24/04/2026

കിഡ്നാപ്പിംങ് ലൗ: ഭാഗം152

രചന : ഷംസിയ ഫൈസൽ

എന്നാടാ ചെര്‍ക്കനെ നിനക്ക്.,എനിക്ക് നിന്നെ കണ്ടപ്പോയെ തോന്നിയതാ എന്തോ എന്നോട് സംസാരിക്കാനുണ്ടെന്ന്.,നിങ്ങടെ അപ്പനെല്ലേടാ ഞാന്‍., എന്നതായാലും മടിക്കാതെ പറയെന്നെ .,,അപ്പന്‍ ചിരിച്ചതും നന്ദു അപ്പന്‍റെ മുന്നില്‍ മുട്ട് കുത്തിയിരുന്ന് അപ്പന്‍റെ കൈ പിടിച്ചു.’അപ്പന്‍റെ കൂടെ കുറച്ച് ദിവസം കൂടെ നിന്ന് അപ്പന്‍ എണീറ്റ് നടക്കുന്നതൊക്കെ കണ്ടിട്ട് വേണം എനിക്ക് ലണ്ടനിലേക്ക് തിരിച്ച് പോകാനെന്ന് കരുതിയതാ.,, നന്ദു ഒന്ന് നിര്‍ത്തി അപ്പനെ നോക്ക’അതിന് എന്നാടാ മൂന്ന് മാസാണ് ബെഡ് റെസ്റ്റ് പറഞ്ഞത് അതൊക്കെ മൂന്ന് ദിവസം പോലെയങ് പോകും.,
പിന്നെ ഞാന്‍ അടങ്ങി നില്‍ക്കില്ല കഷ്ടപ്പെട്ടിട്ട് ആണെങ്കിലും എങ്ങനെ എങ്കിലും എണീറ്റ് നടക്കും.,

എന്നെ പോലെ റെസ്റ്റില്ലാതെ ഒാടി നടക്കുന്ന ബിസിനസ്സ്കാര്‍ക്ക് വീട്ടിലിങ്ങനെ ചടഞ്ഞിരിക്കാന്‍ പറ്റില്ലെടാ കൊച്ചനെ.,,അപ്പന്‍ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടെന്ന് തോന്നി നന്ദൂന്’അതറിയാം അപ്പാ.,അപ്പന്‍ തോറ്റു കൊടുക്കുന്ന ആളെല്ലെന്ന്.,
 എനിക്കിന്നലെ കമ്പനിയില്‍ നിന്ന് മെയ്ല്‍ വന്നിരുന്നു നാളെ തന്നെ തിരിച്ച് പോകണം.,, നന്ദു തല താഴ്ത്തി പറഞ്ഞഅപ്പനിത് പ്രതീക്ഷിച്ചില്ലെന്ന് ആ മുഖം കണ്ടാല്‍ അറിയായിരുന്നു.എന്താ നന്ദൂ നീ ഇപ്പൊ പറഞ്ഞത് ?

അമ്മ കുറച്ചെന്തോ കേട്ടതും അകത്ത് നിന്ന് അങ്ങോട്ട് ഒാടി വന്നു.അമ്മാ എനിക്ക് നാളെ ലണ്ടനിലേക്ക് തിരിച്ച് പോകണം.  നന്ദു അമ്മയെ നോക്കി.’എന്താ ഇത്ര പെട്ടന്ന് .,
വന്നിട്ട് കുറച്ച് ദിവസമല്ലെ ആയിട്ടൊള്ളു.,,
പെട്ടന്നങ് തിരിച്ച് പോകാന്ന് വെച്ചാല്‍.,
നീ ലീവ് നീട്ടി കിട്ടോന്ന് നോക്ക്.,,
അതിനിനി എത്ര കാശ് കൊടുക്കേണ്ടി വന്നാലും.,,
അമ്മക്ക് നന്ദു പെട്ടന്ന് തിരിച്ച്  പോകുന്നത് ഉള്‍കൊള്ളാന്‍ പറ്റുന്നുണ്ടായിരുന്നില്ല .എടിയെ ഒരു കമ്പനിക്ക് കീഴില്‍ ജോലി ചെയ്യുമ്പോള്‍ ഇങ്ങനൊക്കെയാ.,നമ്മള്‍ക്കിഷ്ടമുള്ള സമയത്ത് ലീവെടുക്കാനൊന്നും പറ്റത്തില്ല.,ഇത് തന്നെ അവന്‍ എമര്‍ജന്‍റ്സി ലീവെടുത്ത് വന്നതല്ലെ.,

