23/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 05

രചന – ഷംസിയ ഫൈസൽ

ആകെ ആശയകുഴപ്പത്തില്‍ നില്‍ക്കുമ്പോയാണ് ഗേറ്റ് തുറന്ന് വീട്ട്മുറ്റത്തേക്ക് കാലുറക്കാതെ നടന്ന് വരുന്ന അഭിനന്ദിനെ ദച്ചു കണ്ടത് ആ കാഴ്ച്ച കണ്ടവള്‍ കൈയ്യിലെ മുറിവ് പോലും മറന്ന് ബാല്‍ക്കണി വഴി താഴെ സണ്‍സൈഡിലേക്ക് ചാടി അവിടെനിന്ന് ഇനി എങ്ങനെ താഴേക്കിറങ്ങും എന്നറിയാതെ അവളാകെ പെട്ട് പോയിരുന്നു അവളവനെ ഒന്ന് നോക്കി അഭിനന്ദ് സിറ്റ് ഒൗട്ടിലേക്ക് കയറാന്‍ നില്‍ക്കാണ് അവനെങ്ങാനും ബെല്ലടിച്ചാല്‍ തീര്‍ന്നു അവള്‍ പരിഭ്രമത്തോടെ എങ്ങനെ എങ്കിലും താഴേക്കിറങ്ങാന്‍ നോക്കുമ്പോയാണ് വീടിനോട് ചേര്‍ന്നുള്ള പേരമരം അവള്‍ക്ക് ഒാര്‍മ വന്നത് ദച്ചു പതിയെ ആ സൈഡിലേക്ക് നീങ്ങി പേരമരത്തിലേക്ക് കാല്‍ വെച്ച് ചില്ലയില്‍ പിടിച്ച് മരത്തിലേക്ക് കയറി കുറച്ച് കഷ്ടപ്പെട്ടാണേലും അവള്‍ മരത്തില്‍ നിന്ന് ഒാരോ ചില്ലയിലേക്കും ഇറങ്ങി അവസാന ചില്ലയില്‍ നിന്ന് താഴേക്ക് ചാടി നിലത്ത് ചന്തി കുത്തിവീണതും മുറിവ് പറ്റിയ കൈ താഴെ തട്ടി ചോര പൊടിഞ്ഞു

വേദന ഒന്നും കാര്യമാക്കാതെ സിറ്റ് ഒൗട്ടിന്‍റെ ഭാഗത്തേക്കോടി അവിടെ അഭിനന്ദ് സ്റ്റെപ്പില്‍ ഇരുപ്പുണ്ടായിരുന്നു ”ദച്ചൂ…,,നന്ദേട്ടന്‍റെ ദച്ച്യൂട്ടി വന്നോ?..,, അവളെ കണ്ട മാത്രയില്‍ അവന്‍ ആവേശത്തോടെ എണീറ്റതും ബാലന്‍സ് തെറ്റി വീഴാന്‍ പോയി ദച്ചു വേഗം അവനെ നേരെ നിര്‍ത്തി ”ദച്ചൂ..,, അഭിനന്ദ് അവളെ കവിളോട് കൈ ചേര്‍ക്കാന്‍ നിന്നതും അവന്‍റെ കൈ തട്ടിമാറ്റി അവന്‍റെ അരയിലൂടെ കൈയ്യിട്ട് തന്നോട് ചേര്‍ത്തു ”മിണ്ടാതെ എന്‍റെ കൂടെ വന്നോണം.,, ദച്ചു ശബ്ദം താഴ്ത്തി ഗൗരവത്തോടെ പറഞ്ഞതും അഭിനന്ദ് ചൂണ്ട് വിരല്‍ ചുണ്ടില്‍ വെച്ച് മിണ്ടാതെ നിന്നു അവള്‍ അവനെ കൊണ്ട് വീടിന്‍റെ പുറകിലേക്ക് പോയതും അവന്‍ അവളെ തോളിലൂടെ കൈയ്യിട്ട് അവളെ കൂടെ നടന്നു വീടിന്‍റെ പിറകിലായുള്ള വിറക്പുരയുടെ ബാക്കിലായി അവനെ കൊണ്ട് നിര്‍ത്തി അവള്‍ മാറി നിന്ന് കൈ കെട്ടിനിന്നു രാത്രി ആയതിനാല്‍ അവനെ ശെരിക്ക് കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല ”ഡോ..,,പാതിരാക്ക് മൂക്കറ്റം കള്ളും കുടിച്ച് എന്നെ മെനക്കെടുത്താന്‍ ഇങ്ങോട്ട് വന്നതെന്തിനാ?..,, ദച്ചു പല്ല് കടിച്ച് പിടിച്ച് ദേഷ്യത്തോടെ അവനോട് ചോദിച്ചു എന്നാ മറുപടി ഒന്നും പറയാതെ ഫോണെടുത്ത് ഫ്ലാഷ് ലൈറ്റ് ഒാണാക്കി മതിലില്‍ വച്ചു.

