രചന – ശംസിയ ഫൈസൽ
നന്ദു വരുന്നതൊന്നും അറിയാതെ നാട്ടിലുള്ളവര്‍ അപ്പന്‍റെ അടുത്ത ഒാപ്പറേഷനുള്ള വെപ്രാളത്തിലായിരുന്നു
നാട്ടിലേക്ക് മണിക്കൂറുകള്‍ നീണ്ട യാത്രയായിരുന്നു
ഇത്ര പെട്ടന്ന് നാട്ടിലേക്കൊരു യാത്ര പ്രതീക്ഷിച്ചതേയില്ല
ദച്ചൂന്‍റെ തന്നോടുള്ള അകല്‍ച്ച മാറി മനസ്സ് നിറഞ്ഞുള്ള അവളെ തിരിച്ച് വിളിയിലെ ഇനി നാട്ടിലേക്കൊള്ളു എന്ന് കരുതിയതാണ്
ആ തിരിച്ച് വരവ് ദച്ചൂന്‍റെ കഴുത്തില്‍ താലി കെട്ടാനാകുമെന്ന് ഉറപ്പിച്ചതായിരുന്നു
പക്ഷെ അപ്പനേക്കാള്‍ വലുതല്ല ഒന്നുമെന്ന് തോന്നി
ദച്ചൂനെ സ്വന്തമാക്കാന്‍ കൂടെ നിന്നത് അപ്പനാണ്.,
ഒരു അച്ഛന്‍ മാരും കൂടെ നില്‍ക്കാന്‍ സാധ്യതയില്ലാത്ത പല സാഹചര്യത്തിലും കൂടെ നിന്നിട്ടുണ്ട് അപ്പന്‍
അപ്പനൊന്നും സംഭവിക്കാതിരിക്കട്ടെ.,
അപ്പന്‍റെ കുറവൊരിക്കലും നികത്താന്‍ പറ്റാത്തതാണ്
ഫ്ലൈറ്റ് നാട്ടില്‍ എത്തിയപ്പോള്‍ വൈകീട്ട് മൂന്ന് മണി കഴിഞ്ഞിരുന്നു
ബാഗെല്ലാം കിട്ടി എെയര്‍പോട്ടില്‍ നിന്ന് പുറത്തിറങ്ങി
ആരോടും പറയാതെയുള്ള ഈ വരവ് കാരണം
തന്നെ കാത്ത് ഇന്ന് ആരും പുറത്തില്ല.,
ഒരു ടാക്സി വിളിച്ച് കൊണ്ട് വന്ന പെട്ടി അതിലേക്ക് വെച്ചു
പിന്നീട് നേരെ അപ്പന്‍ കിടക്കുന്ന ഹോസ്പിറ്റലിലേക്ക്
പോകുന്ന വഴി കൂട്ടുക്കാരന്‍റെ ഷോപ്പില്‍ ബാഗെല്ലാം ഇറക്കി വെച്ചു
ഹോസ്പിറ്റലിന്‍റെ മുന്നില്‍ ടാക്സി നിര്‍ത്തി
ഡ്രൈവര്‍ക്ക് പൈസ കൊടുത്ത് നന്ദു ഇറങ്ങിയതും ടാക്സി തിരിച്ച് പോയി
നന്ദു ആശുപത്രിയിലേക്ക് നോക്കിയൊന്ന് നിശ്വസിച്ചു
അപ്പനെ കാണാനുള്ള ദൃതി കാരണം നന്ദു വേഗത്തില്‍ ആശുപത്രിയുടെ ഉള്ളിലേക്ക് കടന്നു
”എടാ അഭീ..,, അത് നമ്മുടെ നന്ദു അല്ലെ.,
അപ്പന് ഓപ്പറേഷന് മുമ്പ് എഴുതി തന്ന മരുന്ന് വാങ്ങാന്‍ വന്നതാണ് അഭിയും ദീപുവും
ദീപു ചോദിച്ചത് കേട്ട് അഭി അവനെ നോക്കി
”നന്ദുവോ ലണ്ടനിലുള്ള അവനെങ്ങനെ ഇവിടെ ?
അഭി അത്ര കാര്യമാക്കിയില്ല
”’അല്ലെടാ വാ അത് നന്ദു തന്നെയാ ?
