രചന – ശംസിയ ഫൈസൽ
ദച്ചു ഉമിനീരിറക്കി ഹരിയെ ഒന്ന് നോക്കി
അവന്‍റെ മുഖത്തെ ഭാവം ദച്ചൂന് മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല
”ഇങ്ങോട്ട് വാ ദച്ചൂ..,,
ദീപു കടുപ്പത്തില്‍ വിളിച്ചതും ദച്ചു ഒന്ന് മടിച്ച് താഴേക്കിറങ്ങി അവരെ അടുത്തേക്ക് പോയി നിന്നു
”മോന്‍ ഈ ജ്യൂസ് എടുത്ത് കുടിക്ക്,,
അമ്മ ഹരിക്ക് നേരെ ജ്യൂസ് ട്രേ നീട്ടിയതും ഹരി ചിരിയോടെ ജ്യൂസ് എടുത്തു
”ഹരീ.. ദച്ചൂനോട് നിനക്ക് ദേഷ്യമൊന്നും ഇല്ലല്ലോ ?
ദീപു ദച്ചൂന്‍റെ തോളിലൂടെ കൈയ്യിട്ട് ഹരിയെ നോക്കി ചോദിച്ചു
”ഇല്ലെന്നെ.,
ദച്ചൂനെ എനിക്ക് വിധിച്ചിട്ടില്ല അത് അത്രേ ഒള്ളൂ..,
അതിന് ദേഷ്യം കാണിച്ച് നടക്കേണ്ട ആവിശ്യമുണ്ടോ ?
നമ്മള്‍ എന്നും കാണേണ്ട അയല്‍വാസികള്‍ അല്ലെ ?
ഹരി ജ്യൂസ് കുടിച്ച് കൊണ്ട് ചിരിയോടെ പറഞ്ഞു
”നീയെന്താടാ നിന്ന് കുടിക്കുന്നെ.,
അവിടെ ഇരിക്ക്.,,
ദേവന്‍ ഹരിയെ നോക്കി പറഞ്ഞ് അവനും ഹരിയുടെ കൂടെ സെറ്റിലേക്കിരുന്നു
”മോന് സുഖാണോ ?
അമ്മയും അച്ഛനുമൊക്കെ എന്ത് പറയുന്നു.,,
അമ്മ ഹരീടെ സുഖ വിവരം തിരക്കി
”എല്ലാവര്‍ക്കും സുഖാണ് ആന്‍റീ.,
ജയിലിലൊക്കെ കയറേണ്ടി വന്നതിനാല്‍ ജോലി പോയി.,
ഇനി പുതിയൊരു ജോലി സെറ്റാകണം.,
നമ്മുടെ തെറ്റ് കൊണ്ട് അല്ലെങ്കിലും ജയിലില്‍ കയറിയാല്‍ പിന്നെ നാട്ടിലെല്ലാം നമ്മളെ ക്രിമിനലിനെ പോലയാ കാണുന്നെ.,
അത് കൊണ്ട് അടുത്തൊന്നും ജോലി ശെരിയാകാന്‍ ചാന്‍സില്ല.,
എന്തായാലും കുറച്ച് ദൂരെ ആണെങ്കിലും ജോലി വേഗം ശെരി ആയാല്‍ മതിയായിരുന്നു.,,
ഹരി പറയുന്നത് കേട്ട് ദീപുവും ദേവനും ദച്ചൂനെ കടുപ്പിച്ച് നോക്കി
”ഹരി സോറി ഡാ.
നീ ജയിലില്‍ പോകാന്‍ ദച്ചു ഒരു കാരണക്കാരിയാണല്ലോ .,
അവള്‍ക്ക് അറിയാതെ തെറ്റ് പറ്റി പോയതാ.,,
നീ ക്ഷമിക്കണെടാ.,
ദേവന്‍ ദച്ചൂന്‍റെ പേരില്‍ ഹരിയോട് സോറി പറഞ്ഞു
എന്നാല്‍ ദച്ചൂനത് പിടിച്ചില്ല
അവള്‍ ദീപൂന്‍റെ കൈ തന്‍റെ തോളില്‍ നിന്ന് മാറ്റി അമ്മേടെ അടുത്തേക്ക് നിന്നു
”അമ്മാ എന്‍റെ നാക്ക് ചൊറിഞ്ഞ് വരുന്നുണ്ട് ഞാന്‍ വല്ലോം വിളിച്ച് പറയും.,,
ദച്ചു ശബ്ദം താഴ്ത്തി അമ്മയോട് പറഞ്ഞു
”നീയൊന്ന് മിണ്ടാതിരി കൊച്ചെ.,,
അമ്മ ദച്ചൂനെ നോക്കി കണ്ണുരുട്ടി
”ഹേയ് സോറിയൊന്നും വേണ്ട.,
അല്ല ദച്ചൂ അഭിനന്ദ് തിരിച്ച് പോയല്ലെ ?
