17/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 97

രചന – ശംസിയ ഫൈസൽ

”ഒന്നവിടെ നിന്നെ.,,

സോഫയില്‍ ഇരിക്കുന്ന ചേട്ടമ്മാരെ ശ്രദ്ധിക്കാതെ പോകുന്ന ദച്ചൂനെ അവര്‍ പിറകില്‍ നിന്ന് വിളിച്ചു

”ഹ്മ്.. എന്താ ?
ദച്ചു തിരിഞ്ഞ് നോക്കി

”ഇവിടെന്ന് ഇറങ്ങി പോയിട്ട് കുറേ നേരായല്ലൊ.,,
ഇത്രനേരം അവന്‍റെ കൂടെ എവിടെ പോയി കിടക്കായിരുന്നു.,,

ദേവന്‍റെ ചോദ്യം കേട്ട് ദച്ചു ഒന്ന് നെറ്റിചുളിച്ചു

”അത് നീ അറിയണ്ട.,
ദച്ചു അവനെ പുച്ഛിച്ചു

”ഡീ നീയധികം നെഗളിക്കല്ലെ.,,
നീ ഇൗ വീട്ടില്‍ നിന്ന് എങ്ങോട്ട് പോയാലും ഞങ്ങളറിഞ്ഞിരിക്കണം.,
അത് അറിഞ്ഞിരിക്കല്‍ ഞങ്ങളെ ഉത്തരവാദിത്യമാണ്

ദീപു പറഞ്ഞത് കേട്ട് ദച്ചു ഒന്ന് ചിരിച്ചു

”ഒാ..ഹോ ഉത്തരവാദിത്യമോ അങ്ങനെ ഒന്ന് നിനകൊക്കെയുണ്ടോ.,,
പെങ്ങളെ കയ്യേറ്റം ചെയ്യാന്‍ നോക്കിയവനെ ന്യായീകരിച്ച ചേട്ടമ്മാര്.,
ജീവിതത്തില്‍ വളരെ മോശമായ സമയത്തിലൂടെ കടന്ന് പോകുന്ന എന്നെ സഹായിക്കാത്ത കൂടെ നില്‍ക്കാത്ത നിങ്ങളെ എന്‍റെ കാര്യം അറിയിക്കേണ്ട ആവിശ്യമുണ്ടെന്ന് തോന്നുന്നില്ല.,,
അത്ര ഭാരിച്ച ഉത്തരവാദിത്യം തല്‍ക്കാലം എന്‍റെ ചേട്ടമ്മാര് ഏറ്റെടുക്കണ്ട.,

ദച്ചു അവര്‍ക്ക് കൊള്ളും വിധം പറഞ്ഞു

”നിന്‍റെ മോശമായ സമയം മാറണമെങ്കില്‍ ആദ്യം ആ അഭിനന്ദിനെ ഒഴിവാക്ക്.,
എന്നാല്‍ നിന്‍റെ കൂടെ എന്തിനും ഞങ്ങളുണ്ടാകും.,,

ദേവന്‍ പറഞ്ഞു

”അങ്ങനെ എന്‍റെ കൂടെ നില്‍ക്കണം എന്നില്ല.,,
നിങ്ങളെ ആവിശ്യത്തിന് എന്‍റെ ഭര്‍ത്താവിനെ ഉപേക്ഷിക്കേണ്ട ആവിശ്യമൊന്നുമില്ല.,
ഏത് സാഹചര്യത്തിലും എന്‍റെ പാതിയുടെ കൂടെ തന്നെ ഞാനുണ്ടാകും.,,
നന്ദേട്ടന്‍ പോലുമറിയാതെ നന്ദേട്ടന് തണലാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.,,

ദച്ചു പറയുന്നത് കേട്ട് ദേവന്‍ ദീപൂനെ നോക്കി

”ഇവളിത് എന്ത് തേങ്ങയാ പറയുന്നത്.,
അഭിനന്ദിന്‍റെ കൂടെ കൂടി നിനക്കും ഭ്രാന്തായോ ?

ദീപു ദച്ചൂനെ കളിയാക്കി

”നന്ദേട്ടനല്ല.,
നിനകൊക്കെയാണ് ഭ്രാന്ത്.,,
അല്ല അറിയാത്തത് കൊണ്ട് ചോദിക്കാണ് ആ പാവത്തിനോട് എന്താണിത്ര ദേഷ്യം ?
നന്ദേട്ടന്‍ ഇന്നേ വരെ നിങ്ങളെ ഉപദ്രവിച്ചിട്ടുണ്ടോ ?

