24/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 27

രചന – ശംസിയ ഫൈസൽ

എന്ത് സര്‍പ്രൈസ്?

”അതൊക്കെ ഉണ്ട്.,
നാളെ രാവിലെ വരെ എന്‍റെ ഭാര്യയൊന്ന് ക്ഷമിക്കണം.,
കേട്ടോ..,,

നന്ദു അവളെ കവിളിലൊന്ന് നുള്ളി ചിരിയോടെ പറഞ്ഞതും ദച്ചു എന്തായിരിക്കും സര്‍പ്രൈസ് എന്നാലോചിച്ച് സീറ്റില്‍ ചാരിയിരുന്നു

”നീ കുഞ്ഞി തല പുകഞ്ഞ് ആലോചിച്ചിട്ടൊന്നും കാര്യല്ല്യാ.,
സര്‍പ്രൈസ് നാളെ നേരിട്ട് കണ്ടാല്‍ മതി.,,

ദച്ചൂനെ ആലോചന കണ്ട് നന്ദു പറഞ്ഞു

”അതിന് ഞാന്‍ അതൊന്നുമല്ല ചിന്തിച്ചെ.,,

ദച്ചു ചമ്മിയ ഭാവം മറച്ച് വെച്ചു

”നമുക്ക് വീട്ടിലേക്ക് പോകാതെ കറങ്ങാന്‍ പോയലോ ദച്ചൂ?

നന്ദു ദച്ചൂനെ നോക്കി

”എന്‍റെ പൊന്നേ വേണ്ട.,
എവിടെ പോയാലും അതിന്‍റെ അവസാനം പോലീസ് സ്റ്റേഷനാകും.,
അത് കൊണ്ട് പ്ലീസ് ഉപദ്രവിക്കരുത്.,,

ദച്ചു നന്ദൂന് നേരെ കൈ കൂപ്പി

”വേണ്ടെങ്കില്‍ വേണ്ട.,
നിനക്ക് യാത്ര ഭയങ്കര ഇഷ്ടമല്ലെന്ന് കരുതി ചോദിച്ചതാ.,
പണ്ട്  രാത്രി എന്നെ കൊണ്ട് മതില് ചാടിപ്പിച്ച് കറങ്ങാന്‍ പോകുന്നവളാ.,,
ഇപ്പോ അവള്‍ക്ക് വീട്ടിലിരുന്നാല്‍ മതി പോലും.,,

നന്ദു പിറു പിറുത്തു

”കഴിഞ്ഞ ക്കാലം ഒാര്‍മിപ്പിക്കണം എന്നില്ല മിസ്റ്റര്‍.,,

ദച്ചു നന്ദൂന്‍റെ മുഖത്തേക്ക് നോക്കാതെ

പറഞ്ഞതും നന്ദു നീട്ടിയൊന്ന് മൂളി

”ദച്ചൂ..,,,

അല്‌പ നേരത്തെ നിശ്ശബ്ദതക്ക് ശേഷം നന്ദു വിളിച്ചു

”ഹ്മ്..,,

ഫോണില്‍ കളിച്ചോണ്ടിരുന്ന ദച്ചു ഒന്ന് മൂളി

”ദച്ചൂസേ..,,

നന്ദു വീണ്ടും വിളിച്ചു

”എന്താടോ?

ദച്ചു ഫോണില്‍ നിന്ന് തല ഉയര്‍ത്തി ചോദിച്ചു

”I love you”

”l hate you,,

എടുത്തടിച്ച പോലുള്ള ദച്ചൂന്‍റെ മറുപടി കേട്ട് നന്ദു വായിം തുറന്നവളെ നോക്കി

”ഡീ..കുരുട്ടെ നീ എന്‍റെ പിറകെ

നന്ദേട്ടാന്നും വിളിച്ച് വരും നോക്കിക്കോ.,,

നന്ദു വാശിയോടെ പറഞ്ഞു

”പിന്നേ..എനിക്കതല്ലെ പണി.,

ദച്ചു ചുണ്ട് കോട്ടി പറഞ്ഞു

”വേണ്ടടീ വേണ്ട.,
മൂക്കില്‍ പല്ല് വരുന്ന വരെ നീ നിന്‍റെ ഒടുക്കത്തെ വാശി കെട്ടിപിടിച്ച് നില്‍ക്ക്.,

