രചന – ശംസിയ ഫൈസൽ
അമ്മ കിതപ്പടക്കി പറയുന്നത് കേട്ട് അന്ന ഉമിനീരിറങ്ങി പേടിയോടെ ഒന്ന് ചിരിച്ച് അമ്മേടെ അടുത്ത് വന്ന് നിന്നു
”അത് അമ്മാ ഞാന്‍ ടെറസിലായിരുന്നു.,,
ദച്ചു പെട്ടന്ന് വായില്‍ കിട്ടിയത് പറഞ്ഞു
”ഇത്രയും സമയം കൊച്ച് ടെറസിലായിരുന്നോ?
ഇന്നലെ മക്കള് അവിടെയാണോ കിടന്നെ?,,
അപ്പന്‍ ചോദിച്ചതും ദച്ചു ചുമല് കൂച്ചി അല്ലെന്ന് പറഞ്ഞു
”ഞാന്‍ രാവിലെ പോയതാ.,,
ഫൈനല്‍ എക്സാം ആയില്ലെ.,
ടീച്ചറ് ഒാണ്‍ലൈന്‍ ക്ലാസ് വെച്ചിരുന്നു .,
റൂമിലിരുന്നിട്ട് റേഞ്ച് കിട്ടുന്നില്ല അതോണ്ട് ടെറസില്‍ പോയതാ.,,
നല്ലൊരു നുണ മനസ്സില്‍ വന്നതിന്‍റെ ആത്മ വിശ്വാസത്തില്‍ ദച്ചു തട്ടിവിട്ടു
”എന്നാ ഒന്ന് പറഞ്ഞിട്ട് പൊക്കൂടെ മോളെ.,
ഞാനത്ര പേടിച്ചെന്നോ.,
നിന്‍റെ കെട്ടിയവനോട് ആണെങ്കില്‍ നിന്നെ കാണാനില്ലെന്ന് പറഞ്ഞിട്ട് ഒരു കൂസലും ഇല്ല.,,
അതങ്ങനെ ഒരു ചെര്‍ക്കന്‍.,,
അമ്മ നൈറ്റി എളിയില്‍ കുത്തി പറഞ്ഞു
”ഞാന്‍ അമ്മയോട് പറയാന്ന് വെച്ചതാ.,
പക്ഷെ അപ്പോ അമ്മയും അപ്പനും എണീറ്റിട്ടില്ല.,,
നിങ്ങളെ ഉറക്കം കളയണ്ടെന്ന് കരുതി ഞാന്‍ നന്ദേട്ടനോട് പറഞ്ഞിട്ടാ പോയത്,,
നന്ദേട്ടന്‍ അമ്മയോട് ഞാന്‍ ടെറസിലുള്ള കാര്യം പറഞ്ഞില്ലെ അമ്മെ.,,
ദച്ചു നന്ദൂനിട്ട് പണി കൊടുക്കാനും മറന്നില്ല
”’ആ ചെര്‍ക്കനെ ഞാനിന്ന് കൊല്ലും.,
ഉറക്ക് തലക്ക് പിടിച്ചാല്‍ അതിന് വല്ല
ബോധവും വേണ്ടെ.,
നീ പറഞ്ഞതൊന്നും അവന് ഒാര്‍മയെ കാണില്ലെ.,,
അതെങ്ങനെ അപ്പന്‍റെ അല്ലെ മോന്‍.,
അവനിങ്ങ് വരട്ടെ ഞാന്‍ നല്ലത് കൊടുക്കുന്നുണ്ട്.,,
അമ്മ പിറുപിറുത്ത് അടുക്കളയിലേക്ക് പോയി
”എന്നാ മക്കള് മുറിയിലേക്ക് ചെല്ല്.,
ഇപ്പോ എണീറ്റല്ലെ ഒള്ളു ഒന്ന് ഫ്രഷായി ചെന്ന് ചായ കുടിക്ക്,,
അപ്പന്‍ ദച്ചൂന്‍റെ തലയില്‍ തലോടി പറഞ്ഞതും ദച്ചു ചിരിച്ചോണ്ട് തലകുലുക്കി
പിന്നെയാണ് അപ്പന്‍ പറഞ്ഞത് എന്താന്ന് ഒാര്‍ത്തത്
”അല്ല അപ്പാ ഞാന്‍ പുലര്‍ച്ചെ എണീറ്റു.,
ഞാന്‍ പറഞ്ഞില്ലെ ഒാണ്‍ലൈന്‍ ക്ലാസ്.,,
ദച്ചു അപ്പന് തിരുത്തി കൊടുത്തു