നീ ലണ്ടനിലേക്ക് പോകുന്നില്ലെ.,,
ഹരി ദച്ചൂനെ നോക്കി ചോദിച്ചു
”എന്‍റെ എക്സാം കഴിഞ്ഞ് പോകും.,
ഹരിയേട്ടന്‍ പെണ്ണൊന്നും കെട്ടുന്നില്ലെ.,,
ദച്ചു ചോദിച്ചത് കേട്ട് അമ്മ അവളെ കൈയ്യിലൊന്ന് പിച്ചി
”ഞാനിന്നലെ ജാമ്യത്തില്‍ ഇറങ്ങിയതെ ഒള്ളൂ.,
പിന്നെ ഒരു കുറ്റവാളിക്ക് ആര് പെണ്ണ് തരാന്‍.,
അതും അല്ല മനസ്സ് മുയുവന്‍ സ്നേഹിച്ച പെണ്ണാണ്.,
പെട്ടന്നങ്ങനെ വേറെ പെണ്ണിനെ ഹൃദയത്തോട് ചേര്‍ക്കാന്‍ പറ്റില്ല.,
സമയം ഉണ്ടല്ലോ നോക്കാം.,
എന്നാ പിന്നെ ഞാന്‍ ഇറങ്ങിയാലോ ആന്‍റീ..,,
ഹരി വിഷാദ ഭാവത്തിലൊന്ന് ചിരിച്ച് അമ്മേടെ കൈയ്യിലേക്ക് ജ്യൂസ് ഗ്ലാസ് വെച്ച് കൊടുത്തു
”എന്നാ ശെരി ദീപൂ..,
ദേവാ കാണാട്ടോ ?
ഹരി യാത്ര പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി
അവനെ യാത്ര ആക്കാനെന്നോണം അമ്മയും ദീപുവും ദേവനും അവന്‍റെ പിറകെ പോയി
ദച്ചു സെറ്റിലേക്കിരുന്ന് ടീവി ഒാണ്‍ ചെയ്തു
ഹരി അവന്‍റെ ബൈക്കില്‍ കയറി അവിടെന്ന് പോയി
”നല്ലൊരു ചെര്‍ക്കന്‍ അല്ലെ.,
ഇത്രയൊക്കെ ഉണ്ടായിട്ടും നമ്മളോട് ഒരു ദേഷ്യവും കാണിക്കുന്നില്ല.,
എത്ര നന്നായാണ് പെരുമാറുന്നത് അല്ലെ.,
അമ്മ അകത്തേക്ക് വന്ന് പറഞ്ഞു
”അതിനും വേണം ഒരു യോഗം.,
ചിലര്‍ക്കൊന്നും നല്ല ചെക്കനെ കിട്ടാന്‍ ഭാഗ്യമില്ല.,,
ദീപു ഒന്ന് നിശ്വസിച്ച് ദച്ചു കേള്‍ക്കാന്‍ വേണ്ടി പറഞ്ഞു
”എന്നാ നിന്‍റെ ലവറിന് കെട്ടിച്ച് കൊടുക്ക്.,
അവള്‍ക്കാ ഭാഗ്യം കിട്ടട്ടെ.,,
ദച്ചു ടീവിയില്‍ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു
”നോക്ക് അമ്മാ അവളെ അഹങ്കാരം നോക്ക്,,
ദീപു ദച്ചൂന്‍റെ കൈയ്യില്‍ നിന്ന് റിമോട്ട് തട്ടി പറിച്ച് ടീവി ഒാഫാക്കി
”ഒാ..ഹ് ഒരു സമാധാനവും തരൂലെ.,
ഇങ്ങോട്ട് വരണ്ടായിരുന്നു.,,
ദച്ചു ദേഷ്യത്തോടെ പിറു പിറുത്തു
”നിനക്ക് എങ്ങനെ സമാധാനം കിട്ടാനാ.,
നീയും നിന്‍റെ മറ്റവനും കൂടെ ആ പാവം ഹരീടെ ജീവിതം ഇല്ലാതാക്കിയില്ലെ.
എത്ര നന്നായി ജീവിച്ചോണ്ടിരുന്ന കുടുംബമാ ഇപ്പോ എന്താ അവസ്ഥ.,
എല്ലാത്തിനും നിന്‍റെ മറ്റവനാ കാരണം.,
നാണമില്ലല്ലോ കള്ള കേസില്‍ കുടുക്കി പാവപ്പെട്ടവരെ ഉപദ്രവിക്കാന്‍.,,
ദേവന്‍ ദച്ചൂന് നേരെ പൊട്ടി തെറിച്ചു
”അനാവിശ്യം പറഞ്ഞാലുണ്ടല്ലോ ?
