രചന – ശംസിയ ഫൈസൽ
എന്‍റെ ദൈവമേ..,ഇവരിന്ന് തമ്മില്‍ തല്ലി ചാവും.,,
നന്ദു പെട്ടന്നവരെ പിടിച്ച് മാറ്റാനായി അവരെ ഇടയിലേക്ക് ഇടിച്ച് കയറി
”ടേയ് ടേയ് നിര്‍ത്തെടെയ്.,,
നന്ദു അവരെ പിടിച്ച് മാറ്റാന്‍ നോക്കി
”മാറി നില്‍ക്കടാ മരപ്പട്ടീ അങ്ങോട്ട് .,,
അര്‍പ്പണ നന്ദൂനെ പിടിച്ച് തള്ളിയതും അവന്‍ നിലത്തേക്ക് മലര്‍ന്നടിച്ച് വീണു
”ഒന്ന് നിര്‍ത്തുന്നുണ്ടോ!!,,
വീണയിടത്ത് നിന്ന് നന്ദു അലറിയതും അര്‍പ്പണയും ഷമീറും അടി നിര്‍ത്തി അവനെ നോക്കി
”അയ്യോ എന്ത് പറ്റിയടാ.,
ഷമീറ് നന്ദൂനെ പിടിച്ച് എണീപ്പിച്ചു
”രണ്ടിനും ഇരുപത്തിനാല് മണിക്കൂറും പോര് കോഴിക്കളെ പോലെ അടിയും തല്ലും വഴക്കും തന്നെ പണി.,
എന്താ നിങ്ങളെ ഇന്നത്തെ പ്രശ്നം ?
നന്ദു ബെഞ്ചിലേക്കിരുന്ന് രണ്ട് പേരേയും മാറി മാറി നോക്കി
”ഞാന്‍ പറയാം.,
ഞാന്‍ ബിരിയാണി കഴിച്ച് ഹോട്ടലില്‍ നിന്നിറങ്ങിയപ്പോള്‍ ജീരക മിഠായി ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ് എടുത്തിരുന്നു.,
അത് ഞാനറിയാതെ ഈ തെണ്ടി അടിച്ച് മാറ്റി .,
നീ പറ ഇവനെ തല്ലണോ കൊല്ലണോ ?
അര്‍പ്പണ പറയുന്നത് കേട്ട് നന്ദു സ്വയം തലക്കടിച്ചു
”അവനെ അല്ല എന്നെ അങ് കൊന്നേക്ക്.,
ഇങ്ങനെ ബുദ്ധിയില്ലാത്ത രണ്ട് സാധനത്തിനെ ആണല്ലോ എനിക്ക് കിട്ടിയത്.,,
നന്ദു പറഞ്ഞത് കേട്ട് അപ്പുവും ഷമീറും മുഖത്തോട് മുഖം നോക്കി ചമ്മിയ ചിരി ചിരിച്ചു
”’അല്ലടാ നീ പ്രൊപ്പോസ് ചെയ്യാന്‍ പോയിട്ട് എന്തായി.,
അടി വല്ലോം കിട്ടിയോ ?