”ഹ്മ്..,കൊച്ച് അതികം കള്ളങ്ങള്‍ മെനയണ്ട.,
അപ്പന് എല്ലാം മനസ്സിലായി.,
എന്‍റെ ആ കള്ള ചെറുക്കനെവിടെ
എണീറ്റിട്ടില്ലെ.,,
അപ്പന്‍ കള്ളച്ചിരിയോടെ ചോദിക്കുന്നത് കേട്ട് ദച്ചൂന് മനസ്സിലായി അപ്പന് നന്ദൂന്‍റെ കൂടെയായിരുന്നു എന്ന കാര്യം കത്തിയിട്ടുണ്ടെന്ന്
ദച്ചു ഒരു ചമ്മിയ ചിരി ചിരിച്ച് അവളെ മുറിയിലേക്കോടി
”ച്ഛെ..,,ഈ നന്ദേട്ടന്‍ കാരണം മനുഷ്യന്‍ നാണം കെടും.,,
ദച്ചൂനാകെ ചടപ്പ് തോന്നി
അവള്‍ വേഗം ഒന്ന് ഫ്രഷായി അടുക്കളയിലേക്ക് പോയി
അമ്മ പ്രാഥലിനുള്ളതെല്ലാം റെഡിയാക്കി ദച്ചൂനും മനൂനും കോളേജിലേക്ക് കൊണ്ട് പോകാനുള്ള ഊണ് വാഴയിലയിലാക്കി പൊതികെട്ടായിരുന്നു
”ഞാന്‍ സഹായിക്കണോ അമ്മാ?.,,
ദച്ചു അടുക്കളയിലേക്ക് ചെന്ന് ചോദിച്ചു
”അതൊക്കെ കഴിഞ്ഞു മോളെ.,
നീ ചായ എടുത്ത് കുടിക്ക് കോളേജിലേക്ക് പോകാന്‍ ഉള്ളതല്ലെ.,,
അമ്മ ദച്ചൂനെ നോക്കി പറഞ്ഞു
”ഞാന്‍ മുറ്റം അടിച്ച് വാരീട്ട് വരാം.,
എന്നിട്ട് കഴിച്ചോളാം.,,
ദച്ചു പുറത്തേക്ക് പോകാന്‍ നിന്നു
”വേണ്ട ദച്ചൂ..,,
അതൊക്കെ അമ്മ ചെയ്തോളാം.,
നിനക്ക് കോളേജില്‍ പോകണ്ടെ ഇപ്പോ തന്നെ നേരം കുറേ വൈകിയിണ്.,,
അമ്മ പറഞ്ഞ് തീര്‍ന്നതും മനു അങ്ങോട്ട് വന്നു
”അമ്മോയ് ചായ.,,
മനു വിളിച്ച് പറഞ്ഞ് കിച്ചണിലുള്ള ചെറിയ ടേബിളിനരികെ വന്നിരുന്നു
”വേണേല് എടുത്ത് കഴിക്കടാ.,,
അമ്മ മനൂനെ നോക്കി പറഞ്ഞതും അവന്‍ ദച്ചൂനെ നോക്കി ഒന്ന് ഇളിച്ച് എണീറ്റ് പ്ലേറ്റെടുത്ത് സ്വയം കടിയും ചായയും എടുത്തു
”ദച്ചു ഇത് കണ്ട് കാര്യാക്കണ്ട.,
അമ്മക്ക് മക്കളോട് കുറച്ച് സ്നേഹം കൂടുതലാ.,
അതോണ്ട് എല്ലാം ഞങ്ങളെ കൊണ്ട് സ്വയം ചെയ്യിപ്പിക്കും.,
അല്ലെ അമ്മെ.,,
മനു പ്രാഥലെടുത്ത് ടേബിളില്‍ കൊണ്ട് വന്ന് വെച്ചു
”വല്ലപ്പോയും മാത്രേ ഞാന്‍ എടുത്ത് കൊടുക്കാറൊള്ളു
”ആണ്‍കുട്ടികളായാലും എല്ലാം സ്വയം ചെയ്ത് ശീലിക്കണം.,
ഞാന്‍ ചെയ്തതായിരുന്നു ശെരിയെന്ന് മനസ്സിലാകാന്‍ ജോലിയാക്കെ കിട്ടി ഒറ്റകാക്കെ താമസിക്കേണ്ടി വരുമ്പോ മനസ്സിലാകും.,,
