രചന : ഷംസിയ ഫൈസൽ
ബാല്‍ക്കണിയുടെ കൈ വരിയില്‍ കൈ വെച്ച് പുറത്തേക്ക് കണ്ണ് നട്ട് എന്തോ ചിന്തയിലാണ് ദച്ചു
നന്ദു അവളെ പിറകിലൂടെ കെട്ടിപിടിച്ച് അവളെ കഴുത്തിലേക്ക് മുഖം ചേര്‍ത്ത് വെച്ചുനന്ദൂന്‍റെ സാമീപ്യം അവളിലേക്ക് എത്തിയതും ദച്ചൂന്‍റെ കണ്ണ് നിറഞ്ഞു”ദച്ചൂ…,, നന്ദു പതിഞ്ഞ സ്വരത്തില്‍ വിളിച്ചു”ഹ്മ്..,,’എന്ത് പറ്റി നന്ദേട്ടന്‍റെ പൊന്നിന്.,
ഈ സമയത്ത് ബാല്‍ക്കണിയില്‍ വന്ന് നില്‍ക്കുന്നത്.,ഇത് പതിവില്ലാത്തതാണല്ലൊ., നന്ദു ചോദിച്ചു’ഉറക്കം വരുന്നില്ല.,ദച്ചൂന്‍റെ ശബ്ദം ഇടറി
‘നീ കരയാണോ ? നന്ദു സംശയത്തോടെ അവളെ തിരിച്ച് നിര്‍ത്തിആ കണ്ണുകള്‍ നിറഞ്ഞത് കണ്ട് അവന്‍റെ നെഞ്ച് പിടിഞ്ഞു
നന്ദു അവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. അവളെ കണ്ണുകള്‍ നിറഞ്ഞൊഴുകി.എന്താ എന്‍റെ പെണ്ണിനിത്ര വിഷമം നാളെ ഞാന്‍ പോകുന്നതിനാണോ ?നന്ദൂന്‍റെ ചോദ്യത്തിനവളൊന്ന് മൂളി .അയ്യേ ഇത്ര നിസാര കാര്യത്തിനാണോ കരയുന്നത്.,നന്ദു ചിരിച്ചതും ദച്ചു അവന്‍റെ നെഞ്ചില്‍ നിന്നെണീറ്റ് അവനെ തുറിച്ച് നോക്കി.’എനിക്കെന്‍റെ ഭര്‍ത്താവ് പോകുന്നത് വലിയ കാര്യം തന്നെയാ.,നന്ദേട്ടന് പിന്നെ എന്നെ പിരിയുന്നതില്‍ സങ്കടമൊന്നും ഇല്ലല്ലൊ.,ദച്ചു മുഖം വീര്‍പ്പിച്ചു’ഹാ വിഷമം ഇല്ലാഞ്ഞിട്ടാണോ
നിന്‍റെ പരീക്ഷ നടക്കുന്ന സമയം ആയി പോയില്ലെ.,
ഇല്ലെങ്കില്‍ ഞാനെന്‍റെ കൊച്ചിനേയും കൊണ്ട് പോകില്ലെ.,
നന്ദു അവളെ കവിളില്‍ പിച്ചി’എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞ് വരായിരുന്നു കൃത്യ സമയത്ത് തന്നെ ആ കള്ള കമ്പനി തിരിച്ച് വിളിച്ചു.,അവനൊന്നും ഭാര്യയും കുടുംബവും ഇല്ലെ.,, ദച്ചു പറയുന്നത് കേട്ട് നന്ദു പൊട്ടി ചിരിച്ചു’നിങ്ങള് ചിരിക്കേണ്ട.,
ഇനി അര്‍പ്പണ കഴുത അവിടെ കാത്ത് നില്‍ക്കുന്നുണ്ടാകും ബേബീന്നും വിളിച്ചു.,
എന്‍റെ കൈയ്യില്‍ കിട്ടിയാല്‍ അവളെ മൂക്കാമണ്ട ഞാന്‍ ഇടിച്ച് പരത്തും.,ദച്ചു ദേഷ്യത്തോടെ റൂമിലേക്ക് പോയിപിറകെ ചിരിച്ചോണ്ട് നന്ദുവും’നിനക്ക് ഞാന്‍ പോകുന്നതിനാലോ അതോ അവിടെ അര്‍പ്പണ ഉളളതാണോ സങ്കടം., നന്ദു ദച്ചൂനെ പിടിച്ച് ബെഡിലിരുത്തി ചോദിച്ചു”രണ്ടും.,