”ദച്ചൂ..,,രാത്രിയിലും നീ എന്ത് സുന്ദരിയാ..,, അവനവളെ കവിളില്‍ പിച്ചി ”പോടാ പട്ടി.,കള്ളും കുടിച്ച് വെളിവില്ലാതെ ഒാരോന്ന് പറഞ്ഞ് നില്‍ക്കാതെ ആരേലും കാണുന്നതിന് മുന്നെ ഒന്ന് പോയി തരാവോ..,, അവള്‍ അഭിനന്ദിന് നേരെ കൈ കൂപ്പി ”ന്‍റെ ദച്ചൂനിപ്പോ നന്ദേട്ടനൊരു ശല്യം ആയല്ലെ., നമ്മള്‍ ഒരുമിച്ച് കണ്ട സ്വപ്നങ്ങളെല്ലാം വെറും പാഴ്സ്വപ്നങ്ങളായി പോയോ ദച്ചൂ?.,, അഭിനന്ദ് അവളെ മുഖം കൈയ്യിലെടുത്ത് ഇടര്‍ച്ചയോടെ ചോദിച്ചു ”നന്ദൂ..,,പ്ലീസ് ഒന്ന് പോ..നീയിപ്പോ ഫിറ്റാണ് നമുക്ക് നാളെ സംസാരിക്കാം.,, അവളെ കണ്ണും എന്തെന്നറിയാതെ നിറഞ്ഞിരുന്നു ”ഞാന്‍ കുറച്ച് മദ്യം കഴിച്ചിട്ടുണ്ടെന്ന് സത്യാണ്., പക്ഷെ ഞാന്‍ ഫിറ്റൊന്നുമല്ല., എനിക്ക് നീയില്ലാതെ പറ്റുന്നില്ല ദച്ചൂ..,, പറ എന്താണ് എന്‍റെ ദച്ചൂട്ടിക്ക് പറ്റിയത്., എന്തായാലും എന്നോട് തുറന്ന് പറ ദച്ചൂ..,, അവന്‍റെ നിറഞ്ഞ് വരുന്ന കണ്ണുനീരിന് അവളെ ജീവനോടെ കൊല്ലാനുള്ള ശക്തിയുണ്ടായിരുന്നു ദച്ചു അവളെ മുഖത്ത് നിന്ന് അവന്‍റെ കൈ മാറ്റി ”നന്ദേട്ടന്‍ ഇപ്പൊ പോ., നമ്മുക്ക് എന്തായാലും നാളെ സംസാരിക്കാം.,,

