രചന – ശംസിയ ഫൈസൽ
അര്‍പ്പണയുടെ സമാധാനം തല്ലിക്കെടുത്തുന്ന വാക്കുകള്‍ നന്ദൂനില്‍ നിന്ന് കേട്ട ഷോക്കിലായിരുന്നവള്‍
അതവളിലെ പ്രതീക്ഷയെ ഇല്ലാതാക്കാന്‍ കെല്‍പുണ്ടായിരുന്നു
”ഇതൊക്കെ ഇന്നലത്തോടെ ഞാനും ദച്ചുവും സംസാരിച്ച് എല്ലാം ക്ലിയറാക്കി .,
ഞങ്ങളിനി ഒരിക്കലും പിരിയില്ല പണ്ടത്തേക്കാള്‍ കൂടുതല്‍ സ്ട്രോങായി പ്രണയിച്ച് ജീവിക്കും.,,
നിനക്കും ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാ ഇഷ്ടമെന്നറിയാം .,
ഇനിയൊന്ന് സമാധാനത്തോടെ ജീവിച്ച് തുടങ്ങണം
നന്ദു അപ്പൂന് മറുപടി കൊടുത്ത് അവളെ ഒന്ന് നോക്കി
”ഒാ..ഹ് ഇപ്പോ എങ്കിലും രണ്ടാള്‍ക്കും നല്ല ബുദ്ധി തോന്നിയല്ലോ
ഞാന്‍ എന്തായാലും നല്ല ഹാപ്പിയാണ്
എനിക്ക് തിരിച്ച് പോകുന്നതിന് മുന്നെ ഇങ്ങനൊരു സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ പറ്റിയല്ലോ ,,
അപ്പു തന്‍റെ ഉള്ളിലെ അമര്‍ഷം കടിച്ച് പിടിച്ച് പുറത്ത് സന്തോഷം അഭിനയിച്ച് കൊണ്ട് നന്ദൂനെ നോക്കി
നന്ദുവും ചിരിച്ചെന്ന് വരുത്തി
” അ..അല്ല ദച്ചു നിന്നെ മുമ്പ് ബ്രേക്കപ്പ് ചെയ്യാന്‍ കാരണം എന്താന്ന് നിന്നോട് തുറന്ന് പറഞ്ഞോ ?
ഇത് ചോദിക്കുമ്പോ അപ്പൂന്‍റെ നെഞ്ചൊന്ന് കാളി
നന്ദൂന്‍റെ മറുപടി അറിയാനായി അപ്പു കാതോര്‍ത്തു
”ദച്ചു എന്നേ വേണ്ട എന്ന ഡിസിഷന്‍ എടുക്കാന്‍ തന്നെ കാരണം അവള്‍ക്കുണ്ടായ ഒരു തെറ്റ് ധാരണയാണ്.,
അത് ഞങ്ങള്‍ക്കിടയില്‍ മൂന്നമത് ഒരാള്‍ കളിച്ചതാ.,
അതിനെ കുറിച്ചൊന്നും എനിക്കിനി
അറിയേണ്ട ആവിശ്യമില്ല
ബട്ട് ഇനി ആരെങ്കിലും ഞങ്ങള്‍ക്കിടയിലേക്ക് എന്തെങ്കിലും പ്രശ്നമായി വന്നാല്‍ അവര് ആരായാലും പിന്നെ ഭൂമിയുടെ മടിത്തട്ടില്‍ എന്നത്തേക്കുമായി ഞാനൊന്ന് ഉറക്കും.,,
എണീക്കാന്‍ പറ്റാത്ത അവസാന ഉറക്കം
ഇത് പറയുമ്പോള്‍ നന്ദൂന്‍റെ മുഖത്തെ ഭാവം അപ്പൂനെ ഭയപ്പെടുത്തി
അവള്‍ ഉമിനീരിറക്കി അവനെ നോക്കി കഷ്ടപ്പെട്ടൊന്ന് ചിരിച്ചു
”അത് ശെരിയാ നന്ദൂ.
