The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ഷംസിയ ഫൈസൽ
അര്‍പ്പണ ആകാംശയോടെ ഫോണെടുത്തുനന്ദൂന്‍റെ ഉള്ളില്‍ അര്‍പ്പണയുടെ അച്ഛന്‍റെ ക്രൂരതയുടെ മുഖം ആളി കത്തി ”അച്ഛാ..,ഞാനിവിടെ നന്ദുവിന്‍റെ കൂടെയാ.,ഹാ അതെ ജോലി കഴിഞ്ഞൊന്ന് ചുമ്മാ കറങ്ങാനിറങ്ങിയതാ. പിന്നെ അച്ഛാ ഒരു സന്തോഷ വാര്‍ത്തയുണ്ട്.,ഞാനിത്ര നാള്‍ മനസ്സിലിട്ട് നടന്നത് നന്ദു അറിഞ്ഞു നന്ദു എന്നെ പ്രൊപ്പോസ് ചെയ്തു അച്ഛാ. വിശ്വാസം വരുന്നില്ല അല്ലെഞാനും ഒട്ടും പ്രതീക്ഷിച്ചില്ല നന്ദു എന്നെ പ്രൊപ്പോസ് ചെയ്യുമെന്ന്.,
ഹോ ഞാന്‍ ഭയങ്കര ഹാപ്പിയാ.,ഹെ എന്താ
അതൊന്നും കുഴപ്പമില്ല നന്ദു ഡിവോഴ്സിന്‍റെ വക്കിലല്ലെ.,
നന്ദു അവളെ വേണ്ടെന്ന് തന്നെ ഉറപ്പിച്ചു
അവര്‍ക്ക് ഒത്ത് പോകാന്‍ പറ്റില്ലെന്നെയ്.,എന്നാ ശെരിയച്ഛാ ഞാന്‍ ഫ്ലാറ്റിലെത്തിയിട്ട് വിളിക്കാം., അര്‍പ്പണ അച്ഛനോട് സംസാരിച്ച് ഫോണ്‍ വെച്ചു
അര്‍പ്പണയുടെ അച്ഛന്‍റെ സംസാരമൊന്നും നന്ദൂന് കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കിലും അര്‍പ്പണയുടെ സംസാരത്തില്‍ നിന്ന് അവരെന്താണ് സംസാരിച്ചതെന്ന് നന്ദു മനസ്സിലാക്കിയിരുന്നു’എന്ത് പറഞ്ഞു തന്‍റെ അച്ഛന്‍., ഫോണ്‍ വെച്ചയുടെ നന്ദു ചോദിച്ചു”അച്ഛന്‍ ഹാപ്പിയായി.,നിന്‍റെ അച്ഛന്‍ നിനക്ക് എന്നോട് ഇഷ്ടമുള്ള കാര്യം എങ്ങനെയാണ് അറിഞ്ഞത് ?
നന്ദു ഒന്നും അറിയാത്ത പോലെ ചോദിച്ചു’അ.. അത് അത് പിന്നെ ഹാ അതില്ലെ എന്നെ കല്ല്യാണം കഴിക്കാന്‍ നിര്‍ബന്ധിപ്പിച്ചപ്പോള്‍ എല്ലാം ഞാന്‍ ഒഴിഞ്ഞ് മാറി വീണ്ടും വീണ്ടും എന്നെ നിര്‍ബന്ധിപ്പിച്ചു ഞാന്‍ കല്ല്യാണം വേണ്ടെന്ന് തന്നെ ഉറപ്പിച്ച് പറഞ്ഞപ്പോള്‍ എന്നോട് ആരെങ്കിലും മനസ്സിലുണ്ടോന്ന് ചോദിച്ചുഞാന്‍ അന്ന് നിന്‍റെ പേര് പറഞ്ഞുഅന്ന് എനിക്ക് കുറേ ചീത്ത കിട്ടിയതാ നിന്‍റെയും ദച്ചൂന്‍റെയും കാര്യം അച്ഛനും അമ്മക്കുമെല്ലാം അറിയായിരുന്നു എന്നാലും എന്‍റെ വാശിക്ക് മുന്നിലവര്‍ മുട്ട് മടക്കി., പിന്നെ ദച്ചു നിന്നെ വേണ്ടെന്ന് വെച്ചതറിഞ്ഞപ്പോള്‍ അച്ഛനും സമ്മതിച്ചുനീ ദച്ചൂനെ കല്ല്യാണം കഴിച്ചതറിഞ്ഞ് അച്ഛന്‍ ഭയങ്കര സങ്കടത്തിലായിരുന്നു.,
എന്തായാലും ഇപ്പോള്‍ ഹാപ്പി ആയി.,