ദച്ചൂന്‍റെ ചോദ്യം കേട്ട ചേട്ടമ്മാര് പൊട്ടിചിരിച്ചു

”ചിരിക്കാന്‍ മാത്രം ഞാനെന്തെങ്കിലും പറഞ്ഞോ ?
കഷ്ടം .,
ഇത്ര ചീപ്പായി പോയല്ലൊ എന്‍റെ ബ്രദേഴ്സ്.,,

ദച്ചു ഇഷ്ടക്കേടോടെ പറഞ്ഞു

”തമാശ കേട്ടാല്‍ ചിരിക്കാതിരിക്കോ ?
അവനെ പോലെ ഒരു വൃത്തികെട്ടവന്‍ ഈ ലോകത്തില്ല.,
ഇപ്പോയെങ്കിലും നീ രക്ഷപ്പെടാന്‍ നോക്ക്‌.,,

ദീപു പറയുന്നത് കേട്ട് ദച്ചു അവന്‍റെ അടുത്തേക്ക് വന്നു

”ഇത്ര സ്നേഹം പെങ്ങളോട് ഉണ്ടെങ്കില്‍.,,
പെങ്ങളെ രക്ഷപ്പെടുത്താന്‍ അത്ര താല്‍പര്യം ഉണ്ടെങ്കില്‍ ആദ്യം ആ മനുഷ്യന്‍ ചെയ്ത തെറ്റ് എന്താണെന്ന് പറ.,
ഞാനൊന്ന് കേള്‍ക്കട്ടെ.,
എന്നിട്ട് രക്ഷപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കാം

ദച്ചു അവരെ ഉള്ളിലെ കാര്യമറിയാന്‍ ചോദിച്ചു

”എടാ ദീപൂ..
അല്ലെങ്കിലും എന്തിന് നമ്മള്‍ ദച്ചൂനോടിനി മറച്ച് വെക്കണം.,,
അവളോട് എല്ലാം തുറന്ന് പറഞ്ഞേക്കാം.,,

ദേവന്‍ പറഞ്ഞത് ദീപു സമ്മതിച്ചു

”നിങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞിട്ട് എനിക്ക് നന്ദേട്ടന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് തോന്നിയാല്‍ അത് ഞാന്‍ തെളിയിച്ച് തന്നാല്‍ നിങ്ങള്‍ നന്ദേട്ടനോട് മാപ്പ് പറയണം.,,
എന്താ പറ്റോ ?

ദച്ചു ചോദിച്ചത് കേട്ട് ദീപുവും ദേവനും പൊട്ടിചിരിച്ചു

”നീയൊക്കെ എന്താ കളിക്കുന്നോ ?
സീരിയസ്സായി കാര്യം പറയുമ്പോള്‍ മനുഷ്യനെ ഒരുമാതിരി മറ്റേടത്തെ ഫൂളാക്കൂന്ന ചിരിയുണ്ടല്ലൊ.,,
എനികങ് എരിഞ്ഞ് കയറുന്നുണ്ട്.,

ദച്ചു ദേഷ്യത്തോടെ ദേവന്‍റെ കൈയ്യില്‍ പിച്ചി വലിച്ചു

”ആ..ഹ്..,,
ദേവന്‍ വേദനയോടെ കൈ വലിച്ചതും ദീപു ദച്ചൂന്‍റെ തലക്കിട്ട് കൊട്ടി

”നിന്നെ ഞാന്‍ എന്തെങ്കിലും ചെയ്തോ ?
ചെയ്തോന്ന്.,,
ദച്ചു ദീപൂന്‍റെ താടിയില്‍ പിടിച്ച് വലിച്ചു

”കണ്ണിന് മുന്നില്‍ കണ്ടാല്‍ മൂന്നും തുടങ്ങിക്കോളും.,
മൂന്നു അങ് തല്ലി ചത്തേക്ക്  എന്നാ  സമാധാനം ആകുമല്ലൊ.,
ഇങ്ങനെ മൂന്നെണ്ണത്തിനെ ആണല്ലൊ ദൈവമെ എനിക്ക് തന്നത്.,,

