അലൈപ്പായുതേ.. 3

ഭാഗം മൂന്ന്
‘എനിക്ക് മറ്റൊരാളോട് പ്രണയമുണ്ടെന്ന് പറഞ്ഞാലോ? ഹേയ്… അമ്മ അത് വിശ്വസിക്കില്ല. തെളിവ് ചോദിക്കും. പ്രണയം ഉണ്ടെന്ന് മാത്രമല്ല… ഞാൻ ഒരാളെ രഹസ്യമായി കല്യാണം കഴിച്ചു എന്ന് പറഞ്ഞാൽ? ലീഗലായി ഞങ്ങൾ രജിസ്റ്റർ ചെയ്തു എന്ന് തെളിയിച്ചാൽ?’
ധ്രുവിന്റെ കണ്ണുകളിൽ ഒരു മിന്നൽ തെളിഞ്ഞു.

‘അതെ! ഒരു കോൺട്രാക്ട് മാര്യേജ്! കുറച്ചു കാലത്തേക്ക് എന്റെ ഭാര്യയായി അഭിനയിക്കാൻ ഒരാൾ. അമ്മയുടെ മുന്നിൽ ഞാൻ വിവാഹിതനാണെന്ന് വരുത്തിതീർത്താൽ, അമ്മയ്ക്ക് എന്നെ ആരതിയെക്കൊണ്ട് കെട്ടിക്കാൻ കഴിയില്ല. കുറച്ചു നാൾ കഴിഞ്ഞ്, കാര്യങ്ങളൊക്കെ ശാന്തമാകുമ്പോൾ ഞങ്ങൾ വേർപിരിഞ്ഞു എന്ന് വരുത്തിതീർക്കാം. ആ പെൺകുട്ടിക്ക് ആവശ്യത്തിന് പണവും നൽകാം.’
ആ പ്ലാൻ അവൻറെ മനസ്സിൽ വ്യക്തമായി രൂപപ്പെട്ടു വന്നു.

പക്ഷേ… അടുത്ത ചോദ്യം ഉയർന്നുവന്നു.
‘ആരെ ഞാൻ ഇതിനായി തിരഞ്ഞെടുക്കും? വിശ്വസിക്കാൻ കൊള്ളാവുന്ന, പണത്തിന് ആവശ്യമുള്ള, എന്നാൽ എന്റെ ജീവിതത്തിൽ അധികം ഇടപെടാത്ത ഒരു പെൺകുട്ടിയെ എവിടെ കിട്ടും?’
ധ്രുവ് ആലോചനയോടെ സിഗരറ്റ് കുറ്റി എറിഞ്ഞുകളഞ്ഞു…

ക്ഷീണം കൊണ്ട് അവൻറെ കണ്ണുകൾ അടഞ്ഞു വരുന്നുണ്ടായിരുന്നു. ഗസ്റ്റ് ഹൗസിലെ കിടപ്പുമുറിയിലേക്ക് നടന്ന് അവൻ കിടക്കയിലേക്ക് വീണു.

രാത്രിയുടെ യാമങ്ങൾ നീങ്ങി. പുറത്തെ മഴയുടെ ശബ്ദം കുറഞ്ഞു വന്നു. ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് വഴുതിവീണ ധ്രുവിനെ വീണ്ടും ആ പഴയ സ്വപ്നം വേട്ടയാടാൻ തുടങ്ങി.

കഴിഞ്ഞ കുറച്ചു നാളുകളായി അവനെ വിടാതെ പിന്തുടരുന്ന അതേ സ്വപ്നം!

സ്വപ്നത്തിൽ…
അരണ്ട വെളിച്ചെമുള്ള ഏതോ ഒരു മുറി. തനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പെർഫ്യുമിന്റെ സുഗന്ധം ആകെ നിറഞ്ഞുനിൽക്കുന്നു.

