23/04/2026

ഗൗരിനന്ദ : ഭാഗം 06

രചന – ഭവ്യ ഭാസ്ക്കരൻ

പാറുമ്മാ….

ആദിയുടെ വിളിയിൽ പാർവതിയുടെ കാലുകൾ നിശ്ചലമായി. ആദി ഓടി പാറുമ്മയുടെ അടുത്ത് എത്തി.

പാറുമ്മാ.. അവൻ സ്നേഹത്തോടെ വിളിച്ചു.

മോനെ നന്ദാ.. എന്നു വിളിച്ചുകൊണ്ടു അവന്റെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി. ആദി അവരെ ചേർത്ത് പിടിച്ചു.

നന്ദാ.. ഞാൻ.. എന്റെ നന്ദുട്ടിയെ കണ്ടു.. അവൾ എങ്ങോട്ടോ ഓടി പോയി. എനിക്ക് അവളെ കാണണം.. കരഞ്ഞു കൊണ്ട് അവനെ നോക്കി പറഞ്ഞു.

പാറുമ്മാ.. അവന്റെ സ്വരം ഇടറി.

എന്റെ നന്ദു.. അവളെ എനിക്ക് കണ്ടു പിടിച്ചു താ.. നന്ദാ..അവർ അവന്റെ നെഞ്ചിൽ അടിച്ചു കൊണ്ട് പതം പറഞ്ഞു.

അവൻ ഒന്നും പറയാതെ തലയാട്ടി.

സത്യമായും അവളെ കൊണ്ടു വരോ നന്ദാ.. നീ വിളിച്ചാൽ അവൾ വരും… അവർ ആകാംഷയോടെ അവനെ നോക്കി ചോദിച്ചു.

നന്ദുവിനെ കൊണ്ടു വരാം.. ഇപ്പോ പാറുമ്മാ എന്റെ കൂടെ വാ.. നമ്മുക്ക് വീട്ടിലേക്കു പോവാം. അവൻ അവരെ ചേർത്ത് പിടിച്ചു നടന്നു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

പാർവതിയെ റൂമിൽ കൊണ്ടു ചെന്നാക്കി, ആദി ഹാളിലേക്കു വന്നു. അവനെ കാത്തപോലെ എല്ലാവരും ഹാളിൽ തന്നെ ഉണ്ടായിരുന്നു.

എല്ലാവരുടെ മുഖത്തു നിസംഗത ഭാവം ആയിരുന്നു.

മോനെ.. ആദി.. ആ കുട്ടിയെ ഒന്നു പോയി കാണോ. പാറുവിനു വേണ്ടി കുറച്ചു ദിവസം ഇവിടെ നില്കാൻ പറയോ.. വർമ്മ അവനോടു ചോദിച്ചു.

മുത്തശാ.. അതു അത്ര എളുപ്പം അല്ല. എന്താ വേണ്ടതു എന്നു ഞാൻ ഒന്നു ആലോചിക്കട്ടെ. പാറുമ്മയുടെ മേൽ ഒരു ശ്രെദ്ധ വേണം.

മ്മ്.

പെട്ടെന്ന് ആദിയുടെ ഫോൺ റിങ് ചെയ്തു.

ആദി കാൾ അറ്റൻഡ് ചെയ്തു. കാൾ കട്ട് ആയതു. യാത്ര പറഞ്ഞു ആദി വീട്ടിൽ നിന്നും ഇറങ്ങി.

കുന്നിൻ ചെരുവിൽ വണ്ടി ഒതുക്കി നിർത്തി. അവൾ കുന്നിന് മുകളിലേക്കു കയറി. കണ്ണുകൾ എന്തിനു എന്നു അറിയാതെ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. പാർവതിയുടെ മുഖം ഓർക്കാവേ.. കണ്ണുനീർ ഇറ്റു വീണു. തനിക്കു എന്താണെന്നു സംഭവിക്കുന്നത് എന്നറിയാതെ അവൾ കല്ലിനു മുകളിൽ തളർന്നു ഇരുന്നു. അവളുടെ മനസ് അത്രയധികം സംഘർഷഭരിതമായിരുന്നു.

നിളയുടെ മനസ്സിൽ കോവിലത്ത് എത്തിയത് മുതൽ ഇന്നി നിമിഷം വരെയുള്ള കാര്യങ്ങൾ മിന്നി മറഞ്ഞു.

