രചന – ശംസിയ ഫൈസൽ
കാറിലിരിക്കുന്ന ആളുടെ മുഖഭാവം ദച്ചൂന് മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല
എന്നാല്‍ അയാളെ നോട്ടം ഒരിക്കല്‍ പോലും ദച്ചുവില്‍ പതിഞ്ഞില്ല
ദൈവമെ ഏതോ പൊട്ടനാന്ന് തോന്നുന്നു എങ്ങനെ എങ്കിലും മുങ്ങുന്നതാണ് ബുദ്ധി.,
ദച്ചു മനസ്സില്‍ വിചാരിച്ച് അവിടെന്ന് ഒാടി പോകാന്‍ നിന്നതും ഒരു അട്ടഹാസം കേട്ടു
”ഈ കൊലചിരി എവിടെയോ കേട്ട് പരിചയം ഉണ്ടല്ലൊ.,,
ദച്ചു മനസ്സില്‍ വിചാരിച്ചപ്പോയേക്കും കാറിന്‍റെ ബാക്ക് ഭാഗത്തെ ഗ്ലാസ് താഴ്ന്നു
”എന്താണ് മോളെ ഡ്രൈവറെ നന്നായി പിടിച്ചോ
എന്‍റെ ആളാണ് നോര്‍ത്ത് ഇന്ത്യനാണ് എന്നാലും നിനക്കിഷ്ടപ്പെട്ടാല്‍ ഞാനൊരു കൈ നോക്കാം.,
ഇവനാകുമ്പോള്‍ എനിക്കും കൂടെ ലാഭാണ്.,,
കാറിന്‍റെ അകത്ത് നിന്ന് ഹരി പറയുന്നത് ദച്ചൂന് മനസ്സിലായില്ലെങ്കിലും ഹരിയെ കണ്ടതോടെ ദച്ചൂന് വല്ലാത്ത ദേഷ്യം വന്നു
”ഈ തെണ്ടിയെ അടിച്ച് മൂലയിലിട്ടിട്ടും എണീറ്റ് വന്നേക്കാണോ?
ഇവനൊക്കെ എന്തിന്‍റെ കേടാണോ എന്തോ ?
ദച്ചു പിറുപിറുത്തു
”ഒറ്റക്ക് സംസാരിക്കാതെ ഉറക്കെ പറയന്നെ ഞാനൂടെ കേള്‍ക്കട്ടെ.,
ഹോ കാല് ഒടിഞ്ഞ് കിടക്കുന്ന ഞാനങ്ങനെ ഇവിടെ എത്തി എന്നല്ലെ.,
എന്താ ചെയ്യാ ദച്ചൂസെ നിന്നെ കാണാതിരിക്കാന്‍ പറ്റണ്ടെ.,
ഡോക്ടര്‍ റെസ്റ്റ് പറഞ്ഞെന്ന് കരുതി എനിക്ക് നിന്നെ കാണാതെ വീട്ടിലിരിക്കാന്‍ പറ്റോ ?
അവസാനം ഇവനെ വിളിച്ച് കാറും എടുപ്പിച്ച് ഞാനിങ് പോന്നു.,
ഇവന്‍ നമ്മുടെ നാട്ടിലാണ് ജോലി ചെയ്യുന്നതെങ്കിലും മലയാളം അറിയത്തില്ല.,
അതോണ്ട് ഇവനാണ് കൂടെ കൂട്ടാന്‍ ബെസ്റ്റ്.,
ഹരിയൊന്ന് ചിരിച്ചു
”ഇതൊക്കെ എന്നോടെന്തിനാ പറയുന്നെ.,
കാലിന് പകരം നിന്‍റെ വായക്കിട്ട് കിട്ടിയിരുന്നെങ്കില്‍ നിന്‍റെ ഈ സംസാരം കേള്‍ക്കേണ്ടി വരില്ലായിരുന്നു.,,
ദച്ചു പറഞ്ഞത് ഹരിക്കിഷ്ടപ്പെട്ടില്ലെങ്കിലും അവനത് പുറത്ത് കാട്ടിയില്ല
”നിന്നെ കാണാന്‍ ഇത്ര കഷ്ടപ്പെട്ട് വന്നിട്ട് ഇങ്ങനെയാണോ ദച്ചൂ പെരുമാറുന്നെ.,
നിനക്കറിയോ ഈ കാറില്‍ കയറാന്‍ ഞാനത്ര ബുദ്ധിമുട്ടിയെന്ന്.,
രണ്ട് പേര് താങ്ങി പിടിച്ചാണ് ഒരുവിധത്തില്‍ കയറിയത്.,
അമ്മയോട് ഡോക്ടറെ കാണാനാണെന്നും പറഞ്ഞാ ഇറങ്ങിയത് തന്നെ.,
