കിഡ്നാപ്പിംങ് ലൗ : ഭാഗം 94

രചന – ശംസിയ ഫൈസൽ

ദച്ചു ഒന്നും മിണ്ടാതെ റോഡിലേക്ക് നോക്കിയിരുന്നു

”എന്നിട്ട് ബാക്കി പറ ?
മനു ദച്ചൂന്‍റെ ചുമലിലൊന്ന് തട്ടി

”ഇനി ഞാന്‍ പറയണോ നിനക്ക് തന്നെ അറിയില്ലെ മനൂ..,
അവളെ ആ ക്രൂരയുടെ ഭീഷണിക്ക് മുന്നില്‍ പതറി എനിക്കെന്‍റെ നന്ദേട്ടനോട് എല്ലാം അവസാനിപ്പിച്ചെന്ന് അറിയിക്കേണ്ടി വന്നു

രണ്ട് കുടുംബവും കാര്യമെന്താന്ന് തിരക്കിയെങ്കിലും എനിക്കൊന്നും പറയാനില്ലായിരുന്നു
അവിടെ നിന്ന് പോയിരുന്നു രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം

നന്ദേട്ടനെന്തോ തെറ്റ് ചെയ്തത് കൊണ്ടാണ് ഞാന്‍ വേണ്ടെന്ന് വെച്ചതെന്ന് എന്‍റെ ചേട്ടമ്മാരും വിശ്വസിച്ചു
അന്നത്തെ മാനസികാവസ്ഥയില്‍ എനിക്കത് തിരുത്താനും പറ്റിയല്ല

പിന്നീടങ്ങോട്ട് ഉറങ്ങാതെ കരഞ്ഞ് തീര്‍ത്ത രാത്രികളായിരുന്നു
പലപ്പോയും ആത്മഹത്യയില്‍ അഭയം തേടാന്‍ നോക്കിയെങ്കില്‍ എവിടെയോ ഉള്ളൊരു പ്രതീക്ഷയും വീട്ടുക്കാരുടെ മുഖവും എന്നെ അതില്‍ നിന്ന് വിലക്കി

ഒട്ടും സഹിക്കാതെ വന്നതും ഒരു കത്ത് എഴുതി വെച്ച് വീട്ടില്‍ നിന്നിറങ്ങി റെയില്‍വെ സ്റ്റേഷനില്‍ പോയി
എല്ലാത്തില്‍ നിന്നും എല്ലാവരില്‍ നിന്നുമൊരു ഒളിച്ചോട്ടം അതായിരുന്നു മനസ്സില്‍
ആദ്യം കണ്ട ട്രെയ്നില്‍ കയറി എത്തിയത് മംഗലാപുരത്ത്

വീട്ടുകാരെ പരാതിയില്‍ പോലീസ് അവിടെന്ന് പൊക്കി താക്കീതും തന്ന്ന്നെ വീട്ടിലാക്കി

ഇതും നന്ദേട്ടനോട് ദേഷ്യം കൂടാന്‍ ചേട്ടമ്മാര്‍ക്കൊരു കാരണമാണ്

ഞാനിവിടെന്ന് കരഞ്ഞ് തീര്‍ക്കുന്നതിലും ഇരട്ടി നെഞ്ച് പൊട്ടി നന്ദേട്ടന്‍ ലണ്ടനില്‍ ദിവസം തള്ളി നീക്കുന്നത് എനിക്ക് അറിയാമായിരുന്നു

ഞങ്ങള്‍ പിരിഞ്ഞെന്നറിഞ്ഞ് അര്‍പ്പണ വല്ലാതെ സന്തോഷിച്ചു
എങ്കിലും ഇടക്ക് എന്നെ വിളിച്ച് ഭീഷണിപ്പെടുത്തും വീണ്ടുമൊരു പ്രണയം ഞങ്ങള്‍ക്കിടയില്‍ ഇല്ലാതിരിക്കാന്‍

ഇനി ഞങ്ങള്‍ ഒരിക്കലും ഒന്നാകില്ലെന്ന് ഉറപ്പായ ശേഷമായിരിക്കും അര്‍പ്പണ ഞാനുമായുള്ള എല്ലാ കോണ്‍ടാക്ടും ഇല്ലാതാക്കിയത്

