രചന – ശംസിയ ഫൈസൽ
അല്പ സമയം കഴിഞ്ഞിട്ടും നന്ദൂന്‍റെ പ്രാര്‍ത്ഥന കഴിയുന്നില്ലെന്ന് കണ്ട ദച്ചു അവന്‍റെ കൈ പിടിച്ച് വലിച്ച് അവിടെന്ന് മാറി നിന്നു
”ഹേയ് ദച്ചൂ ഒന്ന് വിടെടീ..,,
നന്ദു ദച്ചൂന്‍റെ കൈ എടുത്ത് മാറ്റിയതും ദച്ചു അവനെ തുറിച്ച് നോക്കി അവന്‍റെ കൈ പിടിച്ച് അവിടെയുള്ള ആരും അത്ര ശ്രദ്ധിക്കാത്ത അമ്പലത്തിന്‍റെ പിറക് ഭാഗത്തുള്ള ഒരു ആല്‍മരത്തിന്‍റെ പിറകിലേക്കവന്‍ കൊണ്ട് പോയി
”നന്ദേട്ടാ.. എന്താ ഇത്ര പ്രാര്‍ത്ഥിക്കാന്‍.,
ഞാന്‍ വന്നതൊന്നും അറിഞ്ഞില്ലെ.,,
ദച്ചു നന്ദൂന്‍റെ മുന്നില്‍ കൈ കെട്ടി നിന്നു
”ഒാ..ഹ് അറിഞ്ഞിരുന്നല്ലൊ.,
ഞാന്‍ നിനക്കും നമ്മുടെ കൊച്ചുങ്ങള്‍ക്കെല്ലാം വേണ്ടി പ്രാര്‍ത്ഥിക്കുകയല്ലായിരുന്നോ ?
നന്ദു കണ്ണിറുക്കി പറഞ്ഞതും ദച്ചു അവന്‍റെ കൈയ്യിലൊന്ന് പിച്ചി
”ഹൗ..,, എന്താടി നിനക്ക്.,
നന്ദു വേദനയോടെ കൈ തടവി
”കുന്തം.,
ഇന്നലെ അത്രയൊക്കെ പ്രശ്നം ഉണ്ടായിട്ടും നന്ദേട്ടന്‍ എത്ര കൂളായിട്ടാ നില്‍ക്കുന്നത്.,
ആ ദേവനും ദീപുവും എണീക്കുന്നതിന് മുമ്പ് അമ്പലത്തിലേക്കാന്നും പറഞ്ഞ് വീട്ടില്‍ നിന്ന് മുങ്ങിയതാ ഞാന്‍.,
ദച്ചു വേവലാതിയോടെ പറഞ്ഞു
”അവര് ഉണര്‍ന്നാല്‍ സീനാണോ ?
നന്ദു ചോദിച്ചതും ദച്ചു സ്വയം തലക്കടിച്ചു
”തനിക്ക് എന്താടോ ?
ഒന്ന് ഉറക്കം ഉണര്‍ന്നപ്പോയേക്കും എല്ലാം മറന്നോ ?
ചേട്ടമ്മാര് ഉറക്കം എണീറ്റാല്‍ ആദ്യം നോക്കുക ഇന്നലെ പിടിച്ച എന്‍റെ ഫോണായിരിക്കും.,
അതിലെ സിമ്മ് കാണാനില്ലെന്നറിഞ്ഞാലുള്ള പ്രശ്നം നന്ദേട്ടന് ഊഹിക്കാവുന്നതല്ലെയൊള്ളു.,
അതും അല്ല ഞാന്‍ അമ്പലത്തിലേക്ക് പോന്നതറിഞ്ഞാല്‍ എന്തായാലും രണ്ടും ഇവിടെ എത്തും.,
പിറന്നാളായിട്ട് എന്‍റെ അവസ്ഥ വളരെ ദയനീയമാണ്.,
പേടിച്ചിട്ട് ഒന്ന് സന്തോഷിക്കാന്‍ പോലും വയ്യ.,,
ദച്ചു ആല്‍മരത്തിലേക്ക് ചാരി വിഷമത്തോടെ പറഞ്ഞു
”നീ പേടിക്കാതെ നമ്മുടെ ദേവനും ദീപുവുമല്ലെ.,,
നന്ദു അവളെ ചുമലിലൊന്ന് തട്ടി
”അയ്യോ അതാണെനിക്ക് പേടി.,
ഇതിപ്പോള്‍ നന്ദേട്ടന്‍ ചേട്ടമ്മാരെ ബെസ്റ്റ് ഫ്രണ്ടായി പോയില്ലെ.,
നന്ദേട്ടന്‍റെ അവസ്ഥ തന്നെ ആലോചിച്ച് നോക്കിയെ ഇത്രനാള്‍ കൂടെനിന്ന് നിങ്ങള്‍ ചതിക്കാണന്നല്ലെ അവര് വിചാരിക്കാ.,,
ദച്ചു പറഞ്ഞതും നന്ദു ഒന്ന് മൂളി
”ഞാന്‍ കുറേ ശ്രമിച്ചതാ അവരോട് എല്ലാം തുറന്ന് പറയാന്‍.,,
എന്തോ ഒരു ധൈര്യം കിട്ടുന്നില്ല.,,
നന്ദൂനും എന്ത് ചെയ്യുമെന്നറിയില്ലായിരുന്നു
”ഇനി ധൈര്യം കിട്ടുന്നത് വരെ കാത്തിരുന്നിട്ട് കാര്യമില്ല.,
ഇതാണ് കറക്ട് ടൈം ഇന്ന് തന്നെ അവരോട് എല്ലാം തുറന്ന് പറയാം.,,
ദച്ചു തീര്‍ത്ത് പറഞ്ഞു
”പക്ഷെ ഇന്ന് നിന്‍റെ പിറന്നാളല്ലെ.,
നല്ലൊരു ദിവസം ചുമ്മാ പ്രശ്നങ്ങളുണ്ടാക്കണോ ?