ഇതെല്ലാം നിനക്ക് വേണ്ടിയാണെന്നോര്‍ക്കണം.,
”ഞാന്‍ പറഞ്ഞോ എനിക്ക് വേണ്ടി കഷ്ടപ്പെടാന്‍.,
നിന്നെ കാണുന്നതെ ഇഷ്ടമല്ലെ എന്നിട്ടല്ലെ ബാക്കി.,
ഒരു ബംഗാളിയേയും കൊണ്ട് ഇറങ്ങിയേക്കുന്നു മന്‍ഷ്യന്‍റെ സമാധാനം കളയാന്‍.,
ആരോ കണ്ടറിഞ്ഞ് നന്നായി പെരുമാറിയില്ലെ
ഇനിയെങ്കിലും നന്നാകാന്‍ നോക്ക്.,
ആ അമ്മയേയും അച്ഛനേയും ആലോചിച്ചെങ്കിലും.,,
ദച്ചും ഇതും പറഞ്ഞവിടെന്ന് പോകാന്‍ നിന്നു
”ഹാ ചവിട്ടി തുള്ളി പോകാതെ അവിടൊന്ന് നിന്നെ.,
നിന്‍റെ മറ്റവന്‍റെ തന്ത കിടപ്പിലായെന്ന് കേട്ടു.,
എന്തൊക്കെയായിരുന്നു എന്നെ ഒതുക്കും.,
ഇനിയും കുടുംബത്തില്‍ കയറി കളിച്ചാല്‍ ജീവിതക്കാലം മുയുവന്‍ അയാളെന്നെ ജയിലില്‍ കേറ്റുമെന്നും.,
നിന്‍റെ മുന്നില്‍ എന്‍റെ നിഴല്‍ പോലും കാണാന്‍ പറ്റില്ലെന്നുമൊക്കെ പറഞ്ഞ് എന്നെ ഭയങ്കര ഭീഷണിയായിരുന്നു.,
എന്നിട്ടെന്തായി സ്വന്തം നിഴല് പോലും കാണാന്‍ പറ്റാതെ കിടക്കാണ് കിളവന്‍.,
എനിക്ക് സന്തോഷമായി ഇത് ദൈവം എന്‍റെ കൂടെ ഉള്ളതിന്‍റെ തെളിവാണ്.,,
ഹരി പൊട്ടിചിരിച്ചതും ദച്ചൂന് ആകെ പെരുത്ത് കേറി
അപ്പനെ കുറിച്ച് പറഞ്ഞത് അവള്‍ക്ക് ഒട്ടും സഹിക്കാന്‍ പറ്റിയില്ല
ദച്ചു ദേഷ്യത്തില്‍ ചെന്ന് കാറിന്‍റെ വാതില്‍ തുറന്നു
നീട്ടി വെച്ച ഒരു കാലില്‍ വലിയ കെട്ടുണ്ട്
മറ്റെ കാലിലും മുറിവുണ്ട്
രണ്ട് കൈയ്യിലും ചെറിയ കെട്ടുണ്ട്
”ഒന്നനങ്ങാന്‍ പോലും പറ്റാത്ത നീയെന്‍റെ അപ്പനെ പറയുന്നോ നിനക്കൊന്നും ഇത്ര കിട്ടിയാല്‍ പോര.,,
ഇനി എന്‍റെ വക ഒന്നും കിട്ടിയില്ലെന്ന് വേണ്ട.,
ദച്ചു ഉളുക്ക് വീണ ഹരീടെ കൈ പിടിച്ച് തിരിച്ചു
”ആ..ഹ്..,,
ഹരി ഉച്ചത്തില്‍ അലറി
”ഇത് അപ്പനെ പറഞ്ഞതിന്.,
ഇനിയെങ്കിലും സൂക്ഷിച്ച് സംസാരിക്ക്.,
ഡോക്ടറെ കാണാനെന്ന് പറഞ്ഞല്ലെ വീട്ടില്‍ നിന്നിറങ്ങിയത്.,
എന്തായാലും മോന്‍ ഡോക്ടറെ പോയി എല്ല് വല്ലോം പൊട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്ക്.,
പോട്ടെ.,,
ദച്ചു പുച്ഛത്തോടെ കാറിന്‍റെ ഡോറ് ശക്തിയില്‍ അടിച്ചു
ഹരി കൈയ്യില്‍ പിടിച്ച് അവളെ പകയോടെ നോക്കി
മുന്നിലുള്ള ഹരിയുടെ കൂട്ടുക്കാരന്‍ ദച്ചൂനെ പകച്ച് നോക്കുന്നുണ്ട്
