രചന : ഷംസിയ ഫൈസൽ
നന്ദു ദേഷ്യത്തോടെ കണ്ണ് വലിച്ച് തുറന്നതും മുന്നിലുള്ള രൂപം കണ്ടതും അവനൊന്ന് ഞെട്ടി
‘അമ്മേ..നന്ദു അലറി വിളിച്ച് ചാടിയെണീറ്റു
എന്താടാ നന്ദൂ..,, നന്ദൂന്‍റെ ഫ്രണ്ട്സ് ഒാടി വന്നു
നന്ദു കിളി പോയ കണക്കെ വിളറി വെളുത്ത് ഒന്നും മിണ്ടാതെ എല്ലാവരേയും നോക്കി നിന്നു.’എന്താടീ നീ ഇവനെ ചെയ്തെ ?അവിടെ അന്തംവിട്ട് നില്‍ക്കുന്ന അര്‍പ്പണയെ നോക്കി നന്ദൂന്‍റെ ഫ്രണ്ട്സ് ചോദിച്ചു
‘ഞാനൊന്നും ചെയ്തില്ല.,ഞാന്‍ നന്ദൂനെ ഉണര്‍ത്തിയതാ.,പെട്ടന്നവന്‍ അലറി വിളിച്ചു
ഞാനും പേടിച്ച് പോയി.,
.:::::.iii അര്‍പ്പണയെ കണ്ടാല്‍ തന്നെ അറിയാമായിരുന്നു അവളൊത്തിരി പേടിച്ചിട്ടുണ്ടെന്ന്”നിന്നോട് പറഞ്ഞതല്ലെ ഇങ്ങോട്ട് കയറേണ്ട അഭിനന്ദിനെ ഞങ്ങള്‍ വിളിക്കാമെന്ന്.,
ഞങ്ങളെ പുച്ഛിച്ചിങ്ങോട്ട് കയറി വന്ന് അവനെ കൂടെ പേടിപ്പിച്ചില്ല നീ.,അര്‍പ്പണയോടുള്ള ദേഷ്യം നന്ദൂന്‍റെ കൂട്ടുക്കാരുടെ വാക്കുകളില്‍ വ്യക്തമായിരുന്നു’അതിന് ഞാനെന്ത് ചെയ്തൂന്നാ.,’ഹെയ് നിങ്ങള്‍ അടിയാകേണ്ട.,ഞാന്‍ നല്ല ഉറക്കിലായിരുന്നു
നാട്ടിലുള്ള ഒാര്‍മയാണ്.,പെട്ടന്ന് കണ്ണ് തുറന്നപ്പോള്‍ ഫുള്‍ പുട്ടിയിട്ട് അപ്പൂനെ മുന്നില്‍ കണ്ടപ്പോള്‍ പേടിച്ച് പോയതാ., നന്ദു ഉണ്ടായത് വ്യക്തമാക്കി’പുട്ടിയോ ?
എടാ നന്ദൂ ഞാന്‍ മേക്കപ്പ് ചെയ്തതാ.,
നന്നായിട്ടില്ലെ എനിക്ക് നന്നായി ഇണങ്ങുന്നുണ്ടല്ലൊ.,
അര്‍പ്പണ നന്ദൂന്‍റെ അടുത്തേക്ക് വന്ന് നിന്നു”അപ്പൂ.. പറയുന്നത് കൊണ്ടൊന്നും തോന്നരുത്.കുറച്ച് ഒാവറായി പോയി.,
പ്രേത സിനിമയിലെ മന്ത്രവാദികളെ പോലുണ്ട്.,
ഇതെന്താ മൂക്കിന്‍റെ നടുവില്‍ കിടന്നാടുന്നത്., ചക്ര
നന്ദു ബെഡില്‍ നിന്നെണീക്കാതെ പറഞ്ഞതും അവന്‍റെ കൂട്ടുക്കാര്‍ അര്‍പ്പണയെ കളിയാക്കി ചിരിച്ചു
‘ചിരിക്കാതെ എല്ലാം ഇറങ്ങി പൊക്കെ.,
നന്ദൂന് കുഴപ്പമൊന്നും ഇല്ലെന്നറിഞ്ഞില്ലെ.,
നിനക്കൊന്നും ജോലിക്ക് പോകാനും ഇല്ലെ ?അര്‍പ്പണ ഇഷ്ടക്കേടോടെ ചോദിച്ചു”ഇല്ല മാഡം കുറച്ച് ജോലി തരോ ?നന്ദൂന്‍റെ കൂട്ടുക്കാര്‍ അര്‍പ്പണയെ ചിറഞ്ഞ് നോക്കി”എടാ…നന്ദു കൂട്ടുക്കാരെ കെഞ്ചലോടെ നോക്നന്ദൂനെ ഒാര്‍ത്ത് മാത്രം ഞങ്ങള്‍ കൂടുതലൊന്നും പറയുന്നില്ല.,ഇനി ഇവിടെയുള്ള കയറി ഇറക്കം പറ്റില്ല.,നന്ദൂ പറഞ്ഞ് കൊടുത്തേക്ക്., അവരെല്ലാം മുറി വിട്ടിറങ്ങി
”നിന്‍റെ ഫ്രണ്ട്സ് എന്താ നന്ദു ഇങ്ങനെ ?
