19/04/2026

️കിഡ്നാപ്പിംങ് ലൗ : ഭാഗം 114

രചന – ശംസിയ ഫൈസൽ

”ഹലോ അഭീ..,,

ദച്ചു ഫോണെടുത്തതും മറു പുറത്ത് നിന്ന് കേട്ട വാര്‍ത്ത ദച്ചൂന്‍റെ കണ്ണ് നിറച്ചു

ദച്ചു മരവിപ്പോടെ അവിടെ ഇരുന്നു പോയി

”ദച്ചൂ.. എന്ത് പറ്റിയെടീ..,,

കൃഷ്ണ ദച്ചൂന്‍റെ അടുത്ത് വന്ന് ചോദിച്ചെങ്കിലും ദച്ചു ഒന്ന് അനങ്ങിയത് പോലുമില്ല

”അയ്യോ ദച്ചൂ കരയുന്നോ.,
എന്താ പറ്റിയെന്ന് പറ.,
ആരാ നിന്നെയിപ്പോള്‍ വിളിച്ചത്.,,

കൃഷ്ണ ദച്ചൂന്‍റെ ഫോണെടുത്ത് അവസാനം വന്ന കോള്‍ ആരാണെന്ന് നോക്കി

”അഭി.,
അഭി നന്ദൂന്‍റെ അനിയനല്ലെ.,
നീ കരയാന്‍ മാത്രം അവനെന്താ വിളിച്ച് പറഞ്ഞെ ?

കൃഷ്ണ വീണ്ടും ചോദിച്ചെങ്കിലും ദച്ചു ഏങ്ങി ഏങ്ങി കരഞ്ഞ് കൊണ്ടിരുന്നം

”നീ വായ തുറന്ന് കാര്യം ദച്ചൂ..,
നമുക്ക് പരിഹാരം കാണാം.,
ഇനി നന്ദൂനെന്തെങ്കിലും.,

കൃഷ്ണ ഒന്ന് നിര്‍ത്തി ദച്ചൂനെ നോക്കിയതും ദച്ചു അല്ലെന്ന് തലയാട്ടി

”പിന്നെ ?

”അ.. അപ്പന്‍..,,
അപ്പന് ആക്സിഡന്‍റ്.,,

ദച്ചൂന്‍റെ കരച്ചിലിന്‍റെ ശക്തി കൂടി

”എന്‍റെ ഗുരുവായൂരപ്പാ…,, എന്നിട്ട് എന്തെങ്കിലും പറ്റിയോ ?

കൃഷ്ണ വേവലാതിയോടെ ചോദിച്ചു

”എനിക്കൊന്നും അറിയില്ല എനിക്ക് എങ്ങനെയെങ്കിലും അപ്പനെ കാണണം.,,

ദച്ചു കരഞ്ഞോണ്ട് പറഞ്ഞു

”എന്നാ വാ നമുക്ക് പോകാം.,

കൃഷ്ണ ദച്ചൂനെ കൊണ്ട് ലൈബ്രറിയില്‍ നിന്ന് ഇറങ്ങി

കൃഷ്ണ തന്നെ പ്രിന്‍സിപ്പളോട് സമ്മതം ചോദിച്ച് ദച്ചൂനെ കൊണ്ട് കോളേജില്‍ നിന്നിറങ്ങി ഒരു ഒാട്ടോ വിളിച്ച് അപ്പനെ കൊണ്ട് പോയ ഹോസ്പിറ്റലിലേക്ക് പോയി

അവിടെ എത്തിയതും ദച്ചു ഉള്ളിലേക്കോടിയതും കൃഷ്ണ പിറകെ ഒാടി ദച്ചൂന്‍റെ കൈ പിടിച്ച് റിസപ്ഷനില്‍ കാര്യം തിരക്കി

”ഒരു ആക്സിഡന്‍റ് കേസ് വന്നിരുന്നോ ?

”ജോണ്‍ മാത്യൂ ആണോ ?

