22/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 18

രചന – ഷംസിയ ഫൈസൽ

നന്ദു അവളെ മുടി ഇഴകളെ വകഞ്ഞ് മാറ്റി ചെവിക്കരുകിലാക്കി

അവന്‍റെ മുഖം അവളിലേക്കടുത്തതും ദച്ചൂന്‍റെ കണ്ണ് കൂമ്പിയടഞ്ഞു

അവന്‍റെ അധരം അതിന്‍റെ ഇണയെ പുല്‍കാന്‍ നിന്നതും ദച്ചു കാല് മടക്കി അവന്‍റെ നാഭിക്കിട്ടൊരു ചവിട്ട് കൊടുത്തു

നന്ദു ദച്ചൂന്‍റെ മേലില്‍ നിന്ന് പിടി വിട്ട് വേദന ഉള്ളയിടത്ത് പൊത്തിപിടിച്ച് താഴെ ഇരുന്ന് പോയി

വിചാരിക്കാത്ത സമയത്തുള്ള ആക്രമണം ആയതിനാല്‍ നന്ദൂന് തടുക്കാന്‍ പറ്റിയിരുന്നില്ല

”ഡീ..!!!

നന്ദു ദേഷ്യത്തോടെ ദച്ചൂനെ നോക്കി അലറി

”താന്‍ പോടോ..,,

ദച്ചു അവനെ നോക്കി പുച്ഛിച്ച് ബെഡില്‍ നിന്ന് അവളെ ഡ്രസ്സെടുത്ത് ലോക്ക് ചെയ്ത വാതില്‍ തുറന്നു

”നമ്മുടെ തലമുറയെ നീയായിട്ട് നശിപ്പിക്കരുത് ദക്ഷ.,,

വേദന കാരണം നന്ദൂന് അനങ്ങാന്‍ പറ്റാതെ ദച്ചൂനെ നോക്കി വിളിച്ച് പറഞ്ഞെങ്കിലും അവള്‍ അവനെ നോക്കാതെ സ്റ്റെയര്‍ ഇറങ്ങി പോയി

”എല്ലാത്തിനും എന്നെ പറഞ്ഞാല്‍ മതി.,
ഇത്ര റിസ്കെടുത്ത് ആ മാരണത്തെ ഇങ്ങോട്ട് കെട്ടിയെടുക്കേണ്ട വല്ല ആവിശ്യവും എനിക്കുണ്ടായിരുന്നോ.,
പ്രേമം തലക്ക് പിടിച്ച് പോയി ഇല്ലേല് പോകുന്നത് പോട്ടേന്ന് വെച്ചാല്‍ മതിയായിരുന്നു.,,

നന്ദു ഒരു വിധം ബെഡിലേക്ക് കയറിയിരുന്നു

കുറച്ച് സമയം കിടന്നപ്പോ തന്നെ അവന്‍റെ വേദന മാറിയിരുന്നു

എന്നാലും കിസ്സ് പ്രതീക്ഷിച്ചിട്ട് കിട്ടിയത് ഗോള്‍ പോസ്റ്റ് നോക്കിയുള്ള അടിയായതിനാല്‍ നന്ദൂന് ദേഷ്യവും സങ്കടവുമെല്ലാം വരുന്നുണ്ടായിരുന്നു

കുറച്ച് കഴിഞ്ഞതും അപ്പന്‍റെ കോള്‍ അവന്‍റെ ഫോണിലേക്ക് വന്നു

”ഹലോ..,,എന്താ അപ്പാ?

ഫോണ്‍ എടുത്ത ഉടനെ നന്ദു ചോദിച്ചു

”എടാ കൊച്ചനേ.,
സ്റ്റേഷനീന്ന് വിളിച്ചിരുന്നു.,
അവര് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.,,
നമ്മളോട് അങ്ങോട്ടേക്ക് എത്രയും പെട്ടന്ന്‌ വരാന്‍.,,

”അയ്യോ അപ്പന്‍ കൂടെ വരില്ലെ?

