21/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 42

രചന – ശംസിയ ഫൈസൽ

എന്നാല്‍ ദച്ചൂന്‍റേയും അപ്പൂന്‍റേയും സംസാരം എല്ലാം ഒളിഞ്ഞ് നിന്ന് കാതോര്‍ക്കുന്ന ഒരാള്‍ ആ വീട്ടില്‍ ഉള്ളത് അവരറിഞ്ഞില്ല

ആരും കേള്‍ക്കുന്നില്ലെന്ന വിശ്വാസത്തില്‍ അര്‍പ്പണ ദച്ചൂനെ ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു

എന്നാല്‍ ഇനി ആരുടെ മുന്നിലും തലകുനിക്കില്ലെന്ന് ദച്ചു ദൃഢപ്പെടുത്തിയത് കൊണ്ട് അവള്‍ അപ്പൂന്‍റെ മുന്നില്‍ പതറിയില്ല

”നിന്‍റെ അഹങ്കാരം എന്തായാലും എനിക്കിഷ്ടമായി.,
പക്ഷെ അതൊന്നും അര്‍പ്പണയുടെ അടുത്ത് ചെലവാകില്ല
ഞാന്‍ തന്ന സമയം അതിനുള്ളില്‍ എന്‍റെ

നന്ദൂനെ വിട്ട് തന്നോണം
ഇതാണ് നിന്‍റെ അവസാന ചാന്‍സ് .,
ഇനി എന്‍റെ തിരിച്ച് വരവ് നിന്‍റെ അന്ത്യമാകാതിരിക്കാന്‍ നീ സൂക്ഷിച്ചോ ?

അര്‍പ്പണ ഇതും പറഞ്ഞ് ഗസ്റ്റ് റൂമിലേക്ക് കയറി വാതില്‍ കൊട്ടിയടച്ചു

അപ്പു കയറി പോയതും ഇത് വരെ പുച്ഛത്തോടെ ഐയര്‍ പിടിച്ച് നിന്ന ദച്ചു കാറ്റയിച്ച് വിട്ടപോലെ നിന്നു

”ദൈവമെ ഈ പരീക്ഷണം എന്ന് തീരും.,
ഒരു വട്ടം ആ ദ്രോഹിയുടെ ഭീഷണിക്ക്  മുന്നില്‍ പതറി തല കുനിച്ചതാണ്
ആ ദുഷ്ടയുടെ കാല് പിടിച്ച് വരെ കരയേണ്ട ഗതികേട് എനിക്ക് വന്നിട്ടുണ്ട് .
ഇനി അവളെ മുന്നില്‍  തലകുനിക്കേണ്ട അവസ്ഥ എനിക്ക് തരല്ലെ.,
എന്‍റെ നന്ദേട്ടനെ ഒരുവട്ടം കൂടെ നഷ്ടപ്പെടുത്താന്‍ എനിക്ക് വയ്യ.
നീയെന്‍റെ കൂടെ ഉണ്ടാകണെ കൃഷ്ണാ..,,

ദച്ചു മനസ്സുരുകി പ്രാര്‍ത്ഥിച്ച് മുകളിലേക്ക് സ്റ്റെപ്പ് കയറി

ദച്ചുവും അപ്പുവും സംസാരിക്കുന്നതെല്ലാം കേട്ട് മനു മുകളില്‍ സ്റ്റെയറിന്‍റെ അടുത്തായി ഉണ്ടായിരുന്നു

എപ്പോയും അവന്‍റെ ഉള്ളില്‍ കലഹിച്ച് കൊണ്ടിരുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ കിട്ടിയത്

അപ്പൂനെ മനൂന് ഇഷ്ടമല്ലെങ്കിലും അവള് കാരണമാകും ദച്ചുവും നന്ദുവും പിരിഞ്ഞിരുന്നതെന്ന് അവന്‍ ഒരിക്കെ പോലും സംശയിച്ചിരുന്നില്ല