അവിടെത്തെ സ്റ്റാഫ് ചോദിച്ചതും കൃഷ്ണ ദച്ചൂനെ നോക്കിയതും അവള്‍ അതേയെന്ന് തലയാട്ടി

”ഒാപ്പറേഷന്‍ തിയ്യേറ്ററില്‍ കയറ്റിയിട്ടുണ്ട്.,,

ഇത് കേട്ടതും ദച്ചു ഒന്നൂടെ തളര്‍ന്നു

രണ്ട് പേരും കൂടെ ഒാപ്പറേഷന്‍ തിയ്യേറ്ററിന്‍റെ ഭാഗത്തേക്ക് പോയി

ദച്ചു അവിടെ എത്തുമ്പോള്‍ നന്ദൂന്‍റെയും ദച്ചൂന്‍റെയും ഫുള്‍ ഫാമിലി അവിടെ ഉണ്ടായിരുന്നു

ദച്ചൂനെ കണ്ടതും അവളെ അച്ഛന്‍ പെട്ടന്നവളെ അടുത്തേക്ക് വന്നു

”അച്ഛാ.. അപ്പന്.,,

അപ്പോയേക്കും  ദച്ചു കരഞ്ഞ് പോയി

”പേടിക്കാനൊന്നുല്ല ഒന്ന് വണ്ടിയില്‍ നിന്ന് വീണതാ.,,
ചെറിയൊരു ഒാപ്പറേഷന്‍ വേണം.,,
വേറെ കുഴപ്പൊന്നുല്ല.,,
മക്കള് കരയണ്ട.,,

അച്ഛന്‍ ദച്ചൂനെ ആശ്വസിപ്പിച്ചു

എങ്കിലും ദച്ചൂന് സമാധാനം കിട്ടുന്നുണ്ടായിരുന്നില്ല

അഭിയും മനുവും തിയ്യേറ്ററിന്‍റെ മുന്നില്‍ തന്നെ നില്‍പുണ്ട് കൂടെ ദീപുവും ദേവനും ഉണ്ട്

സൈഡിലുള്ള കസേരയില്‍ കരഞ്ഞിരിപ്പാണ് നന്ദൂന്‍റെ അമ്മ ദച്ചൂന്‍റെ അമ്മ അവരെ കൂടെയിരുന്ന് ആശ്വസിപ്പിക്കുന്നുണ്ട്

ദച്ചു നന്ദൂന്‍റെ അമ്മയുടെ അടുത്തേക്ക് ചെന്നു

”അമ്മാ..,,

ദച്ചു വിളിച്ചതും അമ്മ തല ഉയര്‍ത്തി നോക്കി

”മോളേ..,,

ദച്ചൂനെ കെട്ടിപിടിച്ചവര്‍ പൊട്ടികരഞ്ഞു

നന്ദൂന്‍റെ അമ്മയും ദച്ചുവും കരയുന്നത് കണ്ട് ദച്ചൂന്‍റെ അമ്മ നിറഞ്ഞൊഴുകുന്ന കണ്ണുനീര് തുടച്ചു

”അമ്മാ..,, ദച്ചൂ.. ഇങ്ങനെ കരയാതെ അപ്പന് വേണ്ടി  പ്രാര്‍ത്ഥിക്ക്.,,

കരച്ചിലിന്‍റെ ശബ്ദം ഉയര്‍ന്നതും അഭി അങ്ങോട്ട് വന്ന് കടുപ്പിച്ച് പറഞ്ഞു

ദച്ചൂന്‍റെ അമ്മ രണ്ട് പേരെയും പിടിച്ച് കസേരയില്‍ ഇരുത്തി

ഇതെല്ലാം കണ്ട് കൃഷ്ണയുടെ കണ്ണും നിറയുന്നുണ്ടായിരുന്നു

അവള്‍ എല്ലാവരേയും നോക്കി ചുമര് ചാരി നില്‍ക്കുമ്പോയാണ് ദേവന്‍ ഫോണ്‍ ചെവിയില്‍ വെച്ച് ആരോടോ മാറി നിന്ന് സംസാരിക്കുന്നത് കണ്ടത്