ആ ഹരീടെ മുന്നീന്നും പറയുന്നുണ്ടല്ലോ ഞാനെന്തോ ചെയ്തിട്ടാ അവന്‍ ജയിലില്‍ കയറിയതെന്ന്.,
നിങ്ങള് കണ്ടോ ഞാനോ നന്ദേട്ടനോ അവനെതിരെ കള്ളക്കേസ് കൊടുത്തത്.
ഹരീടെ ജീവിതം നശിച്ചെങ്കില്‍ അതിന് കാരണം അവന്‍ തന്നെയാ.,
അവന്‍ തന്നെയല്ലെ എന്നേയും നന്ദേട്ടനേയും ഇങ്ങോട്ട് വന്ന് കൈ കാര്യം ചെയ്തത്.,
എന്നിട്ട് എന്‍റേയും നന്ദേട്ടന്‍റേയും പേരില്‍ കള്ളക്കേസ് കൊടുത്തേക്കുന്നു.,
ഞങ്ങള്‍ നിരപരാധിയാണെന്ന് തെളിഞ്ഞത് കൊണ്ട് തന്നെയാണ് ആ കേസ് ക്യാന്‍സല്‍ ആയത്.,
എന്നിട്ടെന്തായി അവന്‍ ആ ഹരി പോലീസിനെ കേറി തല്ലിയേക്കുന്നു.,
അതിനല്ലെ അവന്‍ ജയിലില്‍ പോയത്.,
ഇതിലെവിടെ എനിക്കും നന്ദേട്ടനും പങ്ക്.,
പറ പറയാന്‍.,,
ദച്ചു ദേഷ്യത്തോടെ ദേവനേയും ദീപുവിനേയും നോക്കി
അവര് ഒന്നും മിണ്ടാതെ പരസ്പരം മുഖത്തോട് മുഖം നോക്കി
”എന്താ രണ്ടാള്‍ക്കും ഒന്നും പറയാനില്ലെ.,
എന്നേയും നന്ദേട്ടനേയും അപമാനിക്കാന്‍ മനപൂര്‍വ്വം ഹരിയെ വിളിച്ച് വീട്ടില്‍ കയറ്റിയേക്കുന്നു.,
പഠിച്ച കള്ളനാണ് ഹരി.,
ചുമ്മാ പണി ഇരന്ന് വാങ്ങാന്‍ നില്‍ക്കണ്ട.
ഹരീടെ തനി സ്വഭാവം അവന്‍റെ അച്ഛനറിയാം.
അത് കൊണ്ടാണ് അങ്കിള്‍ ഇന്നെന്നെ കണ്ടിട്ട് നല്ല രീതിയില്‍ പെരുമാറിയത്.,
ദച്ചു വീണ്ടും കോപത്തോടെ വിളിച്ച് പറഞ്ഞു
”നീ ചുമ്മാ ഒാരോന്ന് പറഞ്ഞ് ആ പാവത്തിനെ കള്ളനാക്കണ്ട.,
ഇനി അവന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് കാരണം നീ തന്നെയാ.,
സ്നേഹിച്ച പെണ്ണ് കല്ല്യാണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വേറേ ഒരുത്തനെ കെട്ടിയാല്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഏതൊരാണിനും ഭ്രാന്ത് പിടിച്ചും.
ദീപുവിന്‍റെ ന്യായീകരണം കണ്ട് ദച്ചു പുച്ഛത്തോടെ ചിരിച്ചു
”എന്‍റെ അമ്മാ.,
ഇത് പോലെ ചേട്ടമ്മാര് എനിക്ക് മാത്രേ ഉണ്ടാകൂ..
സ്വന്തം പെങ്ങളെ കുറ്റവാളിയാക്കാന്‍ എന്താ ഉത്സാഹം.,
അല്ലെങ്കില്‍ തന്നെ നിന്നെ ഒന്നും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല.,
ഇതിനെല്ലാം അവസാനം നല്ലൊരു പണി കിട്ടി രണ്ടാളും എന്‍റെ അടുത്തേക്ക് തന്നെ വരും.,
നോക്കിക്കോ ?
ദച്ചു ചവിട്ടി തുള്ളി മുകളിലേക്ക് പോയി
”’നിനകൊക്കെ എന്താടാ ?