ഷമീറ് മുഖം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് നോക്കി
”അടി പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല.,
അവള്‍ ആലോചിച്ചിട്ട് പറയാന്ന് പറഞ്ഞിട്ടുണ്ട്.,,
ഇത് പറയുമ്പോയുള്ള നന്ദൂന്‍റെ നാണം കണ്ട് അര്‍പ്പണയും ഷമീറും അവനെ കളിയാക്കി ചിരിച്ചു
”ആലോചിച്ചിട്ട് പറയാന്ന് പറഞ്ഞാല്‍ ഉറപ്പായിട്ടും അവള് ഐസ് പറയും.,
ഹോ കോളേജിലെ പല പെണ്ണുങ്ങളുടേയും കണ്ണീര് ഈ മണ്ണില്‍ വീഴുമല്ലോ കൃഷ്ണാ..,,
അര്‍പ്പണ കളിയാലെ പറഞ്ഞു
അവരെ കളിയാക്കലും ചിരിയും കണ്ട് നന്ദൂനേയും വല്ലാത്തൊരു സന്തോഷം പൊതിയുന്നുണ്ടായിരുന്നു
പിന്നീടുള്ള ദിവസങ്ങളെല്ലാം പ്രതീക്ഷയോടെ ദച്ചൂനില്‍ നിന്ന് ഇഷ്ടമാണെന്നുള്ള വാക്ക് കേള്‍ക്കാനായി കോളേജിലേക്ക് നേരത്തെ തന്നെ വീട്ടില്‍ നിന്നിറങ്ങും
എന്നാല്‍ നന്ദു പലവട്ടം ചോദിച്ചിട്ടും ദച്ചു ഒാരോന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറല്‍ പതിവായി
ഒരിക്കല്‍ ഫ്രീ പിരിയേഡ് നന്ദു ചുമ്മാ മതിലില്‍ കൈ വെച്ച് ദച്ചൂന്‍റെ സ്ക്കൂളിലേക്ക് നോക്കി നിന്നു
അവളെ കാണില്ലെന്ന് അറിയാമെങ്കിലും അങ്ങോട്ടേക്ക് നോക്കി നില്‍ക്കല്‍ നന്ദൂന് ഇഷ്ടപ്പെട്ട വിനോദമാണ്
ഷമീറെല്ലാം ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കുന്ന തിരക്കിലാണ്.,
എന്നാലും അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറിയാണ് നന്ദു ദച്ചൂനെ ഒരു നോക്ക് കാണാനായി മതിലില്‍ പിടിച്ച് അപ്പുറത്തേക്കുള്ള നോട്ടം
”എന്താണ് നന്ദേട്ടാ ഈ മതിലില്‍ തന്നെയാണോ ഊണും ഉറക്കവും.,,
ദച്ചൂന്‍റെ ശബ്ദം കേട്ട് നന്ദൂന്‍റെ മുഖം വിടര്‍ന്നു
”ദച്ചൂ.. നിനക്ക് ക്ലാസില്ലെ ?
അവളെ കണ്ട ഷോക്കില്‍ നന്ദു ചോദിച്ചു
”സാറ് ലീവാണ്.,
ക്ലാസില്‍ നിന്ന് തന്നെ കണ്ടു ഒരാള് നോക്കി നില്‍ക്കുന്നത്.,
അതാ പെട്ടന്ന് ഇങ്ങോട്ട് വന്നത്.,,
ദച്ചു ചിരിയോടെ പറഞ്ഞതും നന്ദൂന്‍റെ ഉള്ളവും നിറഞ്ഞു
”ദച്ചൂ..,നീ ഇപ്പോയും ഒരു മറുപടി തന്നില്ലല്ലോ ?
എന്താണെങ്കിലും കുഴപ്പമില്ല നീ ധൈര്യമായി തുറന്ന് പറ.,,
നന്ദു പറഞ്ഞതും ദച്ചു അവനെ ഒന്ന് നോക്കി
”നന്ദേട്ടാ..,, ഞാനിപ്പോള്‍ പ്ലസ് വണ്‍
ഒരു ഏഴോ എട്ടോ വര്‍ഷം കഴിഞ്ഞാല്‍ എന്‍റെ പഠിത്തമെല്ലാം കഴിഞ്ഞ് ജോലി കിട്ടും.,
അപ്പോയേക്കും നന്ദേട്ടനും ജോലിയെല്ലാം കിട്ടി സെറ്റിലായിട്ടുണ്ടാകും.,
ആ സമയത്ത് ഒരു കല്ല്യാണം കഴിച്ച് കുടുംബമായി ജീവിച്ചാല്‍ കൊള്ളാമെന്ന് തോന്നില്ലെ ?