അയാള്‍ക്ക് ഒന്നും മനസ്സിലായിട്ടുണ്ടായിരുന്നില്ല
”എന്‍റെ പൊന്ന് ബായി.,
ഈ തെണ്ടീടെ കൂടെ നടന്ന് ജീവിതം കളയണ്ട.,
ജോലിക്ക് വേണ്ടി വന്നതല്ലെ
നാട്ടില്‍ ഒരു കുടുംബം കാത്തിരിക്കുന്നില്ലെ.,
അത് കൊണ്ട് സ്വന്തം കാര്യം നോക്കി സ്വന്തം വഴിക്ക് നടന്നോ ,
ദച്ചു ഡ്രൈവിംങ് സീറ്റില്‍ ഇരിക്കുന്നയാളെ നോക്കി പറഞ്ഞെങ്കിലും അവള്‍ പറഞ്ഞതൊന്നും അവനൊന്നും മനസ്സിലായില്ലെന്ന് അവള്‍ക്ക് മനസ്സിലായി
”ഹോ ആരോടാ ഞാനീ പറയുന്നു.,
ഹരേ ബായ് യുവര്‍ ഫ്രണ്ട് ലോക ഫ്രോഡ്.,
അയ്യെ ഞാനിത് എന്തോന്നാ വിളിച്ച് പറയുന്നത്.,,
ദച്ചു സ്വയം തലക്കടിച്ചു
”ബ്രോ യുവര്‍ ഫ്രണ്ട് ഈസ് വേള്‍ഡ് നമ്പര്‍ വണ്‍ ഫ്രോഡ്.,,
ദച്ചു പറഞ്ഞത് കേട്ട് അവന്‍ ഹരിയെ വിശ്വാസം വരാതെ നോക്കി
”നോ അജയ്.,
പ്ലീസ് ടോണ്ട് ട്രസ്റ്റ് ഹെര്‍.,,
ഹരി ദച്ചു പറഞ്ഞത് തെറ്റാണെന്നവനെ വിശ്വസിപ്പിക്കാന്‍ നോക്കി
”സ്വന്തം നാട്ടുക്കാരെ തന്നെ നീയെന്നും കബളിപ്പിച്ച് കൊണ്ടിരിക്കാണ്.,,
പാവം ഇയാളെ എങ്കിലും വെറുതെ വിട്.,
സ്വന്തം കുടുംബത്തെ നോക്കാന്‍ വന്നവനെ നീ നശിപ്പിക്കരുത്.,,
ദച്ചു ഹരിയെ നോക്കി ഇത്രയും പറഞ്ഞ് അവന്‍റെ കാറിനെ മറികടന്ന് വീട്ടിലേക്ക് നടന്നു
ഹരിയുടെ കൂടെ വന്നവന് കാര്യങ്ങള്‍ ഏകദേശം മനസ്സിലായി
ഹരി അവനെ പരമാവധി പറഞ്ഞ് മനസ്സിലാക്കാന്‍ നോക്കുന്നുണ്ട്
ദച്ചു അവളെ വീട്ടിലെത്തി
”ദച്ചൂ നീ എത്തിയോ ?
വേഗം കുളിച്ച് മാറ്റി വാ നമുക്ക് ആശുപത്രിയിലേക്ക് പോകാം.,,
ദച്ചു വീട്ടിനുള്ളില്‍ എത്തിയപ്പോള്‍ അമ്മ സാരി മാറ്റി നില്‍പുണ്ട്
”അപ്പനെ റൂമിലേക്ക് മാറ്റിയോ അമ്മാ.,,
ദച്ചു ബാഗ് സെറ്റില്‍ വെച്ച് അവിടെ ഇരുന്നു
”കുറച്ച് സമയം ആയൊള്ളു മാറ്റിയിട്ട്.,
നീ വന്നിട്ട് പോകാന്ന് കരുതി നിന്നതാ.,
അച്ഛന്‍ വരാന്ന് പറഞ്ഞിട്ടുണ്ട്.,
നീ വന്നിട്ട് പെട്ടന്ന് ഒരുങ്ങിയിട്ട് വിളിക്കാന്‍ പറഞ്ഞു.,,
അമ്മ പറഞ്ഞതും ദച്ചു ഒന്ന് മൂളി ബാഗുമായി മുറിയിലേക്ക് ചെന്നു
പെട്ടന്ന് കുളിക്കാന്‍ കയറി ഡ്രസ്സ് മാറ്റി താഴേക്ക് ചെന്നു
അവിടെ അമ്മ ദച്ചൂനുള്ള ചായയും കടിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്
”ഹാ നീ ഒരുങ്ങിയോ ?