നിനക്ക് ഇവരെ ഒക്കെ കളഞ്ഞൂടെ.,,അര്‍പ്പണ ദേഷ്യത്തോടെ നന്ദൂന്‍റെ കട്ടിലില്‍ ഇരുന്നു
”അതിന്‍റെ ആവിശ്യമെന്താ ?എന്‍റെ നല്ലതിന് വേണ്ടി മാത്രം കൂടെനില്‍ക്കുന്നവരാണവര്‍.,കൂടെ നിന്ന് ചതിക്കില്ലെന്നുറപ്പുള്ളവര്‍.,സ്വന്തം സ്വാര്‍ത്ഥതക്ക് വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്നവരോ കപട മുഖം മറച്ച് വെച്ച് വിശ്വസ്ഥ കൂട്ടുക്കാരായി അഭിനയിക്കുന്നവരോ അല്ല
അങ്ങനെയുള്ള കൂട്ടുക്കാരെ ഞാനെന്തിന് ഒഴിവാക്കണം.നന്ദു അര്‍ത്ഥം വെച്ച് ചോദിച്ചതും അര്‍പ്പണ ഒന്ന് പരുങ്ങ’അത് പിന്നെ എനിക്കവരെ അത്ര പിടിച്ചില്ല. ഇപ്പോള്‍ തന്നെ കണ്ടില്ലെ നിന്‍റെ മുന്നില്‍ നിന്ന് എന്നോടവര്‍ പെരുമാറിയത്.അര്‍പ്പണ സങ്കടം അഭിനയിച്ച് പറഞ്ഞു
”അതൊക്കെ പോട്ടെ.,നിനക്കെന്താ ഫോട്ടോ ഷൂട്ട് ഉണ്ടോ ?എന്‍റെ ഉറക്കാണെങ്കില്‍ തീര്‍ന്നതും ഇല്ല.,
നാളെ കമ്പനിയില്‍ ജോയിംങ് ചെയ്യാനുള്ളതാ.,
ഇന്ന് ഉറങ്ങി മുതലാക്കണമെന്ന് വിചാരിച്ച് കിടന്നതാ ഞാന്‍.,നീ എന്തിനാ വിളിച്ചെ.,,നന്ദു കോട്ട് വായിട്ട് ബെഡില്‍ ഇരുന്ന് ചുമരിലേക്ക് ചാരി’ഞാന്‍ ജോലിക്കിറങ്ങിയതാ.,പോകുന്നതിന് മുമ്പ് നിന്നെ ഒന്ന് കാണണമെന്ന് തോന്നി.,,ഇന്ന് ഈവനിംങ് നമുക്കൊന്ന് പുറത്ത് പോയാലോ അര്‍പ്പണ ആവേശത്തോടെ ചോദിച്ചു’നോക്കാം.,
ഞാന്‍ വിളിക്കണ്ട്.,നീ ചെല്ല് വൈകേണ്ട.