എനിക്ക് ആക്സിഡന്‍റ് പറ്റിയെന്നറിഞ്ഞ് എന്‍റെ കൊച്ച് ഒാടിയിങ് വന്നില്ലെ.,വിരലില്‍ എണ്ണാവുന്ന ദിവസങ്ങളാണെങ്കിലും അവനെന്‍റെ കൂടെ നിന്നില്ലെ.,
അത് മതി അപ്പന്., നന്ദൂ.. നീ ടെന്‍ഷന്‍ അടിക്കണ്ടടാ.,പ്രത്യേകിച്ച് ഈ അപ്പനെ ഒാര്‍ത്ത് ഞാന്‍ ഹാപ്പിയാനന്ദു സങ്കടപ്പെടേണ്ടെന്ന് കരുതി  അപ്പന്‍ സ്വയം സന്തോഷവാനായി അഭിനയിച്ചു എനിക്കിപ്പോള്‍ ഒരു സമാധാനമുണ്ട്.,,
അപ്പന്‍ ഹാപ്പിയാണെങ്കില്‍ എനിക്കെന്ത് കുഴപ്പം.,
പിന്നെ എന്‍റെ പൊന്നമ്മാ നിങ്ങള്‍ പേടിക്കേണ്ട ഞാന്‍ ഒാരോ കാരണങ്ങളുണ്ടാക്കി പെട്ടന്നിങ് വരില്ലെ.,

നന്ദു അമ്മയുടെ തോളിലൂടെ കൈയ്യിട്ടു
‘പോടാ നിനക്ക് എല്ലാം തമാശ.,ജീവിതക്കാലം മുയുവന്‍ മക്കള് കൂടെ വേണമെന്നാണ് ഒാരോ മാതാപിതാക്കളും ആഗ്രഹിക്കാ.,അമ്മയുടെ കണ്ണ് നിറഞ്ഞു.കുറച്ച് ദൂരയാണെങ്കിലും അമ്മ വിളിച്ചാല്‍ ഞാനിങ് എത്തൂലെ,എനിക്കെന്‍റെ ജോലിയേക്കാള്‍ വലുത് എന്‍റെ ഈ പോരാളി തന്നെയാ.,, നന്ദു അമ്മയുടെ കവിളില്‍ പിച്ചി.’എടിയെ നീ അവനെ വല്ലാതെ പ്രോത്സാഹിപ്പിക്കല്ലെ പിന്നെ അവന്‍റെ ചെലവും കൂടെ ഞാന്‍ നോക്കേണ്ടി വരും.,,,
അപ്പന്‍ നന്ദൂനെ കളിയാക്കി.എനിക്കത്ര ചെലവൊന്നും ഇല്ലപ്പാ.,പിന്നെ എന്‍റെ ഭാര്യഅവള്‍ ആ കാര്യത്തില്‍ ഡീസന്‍റാണ്.,

നന്ദു അപ്പന്‍റെ അടുത്തേക്ക് ചെന്നു.’നിന്നെയും നിന്‍റെ മക്കളേയും നോക്കാനുള്ളതൊക്കെ എന്‍റേലുണ്ട്.,ആരോഗ്യമുള്ള കാലത്ത് വല്ലതും ഉണ്ടാക്കിയാല്‍ പ്രായമായി കഴിഞ്ഞാല്‍ സമാധാനത്തോടെ വീട്ടിലിരിക്കാം.,ഇന്നത്തെ കാലത്ത് കൈയ്യില്‍ പൈസയുണ്ടെങ്കിലെ വീട്ടിലും നാട്ടിലുമൊക്കെ വിലയുണ്ടാകൂ..,,അപ്പന്‍ നന്ദൂനെ നോക്കി പറഞ്ഞ’അതറിയാം അപ്പാ.,
പണമല്ല വലുത് സ്നേഹ ബന്ധമാണെന്നൊക്കെ പറയും പക്ഷെ ആ സ്നേഹ ബന്ധങ്ങള്‍ക്കിടയിലും പണമുള്ളവനും ഇല്ലാത്തവനും വ്യത്യസ്ഥ സ്ഥാനമായിരിക്കും.,, നന്ദു പറഞ്ഞത് അപ്പനും സമ്മതിച്ചു ‘അപ്പനും മകനും സംസാരിച്ചിരിക്ക് എനിക്ക് അകത്ത് പണിയുണ്ട്.,
അല്ലെടാ മോനെ നാളെ പോകാന്ന് വെച്ചാല്‍ എന്തെങ്കിലും ഉണ്ടാക്കി കൊണ്ട് പോകേണ്ടെ.,,

