രചന – ഷംസിയ ഫൈസൽ
നന്ദുവും ദച്ചുവും അവരെ മൈന്‍റ് ചെയ്യാതെ താഴേക്ക് പോകാനായി സ്റ്റെയര്‍ ഇറങ്ങാന്‍ നിന്നതും ദീപുവും ദേവനും അവര്‍ക്ക് തടസ്സമായി നിന്നു
മുഖം കയറ്റി വെച്ചുള്ള അവരെ നില്‍പ് കണ്ടപ്പോയെ നന്ദൂന്തോ പന്തികേട് തോന്നി
ദച്ചു കാര്യം മനസ്സിലാകാതെ അവളെ ചേട്ടമ്മാരെ നോക്കി
”എന്താ അളിമ്മാരെ.,
ഞങ്ങള് ഇറങ്ങാന്‍ നില്‍ക്കുവായിരുന്നു.,
എനിക്ക് വര്‍ക്കിന് ടൈം ആയി
ഇനി നിന്നാല്‍ ശെരിയാവില്ല അതാ.,
നന്ദു അവരെ നോക്കി ചിരിച്ച് കൊണ്ട് ഫോണില്‍ സമയം നോക്കി കൊണ്ട് പറഞ്ഞു
”നിനക്ക് വര്‍ക്കുണ്ടെങ്കില്‍ നീ പോകാന്‍ നോക്ക്.,
ഞങ്ങളെ പെങ്ങളിവിടെ നില്‍ക്കട്ടെ.,,
ദീപു ദച്ചൂനെ നോക്കി നന്ദൂനോട് കടുപ്പിച്ച് പറഞ്ഞു
”അയ്യോ ഇന്നവള്‍ എന്‍റെ കൂടെ വരട്ടെ.,
ദച്ചു നില്‍ക്കാന്‍ പിന്നീട് വന്നോളും.,,
എനിക്ക് തിരിച്ച് പോകാനായില്ലെ അത് വരെ ദച്ചു എന്‍റെ കൂടെ നില്‍ക്കട്ടെ.,,
നന്ദു സാധാരണ പോലെ പറഞ്ഞ് ദച്ചൂനേയും കൊണ്ട് പോകാന്‍ നിന്നു
”ഡാ തനിക്ക് പറഞ്ഞാ മനസ്സിലാകില്ലെ.,
ദച്ചു ഇവിടെ നില്‍ക്കും.,
അവളെ ഇനി തന്‍റെ കൂടെ പറഞ്ഞയക്കാന്‍ ഒരു താല്‍പര്യവും ഞങ്ങള്‍ക്ക് ഇല്ല.,
ചുമ്മാ പ്രശ്നം ഉണ്ടാകാതെ ഇറങ്ങി പോകാന്‍ നോക്ക്.,,
ദേവന്‍ ദച്ചൂന്‍റെ കൈ പിടിച്ച് അവര്‍ക്കരികിലേക്ക് നിര്‍ത്തി
”ദേവാ .,,
ഞാന്‍ പോകട്ടെ നന്ദേട്ടന് പോകാന്‍ നേരം
വൈകുന്നുണ്ട് .,
കുറച്ച് ദിവസം കഴിഞ്ഞിട്ട് ഞാനിങ്ങോട്ട് നില്‍ക്കാന്‍ വരാം.,,
ദച്ചു ദേവനെ നോക്കി
”ഡീ മിണ്ടാതെ പറഞ്ഞത് അനുസരിച്ചാല്‍ നിനക്ക് നല്ലത്.,,
ഇവന്‍റെ കെണിയില്‍ പെട്ട് നിന്‍റെ ഭാവി കളയേണ്ട.,,
ഇവന്‍റെ പഞ്ചാരയില്‍ മയങ്ങി അവനെ കണ്ണടച്ച് വിശ്വസിച്ച് അവസാനം പണി കിട്ടുമ്പോ നിന്ന് മോങ്ങീട്ട് കാര്യമുണ്ടാകില്ല.,
ഇവനെ പോലെ ഒരു കള്ളനെ ഞാന്‍ ഈ ലോകത്ത് കണ്ടിട്ടില്ല.,
പഠിച്ച കള്ളനാണവന്‍ ഈ കാണുന്നതൊന്നുമല്ല അഭിനന്ദ്.,
അനുഭവം വെച്ചാണ് പറയുന്നത് .
