രചന – ശംസിയ ഫൈസൽ
അവന്‍ ഒരു നിമിഷം കണ്ണ് തള്ളി തറഞ്ഞ് നിന്ന് അവരെ തന്നെ നോക്കി നിന്നു
”ദൈവമേ.. ഈ വരവ് അത്ര പന്തി അല്ലല്ലോ ?
കാലന്‍റെ വേഷം കെട്ടി വന്നേക്കാണ് രണ്ടെണ്ണം.,,
ഹാളിലെ സെറ്റില്‍ സംസാരിച്ചിരിക്കുന്ന ദേവനേയും ദീപുവിനേയും കണ്ട് നന്ദു മനസ്സില്‍ പറഞ്ഞു
എന്നിട്ട് ഷര്‍ട്ടിന്‍റെ കൈ മടക്കി ഒന്ന് നേരെ നിന്ന് കുറച്ച് ആറ്റിറ്റ്യൂട് ഇട്ട് സ്റ്റെപ്പിറങ്ങി
നന്ദു വരുന്നത് കണ്ടതും ദേവനും ദീപുവും അവനെ മൈന്‍റ് ചെയ്യാതെ സംസാരിച്ചിരിക്കാണ്
”തെണ്ടികള്‍ കവലയില്‍ കണ്ട പരിചയം പോലും കാണിക്കുന്നില്ല.,,
നന്ദു മനസ്സില്‍ അവരെ തെറി വിളിച്ച് ചിരിച്ചോണ്ട് അവരെ നടുക്ക് പോയിരുന്നു
”ഹലോ അളിയന്‍സ്..,,
നന്ദു നടുക്കിരുന്ന് രണ്ട് പേരുടേയും നോക്കി വിളിച്ചു
”എണീറ്റ് പോടാ നാറി.,,
ദേവന്‍ അവന്‍റെ കൈ എടുത്ത് മാറ്റി ശബ്ദം താഴ്ത്തി നന്ദൂന് നേരെ ചീറി
”ഇതെന്ത് മര്യാദ എന്‍റെ വീട്ടില്‍ ഞാന്‍ വാങ്ങിയിട്ട പുതു പുത്തന്‍ സോഫ .,
ഞാന്‍ ഇവിടെ തന്നെ ഇരിക്കും.
നന്ദു ഞെളിഞ്ഞിരുന്നു
”ആരെ പറ്റിച്ചുണ്ടാക്കിയ കാശാണാവോ ?
ദീപു പുച്ഛത്തോടെ പറയുന്നത് കേട്ട നന്ദു അവനെ ഒരു നോട്ടം നോക്കി
”അതെന്താ അളിയാ അങ്ങനെ ഒരു സംസാരം.,
ഒന്നുമില്ലെങ്കില്‍ നിന്‍റെ പണ്ടത്തെ ലവ്വറിന്‍റെ വീട്ടുക്കാരെ അടി നിന്‍റെ കൂടെ ഷെയറിട്ട് വാങ്ങിയ ആത്മാര്‍ത്ഥ കൂട്ടുക്കാരനല്ലെ ഞാന്‍.,,
നന്ദു പറഞ്ഞത് കേട്ട് ദീപൂന് വീണ്ടും പുച്ഛം
”അത് കൊണ്ടാണ് ആ പ്രേമം എട്ട് നിലയില്‍ പൊട്ടിയത്.,,
ദീപു എങ്ങോട്ടോ നോക്കി പറഞ്ഞു
”അത് നിന്‍റെ കൈയ്യിലിരിപ്പ്.,
അതൊക്കെ പോട്ടെ
എന്താ പതിവില്ലാതെ പെങ്ങളെ ഭര്‍ത്താവിന്‍റെ വീട്ടില്‍
എന്നെ പാതാളത്തിലേക്ക് യാത്രയാക്കാനാണോ അതോ ലണ്ടനിലേക്ക് യാത്രയാക്കാനാണോ ഈ വരവിന്‍റെ ഉദ്ദേശം.,,
നന്ദു രണ്ട് പേരേയും മാറി മാറി നോക്കി
”നീ ചെയ്ത് വെച്ചത് നോക്കുമ്പോള്‍ നിന്നെ എന്നോ പാതാളത്തിലേക്ക് അയക്കേണ്ടതാണ്.,,
ഒരു അവസരം കിട്ടിയാല്‍ അതിനും ഞങ്ങള്‍ മടിക്കില്ല.,,
ദേവന്‍ നന്ദൂന് മറുപടി എന്നോണം പറഞ്ഞു
”അങ്ങനെ ചിന്തിക്കുക പോലും ചെയ്യരുത്.,
നിങ്ങളെ പെങ്ങള്‍ വിധവയാകൂലെ ?.,,
നന്ദൂന്‍റെ മുഖത്തെ ചിരി അപ്പോയും ഉണ്ടായിരുന്നു