ദച്ചു പറഞ്ഞ് തുടങ്ങി
”സ്റ്റോപ്പ് സ്റ്റോപ്പ് ബാക്കി ഞാന്‍ പറയാം.,
ജോലി ഒക്കെ കിട്ടി സെറ്റിലായി കഴിയുമ്പോയും എനിക്ക് നിന്നോടുള്ള ഇഷ്ടം പഴയ പടി തന്നെ ഉണ്ടെങ്കില്‍ നമുക്ക് വീട്ടില്‍ സംസാരിച്ച് കല്ല്യാണം കഴിക്കാം.,
ഇതല്ലെ നീ ഉദ്ദേശിച്ചെ.,,
നന്ദു ചോദിച്ചതും ദച്ചു പൊട്ടിചിരിച്ചു
”അല്ല.,
ഇതല്ല ഞാന്‍ ഉദ്ദേശിച്ചത്.,
എനിക്ക് ജോലി കിട്ടി കഴിഞ്ഞാല്‍ നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നമ്മള്‍ കല്ല്യാണം കഴിക്കുന്നു.,
എങ്ങനെയുണ്ട്.,,
ദച്ചു ചോദിച്ചതും നന്ദു നെറ്റി ചുളിച്ചു
”എനിക്ക് അങ്ങോട്ട് വ്യക്തമായില്ല.,,
”പൊട്ടാ..,,
പ്രേമിക്കാന്‍ ഞാന്‍ റെഡിയാണെന്ന്.,
പക്ഷെ ഇടക്ക് വെച്ച് നിര്‍ത്തി പോകുന്ന ടൈം പാസ്സ് പ്രണയം ആകരുത്.,
എന്തായാലും കല്ല്യാണം കഴിക്കണം പറ്റോ ?
ദച്ചു ചോദിച്ചതും നന്ദൂന്‍റെ കിളി പോയി
”വേണമെങ്കില്‍ ഞാനിപ്പോള്‍ തന്നെ കല്ല്യാണം കഴിക്കാന്‍ റെഡിയാണ്.,,
നന്ദു മതില് ചാടാന്‍ നിന്നതും ദച്ചു അവനെ പിറകിലേക്ക് തന്നെ തള്ളി
”നന്ദേട്ടാ ആവേശം കാണിക്കല്ലെ.,,
നമ്മളിങ്ങനെ സംസാരിക്കുന്നത് ടീച്ചേഴ്സ് കണ്ടാല്‍ തന്നെ പ്രശ്നാണ്.,
ശക്തമായി വിലക്കിയ കാര്യമാണ് ഈ മതിലിനടുത്ത് വന്ന് കോളേജിലേക്ക് നോക്കുന്നത്.,,
ദച്ചു പറഞ്ഞു
”പെട്ടന്ന് കേട്ടതിന്‍റെ ആവേശാണ് ദച്ചൂ..,,
എനിക്കെയ് സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടതെന്ന് അറിയുന്നില്ല.,
നന്ദു സന്തോഷം കണ്ട് ദച്ചു ചിരിയോടെ അവിടെന്ന് പോകാന്‍ നിന്നു
”നീ പോകാണോ ?
തിരിഞ്ഞ് നടക്കുന്ന ദച്ചൂനെ നോക്കി ചോദിച്ചു
”അതെലോ .,
പിന്നെ കാണാം.,,
ദച്ചു അവന് നേരെ കൈ വീശി കാണിച്ച് അവിടെന്നോടി പോയി
നന്ദു ആണെങ്കില്‍ പരിസരം മറന്ന് തുള്ളിച്ചാടി
പിന്നീടങ്ങോട്ട് അവരെ പ്രണയദിനങ്ങളായിരുന്നു
നേരില്‍ കണ്ട് അധികം സംസാരിക്കാന്‍ പറ്റിയില്ലെങ്കിലും കണ്ണ് കൊണ്ടുള്ള നോട്ടത്തിലൂടെയും ചിരിയിലൂടെയും അവര്‍ പ്രണയം കൈ മാറി കൊണ്ടിരുന്നു
ഇടക്ക് അര്‍പ്പണ അവര്‍ക്ക് സംസാരിക്കാനുള്ള അവസരങ്ങളും ഒരുക്കി കൊടുത്തിരുന്നു
വല്ലപ്പോയും ദച്ചു അമ്മയുടെ ഫോണില്‍ നിന്ന് നന്ദൂന് വിളിക്കും എന്നല്ലാതെ കൂടുതല്‍ സംസാരങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല
ഒരു വെള്ളി ആഴ്ച്ച ദിവസം രാത്രി
”ഹലോ ദീപൂ..,,
രണ്ട് ദിവസം ഒഴിവല്ലെ നമുക്കൊരു ട്രിപ്പടിച്ചാലോ ?