അമ്മ അകത്തേക്ക് കയറി ഒന്ന് നിന്ന് നന്ദൂനെ തിരിഞ്ഞ് നോക്കി ചോദിച്ചു.’ഇനിയൊന്നിനും സമയം ഇല്ലമ്മാ.,ഇവിടെ വാങ്ങാന്‍ കിട്ടാത്തതായി ഒന്നും ഇല്ലല്ലൊ.എന്തെങ്കിലും വേണമെന്ന് വെച്ചാല്‍ ഞാന്‍ വാങ്ങിക്കോളാം.,,  നന്ദു പറഞ്ഞതും അമ്മ ഉള്ളിലേക്ക് പോയി.’അപ്പാ.. നമുക്ക് റോഡിലൂടെ ഒക്കെ ഒന്ന് പോയി നോക്കിയാലോ ? നന്ദു വീല്‍ചെയര്‍ ഗേറ്റിനടുത്തേക്ക് ഉന്തി.’വേണ്ടടാ മോനെ ഈ മുറ്റത്തൂടെ ചുറ്റിയാല്‍ തന്നെ മതി.,
ഈയൊരു അവസ്ഥയില്‍ ആരെയും കാണാന്‍ വയ്യെനിക്ക.

അപ്പന്‍ തടഞ്ഞതും നന്ദു വീല്‍ചെയര്‍ ഉന്തി അപ്പനെ കൊണ്ട് വീടിന് ചുറ്റും ഒാരോന്ന് കണ്ടും സംസാരിച്ചും നടന്നു ”നന്ദുവെ..,,അപ്പന്‍ നീട്ടി വിളിച്ചു
എന്താ അപ്പാ.,,എടാ നിനക്ക് ദച്ചൂനെയും കൊണ്ട് പൊക്കൂടെ.,കല്ല്യാണം കഴിഞ്ഞിട്ടും ശെരിക്കും നിങ്ങളൊരുമിച്ച് നിന്നിട്ടില്ലല്ലൊ.,  അപ്പന്‍ ചോദിച്ചു’ആഗ്രഹം ഉണ്ടപ്പാ.,പക്ഷെ എനിക്ക് നാളെ പോകേണ്ടത് അത്യാവിശ്യമാണ്.,ദച്ചൂന്‍റെ പരീക്ഷ കഴിഞ്ഞില്ലല്ലൊ.’ഹ്മ്. അങ്ങനൊന്നുണ്ടല്ലെ.,
എന്നാ പരീക്ഷ കഴിഞ്ഞിട്ട് ദച്ചു അങ്ങോട്ട് വന്നോട്ടെ.ചിലപ്പോള്‍ നിന്‍റെ അമ്മ സമ്മതിക്കില്ല.,
താലി കെട്ട് കഴിയാതെ കൊണ്ട് പോകേണ്ടെന്നൊക്കെ പറയും .,അതൊന്നും നീ കാര്യാക്കേണ്ട.,

താലികെട്ടിലും മിന്നുകെട്ടിലുമൊന്നുമല്ല കാര്യം അവളിപ്പോള്‍ നിയമപരമായി നിന്‍റെ ഭാര്യയല്ലെ നിങ്ങള്‍ ഇപ്പൊ ജീവിതം ആസ്വദിക്കാതെ പിന്നെ എന്നേക്ക് മാറ്റി വെക്കാനാ.,,അപ്പന്‍ മക്കളുടെ എല്ലാ കാര്യത്തിനും സപ്പോര്‍ട്ടായി മുന്നില്‍ തന്നെ ഉണ്ടാകും
‘പ്രതീക്ഷിക്കാതെ വന്നതാണെങ്കിലും തിരിച്ച് പോകുന്നതിന് മുമ്പ് കുറച്ച് നാട്ടുക്കാരെയും ബന്ധുക്കാരെയും വിളിച്ച് താലി കെട്ട് നടത്തണമെന്ന് കരുതിയതാ. ദച്ചൂന്‍റെ പഠിത്തം കഴിഞ്ഞ് ജോലികിട്ടിയിട്ടെന്ന് പറഞ്ഞല്ലെ കല്ല്യാണം നീട്ടി വെച്ചത്
എന്‍റെ മനസ്സില്‍ അപ്പന്‍ എണീറ്റ് നടന്നിട്ട് കല്ല്യാണം നടത്തി ദച്ചൂനെയും കൊണ്ട് ലണ്ടനിലേക്ക് പോയി അവിടെ ജോലി നോക്കാമെന്നായിരുന്നു.,
    