ആ.. അമ്മാ.. എന്തിനാ എന്നെ നന്ദു എന്നു വിളിച്ചത്, അവിടെ പോയത് മുതൽ അവിടുത്തു ഓരോ സ്ഥലവും എനിക്ക് പരിചിതമായിരുന്നു. മുന്നേ എപ്പോഴോ കണ്ടു മറന്നപോലെ. അതങ്ങനെ.. അവർ എന്റെ ആരെങ്കിലും ആണോ..?

ഏയ്‌.. ഇല്ല.. എന്റെ അച്ഛനും അമ്മയും ഏട്ടനും ഒക്കെ എന്റെ കൂടെ ഉണ്ടല്ലോ..? ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ ആലോചിച്ചു വെറുതെ എന്തിനാ ടെൻഷൻ ആവുന്നേ.. അവൾ ദീർഘ നിശ്വാസം എടുത്തു. പക്ഷെ അവളുടെ മനസ് ഒന്നു ശാന്തമാവാൻ പിന്നെയും ഒരുപാടു സമയം എടുത്തു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

എന്തായി അഭി.. റിസൾട്ട്‌..? നീ എന്താ ഒന്നും പറയാതെ വേഗം വരാൻ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തെ….?

അഭി റിപ്പോർട്ട്‌ ആദിക്കു നൽകി.

പോസിറ്റീവ് ആണ്‌. നിള പാറുമ്മയുടെ മകൾ തന്നെയാണ്. അവൻ സന്തോഷത്തോടെ അവനരികിലേക്ക് വന്നു കൊണ്ടു പറഞ്ഞു.

സന്തോഷത്താൽ ആദിയുടെ കണ്ണുകൾ നിറഞ്ഞു. അവൻ അഭിയെ കെട്ടിപിടിച്ചു.

എനിക്ക് കാണണം ആദി നമ്മുടെ നന്ദുവിനെ.? അഭി പറഞ്ഞു.

കാണാം ഡാ. പഴയപോലെ അല്ലാ. നിനക്ക് കിട്ടിയിരുന്നതിനേക്കാൾ ഏറു ഇന്നു എനിക്ക് കിട്ടി. ആദി അവനെ ചേർത്ത് പിടിച്ചു ചിരിയോടെ പറഞ്ഞു.

അതു എനിക്കിഷ്ടമായി😍. പണ്ട് നീ കാരണം എന്നെ അവൾ എന്തു മാത്രം ഉപദ്രവിച്ചിരുന്നു🤨.

ആദി അവനെ നോക്കി പല്ലിലിച്ചു. 😁

അവൾ മരിച്ചു എന്നു എല്ലാവരും പറഞ്ഞപ്പോഴും നീ മാത്രമായിരുന്നു അംഗികരീകാതെ ഇരുന്നത്. നിന്റെ വിശ്വാസം തെറ്റിയില്ല ആദി.

അവൾക്കു അങ്ങനെ എന്നെ ഒറ്റക്കാക്കി പോവാൻ പറ്റില്ലടാ.. നോവു കലർന്ന ചിരിയോടെ ആദി പറഞ്ഞു.

അഭി അവനെ ചേർത്ത് പിടിച്ചു.

പക്ഷേ ആദി.., അവൾക്കു നമ്മളെ ഒന്നും ഓർമയില്ലല്ലോ.. അവൾക്കു എന്താ സംഭവിച്ചത് എന്നു അറിയണം.

കുറെയൊക്കെ ഞാൻ അറിഞ്ഞു. ബാക്കി നമ്മുക്ക് നീരവിനെ കൊണ്ടു തന്നെ പറയിപ്പിക്കാം. തത്കാലം ഈ സത്യം നീയും ഞാനും മാത്രം അറിഞ്ഞാൽ മതി.

ഓക്കേ ഡാ.

ഞാൻ എന്നാൽ ഇറങ്ങാ.. വൈകുന്നേരം കാണാം. ചിലതു പ്ലാൻ ചെയ്യാൻ ഉണ്ട്.

ഓക്കേ.

ആദി അവിടെ നിന്നും ഇറങ്ങി, കാറിൽ വന്നിരുന്നു.

അപ്പോഴും ആദിയുടെ ഉള്ളിൽ അപ്പോഴും കുഞ്ഞു നന്ദയുടെ ചിരിക്കുന്ന മുഖം ആയിരുന്നു.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

മാധവ്.. ആദിയും കീർത്തനമായുള്ള വിവാഹം നമ്മുക്ക് എത്രെയും പെട്ടന്ന് നടത്തണം. മാധവിന്റെ സുഹൃത്ത് ശങ്കർ മാധവിനോട് പറഞ്ഞു.