ദച്ചു എടുത്തടിച്ച പോലെ പറഞ്ഞു
”എന്‍റെ കുഞ്ഞെ നിന്‍റെ പരീക്ഷ കഴിഞ്ഞ ഉടനെ ഞാന്‍ നിന്ന് അങ്ങോട്ട് കൊണ്ട് പോകില്ലെ.,
പിന്നെന്താ പ്രശ്നം., പ്രതീക്ഷിക്കാതെയുള്ള നിന്‍റെ ലണ്ടനിലേക്കുള്ള വരവ് അര്‍പ്പണക്കൊരു ഞെട്ടലായിരിക്കും., നന്ദു പറഞ്ഞതും ദച്ചൂന്‍റെ മുഖം തെളിഞ്ഞു”ശെരിയാ.,നമ്മള്‍ ഡിവോഴ്സിന്‍റെ വക്കില്‍ നില്‍ക്കുന്ന സന്തോഷത്തിലാണവള്‍
അതിന്‍റെ ഇടക്ക് എന്‍റെ ലണ്ടനിലേക്കുള്ള എന്‍ട്രിയില്‍ അവള് എന്തായാലും ഞെട്ടും.,
അയ്യോ എനിക്കാ മുഖം കാണാന്‍ കൊതിയാകുന്നു.,
പക്ഷെ ഈ വിസയൊക്കെ എന്ന് ശെരിയാകാനാ നന്ദേട്ടാ.,ദച്ചു സങ്കടത്തോടെ അവന്‍റെ ചുമലിലേക്ക് ചാഞ്ഞു’അതോര്‍ത്ത് നീ സങ്കടപ്പെടേണ്ട രണ്ടാഴ്ച്ചക്കുള്ളില്‍ എന്‍റെ ഭാര്യയെ ഞാനങ് എത്തിച്ചിരിക്കും. എന്നിട്ട് വേണം നമുക്കൊരു കളി കളിക്കാന്‍.,അര്‍പ്പണയേയും അവളെ തന്തയേയും മടക്കി ചുരുട്ടി നമ്മള്‍ കുപ്പിയിലടക്കും.,
നോക്കിക്കൊ.,
നന്ദു വാശിയോടെ പറഞ്ഞത് കേട്ട് ദച്ചൂനും ആവേശം കയറി.”എനിക്ക് വയ്യ.,ഒാര്‍ത്തുമ്പോള്‍ തന്നെ കോരിതരിപ്പ്.,നമുക്ക് കിടന്നാലോ നന്ദേട്ടന്‍റെ ഉറക്കം കളയണ്ട.,ദച്ചു നീങ്ങി കിടന്നതും നന്ദു അവളെ അടുത്തായി കിടന്നു ദച്ചു അവന്‍റെ നഗ്നമായ നെഞ്ചില്‍ തല വെച്ച് കിടന്നു ”ഉറങ്ങിക്കൊ.,
വയറ് വേദനയല്ലെ.,നിനക്ക് ചൂട് വെള്ളം വേണോ ?
ഇന്നലത്തെ പോലെ മിണ്ടാതെ എണീറ്റ് പോകരുത്.,
നന്ദു അവളെ മുഖത്തേക്ക് നോക്കി”അങ്ങനൊന്നും ഇന്നുണ്ടാകില്ലഅമ്മേടെ കഷായം ശെരിക്കും ഒരു മാജിക്കാണ്.,എനിക്ക് നല്ല ആശ്വാസമുണ്ട്., ദച്ചു പറഞ്ഞു.’എന്നാ കണ്ണടച്ച് ഉറങ്ങിക്ക നന്ദു അവളെ മുടിയില്‍ അമര്‍ത്തി ചുംബിച്ച”നന്ദേട്ടാ..,,’എന്നാടി പെണ്ണെ.,’നന്ദേട്ടന് എന്നോട് ദേഷ്യമുണ്ടോ ?ദച്ചു ചോദിച്ചത് നന്ദൂന് മനസ്സിലായില്’എന്തിന് ?ഇന്നലെ ചോദിച്ചത് തന്നെ കല്ല്യാണം കഴിഞ്ഞിട്ട് ഇത്രനാളായിട്ടും മറ്റൊരു ബന്ധത്തിലേക്ക് പോകാത്തത് കൊണ്ട്.,
ദച്ചൂന് ചമ്മല് തോന്നി.’അയ്യോ മറ്റൊരു ബന്ധമോ ?