നന്ദൂന്‍റെ ധൈര്യം അവന്‍റെ അപ്പനിലാണ്

”എന്നതാടാ നിനക്ക് പേടിയാണോ?,
നിങ്ങള്‍ സ്റ്റേഷനില്‍ എത്തുമ്പോയേക്കും ഞാനവിടെ എത്തിയിരിക്കും.,
ഇപ്പോ തന്നെ വീട്ടീന്ന് ഇറങ്ങിക്കോ,,

അപ്പന്‍ ഫോണ്‍ വെച്ചതും നന്ദു താഴെ ചെന്ന് സ്റ്റേഷനിലോട്ട് പോകുന്ന കാര്യം പറഞ്ഞ് റെഡിയാകാനായി മുറിയിലേക്ക് വന്ന് വേഗം തന്നെ റെഡിയായി താഴേക്ക് ചെന്നു

അവിടെ അമ്മയും ദച്ചും റെഡിയായി നില്‍പുണ്ട്

അമ്മേടെ കൈ പിടിച്ച് നില്‍ക്കുന്ന ദച്ചൂന്‍റെ മുഖം കണ്ടാല്‍ തന്നെ അറിയാം അവളാകെ ടെന്‍ഷനിലാണെന്ന്

”ന്നാ പോയാലോ.?

നന്ദു കാറിന്‍റെ കീയെടുത്ത് പുറത്തേക്ക് നടന്നു

എല്ലാവരും പുറത്തിറങ്ങി കാറില്‍ കയറിയതും അമ്മ വീട് പൂട്ടി വണ്ടിയില്‍ കയറി

സ്റ്റേഷനിലോട്ടുള്ള യാത്രയില്‍ എല്ലാവരും നിശ്ശബ്ധമായിരുന്നു.,

മനു കോളേജില്‍ പോയതിനാല്‍ അവന്‍ കൂടെ ഉണ്ടായിരുന്നില്ല

അഭിയെ അവന്‍റെ തുണിക്കടയില്‍ നിന്ന് പിക് ചെയ്തു

സ്റ്റേഷനില്‍ എത്തിയപ്പോ ദച്ചൂന്‍റെ വീട്ടിലെ കാറുണ്ട് പുറത്ത് കിടക്കുന്നു

”അപ്പനെ കാണുന്നില്ലല്ലോ.,

നന്ദു വെപ്രാളപ്പെട്ട് പറഞ്ഞു

”അച്ഛനെല്ലെ ആ വരുന്നത്.,

അവന്‍റെ കാറിനെ മറികടന്ന് അച്ഛന്‍റെ ബുള്ളറ്റ് വന്ന് നിന്നു

”എന്ത് വേണം.,

അവരെ കണ്ട് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പുറത്തേക്ക് വന്ന് ചോദിച്ചിരുന്നു

”സ്റ്റേഷനീന്ന് വിളിപ്പിച്ചിരുന്നു.,,

അപ്പന്‍ മുന്നോട്ട് വന്നു

”ഒാ..ഹ് കിഡ്നാപ്പിംങ് കേസ്.,,
സാര്‍ അകത്തുണ്ട് വന്നോളു.,,

കോണ്‍സ്റ്റബിളിന്‍റെ പിന്നാലെ അവരകത്ത് കയറി

നന്ദു വേഗം ദച്ചൂന്‍റെ കൈയ്യില്‍ പിടിച്ച് തന്നോട് ചേര്‍ത്തു

ദച്ചുവും അത് എതിര്‍ത്തില്ല

”എടീ ഒരുമ്പട്ടവളെ എന്നാലും ഞങ്ങളോടീ ചതി ചെയ്തല്ലോ?.,,

അവരെ കണ്ടതും അവളെ അമ്മ കരഞ്ഞോണ്ട് ദച്ചൂന്‍റെ അടുത്തേക്ക് വരാന്‍ നിന്നതും അച്ഛന്‍ അമ്മയെ പൊതിഞ്ഞ് പിടിച്ചു

”അടങ്ങ് സുമേ ഇതിനൊരു തീരുമാനം ഉണ്ടാക്കാനല്ലെ നമ്മളിങ്ങോട്ട് വന്നത്.,,

അച്ഛന്‍ അമ്മയോട് പറഞ്ഞു

അപ്പോയേക്കും ദച്ചു കരഞ്ഞ് തുടങ്ങിയിരുന്നു

”എന്‍റെ പൊന്ന് ദച്ചു കരയല്ലെ.,,

നന്ദു അവളെ തോളില്‍ കൈയ്യിട്ട് പറഞ്ഞതും അവളവന്‍റെ കൈ തട്ടിമാറ്റി അവനെ കൂര്‍പ്പിച്ച് നോക്കി