നിങ്ങളെ ജീവിതം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആരായാലും വെറുതെ വിടരുത്.,,
അപ്പു അത് പറയുമ്പോ അവള്‍ക്ക് വല്ലാത്ത പേടി തോന്നി
നന്ദു എങ്ങാനും എല്ലാം അറിഞ്ഞാലുള്ള അവസ്ഥ അവളെ ഭയപ്പെടുത്തി
എങ്കിലും ദച്ചു തുറന്ന് പറയില്ലെന്ന വിശ്വാസം അര്‍പ്പണക്കുണ്ടായിരുന്നു
എന്നാല്‍ നന്ദൂന്‍റെ മനസ്സാകെ കലങ്ങി മറിയുന്നുണ്ടായിരുന്നു അപ്പൂനോട് പറഞ്ഞ കള്ളങ്ങളാണെന്ന് അവനെ തന്നെ അവന്‍
ഒാര്‍മപ്പെടുത്തി
ദച്ചു എന്ന് തന്‍റെ പഴയ ദച്ചു ആയി മാറുമെന്ന് അവനറിയില്ലായിരുന്നു
തങ്ങള്‍ക്കിടയില്‍ സംഭവിച്ചത് എന്താണെന്ന് പോലും അറിയാതെ
അവള്‍ക്ക് ഇഷ്ടപ്പെടാത്ത ജീവിതം നിര്‍ബന്ധിച്ച് തെരഞ്ഞെടുപ്പിച്ച് തന്‍റെ സ്വാര്‍ത്ഥതക്ക് വേണ്ടി അവളെ ബലിയാടാക്കിയോ എന്നവനെ അലട്ടി കൊണ്ടിരുന്നു
താന്‍ ചെയ്തതെല്ലാം അബദ്ധമായോ എന്നവന്‍ ചിന്തിക്കാതിരുന്നില്ല
വെറുമൊരു കിഡ്നാപ്പിംങിലൂടെ അവള്‍ തന്നെ തിരിച്ച് വീണ്ടും സ്നേഹിക്കുമെന്നത് എത്ര മണ്ടത്തരമാണ്
നന്ദൂന്‍റെ മനസ്സാകെ നീറുന്നത് ആരും അറിയുന്നുണ്ടായിരുന്നില്ല
അല്ലെങ്കിലും പുറത്ത് ചിരിച്ച് നടക്കുന്നവന്‍റെ ഉള്ള് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയില്ല
അവര് നടന്ന് നടന്ന് വീട്ടിലെത്തിയപ്പൊ സന്ധ്യ ആയിട്ടുണ്ടായിരുന്നു
ഇരുണ്ട ആകാശത്ത് ചന്ദ്രക്കല പുഞ്ചിരി തൂകി നില്‍പുണ്ടായിരുന്നു
കൂട്ടിന് നക്ഷത്ര മുത്തുകളും തിളങ്ങി നില്‍പുണ്ട്
വീടെത്തിയ മനു നേരെ പുറത്തെ കുളിമുറിയിലേക്ക് കുളിക്കാന്‍ കയറി
അപ്പു അകത്തേക്ക് കയറി നന്ദൂന്‍റെ അമ്മയുടെ അടുത്തേക്ക് പോകുന്നത് കണ്ട് ദച്ചു വേഗം അവളെ റൂമിലേക്ക് ചെന്ന് അത്യാവിശ്യം വേണ്ട സാധനങ്ങള്‍ എടുത്ത് കബോഡെല്ലാം പൂട്ടി നന്ദൂന്‍റെ റൂമിലേക്ക് സ്റ്റെയര്‍ കയറി പോയി
മുറിയിലെത്തിയപ്പോ അവിടെ നന്ദു ഇരിപ്പുണ്ടായിരുന്നു
ദച്ചു അവനെ നോക്കാതെ അവളെ സാധനങ്ങളെല്ലാം അവന്‍റെ കബോഡ് തുറന്ന് അതിലേക്ക് വെച്ചു
നന്ദു അവളെന്താ ചെയ്യുന്നതറിയാതെ ദച്ചൂനെ തന്നെ നോക്കി നിന്നു
”നീയെന്താ ദച്ചൂ ഈ കാണിക്കുന്നെ ?