ചായ കുടിക്ക്
ഞാന്‍ അച്ഛനെ വിളിക്കട്ടെ.,,
അമ്മ ഫോണെടുത്ത് അച്ഛനെ വിളിച്ചു
”അമ്മാ ദീപുവും ദേവനും എത്തിറായല്ലൊ.,,
ദച്ചു ചായ ചുണ്ടോട് ചേര്‍ത്ത് കുടിച്ചു
”അവരിന്ന് വൈകുമെന്ന് വിളിച്ച് പറഞ്ഞിരുന്നു.,
അത് പറഞ്ഞപ്പോയാണ് നന്ദു വിളിച്ചിരുന്നു.,,
അമ്മ പറഞ്ഞതും ദച്ചു ചായ ഗ്ലാസ് താഴെ വെച്ച് അമ്മയെ നോക്കി
”എന്തിന് ?
”അവന്‍ ലണ്ടനില്‍ നിന്ന് വന്നിട്ട് വന്ന് കാണാന്‍ പറ്റിയില്ലെന്ന് പറഞ്ഞ് വിളിച്ചതാ.
പാവം ചെക്കന്‍ കുടുംബമെന്നാല്‍ അത്രയും പ്രിയപ്പെട്ടതാ.,
ന്‍റെ കുഞ്ഞിന്‍റെ ഭാഗ്യമാണ് നന്ദു.,,
അമ്മ സ്നേഹത്തോടെ പറഞ്ഞത് കേട്ട് ദച്ചു ചിരിച്ച് തലയാട്ടി
”അച്ഛനെത്തി ഇനി പോയാലൊ.,,
ദച്ചു എണീറ്റ് പുറത്തേക്ക് നടന്നു
അമ്മയും വീട് പൂട്ടിയിറങ്ങി
കാറില്‍ കയറി ആശുപത്രിയിലേക്കുള്ള യാത്രയില്‍ മുയുവന്‍ ദച്ചൂന്‍റെ മനസ്സില്‍ അപ്പനെ കുറിച്ചുള്ള ചിന്തകളായിരുന്നു
മനൂനെ പരിചയപ്പെട്ട് അടുത്ത കൂട്ടുക്കാരയത് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് അപ്പന്‍റെ പേര് അന്നൊക്കെ ബഹുമാനമായിരുന്നു
നന്ദു ആയിട്ടുള്ള പ്രണയം തുടങ്ങിയപ്പോയാണ് അപ്പനെ കുറിച്ച് കൂടുതല്‍ അറിഞ്ഞത്
അപ്പനോട് സംസാരിച്ച് തുടങ്ങിയത് മുതല്‍ തന്‍റെ അച്ഛനോടെന്ന പോലെയായിരുന്നു അപ്പനോടും
അതേ കുറുമ്പും വാശിയും സ്നേഹവുമെല്ലാം അപ്പനോടും കാട്ടിയുന്നു.,
അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ് സത്യം.,
മക്കളെ സന്തോഷങ്ങള്‍ക്ക് ഇത്ര പ്രധാന്യം കൊടുക്കുന്നൊരാളെ കണ്ട് ദച്ചൂന് അത്ഭുതമായിരുന്നു
തന്‍റെ അച്ഛന്‍ പോലും അങ്ങനെയല്ല.,
നന്ദൂന്‍റെ കാര്യത്തിലും തന്‍റെ അച്ഛനായിരുന്നല്ലൊ വിലക്കിയത്.,
പിന്നീട് ചേര്‍ത്ത് പിടിച്ചെങ്കിലും അപ്പന്‍ മക്കളെ ഒരിക്കലും ഭരിക്കാനോ അവരെ സ്വപ്നങ്ങളെ തിരുത്താനൊ ഇന്നേ വരെ മുതിര്‍ന്നിട്ടില്ല
”ദച്ചൂ നീ ഇറങ്ങുന്നില്ലെ ?
അമ്മ ദച്ചൂന്‍റെ കൈയ്യില്‍ തട്ടിയപ്പോയാണ് ദച്ചു സ്വബോധത്തിലേക്ക് വന്നത്
ദച്ചു കാറില്‍ നിന്നിറങ്ങി
അച്ഛനും അമ്മയും എന്തോ സംസാരിച്ച് മുന്നോട്ട് നടന്നു
ദച്ചു പിറകെ നടന്നപ്പോയാണ് അവളെ പിറകില്‍ നിന്നാരോ തട്ടി വിളിച്ചത്
*(തുടരും…)

by