നന്ദേട്ടനെ മനസ്സിലിട്ട് തന്നെയാണ് മാസങ്ങള്‍ കടന്ന് പോയത്
അതിനിടക്ക് നാട്ടിലുള്ള ഹരി വീണ്ടും എന്‍റെ പിറകെയുള്ള നടത്തം തുടങ്ങിയെങ്കിലും ആള് അത്ര ശല്യക്കാരന്‍ ആയിരുന്നില്ല

പിന്നെ ഞാന്‍ നന്ദേട്ടനെ കാണുന്നത് രണ്ട് വര്‍ഷം കഴിഞ്ഞ് കോളേജില്‍ കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്കുള്ള നടത്തത്തിലാണ്

ആ കൂടി കാഴ്ച്ചയാണ് ഇവിടെ വരെ എത്തിച്ചത്.,,
അന്ന് ഉപേക്ഷിച്ച എന്‍റെ പ്രണയം ഇന്നെന്‍റെ ഭര്‍ത്താവാണ്

ദച്ചു ചെറു ചിരിയോടെ പറഞ്ഞ് നിര്‍ത്തി

”ഒാ..ഹോ അപ്പോള്‍ ഇങ്ങനൊക്കെയാണ് കാര്യങ്ങള്‍.,
ഞാനൊരു കാര്യം ചോദിച്ചോട്ടെ
നിങ്ങളെ കല്ല്യാണം കഴിഞ്ഞതില്‍ പിന്നെ ഒരിക്കല്‍ പോലും നന്ദൂനോടൊപ്പം നീ സ്നേഹത്തോടെ കഴിഞ്ഞിട്ടില്ലെ.,,

മനു സംശയത്തോടെ ചോദിച്ചു

”ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ   സന്തോഷത്തോടെ ജീവിച്ച് തുടങ്ങാന്‍ മനസ്സിനൊരു സമാധാനം വേണ്ടെ.,
സത്യം പറഞ്ഞാല്‍ പേടിയോടെയും സന്തോഷത്തോടു കൂടിയാ ഞാനന്ന് രജിസ്റ്ററില്‍ ഒപ്പിട്ടത്.,
അര്‍പ്പണയെ ഒാര്‍ത്ത് പേടിയും എന്‍റെ ജീവന്‍ എന്‍റേതാകാന്‍ പോകുന്ന സന്തോഷവും.,

ദച്ചു മനൂനെ നോക്കി

”എനിക്ക് മനസ്സിലാകാത്തത് ഇങ്ങനെ മനസ്സില്‍ ഭാരം ഏറ്റി നടക്കേണ്ട ഒരാവിശ്യവും നിനക്കില്ല.,,
നിനക്ക് എല്ലാം നന്ദൂനോട് തുറന്ന് പറഞ്ഞാല്‍ തീരുന്ന പ്രശ്നമെ ഒള്ളു.,,

മനു പറഞ്ഞത് കേട്ട് ദച്ചു ഒന്ന് ചിരിച്ചു

”അവിടെയും ഞാന്‍ തോറ്റ് പോയി മനൂ..
നന്ദൂനോടീ കാര്യങ്ങളെല്ലാം പറഞ്ഞാല്‍ അന്ന് ചെയ്യാതെ പോയതെല്ലാം ചെയ്യുമെന്നാ അര്‍പ്പണ പറഞ്ഞത്.,
അതായത് എന്‍റെ കുടുംബത്തെ ഇല്ലാതാക്കുമെന്ന്.,,

ദച്ചു വിഷമത്തോടെ പറഞ്ഞു

”നീ പറയണ്ട.,,
ഞാന്‍ പറയുന്നത് കൊണ്ട് കുഴപ്പമില്ലല്ലൊ
നന്ദു കൂടെയുണ്ടെങ്കില്‍ അര്‍പ്പണയെ  എളുപ്പം പൂട്ടാവുന്നയൊള്ളു.,,
അത് നീയൊന്ന് മനസ്സിലാക്ക്.,

മനു ദച്ചൂനെ പറഞ്ഞ് മനസ്സിലാക്കാന്‍ നോക്കി

”അതിനുള്ള സമയം ആയിട്ടില്ല മനൂ.,
അര്‍പ്പണക്ക് പിന്നില്‍ ആരൊക്കെയോ ഉണ്ട്‌,
അതെല്ലാം കണ്ട് പിടിക്കണം.,
അതറിയാനാണ് അവളെ അമ്മയെ കാണാന്‍ നമ്മള്‍ ഇങ്ങോട്ട് വന്നത്.,,

ദച്ചു തന്‍റെ മനസ്സിലുള്ളത് പറഞ്ഞു

”അര്‍പ്പണയുടെ അമ്മക്കും ഇതില്‍ പങ്കുണ്ടെങ്കിലോ
അങ്ങനെയെങ്കില്‍ നമ്മള്‍ ഈ കാണാന്‍ വന്നത് കൂടുതല്‍ അപകടമല്ലെ ?