അമ്മയാണ് മനൂന് മറുപടി കൊടുത്തത്
”ഹ്മ്..,അതമ്മ പറഞ്ഞത് പോയിന്‍റ്.,
നന്ദു ലണ്ടനില്‍ പോയപ്പോ പറഞ്ഞിരുന്നല്ലോ അമ്മ എല്ലാം ഒറ്റക്ക് ചെയ്യാന്‍ ശീലിപ്പിച്ചത് കൊണ്ട് ബുദ്ധിമുട്ടിയില്ലെന്ന്.,,
അമ്മേടെ സംസാരം കേട്ട് വന്ന അഭി ഇതും പറഞ്ഞ് ടേബിളിനടുത്തേക്ക് ചെയര്‍ വലിച്ചിട്ടിരുന്നു,
”അമ്മാ എനിക്ക് രണ്ട് ദോശ മതി ഞാന്‍ ഡയറ്റ് ചെയ്ത് മേലിയാനാനുള്ള തീരുമാനത്തിനാ.,,
അഭി പറഞ്ഞത് കേട്ട് അമ്മ അവനെ തുറിച്ച് നോക്കി
ദച്ചു ഇത് കണ്ട് വാ പൊത്തി ചിരിച്ചു
”ഇതെന്താ അമ്മാ ഇങ്ങനെ നോക്കുന്നെ.,,
അഭി അന്തം വിട്ട് ചോദിച്ചു
”ഇനി നിനക്ക് പ്രത്യേകം വിളംമ്പി ഊട്ടി തരണോ.,
എണീറ്റ് ഒറ്റക്കെടുത്ത് കഴിക്കടാ.,,
അമ്മ അഭിക്ക് നേരെ ഒച്ചയെടുത്തു
”’അതിന് ഞാന്‍ ഒറ്റക്കെവിടേയും താമസിക്കാന്‍ പോണില്ല,
എന്‍റെ ഷോപ്പ് ഇവിടെ അടുത്താണല്ലോ.,,
അഭി ചിരിയോടെ പറഞ്ഞു
”ആണോ എന്ന മക്കള് അവിടെ തന്നെ ഇരുന്നോ.,
അമ്മ തിരിഞ്ഞ് മുറ്റം അടിക്കാനായി പുറത്തേക്കിറങ്ങി
അഭി ദച്ചൂനെ നോക്കിയൊന്ന് ഇളിച്ചു
ദച്ചു അവള്‍ക്കും അഭിക്കും ഉള്ള പ്ലേറ്റെടുത്ത് ദോശയും സാമ്പാറും എടുത്ത് മനൂന്‍റെ കൂടെ ഇരുന്നു
മൂന്ന് പേരും ഇരുന്ന് സംസാരിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിച്ചോണ്ടിരുന്നപ്പോയാണ് നന്ദു അങ്ങോട്ട് വന്നത്
”ആ..ഹ മൂന്നാളും നല്ല തട്ടാണല്ലോ.,,
നന്ദുവും അവരെ കൂടെ കഴിക്കാനിരുന്നു
എന്നാ ദച്ചു അവനെ മൈന്‍റ് ചെയ്തതേയില്ല.,
അത് ശീലായത് കൊണ്ട് നന്ദു അത് കാര്യമാക്കിയില്ല
”ദച്ചൂ..,,ഞാനിറങ്ങാണ്..,
നീ വരുന്നില്ലെ.,,
മനു കഴിച്ചെണീറ്റു
”അയ്യോ ഞാന്‍ റെഡിയായില്ല.,
നിനക്ക് ലേറ്റാകാണേല് നീ പൊക്കോ.,
വൈകീട്ട് ഞാനുമുണ്ടാകും മറക്കണ്ട.,,
ദച്ചു മനൂനെ ഒാര്‍മിപ്പിച്ചു
”അപ്പോ ബായ് ഗായ്സ്.,,
വൈകീട്ട് കാണാം.,,
മനു അവിടെന്ന് പോയി
എല്ലാവരും കഴിച്ചെണീറ്റ് ദച്ചു കോളേജിലേക്ക് പോകാന്‍ റെഡിയായിറങ്ങി
നന്ദു അവളെ കോളേജിലേക്ക് ട്രോപ്പ് ചെയ്യാന്‍ കാറിന്‍റെ കീയും എടുത്ത് വന്നു
അമ്മയോട് യാത്ര പറഞ്ഞ് അവരിറങ്ങി
