രചന – ശംസിയ ഫൈസൽ
നന്ദു മെല്ലെ പ്രാര്‍ത്ഥിച്ച് വാതിലില്‍ പിടിച്ച് തള്ളിയതും അവന്‍റെ ചുമലില്‍ ആരോ കൈ വെച്ചതും ഒരുമിച്ചായിരുന്നു
”പെട്ട്..!!!
നന്ദു നിന്നിടത്ത് നിന്ന് അനങ്ങാതെ എന്ത് ചെയ്യണം എന്നറിയാതെ നിന്നു
‘പോയി മാനം പോയി.,
ഇനി എന്നെ എന്തോന്നിന് കൊള്ളാം.,,
നന്ദു നാണക്കേടോടെ മനസ്സിലോര്‍ത്തു
ചത്താലും തിരിയില്ലെന്ന രീതിയില്‍ നന്ദു അങ്ങനെ തന്നെ നിന്നു
വീണ്ടും പിറകീന്ന് തോളില്‍ ആരോ തട്ടിയും രണ്ടും കല്‍പിച്ച് നന്ദു തിരിഞ്ഞു
”അമ്മാ..സോറി അമ്മാ ഇനി ആവര്‍ത്തിക്കൂല..സത്യം.,,
നന്ദു തിരിഞ്ഞ് നിന്ന് കണ്ണടച്ച് കൈ കൂപ്പി
അനക്കമൊന്നും കേള്‍ക്കാതെ നിന്നതും നന്ദു പതിയെ കണ്ണ് തുറന്നു
”ദൈവമേ ഇനി പ്രേതം വല്ലോം.,,
ഇതും മനസ്സില്‍ വിചാരിച്ച് നേരെ നോക്കിയത് ഇരുട്ടില്‍ ചിരി അടക്കിപിടിച്ച് നില്‍ക്കുന്ന ദച്ചൂനെയാണ്
അവളെ കൈയ്യിലുള്ള മൊബൈല്‍ വെളിച്ചത്തിലാണ് നന്ദു ദച്ചൂനെ തിരിച്ചറിഞ്ഞത്
ദച്ചൂനെ കണ്ട് അന്തംവിട്ട നന്ദു വേഗം ഗസ്റ്റ് റൂം തുറന്ന് നോക്കി അവിടെ ആരും ഉണ്ടായിരുന്നില്ല
ദച്ചു അവന് മുന്നില്‍ കൈ കെട്ടി മിണ്ടാതെ നിന്നു
”ഈ പാതിരാക്ക് ഉറങ്ങാതെ ഇരുട്ടത്ത് എണീറ്റ് നടക്കാന്‍ നീയാര് യക്ഷിയോ?
നന്ദു അവളെ നോക്കി പിരിഗം പൊക്കി
”അതെന്തേലും ആയിക്കോട്ടെ.,,
സാറീ പാതിരാത്രി എന്താണാവോ ഇവിടെ,
സ്ലീപ് വാക്കിങ്ങിന് ഇറങ്ങിയതാവുംലെ.,,
”അതെന്തോന്ന്.,,
ദച്ചു ചോദിക്കുന്നത് കേട്ട് നന്ദു വായിം തുറന്ന് ചോദിച്ചു
”ഈ ഉറക്കത്തില്‍ നിന്ന് എണീറ്റ് നടക്കുന്ന അസുഖം.,,
ദച്ചു ഇതും പറഞ്ഞ് മുഖം പൊത്തി ചിരിച്ചു
”ഹാ..,,എന്‍റെ ഭാര്യ എന്ന് എന്‍റെ കൂടെ കിടക്കുന്നോ അത് വരെ ഈ സ്ലീപ് വാക്കിംങെല്ലാം പ്രതീക്ഷിക്കാം.,,