മനു ചോദിച്ചത് ദച്ചുവും ചിന്തിക്കാതിരുന്നില്ല

”’പെട്ടന്ന് തുറന്ന് ചോദിക്കേണ്ട.,,
ഒാരോ വിശേഷങ്ങള്‍ ചോദിക്കുന്നതിനിടക്ക് അവരില്‍ നിന്ന് എന്തെങ്കിലും കിട്ടാതിരിക്കില്ല.,,

ദച്ചു  പറഞ്ഞത് മനുവും ശെരി വെച്ചു

”ദേ അതല്ലെ അര്‍പ്പണയുടെ അമ്മ.,,

മനു ചോദിച്ചതും ദച്ചു നോക്കുമ്പോള്‍ അവര് ഹോസ്പിറ്റലില്‍ നിന്നിറങ്ങി വരുന്നുണ്ട്

”ഡാ വേഗം വാ.,,

ദച്ചു മനൂന്‍റെ കൈ പിടിച്ച് റോഡ് ക്രോസ് ചെയ്തു

”ഹലോ ആന്‍റീ..,,

ഒാട്ടോയിലേക്ക് കയറാന്‍ നിന്ന അര്‍പ്പണയുടെ അമ്മയെ ദച്ചു ഉച്ചത്തില്‍ വിളിച്ചു

”എന്താ ? ആരാ.,,

അവര്‍ ഒാട്ടോയില്‍ നിന്നിറങ്ങി

”എനിക്കൊന്ന് സംസാരിക്കണം.,,

ദച്ചു പറഞ്ഞത് കേട്ട് അവര് ഒാട്ടോയില്‍ കൂടെ കയറി സ്ത്രീയോട് പോകാന്‍ പറഞ്ഞു

”ആന്‍റിക് എന്നെ മനസ്സിലായില്ലെ ?

ദച്ചു ആകാംശയോടെ ചോദിച്ചു

”എനിക്ക് ശെരിക്കും അങ്ങോട്ട് മനസ്സിലാകുന്നില്ല.,
അയ്യോ മറ്റെ കൊച്ചല്ലെ ദക്ഷ.,
മോള് അന്ന് കണ്ടതില്‍ നിന്ന് ഒരുപാട് മാറി കേട്ടോ .,,

ആന്‍റിയുടെ മുഖത്ത് കണ്ട സന്തോഷം ദച്ചൂന്‍റെ മുഖത്തേക്കും പ്രതിഫലിച്ചു

”അതെ ആന്‍റി ദക്ഷയാണ്.,
നമ്മള്‍ കണ്ടിട്ട് കുറച്ചധികം വര്‍ഷങ്ങള്‍ ആയി കാണും.,
എനിക്ക് ആന്‍റിയോട് കുറച്ച് സംസാരിക്കാനുണ്ട് അതിനാണ് വന്നത്.,,
ഇത് മനു എന്‍റെ ബ്രദറാണ്.,

ദച്ചു മനൂനെ പരിചയപ്പെടുത്തി കൊടുത്തു

”മനു നന്ദൂന്‍റെ അനിയനല്ലെ.,
നന്ദു ആയിട്ടുള്ള കല്ല്യാണം കഴിഞ്ഞ വിവരം ഞാന്‍ അറിഞ്ഞിരുന്നു.,,

അര്‍പ്പണയുടെ അമ്മ പറഞ്ഞ് കേട്ടപ്പോള്‍ തന്നെ അവര് കാര്യങ്ങളെല്ലാം അറിയുന്നുണ്ടെന്ന് ദച്ചൂന് മനസ്സിലായി