നമ്മള്‍ തമ്മില്‍ ഇഷ്ടത്തിലാണെന്നറിഞ്ഞാല്‍ ഞാനും അവര് തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് കട്ടാകുമോ എന്ന പേടിയുമുണ്ട്.,
എനിക്ക് ചിന്തിച്ചിട്ടൊരു വഴിയും കിട്ടുന്നില്ല.,,
നന്ദു ആലിനോട് ചേര്‍ന്നുള്ള ചെറിയ ചുറ്റു മതിലിലേക്കിരുന്നു
”ഇനി നാളെത്തേക്ക് മാറ്റി നിര്‍ത്തേണ്ട.,
എന്തായാലും ഇന്നലെ എന്നെ കൈയ്യോടെ പൊക്കിയ സ്ഥിതിക്ക് എങ്ങനെ എങ്കിലും ഇന്ന് അവരെന്‍റെ കാമുകനെ തപ്പി പിടിക്കും.,
അത് നന്ദേട്ടനാന്ന് അറിഞ്ഞാല്‍ ഉറപ്പായും പൊട്ടിതെറിയുണ്ടാകും.,,
എന്നാല്‍ അവര് കണ്ട് പിടിക്കുന്നതിന് മുന്നെ നമ്മള്‍ എല്ലാം തുറന്ന് പറഞ്ഞ് രണ്ടാളേയും കാലില്‍ വീണ് മാപ്പ് കൂടെ പറഞ്ഞാല്‍ അത്ര പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ചാന്‍സില്ല.,,
ദച്ചു നന്ദൂനെ പറഞ്ഞ് മനസ്സിലാക്കാന്‍ നോക്കി
”രണ്ടും അത്ര എളുപ്പമല്ല ദച്ചൂ.,,
നീ പറഞ്ഞ പോലെ ഫോണ്‍ പിടിച്ച സ്ഥിതിക്ക് അവരിനി വെറുതെ ഇരിക്കില്ല.,
ഇപ്പോള്‍ തന്നെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കാം.,
പക്ഷെ ഞാനൊരു കാര്യം ആദ്യമെ പറഞ്ഞേക്കാം.,,
നന്ദു ദച്ചൂനെ നോക്കിയതും അവളവന്‍റെ അടുത്ത് വന്നിരുന്നു
”എന്താ ?
”നിന്‍റെ ചേട്ടമ്മാര് എന്നെ ഒഴിവാക്കാന്‍ പറഞ്ഞാലും അങ്ങനെ ഒരു കാര്യത്തെ കുറിച്ച് നീ ചിന്തിക്കുക പോലും ചെയ്യരുത്.,
അവസാനം നിന്നെ തളര്‍ത്താന്‍ ആത്മഹത്യ ഭീഷണി വരെ ഉണ്ടാകാം.,,
എന്‍റെ കൊച്ച് അതിലൊന്നും വീണ് പോകരുത് കേട്ടോ ?