ധ്രുവ് ആരോടോ വളരെ അടുത്തിരിക്കുകയാണ്. ഒരു പെൺകുട്ടിയുടെ മൃദുവായ ശരീരം അവൻറെ നെഞ്ചോട് ചേർന്നു കിടപ്പുണ്ട്.

അവളുടെ ശ്വാസനിശ്വാസങ്ങൾ അവൻറെ കഴുത്തിൽ തട്ടുന്നുണ്ട്. അവൻ അവളുടെ വസ്ത്രങ്ങൾ പതുക്കെ ഇരു തോളിലൂടെയും വശങ്ങളിലേക്ക് മാറ്റുകയാണ്…

അവളുടെ ഇടതുമാറിന്റെ മുകളിലായി, മനോഹരമായ ഒരു ടാറ്റൂ!
ഒരു ഇൻഫിനിറ്റി ∞ ചിഹ്നം,
ആ ചിഹ്നത്തിൽ അവൻ വിരലോടിക്കുമ്പോൾ അവളിൽനിന്ന് സീൽക്കാരങ്ങൾ ഉയർന്നു.

അവളുടെ മുഖം മങ്ങിയാണ് കാണുന്നത്. ആരാണ് ആ പെൺകുട്ടി എന്ന് എത്ര ശ്രമിച്ചിട്ടും അവന് കാണാൻ കഴിയുന്നില്ല. ആകെ വ്യക്തമായി കാണുന്നത് അവളുടെ വെളുത്ത ചർമ്മത്തിലെ ആ കറുത്ത ഇൻഫിനിറ്റി ടാറ്റൂ മാത്രമാണ്!

“ആരാണ് നീ?” സ്വപ്നത്തിൽ അവൻ ചോദിക്കുന്നുണ്ട്.
പക്ഷേ മറുപടിയില്ല. അവൾ അവന്റെ കഴുത്തിലേക്ക് മുഖം ഒളിപ്പിക്കുന്നു…

അവൾ അവനെ ബെഡ്ഡിലേക്ക് കിടത്തിക്കൊണ്ട് അവന്റെ മീതെ കിടക്കുന്നു…

പെട്ടന്ന് അവളുടെ ഇളം പിങ്ക് അധരങ്ങൾ അവന്റെ ആദരങ്ങളെ കവർന്നെടുത്തു. അവളുടെ ചുണ്ടിൽനിന്ന് ഊറിവന്ന മധു അവനും തന്നിലേക്ക് നുകർന്നെടുക്കുകയായിരുന്നു.

അവളുടെ നക്നമായ പുറംമേനിയിലൂടെ അവന്റെ വിരലുകൾ ഒഴുകി നടക്കുകയാണ്. അവ മെല്ലെ അവളിലെ അവസാന വസ്ത്രവും അഴിച്ചുമാറ്റി. അവൾ തന്റെ ചുണ്ടുകൾ കൊണ്ട് അവന്റെ മുഖമാകെ പ്രണയത്തിന്റെ മുദ്രകൾ ചാർത്തുവാൻ തുടങ്ങി. ഇരുവരുടെയും കാലുകൾ തമ്മിൽ കൂട്ടി പിണഞ്ഞു. ഇണചേരുന്ന സർപ്പങ്ങളെ പോലെ ഇരുവരും തമ്മിൽ പുണർന്നു. അവളുടെ സീൽക്കാരങ്ങൾക്ക് ആയിരം വർഷം പഴക്കം ചെന്ന വീഞ്ഞിനേക്കാൾ വീര്യമുള്ളതുപോലെ അവന് തോന്നി. അവളിലെ മൃതുലത തന്നിൽ അമരുമ്പോളൊക്കെ അവൻ അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു…

അവൾ നിവർന്ന് അവന്റെ കൈയ്യിൽ പിടിച്ചു അവനെയും എഴുന്നേൽപ്പിച്ചു. അവന്റെ അരക്കെട്ടിൽ ആയി ഇരുന്നുകൊണ്ട് അവൾ അവനിലെ ആണിനെ തന്നിലേക്ക് സ്വീകരിച്ചു.

അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ അമർന്നു. അവളുടെ കൈകൾ അവന്റെ കഴുത്തിലും മുടിയിഴകളിലുമായി ഓടിനടന്നു. അവൾ പതിയെ ഉയർന്നു താണു. അവളുടെ ചലനങ്ങൾക്കൊത്ത് അവന്റെ കൈകൾ അവളുടെ അരക്കെട്ടിനെ ചലിപ്പിച്ചുകൊണ്ടിരുന്നു.

പെട്ടെന്ന്, ധ്രുവ് ഞെട്ടി ഉണർന്നു!
അവൻറെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞിരുന്നു. അവന്റെ ശരീരമാസകലം വിയർത്തിരുന്നു. അവൻ വേഗത്തിൽ എഴുന്നേറ്റ് ഇരുന്ന് ശ്വാസമെടുക്കാൻ പാടുപെട്ടു.

മുറിയിലെ ക്ലോക്കിൽ സമയം പുലർച്ചെ നാലുമണിയായിരുന്നു..

“ഓഹ് മൈ ഗോഡ്!” ധ്രുവ് തലയിൽ കൈവെച്ചു.
‘എന്താണ് ഈ സ്വപ്നത്തിന്റെ അർത്ഥം? ആരാണ് ആ പെൺകുട്ടി? എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ടാറ്റൂ ഉള്ള പെൺകുട്ടി എങ്ങനെ എന്റെ സ്വപ്നത്തിൽ വരുന്നു? അതും തുടർച്ചയായി!’
അവന് ഒന്നും മനസ്സിലായില്ല. ആ ടാറ്റൂ മാത്രമാണ് അവന് ആ പെൺകുട്ടിയെക്കുറിച്ച് അറിയാവുന്ന ഏക വിവരം.

ധ്രുവ് ബെഡ്‌സൈഡ് ടേബിളിലിരുന്ന ഗ്ലാസെടുത്ത് ജെഗിൽനിന്ന് വെള്ളമൊഴിച്ച് കുടിച്ചു. അവൻറെ മനസ്സ് ആകെ കുഴങ്ങിമറിഞ്ഞിരിക്കുകയായിരുന്നു.

ഒരു വശത്ത് അമ്മയുടെ വിവാഹത്തിന്റെ നിർബന്ധം, മറു വശത്ത് മനസ്സിനെ അസ്വസ്ഥമാക്കുന്ന ഈ നിഗൂഢമായ സ്വപ്നം, പിന്നെ വഴിയിൽ വെച്ചു കണ്ട ആ നിഷ്കളങ്കമായ കണ്ണുകളുള്ള പെൺകുട്ടി…
എല്ലാം കൂടി അവൻറെ ചിന്തകളെ വലിഞ്ഞുമുറുക്കി.

ധ്രുവ് വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു. നാളെ കമ്പനിയിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. പുതിയ പി.എ ചാർജ് എടുക്കുന്ന ദിവസമാണ്.
അവൻ കണ്ണുകളടച്ചു.

എന്തൊക്കെ പ്രതിസന്ധികൾ വന്നാലും, തന്റെ ജീവിതം മറ്റാരുടെയും കൈകളിലേക്ക് വിട്ടുകൊടുക്കില്ല എന്ന് ഉറപ്പിച്ചുകൊണ്ട് അവൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു…

…..

രാത്രി മുഴുവൻ പെയ്തുതോർന്ന മഴ കൊച്ചി നഗരത്തിലെ വീഥികളെ ഈർപ്പമുള്ളതാക്കി മാറ്റിയിരുന്നു. നേരം പുലർന്നിട്ടും ആകാശത്ത് കാർമേഘങ്ങളുടെ ഇരുളിമ പൂർണ്ണമായും മാറിയിരുന്നില്ല. അറബിക്കടലിൽ നിന്ന് വീശുന്ന തണുത്ത കാറ്റേറ്റ് ഫോർട്ട് കൊച്ചിയിലെ ഗസ്റ്റ് ഹൗസിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ധ്രുവ് കാർത്തിക്.