മൂന്ന് പേരും കൂടെ അടിയും ബഹളവും ആയതും അമ്മ കലിപ്പില്‍ അങ്ങോട്ട് വന്നു

അമ്മയെ കണ്ട് മൂന്നും അടി നിര്‍ത്തി മുഖം വീര്‍പ്പിച്ച് നിന്നു

”ഞാനൊരു കാര്യം പറഞ്ഞേക്കാം.,,
ഇനി ഇവിടെ കിടന്ന് അടി കൂടിയാല്‍  മൂന്നിനും ഈ വീട്ടില്‍ തിന്നാന്‍ മാത്രമല്ല കിടക്കാന്‍ പോലും പറ്റില്ല.,
എങ്ങോട്ടേലും ഇറങ്ങി പൊക്കോണം.,,

അമ്മ മൂന്നാളേയും തുറിച്ച് നോക്കി പോയി
എന്നിട്ട് പോയ പോലെ തിരിച്ച് വന്ന് ദച്ചൂനെ നോക്കി

”നീ എപ്പോയാ വന്നെ ?

”ഞാനിപ്പോള്‍ വന്ന് കയറിയതെയൊള്ളു.,,

ദച്ചു മറുപടി പറഞ്ഞു

”വല്ലോം കഴിച്ചായിരുന്നോ ?

അമ്മയുടെ ചോദ്യം കേട്ട് ദച്ചു ചിരി കടിച്ച് പിടിച്ചു

”അമ്മയല്ലെ ഇന്നലെ ഈ വീട്ടില്‍ നിന്ന് ഇനി പച്ചവെള്ളം കിട്ടൂലെന്ന് പറഞ്ഞെ.,,

ദച്ചു അമ്മയെ ഇടം കണ്ണിട്ട് നോക്കി

”നീ ഞാന്‍ ചോദിച്ചതിന് മറുപടി താ ദക്ഷാ.,,

അമ്മ മുഖം കനപ്പിച്ചു

”ഞാനും മനുവും പുറത്ത് നിന്ന് ബിരിയാണി കഴിച്ചു.,,

ദച്ചൂന്‍റെ മറുപടി കിട്ടിയതും അമ്മ ഉള്ളിലേക്ക് തന്നെ പോയി

അമ്മ പോയതും ദച്ചു ചേട്ടമ്മാരെ ഒന്ന് പുച്ഛിച്ച് മുകളിലേക്ക് പോകാന്‍ നിന്നതും പുറത്താരോ ബെല്ലടിച്ചു

ദച്ചു തിരിഞ്ഞ് നേരെ പോയി വാതില്‍ തുറന്നതും മുറ്റത്ത് ഹരി

”ടോ താനെന്താ ഇവിടെ ?

ദച്ചു സിറ്റ് ഒൗട്ടിലേക്ക് ഇറങ്ങി ചെന്നു

”എന്താണ് സുന്ദരീ.. ഇത്ര ദേഷ്യം.,,
നമുക്ക് മുടങ്ങി പോയ കല്ല്യാണം ഒന്നൂടെ കഴിക്കണ്ടെ ?

ഹരി മീശ പിരിച്ച് ചോദിച്ചതും ദച്ചൂന്‍റെ മുഖം മാറി

”ആ..ഹ് ടോ എനിക്ക് രണ്ട് ഭര്‍ത്താവിനെ വേണം.,,
ഒന്ന് സ്നേഹിക്കാനും ഒന്നിനെ കൊല്ലാനും.,,

ദച്ചു പല്ല്കടിച്ചു

”അതിനെന്താ മോളെ അഭിനന്ദിനെ നമുക്ക് ഒരുമിച്ചങ് കൊല്ലാന്നെ.,,
എന്നിട്ട് നമുക്ക് നല്ലോണം സ്നേഹിക്കാം.,
എന്ത് പറയുന്നു എന്‍റെ ദച്ചു മോള്.,,

ഹരി ദച്ചൂന്‍റെ അടുത്തേക്ക് വന്ന് ശബ്ദം താഴ്ത്തി പറഞ്ഞതും ദച്ചൂന്‍റെ മുഖം വലിഞ്ഞ് മുറുകി

”ഹരി നീ ആയിരുന്നോ ?

ദീപൂന്‍റെ ശബ്ദം കേട്ട് ഹരി പിറകിലേക്ക് നീങ്ങി അവനെ നോക്കി ചിരിച്ചു

”എന്തിനാ വിളിച്ച് ഇങ്ങോട്ട് വരാന്‍ പറഞ്ഞെ?