നന്ദു പറഞ്ഞതും അര്‍പ്പണ അവന്‍റെ അടുത്ത് നിന്നെണീറ്റ’എന്നാ ശെരി ഈവനിംങ് കാണാം.,
അര്‍പ്പണ അവനോട് യാത്ര പറഞ്ഞു”അല്ല നന്ദൂ ശെരിക്കും മേക്കപ്പ് ഒാവറാണോ ?അര്‍പ്പണ വാതിലിന്‍റെ അവിടെ എത്തി തിരിഞ്ഞ് നോക്കി ചോദിച്ച”ഭയങ്കര ഒാവറാ.,
നീയാണെന്ന് മനസ്സിലാകുന്നെയില്ല കുറച്ച് കഴുകി കളഞ്ഞിട്ട് പൊക്കോ.,ഇല്ലെങ്കില്‍ കമ്പനിയിലെ സ്റ്റാഫെല്ലാം പേടിക്കും.,നന്ദു കുറച്ച് കയറ്റി പറഞ്ഞു
അര്‍പ്പണ ഒന്ന് ചിരിച്ചെന്ന് വരുത്തി അവിടെന്ന് പോയ
നന്ദു എണീറ്റ് വന്ന് വാതിലടച്ച് ലോക്ക് ചെയ്ത് ലൈറ്റ് ഒാഫാക്കി കിടന്നു”ഒാരോ നാശങ്ങള്‍ കയറി വന്നോളും മന്‍ഷ്യന്‍റെ ഉറക്കം കളയാന്‍.,നന്ദു പിറുപിറുത്ത് പുതച്ച് മൂടി കിടന്ന. കൂട്ടുക്കാരെല്ലാം ജോലിക്ക് പോയി അവന്‍ മാത്രമാണ് വീട്ടില്‍
ഉച്ചക്ക് രണ്ട് മണിയൊക്കെ കഴിഞ്ഞപ്പോയാണ് നന്ദു എണീറ്റത്തും വിശപ്പ് കാര ഭക്ഷണം ഉണ്ടാക്കാനുള്ള മടി കാരണം ഒാഡര്‍ ചെയ്യാമെന്ന് കരുതി ഫോണെടുത്ത് ഇന്‍റര്‍നെറ്റ് ഒാണ്‍ ചെയ്തതും നാട്ടില്‍ നിന്ന് കുറെ കോള്‍ വന്ന് കിടപ്പുണ്ട്
അതും ദച്ചൂന്‍റെ നമ്പറില്‍ നിന്നാണ് കൂടുതല്‍
നന്ദു വേഗം ഫുഡ് ഒാഡര്‍ ചെയ്ത് ദച്ചൂന്‍റെ ഫോണിലേക്ക് കോള്‍ ചെയ്തു ഒറ്റ റിംങില്‍ ഫോണെടുത്തുഹലോ നന്ദേട്ടാ എവിടെ പോയി കിടക്കായിരുന്നു.,മന്‍ഷ്യന്‍ പേടിച്ച് ഇല്ലാതായിഎടുത്ത പാടെ ദച്ചു പറഞ്ഞു”സോറി ദച്ചൂസെ.,ഞാന്‍ നല്ല ഉറക്കിലായിരുന്നു.,ഇപ്പൊ ദേ എണീറ്റതെയൊള്ളു.,നന്ദു മറുപടി കൊടുത്തു
”ആണോ എനിക്ക് ഇത്ര സമയം ആയിട്ടും കോള്‍ വരാത്തത് കൊണ്ട് ഒരു സമാധാനവും ഉണ്ടായിരുന്നില്ല.,ആ അര്‍പ്പണയാണെങ്കില്‍ നന്ദേട്ടന്‍ ഉറങ്ങുന്ന കുറേ ഫോട്ടോ അയച്ചിട്ടുണ്ട്. അവളും കൂടെ കിടന്നിട്ടുള്ളതൊക്കെ ദച്ചു പറഞ്ഞതും നന്ദു ഒന്ന് ഞെട്ടിഎന്തോന്ന് ഞാന്‍ കൂടെ കിടക്കെ ?”അയ്യോ പേടിക്കേണ്ട.,ആ ഫോട്ടോസ് കണ്ടാല്‍ അറിയാം നന്ദേട്ടന്‍ അറിഞ്ഞെടുത്ത ഫോട്ടോ അല്ലെന്ന്.,അതിലെല്ലാം നന്ദേട്ടന്‍ നല്ല ഉറക്കാണ്.,,എന്നിട്ട് അവളെന്താ പറഞ്ഞതെന്നോ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും എന്‍റെ ചെക്കന്‍റെ കൂടെയൊരു ഉറക്കമെന്ന്.,ഇതും പറഞ്ഞ് ദച്ചു ചിരിച്ചു’എന്നിട്ട് നീയെന്ത് പറഞ്ഞു ?’ഞാനെന്ത് പറയാന്‍ മുഖത്ത് മുയുവന്‍ പെയ്ന്‍റടിച്ചിട്ടാണോ ചേച്ചി ഉറങ്ങാറെന്ന് ചോദിച്ചു.,അതിന് മറുപടിയൊന്നും വന്നില്ല.,