കയ്യിലെ കോഫിയിൽനിന്ന് ഉയർന്നുവന്ന ആവി അവന്റ മുഖത്തേക്ക് പടർന്നു. ഉറക്കം ശരിയായി ലഭിക്കാത്തതിന്റെ ക്ഷീണം അവന്റെ ആ കാപ്പി കണ്ണുകളിൽ നിഴലിച്ചു നിൽപ്പുണ്ടായിരുന്നു.

മനസ്സ് നിറയെ അസ്വസ്ഥതകളാണ്. ഒരുവശത്ത് അമ്മയുടെ നിർബന്ധവും ആരതിയുടെ അഹങ്കാരം പിടിച്ച മുഖവും. മറുവശത്ത് രാത്രിയിൽ കണ്ട ആ അസ്വസ്ഥജനകമായ സ്വപ്നവും, അതിലെ പെൺകുട്ടിയുടെ ഇടതുമാറിലെ ഇൻഫിനിറ്റി ടാറ്റൂവും.
സ്വപ്നത്തിലെ നിമിഷങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും അവന്റെ ഉള്ളിൽ അറിയാത്തൊരു ഭ്രമം നിറയുന്നുണ്ടായിരുന്നു.

ഒരു അപരിചിതയായ പെൺകുട്ടി എങ്ങനെയാണ് തന്റെ സ്വപ്നങ്ങളെ ഇത്രത്തോളം കീഴടക്കുന്നത് എന്ന് അവന് മനസ്സിലായില്ല. അവൻ കാപ്പി കപ്പ് മേശപ്പുറത്തേക്ക് വെച്ചു.

“ഛെ! വെറുതെ ഓരോ പൊട്ടത്തരങ്ങൾ ആലോചിച്ചു സമയം കളയാൻ എനിക്ക് നേരമില്ല.”
ധ്രുവ് വാച്ചിലേക്ക് നോക്കി. സമയം രാവിലെ ഏഴരയായിരിക്കുന്നു. ഇന്ന് കമ്പനിയിൽ വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ് ഉള്ള ദിവസമാണ്. പുതിയ പേഴ്സണൽ അസിസ്റ്റന്റ് ഇന്ന് ചാർജ് എടുക്കേണ്ട ദിവസവുമാണ്.

പഴയ പി.എ അരുൺ പെട്ടെന്ന് ജോലി രാജിവെച്ചു പോയത് കമ്പനിയുടെ പ്രവർത്തനങ്ങളെ കുറച്ചൊന്നുമല്ല ബാധിച്ചത്. പുതിയ ആൾ എത്രത്തോളം കാര്യക്ഷമതയുള്ള ആളായിരിക്കും എന്നതിനെക്കുറിച്ച് അവൻ ചിന്തിച്ചു. തനിക്ക് നേരിട്ട് ഇന്റർവ്യു ചെയ്യാൻ സമയമില്ലാത്തതിനാൽ ബ്രാഞ്ച് ഹെഡ് ആണ് സൂം വഴി ആളെ തിരഞ്ഞെടുത്തത്. അതിനാൽ വരുന്ന ആളെ തനിക്ക് ബോതിക്കുമോ എന്ന് അവന് സംശയമാണ്. അങ്ങനെയൊന്നും ആരെയും ഇഷ്ട്ടപെടുന്നവനല്ല ധ്രുവ്.