ആ പോയത് നിന്‍റെ ഒക്കെ അനിയത്തി തന്നെയല്ലെ.,
എന്തിനാ അതിനെ ഇങ്ങനെ വിഷമിപ്പിക്കുന്നത്.,
അമ്മ ദേവനും ദീപുവിനും നേരെ തിരിഞ്ഞു
”അമ്മക്കിപ്പോള്‍ ഒന്നും പറഞ്ഞാല്‍ മനസ്സിലാകൂല.
ദേവന്‍ ഇത്രമാത്രം പറഞ്ഞ് മുകളിലേക്ക് സ്റ്റെപ്പ് കയറി പോയി
”എന്താടാ നോക്കി നില്‍ക്കുന്നെ.,
നിനക്കിനി ഡയലോഗ് ഒന്നും ഇല്ലെങ്കില്‍ കയറി പോടാ.,,
അമ്മ ദീപുനോട് കടുപ്പിച്ച് പറഞ്ഞു
”ചെറിയൊരു ഡയലോഗുണ്ട് .,
നല്ല വിശപ്പ്., എന്തുണ്ടമ്മാ കഴിക്കാന്‍.,
ദീപു അമ്മയെ നോക്കി വയറില്‍ കൈ വെച്ചു
”ആണോ അമ്മേടെ പൊന്ന് മോന് വിശക്കുന്നുണ്ടോ ?
എന്നാല്‍ ഒരു കാര്യം ചെയ്യ് കുറച്ച് ദേഷ്യവും അഹങ്കാരവും ഒരു പ്ലേറ്റ് വാശിയും കൂട്ടി കുഴച്ച് വായിലേക്ക് ഉരുട്ടി കേറ്റ്.,
അപ്പോ വിശപ്പങ് മാറും.,
അല്ല പിന്നെ
നിനകൊക്കെ വല്ലോം തരണോന്ന് ഞാനൊന്ന് ആലോചിക്കട്ടെ.,,
അമ്മ പിറു പിറുത്ത് അവിടെന്ന് പോയി
”പട്ടിണിയാകോ ഈശ്വരാ.,
അല്ലെങ്കില്‍ തന്നെ ഞാന്‍ എന്തിന് പേടിക്കണം ഫുഡ് ഒാഡര്‍ ചെയ്ത് കഴിച്ചാല്‍ പോരെ.,,
ദീപു മൂളി പാട്ടും പാടി സ്റ്റെയര്‍ കയറി പോയി
ഇതെ സമയം വലിഞ്ഞ് മുറുകിയ മുഖത്തോടെ ദച്ചു മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കാണ്
”ഒരു ഭാഗത്ത് കരി ഒരു ഭാഗത്ത് ആ പൂതന അര്‍പ്പണ മറ്റൊരു ഭാഗത്ത് ചേട്ടമ്മാരെന്ന് പറയുന്ന രണ്ട് തെണ്ടികള്‍ നാലിനേയും ഒരുമിച്ച് ചവിട്ടി കൂട്ടാനാ തോന്നുന്നത്.,
ഒരു കല്ല്യാണം കഴിച്ചതിന്‍റെ പേരില്‍ ഇത്ര പ്രഷര്‍ അനുഭവിക്കുന്നവള്‍ ഞാന്‍ മാത്രമെ ഉണ്ടാകൂ..
എന്‍റെ ദൈവമേ ഇവറ്റങ്ങളെ ഒക്കെ നല്ലൊരു പാഠ പഠിപ്പിക്കണെ.,
എന്നിട്ടന്‍റെ അടുത്ത് വന്നെ കാലില്‍ വീണ് മാപ്പ് പറയണം.,
ദച്ചു ഒാരോന്ന് പിറു പിറുത്ത് തെക്ക് വടക്ക് നടക്കുമ്പോളാണ് വാതിലില്‍ ആരോ മുട്ടിയത്
”എന്‍റെ പുന്നാര ചേട്ടമ്മാര് ആയിരിക്കും സോറി പറയാന്‍.,
എന്‍റെ പട്ടി ക്ഷമിക്കും.,
ദച്ചു അവരെ പുച്ഛിച്ച് വാതില്‍ തുറന്നു
”’എനിക്ക് നിങ്ങളെ ഒരു സോറിയും കോറിയും കേള്‍ക്കണ്ട.,
നിങ്ങളോട് ഞാനന്നല്ല ദൈവം പോലും പൊറുക്കില്ല തെണ്ടികളെ.,,
എന്നും പറഞ്ഞ് ദച്ചു നേരെ നോക്കിയത് അച്ഛന്‍റെ മുഖത്തേക്ക്
”അ.. അച്ഛനായിരുന്നോ ?
ദച്ചു ചമ്മിയ ചിരി ചിരിച്ചു
*(തുടരും…)*

by