ദീപു അഭിയുടെ കൈ പിടിച്ച് നന്ദൂന്‍റെ പിറകെ ഒാടി
”ദിപു മരുന്ന് വാങ്ങിയില്ല.,,
ഒാടുന്ന ഒാട്ടത്തില്‍ അഭി പറഞ്ഞതൊന്നും ദീപു കേട്ടില്ല
”നന്ദൂ..,,
എങ്ങോട്ട് പോകും എന്നറിയാതെ നില്‍ക്കുന്ന നന്ദു ആരോ പേര് വിളിച്ചത് കേട്ട് തിരിഞ്ഞ് നോക്കി
”എടാ നന്ദുവേ.,,
ദീപു നന്ദൂനെ കെട്ടിപിടിച്ചു
”നീയെന്താ നന്ദൂ വിളിക്കാതെ വന്നത്.,,
അഭിയും നന്ദൂനെ ചേര്‍ത്ത് പിടിച്ചു
”അപ്പന് സംഭവിച്ചതറിഞ്ഞ് ഞാനെങ്ങനെ അവിടെ സമാധാനത്തോടെ നില്‍ക്കും.,
ആരെയും വിളിക്കാനോ അറിയിക്കാനോ നിന്നില്ല
അപ്പനെ കാണണമെന്ന ഒരൊറ്റ ചിന്തയെ ഉണ്ടായിരുന്നൊള്ളു.,,
നന്ദു പ്രയാസത്തോടെ പറഞ്ഞു
”എന്നാലും വിളിച്ചിരുന്നെങ്കില്‍ ഐയര്‍പോട്ടില്‍ കൂട്ടാന്‍ ഞങ്ങള്‍ വരില്ലായിരുന്നോ ?
ദീപു ചോദിച്ചതും നന്ദു അവനെ ഒന്ന് നോക്കി
പോകുന്നത് വരെ തന്നോട് മിണ്ടാത്തവരാണ് ദേവനും ദീപുവും
തിരിച്ച് വന്നപ്പോള്‍ ദീപു കെട്ടിപിടിക്കുന്നു സ്നേഹത്തോടെ സംസാരിക്കുന്നു
നന്ദു അവിശ്വസിനീയമായി അവനെ നോക്കി
ചിലപ്പോള്‍ അഭി കൂടെ ഉള്ളത് കൊണ്ടാകാം.,
”എനിക്ക് അപ്പനെ കാണണം.,,
നന്ദു അത്രമാത്രം പറഞ്ഞു
”അപ്പന്‍ ഐ സിയൂവിലാണ്.,
ഇന്നലെ അമ്മ മാത്രേ കയറി കണ്ടൊള്ളു.,
പിന്നെ ആരെയും കയറ്റിയില്ല.,
ഇന്ന് ഉച്ചക്കൊരു ഒാപ്പറേഷന്‍ പറഞ്ഞതാ.,
അത് മാറ്റിവെച്ച് ഇപ്പോള്‍ ഒരു മണിക്കൂറിനുള്ള തിയ്യേറ്ററിലേക്ക് കയറ്റുമെന്നാ പറഞ്ഞെ.,,
അഭി പറഞ്ഞു
”എനിക്കപ്പനെ കാണാന്‍ പറ്റില്ലെ ?
നന്ദു ഇടര്‍ച്ചയോടെ ചോദിച്ചു
”ഒാപ്പറേഷന് കൊണ്ട് പോകുമ്പോള്‍ കാണാന്‍ പറ്റുമായിരിക്കും.,
അഭി പറഞ്ഞത് കേട്ട് നന്ദു ഹൃദയ വേദനയോടെ അവിടെ കണ്ട കസേരയില്‍ ഇരുന്നു
”അഭീ.., ഞാന്‍ മരുന്ന് വാങ്ങി വരാം.,
നീ നന്ദൂനെ കൊണ്ട് റൂമിലേക്ക് പൊയ്ക്കോ.,,
ദീപു തിരിച്ച് മരുന്ന് വാങ്ങാന്‍ പോയി
”വാ റൂമിലേക്ക് പോകാം.,,
അവിടെ അമ്മയും ദച്ചുവുമൊക്കെയുണ്ട്,,
അഭി നന്ദൂനെ കൊണ്ട് റൂമിലേക്ക് പോയി
”മനു എവിടെ ?
ലിഫ്റ്റില്‍ കയറിയപ്പോള്‍ നന്ദു ചോദിച്ചു
”മനും ദേവനുമാണ് ഐസിയൂവിന്‍റെ മുന്നില്.,,
”ഈ ദീപുവും ദേവനും ഇവിടെ തന്നെയാണോ ?