നന്ദു നെടുവീര്‍പ്പോടെ പറഞ്ഞ് ദച്ചൂനെ പാളിനോക്കി
”എന്നാ ആ കാല് ഞാന്‍ വെട്ടും.,,
ദച്ചു അവനെ നെഞ്ചില്‍ പിടിച്ച്
പുറകിലേക്ക് തള്ളിമാറ്റി അവള്‍ മുറിയിലേക്ക് കയറിപോയി
അവളെ പുറകെ മുറിയിലേക്ക് കയറാന്‍ നിന്ന് നന്ദൂനെ ദച്ചു തടഞ്ഞ് വെച്ചു
”ഇതെങ്ങോട്ടാ തള്ളിക്കേറി എന്‍റെ മുറിയിലോട്ട് ,,
ദച്ചു നെറ്റി ചുളിച്ച് ചോദിച്ചു
”നമ്മുക്ക് കൊച്ച് വര്‍ത്താനൊക്കെ പറഞ്ഞ് ഇരിക്കാന്നെ.,,
നന്ദു അവളെ കവിളില്‍ നുള്ളി കള്ളചിരിയോടെ പറഞ്ഞു
”എന്‍റെ പൊന്ന് നന്ദേട്ടാ ഒന്ന് പോയെ എനിക്ക് ഉറക്കം വന്നിട്ട് മേല.,,
ദച്ചു ദയനീയ അവനെ നോക്കി
”ഉറക്കം വന്നിട്ടാണോ നീ ഇരുട്ടത്ത് ഇറങ്ങി നടന്നക്കുന്നത്,,,
നന്ദു അവളെ കൂര്‍പ്പിച്ച് നോക്കി
” അത് ഞാന്‍ കിടക്കാന്‍ നേരം വെള്ളം എടുത്ത് വെക്കാന്‍ മറന്നിരുന്നു.,
ദാഹിച്ചപ്പോ വെള്ളം കുടിക്കാന്‍ കിച്ചണ്‍ വരെയൊന്ന് പോയതാ.,
അതോണ്ട് ഒരു കള്ളനെ പിടിക്കാന്‍ പറ്റി.,,
ദച്ചു നന്ദൂനെ കളിയാക്കി പറഞ്ഞു
”കള്ളന്‍ നിന്‍റെ മറ്റവന്‍.,,
”മറ്റവനെ തന്നെ പറഞ്ഞത്.,,
ദച്ചു പറഞ്ഞത് കേട്ട് നന്ദു ചമ്മിയ മുഖം അവളില്‍ നിന്ന് മറച്ച് വെച്ചു
”നീയാണ് ശെരിക്കും കള്ളി.,
നീയെന്തിനാ ഇരുട്ടത് കിച്ചണില്‍ പോയത്.,,
നിനക്ക് ലൈറ്റിട്ടൂടെ.,,
ചമ്മിയത് പുറത്ത് കാട്ടാതെ നന്ദു അവളോട് ചോദിച്ചു
”ലൈറ്റിട്ടാല്‍ അമ്മ എണീറ്റ് വരും.,
വെറുതെ അവരുടെ ഉറക്കം കളയണ്ടല്ലോ.,,
ദച്ചു മറുപടി പറഞ്ഞു
”ഒാ..ഹോ അമ്മായിമ്മയുടെ ഉറക്കത്തിന്‍റെ കാര്യത്തില്‍ പോലും എന്താ ശ്രദ്ധ.,
എന്നാ ഒരു ഭര്‍ത്താവ് കല്ല്യാണം കഴിഞ്ഞത് മുതല്‍ സ്വന്തം ഭാര്യേടെ ഇത്തിരി സ്നേഹത്തിന് വേണ്ടി
യാചിക്കാണ്
എന്നിട്ട് അതിനെ കുറിച്ച് നിനക്കൊരു ചിന്തയും ഇല്ലല്ലോ.?