പത്താം ക്ലാസ് വരെ നന്ദൂന്‍റെ കൂടെ ഒരുമിച്ച് പഠിച്ചതാണ് ദേവനും ദീപുവും
പത്ത് കഴിഞ്ഞ് രണ്ടിടത്തായി പഠിത്തം എങ്കിലും അവരെ സൗഹൃദത്തിനൊരു കോട്ടവും പറ്റിയിരുന്നില്ല
ഒരു ഒഴിവ് കിട്ടിയാല്‍ മൂന്ന് പേരും കൂടെ എങ്ങോട്ടേലും കറങ്ങാന്‍ പോകാന്‍ പ്ലാന്‍ ചെയ്യും
”മൂന്നാറ് പോയാലോ ?
ദീപു പറഞ്ഞതും ദേവന്‍ അവന്‍റെ തലക്കിട്ടൊരു കൊട്ട് കൊടുത്ത് ഫോണ്‍ തട്ടി പറിച്ചു
”നന്ദൂ.. മൂന്നാറും വയനാടും ഊട്ടിയൊന്നും വേണ്ട.,
എത്ര കണ്ടാലും മടുക്കില്ലെങ്കിലും ഇടക്കൊന്ന് മാറ്റി പിടിക്കുന്നത് നല്ലതാ.,
നമുക്ക് വാഗമണ്‍ പോയാലോ ?
ദേവന്‍ ആകാംശയോടെ ചോദിച്ചു
”ഹോ ഫ്രഷ് സ്ഥലം തന്നെ.,
വാഗമണ്‍ എങ്കില്‍ വാഗമണ്‍.,
ഞാന്‍ കാറെടുക്കണോ ?
നന്ദു ചോദിച്ചു
”എന്നാ നീ എടുത്തോ ?
ഞങ്ങള്‍ സ്ഥിരം നില്‍ക്കുന്ന ബസ് സ്റ്റോപ്പിലുണ്ടാകും.,,
ട്രിപ്പെല്ലാം പ്ലാന്‍ ചെയ്ത് ഫോണ്‍ വെച്ചു
പിറ്റേന്ന് രാവിലെ നന്ദു ബാഗെല്ലാം പാക്ക് ചെയ്ത് അപ്പന്‍റെ കാറുമെടുത്തിറങ്ങി
ബസ് സ്റ്റോപ്പില്‍ എത്തിയിട്ടും ദേവനേയും ദീപുവിനേയും കാണാത്തത് കൊണ്ട് അവര്‍ക്ക് കോള്‍ ചെയ്തു
”നന്ദൂ.. ഞങ്ങളെ ബൈക്ക് പഞ്ചറായി ഒന്ന് വീട്ടില്‍ വന്ന് പിക് ചെയ്യാമോ ?
ദീപു ചോദിച്ചതും നന്ദു അവരെ വീട്ടിലേക്ക് കാറോടിച്ചു പോയി
തുറന്നിട്ട ഗേറ്റിനകത്തേക്ക് കാറ് കയറ്റി നിര്‍ത്തി നന്ദു കാറില്‍ നിന്നിറങ്ങി കോളിംങ് ബെല്ലടിച്ച് വാതില്‍ തുറക്കാനായി കാത്ത് നിന്നു
*(തുടരും..)*

by