നന്ദൂന് ഇഷ്ടക്കേടോടെ ചോദിച്ചു
”ഞാനെത്തുന്നതിന് മുമ്പ് അവരാ അപ്പന്‍റെ ആക്സിഡന്‍റ് വിവരം അറിഞ്ഞ് ഒാഫീസില്‍ നിന്ന് ഒാടിയെത്തിയത്.,
പിന്നെ ഇന്നലെ രാത്രിയാ തിരിച്ച് വീട്ടിലേക്ക് പോയത്.,,
രാവിലെ തന്നെ ഇങ്ങോട്ട് വന്നു.,,
അഭി പറഞ്ഞു
”അവരെ ബുദ്ധിമുട്ടിക്കുന്നതെന്തിനാ.,
അവര്‍ക്ക് ജോലിയുള്ളതല്ലെ ?
നന്ദു താല്‍പര്യമില്ലാതെ പറഞ്ഞു
”ഇവിടെ എന്തെങ്കിലും ആവിശ്യമുണ്ടാകുമെന്ന് പറഞ്ഞ് ജോലി ലീവാക്കി നില്‍ക്കാണ്.,
ഒരു വിധത്തില്‍ അവരുണ്ടാകുന്നത് ആശ്വാസമാണ്.,
ദച്ചൂന്‍റെ അമ്മയും അച്ഛനും ഇപ്പൊ ഉച്ച തിരിഞ്ഞാ പോയത്.,
ലിഫ്റ്റ് നിന്നതും രണ്ട് പേരും ഇറങ്ങി
”അതാ റൂമ്.,,
അഭി മുന്നോട്ട് നടന്നു
കൂടെ നന്ദുവും
നന്ദു മുന്നോട്ട് നിന്ന് വാതില്‍ തുടരെ തട്ടി
”അമ്മ ഇരുന്നോ ഞാന്‍ നോക്കാം.,
വാതിലില്‍ തട്ടുന്ന ശബ്ദം കേട്ട് എണീക്കാന്‍ നില്‍ക്കുന്ന അമ്മയെ നോക്കി ദച്ചു ചെന്ന് വാതില്‍ തുറന്നു
വാതില്‍ തുറന്നതും മുന്നില്‍ നില്‍ക്കുന്ന നന്ദൂനെ കണ്ട് ദച്ചു ഒരു നിമിഷം സ്റ്റെക്കായി
അവളെ കണ്ണ് നിറഞ്ഞ് വന്നു.,
ചുണ്ട് വിതുമ്പി
നന്ദു ദച്ചൂനെ ഒന്ന് നോക്കി അവളെ മറികടന്ന് അകത്തേക്ക് കയറി
”അമ്മാ..,,
നന്ദൂന്‍റെ വിളികേട്ട് അമ്മ അവനെ നോക്കി
”അമ്മേടെ പൊന്ന് മോനെ.,,
അമ്മ പൊട്ടിക്കരഞ്ഞ് നന്ദൂനെ കെട്ടിപിടിച്ചു
നന്ദുവും കണ്ണീരോടെ അമ്മയുടെ നെറുകില്‍ മുത്തി
അവരെ കെട്ടിപിടുത്തവും കരച്ചിലും നീണ്ട് പോയി
അവരെ കരച്ചില് കണ്ട് അഭിയുടെ കണ്ണും നിറഞ്ഞു
ദച്ചു ഒരു മൂലയിലേക്ക് മാറി നിന്ന് നന്ദൂനെ നോക്കി കണ്ണീരൊലിച്ചു
നന്ദു ഇല്ലാത്ത ഇത്ര ദിവസം കടന്ന് പോയത് നെഞ്ചിലേറ്റിയ നീറ്റലോടെയാണ്
ആ മുഖമൊന്ന് കാണാനും ഇറുകെ കെട്ടിപിടിക്കാനും എത്ര കൊതിച്ചതാ.,
”രണ്ട് പേരും ഇങ്ങനെ കരയാതെ ?
അഭി അവരെ അടുത്തേക്ക് ചെന്നു
അമ്മ നന്ദൂനില്‍ നിന്ന് വിട്ട് മാറി കണ്ണീരോടെ അവന്‍റെ നെറ്റിയില്‍ ഉമ്മ വെച്ചു
”ന്‍റെ കുഞ്ഞ് അപ്പനെ കാണാന്‍ വന്നിട്ട് അപ്പനെ കണ്ടോ?