നന്ദു നിരാശ ഭാവത്തില്‍ പറഞ്ഞതും ദച്ചൂന്‍റെ മുഖം മാറി
”അയ്യോ അങ്ങോട്ട് നോക്കിക്കെ.,,
ദച്ചു മറുപടി പറയാതെ പുറകിലേക്ക് ചൂണ്ടിയതും നന്ദു ഞെട്ടികൊണ്ട് തിരിഞ്ഞ് നോക്കി
ആ ഒരു തക്കത്തില്‍ നന്ദൂനെ വാതില്‍ക്കലില്‍ നിന്ന് തള്ളിമാറ്റി വേഗം ഡോറടച്ച് ലോക്കിട്ടു
”ഡീ..കുരുട്ടെ വാതില്‍ തുറക്കടീ..,,
നന്ദു വാതിലിനോട് ചേര്‍ന്ന് നിന്ന് ശബ്ദം താഴ്ത്തി ഗൗരവത്തോടെ പറഞ്ഞു
”അപ്പനും അമ്മയും ശബ്ദം കേട്ട് എണീക്കുന്നതിന് മുന്നെ കെട്ട്യോന്‍ സ്വന്തം മുറി പിടിക്കാന്‍ നോക്ക്,,
ദച്ചൂന്‍റെ കളിയാക്കി കൊണ്ടുള്ള സംസാരം കേട്ട് നന്ദു ചവിട്ടി തുള്ളി സ്റ്റെയര്‍ കയറി
”ഒത്തില്ല അല്ലേടാ..,,
സ്റ്റെയര്‍ കയറുന്നതിനിടെ പുറകില്‍ നിന്നുള്ള ശബ്ദം കേട്ട് നന്ദു തിരിഞ്ഞ് നോക്കി
അപ്പോയേക്കും ഹാളില്‍ ലൈറ്റ് തെളിഞ്ഞു
എളിയില്‍ കൈ കുത്തി നന്ദൂനെ നോക്കി നില്‍ക്കുന്ന അമ്മ
”അമ്മാ..,,അത്..ഞാന്‍ പിന്നെ ചുമ്മാ ഒന്ന് നടക്കാന്‍..,,
നന്ദു നിന്ന് വിക്കി
”ഈ നടത്തം നിന്‍റെ ആരോഗ്യത്തിന് ആപത്താണല്ലോ മോനെ.,,
ഇനി എങ്ങാനും പാതിരാത്രി ദച്ചൂന്‍റെ മുറിക്ക് മുന്നില്‍ നിന്ന് കറങ്ങിയാല്‍ നിന്‍റെ മുട്ടുംക്കാല് ഞാന്‍ തല്ലി ഒടിക്കും.,,
കയറി പോടാ..,,
അമ്മ ഒച്ചയെടുത്തതും നന്ദു തിരിഞ്ഞ് നോക്കാതെ ഒറ്റ ഒാട്ടമായിരുന്നു മുറിയിലേക്ക്
അമ്മ ഹാളിലെ ലൈറ്റ് ഒാഫാക്കി മുറിയിലേക്ക് തന്നെ പോയി
”എടിയേ പാവം എന്‍റെ ചെര്‍ക്കന്‍.,,
നീ അവനോട് ചെയ്യുന്നത് ശെരിയല്ലട്ടോ
ദച്ചു അവന്‍റെ ഭാര്യ തന്നെയല്ലെ.,,
ഒരു മുറിയില്‍ കിടന്നിട്ടേലും അവര് തമ്മിലുള്ള പിണക്കം മാറട്ടേന്ന്.,,
ബെഡില്‍ വന്ന് കിടന്ന അമ്മയോട് അപ്പന്‍ പറഞ്ഞു
”നിങ്ങളെന്താ ഇച്ചായാ ഈ പറയുന്നെ.,
അവനീ കുടുംബ ജീവിതം എന്താണെന്ന് ആദ്യം പഠിക്കട്ടെ,
ഇഷ്ടപ്പെട്ട പെണ്ണിനെ തട്ടികൊണ്ട് വന്ന് കല്ല്യാണം കഴിക്കുന്നത് കൊണ്ടാന്നും ഭര്‍ത്താവാകൂല.,