വീട്ടിലായത് കൊണ്ട് മാക്സിമമം ക്ഷമിച്ച് നില്‍ക്കായിരുന്നു നന്ദു
”നിന്നെ പോലെ ഒരു ഭര്‍ത്താവ് ഉണ്ടാകുന്നതിലും നല്ലത് അവള്‍ വിധവയാകുന്നത് തന്നെയാ.,,
ദേവന്‍ വീണ്ടും പറഞ്ഞു
”ഹോ ഇങ്ങനെ ശാപ വാക്കുകളൊന്നും പറയരുത് ദേവാ..,
പറയുന്ന അത്ര സുഖം ഇല്ല കേള്‍ക്കാന്‍.,
എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാന്‍ പറ്റില്ലെന്ന് എപ്പോയും ഒാര്‍ക്കുന്നത് നല്ലതാ.,,
നന്ദു അവര് മാത്രം കേള്‍ക്കാന്‍ പാകത്തില്‍ പറഞ്ഞു
”അത് പോലെ തന്നെയാണ് ചെയ്ത തെറ്റ് എത്ര ന്യായീകരിച്ചാലും അത് തെറ്റ് അല്ലാതാകൂല.,,
ദീപു പറഞ്ഞതും നന്ദു പല്ല് കടിച്ച് പിടിച്ച് ദേഷ്യം കണ്‍ട്രോള്‍ ചെയ്തു
”കഷ്ടം.,
ഞാനെന്തോ ആന തെറ്റ് ചെയ്ത പോലെയാണല്ലോ നിങ്ങളെ ഭാവം.,
എനിക്ക് പോലും അറിയാത്ത എന്ത് തെറ്റാ ഞാന്‍ ചെയ്തത് എന്നാ എനിക്ക് മനസ്സിലാക്കാത്തത്.,,
ഇനി പെങ്ങളെ കിഡ്നാപ്പ് ചെയ്ത് കെട്ടിയതാണെങ്കില്‍ അതെന്‍റെ തെറ്റല്ല എന്‍റെ മിടുക്കാണ്.,
അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടവും.,
നന്ദു അഭിമാനത്തോടെ പറഞ്ഞു
”ഒരു നന്മ മരം വന്നേക്കുന്നു.,
കറ പിടിച്ച ഹൃദയം ആണെടാ നിനക്ക്.,,
ഒരു ദയയും ഇല്ലാത്ത യാഥാത്ഥ സ്നേഹവും തിരിച്ചറിയാന്‍ പറ്റാത്ത വൃത്തികെട്ട ജന്മം.,,
ദേവന്‍റെ സ്വരം കടുത്തു
”തന്ന അംഗീകാരങ്ങള്‍ക്കെല്ലാം നന്ദി.,
നിങ്ങളെ രണ്ടിന്‍റെയും മനസ്സ് വായിക്കാനുള്ള മാന്ത്രിക വിദ്യയൊന്നും എനിക്കറിയില്ലെയ്..,,
നന്ദു കൈ മലര്‍ത്തി നെടുവീര്‍പ്പോടെ സെറ്റിലേക്ക് ചാരിയിരുന്നു
ദീപുവും ദേവനും നന്ദൂനില്‍ നിന്ന് മുഖം തിരിച്ചിരുന്നു
”പിന്നൊരു കാര്യം അഭിനന്ദ് പറഞ്ഞേക്കാം.,
ഞാന്‍ ലണ്ടനിലേക്ക് പോയി കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ട് പോയി ദച്ചൂന്‍റെ മനസ്സ് മാറ്റി എന്നില്‍ നിന്ന് അകറ്റാന്‍ വല്ല ഉദ്ദേശവും എന്‍റെ ചങ്കും കരളും ആയിരുന്ന അളിയമ്മാര്‍ക്ക് ഉണ്ടെങ്കില്‍ അതങ് മാറ്റി വെച്ചേക്ക് .,,
നന്ദു രണ്ട് പേരേയും ഒന്ന് നോക്കി ഗൗരവത്തോടെ പറഞ്ഞു
”’അത് തന്നെയാ ഞങ്ങളെ ഉദ്ദേശം.,
ഞങ്ങള്‍ക്ക് ഞങ്ങളെ പെങ്ങളെ സംരക്ഷിച്ചെ പറ്റൂ..,
നിന്നെ പോലെ ഒരു കാലന്‍റെ കൈയ്യില്‍ നിന്ന് രക്ഷപ്പെടുത്തല്‍ ചേട്ടമ്മാരെന്ന നിലയില്‍ ഞങ്ങളെ കടമയല്ലെ.,,