കൃഷ്ണ മെല്ലെ അവന്‍റെ അടുത്തേക്ക് നടന്നു

”ദേവേട്ടാ.,,

ദേവന്‍ ഫോണ്‍ വെച്ചയുടെ കൃഷ്ണ വിളിച്ചു

ദേവന്‍ സംശയത്തോടെ തിരിഞ്ഞ് നോക്കി

”ഹാ കൃഷണയോ ?
ദച്ചൂന്‍റെ കൂടെ വന്നതായിരിക്കും അല്ലെ.,,

”അതെ അവള്‍ ഭയങ്കര കരച്ചിലായിരുന്നു.,
ഒറ്റക്ക് വിടാന്‍ തോന്നിയില്ല.,,

കൃഷ്ണ പറഞ്ഞു

”അല്ല ദേവേട്ടാ അപ്പന് ശെരിക്കും എന്താ പറ്റിയത് ?.,,

കൃഷ്ണ കാര്യം തിരക്കി

”അങ്കിള്‍ ബിസിനസ്സ് ആവിശ്യത്തിന് പുറത്ത് പോയതായിരുന്നു
ഉച്ചക്ക് ഭക്ഷണം കഴിച്ച് ഹോട്ടലില്‍ നിന്നിറങ്ങിയപ്പോള്‍  പരിചയമുള്ള ആരോ കണ്ടപ്പോള്‍ റോഡ് മുറിച്ച് കടന്നതാ.,
ഒരു കാറിടിച്ച് തെറിപ്പിച്ചു.,,
ഇത് കണ്ട അങ്കിളിന്‍റെ പരിചയക്കാരന്‍ തന്നെ പെട്ടന്ന് ഹോസ്പിറ്റലില്‍ എത്തിച്ചു.,,

ദേവന്‍ പറഞ്ഞ് നിര്‍ത്തി

”എന്നിട്ട് എന്താ പറ്റിയെ.,
ഒാപ്പറേഷന്‍ പെട്ടന്ന് നടത്താന്‍ മാത്രം എന്ത് പറ്റി ?

”അത് തൊടയെല്ലിനുള്ള ഒാപ്പറേഷനാണ്‌,
തലക്കൊന്നും പറ്റിയിട്ടില്ലെന്നാ അറിയാന്‍ പറ്റിയത് അത് തന്നെ സമാധാനം.,,

ദേവന്‍ പറഞ്ഞതും കൃഷ്ണയൊന്ന് മൂളി

”നന്ദൂനെ അപ്പന്‍റെ കാര്യം വിളിച്ചറിയിച്ചിരുന്നോ ?

കൃഷ്ണ സംശയത്തോടെ ചോദിച്ചു.,
നന്ദൂന് അപ്പന് അപകടം പറ്റിയതറിഞ്ഞാല്‍ ഒരിക്കലും സഹിക്കില്ല.,
അപ്പനാണ് അവന്‍റെ ഹീറോ
അവന്‍റെ എല്ലാ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും കൂടെ നില്‍ക്കുന്നത് എന്നും അപ്പനായിരുന്നു

”ഇല്ല.,
ഇപ്പോള്‍ മനപൂര്‍വ്വം വിളിച്ചറിയിക്കാത്തതാ.,
എന്തായാലും അങ്കിളിന്‍റെ ഓപ്പറേഷന്‍ കഴിഞ്ഞ് ഡോക്ടര്‍ വിവരം പറയട്ടെ എന്നിട്ട് വിളിച്ച് പറയാമെന്ന് കരുതി.,,

ദേവന്‍ കൃഷ്ണയെ നോക്കി

”കൃഷ്ണ ഇനിയെങ്ങനെ വീട്ടില്‍ പോകാ.,,

ദേവന്‍ ചോദിച്ചു

”ബസിന് പോകണം.,,

”ബസിന് ഒത്തിരി ദൂരം പോകേണ്ടെ.,
ഞാന്‍ വീട്ടിലാക്കി തരാം.,,

ദേവന്‍ പറഞ്ഞു

”അയ്യോ വേണ്ട.,,
എനിക്ക് പോകാവുന്നതെയൊള്ളു.,,
ബസിന് പോയി ശീലമുള്ളത് കൊണ്ട് കുഴപ്പമൊന്നുമില്ല.,,

കൃഷ്ണ മറുപടി പറഞ്ഞു

”ദേവാ ഞാന്‍ മെഡിക്കല്‍ ഷോപ്പില്‍ പോകാണ്.,,
എന്തേലും ഉണ്ടെങ്കില്‍ വിളിച്ച് പറയണം.,,

അച്ഛന്‍ ദേവന്‍റെ അടുത്തേക്ക് വന്നു

”അച്ഛന്‍ എന്തായാലും പോകല്ലെ.,,
കൃഷ്ണയെ അവളെ വീട്ടിലൊന്ന് ഡ്രോപ്പ് ചെയ്യോ ?