നന്ദു ഇങ്ങനെ പറഞ്ഞതും ദച്ചു അവന്‍റെ കൈയ്യിലേക്കവളെ കൈ ചേര്‍ത്ത് വെച്ചു
”നന്ദേട്ടനെന്നെ ഉപേക്ഷിച്ചാല്‍ പോലും എനിക്ക് ഈ അഭിനന്ദ് മാത്യൂവില്‍ നിന്നൊരു മോചനമില്ല.,
ആര് എതിര്‍ത്താലും എന്‍റെ ജീവിതത്തില്‍ എന്‍റെ നന്ദേട്ടന്‍ മാത്രമെ പാതിയായി ഉണ്ടാകൂ..,
ഇൗ അമ്പലത്തിലുള്ള ദൈവങ്ങളെ സാക്ഷിയാക്കിയാണ് ഞാന്‍ പറയുന്നത്.,,
ദച്ചു പറഞ്ഞതും നന്ദു അവളെ കൈയ്യിലൊന്ന് മുത്തി
”ഇത് കേട്ടാല്‍ മതി.,
നന്ദു ഇതും പറഞ്ഞ് അവന്‍റെ ഫോണെടുത്ത് ദേവന് വിളിച്ചു
”ദച്ചൂ അവന്‍ എടുക്കുന്നില്ലല്ലോ ?
നന്ദു നിരാശയോടെ ദച്ചൂനെ നോക്കി ഫോണ്‍ കട്ടാകാന്‍ നിന്നതും ദേവന്‍ കോളെടുത്തതും ഒരുമിച്ചായിരുന്നു
”ഹലോ നന്ദൂ ഞാന്‍ ഉറങ്ങായിരുന്നെടാ
ഇന്നലെ കിടക്കാന്‍ കുറച്ച് ലേറ്റായി.,,
ദേവന്‍ ഉറക്ക ചടവോടെ ഫോണെടുത്തു
”എനിക്ക് തോന്നി രണ്ടും എണീറ്റ് കാണില്ലെന്ന്.,
നന്ദു ദച്ചൂനെ നോക്കിയാണ് ദേവനോട് പറഞ്ഞത്
”നീയെന്താടാ രാവിലെ തന്നെ വെറുതെ വിളിച്ചതാണോ ?
ദേവന്‍ സംശയത്തോടെ ചോദിച്ചു
”അത് പിന്നെ ദേവാ നിന്നോടും ദീപൂനോടും എനിക്ക് ഒരു കാര്യം പറയാനുണ്ട്.,
സീരിയസ്സാണ് ഒന്ന് കാണാന്‍ പറ്റുമോ ?
നന്ദു ഒന്ന് മടിച്ച് ചോദിച്ചു
”നീയൊരു കാര്യം ചെയ്യ് വൈകീട്ട് വീട്ടിലേക്ക് വാ
ഇന്നാണെങ്കില്‍ ദച്ചൂന്‍റെ ബര്‍ത്ത് ഡേയാണ്
വൈകുന്നേരം ചെറിയൊരു കേക്ക് കട്ടിംങുണ്ട്,,
ദേവന്‍ നന്ദൂനെ വീട്ടിലേക്ക് ക്ഷണിച്ചു
”എടാ വീട്ടില്‍ വെച്ച് പറയാന്‍ പറ്റില്ല.,
നീ ദീപൂനേയും കൂട്ടി ഇപ്പൊ ഒന്ന് അമ്പലത്തിലേക്ക് വരാന്‍ പറ്റോ ?
നന്ദു ചോദിച്ചതും ദേവന്‍ സ്വയം ഒന്ന് നോക്കി
”ഇപ്പോയോ ?
ഞാനിനി കുളിച്ച് മാറ്റി വരണ്ടെ.,,
ഹ്മ്.. നീയൊരു അരമണിക്കൂര്‍ കാത്ത് നില്‍ക്ക് അത്ര സീരിയസ്സായ കാര്യമാണെങ്കില്‍ ഞാന്‍ ദീപൂനെ കൂട്ടി പെട്ടന്നെത്താം.,,
ദേവന്‍ പറഞ്ഞതും നന്ദു ഒാക്കെ പറഞ്ഞ് കോള്‍ കട്ട് ചെയ്തു
”നന്ദേട്ടാ ദേവനെന്താ പറഞ്ഞെ ?