ആദിയോട് നമ്മൾ സംസാരിച്ച സമയത്തു അവനു താല്പര്യമില്ല. എന്നല്ലേ പറഞ്ഞത്.

അറിയാം. പക്ഷേ.. നിനക്ക് അറിയാലോ.. എന്റെ മകൾ കീർത്തനക്കു അവനെ ഒരുപാട് ഇഷ്ടം ആണ്‌. പിന്നെ മരിച്ചു പോയ ഗൗരിയെ ഓർത്തു ആദി നല്ല ഒരു ജീവിതം കളയുന്നത് ശെരിയല്ല.

ശങ്കർ.. നമ്മുക്ക് മാത്രമേ ഗൗരി മരിച്ചിട്ടു ഉള്ളൂ. അവനു ഇപ്പോഴും അവൾ ജീവനോടെ എവിടെയോ ഉണ്ടന്നാ വിശ്വസിച്ചാ..ജീവിക്കുന്നെ… ചെറുപ്പം മുതലേ അവർ ഒരുമിച്ചു ആയിരുന്നു. ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ കഴിയില്ല രണ്ടിനും. നിനക്ക് അറിയാലോ ഒത്തിരി കഷ്ടപ്പെട്ടു അവനെ ആ ഷോക്കിൽ നിന്നും വീണ്ടും പഴയ രീതിയിൽ കൊണ്ടു വരാൻ. മാധവ് സ്വരം ഇടറി കൊണ്ടു പറഞ്ഞു.

മാധവ്.. ശങ്കർ മാധവിന്റെ തോളിൽ കൈ വച്ചു.

എനിക്ക് കഴിയില്ല ശങ്കർ… അവനെ ഇനിയും വേദനിപ്പിക്കാൻ. അവന്റെ മനസു മാറുന്ന വരെ നമ്മുക്ക് കാത്തിരിക്കാം.

മ്മ്.

നീ മോളെ കാര്യങ്ങൾ പറഞ്ഞു മനസിലാകൂ, കീർത്തന എന്റെ മരുമകൾ ആയി വരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ. ആദി അവളെ പൂർണ്ണമനസോടെ ആയിരിക്കണം അവളെ ചേർത്ത് പിടിക്കേണ്ടത്.

ആഹ്‌. നമ്മൾ ആഗ്രഹിക്കുന്ന പോലെ എല്ലാം നടക്കും മാധവ്.

മ്മ്.

എന്നാ ഞാനിറങ്ങാ.. മീറ്റിംഗ് ഉണ്ട്.

ആഹ്‌.

ശങ്കർ യാത്ര പറഞ്ഞു ഇറങ്ങി.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

വീട്ടിൽ എത്തിയപ്പോഴും നിളക്കു ഒരു ഉന്മേഷവും ഇല്ലായിരുന്നു. തലവേദനിക്കുന്നു എന്നു പറഞ്ഞു അവൾ റൂമിൽ കയറി വാതിലടച്ചു. ബെഡിലേക്ക് വീണു, തലയണയിൽ മുഖമർത്തി കിടന്നു.

മോളെ…മാലിനി നിളയുടെ അടുത്ത് വന്നിരുന്നു, തോളിൽ കൈ വച്ചു.

അവൾ മുഖം തിരിച്ചു മാലിനിയെ നോക്കി.

എന്താ മോളെ വയ്യേ…, ഹോസ്പിറ്റലിൽ പോണോ. മാലിനി ആധിയോടെ ചോദിച്ചു.

വേണ്ടമ്മ, എന്നു പറഞ്ഞു കൊണ്ടു അവൾ മാലിനിയുടെ മടിയിൽ തലവെച്ചു കിടന്നു. മാലിനി അവളുടെ നെറുകിൽ തലോടി കൊണ്ടിരുന്നു. അവൾ പതിയെ കണ്ണുകൾ അടച്ചു.

മുറിയിൽ ഇരുന്നു കുഞ്ഞു നന്ദയുടെ ഫോട്ടോയിൽ വിരലോടിച്ചു കൊണ്ടു പാർവതി ഫോട്ടോയിൽ ചുണ്ടുകൾ ചേർത്തു.

മോളെ… നന്ദു….? പാർവതി ഫോട്ടോ നെഞ്ചോടുടക്കി പിടിച്ചു.

അമ്മേ….?
എന്നു വിളിച്ചു കൊണ്ടു അവൾ ഞെട്ടി എഴുന്നേറ്റു.

തുടരും