ഞാന്‍ ജീവിതക്കാലം മുയുവന്‍ കല്ല്യാണം കഴിക്കാതെ നിന്നെ ഒാര്‍ത്ത് ഒറ്റക്ക് ജീവിക്കേണ്ടി വരുമോയെന്ന് അച്ഛന് ടെന്‍ഷനായിരുന്നു., അര്‍പ്പണ ചിരിയോടെ പറഞ്ഞ് നിര്‍ത്തിഅവളിപ്പോള്‍ പടച്ചിറക്കിയ കഥയാണെന്ന് നന്ദൂന് വ്യക്തമായി അറിയാമായിരുന്നു
”എന്തായാലും നീയും കുടുംബവും ഹാപ്പി ആയല്ലൊ.,നമുക്കെന്നാല്‍ പോയാലോ ? നന്ദു ഇരുന്നയിടത്ത് നിന്നെണീറ്റു’അയ്യോ ഇപ്പൊ തന്നെ പോകാണോ നമുക്ക് കുറച്ച് സമയം കൂടെ ഒരുമിച്ചിരുന്ന് സംസാരിക്കാം., ഇന്ന് നമ്മള്‍ പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞിട്ട് ആദ്യ ദിവസമല്ലെ
ഇന്ന് മറക്കാനാകാത്ത ദിവസമാകണം.,
ഒരിക്കലും മറക്കാത്ത ദിവസം.,
അര്‍പ്പണ എണീറ്റ് നന്ദൂന്‍റെ കൈ പിടിച്ചു
നന്ദു മറുപടി പറയാതെ അവളെ കൂടെ നടന്നുഅര്‍പ്പണ സ്വന്തത്തേക്കാള്‍ ഭ്രാന്തമായി തന്നെ സ്നേഹിക്കണമെന്ന് അവന്‍റെ കൂടെ ലക്ഷ്യമാണ്
അതിന് ഇഷ്ടം അല്ലെങ്കില്‍ കൂടെ അര്‍പ്പണക്കൊപ്പം സമയം ചിലവഴിച്ചെ പറ്റു ഇതേ സമയം അര്‍പ്പണക്ക് ഫോണ്‍ വിളിച്ച് വെച്ച അവളെ അച്ഛന്‍ പൊട്ടി പൊട്ടി ചിരിച്ചു തന്‍റെ പക തീര്‍ക്കാനുള്ള പ്ലാനിന്‍റെ ആദ്യ പടി വിജയിച്ച സന്തോഷമായിരുന്നത നന്ദുവും അര്‍പ്പണയും പരസ്പരം സ്നേഹിച്ച് തുടങ്ങാനാണ് ഇത്രനാള്‍ കാത്തിരുന്നത്അത് അത്ര എളുപ്പമായിരുന്നില്ല. ഇനിയെല്ലാം എളുപ്പമാണ്
ഭര്‍ത്താവിന്‍റെ പൊട്ടിചിരി കേട്ട് അര്‍പ്പണയുടെ അമ്മ അയാളെ അടുത്തേക്ക് വന്നു.
”എന്തിനാ ഇങ്ങനെ ഭ്രാന്തമ്മാരെ പോലെ ചിരിക്കുന്നത്.,ആരെങ്കിലും പറ്റിച്ച സന്തോഷം ആകും അല്ലെ.,അര്‍പ്പണയുടെ അമ്മ പുച്ഛത്തോടെ ചോദിച്ചു
‘ഹ ഹ ഹ വാടി വന്ന കേള്‍ക്ക് നീയല്ലെ എന്നെ പുച്ഛിച്ചത്.,എന്തൊക്കെയായിരുന്നു നീ അഭിനന്ദിനെ കുറിച്ച് പറഞ്ഞിരുന്നത്പാവം ചെറുക്കന്‍ ഭാര്യയുമായി സന്തോഷത്തോടെ ജീവിക്കുന്നവന്‍ആ പാവം ചെര്‍ക്കന് ഇപ്പോള്‍ ഭാര്യയെ വേണ്ട നമ്മുടെ മോളെ മതി., ഇത്രയും പറഞ്ഞയാള്‍ വീണ്ടും അട്ടഹസിച്ച് ചിരിച്ചു.അര്‍പ്പണയുടെ അമ്മ കേട്ടത് വിശ്വസിക്കാന്‍ കഴിയാതെ തറഞ്ഞ് നിന്നു.നന്ദൂന് നേരിട്ട് വിളിച്ച് പറഞ്ഞിട്ടും തെളിവുകള്‍ നിരത്തി അയച്ചിട്ടും നന്ദു എങ്ങനെ അര്‍പ്പണയുടെ ചതിയില്‍ വീണെന്നാണ് അവര്‍ക്ക് മനസ്സിലാകാത്തത്.