പലരും വിചാരിച്ച പോലെ ഒരാളെ ഭയന്നായിരുന്നു അവരെ ഭീഷണിക്ക് മുന്നില്‍ പതറിയാണ് ദച്ചൂന് നന്ദൂനെ ഉപേക്ഷിക്കേണ്ട ഒരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് അവന് മനസ്സിലായി

അതും അപ്പൂന്‍റെ വായില്‍ നിന്ന് തന്നെ അവളാണ് ഇതിന്‍റെ എല്ലാം പിന്നിലെന്ന് മനസ്സിലായി

ദച്ചു സ്റ്റെപ്പ് കയറി വരുന്നതറിഞ്ഞ് മനു വേഗം ഫോണില്‍ റെക്കോര്‍ഡ് ചെയ്തത് സേവ് ചെയ്ത് വെച്ച് വേഗം അവന്‍റെ മുറിയിലേക്ക് പോയി

തല്‍ക്കാലം അവന്‍ അറിഞ്ഞ കാര്യം ദച്ചു അറിയേണ്ടെന്ന് മനു സ്വയം തീരുമാനം എടുത്തു

നന്ദൂനോടും പെട്ടന്ന് കാര്യങ്ങള്‍ തുറന്ന് പറയുന്നത് ശെരിയല്ലെന്ന് മനൂന് തോന്നി
പെട്ടന്ന് സത്യങ്ങളറിഞ്ഞാല്‍ നന്ദൂന്‍റെ പ്രതികരണം ചിലപ്പോ പലരേയും ബാധിച്ചേക്കാം

എല്ലാ സത്യങ്ങളും ദച്ചൂനില്‍ നിന്ന് തന്നെ പൂര്‍ണ്ണമായി അറിയണം
അപ്പു വിദേശത്ത് പോയി തിരിച്ച് വരുന്നത് വരെ സമയം ഉണ്ട്
അതിനുള്ളില്‍ അപ്പൂന്‍റെ യഥാര്‍ത്ഥ മുഖം പുറത്ത് കൊണ്ട് വരണം

മനു പലതും മനസ്സില്‍ കണക്ക് കൂട്ടി ഉറങ്ങാനായി കിടന്നു

ദച്ചു നേരെ നന്ദൂന്‍റെ മുറിയിലേക്ക് കയറി വാതില്‍ ചാരി

അപ്പു തന്ന സമയം വളരെ പ്രധാനപ്പെട്ട ദിവസങ്ങളാണെന്ന് ദച്ചൂന് അറിയാമായിരുന്നു

ആ സമയത്തിനുള്ളില്‍ ചെയ്ത് തീര്‍ക്കാനുള്ളതെല്ലാം ചെയ്ത് തീര്‍ക്കണം

എല്ലാത്തിനും താന്‍ ഒറ്റക്കായതിനാല്‍ വളരെ സൂക്ഷിച്ച് വേണം ഒാരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍

എല്ലാവരേയും സേഫ് ആക്കി വെച്ചിട്ടെ സത്യങ്ങളെല്ലാം എല്ലാവര്‍ക്ക് മുന്നിലും തുറക്കപ്പെടാന്‍ പറ്റൂ

അര്‍പ്പണ ഉഗ്ര വിഷം പുറത്തേക്ക് ചീറ്റുന്ന പാമ്പാണ്
എവിടെ നിന്നാണ് വീണ് കൊത്തുന്നതെന്ന് പറയാന്‍ പറ്റില്ല
ഒാരോ ചുവടും സൂക്ഷിച്ച് വെക്കണം

മുന്നോട്ടിനി എങ്ങനെ നീങ്ങണം എന്നത് ദച്ചൂന്‍റെ മുന്നില്‍ വലിയൊരു ചോദ്യ ചിഹ്നമായി തന്നെ നിന്നു

ഒാരോന്ന് ആലോചിച്ച് നിന്നപ്പോയാണ് നന്ദു മൂളി പാട്ടും പാടി വരുന്ന ശബ്ദം അവള്‍ കേട്ടത്

ദച്ചു വേഗം ഉറങ്ങുന്ന പോലെ കണ്ണടച്ച് കിടന്നു

നന്ദു വാതില്‍ തുറന്ന് അകത്ത് കടന്ന് ഡോറ് ലോക്ക് ചെയ്ത് ദച്ചൂനെ നോക്കി

”’ മനുഷ്യന്‍ ഒരുവിധം വര്‍ക്ക് തീര്‍ത്ത് വന്നപ്പോയേക്കും ഈ പെണ്ണ് ഉറങ്ങിയോ ?