അവള്‍ അവനില്‍ നിന്നകന്ന് മാറി ”സത്യം ചെയ്യ് എന്നെ പറ്റിക്കോ.,, കൊച്ച് കുഞ്ഞുങ്ങളെ പോലെ അവന്‍ ചോദിച്ചതും അവളവന്‍റെ കൈയ്യില്‍ സത്യം വെച്ചു ”ഒാക്കെ ഞാന്‍ പോകാണ്., അതിന് മുന്നെ.,, അവന്‍ ദച്ചൂനെ വലിച്ചടുപ്പിച്ച് അവളെ നെറ്റിയില്‍ ചുണ്ട് ചേര്‍ത്തു അവളെ മേലാകെ തരിപ്പ് കയറി രണ്ട് വര്‍ഷത്തിന് ശേഷമുള്ള ചുംബനത്തില്‍ അവള്‍ സ്വയം മറന്ന് പോയിരുന്നു പെട്ടന്ന് സ്വബോധത്തിലേക്ക് തിരിച്ച് വന്നപ്പോയേക്കും അവന്‍ നടന്ന് തുടങ്ങിയിരുന്നു കുടിച്ചിട്ടുള്ളതിനാല്‍ അവന് ശെരിക്ക് നടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല അവള്‍ അവനെ സഹായിച്ച് റോഡിലേക്കെ് ആക്കി കൊടുത്തു റോഡിലായി നിര്‍ത്തിയിട്ട അവന്‍റെ ബൈക്കിലേക്കവന്‍ കയറിയിരുന്നു ”ഈ അവസ്ഥയില്‍ ബൈക്കോടിച്ചാണോ പോകുന്നെ?., അവന്‍റെ അടുത്തേക്ക് വന്നവള്‍ ചോദിച്ചു ”ഇങ്ങോട്ട് വന്നതും ഇതില് തന്നെയാണ് ദച്ചൂ..,, അവന്‍ കീ തിരിച്ച് വണ്ടി സ്റ്റാര്‍ട്ടാക്കി ”ശ്രദ്ധിച്ച് പോണം.,, വീടെത്തിയിട്ട് എനിക്ക് മെസ്സേജയക്കണം.,,

അവളവനെ നോക്കി പറഞ്ഞതും സ്ട്രീറ്റ് ലൈറ്റിന്‍റെ വെട്ടത്തില്‍ അവന്‍ അവളെ കണ്ണെടുക്കാതെ നോക്കി നിന്നു അവന്‍റെ നോട്ടത്തില്‍ അവളൊന്ന് പതറി ”മിസ്സ് യൂ.,, ഇത്ര മാത്രം പറഞ്ഞവന്‍ വണ്ടിയെടുത്ത് പോയി അവള്‍ ഒന്ന് നിശ്വസിച്ച് ചുറ്റും നോക്കി ഗേറ്റ് വഴി അകത്തേക്ക് കയറി മെല്ലെ ശബ്ദം ഉണ്ടാക്കാതെ ഗേറ്റടച്ചു ഇനി മുറിയിലെത്തുന്നതാണ് ടാസ്ക് പേരമരത്തിന്‍റെ അടുത്തേക്ക് നടന്ന് അതില്‍ പിടിച്ച് കയറാന്‍ നോക്കി മുറിവിലെ വേദന കൊണ്ട് അവള്‍ക്ക് കയറാന്‍ പറ്റുന്നുണ്ടായിരുന്നില്ല ദച്ചു നേരെ വിറക് പുരയില്‍ ചാരി വെച്ച കോണിയെടുത്ത് പണിപെട്ട് കൊണ്ട് വന്ന് വീടിനോട് ചേര്‍ത്ത് വെച്ചു കൂരാകൂരിരുട്ടില്‍ അല്പമെങ്കിലും ആശ്വാസം സ്ട്രീറ്റ് ലൈറ്റില്‍ നിന്ന് വരുന്ന വെളിച്ചമായിരുന്നു രാത്രിയിലെ നിശ്ശബ്ദതയും അതിന്‍റെ ഇടക്കുള്ള ജീവികളുടെ ഇരമ്പലും ദച്ചൂനെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു അവള്‍ ഒരുവിധത്തില്‍ കോണിവഴി സണ്‍സൈഡിലേക്ക് കയറി അവളെ മുറിക്ക് നേരെ നടന്ന് ബാല്‍ക്കണിയിലേക്ക് പിടിച്ച് കയറി

