രചന – ശംസിയ ഫൈസൽ
”എന്‍റെ ഫോണിലേക്ക് അപ്പു വിളിച്ചപ്പോ നീ ഫോണെടുത്ത് സംസാരിച്ചിരുന്നോ ?
നന്ദൂന്‍റെ ചോദ്യം കേട്ട് ദച്ചു ഒന്ന് പതറി
”അത് പിന്നെ നന്ദേട്ടാ..,
കോള്‍ കണ്ടപ്പോ എടുത്തതാ.,
അല്ലാതെ ഞാന്‍ …
ദച്ചൂന് എന്ത് പറയണം എന്നറിയില്ലായിരുന്നു
”നീയെന്തിനാ ദച്ചൂ ഇങ്ങനെ വിയര്‍ക്കുന്നെ.,
ഞാന്‍ ഫോണില്‍ കണ്ടപ്പോ ചോദിച്ചു എന്നെയൊള്ളു.,
നീയാണോ സംസാരിച്ചത് എന്നറിയാല്‍ വേണ്ടി മാത്രം.,
നന്ദു ദച്ചൂന്‍റെ തോളില്‍ കൈ വെച്ച് പറഞ്ഞത് കേട്ട് അവളൊന്ന് ചിരിച്ചു
നന്ദൂന്‍റെ ചോദ്യം കേട്ട് അവള്‍ ശരിക്കും പേടിച്ച് പോയിരുന്നു
കോളെടുത്തത് നന്ദൂന് ഇഷ്ടപ്പെട്ടില്ലെന്ന് കരുതി
”നന്ദേട്ടന്‍ അപ്പൂനെ തിരിച്ച് വിളിച്ചിരുന്നോ ?
അവള്‍ അറിയാന്‍ വേണ്ടി ചോദിച്ചു
”ഹേയ് ഇല്ലന്നെ.,
ഒാരോ തിരക്കില്‍ പെട്ട് പോയി.,
അവള്‍ ചുമ്മാ വിളിച്ചതാകും.,
ഇടക്ക് വിശേഷം ചോദിച്ചുള്ള അപ്പൂന്‍റെ വിളി പതിവുള്ളതാ.,
ഹാ അത് വിട് പ ഞാന്‍ നിന്നെ വിളിപ്പിച്ചത് ഇത് ചോദിക്കാനല്ല.,,
നന്ദൂന് ദച്ചൂനെ വിളിപ്പിച്ചതിന്‍റെ കാര്യം ഒാര്‍മയില്‍ വന്നതും ദച്ചൂനെ നോക്കി
”എന്താ കാര്യം..?
ദച്ചു അവനെ ചോദ്യഭാവത്തില്‍ നോക്കി
”രവിയച്ഛന്‍ വിളിച്ചിരുന്നു.,
ഞാന്‍ പോകാണെന്ന് അറിഞ്ഞപ്പോ നമ്മളോട് അങ്ങോട്ട് വിരുന്നിന് വരാന്‍ പറ്റോ എന്ന് ചോദിച്ചു.,
നന്ദു ദച്ചൂന്‍റെ അച്ഛന്‍ വിളിച്ച കാര്യം പറഞ്ഞു
”ഹേ അച്ഛനും അമ്മയും എന്നോട് പറഞ്ഞില്ലല്ലോ ?
എന്നിട്ട് നമ്മള്‍ ഇപ്പോള്‍ വീട്ടിലേക്ക് നില്‍ക്കാന്‍ പോകുന്നുണ്ടോ ?,
ദച്ചു സംശയത്തോടെ ചോദിച്ചു
”ഇപ്പോ ഒരു വിരുന്നൊക്കെ വേണോ ദച്ചൂ..,
ഞാന്‍ പോയി തിരിച്ചൊക്കെ വന്നിട്ട് നമ്മുടെ താലി കെട്ടൊക്കെ കഴിഞ്ഞ് ഹാപ്പിയായിട്ട് വിരുന്നിന് പോയാല്‍ പോരെ ?
നന്ദു ദച്ചൂന്‍റെ അഭിപ്രായം അറിയാനായി അവളെ നോക്കി
”നന്ദേട്ടന്‍റെ ഇഷ്ടം പോലെ .,,
ദച്ചു മറുപടി പറഞ്ഞു
”എന്നാ നീയൊന്ന് അച്ഛനെ വിളിച്ച് ഇന്ന് വരാന്‍ കഴിയില്ലെന്ന് പറയോ ?