നന്ദു അമര്‍ഷത്തോടെ പറയുന്നത് കേട്ട് ദച്ചൂന് ചിരി വന്നതും അവള്‍ പുറത്തേക്ക് നോക്കി ചിരി കടിച്ച് പിടിച്ചിരുന്നു

നന്ദു അവളെ ഒന്ന് നോക്കി അമ്മയെ വിളിച്ചു

”’അമ്മാ..,,ഞാന്‍ ടൗണില്‍ ഉണ്ട്.,
സാധനം എന്തേലും വേണമെങ്കില്‍ വാട്സാപ്പില്‍ വേഗം ലിസ്റ്റയക്കി.,

നന്ദു ഫോണ്‍ വെച്ച് കാര്‍ സൈഡാക്കി

അമ്മ ലിസ്റ്റയച്ചതും അവര്‍ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് പോയി

”ദച്ചൂ..,,നിന്‍റെ നമ്പറിലേക്ക് ഞാന്‍ വീട്ടിലേക്കുള്ള കുറച്ച് സാധനങ്ങളുടെ ലിസ്റ്റ് അയച്ചിട്ടുണ്ട്.,,
നീ അതൊന്ന് വാങ്ങോ.,
എനിക്കൊരിടം വരെ പോകാനുണ്ട്.,
ബില്ല് പേ ചെയ്യാന്‍ ആകുമ്പോയേക്കും ഞാന്‍ വന്നേക്കാം.,,

നന്ദു പറഞ്ഞും ദച്ചു കാറില്‍ നിന്നിറങ്ങി

”പിന്നെ നിനക്ക് എന്താ വേണ്ടതെന്ന് വെച്ചാ വാങ്ങിക്കോ?

നന്ദു പറഞ്ഞതിന് ദച്ചു തലയാട്ടി ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് കയറി പോയി

നന്ദു കാര്‍ തിരിച്ച് ലണ്ടനിലേക്ക് പോകാനുള്ള കുറച്ച് പേപ്പേര്‍സ് റെഡിയാക്കാനുണ്ടായിരുന്നു അതിനായി പോയി

എല്ലാം കഴിഞ്ഞ് നന്ദു ഹൈപ്പര്‍മാര്‍ക്കറ്റില്‍ എത്തിയപ്പോ ദച്ചൂന്‍റെ പര്‍ച്ചേഴ്സെല്ലാം കഴിഞ്ഞ് ബില്ലും പിടിച്ച് നില്‍പുണ്ട്

”എവിടെ പോയിരിക്കായിരുന്നു.,
ഇതാ ബില്ല്.,
ബില്ലടിച്ചിട്ട് ഈ സാധനങ്ങള്‍ കൂടെ

എടുത്ത് വന്നോ.,,

ദച്ചു അവന്‍റെ കൈയ്യിലേക്ക് ബില്ല് വെച്ച് കൊടുത്ത് കാറിലേക്ക് പോയി

അല്‌പം കഴിഞ്ഞ് നന്ദു കാറിലേക്ക് വന്ന് അകത്തേക്ക് കയറി സ്റ്റാര്‍ട്ടാക്കി

”ഇതെന്താ ഇത്ര വലിയ ബില്ല്.,
അമ്മ അയച്ച ലിസ്റ്റില്‍ ഇത്ര സാധനങ്ങളൊന്നും ഇല്ലായിരുന്നല്ലോ.,,

നന്ദു സംശയത്തോടെ ചോദിച്ചു

”താനല്ലെ എന്നോട് എനിക്ക് വേണ്ടതെല്ലാം വാങ്ങിക്കാന്‍ പറഞ്ഞെ,
ഞാന്‍ കുറച്ചധികം ചോക്ലേറ്റ്സും ഐസ്ക്രീമും കേക്കുമെല്ലാം വാങ്ങി.,