ദേവന്‍ ചോദിച്ചതും അച്ഛന്‍ കൃഷ്ണയെ നോക്കി

”അതിനെന്താ മോള് വാ.,

അച്ഛന്‍ വിളിച്ചത് കൊണ്ട് കൃഷ്ണക്ക് മറുത്തൊന്നും പറയാന്‍ പറ്റിയില്ല

”ഇത് ദച്ചൂന്‍റെ ബാഗാണ്.,,
അവള്‍ക്കൊന്ന് കൊടുത്തേക്കണെ .,,

കൃഷ്ണ കൈയ്യിലുള്ള ദച്ചൂന്‍റെ ബാഗ് ദേവന്‍റെ കൈയ്യില്‍ കൊടുത്ത് അവളെ തോളിലുള്ള ബാഗ് നേരെയിട്ടു

”ഞാനൊന്ന് ദച്ചൂനോട് പറഞ്ഞിട്ട് വരാം.,,

കൃഷ്ണ ഒാടി പോയി ദച്ചൂനോട് യാത്ര പറഞ്ഞ് ദച്ചൂന്‍റെ അച്ഛന്‍റെ കൂടെ പോയി

സമയം ഇരച്ച് നീങ്ങി
എല്ലാവരും ഒാപ്പറേഷന്‍ തിയ്യേറ്ററിന് മുന്നില്‍ തന്നെയാണ്
എല്ലാവരെ മനസ്സിലും അപ്പന് വേണ്ടിയുള്ള മൗന പ്രാര്‍ത്ഥനയാണ്

മണിക്കൂറുകള്‍ക്ക് ശേഷം തിയ്യേറ്ററിന്‍റെ വാതില്‍ തുറന്നു

എല്ലാവരും ആകാംശയോടെ അങ്ങോട്ട് നോക്കി
ഡോക്ടര്‍ ഇറങ്ങി വന്നതും എല്ലാവരും അദ്ദേഹത്തെ വട്ടം ചുറ്റി

”ഡോക്ടര്‍ അപ്പന്.,,

മനു ഇടര്‍ച്ചയോടെ ഡോക്ടറെ നോക്കി

”ഓപ്പറേഷന്‍ കഴിഞ്ഞു.,
ശരീരത്തില്‍ കുറച്ചധികം മുറിവുകളും പൊട്ടുകളും ഉണ്ട്‌.,
ചെറിയ ചെറിയ ഒാപ്പറേഷന്‍ ഇനിയും വേണ്ടി വരും.,
നമുക്ക് എല്ലാം നോക്കാം
എന്തായാലും ഐ സിയുവിലേക്കിപ്പോള്‍ മാറ്റും.,
ബോധം തെളിഞ്ഞാല്‍  കയറി കാണാം.,,

ഡോക്ടര്‍ അവരെ മറികടന്ന് പോയി

ഇത്ര നേരം മൂടികെട്ടിയ എല്ലാവരുടേയും മുഖമൊന്ന് അഴഞ്ഞു

അമ്മ മുഖം പൊത്തി തേങ്ങിയതും ദച്ചു അമ്മയെ ചേര്‍ത്ത് പിടിച്ചു

”അഭീ.. ഇനി നന്ദൂന് വിളിച്ച് പറഞ്ഞൂടെ ?

ദീപു ചോദിച്ചു

”ഇനി പറയാം.,,
ദച്ചൂ നീ വിളിക്ക്.,,

അഭി ദച്ചൂനെ ഏല്‍പിച്ചു

”എനിക്ക് സംസാരിക്കാന്‍ കഴിയില്ല അഭീ പെട്ടന്ന് കരച്ചില് വരും.,
മനു വിളിച്ച് പറഞ്ഞോട്ടെ.,,

എങ്ങോ നോക്കി നില്‍ക്കുന്ന മനു ദച്ചു പറഞ്ഞത് കേട്ടൊന്ന് ഞെട്ടി

”അഭീ നീ തന്നെ വിളിക്ക്.,
അപ്പന് എന്തെങ്കിലും പറ്റിയെന്നറിഞ്ഞാല്‍ നന്ദു തളര്‍ന്ന് പോകും.,
നീ മെല്ലെ നിസാരമായി വലുതായൊന്നും സംഭവിക്കാത്ത പോലെ വിളിച്ച് പറ.,,