എടീ കല്ല്യാണം കഴിഞ്ഞാല്‍ അവിഹിതമൊന്നും പാടില്ല.,കല്ല്യാണം കഴിഞ്ഞാല്‍ എന്നല്ല.,
ഒരു പ്രണയ ബന്ധത്തിലിരിക്കുമ്പോള്‍ മറ്റൊരു ബന്ധം തെറ്റാണ്.,, നന്ദു പറഞ്ഞതും ദച്ചു തല ഉയര്‍ത്തി അവനെ കൂര്‍പ്പിച്ച് നോക്കി.’അതല്ല മന്‍ഷ്യാ.,
ശാരീരിക ബന്ധം. ഹോ ഒന്നും അറിയാത്ത പോലെ .ദച്ചു അവന്‍റെ നെഞ്ചിലെ രോമം പിടിച്ച് വലിച്ചു
”ഞാന്‍ പെട്ടന്നതോര്‍ത്തില്ല.,എന്താണിപ്പോള്‍ നിന്‍റെ പ്രശ്നം. എനിക്ക് ശരീരിക ബന്ധത്തോടുള്ള ആക്രാന്തം കൊണ്ടാണെങ്കില്‍ ഏതേലും പെണ്ണിനെ കെട്ടിയാല്‍ പോരെ ഇത്ര റിസ്കെടുത്ത് മറ്റൊരു കല്ല്യാണം ഉറപ്പിച്ച നിന്നെ കിഡ്നാപ്പ് ചെയ്ത് എന്‍റെ ഭാര്യയാക്കണോ.,എന്‍റെ ദച്ചുട്ട്യേ നിന്നെയാണ് ഞാന്‍ സ്നേഹിച്ചത്,നിന്‍റെ മനസ്സിനെ ശരീരത്തെ എല്ലാം ഒരുപോലെ.,നീയെന്ന വ്യക്തിയെയാണ് ഞാനെന്‍റെ കൂട്ടായി പാതിയായി ആഗ്രഹിക്കുന്നത്.,ഇപ്പൊ മറ്റൊന്നും ആലോചിക്കേണ്ട ഉറങ്ങിക്കൊ.,
നന്ദു അവളെ തലയില്‍ തലോടി ഉറക്കാന്‍ നോക്കി
‘അതല്ല നന്ദേട്ടാ ഞാന്‍.,’ശ്ശ്.. ഒന്നും പറയണ്ട ഉറങ്ങിക്കൊ.,നന്ദു അവളെ ചുണ്ടില്‍ വിരല്‍ വെച്ച് പറഞ്ഞതും ദച്ചു പിന്നീടൊന്നും മിണ്ടാതെ അവന്‍റെ ചൂടേറ്റ് കണ്ണടച്ചു.ദച്ചു ഉറങ്ങിയിട്ടും നന്ദൂനെന്തോ ഉറക്കം വരുന്നുണ്ടായിരുന്നില്ല,പെട്ടന്നുള്ള നാട്ടിലേക്കുള്ള വരവാണെങ്കിലും ഇവിടെ എത്തിയ ശേഷം പ്ലാന്‍ ചെയ്ത ഒന്നും നടക്കാത്ത വിഷമമാണവന്., ഇനി മുന്നോട്ട് അങ്ങനെ തന്നെ ആകുമോ എന്ന ഭയവും., അര്‍പ്പണക്കായി ഒരുക്കിയ കെണിയില്‍ അവള്‍ വീഴാതിക്കുമോ ? ഒരു സംശയവും അര്‍പ്പണക്ക് തോന്നാത്ത രീതിയില്‍ വേണം മുന്നോട്ട് പോകാന്‍ ആലോചനക്കിടയില്‍ നന്ദുവും ഇടക്കെപ്പോയോ ഉറങ്ങി പോയി രാവിലെ ദച്ചു നേരത്തെ എണീറ്റുചെറിയൊരു ബുദ്ധിമുട്ടൊക്കെ ഉണ്ട്.എങ്കിലും മുമ്പത്തെ മാസങ്ങളെ അപേക്ഷിച്ച് കുറവാണ്
ദച്ചു നന്ദൂനെ എണീപ്പിക്കാതെ താഴേക്ക് പോയി അമ്മയോടൊപ്പം കൂടി.’എന്‍റെ ദച്ചൂ നീ മുറിയിലെങ്ങാനും പോയി ഇരിക്ക്.,,
ആര്‍ത്തവത്തിന്‍റെ ആദ്യത്തെ രണ്ട് ദിവസമെങ്കിലും റെസ്സെടുക്കണം., ഇത് ഞാന്‍ പറഞ്ഞതല്ല അപ്പന്‍ പറഞ്ഞതാ.,ഈ സമയത്ത് എന്നെ ഇച്ചായന്‍ ഒന്നും എടുക്കാന്‍ സമ്മതിക്കില്ല.,എല്ലാം ഇച്ചായന്‍ ചെയ്യും., അന്നത്തെ ഭക്ഷണത്തിന് ഇരട്ടി രുചിയായിരിക്കും
