിയില്ല

അങ്ങനെയിരിക്കയാണ് പ്രതീക്ഷിക്കാതെ നന്ദൂനെ തേടി ആ ഭാഗ്യം എത്തിയത്

മനൂന്‍റെ സ്ക്കൂളിലെ മീറ്റിംങ്

അപ്പനും അമ്മക്കും പോകാന്‍ പറ്റാത്ത സാഹചര്യമായതിനാലാണ് നന്ദൂന് ഈ ഭാഗ്യം ലഭിച്ചത്

നന്ദു കൂട്ടത്തില്‍ പുതിയ ഷര്‍ട്ട് തന്നെ എടുത്ത് നന്നായിട്ടൊന്ന് ഒരുങ്ങി കണ്ണാടിയില്‍ തിരിഞ്ഞും മറിഞ്ഞും നോക്കി

”ഇന്നെന്‍റെ സൗന്ദര്യത്തവള്‍ വീഴും.,,
ഇല്ലെങ്കില്‍ ഇൗ അഭിനന്ദ് വീഴ്ത്തും.,,

നന്ദു ഒരു സണ്‍ ഗ്ലാസെടുത്ത് വെച്ച് മൂളിപാട്ടും പാടി മനൂന്‍റെ സ്ക്കൂളിലേക്ക് പോയി

സ്ക്കൂളിലെത്തിയതും മനു അവന്‍റെ  അടുത്തേക്ക് വന്നു

”നീ എന്തിനാ വന്നത് ?

മനു അപ്പനേയും അമ്മയേയും കാണാത്തത് കൊണ്ട് ചോദിച്ചു

”അമ്മ എന്നെ പറഞ്ഞ് വിട്ടതാ.,
നീ വീട്ടിലെ പോലെ ക്ലാസിലും ഉഴപ്പനാണോന്ന് ഞാനൊന്ന് അന്വേഷിക്കട്ടെ.,,

നന്ദു മനൂനെ മാറ്റി നിര്‍ത്തി അവന്‍റെ ക്ലാസിലേക്ക് കയറി

നന്ദൂന്‍റെ കണ്ണുകള്‍ ചുറ്റും ദച്ചൂനായി പരതി

”നീയെന്താടാ നോക്കുന്നെ ദച്ചൂനെയാണോ ?

മനു നന്ദൂന്‍റെ ചെവിക്കരുകില്‍ വന്ന് ചോദിച്ചു

”ഏത് കൊച്ചു.,
ഞാന്‍ പഠിച്ച സ്ക്കൂളല്ലെ എന്തെങ്കിലും മാറ്റമുണ്ടോന്ന് നോക്കിയതാ.,

നന്ദു തന്‍റെ ആറ്റിറ്റ്യൂട് വിടാതെ നേരെ ഇരുന്നു

മീറ്റിംങ് തുടങ്ങിയിട്ടും നന്ദൂന് ഒന്നും ശ്രദ്ധിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല

ദിവസങ്ങളായി കാണാന്‍ കൊതിച്ച മുഖത്തിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നവന്‍

പതിയെ ആ മുഖത്ത് നിരാശ പടര്‍ന്നു

ദച്ചു വന്നിട്ടില്ലെന്ന ഊഹത്തില്‍ നന്ദു മടുപ്പോടെ അവിടെ ഇരുന്നു

മീറ്റിംങെല്ലാം കഴിഞ്ഞ് നന്ദു മനൂനിം കൂട്ടി ക്ലാസില്‍ നിന്നിറങ്ങി

എത്ര സന്തോഷത്തോടെ വീട്ടില്‍ നിന്നിറങ്ങിയതാണ്.,
എല്ലാം വെറുതെ ആയെന്നോര്‍ത്തതും നന്ദൂന് വല്ലാതെ സങ്കടം വന്നു

എല്ലാം തകര്‍ന്നവനെ പോലെ ബൈക്കിലേക്ക് കയറുമ്പോയാണ് തന്‍റെ നേര്‍ക്ക് ചിരിയോടെ നടന്ന് വരുന്ന ആ മുഖം നന്ദൂന്‍റെ കണ്ണില്‍ പെട്ടത്

നിരാശ തങ്ങി നിന്ന മുഖത്തൊരു മനോഹരമായ പുഞ്ചിരി വിടര്‍ന്നു

നന്ദു തന്‍റെ നേര്‍ക്ക് വരുന്ന ദച്ചൂനെ കണ്ണിമ വെട്ടാതെ ചെറു പുഞ്ചിരിയോടെ നോക്കി നിന്നു

*(തുടരും..)*

സമയം കിട്ടാത്തതിനാല്‍ ഈ പാര്‍ട്ട് ചെറിയ പാര്‍ട്ടാണ്.,,
അടുത്ത പാര്‍ട്ട് നല്ല ലെന്‍ങ്ത്തില്‍ തരാം♥