അവളെ നോട്ടത്തില്‍ തന്നെ ഉണ്ടായിരുന്നു എല്ലാം

”ഞങ്ങള്‍ക്ക് ദച്ചൂനോടൊന്ന് സംസാരിക്കണം.,,

ദീപുവും ദേവനും അവരെ അടുത്തേക്ക് വന്നു

”അതൊന്നും പറ്റില്ല.,
കേസ് കഴിഞ്ഞിട്ട് മതി സംസാരമൊക്കെ.,

നന്ദു ഉറച്ച ശബ്ദത്തോടെ പറഞ്ഞു

അവന് ദച്ചൂനെ അവര് രണ്ട് പേരും സംസാരിച്ച് തിരിപ്പിക്കുമോ എന്ന് പേടിയായിരുന്നു

അല്ലെങ്കില്‍ തന്നെ ദച്ചു നന്ദൂനെതിരെ കേസ് കൊടുക്കോന്നുള്ള പേടിയിലാണ് നന്ദുവും കുടുംബവും

”ഡാ..,,ചെര്‍ക്കാ.,വല്ലാതെ തുള്ളണ്ട.,
ദച്ചൂനേം കൊണ്ടെ ഞങ്ങളിവിടെന്ന് പോകൂ..,,,

ദേവന്‍ നന്ദൂന് നേരെ വിരല്‍ ചൂണ്ടി പറഞ്ഞു

”അതൊന്നും നടക്കാന്‍ പോകുന്നില്ല അളിയാ.,
അവളിപ്പോ എന്‍റെ ഭാര്യയാണ്.,

നന്ദു അവനെ പുച്ഛിച്ചു

”അവിടെയല്ലെ നീ വിചാരിക്കാത്ത ട്വിസ്റ്റ്.,,
നീ ദച്ചൂനെ കിഡ്നാപ്പ് ചെയ്ത് കൊണ്ട് പോയി ഭീഷണിപ്പെടുത്തിയാണ് രജിസ്റ്റര്‍ മെരേജ് ചെയ്തതെന്നാണ് ഞങ്ങള് കേസ് കൊടുത്തത്.,
മോന് അഴിയെണ്ണാന്‍ തയ്യാറായി നിന്നോ?

ദീപു പറഞ്ഞത് കേട്ട് നന്ദു ഒന്ന് ഞെട്ടി എങ്കിലും അവനത് പുറത്ത് കാട്ടിയില്ല

”ആദ്യം കേസ് കഴിയട്ടെ എന്നിട്ടല്ലെ ബാക്കി.,,

നന്ദു പരിഭ്രമം പുറത്ത് കാട്ടാതെ പറഞ്ഞു

”നിന്നെ വെറുതെ വിടുമെന്ന് കരുതണ്ട.,
എന്‍റെ കൊച്ചിന്‍റെ കല്ല്യാണം മുടക്കി നാട്ടില്‍ ഞങ്ങളെ നാണം കെടുത്തിയതാണ് നീ.,
ലഎന്‍റെ ഭാര്യ ഇന്നലെ മുതല്‍ കണ്ണീര് തോരാതെ നില്‍ക്കാണ്.,
അതിനുള്ളതെല്ലാം ഞാന്‍ തരുന്നുണ്ട് നിനക്ക്‌,,

നന്ദൂന്‍റെ അടുത്തേക്ക് വന്ന ദച്ചൂന്‍റെ അച്ഛന്‍ പല്ല് കടിച്ചോണ്ട് പറഞ്ഞു

എന്നാല്‍ അടുത്ത് നില്‍ക്കുന്ന ദച്ചൂനെ ഒന്ന് അറിയാതെ പോലും നോക്കിയില്ല

നന്ദൂന്‍റെ അപ്പന്‍ ഇതെല്ലാം കണ്ടും കേട്ടും ചിരിച്ചോണ്ട് കൈ കെട്ടിനില്‍പാണ്

”ആരാണ് ജോണ്‍ മാത്യു.,,

കോണ്‍സ്റ്റബിള്‍ ചോദിച്ചു

”ഞാനാണ് സാര്‍.,,

അപ്പന്‍ കൈ താഴ്ത്തിയിട്ട് ബഹുമാനത്തോടെ പറഞ്ഞു

”നിങ്ങളെ എസ് ഐ സാര്‍ വിളിക്കുന്നു.,

അപ്പന്‍ എസ് ഐയുടെ അടുത്തേക്ക് പോയി

കുറച്ച് സമയം കഴിഞ്ഞ് എസ് ഐയും അപ്പനും പുറത്തേക്ക് വന്നു

എല്ലാവരും എണീറ്റ് നിന്നു

”സാര്‍.,ഞങ്ങള്‍ കേസും കൊണ്ട് മുന്നോട്ട് പോകാണ്.,,
ഞങ്ങള്‍ക്ക് ഞങ്ങളെ മകളെ വിട്ട് കിട്ടണം.,,