നിങ്ങള്‍ വെറുതെ പറയുന്നതല്ലെ.,അര്‍പ്പണയുടെ അമ്മക്ക് ഉള്‍കൊള്ളാന്‍ പറ്റുന്നുണ്ടായിരുന്നില്ല
”ഞാനെന്തിന് കള്ളം പറയണം.,സത്യമാണ് അപ്പു ഇപ്പോള്‍ വിളിച്ച് വെച്ചതെയൊള്ളു.,അവളെ ഇപ്പോള്‍ അഭിനന്ദ് പ്രൊപ്പോസ് ചെയ്തെന്ന്.പ്രണയിക്കട്ടെ രണ്ടാളും മതി മറന്ന് പ്രണയിക്കട്ടെഎന്നിട്ട് എന്‍റെ വക ഉഗ്രന്‍ ട്വിസ്റ്റുണ്ട്അതില്‍ എരിഞ്ഞമരും അവന്‍റെ കുടുംബം അതില്‍ എനിക്ക് കാണേണ്ടത് അവന്‍റെ തള്ള എന്‍റെ പ്രണയം നിരസിച്ച ആ രമ്യയുടെ ചേതനയറ്റ ശരീരമാണ് ഹഹഹഹ., അയാളെ ക്രൂരമായ ചിരി അവസാനിച്ചിരുന്നില്ല”പ്രായം പത്ത് അറുപത് ആയല്ലൊ.,
നരച്ച മുടിയെല്ലാം കറുപ്പിച്ചില്ലെങ്കില്‍ നിങ്ങളെ കണ്ടാല്‍ പടു കിളവനാ.,മുപ്പത് മുപ്പത്തഞ്ച് വര്‍ഷം മുമ്പ് നടന്ന കാര്യത്തിന് ഇപ്പോയും പക കൊണ്ട് നടക്കാന്‍ നാണമില്ലെ.,നിങ്ങളെ തിരിച്ച് സ്നേഹിക്കാത്തതാണ് ആ രമ്യ ചെയ്ത ഏറ്റവും നല്ല കാര്യം. ഇല്ലെങ്കില്‍ എന്നെ പോലെ ഒരു ചെന്നായയുടെ പിടിയില്‍ നെഞ്ച്നീറി കഴിയേണ്ടി വന്നേനെ.,അര്‍പ്പണയുടെ അമ്മ ഇത്രയും പറഞ്ഞതും അയാളെ മുഖം മാറിഅയാള്‍ അവരെ അടുത്ത് വന്ന് മുടി കുത്തി പിടിച്ചു അവര്‍ വേദന കൊണ്ട് കണ്ണടച്ച് അയാളെ കൈ വിടുവിപ്പിക്കാന്‍ നോക്കി ഏട്ടാ വിട്.,”ഇടക്ക് നീയിങ്ങനെ ചോദിച്ച് വാങ്ങുന്നതല്ലെ.,
നിന്നോട് പറഞ്ഞതാ എന്‍റെ കാര്യങ്ങള്‍ തടസ്സം നില്‍ക്കുകയോ മറുത്ത് പറയാനോ വരരുതെന്ന്.,
നീ എന്തൊക്കെ പറഞ്ഞാലും എത്ര വര്‍ഷം മുമ്പുള്ള കാര്യമാണെങ്കിലും എനിക്ക് രമ്യയോടുള്ള പക തീര്‍ത്തെ പറ്റൂ..,അന്നവള്‍ പറഞ്ഞൊരു വാക്കുണ്ട് ”എന്നെ പോലൊരു കാട്ട് പോത്തിനെ ആരെങ്കിലും പ്രണയിക്കോന്ന്.,എന്നാ പിന്നെ എന്‍റെ ഉള്ളിലെ കാട്ട് പോത്തിന്‍റെ കരുത്ത് അങ് കാണിച്ച് കൊടുത്തേക്കാം.,എന്‍റെ മനസ്സിലെ പക വര്‍ഷങ്ങള്‍ കൊണ്ട് മാഴ്ക്കാന്‍ പറ്റില്ല.,മനസ്സിലായോ നിനക്ക്.,അയാള്‍ മുടിയില്‍ നിന്ന് പിടിവിട്ട് അവരെ നിലത്തേക്ക് തള്ളിയിട്ടു. വേദന കാരണം അവരെ കണ്ണില്‍ നിന്ന് കണ്ണുനീര് കവിളിലൂടെ നിലത്തേക്ക് ഉറ്റി വീണു. അയാളെ കെട്ടിയത് മുതല്‍ അനുഭവിക്കുന്നതാണ്മനസ്സ് മരവിച്ചിട്ടും കണ്ണ് നീര് മാത്രം വറ്റിയിട്ടില്ല.