ഒത്തില്ലെന്ന് മനസ്സിലായി കാണും.,
ദച്ചു പറഞ്ഞത് കേട്ട് നന്ദുവും ചിരിച്ച’ഞാന്‍ ഉറങ്ങായിരുന്നു.,രാവിലെ എപ്പോയോ അവള് വന്ന് എന്നെ ഉണര്‍ത്തിയിരുന്നു., എനിക്ക് ഉറങ്ങണമെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു.ജോലിക്ക് പോയേക്കാണ്.,തിരിച്ചിനി നേരെ ഇങ്ങോട്ട് വരാതിരുന്നാല്‍ മതിയായിരുന്നു., നന്ദു ഒന്ന് നിശ്വസിച്ചു”അതൊക്കെ പോട്ടെ.,നന്ദേട്ടന്‍ കഴിച്ചോ ”ഇല്ല മോളെ.,ഇപ്പൊ എണീറ്റല്ലെ ഒള്ളുനല്ല വിശപ്പുണ്ട് ഒാഡര്‍ ചെയ്തിട്ടുണ്ട്.,കഴിച്ചിട്ട് കമ്പനി വരെ പോകണം.,നിന്‍റെ വിസയുടെ കാര്യം ഞാന്‍ കമ്പനിയിലേക്ക് മെയ്ല്‍ അയച്ചിരുന്നു. അതിന്‍റെ കുറച്ച് കാര്യങ്ങള്‍ക്ക് പോകണം.,ജോലിക്ക് നാളെ ജോയിംങ് ചെയ്താല്‍ മതി.,നന്ദു പറഞ്: ‘കമ്പനി ഫാമിലി വിസ തരുമല്ലെ.പെട്ടന്ന് റെഡിയാക്കണെ നന്ദേട്ടാ.,ഇന്നലെ ഇവിടെ നിന്ന് പോയിട്ടൊള്ളു എങ്കിലും ഒരുപാട് മിസ്സ് ചെയ്യുന്നു.,ആകെ ഒരു ഒറ്റപ്പെട്ട പോലെ.,
ദച്ചൂന്‍റെ ശബ്ദമിടറി’നീ വീട്ടില്‍ പോയി നില്‍ക്ക്.,,
എക്സാമിന് അവിടെന്ന് പോകുന്നതല്ലെ നല്ലത്.,
എന്‍റെ വീട്ടില്‍ നിന്നാല്‍ മനൂന്‍റെ കൂടെ നിന്ന് നീ പഠിക്കാതെ കളിച്ച് നടക്കും.,മനൂന് പരീക്ഷ വേറെ ദിവസമായത് കൊണ്ട് അവന്‍റെ കൂടെ പോകാനും പറ്റില്ലല്ലൊ. നന്ദു പറഞ്ഞ”നാളെ എക്സാം കഴിഞ്ഞ് വീട്ടിലേക്ക് പോകാന്നാ കരുതിയെ.,’ആ..ഹ് ദച്ചൂ ഒരു മിനിറ്റ് ഫുഡ് വന്നെന്ന് തോന്നുന്നു.നന്ദു മുറിവിട്ടിറങ്ങി പുറത്തേക്ക് ചെന്നു
‘എന്നാ നന്ദേട്ടന്‍ കഴിച്ചോ ഫ്രീയാകുമ്പോള്‍ വിളിച്ചാല്‍ മതി.,ബായ് മിസ്സ് യൂ..ദച്ചു ഫോണ്‍ കട്ട് ചെയ്തുനന്ദു ഫുഡ് വാങ്ങി കഴിച്ചു.കഴിച്ച് കഴിഞ്ഞ് നാട്ടില്‍ നിന്ന് കൊണ്ട് വന്ന ബാഗെടുത്ത് ഡ്രസ്സെല്ലാം എടുത്ത് വെച്ച്കൂട്ടുകാര്‍ പറഞ്ഞ സാധനങ്ങളും ഫുഡ് ഐറ്റംസും ഫ്രിഡ്ജില്‍ വെക്കേണ്ട സാധനങ്ങള്‍ ഫ്രിഡ്ജിലേക്കും എടുത്ത് വെച്ചു.ബാഗ് കാലിയാക്കി എടുത്ത് വെച്ച് ഡ്രസ്സ് ചെയ്ത് കമ്പനിയിലേക്കിറങ്ങികുറച്ച് ദിവസത്തിന് ശേഷം സ്വന്തം കാറില്‍ കയറിയ സന്തോഷവും അവനുണ്ടായിരുന്നുലണ്ടനിലേക്ക് വന്ന് ലെസന്‍സ് എടുത്ത ശേഷം സ്വന്തമായൊരു കാറ് സ്വപ്നമായിരുന്നപെട്ടന്ന് തന്നെ ആ ആഗ്രഹം പുതിയതല്ലാത്തൊരു കാറെടുത്ത് നിറവേറ്റുകയും ചെയ്തു കമ്പനിയില്‍ എത്തിയതും കാറ് പാര്‍ക്ക് ചെയ്തവന്‍ പുറത്തിറങ്ങി
*(തുടരും..)*

by