ദച്ചു പറഞ്ഞത് കേട്ട് നന്ദു അവളെ നോക്കി വല്ലാത്തൊരു ചിരി ചിരിച്ചു

”ഈ കാര്യത്തില്‍ മാത്രം നിനക്കൊരു മാറ്റവും ഇല്ല.,,

നന്ദു നെടുവീര്‍പ്പോടെ പറഞ്ഞു

വീട്ടിലെത്തിയതും ദച്ചു അവള്‍ക്കുള്ള സാധനത്തിന്‍റെ കവറും കൊണ്ട്

അകത്തേക്ക് കയറി പോയി

നന്ദു ബാക്കി കവറെല്ലാം അടുക്കളയില്‍ കൊണ്ട് വെച്ചു

”അമ്മാ..,,വെള്ളം.,,

നന്ദു കിച്ചണില്‍ ഇരുന്ന് അമ്മയോട് പറഞ്ഞു

”എന്തായി മോനെ പോയ കാര്യങ്ങള്‍..,,

അമ്മ വെള്ളം എടുത്ത് കൊടുത്ത് സ്റ്റേഷനിലേക്ക് പോയ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു

”എല്ലാ പ്രശ്നങ്ങളും ഇതോടെ അവസാനിച്ചാല്‍ മതിയായിരുന്നു.,,

അമ്മ നന്ദൂന്‍റെ തലയിലൊന്ന് തലോടി

”അതൊക്കെ തീരാതെ എവിടെ പോകാന്‍.,,

നന്ദു അമ്മേടെ കവിളിലൊന്ന് മുത്തി മുകളിലേക്ക് കയറി

സ്റ്റെയര്‍ കയറി മുകളിലെത്തിയതും നന്ദു ഒന്ന് നിന്നു

അവിടെ ഹാളിലിട്ട സോഫയില്‍ ഇരുന്ന് ദച്ചുവും മനുവും ഐസ്ക്രീം വാരി വലിച്ച് കച്ചറ കൂടി കഴിക്കുന്നു

”നാണമില്ലല്ലോ പിള്ളേരെ ഇങ്ങനെ കൊച്ച് കുട്ടികളെ പോലെ ഐസ്ക്രീമിന് അടിയുണ്ടാക്കാന്‍.,,

നന്ദു രണ്ടിനേയും കളിയാക്കി

”ഇവള്‍ക്ക് ആര്‍ത്തിയാടാ.,
ഞാന്‍ കുറച്ച് ചോദിച്ചപ്പോ ഒരു ചെറിയ സ്പൂണ്‍ എടുത്ത് തന്നേക്കുന്നു.,
അങ്ങനെ വിട്ട് കൊടുക്കാന്‍ പറ്റില്ലല്ലോ.,,

മനു ഇതും പറഞ്ഞ് വീണ്ടും ദച്ചൂന്‍റെ കൈയ്യില്‍ നിന്ന് ഐസ്ക്രീ തട്ടി പറിക്കാന്‍ നോക്കി

”ഞാന്‍ തരൂലടാ മരമാക്രി.,
നിന്നോടിന്നലെ കോളേജ് വിട്ട് വന്നപ്പോ ഒരു ജ്യൂസ് വാങ്ങി തരാന്‍ പറഞ്ഞപ്പോ നീയെന്താ പറഞ്ഞെ വേണേല് വീട്ടില് പോയി കിണറ്റീന്ന് കോരി കുടിച്ചോന്ന് അല്ലെ.,,

ദച്ചു മനൂന് നേരെ ചീറി

”അതിന് ഈ ജന്തു എന്താ മറുപടി പറഞ്ഞതെന്ന് അറിയോ നന്ദൂ..,,
നിന്‍റെ അപ്പന്‍ കിണറ്റില്‍ ജ്യൂസ് അടിച്ച് വെച്ചിട്ടുണ്ടോന്ന്..,,

മനു ദച്ചൂനിട്ട് പാര വെച്ചു

”ഡീ..,,നീ അപ്പനെ പറഞ്ഞോ?

നന്ദു ദച്ചൂനെ കൂര്‍പ്പിച്ച്  നോക്കി

”ആ..അതോ അത് ഞാനാ ഫ്ലോക്ക് പറഞ്ഞ് പോയതാ.,
എന്തൊക്കെ ആയാലും മനൂന് ഐസ് ക്രീ തരില്ലാ തരില്ലാ തരില്ലാ.,,