ദീപു പറഞ്ഞത് കേട്ട് നന്ദൂന് പെരുവിരലില്‍ നിന്ന് ദേഷ്യം പെരുത്ത് കയറി
താന്‍ മനസ്സില്‍ വിചാരിച്ചത് തന്നെയാണ് അവരെ പ്ലാനെന്ന് മനസ്സിലായ നന്ദു വല്ലാതെ അസ്വസ്ഥമായി
”നടക്കില്ല.,
ഒരു വട്ടം എന്‍റെ ദച്ചൂനെ എനിക്ക് നഷ്ടപ്പെട്ടതാ.,
ഇനിയും ഞങ്ങളെ ജീവിതം വെച്ച് ആരെങ്കിലും കളിച്ചാല്‍ അത് ആര്‍ക്കും നല്ലതിനാകില്ല.,
ഒാര്‍ത്ത് വെച്ചോ ഞാനൊരു സാധാരണക്കാരനായ പച്ച മനുഷ്യനാണ് ക്ഷമക്ക് പിരിധിയുണ്ട് അത് കഴിഞ്ഞാല്‍ പിന്നെ എനിക്ക് ഒന്നും നോക്കാനില്ല .,
അഭിനന്ദ് ആരേയും സമാധാനത്തോടെ ജീവിക്കാന്‍ വിടില്ല
പറഞ്ഞേക്കാം.,,
നന്ദു ഇതും പറഞ്ഞ് അവരെ അടുത്ത് നിന്ന് എണീക്കാന്‍ നിന്നതും കിച്ചണില്‍ നിന്ന് രണ്ട് അമ്മമാരും ദച്ചുവും അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു
”മോനെ ഉറക്കം എണീറ്റോ ?
ഞങ്ങള്‍ നേരത്തെ ഇങ് ഇറങ്ങി.,
ദച്ചൂന്‍റെ അമ്മ നന്ദൂന്‍റെ അടുത്തേക്ക് വന്നു
”എണീക്കാന്‍ കുറച്ച് വൈകി സുമമ്മെ.,
പിന്നെ എന്തൊക്കെയുണ്ട്.,,
നന്ദു ചിരിയോടെ സുമമ്മയെ നോക്കി
”മൂന്ന് അളിയമ്മാരും കൂടെ നല്ല സംസാരത്തില്‍ ആണെല്ലെ ?
ശബ്ദം കേട്ട് നന്ദു നോക്കുമ്പോള്‍ ദച്ചൂന്‍റെ അച്ഛനും അപ്പനും മനുവും കൂടെ പുറത്ത് നിന്ന് അകത്തേക്ക് കയറി വരുന്നു
നന്ദു ദീപുവിനേയും ദേവനേയും ഒന്ന് നോക്കി
ഇത്ര നേരം തന്നെ ഇട്ട് അലക്കിയിട്ട് ഇപ്പോ ഇളിച്ചോണ്ട് നില്‍ക്കുന്നു
ഇത് വരെ തങ്ങള്‍ സംസാരിച്ചത് അച്ഛനും അപ്പനും കേട്ടോ എന്ന് മൂന്ന് പേരുടെ ഉള്ളിലും ചെറിയൊരു പേടി ഉണ്ടായിരുന്നു
”നിങ്ങള്‍ എവിടെ ആയിരുന്നു ഇച്ചായാ ?
നന്ദൂന്‍റെ അമ്മ അപ്പനോട് ചോദിച്ചു
”ഞാനും രവിയും പറമ്പിലൂടെ ഒക്കെ ഇറങ്ങിയതാന്നെ.,
അവരെ ഭാഗത്ത് അങ്ങനെ റബ്ബര്‍ തോട്ടമൊന്നും ഇല്ലല്ലോ അപ്പോ അതൊക്കെ കാണിച്ച് കൊടുക്കായിരുന്നു.,,
അപ്പന്‍ ദച്ചൂന്‍റെ അച്ഛന്‍റെ തോളിലൂടെ കൈയ്യിട്ട് പറഞ്ഞു
”നന്ദൂ.. മോനെ പുലര്‍ച്ചെ എങ്ങനെ ഐയര്‍പോട്ടിലേക്ക് പോകുന്നെ ?
അച്ഛന്‍ സെറ്റിലേക്കിരുന്നു
”ഇവിടെത്തെ കാറില്‍ തന്നെ പോകുന്നത് രവിയച്ഛാ.,,
എല്ലാവരും കൂടെ ഒരുമിച്ച് ഐയര്‍പോട്ടിലേക്ക് പോകാന്ന് വെച്ചു.,,
നന്ദു അച്ഛന് മറുപടി കൊടുത്തു
”ദേവനും ദീപൂനും ഇന്ന് ലീവാകും അല്ലെ ?