ധ്രുവിന്റെ കീഴിൽ ജോലി ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എല്ലാവർക്കും നന്നായി അറിയാം. തികഞ്ഞ കൃത്യനിഷ്ഠയും അച്ചടക്കവും ജോലിയിൽ നൂറു ശതമാനം ആത്മാർത്ഥതയും അവന് നിർബന്ധമാണ്. ചെറിയൊരു പിഴവ് പോലും അവൻ ക്ഷമിക്കാറില്ല.

അവൻ വേഗത്തിൽ മുറിയിലേക്ക് നടന്നു. ഷവർ കഴിഞ്ഞ്, കറുത്ത ഫോർമൽ പാന്റും കടും നീല നിറത്തിലുള്ള ഫിറ്റഡ് ഷർട്ടും ധരിച്ച് അവൻ കണ്ണാടിക്ക് മുന്നിൽ നിന്നു. ഷർട്ടിന്റെ കൈ മടക്കിവെച്ച്, റോൾസ് റോയ്സിന്റെ സിൽവർ വാച്ച് ഇടതുകയ്യിൽ അണിഞ്ഞു.

തലമുടി വിരലുകൾ കൊണ്ട് ഒതുക്കിവെച്ച്, തന്റെ പ്രിയപ്പെട്ട പെർഫ്യൂം എടുത്തു അടിച്ചു.. ആ സുഗന്ധം മുറിയിലാകെ പടർന്നു. തന്റെ സ്വപ്നത്തിൽ ഉണ്ടായിരുന്ന അതേ പെർഫ്യൂമിന്റെ സുഗന്ധമായിരുന്നു അത്, ധ്രുവ് ഒരു നിമിഷം ആ കുപ്പിയിലേക്ക് നോക്കി, പിന്നീട് യാതൊരു ഭാവവ്യത്യാസവുമില്ലാതെ ടേബിളിലിരുന്ന കാറിന്റെ കീയും ഫോണും എടുത്ത് പുറത്തേക്ക് നടന്നു.

…..

അതേസമയം, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ചെറിയൊരു ലേഡീസ് ഹോസ്റ്റലിലെ മുറിയിൽ പരിഭ്രമത്തോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു നക്ഷത്ര.

കഴിഞ്ഞ ദിവസമുണ്ടായ അതിഭീകരമായ സംഭവങ്ങളുടെ ആഘാതത്തിൽ നിന്നും അവൾ ഇപ്പോഴും പൂർണ്ണമായി മുക്തയായിരുന്നില്ല.

വലിയൊരു മഴയിൽ, അപരിചിതമായ വലിയൊരു നഗരത്തിൽ തനിച്ചകപ്പെട്ടു പോയ നിമിഷം. അതിനേക്കാളേറെ, അല്പം മാത്രം അകലത്തിൽ തനിക്കുമേൽ വന്നു നിൽക്കാനിരുന്ന ആ കറുത്ത ആഡംബര കാർ.

ആ കാറിൽ നിന്നും ഇറങ്ങിവന്ന ആ യുവാവിന്റെ ഭയപ്പെടുത്തുന്ന രൂപവും അവന്റെ ദേഷ്യം നിറഞ്ഞ അലർച്ചയും ഓർക്കുമ്പോൾ ഇപ്പോഴും നക്ഷത്രയുടെ ഉള്ളൊന്ന് പിടയ്ക്കും.

ആ കണ്ണുകളിലെ കാർക്കശ്യവും ദേഷ്യവും അവളിൽ വലിയൊരു ഭയമാണ് ഉണ്ടാക്കിയത്. എങ്കിലും, എല്ലാവരുടെയും മുന്നിൽ വെച്ച്തന്നെ താൻ കുറ്റക്കാരനല്ല എന്ന് തെളിയിക്കാൻ നോക്കുമ്പോഴും അവന്റെ നോട്ടത്തിൽ എന്തോ ഒരു വിചിത്ര ഭാവം ഉണ്ടായിരുന്നു എന്ന് അവൾക്ക് തോന്നി.

തുടരും…

Similar Posts

Leave a Reply