നന്ദു നെടുവീര്‍പ്പോടെ ബാത്ത്

റൂമിലേക്ക് കയറി പോയി

ദച്ചു മെല്ലെ തല പൊക്കി നോക്കി

”എന്നെ കൊന്നാലും ഞാന്‍ കണ്ണ് തുറക്കൂല കോന്താ.,,

ദച്ചു മനസ്സില്‍ ചിരിച്ച് കണ്ണ് ഇറുക്കെ ചിമ്മി കിടന്നു

അപ്പോയാണ് അലാറം വെക്കാന്‍ മറന്ന കാര്യം ഒാര്‍മ വന്നത്

വേഗം ഫോണ്‍ എടുത്ത് അലാറം വെച്ചതും നന്ദു ബാത്ത്റൂമിന്‍റെ ഡോര്‍ തുറക്കുന്ന ഒച്ച കേട്ടത് ദച്ചു വേഗം ഫോണ്‍ തലയണക്കുള്ളിലേക്ക് തിരുകി വെച്ച് പഴയ പോലെ കണ്ണടച്ച് കിടന്നു

നന്ദു ദച്ചൂനെ ഒന്ന് നോക്കി ടീഷര്‍ട്ട് ഊരി ഏങ്കറില്‍ കൊളുത്തി വെച്ചു

ലൈറ്റ് ഒാഫാക്കി ഡിം ലൈറ്റിട്ട് ബെഡിലേക്ക് കിടന്നു

”എന്നാലും ദച്ചൂ ഭര്‍ത്താവ് വന്നിട്ട് ഉറങ്ങിയാ പോരായിരുന്നോ ?

നന്ദു വിഷാദത്തോടെ ദച്ചൂനെ നോക്കി

”ദച്ചൂ.. ഡാ..മോളെ..,,

നന്ദു ദച്ചൂനെ തട്ടി വിളിച്ചെങ്കിലും അവളൊന്ന് ചിണുങ്ങി തിരിഞ്ഞ് കിടന്നു

”പാവം നല്ല ഉറക്കിലാ ഡിസ്റ്റര്‍ബ് ചെയ്യണ്ട.,,

നന്ദു ഇതും പറഞ്ഞ് കിടന്നതും ദച്ചൂന് വല്ലാത്തൊരു ആശ്വാസം തോന്നി

”ഹൗ സമാധാനം ആയി
ഉറങ്ങിയ പോലെ കിടന്നിട്ടില്ലെങ്കില്‍ ഇപ്പോ റൊമാന്‍സുമായി വന്നേനെ കള്ള ചെറുക്കന്‍
ചില സമയത്ത് അവന്‍റെ ഒരു കള്ള നോട്ടത്തില്‍ തന്നെ അറിയാതെ വീണ് പോകും.,
എല്ലാം കലങ്ങി തെളിയുന്നത് വരെ കുറച്ച് കണ്‍ട്രോള്‍ തരണെ ദൈവമേ.,,