അമ്മ വിങ്ങലോടെ നന്ദൂനെ നോക്കി
”ഇല്ല അമ്മാ.,
അഭി ഇപ്പൊ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞു.,,
”സാരല്ല്യാ.,
കാണാത്തതാ നല്ലത്.,
എന്‍റെ ഇച്ചായന്‍റെ കിടത്തം കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല.,
അമ്മ വിതുമ്പി
”എടാ നന്ദൂ നീ ദച്ചൂനെ കണ്ടില്ലെ ?
അഭി നന്ദൂനോട് ചോദിച്ചപ്പോയാണ് അമ്മയും ദച്ചൂനെ ഒാര്‍ത്തത്
”ദച്ചൂനെ കണ്ടില്ലെ മോനെ.,
ദച്ചു മോള് ഇന്നലെ ഒരു പോള കണ്ണ് അടച്ചിട്ടില്ല.,
അവള്‍ക്കും അപ്പനെന്നാല്‍ ജീവനല്ലെ.,
ഇച്ചായന് ഇങ്ങനൊരു അവസ്ഥ വരുമെന്ന് ആരെങ്കിലും ഓര്‍ത്തോ ?
എന്നാലും ഈശ്വരന്‍റെ കടാക്ഷം കൊണ്ട് അപ്പനെ നമ്മുക്ക് തിരിച്ച് കിട്ടി.,
അമ്മ പറഞ്ഞു
ദച്ചു നന്ദൂനെ തന്നെ നോക്കി നില്‍ക്കാണ്
ഒാടി ചെന്ന് നന്ദൂനെ കെട്ടിപിടിച്ച് പൊട്ടിക്കരയാന്‍ അവളെ മനസ്സ് വെമ്പി
എന്നാല്‍ നന്ദു അവളെ നോക്കുന്നത് പോലുംമില്ല
”ദച്ചൂനെ പോയൊന്ന് ചേര്‍ത്ത് പിടിക്കടാ.,,
ദച്ചൂന്‍റെ നന്ദൂനെ നോക്കിയുള്ള കരച്ചില് കണ്ട് അഭി നന്ദൂനോട് ശബ്ദം താഴ്ത്തി പറഞ്ഞു
എന്നാല്‍ അമ്മയത് കേട്ടിരുന്നു
”ചെല്ലടാ ന്‍റെ കൊച്ചിന്‍റെ അടുത്തേക്ക്.,,
അമ്മ കൂടെ പറഞ്ഞതും നന്ദു ദച്ചൂന്‍റെ അടുത്തേക്ക് നടന്നു
തന്നെ നോക്കി നന്ദു അടുത്തേക്ക് വരുന്നത് കണ്ട് ദച്ചു കരച്ചില് പുറത്തേക്ക് വരാതിരിക്കാനായി ചുണ്ട് കടിച്ച് പിടിച്ച് അവനെ നോക്കി
നന്ദു അടുതെത്തിയതും വിങ്ങി പൊട്ടി രണ്ട് കൈ കൊണ്ടും അവനെ ചുറ്റി പിടിച്ച് അവന്‍റെ നെഞ്ചിലേക്കവള്‍ ചാഞ്ഞു
നന്ദു ഒരു കൈ കൊണ്ടവളെ ചേര്‍ത്ത് പിടിച്ച് മറു കൈ കൊണ്ടവളെ മുടിയിലൊന്ന് തലോടി
അവളെ കണ്ണീര് പറ്റി അവന്‍റെ നെഞ്ചിന്‍ ഭാഗത്തെ ഷര്‍ട്ട് നനഞ്ഞൊട്ടി ശരീരത്തോട് ഒട്ടി നിന്നു
നന്ദു അവളെ തന്നില്‍ നിന്നടര്‍ത്തി മാറ്റാന്‍ നോക്കിയെങ്കിലും ദച്ചു അവനില്‍ നിന്ന് വിട്ട് മാറാന്‍ കൂട്ടാക്കാതെ അവന്‍റെ ഷര്‍ട്ടില്‍ അള്ളിപിടിച്ചു
നന്ദു വിളറിയ മുഖത്തോടെ അമ്മയേയും അഭിയേയും നോക്കി
അപ്പോയാണ് വാതില്‍ തുറന്നങ്ങോട്ട് മനു കയറി വന്നത്
ദച്ചൂനോട് ചേര്‍ന്ന് നില്‍ക്കുന്ന നന്ദൂനെ കണ്ടവന്‍ കണ്ണ് തള്ളി നിന്നു
*(തുടരും..)*

by