അത് നീയൊന്ന് മനസ്സിലാക്ക്,,
ദേവന്‍ ഗൗരവത്തോടെ പറയുന്നത് കേട്ട് നന്ദു പല്ല് കടിച്ചു
”ഞാന് നിന്നെയൊക്കെ എന്ത് ചെയ്തടാ.,
എന്തെങ്കിലും മോശമായ ഒരു അനുഭവം എന്നില്‍ നിന്ന് നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ ?
ഞാന്‍ കളളനാണ് പോലും ഒരു അഞ്ച് പൈസ പോലും ഒരാളുടെ അടുത്ത് നിന്ന് പോലും എടുത്തിട്ടില്ല.,
അന്തസായി പണിയെടുത്ത കാശ് കൊണ്ടാണ് ഈ അഭിനന്ദ് ജീവിക്കുന്നത് അല്ലാതെ..
നന്ദു താഴെ അച്ഛനും അമ്മയും കേള്‍ക്കാതിരിക്കാന്‍ പരമാവധി ശബ്ദം താഴ്ത്തി പറഞ്ഞൊന്ന് നിര്‍ത്തി
”ഡേയ് ഡേയ് ഞങ്ങള്‍ എന്ത് പറയുന്നു നീ എന്ത് പറയുന്നു.
നിന്‍റെ കൈയ്യിലിരിപ്പെല്ലാം നന്നായിട്ട് അറിഞ്ഞിട്ടാ ഞങ്ങള്‍ നിന്നെ പോലെ ഒരു വൃത്തികെട്ടവനുമായുള്ള കൂട്ട് വിട്ടത്.,
ദീപു പുച്ഛത്തോടെ പറഞ്ഞു
”ദീപു കുറേ ആയല്ലോ നന്ദേട്ടനെ കുറ്റപ്പെടുത്തുന്നു.,
ഒരാളെ ഒന്നും അറിയാതെ പഴിക്കുന്നത് നല്ല കാര്യമൊന്നും അല്ല.,
എന്തെങ്കിലും നിങ്ങളെ രണ്ട് പേരുടേയും മനസ്സിലുണ്ടെങ്കില്‍ അത് തുറന്ന് പറ.,
നന്ദൂനെ പറഞ്ഞതൊന്നും ദച്ചൂന് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് അവളെ വാക്കുകളില്‍ തന്നെയുണ്ടായിരുന്നു
”എന്ത് കണ്ടിട്ടാ ദക്ഷാ നീ അവന് വേണ്ടി
ഇങ്ങനെ വാദിക്കുന്നത്.,,
അവന്‍റെ വൃത്തികെട്ട മുഖം നീ കാണാന്‍ കിടക്കുന്നതെ യൊള്ളു.,
നിന്‍റെ സ്വന്തം കൂടെപിറപ്പായ ഞങ്ങളാ പറയുന്നത്.,
ഇവനെ നമുക്ക് വേണ്ട മോളെ.,,
ദീപു ആദ്യം ദച്ചൂനോട് ദേഷ്യപ്പെട്ടങ്കിലും പിന്നീടത് ദയനീയ സ്വരമായി
”എന്നെ വേണ്ടെന്ന് തീരുമാനിക്കുന്നത് നീയല്ലല്ലോ ദീപു.,
എന്‍റെ ഭാര്യയായ ഇവളാണ്.,
ദച്ചു എന്തായാലും ഹാപ്പിയായിട്ടിരിക്കാ എന്‍റെ കൂടെ തന്നെയാകും.,
ഞാന്‍ വൃത്തികെട്ടവനാണെങ്കില്‍ നിങ്ങള്‍ ഇവള്‍ക്ക് ഒരു സല്‍ഗുണ സമ്പന്നനെ കണ്ടെത്തിയിരുന്നല്ലോ ഹരി.,
അവനിപ്പോ കൈയ്യിരിപ്പ് കൊണ്ട് ജയിലില്‍ അഴി എണ്ണുന്നുണ്ട്.,,
നന്ദു പറഞ്ഞതും ദേവന്‍ നന്ദൂന്‍റെ ഷര്‍ട്ടില്‍ കയറി പിടിച്ചു
”കള്ളക്കേസില്‍ അവനെ അകത്തിട്ടിട്ട് കള്ളം പടച്ച് വിടുന്നോ ?