ഞാന്‍ പോകുന്നതിന്‍റെ ഒാരോ തിരക്കിലാണെന്ന് പറഞ്ഞാല്‍ മതി.,,
നന്ദു ദയനീയമായി അവളെ നോക്കി
”ഹ്മ്.. പറഞ്ഞേക്കാം.,,
ദച്ചു അച്ഛനോട് പറയുന്ന കാര്യം ഏറ്റെടുത്തതും നന്ദു അവളെ കവിളിലൊന്ന് സ്നേഹത്തോടെ പിച്ചി ദച്ചൂനേയും കൊണ്ട് അകത്തേക്ക് പോയി
എല്ലാവരും കൂടെ അവിടെ ഭക്ഷണം കഴിക്കാനിരുന്നു
അപ്പോയേക്കും അഭിയും ഷോപ്പില്‍ നിന്ന് വന്നിരുന്നു
”നന്ദൂ.. ലണ്ടനില്‍ താമസം ഒക്കെ എങ്ങനെ ?
നിന്‍റെ പഴയ റൂം തന്നെയാണോ ?
അപ്പന്‍ കഴിക്കുന്നതിനിടെ നന്ദൂനോട് ചോദിച്ചു
”അവിടെ തന്നെ സ്റ്റേ.,
കമ്പനി തന്ന വീട് തന്നെയാ.,
എന്നെ കൂടാതെ കമ്പനിയിലെ മൂന്ന് പേരും കൂടെയുണ്ട്.,
അവരൊക്കെ എന്‍റെ വരവും കാത്ത് നില്‍ക്കായിരിക്കും ഇവിടെന്ന് കൊണ്ട് പോകുന്ന ഫുഡ് ഐറ്റംസ് കഴിക്കാന്‍.,,
എന്‍റെ അമ്മയുടെ കൈ പുണ്യം അവരും കൂടെ അറിയട്ടെ.,
നന്ദു അപ്പനോട് പറഞ്ഞ് അമ്മയെ നോക്കി
”ഹ്മ്.. പോകാനായപ്പോള്‍ എന്താ സോപ്പിടല്‍.,
അല്ലെങ്കില്‍ രാവിലെ എണീറ്റ് വന്നാല്‍ അയ്യോ ഇന്നും ഈ ഉണക്ക പുട്ടാണോ
അമ്മേടെ ഈ ദേശീയ ദോശക്ക് ഒരു അവസാനം ഇല്ലെ
എന്നൊക്കെ ചോദിക്കുന്ന ചെര്‍ക്കനാ.,
അമ്മ നന്ദൂനെ നോക്കി കണ്ണുരുട്ടി
”അതൊക്കെ ഒരു രസല്ലെ അമ്മെ.,
അവിടെ പോയാല്‍ സ്വന്തമായി ഉണ്ടാക്കുന്നത് ആലോചിച്ചാല്‍ ഒരു ബ്രെഡും ബട്ടറും തന്നെ വലതാകും.,,
നന്ദു പറഞ്ഞത് കേട്ട് ദച്ചു അവനെ നോക്കി
അവള്‍ക്ക് അവന്‍ പോകുന്നത് ഒാര്‍ക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല
”’നന്ദൂ.. നീ ഷോപ്പില് എടുത്ത് വെച്ച ഡ്രസ്സെല്ലാം എന്‍റെ വണ്ടിയിലുണ്ട്.,
ഞാനത് അകത്തേക്ക് എടുക്കാന്‍ മറന്നു.,
അഭി നന്ദൂനെ നോക്കി പറഞ്ഞു
”നീ കഴിച്ച് കഴിഞ്ഞിട്ട് എടുത്ത് താ.,
അതൊക്കെ ഇന്ന് തന്നെ പാക്ക് ചെയ്ത് വയ്ക്കണം.,,
നന്ദു അഭിയോട് മറുപടി പറഞ്ഞു
ദച്ചൂന് ആണെങ്കില്‍ അവരെല്ലാം നന്ദു പോകുന്നത് ചര്‍ച്ച ചെയ്യുന്നതെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല
ദച്ചു കുറച്ച് കഴിച്ചെന്ന് വരുത്തി എണീറ്റു
”മോള് എണീക്കാണോ ?
ഇന്ന് തീരെ കഴിച്ചില്ലല്ലോ ?
ദച്ചു എണീറ്റത് കണ്ട് അമ്മ ചോദിച്ചു
”മതി അമ്മാ.,
വയറ് നിറഞ്ഞു.,
അവള്‍ കഴിച്ച പ്ലേറ്റെടുത്ത് അടുക്കളയിലേക്ക് പോയി
”പാവം കൊച്ച്.,
അതിനാകെ സങ്കടം വരുന്നുണ്ട്.,
നന്ദൂ നീ മോളെ എത്രയും പെട്ടന്ന് അങ്ങോട്ട് കൊണ്ട് പോകാനുള്ള കാര്യങ്ങള്‍ നോക്കണം കേട്ടോ ?