ബാല്‍ക്കണി വഴി മുറിയിലേക്ക് കടന്ന് ബാല്‍ക്കണിയുടെ ഡോറടച്ച് ആശ്വാസത്തോടെ ബെഡിലേക്ക് വീണു ഇത് വരെ നടന്നതൊക്കെ അവളൊന്ന് റിവൈറ്റ് ചെയ്ത് നോക്കി മദ്യം കഴിക്കാത്തവനാണ് നന്ദു, മദ്യപിക്കുന്നവരെ കുറ്റം പറഞ്ഞ് നടക്കുന്നവന്‍ ഇന്ന് മദ്യപിച്ച് വന്നേക്കുന്നു അതോ ഇനി താന്‍ അവനില്‍ നിന്ന് വിട്ട്പോയതില്‍ പിന്നെ അവന്‍ സ്വയം നശിച്ച് കൊണ്ടിരിക്കാണോ ഇനിയിപ്പോ കള്ള് കുടിച്ച പോലെ അഭിനയിച്ചതാണെങ്കിലോ കാരണം അവന്‍ വളരെ വ്യക്തമായാണ് അവളോട് സംസാരിച്ചത് ദച്ചു ഉത്തരം കിട്ടാതെ തലയിണയില്‍ മുഖം അമര്‍ത്തി കിടന്നു അഭിനന്ദ് തന്നെ ചുംബിച്ചതോര്‍ത്ത് അവളെ മനസ്സിനെ വല്ലാതെ നീറ്റലുണ്ടാക്കി അവളോരോന്ന് ആലോചിച്ചിരുന്നപ്പോയാണ് അവളെ ഫോണ്‍ റിംങ് ചെയ്തത് ദച്ചു ചാടിയെണീറ്റ് ഫോണ്‍ തിരഞ്ഞു ബാല്‍ക്കണിയില്‍ നിന്ന് ഫോണ്‍ എടുക്കാന്‍ വിട്ട് പോയിരുന്നു അവള്‍ വേഗം ബാല്‍ക്കണിയുടെ ഡോര്‍ തുറന്ന് ഫോണ്‍ എടുത്തു കോള്‍ അറ്റന്‍റ് ചെയ്ത് ചെവിയോട് ചേര്‍ക്കുന്നതോടൊപ്പം ബാല്‍ക്കണിയുടെ ഡോറടച്ച് ലോക്ക് ചെയ്തു

”ദച്ചൂ..,,ഞാനിവിടെ വീട്ടില്‍ എത്തി., നാളെ കാണണം എവിടെ വരണമെന്ന് നിനക്ക് തീരുമാനിക്കാം.,, എനിക്ക് ലൊക്കേഷന്‍ അയച്ചാല്‍ മതി., ഗുഡ് നൈറ്റ്.,, അവളെ മറുപടി പോലും കാത്ത് നില്‍ക്കാതെ അവന്‍ ഫോണ്‍ കട്ട് ചെയ്തിരുന്നു നാളെ അവനെ കണ്ട് സംസാരിച്ചെ പറ്റൂ..,, പക്ഷെ എവിടെ വെച്ച് നാളെത്തോടെ അഭിനന്ദ് എന്ന അദ്ധ്യായം തന്‍റെ ലൈഫില്‍ നിന്ന് തുടച്ച് നീക്കണം ദച്ചു മനസ്സില്‍ ചിലതെല്ലാം ഉറപ്പിച്ച് ഉറങ്ങാനായി കണ്ണടച്ച് കിടന്നു രാവിലെ അലാറം അടിക്കുന്നത് കേട്ട് ദച്ചു കണ്ണ് തുറന്നു ഇന്ന് അമ്മയുടെ ചീത്ത കേള്‍ക്കാതെ അവളെണീറ്റ് ഫ്രഷായി താഴേക്ക് ചെന്നു കിച്ചണില്‍ അമ്മ ചായ ഉണ്ടാക്കുന്നത് കണ്ടതും അവള്‍ നേരെ മുറ്റത്തേക്കിറങ്ങി ചൂലെടുത്ത് മുറ്റം അടിച്ച് വരാന്‍ തുടങ്ങി ശബ്ദം കേട്ട് അമ്മ പുറത്തേക്കിറങ്ങി വന്നു പതിവില്ലാത്ത കാര്യങ്ങള്‍ കണ്ടതും അമ്മ അവളെ അന്തംവിട്ട് നോക്കി ”ഇത്ര നോക്കാന്‍ എന്തുവാ., മുറ്റം തൂക്കുന്നത് അമ്മ കണ്ടിട്ടില്ലെ.,, അമ്മേടെ നോട്ടം കണ്ടവള്‍ ചോദിച്ചു ”പലരും തൂക്കുന്നത് കണ്ടിട്ടുണ്ട്., പക്ഷെ എന്‍റെ കൊച്ച് ചെയ്യുന്നത് ആദ്യായിട്ട് കാണുവാ., അതും കൈയ്യിന് മുറിവ് പറ്റിയിട്ടും, എന്‍റെ ദേവ്യേ ഇതിന്‍റെ പിന്നിലുള്ള ഉദ്ദേശം നല്ലത് മാത്രം ആകണെ., എന്നെ മാത്രം കാത്തോളണെ.,, അമ്മ പ്രാര്‍ത്ഥിച്ച് ഉള്ളിലേക്ക് കയറി പോയി ”ലോകത്തെവിടേയും കാണില്ല ഇങ്ങനെ ഒരു പോരാളി., ഇതോടെ വംശനാശം ഉറപ്പാ.,,