എസ് ഐയെ കണ്ടതും ദച്ചൂന്‍റെ അച്ഛന്‍ പറഞ്ഞു

”ഞാനിപ്പോ എല്ലാവരിം വിളിപ്പിച്ചത് ആ കാര്യം കൂടെ പറയാനാണ്.,
ദക്ഷ ഇപ്പോ ലീഗലീ അഭിനന്ദിന്‍റെ വൈഫാണ്.,
സോ ഞങ്ങള്‍ക്കിതില്‍ ഇടപ്പെടുന്നതില്‍ പരിധിയുണ്ട്.,

”സാറിത് എന്ത് തേങ്ങയാ പറയുന്നത്.,
അഭിനന്ദ് ഞങ്ങളെ ദച്ചൂനെ കിഡ്നാപ്പ് ചെയ്ത് കൊണ്ട് പോയതാണ്.,,

ദീപൂന്‍റെ ശബ്ദം ഉയര്‍ന്നു

”സീ..ദീപക് ഞങ്ങള്‍ക്ക് നിയമത്തിന്‍റെ വഴിക്കെ നീങ്ങാന്‍ പറ്റൂ.,
സോ ദക്ഷ ഇപ്പൊ അഭിനന്ദിന്‍റെ കൂടെ പോകട്ടെ.,,

”അതെങ്ങനെ ശെരിയാകും സാറേ.,
അഭിനന്ദിനെതിരെ ഞങ്ങള്‍ തന്ന കേസിന് നടപടിയില്ലെ.,,

ദേവന്‍ ദേഷ്യം കടിച്ച് പിടിച്ച് ചോദിച്ചു

”ഞാന്‍ നിങ്ങളെ കേസ് പരിശോധിച്ചു.,
അഭിനന്ദിനെതിരെ മൂവ് ചെയ്യേണ്ട കേസൊന്നും അതില്‍ ഇല്ല.,
പിന്നെ നിങ്ങള് പറഞ്ഞ പോലെ അഭിനന്ദിനെ കള്ളകേസിന് അകത്തിടാനൊന്നും ഞങ്ങളെ ഈ സ്റ്റേഷനില്‍ ഞാന്‍ എസ് ഐ ആയിരിക്കുമ്പോള്‍ പറ്റില്ല.,

എസ് ഐ സാറിന്‍റെ വാക്കുകള്‍ കേട്ട് നന്ദു അവരെ നോക്കിയൊന്ന് ചിരിച്ചു
വിജയത്തിന്‍റെ ചിരി

എല്ലാവരും സ്റ്റേഷനില്‍ നിന്നിറങ്ങി

”എന്നാലും അച്ഛനെ നാണം കെടുത്തി കളഞ്ഞല്ലോ നീ..,,

സ്റ്റേഷന്‍റെ പുറതെത്തിയ ദച്ചൂന്‍റെ അച്ഛന്‍ അവളെ അടുത്തേക്ക് വന്ന് പറഞ്ഞു

”അച്ഛാ..,,അങ്ങനെ പറയല്ലെ അച്ഛാ..,,
അച്ഛന്‍റെ മോള് ഒരു തെറ്റും ചെയ്തിട്ടില്ല.,,

ദച്ചു അച്ഛനെ ചുറ്റിപിടിച്ച് പൊട്ടിക്കരഞ്ഞു

അവളെ സങ്കടം കണ്ട് അഭിനന്ദിന് വല്ലാത്ത കുറ്റബോധം തോന്നി

”രവിയങ്കള്‍.,
ഒന്നും മനപൂര്‍വ്വം അല്ല.,
ദച്ചൂനെ നഷ്ടപ്പെടുമെന്നോര്‍ത്ത് ചെയ്ത് പോയതാ.,
അവളെ അത്ര ഇഷ്ടമായോണ്ടാണ്.,
അവളെ വെറുക്കല്ലെ അച്ഛാ..,,

നന്ദു ദച്ചൂന്‍റെ അച്ഛന്‍റെ മുന്നില്‍ കൈകൂപ്പി

”ആന്‍റീ..,,ദച്ചൂനെ ഒാര്‍ത്ത് ആന്‍റി ഒരിക്കലും സങ്കടപ്പെടേണ്ടി വരില്ല.,
അവളെ നിങ്ങളെ പോലെ സ്നേഹിക്കാന്‍ ഒരു കുടുംബം തന്നെ കൂടെയുണ്ട്.,
ഇഷ്ടപ്പെടുന്നവര് കൂടിചേരുന്നതിലും സന്തോഷം വേറെന്താ ഉള്ളത്.,,