നന്ദു ദച്ചൂന്‍റെ അടുത്തേക്ക് എണീറ്റ് വന്നു
കൂട്ടിന് നക്ഷത്ര മുത്തുകളും തിളങ്ങി നില്‍പുണ്ട്
വീടെത്തിയ മനു നേരെ പുറത്തെ കുളിമുറിയിലേക്ക് കുളിക്കാന്‍ കയറി
അപ്പു അകത്തേക്ക് കയറി നന്ദൂന്‍റെ അമ്മയുടെ അടുത്തേക്ക് പോകുന്നത് കണ്ട് ദച്ചു വേഗം അവളെ റൂമിലേക്ക് ചെന്ന് അത്യാവിശ്യം വേണ്ട സാധനങ്ങള്‍ എടുത്ത് കബോഡെല്ലാം പൂട്ടി നന്ദൂന്‍റെ റൂമിലേക്ക് സ്റ്റെയര്‍ കയറി പോയി
മുറിയിലെത്തിയപ്പോ അവിടെ നന്ദു ഇരിപ്പുണ്ടായിരുന്നു
ദച്ചു അവനെ നോക്കാതെ അവളെ സാധനങ്ങളെല്ലാം അവന്‍റെ കബോഡ് തുറന്ന് അതിലേക്ക് വെച്ചു
നന്ദു അവളെന്താ ചെയ്യുന്നതറിയാതെ ദച്ചൂനെ തന്നെ നോക്കി നിന്നു
”നീയെന്താ ദച്ചൂ ഈ കാണിക്കുന്നെ ?
നന്ദു ദച്ചൂന്‍റെ അടുത്തേക്ക് എണീറ്റ് വന്നു
”എന്താ തനിക്ക് കണ്ണ് കാണുന്നില്ലെ ?
ദച്ചു തിരിച്ച് ചോദിച്ച് അവളെ സാധനങ്ങള്‍ കബോഡില്‍ വെച്ച് ഡോറടച്ച് ലോക്ക് പൂട്ടി
”കണ്ണ് കാണുന്നത് കൊണ്ടല്ലെ ദച്ചൂസേ ചോദിച്ചെ.,
നിന്‍റെ സാധനങ്ങള്‍ സാധാരണ ഇവിടെ വെക്കാറില്ലല്ലോ അത് കൊണ്ട് ചോദിച്ച് പോയതാണെ.,,
നന്ദു ദച്ചൂനെ നോക്കി
”എന്നാ ഇനി കേട്ടോ ഞാനിന്ന് ഇവിടെയാണ് കിടക്കുന്നത്
സോ എന്‍റെ സാധനങ്ങള്‍ ഇവിടെ വെക്കുന്നു.,,
നന്ദേട്ടന് ബുദ്ധിമുട്ടാണേല് ഞാന്‍ താഴെ റൂമിലേക്ക് തന്നെ പോയേക്കാം.,,
ദച്ചു ഇങ്ങനെ പറഞ്ഞ് തിരിഞ്ഞതും നന്ദു അവളെ പിടിച്ച് വെച്ചു
”ഹേയ് എനിക്കെന്ത് ബുദ്ധിമുട്ട് എനിക്കെന്‍റെ ഭാര്യ കൂടെ ഉള്ളത് തന്നെയാ ഇഷ്ടം.,,
നന്ദു ദച്ചൂന്‍റെ കവിളിലൊന്ന് പിച്ചി
”ഹ്മ്..,,
ദച്ചു ഒന്ന് മൂളി പുറത്തേക്ക് പോകാന്‍ നിന്നതും നന്ദു അവളെ പിടിച്ച് വെച്ചു
”ഹാ.. അങ്ങനെ അങ് പോകല്ലെ എന്ത് പറ്റി എന്‍റെ ഭാര്യക്ക് പെട്ടന്നൊരു മാറ്റം
ഇന്നലെ എന്‍റെ കരവലയത്തില്‍ ഉറങ്ങിയപ്പൊ ഇനിയെന്നും എന്‍റെ നെഞ്ചോട് ചേര്‍ന്ന് കിടക്കാന്‍ തോന്നിയല്ലെ കള്ളീ..,,
നന്ദു ദച്ചൂനെ നോക്കി കണ്ണിറുക്കി
”അയ്യടാ അതൊന്നുമല്ല അമ്മ പറഞ്ഞത് കൊണ്ടാ,,
ദച്ചു നന്ദൂന്‍റെ മുഖം കണ്ട് ചിരി കടിച്ച് പിടിച്ച് പറഞ്ഞു
”അമ്മയോ ?
അമ്മ ഇനി മുതല്‍ എന്‍റെ കൂടെ കിടന്നാ മതിയെന്ന് പറഞ്ഞോ ?