അപ്പന്‍ ദച്ചു പോകുന്നതും നോക്കി നന്ദൂനോട് പറഞ്ഞു
”അതിന് അവള്‍ക്ക് ക്ലാസുള്ളതല്ലെ.,
പഠിത്തമൊക്കെ കഴിഞ്ഞിട്ട് അതിനെ പറ്റി ആലോചിക്കാം.,,
നന്ദു വെള്ളം എടുത്ത് കുടിച്ചു
”അല്ലെങ്കില്‍ തന്നെ താലി കെട്ട് കഴിയാതെ ഒന്നും ദച്ചൂനെ കൊണ്ട് പോകുന്നത് ശരിയല്ല.,
അമ്മ പറഞ്ഞത് കേട്ട് അപ്പന്‍ അമ്മയെ ഒന്ന് നോക്കി
”അതെന്താ കൊണ്ട് പോയാല്‍ ദച്ചു അവന്‍റെ ഭാര്യയല്ലെ.,
അവളെ ഒരു താലി കെട്ട്.,
താലി കെട്ടീട്ട് ആണോ നമുക്ക് നന്ദു മോന്‍ ഉണ്ടായത്.,
കേട്ടോ മക്കളെ ഞങ്ങള് അന്യ
മതസ്ഥരായത് കൊണ്ട് ഞങ്ങളെ രണ്ട് വീട്ടുകാര്‍ക്കും കുഴപ്പമൊന്നും ഇല്ലെങ്കിലും കുറച്ച് ചൊറിയന്‍ സ്വഭാവമുള്ള ബന്ധുകാര്‍ക്ക് അത് വലിയ അന്താരാഷ്ട്ര പ്രശ്നം ആയിരുന്നു
ഇവളെ ബന്ധുകാര്‍ക്ക് അമ്പലത്തില്‍ വെച്ച് താലി കെട്ട് നടത്തണം.,
എന്‍റെ ബന്ധുകാര്‍ക്ക് പള്ളീന്ന് മിന്ന് കെട്ട് നടത്തണം.,
അവസാനം അവരെ വാക്കൊന്നും കേള്‍ക്കാതെ കല്ല്യാണ പന്തലില്‍ വെച്ച് തന്നെ ഒരു മാല അങ് ഇട്ട് കൊടുത്തു.,
അത് താലിയായി കരുതുന്നവര്‍ക്ക് അതാകാം മിന്ന് കെട്ടാണെന്ന് കരുതുന്നവര്‍ക്ക് അതുമാകാം.,,
അപ്പന്‍ ഇതും പറഞ്ഞ് ചിരിച്ചു
”അപ്പോ അമ്മേടെ കഴുത്തിലുള്ള താലിയോ ?
മനു സംശയത്തോടെ ചോദിച്ചു
”അത് നന്ദൂന് ഒരു വയസ്സൊക്കെ ആയ സമയത്ത് ഞങ്ങളെ വിവാഹ വാര്‍ഷകത്തിന് നിങ്ങളെ അമ്മക്ക് ഞാന്‍ ഒരു സര്‍പ്രൈസ് കൊടുത്തതാ.,
അവരെ കുടുംബ ക്ഷേത്രത്തില്‍ വെച്ചൊരു താലി കെട്ട്.,
അതും നന്ദു മോനെ സാക്ഷിയാക്കി.,
എടിയേ… ഈ താലി നീ ആഗ്രഹിച്ചത് തന്നെ അല്ലായിരുന്നോ ?
അപ്പന്‍ അമ്മയെ നോക്കി ചോദിച്ചു
”ഒത്തിരിയേറെ ആഗ്രഹിച്ചതാ.,
അല്ലെങ്കില്‍ തന്നെ ഇച്ചായന്‍ എന്‍റെ ഒാരോ ആഗ്രഹവും ഞാന്‍ പറയാതെ തന്നെ എല്ലാം എന്‍റെ മനസ്സറിഞ്ഞ് നടത്തി തന്നിരുന്നു.,
ഒരു ഭര്‍ത്താവെന്ന നിലയില്‍ നിങ്ങളെല്ലാം അപ്പനെ കണ്ട് പഠിക്കണം.,,
അമ്മ അഭിമാനത്തോടെ പറഞ്ഞു
”അയ്യോ എന്താ ഭര്‍ത്താവിനോടുള്ള സ്നേഹം.,
രണ്ടും കൂടെ അടി ഉണ്ടാകുന്ന നേരം ഞങ്ങള് വന്നാ പിടിച്ച് മാറ്റാറ്.,,
അഭി അമ്മയെ കളിയാക്കി
”ചെര്‍ക്കാ നിനക്ക് അറിയാഞ്ഞിട്ടാ.,
ഭാര്യ ഭര്‍ത്താക്കമ്മാരെ ഇടയില്‍ അടിയും പിണക്കമൊക്കെ പതിവാ.,
അതില്ലെങ്കില്‍ അവരെ ദാമ്പത്യ ജീവിതം വെറും അഭിനയമാകും.,
അപ്പന്‍ അഭിയെ നോക്കി പറഞ്ഞു
”’ഒാ..ഹ് അപ്പോ ഇവിടെ കിടന്ന് രണ്ടും അടിയാകുന്നത് സ്നേഹം കൊണ്ടാണല്ലെ.,
ഇനിയിപ്പോ രണ്ടാളും അടി കൂടിയാലും ഞങ്ങള്‍ തിരിഞ്ഞ് നോക്കില്ല.,,
മനു ഇതും പറഞ്ഞ് കഴിച്ചെണീറ്റു
”ഒാ..ഹ് അതിനു മാത്രം നമ്മള്‍ അടി കൂടാറുണ്ടോ ഇച്ചായാ ?