പക്ഷെ ഇനിയിപ്പോള്‍ താലി കെട്ട് നടക്കില്ല.,അത് മാത്രം തല്‍ക്കാലത്തേക്ക് മാറ്റി വെച്ച് ദച്ചൂന്‍റെ പരീക്ഷ കഴിഞ്ഞ് അങ്ങോട്ട് കൊണ്ട് പോയി അവിടൊരു ജോലി തരപ്പെടുത്തി കൊടുക്കണം. അവള് പണ്ടെ പറയുന്നതാ സ്വന്തമായി ജോലി കിട്ടിയിട്ട് കല്ല്യാണം മതിയെന്ന്‌. സാഹചര്യങ്ങള്‍ കാരണം അതിന് മുമ്പെ പലതും നടന്നു അതാകും വിധി.,,നന്ദു ഒന്ന് നിശ്വസിച്ചു.’അതിനിപ്പോള്‍ എന്നാടാ.,പ്രേമിച്ച പെണ്ണിനെ കുറച്ച് നേരത്തെയങ് സ്വന്തമാക്കാന്‍ പറ്റിയില്ലെ. നിന്നെ പോലെ സ്നേഹിച്ച പെണ്ണിനെ കിഡ്നാപ്പ് ചെയ്ത് ഭാര്യയാക്കിയ വേറെ ആരുണ്ട് ഈ ലോകത്ത്.,,

അപ്പന്‍ പൊട്ടി ചിരിച്ചഎല്ലാം അപ്പന്‍റെ അകമഴിഞ്ഞ സപ്പോര്‍ട്ട് ഇങ്ങനെ മക്കളെ കുരുത്തകേടിന് കൂട്ട് നില്‍ക്കുന്ന അപ്പനും വേറെയുണ്ടാകില്ല.,,നന്ദുവും ചിരിച്ചുഅതാണ് ഈ ജോണ്‍ മാത്യു.,
എനിക്കെന്‍റെ കുടുംബത്തിന്‍റെ സന്തോഷം തന്നെയാ വലുത്.,, അപ്പന്‍ പറഞ്ഞതും നന്ദു അഭിമാനത്തോടെ അപ്പനെ നോക്കി കുറച്ച് സമയം കൂടെ പുറത്ത് അപ്പന്‍റെ കൂടെ ചെലവഴിച്ച് അപ്പനെ അകത്ത് മുറിയില്‍ കൊണ്ട് കിടത്തകൂടുതല്‍ സമയം അപ്പന് ഇരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല’നന്ദൂ.. ദച്ചൂനെ വിളിച്ച് കഴിക്കാന്‍ കൊടുക്ക്.,വേദനയുടെ കൂടെ വിശപ്പും കൂടെ താങ്ങാന്‍ പറ്റില്ല.,

അമ്മ ഒരു പ്ലേറ്റില്‍ അപ്പമെടുത്ത് നന്ദൂന്‍റെ കൈയ്യില്‍ കൊടുത്തു.’നില്‍ക്ക് നീയും കഴിച്ചില്ലല്ലൊ
നിനക്കുളളതും കൂടെ തരാം., അമ്മ നന്ദൂന് കഴിക്കാനുള്ള അപ്പം കൂടെ പ്ലേറ്റിലിട്ട് കൊടുത്തു നന്ദു ഒരു കൈയ്യില്‍ അപ്പവും മറു കൈയ്യില്‍ കറിയും പിടിച്ച് മുകളിലേക്ക് കയറാന്‍ നിന്നു’അമ്മാ ചായ ഇല്ലെ ?നന്ദു തിരിഞ്ഞ് നോക്കി.എല്ലാം കൂടെ നീയെങ്ങനെ കൊണ്ട് പോകും.,ഞാന്‍ കൊണ്ട് തന്നേക്കാം. അമ്മ ചായ എടുത്ത് നന്ദൂന്‍റൊപ്പം മുകളിലേക്ക് കയറാന്‍ നിന്നപ്പോയാണ് അമ്മയുടെ ഫോണടിച്ചത്

”നീ ചെല്ല് നന്ദൂ..ഞാന്‍ ആരാ വിളിക്കുന്നതെന്ന് നോക്കീട്ട് വരാം.,,അമ്മ ഫോണെടുക്കാന്‍ പോയി
ഹാ അപ്പു മോളാണല്ലൊ.,,അമ്മ ഫോണിലേക്ക് നോക്കി പറഞ്ഞതും നന്ദു കയറിയ കോണി പടികള്‍ തിരിച്ചിറങ്ങി അമ്മയുടെ അടുത്തേക്ക് ചെന്നു’ആരാന്ന്.,, നന്ദു ഉറപ്പിക്കാനായി ചോദിച്ച’നിന്‍റെ കൂട്ടുക്കാരി എന്‍റെ അപ്പു മോള്.,അമ്മ ആവേശത്തോടെ ഫോണെടുത്തു
നന്ദു അര്‍പ്പണ എന്താകും പറയുന്നതെന്നറിയാനായി കൈയ്യിലെ പാത്രമെല്ലാം അവിടെ വെച്ച് അമ്മയുടെ അടുത്ത് ചുറ്റി തിരിഞ്ഞ് നിന്നു

             *(തുടരും..)*