”ഒരു ദിവസം നിങ്ങള്‍ തോല്‍ക്കും.,അതിന് ഇനി അധിക നാള്‍ ഇല്ല നോക്കിക്കൊ.,അവര്‍ നിലത്ത് നിന്നെണീറ്റ് അയാളെ മുറി വിട്ടിറങ്ങി ഒരു വീട്ടിലാണെങ്കിലും വര്‍ഷങ്ങളായി രണ്ട് റൂമിലായാണ് താമസിക്കുന്നത്ചില രാത്രികള്‍ മാത്രം അയാളെ കാമം ശമിപ്പിക്കാന്‍ ഭാര്യയെ തേടി വരും.,അതിന് മാത്രമാണോ അയാളെ സഹിച്ച് ഈ ദുബായി മണ്ണില്‍ അയാളോടൊപ്പം നില്‍ക്കുന്നതെന്ന് അവരോര്‍ക്കും
ഉത്തരം ചെന്ന് എത്തുന്നത് അര്‍പ്പണയെന്ന മകളിലാണ്. അതെ മകളെ ഒാര്‍ത്ത് മാത്രം ഭര്‍ത്താവിനോടൊപ്പം ക്ഷമിച്ച് സഹിച്ച് നില്‍ക്കുന്ന സ്ത്രീ
____________________
നന്ദുവും അര്‍പ്പണയും നേരം ഇരുട്ടും വരെ അവിടെ ചിലവഴിച്ചു.തിരിച്ച് നന്ദൂന്‍റെ കാറില്‍ അവളെ ഫ്ലാറ്റിലേക്ക് മടങ്ങുമ്പോള്‍ കഴിക്കാനായി ഒരു റെസ്റ്റോറന്‍റില്‍ കയറി.ഭക്ഷണം ഒാഡര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ അര്‍പ്പണ നന്ദൂന്‍റെ അടുത്ത് വന്നിരുന്ന് അവന്‍റെ ചുമലിലേക്ക് തല ചാഴ്ച്ചിരുന്നു
നന്ദൂന് ആളുകള്‍ കാണുന്നതില്‍ വല്ലാത്ത പരവേശം തോന്നി”അപ്പൂ.. എല്ലാവരും നോക്കുന്നു
നീ ഒാപ്പോസിറ്റുള്ള സീറ്റിലേക്കിരിക്ക്.,നന്ദു ദയനീയമായി പറഞ്ഞു’എന്തിന് ഞാനെന്‍റെ ചെക്കന്‍റെ അടുത്തല്ലെ.,ആര് കണ്ടാലും എനിക്കൊരു കുഴപ്പവുമില്ല.,അര്‍പ്പണ ഒന്നൂടെ അവനോട് ചേര്‍ന്നിരുന്നു.
നന്ദൂന് പിന്നൊന്നും പറയാനില്ലായിരുന്നുഭക്ഷണം വന്നതും അവള്‍ നേരെ ഇരുന്നു.കഴിക്കുന്നതിനിടെ അവന് വാരി കൊടുക്കാനും അവള്‍ മറന്നില്ല എല്ലാം കൂടെ നന്ദൂന് പെരുത്ത് കയറി നില്‍ക്കായിരുന്നു
എങ്ങനെ എങ്കിലും വീട്ടിലെത്തി ദച്ചൂനെ വിളിക്കണം എന്ന ഒറ്റ ചിന്തയായിരുന്നവന് ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടര്‍ന്നുഅടുത്ത് തന്നെയായിരുന്നു അര്‍പ്പണയുടെ ഫ്ലാറ്റ്”നന്ദൂ.. ഇറങ്ങിയിട്ട് പോകാം.,
കാറ് നിര്‍ത്തിയതും അര്‍പ്പണ പറഞ്ഞു.”ഇല്ല അപ്പൂ.. ഒത്തിരി വൈകി.,നന്ദു നിഷേധഭാവത്തില്‍ പറഞ്ഞു.’പ്ലീസ് നന്ദൂ.., അവള്‍ കൊഞ്ചലോടെ അവന്‍റെ കൈ പിടിച്ചു”ഇല്ലെടാ ടൈം ഇല്ലാഞ്ഞിട്ടാ.,
നീ ചെല്ല് ഞാന്‍ വിളിക്കാം.,നന്ദു ചിരിയോടെ അപ്പൂന്‍റെ കൈയ്യിലൊന്ന് തട്ടി അവള്‍ നന്ദൂനെ ഒന്ന് നോക്കി അവന്‍റെ അടുത്തേക്ക് വന്നതും നന്ദു പിറകിലേക്ക് പോയിഅര്‍പ്പണ അവന്‍റെ ടീഷര്‍ട്ടില്‍ പിടിച്ച് മുന്നോട്ട് വലിച്ചുഅര്‍പ്പണയുടെ ചുണ്ടുകള്‍ അവന്‍റെ മുഖം ലക്ഷ്യമാക്കി മുന്നോട്ട് വന്നതും നന്ദു കണ്ണ് തള്ളി ഉമി നീരിറക്കി അവളെ നോക്കി
*(തുടരും..)*