ദച്ചു മനസ്സാല്‍ പ്രാര്‍ത്ഥിച്ചു

നന്ദു ബെഡിലേക്ക് കിടന്ന് ദച്ചൂന്‍റെ ഭാഗത്തേക്ക് തിരിഞ്ഞ് കിടന്നു

”എന്‍റെ റൂം എന്‍റെ ബെഡ് എന്‍റെ ഭാര്യ ഹോ ഇനിയെന്ത് വേണം.,,

നന്ദു ചിരിയോടെ പറയുന്നത് കേട്ട് ദച്ചു അന്തംവിട്ടു

നന്ദു എന്താ പറയുന്നതെന്നറിയാന്‍ ദച്ചു കാതോര്‍ത്ത് കണ്ണടച്ച് കിടന്നു

”എന്തായാലും ഈ കള്ളിപെണ്ണ് ഉറങ്ങിയത് നന്നായി
ഉണര്‍ന്നിരുന്നാല്‍ എന്തായാലും എന്നെ തൊടാന്‍ പോലും സമ്മതിക്കില്ല.,,

നന്ദു പറഞ്ഞത് കേട്ട് ദച്ചു ഒന്ന് ഞെട്ടി

”ദൈവമെ പെട്ടോ ഈ കാലമാടന്‍ എന്നെ വല്ലോം ചെയ്യോ ?

ദച്ചൂന് പേടി ഉണ്ടെങ്കിലും അവള്‍ ഉറങ്ങുന്ന പോലെ തന്നെ കിടന്നു

നന്ദു തിരിഞ്ഞ് കിടക്കുന്ന ദച്ചൂനോട് ചേര്‍ന്ന് ചെരിഞ്ഞ് കിടന്നു

ദച്ചൂന്‍റെ ഹൃദയമിടിപ്പ് ഉയര്‍ന്നു

നന്ദു ദച്ചൂന്‍റെ മാറി കിടന്ന ടോപ്പിന്‍റെ  ഉള്ളിലൂടെ കൈ കടത്തി

നഗ്നമായ വയറില്‍ നന്ദൂന്‍റെ കൈ അമര്‍ന്നതും ദച്ചൂന് ശ്വാസം നില്‍ക്കുന്ന

പോലെ തോന്നി

”ഈ ചെര്‍ക്കന്‍ എന്തിനുള്ള പുറപ്പാടാ.,,

ദച്ചു കണ്ണ് ഇറുക്കി അടച്ചു

നന്ദൂന്‍റെ കൈ അവളെ വയറില്‍ ഒാടി നടന്നു

”ഹൗ ഈ പെണ്ണിന്‍റെ വയറ് എന്ത് സോഫ്റ്റാണ് നെയ്യില്‍ കടഞ്ഞെടുത്ത പോലെ.,,

നന്ദൂന്‍റെ ശബ്ദം ചെവിയില്‍ എത്തിയതും ദച്ചു ഫ്രീസായി പോയിരുന്നു

വയറിലുള്ള അവന്‍റെ കൈ അവിടെയെല്ലാം തടവുന്നതിനൊപ്പം അവന്‍റെ നിശ്വാസം അവളെ കഴുത്തില്‍ പതിഞ്ഞു

ദച്ചു ഒന്നും ചെയ്യാന്‍ പറ്റാതെ തറഞ്ഞ് നിന്നു

കഴുത്തില്‍ അവന്‍റെ ചുണ്ട് പതിഞ്ഞതും ദച്ചു കോരി തരിച്ച് പോയി

നന്ദു ആവേശത്തോടെ കഴുത്തില്‍ ചുംബിച്ച് കൊണ്ടിരുന്നു

ചുണ്ടിനൊപ്പം അവന്‍റെ പല്ലും നാവും അവളെ കഴുത്തില്‍ ഇക്കിളി കാട്ടിയതും സഹിക്ക വയ്യാതെ ദച്ചു തിരിഞ്ഞ് ദേഷ്യത്തോടെ നന്ദൂനെ ചവിട്ടി താഴെ ഇട്ടു

”ച്ഛീ വൃത്തി കെട്ടവനെ ഉറങ്ങി കിടക്കുന്ന എന്നെ പീഡിപ്പിക്കുന്നോ ?

നന്ദു ബെഡില്‍ എണീറ്റിരുന്ന് നിലത്ത് വീണ് കിടക്കുന്ന നന്ദൂനെ തുറിച്ച് നോക്കി

*(തുടരും..)*