അമ്മ പോകുന്നതും നോക്കി മുഖം വീര്‍പ്പിച്ചവള്‍ ബാക്കി മുറ്റം കൂടെ അടിച്ച് വാരി കൈയ്യും മുഖവും കഴുകി കിച്ചണ്‍ വഴി അകത്ത് കയറി ”ന്നാ പിടി ചൂട് ചായ.,, അമ്മ അവള്‍ക്ക് നേരെ ചായ നീട്ടിയതും അവളതും കൊണ്ട് പുറത്തേക്കിറങ്ങി ഊതി കുടിച്ചു പിന്നെ അകം കൂടെ അടിച്ച് വാരി മുകളിലേക്ക് പോയി കോളേജിലേക്കിടാനുള്ള ഡ്രസ്സെടുത്തിട്ട് താഴേക്ക് ചെന്നു ഇന്ന് അച്ഛന്‍റേയും അമ്മയുടേയും കൂടെ പ്രാഥല് കഴിച്ചു ”കണ്ടോടീ എന്‍റെ കുട്ടി ഇന്ന് മുതല്‍ പുതിയൊരാളായിരിക്കും.,, അച്ഛന്‍ അഭിമാനത്തോടെ പറഞ്ഞതും അവള്‍ വായിം തുറന്ന് അവരെ നോക്കി ”ഉറപ്പില്ലച്ഛാ.,നേരത്തെ ഉണര്‍ന്നാല്‍ ഉറപ്പായിട്ടും ഞാന്‍ നല്ലൊരു മകളായിരിക്കും., ദച്ചു ഇളിച്ചോണ്ട് പറഞ്ഞതും അച്ഛന്‍ ഫ്യൂസ് പോയപോലെ അവളെ നോക്കി ‘

‘പണ്ടാരോ പറയില്ലെ പട്ടീടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും നിവരില്ലെന്ന് അത് പോലെയാണ് നിങ്ങളെ പുന്നാര മകള്‍ നന്നാവുമെന്ന ഒരു പ്രതീക്ഷയും വേണ്ട.,, അമ്മ ചിരിച്ചതും ദച്ചു അമ്മയെ ചുണ്ട് ചുളുക്കി നോക്കി പ്രാഥല്‍ കഴിച്ചെണീറ്റവള്‍ കോളേജിലേക്ക് ഒരുങ്ങിയിറങ്ങി അപ്പോയേക്കും അച്ഛന്‍ മെഡിക്കല്‍ ഷോപ്പിലേക്ക് പോയിരുന്നു ”അമ്മാ ഇന്ന് കോളേജ് നേരത്തെ വിടും., ചിലപ്പോ ഞങ്ങള്‍ ഫ്രണ്ട്സ് സിനിമക്ക് പോകും.,, കോളേജിലേക്കിറങ്ങിയപ്പോ ദച്ചു അമ്മയോട് പറഞ്ഞു ”എന്നാ ഫോണെടുത്തോ., വൈകിയാല്‍ എനിക്ക് കിടന്ന് ടെന്‍ഷനടിക്കണ്ടല്ലോ.,, അമ്മ പുറത്തേക്ക് വന്നു ”ഞാന്‍ എടുത്തിട്ടുണ്ട്‌, എന്നാ ഞാന്‍ ഇറങ്ങാണ് ബായ്.,, അമ്മക്കൊരു ഉമ്മ കൊടുത്തവള്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുന്ന വഴി ഹരിയെ കണ്ടതും ഒന്ന് ചിരിച്ച് കൊടുത്ത് പോകാന്‍ നിന്നതും അവനും അവളോടൊപ്പം കൂടി ”ദച്ചൂ..,, ക്ലാസൊക്കെ എങ്ങനെയുണ്ട്? ”കുഴപ്പല്ല ഹരിയേട്ടാ.,