മനു പറഞ്ഞതും അഭി രണ്ടും കല്പിച്ച് വിളിച്ചു

നന്ദു എത്ര വിളിച്ചിട്ടും എടുക്കുന്നില്ലായിരുന്നു

”അവന്‍ കമ്പനിയിലാകും.,
ഫ്രീയാകുമ്പോള്‍ തിരിച്ച് വിളിച്ചോളും.,,

ദേവന്‍ പറഞ്ഞു

അല്പ സമയം കഴിഞ്ഞ് നന്ദു തിരിച്ച് വിളിച്ചു

അഭി ഫോണെടുത്ത് മയത്തില്‍  ചെറുതായൊന്ന് അപ്പന്‍ വണ്ടിയില്‍ നിന്ന് വീണ് കാലിന്‍റെ എല്ല് പൊട്ടി ചെറിയൊരു ഒാപ്പറേഷന്‍ കഴിഞ്ഞെന്ന് പറഞ്ഞതും നന്ദു ആകെ കരച്ചിലായി
ഒരുവിധം അവനെ ആശ്വസിപ്പിച്ച് അഭി ഫോണ്‍ വെച്ചു

”നന്ദൂന് അപ്പനെ കാണണം.,,
ഇങ്ങോട്ട് വരണമെന്നൊക്കെ കരഞ്ഞ് പറയുന്നെ.,
അപ്പന്‍റെ കാര്യത്തില്‍ ഞങ്ങളെ അത്ര പോലും മനക്കട്ടി അവനില്ല

ഫോണ്‍ വെച്ച് അഭി മറ്റുള്ളവരോട് പറഞ്ഞു

”എന്നാ നന്ദു നാട്ടിലേക്ക് വരട്ടെ.,
അപ്പനെ കണ്ടാലെ അവനിനി സമാധാനം കിട്ടൂ..,,

മനു പറഞ്ഞു

”മണ്ടത്തരം പറയാതെ മനൂ..,
എന്തായാലും അവന് ലീവ് കിട്ടാന്‍ ചാന്‍സില്ല.,
പിന്നെ ജോലി കളഞ്ഞ് വരേണ്ടി വരും.,
അപ്പന്‍റെ അടുത്ത് നമ്മളൊക്കെ ഇല്ലെ.,
നന്ദു കഷ്ടപ്പെട്ട് വരേണ്ട ആവിശ്യമൊന്നും ഇല്ല.,,

അഭി കടുപ്പിച്ച് പറഞ്ഞു

”അങ്ങനല്ല അഭീ..,
എമര്‍ജന്‍റ്സി ലീവ് കിട്ടുമല്ലൊ.,
അവനൊന്ന് കണ്ട് പൊക്കോട്ടെ.,
അതിന് ജോലി കളയേണ്ട ആവിശ്യമൊന്നും ഇല്ല.,
പെട്ടന്ന് തിരിച്ച് പോകാലോ,

ദീപു അഭിയുടെ ചുമലില്‍ കൈ വെച്ച് പറഞ്ഞതും അഭി ഒന്നും മിണ്ടിയില്ല

ദച്ചൂനും നന്ദു വരുന്നതാണ് നല്ലതെന്ന് തോന്നി.,,
അര്‍പ്പണയുടെ ചതിയില്‍ നിന്ന് അവന്‍ രക്ഷപ്പെടുകയും ചെയ്യും അപ്പനെ കാണാനും പറ്റും.,

അഭിയും ദേവനും കൂടെ റൂമെടുക്കാന്‍ പോയി

പെട്ടന്ന് ഒാപ്പറേഷന് കയറ്റിയത് കൊണ്ട് റൂമൊന്നും ശെരിയായിട്ടില്ലായിരുന്നു

മനുവും ദീപുവും വീട്ടിലേക്ക് സാധനങ്ങള്‍ എടുക്കാനും പോയി

അപ്പോയേക്കും അപ്പനെ ഐ സിയുവിലേക്ക് മാറ്റി

ദച്ചുവും അമ്മയും ഐസിയൂന്‍റെ മുന്നില്‍ പോയിരുന്നു

സമയം കടന്ന് പോയി അപ്പന് ബോധം തെളിയാന്‍ ഇനിയും സമയമെടുക്കും ദേവനും അഭിയും ദച്ചൂന്‍റെയും അമ്മയുടേയും അടുത്ത് വന്നിരുന്നു

അപ്പോയാണ് ദച്ചൂന് ആ കാര്യം ഓര്‍മ വന്നത്

*(തുടരും..)*