ദച്ചു അവനെ വേണ്ടെന്ന് വെച്ചത് മുതല്‍ അവന്‍ അനുഭവിക്കുന്ന മാനസിക സങ്കര്‍ഷം അറിയുന്നത് കൊണ്ട് മാത്രാ ഞാനവന്‍റെ കൂടെ നിന്നത്.,
അമ്മ പറഞ്ഞത് കേട്ട് അപ്പനൊന്ന് ചിരിച്ചു
”താലികെട്ട് കഴിഞ്ഞാലെങ്കിലും അവന്‍റെ ഭാര്യയെ നീ വിട്ട് കൊടുക്കോടീ..,,
അപ്പന്‍ ചോദിച്ചത് കേട്ട് അമ്മ അറിയാതെ ചിരിച്ച് പോയി
”ഒപ്പം കിടന്ന് പിണക്കം മാറ്റുന്നതില്‍ അര്‍ത്ഥമില്ല ഇച്ചായാ.,
കാമം മാത്രമല്ല പ്രണയം.,,
ആദ്യം അവര്‍ക്കിടയില്‍ സംഭവിച്ചത് രണ്ടാളും തിരിച്ചറിയട്ടെ.,
ഒരു സംശയവും ദേഷ്യവും ഒന്നും ബാക്കി വെക്കാതെ എല്ലാം പറഞ്ഞ് തീര്‍ത്ത് വേണം അവര് ജീവിച്ച് തുടങ്ങാന്‍ അതെനിക്ക് നിര്‍ബന്ധാ.,
ഇല്ല്യാച്ചാല്‍ അവരെ ജീവിതം അതികമൊന്നും മുന്നോട്ട് പോവില്ല.,,
അമ്മ അപ്പനോട് ചേര്‍ന്ന് കിടന്ന് പറഞ്ഞതും അപ്പന്‍ അമ്മയെ തിരിച്ച് പുണര്‍ന്ന് നെറുകില്‍ ചുംബിച്ചു
______________________
പിറ്റേന്ന് നന്ദുവും ദച്ചുവും പോലീസ് സ്റ്റേഷനിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങി
അപ്പന് അര്‍ജന്‍റായി ബിസിനസ്സ് മീറ്റിംങ് വന്നതിനാല്‍ അപ്പന് അവരെ കൂടെ പോകാന്‍ പറ്റിയില്ല
നന്ദു നേരെ പോയത് അവര് രണ്ട് ദിവസം മുമ്പ് പോയ ബീച്ച് സൈഡിലേക്കാണ്
അവിടെ അടുത്തുള്ള കടയിലെ എല്ലാം സിസിടിവി പരിശോധിച്ചപ്പോള്‍ തന്നെ ഹരി നന്ദൂനെ ചവിട്ടുന്ന ഫൂട്ടേജ് അവന് കിട്ടിയിരുന്നു
നന്ദു അത് കോപ്പി ചെയ്ത് ദച്ചൂനേയും കൊണ്ട് സ്റ്റേഷനിലേക്ക് പോയി
നന്ദുവും ദച്ചുവും കാറില്‍ നിന്നിറങ്ങിയപ്പോ തന്നെ ഹരിയെ കണ്ടിരുന്നു
ഹരി നന്ദൂനെ നോക്കിയൊന്ന് പുച്ഛിച്ചു
എന്നാ നന്ദു അത് ശ്രദ്ധിച്ചത് പോലുമില്ല
ദച്ചു ഹരിയെ ദേഷ്യത്തോടെ നോക്കി നന്ദൂന്‍റെ കൈയ്യില്‍ കൈ കോര്‍ത്ത് പിടിച്ചു
നന്ദു ദച്ചൂനേയും കൊണ്ട് ഹരിയെ മറികടന്ന് പോകാന്‍ നിന്നതും ഹരി അവരെ കൈ വെച്ച് തടഞ്ഞു
നന്ദു ഒന്ന് നിന്ന് ഹരിയെ തലതിരിച്ച് നോക്കി
രണ്ട് പേരും കോപം കൊണ്ട് രക്തം വറ്റിയ വലിഞ്ഞ മുഖത്തോടെ പരസ്പരം നോക്കി നിന്നു
*(തുടരും..)

by