എക്സാം അടുത്തു അതിന്‍റെ ഒരു ടെന്‍ഷന്‍.,, ദച്ചു ഇതും പറഞ്ഞ് അവനില്‍ നിന്ന് ഒഴിയാന്‍ നിന്നെങ്കിലും ഹരി ബസ് സ്റ്റോപ്പ് വരെ ഒാരോന്ന് സംസാരിച്ച് അവളെ കൂടെ ഉണ്ടായിരുന്നു ”ശെരി ഹരിയേട്ടാ പിന്നെ കാണാം.,, ബസ് സ്റ്റോപ്പെത്തിയ ഉടനെ ഹരി പോകാന്‍ വേണ്ടി ദച്ചു ഇങ്ങനെ പറഞ്ഞു ”അത് പിന്നെ ദച്ചൂ., ഞാന്‍ അച്ഛനേയും അമ്മയേയും കൊണ്ട് വീട്ടില്‍ വന്നോട്ടെ., ഹരി ഒന്ന് മടിച്ച് ചോദിച്ചു ”അതിനെന്താ നമ്മള്‍ അയല്‍ക്കാരല്ലെ എപ്പോ വേണമെങ്കിലും വീട്ടില്‍ വരാലോ? കാര്യം മനസ്സിലായെങ്കിലും ദച്ചൂന് ഇങ്ങനെ പറയാനാണ് തോന്നിയത് ”അതല്ല.,, പെണ്ണ് ചോദിക്കാന്‍ വന്നോട്ടേന്ന്., ഞാന്‍ കുറേ തവണ ദച്ചൂനോടെന്‍റെ ഇഷ്ടം പറഞ്ഞതാ ഇന്നേ വരെ പോസീറ്റീവായി എന്നോടൊന്നും താന്‍ തിരിച്ച് പറഞ്ഞിട്ടില്ല.,, അവന്‍ പറഞ്ഞ് തുടങ്ങിയതും ബസ് വന്നിരുന്നു ”സോറി ഹരിയേട്ടാ.

ഹരിയേട്ടന്‍ വിചാരിക്കുന്ന പോലെ എനിക്കൊരിക്കലും നിങ്ങളെ അങ്ങനെ കാണാന്‍ പറ്റില്ല., സോറി എന്നോട് ദേഷ്യം തോന്നരുത്.,, ദച്ചു വേഗം ബസിലേക്ക് കയറി ഒരിക്കെ പോലും ഹരിയെ അവള്‍ തിരിഞ്ഞ് നോക്കിയില്ല ബസില്‍ കയറിയതും ദച്ചു വേഗം ഒരൊഴിഞ്ഞ സീറ്റില്‍ കയറിയിരുന്നു അവള്‍ പുറത്തേക്ക് മിഴിനട്ടിരുന്നതും അവളെ അടുത്താരോ വന്നിരുന്നു അടുത്തു വന്നിരിക്കുന്നയാളെ തല വെട്ടിച്ച് നോക്കിയതും അവളാകെ ഞെട്ടിതരിച്ച് പോയി

*(തുടരും..)*