പാവം എന്നോടുള്ള സ്നേഹം കൊണ്ടാ.,,
നന്ദു സന്തോഷത്തോടെ അമ്മയെ ഒാര്‍ത്തു
”തന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.,
ആ മറ്റെ പെണ്ണ് പോകുന്ന വരെ മാത്രം അമ്മ ഇവിടെ നന്ദേട്ടന്‍റെ കൂടെ കിടക്കാനാ പറഞ്ഞെ.,
ദച്ചു പറഞ്ഞതും നന്ദു ഫ്യൂസ് പോയ പോലെ അവളെ നോക്കി
”മറ്റെ പെണ്ണോ അതാര് അപ്പുവോ ?
അവളെ ബോധിപ്പിക്കാനാണോ നിന്നെ ഇവിടെ കിടത്തുന്നെ.,,
നന്ദു നിരാശയോടെ ചോദിച്ചു
”അങ്ങനേയും വേണെല് പറയാം.,
എന്താ നന്ദേട്ടന് സങ്കടായോ ?
വേണേല് ഞാന്‍ അമ്മേടെ കൂടെ കിടന്നോളാം.,,
ദച്ചു നന്ദൂനെ ചൂഴ്ന്ന് നോക്കി
”ന്‍റെ പൊണ്ടാട്ടീടെ ഒരു കാര്യം നീ ഇവിടെ തന്നെ കിടന്നോന്നെ ഇത് നിന്‍റേയും കൂടെ റൂമല്ലെ.
ഇങ് വന്നെ ഞാനൊരു കാര്യം ചോദിക്കട്ടെ.,,
നന്ദു ദച്ചൂനെ പിടിച്ച് കട്ടിലില്‍ ഇരുത്തി
”ദച്ചൂ…,,
നന്ദു ദച്ചൂന്‍റെ കൈ അവന്‍റെ കൈക്കുള്ളിലാക്കി വിളിച്ചു
”ഹ്മ്..,, പറ.,,
ദച്ചു എങ്ങോ നോക്കി
”ദക്ഷാ ഞാന്‍ സംസാരിക്കുമ്പോ എന്‍റെ മുഖത്തേക്ക് നോക്കണം അല്ലാതെ മനുഷ്യനെ ഒരുമാതിരി പൊട്ടനാക്കുന്ന പോലെ .,,
നന്ദൂന് ദച്ചൂന്‍റെ പ്രവര്‍ത്തി ദേഷ്യം പിടിപ്പിക്കുന്നതായിരുന്നു
”അതിന് എനിക്ക് തന്‍റെ മുഖത്തേക്ക് നോക്കാന്‍ തോന്നണ്ടെ.,,
ദച്ചു മറുപടി പറഞ്ഞത് കേട്ട് നന്ദൂന്‍റെ ദേഷ്യം ഇരട്ടിച്ചു
നന്ദു തന്‍റെ കൈക്കുള്ളിലുള്ള ദച്ചൂന്‍റെ കൈയ്യിനെ കുടഞ്ഞ് മാറ്റി
”എന്താടീ നിനക്ക് ഹേ
നിന്‍റെ താളത്തിനൊത്ത് തുള്ളുന്ന പട്ടിയല്ല ഞാന്‍
നിനക്കെന്‍റെ മുഖത്തേക്ക് നോക്കാന്‍ തോന്നുന്നില്ല അല്ലെ ഇതേ മുഖത്തേക്ക് നീ കണ്ണെടുക്കാതെ പ്രണയത്തോടെ നോക്കിയൊരു കാലമുണ്ടായിരുന്നു
ആ പഴയ അഭിനന്ദ് തന്നെയാ ഇപ്പോയും .,
അന്നെന്‍റെ മുന്നില്‍ ഒരു ദക്ഷ രവീന്ദ്രന്‍ ഉണ്ടായിരുന്നു നിഷ്ങ്കമായൊരു പാവം ദക്ഷ
അതില്‍ നിന്ന് നീ ഒരുപാട് മാറി ദച്ചൂ..