നന്ദു ദച്ചൂന്‍റെ അമ്മയുടെ കൈ കവര്‍ന്നു

അവളെ അമ്മക്ക് അല്ലെങ്കിലും നന്ദൂനോട് പ്രത്യേക സ്നേഹമാണ്

ദച്ചു സ്വയം അവനെ വേണ്ടെന്ന് പറഞ്ഞത് കൊണ്ട് മാത്രമായിരുന്നു അവര് ദച്ചൂന്‍റെ കൂടെ നിന്നത്

ദച്ചൂന്‍റെ അച്ഛനും അമ്മക്കും ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല

”രവീന്ദ്രാ..,,
എന്‍റെ മകനെ ഞാന്‍ ഒരിക്കലും ന്യായീകരിക്കുന്നതല്ല.,
നന്ദുവും ദച്ചുവും തന്നെയാണ് ഒന്നിക്കേണ്ടത്.,
ദച്ചൂന്‍റെ മനസ്സിലുള്ള ചെറിയ എന്നതേലും തെറ്റ്ധാരണയാകും അവരെ പിരിച്ചത്.,
അതിന് നമ്മളും കൂടെ വാളും പരിജയും എടുത്ത് നിന്നാല്‍ കൂടുതല്‍ വഷളാവത്തെയൊള്ളു.,
ദച്ചു മോള്‍ എന്തായാലും നന്ദൂന്‍റെ കൂടെയല്ലാതെ ഒരാളെ കൂടെ പോലും ഹാപ്പിയായിട്ടിരിക്കില്ല.,
അവര്‍ക്കിടയിലുള്ള പ്രശ്നം അവര് തന്നെ തീര്‍ക്കട്ടെ.,,
എന്താ അങ്ങനെയല്ലെ.,

അപ്പന്‍ അച്ഛനെ പറഞ്ഞ് മനസ്സിലാക്കാന്‍ നോക്കി

”അ..അതിന് നന്ദൂനെ ഞങ്ങള്‍ക്ക് ഇഷ്ടമില്ലാഞ്ഞിട്ടൊന്നുമല്ല.,
ദച്ചു തന്നെയല്ലെ അവനെ വേണ്ടെന്ന് പറഞ്ഞത്..,
പിന്നെ അടുത്താഴ്ച്ച കല്ല്യാണം ഉറപ്പിച്ച പെണ്ണല്ലെ അവള് അതിന്‍റെ ഇടയില്‍ ഇങ്ങനെ ഒാരോന്നുണ്ടായപ്പോ വല്ലാത്തൊരു സങ്കടം.,,

അച്ഛന്‍റെ ശബ്ദമൊന്നിടറി

”ആ കല്ല്യാണം അതിന് ദച്ചൂന്‍റെ സമ്മതത്തോടെ ഒന്നും അല്ലല്ലോ നടന്നത്.,,
ഇനീപ്പോ ഹരീടെ വീട്ടില് പോയി ഞാനും എന്‍റെ മകനും മാപ്പ് പറയണമെങ്കിലും അതും ആവാം,
ഇനി നഷ്ട പരിഹാരം വല്ലോം വേണമെങ്കില്‍ എന്നതാച്ചാ അതും കൊടുത്തേക്കാം.,,

അപ്പന്‍ പറഞ്ഞത് കേട്ട് നന്ദു അപ്പനെ ഒന്ന് നോക്കി

”ഹ്മ്..,,അവര്ക്ക് നഷ്ടപരിഹാരം ഒന്നും വേണ്ടാന്നാ പറഞ്ഞെ.,
നാട്ടില്‍ ഏതായാലും നാണം കെട്ടു.,
ഇനി അത് നോക്കി നിന്നിട്ട് കാര്യമില്ല.,,
നമുക്ക് വേഗം ഇവരെ താലികെട്ടങ് നടത്താം.,,

ദച്ചൂന്‍റെ അച്ഛന്‍ എങ്ങോ നോക്കി പറഞ്ഞു

”എനിക്ക് സമ്മതമല്ല..!!!

എല്ലാവരിം ഞെട്ടിച്ച് ദച്ചു ഇങ്ങനെ പറഞ്ഞതും നന്ദു തളര്‍ച്ചയോടെ അപ്പനിലേക്ക് ചാഞ്ഞു

ദീപും ദേവനും നന്ദൂനെ നോക്കി കോട്ടി ചിരിച്ചു.,

*(തുടരും..)*