ഫോണ്‍ വെച്ചയുടനെ ദച്ചു ചോദിച്ചു
”അരമണിക്കൂറിനുള്ളില്‍ വരാന്ന് പറഞ്ഞിട്ടുണ്ട്.,
നന്ദു ഫോണ്‍ ഷര്‍ട്ടിന്‍റെ പോക്കറ്റിലിട്ടു
”എനിക്കാകെ പേടിയാകുന്നു പ്രശ്നമൊന്നും ഇല്ലാതിരുന്നാല്‍ മതിയായിരുന്നു.,,
ദച്ചു പേടിയോടെ നഖം കടിച്ചു
”പേടിച്ച് കരഞ്ഞ് കുളമാക്കരുത്.,
ഞാന്‍ പറഞ്ഞ പോലെ ചെയ്താന്‍ മതി.,
നന്ദു ദച്ചൂന്‍റെ തോളിലൂടെ കൈയ്യിട്ട് തന്നോട് ചേര്‍ത്തു
ഇതേ സമയം ദേവന്‍ ദച്ചൂന്‍റെ മുറിയില്‍ ഉറങ്ങുന്ന ദീപൂനെ തട്ടിവിളിച്ചു
”ദീപു എണീക്കടാ.,,
”ഒന്ന് പോടാ ഒാഫീസ് ലീവുള്ള ദിവസമെങ്കിലും മനുഷ്യനൊന്ന് ഉറങ്ങട്ടെ.,,
ദീപു തലയിലൂടെ പുതപ്പ് വലിച്ചിട്ടു
”പെട്ടന്ന് ഒന്ന് എണീക്ക് നന്ദു വിളിച്ചിരുന്നു അവന്‍ അര്‍ജന്‍റായി നമ്മളോട് അമ്പലത്തിലേക്ക് വരാന്‍ പറഞ്ഞു.,,
ദേവന്‍ ദീപൂനെ എണീപ്പിക്കാന്‍ നോക്കി
”’നീ പോ എനിക്ക് വേണ്ടി ഒരു വഴിപാടും ചെയ്തേക്ക്.,,
ദീപു തിരിഞ്ഞ് കിടന്നു
”നീ എണീക്കുന്നോ അതോ ഞാന്‍ തലവഴി വെള്ളം കമിഴ്ത്തണോ ?
ദേവന്‍ ചോദിച്ചതും ദീപു പുതപ്പിനുള്ളില്‍ നിന്ന് തലപൊക്കി
”നിന്നെ കൊണ്ട് വല്ല്യ ശല്യമായല്ലൊ.,
ആ തെണ്ടിക്ക് രാവിലെ തന്നെ അമ്പലത്തിലെന്താ കാര്യം.,,
ദീപു ബെഡില്‍ നിന്ന് എണീറ്റൊന്ന് നെളിഞ്ഞതും പോക്കറ്റിലുള്ള ദച്ചൂന്‍റെ ഫോണ്‍ താഴേക്ക് വീണു
”നീയെന്താടാ ദീപു കാണിച്ചെ ഫോണ്‍ പൊട്ടിയില്ലെ.,,
ദേവന്‍ ഫോണ്‍ കൈയ്യിലെടുത്തു
”ദൈവമേ ഇത് വര്‍ക്ക് ചെയ്യുന്നില്ല.,
ഡിസ്പ്ലെ പോയി.,
നിന്നെ കൊണ്ട് വല്ല്യ ബുദ്ധിമുട്ട് തന്നെ.,
ഒന്ന് ശ്രദ്ധിച്ചൂടെ നിനക്ക്.,,
ദേവന്‍ ദേഷ്യത്തോടെ ദീപൂനെ നോക്കി
”ച്ഛെ ഞാന്‍ ഫോണ്‍ കൈയ്യിലുള്ള കാര്യം മറന്ന് പോയി.,,
ഇനി എങ്ങനെ ആ പയ്യനെ കണ്ട് പിടിക്കും.,
ഒരു കാര്യം ചെയ്യാം സിം എടുത്ത് എന്‍റെ ഫോണിലിടാം എന്നാ അവന്‍റെ നമ്പര്‍ കിട്ടുമല്ലോ ?
ദീപു ദേവന്‍റെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി സിം ഊരാന്‍ നോക്കി
”’ദേവാ ഇതില്‍ സിം ഇല്ലല്ലോ ?
”ഇനി ഫോണ്‍ വീണപ്പോള്‍ പോയതാണോ?
ദേവന്‍ നിലത്തെല്ലാം തിരഞ്ഞ് നോക്കി
”അതൊന്നുമല്ല.,
ഇത് പുന്നാര പെങ്ങള്‍ ഒപ്പിച്ച പണിയാ.,
ദീപു പല്ല് കടിച്ചു
”നീയെന്താ പറഞ്ഞ് വരുന്നെ ?
ദേവന്‍ നെറ്റിചുളിച്ചു
”എടാ പൊട്ടാ അവള്‍ നമ്മളറിയാതെ സിം എടുത്ത് മാറ്റിയെന്ന്.,,
ദീപു ദേവന്‍റെ തലക്കിട്ടൊന്ന് കൊട്ടി
”എന്നാ അവളെ ഞാനിന്ന് കൊല്ലും!!
ദേവന്‍ ദേഷ്യത്തോടെ മുറിവിട്ടിറങ്ങി
*(തുടരും..)*

by