നിനക്കിത് എന്താ പറ്റിയെ ,
ഒരു പൊട്ടനെ പോലെ ഞാനത്ര തവണ നിന്നോട് കെഞ്ചി ചോദിക്കുന്നു
നിനക്ക് വന്ന മാറ്റത്തിന്‍റെ കാരണം ഒന്ന് പറഞ്ഞാലെന്താ ദച്ചൂ..,,
നന്ദൂന്‍റെ ശബ്ദം ഒന്നിടറി
എന്നിട്ടും ദച്ചു ഒന്നും മിണ്ടിയില്ല
”നിന്‍റെ ഈ മൗനമാണ് എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത്
നിനക്കിഷ്ടമില്ലാത്ത ജീവിതം ഇങ്ങനെ കഷ്ടപ്പെട്ട് ജീവിക്കേണ്ട ആവിശ്യമില്ല.,
നിനക്ക് വേണമെങ്കില്‍ ഇവിടെന്ന് ഇറങ്ങി പോകാം പക്ഷെ അതിന് മുമ്പ് എനിക്കെല്ലാം അറിഞ്ഞെ പറ്റൂ..,,
പറയാതെ നീയിവിടെന്ന് പോകില്ല ദച്ചൂ.,
നന്ദു ദച്ചൂന്‍റെ തോളില്‍ പിടിച്ച് കുലുക്കി
”എനിക്ക് തുറന്ന് പറയാന്‍ താല്‍പര്യമില്ലാത്ത കാര്യം ഇങ്ങനെ ചോദിച്ച് ശല്യപ്പെടുത്തിയിട്ട് കാര്യമില്ല നന്ദേട്ടാ.
നിങ്ങള്‍ പഴയ അഭിനന്ദാണെങ്കില്‍ ഞാനും ഇപ്പോയും പഴയ ദക്ഷ തന്നെയാ.,
സാഹചര്യങ്ങള്‍ മനുഷ്യനില്‍ ചില മാറ്റങ്ങള്‍ വരുത്തും ആ മാറ്റം മാത്രമെ എന്നിലൊള്ളു .,
അത് തിരുത്താന്‍ സമയം ആകുമ്പോ ഞാന്‍ തന്നെ തിരുത്തും അത് വരെ നന്ദേട്ടന്‍ കാത്തിരുന്നെ പറ്റൂ..,,
ദച്ചു നന്ദൂനെ നോക്കി ഖേദത്തോടെ പറഞ്ഞു
”എത്രക്കാലം കാത്തരിക്കേണ്ടി വരും എന്നെ കുഴിയിലേക്ക് എടുക്കുന്ന വരെ ആകും.,,
നന്ദു അമര്‍ഷത്തോടെ പിറു പിറുത്തു
”എനിക്ക് കുറച്ച് സമയം വേണം നന്ദേട്ടാ.
എനിക്കിങ്ങനെ പ്രഷര്‍ തരല്ലെ.
അല്ലെങ്കിലെ മനുഷ്യന്‍ ഭ്രാന്ത് പിടിച്ച് നില്‍ക്കാണ്.,,
ദച്ചു ഇതും പറഞ്ഞ് ബെഡില്‍
നിന്നെണീറ്റു
”പഴയ ദച്ചു തന്നെ ആണെന്നല്ലെ നീയിപ്പോള്‍ പറഞ്ഞത്
പഴയ ദച്ചൂന് എന്തെങ്കിലും സങ്കടമോ ദേഷ്യവോ ടെന്‍ഷനോ വന്നാല്‍ എന്‍റെ അടുത്ത് നല്ല സ്വീറ്റായുള്ള മരുന്ന് സ്റ്റോക്കുണ്ടാകാറുണ്ട് അത് കൊടുക്കാറാണ് പതിവ്
അതിപ്പോ നിനക്ക് തന്നാല്‍ കൊള്ളാമെന്നുണ്ട്.,
എന്താ എന്‍റെ ഭാര്യേടെ അഭിപ്രായം,,
നന്ദു കള്ളച്ചിരിയോടെ ദച്ചൂന്‍റെ അടുത്തേക്ക് എണീറ്റ് ചെന്നതും ദച്ചു തറഞ്ഞ് നിന്നു
ഇത്ര സമയം ഇമോഷണലായി നിന്ന നന്ദുവില്‍ നിന്ന് ഇങ്ങനൊരു നീക്കം ദച്ചു പ്രതീക്ഷിച്ചിരുന്നില്ല
” ദേ നന്ദേട്ടാ കളിക്കല്ലെ..,,
നന്ദു തന്‍റെ അടുത്തേക്ക് വരുന്നത് കണ്ട് ദച്ചു ബാല്‍ക്കണിയിലേക്ക് ഒാടാന്‍ നിന്നതും നന്ദു അവളെ ടോപ്പില്‍ പിടിച്ച് വലിച്ച് അവനോട് ചേര്‍ത്തു
*(തുടരും..)*

by