ദച്ചു ഐസ്ക്രീ പിടിച്ച് ഒാടാന്‍ നിന്നതും മനു ദച്ചൂനെ പിടിച്ച് വെച്ച് തട്ടിപറിച്ചു

രണ്ടാളേയും കച്ചറ കണ്ട് നന്ദു ആ ഐസ് ക്രീ കൈക്കലാക്കി

”രണ്ടാളും കഴിക്കണ്ട.,
ഞാന്‍ കഴിച്ചോളാം.,
നീ നിന്‍റെ മുറിയിലേക്ക് പോ മനൂ.,,
നിന്‍റെ മുറി താഴെ അല്ലെ തല്ല് ഉണ്ടാക്കാനായി അവന്‍റെ അടുത്തേക് ഐസ്ക്രീമും പൊക്കി പിടിച്ച്

വന്നേക്കുന്നവള്‍.,,

നന്ദു ദച്ചൂന് നേരെ തിരിഞ്ഞു

”ഞാന്‍ കയറി വന്നതൊന്നുമല്ല.,
അടിയില്‍ നിന്ന് കഴിക്കാന്‍ നിന്ന എന്‍റെ കൈയ്യീന്ന് തട്ടിപറിച്ച് മനു മുകളിലേക്ക് ഒാടിയപ്പോ ഞാന്‍ പിറകെ വന്നതാ.,,

ദച്ചു മനൂനെ നോക്കി പേടിപ്പിച്ചോണ്ട് പറഞ്ഞു

”ഹ്മ്..,,രണ്ടും വേഗം സ്ഥലം വിടാന്‍ നോക്ക്.,,

നന്ദു അവന്‍റെ മുറിയിലേക്ക് കയറി പോയി

ബെഡില്‍ ഇരുന്ന് നന്ദു ഐസ് ക്രീ എടുത്ത് കഴിക്കാന്‍ തുടങ്ങി

”അടിപൊളി ടേസ്റ്റ് ചുമ്മാ അല്ല രണ്ടും കൂടെ അടിയായത്.,,

നന്ദു കണ്ണടച്ച് ആസ്വദിച്ച് കഴിക്കാന്‍ തുടങ്ങി

ദച്ചു തലയിട്ട് മുറിയിലേക്ക് നോക്കുന്നത് നന്ദു മിററിലൂടെ കാണുന്നുണ്ടായിരുന്നു

നന്ദു അറിയാത്ത പോലെ ഐസ്ക്രീം കഴിച്ചോണ്ടിരുന്നു

പെട്ടന്ന് ദച്ചു ഒാടിവന്ന് ഐസ് ക്രീം കൈക്കലാക്കാന്‍ നിന്നതും  നന്ദു അവളെ കാല്‍ വെച്ച് വീഴ്ത്തി

ദച്ചു ബാലന്‍സ് കിട്ടാതെ നേരെ നന്ദൂന്‍റെ മടിയില്‍ വന്ന് വീണു

ദച്ചു ചാടി പിടഞ്ഞെണീക്കാന്‍ നിന്നതും നന്ദു ഐസ്ക്രീ മാറ്റി വെച്ച് അവളെ ഇടുപ്പിലൂട കൈ ചുറ്റി

നന്ദു അവളെ കണ്ണിലേക്ക് നോക്കിയതും ദച്ചു കുതറി മാറാന്‍ ശ്രമിച്ചു

നന്ദു അവളെ ഒന്നും കൂടെ തന്നിലേക്കമര്‍ത്തിയതും ദച്ചു ഒന്ന് പിടഞ്ഞു

”ഐസ് ക്രീം വേണോ ഹ്മ്..,,

നന്ദു അവളെ കണ്ണിലേക്ക് നോക്കി പ്രണയാര്‍ദ്രമായി ചോദിച്ചതും ദച്ചു ഉമിനീരിറക്കി വേണ്ടെന്ന് തലയാക്കി

നന്ദു ഐസ്ക്രീ സ്പൂണില്‍

കോരിയെടുത്ത് വായിലേക്ക് വെച്ച് കൊടുത്തതും അവള്‍ അറിയാതെ വാ തുറന്നു

”ഈ മധുരം ഞാനൊന്ന് നുണഞ്ഞോട്ടെ.,,

നന്ദു ദച്ചൂന്‍റെ ചെവിക്കരുകില്‍ ചുണ്ട് ചേര്‍ത്ത് ചോദിച്ചതും ദച്ചൂന്‍റെ ഹൃദയമിടിപ്പ് കൂടി അവളൊന്ന് കുറുകി അവന്‍റെ ഷര്‍ട്ടില്‍ കൈ കൊരുത്തു

*(തുടരും..)*