അപ്പന്‍ ദച്ചൂന്‍റെ ചേട്ടമ്മാരെ നോക്കി ചോദിച്ചു
”അല്ല അങ്കിള്‍ .,
ഞങ്ങളിപ്പോ ഇറങ്ങും.,
ഇവിടെ കയറി നന്ദൂനെ കണ്ടിട്ട് പോകാന്ന് വെച്ചു.,
ദേവനാണ് മറുപടി കൊടുത്തത്
”അപ്പോ മക്കളിനി രാത്രി ലഞ്ചിന് വരില്ലെ ?
നന്ദൂന്‍റെ അമ്മ അവരെ നോക്കി സങ്കടത്തോടെ ചോദിച്ചു
”അയ്യോ വരാന്‍ പറ്റില്ല ആന്‍റീ..,,
കമ്പനിയില്‍ രാത്രി ഒരു പ്രോഗ്രോം ഉണ്ട്.,
ദീപു ചിരിയോടെ പറഞ്ഞു
”എന്നാ നിങ്ങള്‍ ഇറങ്ങിക്കോ ലേറ്റാകണ്ട.,,
അച്ഛന്‍ ദീപൂനേയും ദേവനേയും നോക്കി പറഞ്ഞു
”എന്നാ ആന്‍റീ അങ്കിള്‍ ഞങ്ങള്‍ പോയി വരാം.,
ദച്ചൂ ഇറങ്ങാണ്. ,
അവര് യാത്ര പറഞ്ഞ് നേരെ
നോക്കിയത് നന്ദൂനെയാണ്
രണ്ട് പേരുടെയും നോട്ടം കണ്ട് നന്ദു ഒന്ന് സംശയത്തോടെ ചിരിച്ചു
”’അളിയാ…,,,
രണ്ട് പേരും ഇല്ലാത്ത സങ്കടം മുഖത്ത് വരുത്തി നന്ദൂനെ വിളിച്ച് ഒരൊറ്റ കെട്ടിപിടിത്തമായിരുന്നു
പ്രതീക്ഷിക്കാതെ രണ്ട് പേരും ഒരുമിച്ച് കെട്ടിപിടിച്ചതും നന്ദു ഒന്ന് വേച്ച് പോയി
”അളിയാ പോകല്ലെ അളിയാ.,,
ഞങ്ങള്‍ക്കിനി ആരുണ്ടളിയാ…
ഞങ്ങളെ പെങ്ങളെ തനിച്ചാക്കല്ലെ അളിയാ..,,
അവര് കെട്ടിപിടിച്ച് പറയുന്നത് കേട്ട് നന്ദു വായിം തുറന്ന് സ്റ്റെക്കായി
”അയ്യേ.. ഇതെന്തോന്ന് വളിച്ച അളിയമ്മാരാ.,
കൂടുതല്‍ ഒാവറാക്കാതെ എന്നെയൊന്ന് മോചിപ്പിക്കാമോ ?
നന്ദു അവര് മാത്രം കേള്‍ക്കാന്‍ പാകത്തില്‍ ദയനീയമായി പറഞ്ഞു
”അങ്ങനെ അങ് വിടാന്‍ പറ്റോ ?
രണ്ട് പേരും ജിമ്മന്‍ ബോഡി കൊണ്ട് നന്ദൂനെ വരിഞ്ഞ് മുറുകി
”വിടടാ തെണ്ടികളെ.,,
എന്‍റെ കിഡ്നിയും കരളും കലങ്ങി പോകും.,
ദൈവമേ.. ഈ കാലമ്മാര് എന്നെ ചമ്മന്തി പരുവമാക്കും..,,
നന്ദു അവരില്‍ നിന്ന് അടര്‍ന്ന് മാറാന്‍ ശ്രമിച്ച് കൊണ്ടിരുന്നു
അവരെ സ്നേഹം കണ്ട് ചിരിച്ചോണ്ട് നില്‍ക്കാണ് ബാക്കിയുള്ളവര്
എന്നാല്‍ ദച്ചുവും അവളെ അച്ഛനും സംശയത്തോടെയാണ് ഈ അപൂര്‍വ്വ കാഴ്ച്ച നോക്കി കാണുന്നത്
നന്ദൂന് ശ്വാസം പോലും എടുക്കാന്‍ പറ്റാത്ത വിധം കെട്ടിപിടിത്തമായിരുന്നു അവരുടേത്
ഇടക്ക് ഒാരോ ചവിട്ടും അറിയാത്ത പോലെ നന്ദൂന് കൊടുക്കുന്നുണ്ട്
എല്ലാം കൂടെ എന്താണ് നടക്കുന്നതെന്ന് പോലും നന്ദൂന് മനസ്സിലാകുന്നില്ലായിരുന്നു
നന്ദു ആകെ പെട്ട അവസ്ഥയില്‍ അവര്‍ക്കിടയില്‍ കുടുങ്ങി പോയി
*(തുടരും..)*

by