”എന്‍റെ വീട്ടിലേക്ക് പോയാലോ ?
ഇവിടെ അടുത്ത് തന്നെയാ.,,

അവര് വീട്ടിലേക്ക് ക്ഷണിച്ചു

”വേണ്ട ആന്‍റി.,
പുറത്ത് നിന്ന് സംസാരിക്കുന്നതാ നല്ലത്.,
ആന്‍റി നാട്ടിലേക്ക് വന്നത് അറിഞ്ഞപ്പോള്‍ തന്നെ തീരുമാനിച്ചതാ കണ്ട് സംസാരിക്കണമെന്ന്.,,

”ശെരിയാ ഞാനും കുറേ ആയി മോളെ ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നു.,
നമുക്ക് അങ്ങോട്ട് ആ കോഫി ഷോപ്പിലേക്ക് പോയി ഇരുന്ന് സംസാരിക്കാം.,,

ആന്‍റി അവരെ ഒരു കഫെയിലേക്ക് കൂട്ടി കൊണ്ട് പോയി

”എന്താ മോള്‍ക്ക് പറയാനുള്ളത്.,
നന്ദു തിരിച്ച് ലണ്ടനിലേക്ക് പോയല്ലെ.,
അപ്പുവും ലണ്ടനിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് അടുത്ത ആഴ്ച്ച എന്തോ ആണ് ടിക്കറ്റെടുത്തത്.,,

അവര് പറയുന്നത് കേട്ട് മനു സംശയത്തോടെ ദച്ചൂനെ നോക്കി

”അതെന്താ അപ്പു ചേച്ചി ദുബായിലെ നല്ല ജോലി കളഞ്ഞ് ലണ്ടനിലേക്ക് പോകുന്നത്.,,

ദച്ചു ഒന്ന് ഇട്ട് നോക്കി

”അവള്‍ക്ക് ഭ്രാന്ത് അച്ഛനും മകളും കണക്കാ.,
ഒരു പ്രായം കഴിഞ്ഞാല്‍ നമ്മള്‍ അമ്മമാര്‍ക്ക്  പിന്നെ മക്കളെ കാര്യത്തില്‍ ഇടപെടാനുള്ള അവകാശമില്ലല്ലോ.,
എല്ലാം നോക്കി നില്‍ക്കാനെ കഴിയൂ..,,

അവരൊന്ന് നിശ്വസിച്ചു

”അപ്പു ചേച്ചിക്ക് കല്ല്യാണമൊന്നും നോക്കുന്നില്ലെ ?

പെട്ടന്നവരില്‍ നിന്ന് എന്തെങ്കിലും കിട്ടണമെങ്കില്‍ ഈ ചോദ്യമാണ് നല്ലതെന്ന് തോന്നിയവള്‍ക്ക്

”ഉള്ളില്‍ കുന്നോളം വിഷമം വെച്ചാണ് ഈ ചോദ്യമെന്ന് മനസ്സിലായി.,,
ആ പെണ്ണ് മോളെ ഒരുപാട് ഉപദ്രവിച്ചല്ലെ ?

അര്‍പ്പണയുടെ അമ്മ ദച്ചൂന്‍റെ മുഖത്ത്  കൈ വെച്ചു

”ആന്‍റിക്ക് എങ്ങനെ ഇതൊക്കെ ?

ദച്ചു ഒന്ന് സംശയിച്ച് ചോദിച്ചു

”അവളെ സൂക്ഷിക്കണം മോളെ.,,
അര്‍പ്പണയെ മാത്രമല്ല അവളെ അച്ഛനേയും.,
ദക്ഷ മോളെ ദുബായില്‍ നിന്നുള്ള ഈ പ്രാവിശ്യത്തെ വരവില്‍ എങ്ങനെയെങ്കിലും കണ്ട് ഈ കാര്യങ്ങളെ കുറിച്ച് സംസാരിക്കണം എന്ന് കരുതിയതാ.,
പക്ഷെ മോളെ വീടറിയില്ല.,
മോളെ മുഖം തന്നെ മറന്ന് തുടങ്ങിയിരുന്നു.,
പക്ഷെ അര്‍പ്പണയില്‍ നിന്നും അവളെ അച്ഛനില്‍ നിന്നും എപ്പോയും കേള്‍ക്കുന്ന രണ്ട് പേരുകളാണ് മോളുടെയും അഭിനന്ദിന്‍റേയും.,,

അവര് പറയുന്നത് കേട്ട് മനുവും ദച്ചുവും മുഖത്തോട് മുഖം നോക്കി

*(തുടരും..)*

Leave a Reply