”അപ്പാ പോയി വരാം.,,
സിറ്റ് ഒൗട്ടില്‍ പത്രം വായിച്ചിരിക്കുന്ന അപ്പനോട് ദച്ചു പറഞ്ഞു
”ശെരി മോളെ.,
എടാ കൊച്ചെ ഇന്നലെ നന്നായിട്ട് ഉറങ്ങിയോടാ ?.,,
അപ്പന്‍ നന്ദൂനെ നോക്കി ചോദിച്ചു
”നന്നായിട്ട് ഉറങ്ങിയല്ലോ.,,
അപ്പനെന്താ അങ്ങനെ ചോദിച്ചെ?.,,
നന്ദു കാര്യം മനസ്സിലാകാതെ അപ്പനെ നോക്കി
”ഒന്നുല്ലടാ.,
നിനക്ക് ക്ഷീണം ഒന്നുല്ലല്ലോ.,,
അപ്പന്‍ വീണ്ടും ചോദിച്ചു
”ഇല്ലാ.,എന്നതാ അപ്പാ.,,
നന്ദു വീണ്ടും നെറ്റിചുളിച്ച് അപ്പനെ നോക്കി
”ഉറക്ക ക്ഷീണം ഒന്നുമില്ലെങ്കില്‍ പൊക്കോ.,
ഡ്രൈവിംങിനിടയില്‍ ഉറങ്ങി പോകരുതെന്ന് കരുതി ചോദിച്ചതാ.,
നിങ്ങള്‍ ചെല്ല്.,,
അപ്പന്‍ പറഞ്ഞതൊന്നും മനസ്സിലാകാതെ നന്ദു കാറിലേക്ക് നടന്നു
കൂടെ ദച്ചുവും
”എന്നാലും അപ്പനെന്താ അങ്ങനെ ചോദിച്ചെ?,,
കാറ് സ്റ്റാര്‍ട്ടാക്കി നന്ദു ദച്ചൂനെ നോക്കി സംശയത്തോടെ ചോദിച്ചു
”ഒലക്ക.,
നിങ്ങളെന്നെ നാണം കെടുത്തോ മനുഷ്യാ.,
അപ്പന് നമ്മളിന്നലെ നിങ്ങളെ റൂമില്‍ ഒരുമിച്ചാണ് ഉറങ്ങിയതെന്ന് മനസ്സിലായി.,
അപ്പന്‍ നിങ്ങളെ ആക്കിയതാ.,,
ദച്ചു പറഞ്ഞത് കേട്ട് നന്ദു അന്തം വിട്ടു
”ഹോ..,,എന്‍റെ അപ്പനൊരു സംഭവം തന്നെ.,
കാഞ്ഞ ബുദ്ധിയാണ് അങ്ങേര്‍ക്ക്.
നന്ദു ചിരിയോടെ വണ്ടിയോടിച്ചു
”അതിന്‍റെ ഒരു അംശം തനിക്ക് കിട്ടിയിരുന്നെങ്കില്‍ വല്ല്യ ഉപകാരം ആയേനെ.,,
ദച്ചു പറഞ്ഞത് കേട്ട് നന്ദു അവളെ പ്രത്യേക ഭാവത്തില്‍ നോക്കി
അപ്പോയാണ് നന്ദൂന്‍റെ ഫോണടിച്ചത്
”ദച്ചൂ..,,എന്‍റെ ഷര്‍ട്ടിന്‍റെ പോക്കന്‍റില്‍ നിന്ന് ഫോണെടുത്ത് സ്പീകറിലിട്ടെ?
നന്ദു പറഞ്ഞതും ദച്ചു താല്‍പര്യമില്ലാതെ നന്ദൂന്‍റെ പോക്കന്‍റീന്ന് ഫോണെടുത്ത് കോള്‍ അറ്റന്‍റ് ചെയ്ത് സ്പീകറില്‍ ഇട്ടു
”ഹലോ..,,നന്ദു കുട്ടാ..,,
നീ എവിടെയാ?
പരിചയമുള്ള ഒരു പെണ്‍ ശബ്ദം കേട്ടതും ദച്ചു സ്ക്രീനിലെ പേരിലേക്ക് കണ്ണോടിച്ചു
അടുത്ത നിമിഷം ദച്ചൂന്‍റെ മുഖം വലിഞ്ഞ് മുറുകി
ദേഷ്യം കൊണ്ട് ചുവന്ന് തുടുത്ത മുഖത്തോടെ ദച്ചു നന്ദൂനെ നോക്കി
* (തുടരും..)

by