അപ്പൊ മക്കള് പറയും ഇനി അപ്പന്‍റെ ഫുഡ് കഴിക്കാന്‍ അടുത്ത മാസം വരെ കാത്തിരിക്കണമല്ലോന്ന്.,,അമ്മ ചിരിച്ച”അപ്പന്‍ നന്നായി കുക്ക് ചെയ്യോ ദച്ചു അടുക്കളയിലെ കൗണ്ടര്‍ ടോപ്പില്‍ കയറിയിരുന്നു’അടിപൊളിയായി ഉണ്ടാക്കും.,പക്ഷെ നാടന്‍ ഭക്ഷണങ്ങള്‍ വലിയ വശമില്ല.,ബാക്കിയെല്ലാം അടിപൊളിയാ.,,
അപ്പന്‍റെ അസുഖമെല്ലാം മാറിയിട്ട് ഒരു ദിവസം ഉണ്ടാക്കിക്കാം.,
അമ്മ പ്രാതലിനുള്ള ചപ്പാത്തി ചുട്ട് കൊണ്ട് പറഞ്ഞു
‘അപ്പന്‍റെ ബിരിയാണി ഞാന്‍ കഴിച്ചിട്ടുണ്ട്.,
അടിപൊളിയാ.അമ്മ ആ ചട്ടുകം ഇങ് താ ചപ്പാത്തി ഞാന്‍ ചുടാം.,,ദച്ചു ചട്ടുകം വാങ്ങി’എണീക്കാതെ അവിടെ ഇരുന്ന് ചുട്ടാല്‍ മതി.,കൈ പൊള്ളിക്കല്ലെ. അമ്മ കറിയുണ്ടാക്കാന്‍ നിന്നു കുറച്ച് കഴിഞ്ഞതും നന്ദുവും മനുവും അഭിയും അങ്ങോട്ട് വന്നു.ഇതെന്താ പതിവില്ലാതെ മൂന്ന് പേരും ഒരുമിച്ച് ?
അമ്മ ചോദിച്ചു.”ഞാന്‍ കുത്തി പൊക്കി കൊണ്ട് വന്നതാ.പ്രാതലായോ അമ്മാ., നന്ദു ദച്ചൂനെ നോക്കിയൊന്ന് സൈറ്റടിച്ച് അമ്മയോട് ചോദിച്ചു
‘എല്ലാം ആയി ടേബിളില്‍ കൊണ്ട് വെക്ക്. മൂന്നാളും കൂടെ ടേബിളില്‍ കൊണ്ട് വെച്ച് അപ്പനെ വീല്‍ചെയറില്‍ ഇരുത്തി അപ്പനേയും ടേബിളിനടുത്തേക്ക് കൊണ്ട് വന്നു
നന്ദു ഇന്ന് പോകുന്നത് കാരണം അവനായിരുന്നു എല്ലാവരും കൂടെ ഒരുമിച്ച് കഴിക്കണമെന്ന് നിര്‍ബന്ധംനന്ദു കഴിച്ച് കഴിഞ്ഞ് പാക്ക് ചെയ്യാന്‍ മുറിയിലേക്ക് പോയ കൂടെ ദച്ചുവും ചെന്നു നന്ദൂനെ പാക്ക് ചെയ്യാന്‍ സഹായിക്കുമ്പോയാണ് മനു വാതിലിന്‍റെ അടുത്ത് വന്ന് നിന്ന് നന്ദു കാണാതെ ദച്ചൂനെ വിളിച്ചത് കണ്ണും കൈയ്യും കാണിച്ച് വിളിക്കുന്ന മനൂനെ കണ്ട് ദച്ചു നന്ദൂനെ ഒന്ന് നോക്കി മനൂനോട് കൈ കൊണ്ട് എന്താണെന്ന് ചോദിച്ചുദേഷ്യത്തോടെ തുറിച്ച് നോക്കി പുറത്തേക്ക് വരാന്‍ പറഞ്ഞ് മനു അവിടെന്ന് പോയി’നന്ദേട്ടാ ഞാനിപ്പോള്‍ വരാം.,,ദച്ചു മുറിക്ക് പുറത്തിറങ്ങാന്‍ നിന്നു’നീ എങ്ങോട്ടാ ?’ഞാ.. ഞാനെന്‍റെ ഡ്രസ്സ് അഴയിലിടാന്‍.,അലക്കി വെച്ചത് അഴയിലിടാന്‍ മറന്ന് പോയി.,ഞാനതൊന്ന് വിരച്ചിട്ടിട്ട് പെട്ടന്ന് വരാം.,ദച്ചു വേഗം മുറി വിട്ടിറങ്ങി മനൂന്‍റെ മുറിയിലേക്ക് ചെന്നു
*(തുടരും..)*

by