എന്നെങ്കിലും നിന്‍റെ വികൃത മുഖം പുറത്ത് വരും അത് നീ മറക്കണ്ട അഭിനന്ദേ.,,
ദേവന്‍ തന്നെ ദേഷ്യത്തോടെ നന്ദൂന്‍റെ ഷര്‍ട്ടില്‍ നിന്ന് കൈയ്യെടുത്തു
”എന്‍റെ വികൃത മുഖം പുറത്തേക്ക് വരാന്‍ ഞാന്‍ ഇപ്പോ ഈ നിമിഷം മുതല്‍ കാത്തിരിക്കുന്നു.,
എനിക്കും അറിയണമല്ലോ നിങ്ങളിങ്ങനെ കുറ്റപ്പെടുത്താന്‍ മാത്രം ഞാനെന്താ ചെയ്തതെന്ന്
പക്ഷെ ഇപ്പോ എനിക്ക് നിന്നോടൊന്നും തര്‍ക്കിക്കാന്‍ തീരെ സമയം ഇല്ലാ.,
പണിയെടുത്ത് ജീവിക്കുന്നവനാണെയ്.,
ആവിശ്യമില്ലാത്ത കാര്യത്തിന് ടൈം കളയാന്‍ തീരെ സമയം ഇല്ലാ.,
വാ ദച്ചൂ പോകാം..,,
നന്ദു ദച്ചൂന്‍റെ കൈ പിടിച്ച് പോകാന്‍ നിന്നതും വീണ്ടും ദീപു മുന്നില്‍ കയറി നിന്നു
”നിനകൊക്കെ എന്താടാ മനുഷ്യനെ സമാധാനത്തോടെ ജീവിക്കാന്‍ വിടില്ലെ.,,
നന്ദു സഹികെട്ട് ചോദിച്ചു
”അഭിനന്ദേ.. നീ കൂടുതല്‍ നല്ലവനാകല്ലെ.,
ഇനി ദച്ചൂനെ നിന്‍റെ കൂടെ വിടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.,
അകത്തേക്ക് കയറി പോടീ..,,
ദീപു ദച്ചൂന് നേരെ ഒച്ചയെടുത്തു
”അതിന് ഞാനിപ്പോ അകത്ത് തന്നെയല്ലെ.,,
ദച്ചു കൂസലില്ലാതെ പറഞ്ഞതും ദേവന്‍ ദേഷ്യത്തോടെ ദച്ചൂനെ വലിച്ച് അവളെ മുറിയിലേക്ക് തള്ളി
”ഡാ ക്ഷമിക്കുന്നതിന് പരിധിയുണ്ട്.,
നിന്‍റെ അധികാരം എന്‍റെ ഭാര്യയുടെ അടുത്ത് വേണ്ട.,,
പെങ്ങളെ ജീവിതം തകര്‍ക്കാന്‍ നടക്കുന്നു കഷ്ടം.,,
നന്ദു ദച്ചൂന്‍റെ അടുത്തേക്ക് പോകാന്‍ നിന്നതും ദേവന്‍ തടഞ്ഞു
”’ഇനി എന്തൊക്കെ തന്നെയായാലും ദച്ചൂനെ നിന്‍റെ കൂടെ വിടില്ലടാ.,,
അവള്‍ ഞങ്ങളെ പെങ്ങളാ അവള് ആരെ കൂടെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞങ്ങളാ.,
മര്യാധക്ക് ഇറങ്ങി പോടാ.,
ഇല്ലെങ്കില്‍ കൈയ്യും കാലും തല്ലി ഒടിച്ച് വല്ല ഒാടയിലും കിടക്കേണ്ടി വരും.,,
ദേവന്‍ നന്ദൂനെ നോക്കി പല്ല് കടിച്ചു
”ദേവാ ദീപു .,
ആങ്ങളമാരാണെന്ന് കരുതി കൂടുതല്‍ എന്‍റെ കാര്യത്തില്‍ ഇടപടേണ്ട.,
നന്ദേട്ടനെ എനിക്കറിയാം.,
എന്‍റെ ഭര്‍ത്താവിന്‍റെ സ്വഭാവം എങ്ങനെ ആണെങ്കിലും ഞാനത് സഹിച്ചു.,