അമ്മ അപ്പനെ നോക്കി ചോദിച്ചു
”ഹേയ് വല്ലപ്പോയും.,
ഇന്ന് തന്നെ ഈ പരിപ്പ് കറി ഒരു വകക്ക് കൊള്ളൂല.,
ശരിക്ക് വെന്തിട്ട് പോലുമില്ല എന്നിട്ട് പോലും ഞാനൊന്നും പറയാത്തത് നിന്നോടുള്ള സ്നേഹം കൊണ്ടും നിന്‍റെ ബുദ്ധിമുട്ട് അറിയാവുന്നത് കൊണ്ടും അല്ലെ.
അപ്പന്‍ പറഞ്ഞതും അമ്മേടെ മുഖം മാറി
സാഹചര്യം അത്ര നല്ലതല്ലെന്ന് മനസ്സിലാക്കി അഭിയും നന്ദുവും മെല്ലെ അവിടെന്ന് എണീറ്റ് പോയി
”ഒരു വകക്ക് കൊള്ളാഞ്ഞിട്ടാകും മൂക്ക് മുട്ടെ തിന്നത്.
ഇനി ഒരു ഗ്ലാസ് പച്ച വെള്ളം എന്‍റെ കൈ കൊണ്ട് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട.,
അമ്മ മുഖം വീര്‍പ്പിച്ച എണീറ്റ് പോയി.,
പോയ പോലെ തിരിച്ച് വന്ന് അപ്പന്‍ കഴിച്ചോണ്ടിരുന്ന പ്ലേറ്റെടുത്ത് അടുക്കളയിലേക്ക് ഒറ്റ പോക്ക്
”രമ്യ മോളെ ഇച്ചായന്‍ അങ്ങനെ പറഞ്ഞതല്ല.
അപ്പന്‍ അമ്മേടെ പിറകെ പോയി
”പോ മന്‍ഷ്യാ.,
എന്‍റെ അടുത്തേക്ക് എങ്ങാനും വന്നാല്‍ പരിപ്പ് കറി നിങ്ങളെ തലയില്‍ ഇരിക്കും.,,
അമ്മ കടുപ്പിച്ച് പറഞ്ഞതും അപ്പന്‍ നിസ്സഹായ ഭാവത്തില്‍ അമ്മയെ നോക്കി നിന്നു
നന്ദു മുറിയിലേക്ക് ചെന്നപ്പോള്‍ ദച്ചു ബാല്‍ക്കണിയില്‍ പുറത്തേക്ക് നോക്കി നില്‍ക്കാണ്
ദച്ചൂനെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി നന്ദു അവളെ ഒന്ന് നോക്കി അഭിയുടെ
ഷോപ്പില്‍ നിന്ന് കൊണ്ട് വന്ന ഡ്രസ്സെല്ലാം മടക്കി അടുക്കി വെച്ച് പാക്ക് ചെയ്യാന്‍ തുടങ്ങി
നന്ദു വന്നതറിഞ്ഞ് ദച്ചു അവന്‍റെ അടുത്തേക്ക് വന്നു
”ഞാന്‍ സഹായിക്കണോ ?
ദച്ചു അവന്‍റെ അടുത്തായി ബെഡില്‍ വന്നിരുന്നു
”ഹേയ് വേണ്ടന്നെ ഇത് കുറച്ചൊള്ളു.,
നന്ദു പാക്കിംങ് തുടര്‍ന്നു
”പിന്നെയ് നന്ദേട്ടാ..
ഞാനൊരു കാര്യം ചോദിച്ചോട്ടെ ?
ദച്ചു അവനെ തന്നെ നോക്കി ചോദിച്ചതും നന്ദു ബാഗ് അടച്ച് വെച്ച് അവള്‍ക്ക് നേരെ തിരിഞ്ഞു
*(തുടരും..)*

by