ഹരി ദേവനേയും ദീപൂനേയും നോക്കി

”നീ അകത്തോട്ട് വാ കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.,

ദേവന്‍ ഹരീടെ തോളില്‍ കൈയ്യിട്ട് അകത്തേക്ക് കൂട്ടി കൊണ്ട് പോകാന്‍ നിന്നതും ദച്ചു അവരെ മുന്നില്‍ കയറി നിന്നു

”ഈ വൃത്തികെട്ടവനെ വീട്ടില്‍ കയറ്റാന്‍ പറ്റില്ല.,,

”ദച്ചൂ..,, ചുമ്മാ ദേഷ്യം പിടിക്കാതെ മാറ്.,,

ദീപു ദച്ചൂനെ പിടിച്ച് മാറ്റാന്‍ നോക്കി

”എന്ത് കണ്ടിട്ടാ ഇവനെ ഇങ്ങോട്ട് വിളിപ്പിച്ചത്.,
ഇപ്പോള്‍ തന്നെ അവനെന്നോട് വിളിച്ച് പറഞ്ഞ വൃത്തിക്കേട് നിങ്ങള്‍ കേട്ടോ ?
ദച്ചു അവരെ നോക്കിചോദിച്ചു

”ദച്ചൂ വീട്ടില്‍ വന്നൊരാളെ പറ്റി അനാവിശ്യം പറയരുത്.,,
നിന്‍റെ ഇപ്പോയത്തെ സ്വഭാവം വളരെ മോശമാണ് ദച്ചൂ..,,
നീ ഇവിനെ പറ്റി എന്തൊക്കെ പറഞ്ഞാലും ഹരി നിന്നോടോ ഞങ്ങളോടോ ദേഷ്യം കാണിച്ചിട്ടില്ല.,
അതാണ് ഹരീടെ ക്വോളിറ്റി.,,

ദേവന്‍ ഹരിയെ പൊക്കി പറഞ്ഞതും ദച്ചു സ്വയം തലക്കടിച്ചു

”തലച്ചോറിന് പകരം കളിമണ്ണുള്ള രണ്ട് മരവാഴകള്‍.,,

ദച്ചു ചവിട്ടി തുള്ളി അകത്തേക്ക് പോയി

”നീയത് കാര്യമാക്കണ്ട ഹരീ.,,
വാ നമുക്ക് മുറിയിലേക്കിരിക്കാം.,

ദീപു ഹരിയെ അകത്തേക്ക് ക്ഷണിച്ചു

”വേണ്ടടാ.,
ദച്ചൂനെ ഇഷ്ടമില്ലാതെ ഇവിടെ നില്‍ക്കുന്നില്ല.,
നമുക്ക് പുറത്ത് വെച്ച് എവിടേലും കാണാം.,
രാത്രി നിങ്ങള്‍ ക്ലബ്ബിലേക്ക് വാ നമുക്കവിടെന്ന് സംസാരിക്കാം.,,

ഹരി അവിടെന്ന് ഇറങ്ങി ബൈക്കെടുത്ത് പോയി

”ദച്ചു വല്ലാതെ ആ ഹരിയെ ഇന്‍സള്‍ട്ട് ചെയ്യുന്നുണ്ട്..,
ദേവാ..,,
അവള്‍ക്ക് അഭിനന്ദിനോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനൊക്കെ പെരുമാറുന്നത്.,,
എന്തായാലും ഇപ്പോള്‍ തന്നെ അവളോട് അഭിനന്ദിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞേക്കാം.,

ദീപു ദേവനെ നോക്കി

”ഹ്മ് അതാ നല്ലത്
എത്രയും പെട്ടന്ന് അഭിനന്ദുമായുള്ള ബന്ധം വേര്‍പ്പെടുത്തി ഹരിയുമായുള്ള കല്ല്യാണം നടത്തണം.,
എന്നാലെ ഹരിക്കും കുടുംബത്തിനും അവള്‍ കാരണം ഉണ്ടായ നാണക്കേട് മാറി കിട്ടൂ..
അഭിനന്ദിനെ കുറിച്ചറിഞ്ഞാല്‍ എന്തായാലും ദച്ചു അവനെ ഉപേക്ഷിക്കും.,

ദേവന്‍ പറഞ്ഞതും രണ്ട് പേരും കൂടെ ദച്ചൂന്‍റെ മുറിയിലേക്ക് ചെന്നു

*(തുടരും..)*