ഒരാളും ജീവിതത്തില്‍ സമാധാനം തരരുത് എനിക്ക്.,,
മടുത്തു ഞാനെങ്ങോട്ടേലും ഇറങ്ങി പോകും പറഞ്ഞേക്കാം.,,
ദച്ചൂ ക്ഷമകെട്ട് ദേവനും ദീപുവിനും നേരെ അലറി
അവസാനം ആയപ്പോയേക്കും അവളെ കണ്ണുകള്‍ നിറഞ്ഞ് പുറത്തേക്കൊഴുകാന്‍ വെമ്പി നില്‍ക്കുന്നുണ്ടായിരുന്നു
”ദ..ദച്ചൂ.. അത്രയും വെറുത്തു പോയോ മോളെ ഞങ്ങളെ.,
മോളെ നല്ലതിന് വേണ്ടിയല്ലെ ഞങ്ങളിതൊക്കെ പറയുന്നത്.,,
ഹൃദയത്തില്‍ തട്ടിയാണ് ചേട്ടമ്മാര് നിന്നോട് പറയുന്നത് ഇവന്‍ പഠിച്ച കള്ളനാണ്.,
ഇവന്‍ മോളെ ചതിക്കും.,,
വിഷം കുത്തി നിറച്ച മനസ്സാണിവന്‍റേത്.,,
ഇടറിയ വാക്കുകളോടെ ദീപു ദച്ചൂനെ
നോക്കി പറഞ്ഞു
”ഒാ..ഹ് ദീപു നിന്‍റെയൊക്കെ നാടകം ഒന്ന് നിര്‍ത്തുന്നുണ്ടോ.,
കുറെ ആയി എന്നെ മോശക്കാരനാക്കാന്‍ ശ്രമിക്കുന്നു.,
ധൈര്യമുണ്ടെങ്കില്‍ ഒരു തെളിവെങ്കിലും കാണിക്കടാ.,,
നന്ദു ദീപുവിനെ തനിക്ക് നേരെ തിരിച്ച് കോപത്തോടെ പറഞ്ഞതും
ദീപു അവന്‍റെ കോളറില്‍ ചുരുട്ടി പിടിച്ചു
”ഡാ നാറി നിനക്ക് നന്നായി അഭിനയിക്കാന്‍ പറ്റുമെന്ന് നീ ഒാരോ നിമിഷവും തെളിയിച്ച് കൊണ്ടിരിക്കാണ്.,
നിന്‍റെ യഥാര്‍ത്ഥ മുഖം ഉടനെ തന്നെ ഞങ്ങള്‍ പിച്ച ചീന്തുമടാ പട്ടി.,,
ദീപു നന്ദൂനെ ചുമരോട് അടുപ്പിച്ച് വലിഞ്ഞ് മുറുകിയ മുഖത്തോടെ പറഞ്ഞു
”ഒന്ന് നിര്‍ത്തുന്നുണ്ടോ ?
നിങ്ങളെ ഒക്കെ കാണാന്‍ കൊതിച്ച് നന്ദേട്ടനെ ഇങ്ങോട്ട് വിളിച്ച് കൊണ്ട് വന്നതാ ഞാന്‍ ചെയ്ത തെറ്റ്.,,
മതി മതിയായി എനിക്ക്.,,
നിങ്ങളെ ഒക്കെ തമ്മില്‍ തല്ല് കണ്ട് ഭ്രാന്താകും എനിക്ക്.,,
നന്ദേട്ടാ ഇനി എന്ത് കാണാന്‍ നില്‍ക്കുവാ നടക്ക് അങ്ങോട്ട്.,,
ദച്ചു ദേഷ്യത്തോടെ നിറഞ്ഞ് വന്ന കണ്ണുനീര് വാശിയോടെ തുടച്ച് നന്ദൂനെ പിടിച്ച് സ്റ്റെയര്‍ ഇറങ്ങിയതും താഴെ തന്നെ ഇവരെ വഴക്കെല്ലാം കേട്ട് അച്ഛനും അമ്മയും നില്‍ക്കുന്നുണ്ട്
ദച്ചു ഒന്ന് ഉമിനീരിറങ്ങി നന്ദൂനെ നോക്കി മെല്ലെ സ്റ്റെയര്‍ ഇറങ്ങി അച്ഛന്‍റേയും അമ്മയുടേയും മുന്നില്‍ പോയിരുന്നു
*(തുടരും..)*

by