രചന – ഷംസിയ ഫൈസൽ
ദച്ചു ക്ഷമയില്ലാതെ കൃഷ്ണയെ കാത്തിരുന്നു
കാത്തിരിപ്പിന് അവസാനമെന്നോണം കൃഷ്ണ ചിരിച്ചോണ്ട് ക്ലാസിലേക്ക് കയറി വന്നു
കൃഷ്ണ അടുത്ത് എത്തും തോറും ദച്ചൂന് ദേഷ്യം അരിച്ച് കയറി
”ഹേയ് മൈ ഡിയര്‍.,
എന്താണ് മുഖത്തൊരു വൈക്ലബ്യം.?
കൃഷ്ണ ദച്ചൂന്‍റെ കൈയ്യിനിട്ടൊരു അടി കൊടുത്ത് ദച്ചൂന്‍റെ അടുത്തിരുത്തി
ക്ലാസാണെന്ന ബോധ്യത്തില്‍ ദച്ചു പല്ല് കടിച്ച് ദേഷ്യം കടിച്ചമര്‍ത്തി
”ദക്ഷ മോളേ.. മുഖത്തൊരു തെളിച്ചമില്ലല്ലോ എന്ത് പറ്റി നിന്‍റെ സ്വീറ്റ് നന്ദേട്ടന്‍ പിണങ്ങിയോ ?
കൃഷ്ണ ദച്ചൂന്‍റെ അടുത്തേക്ക് നീങ്ങിയിരുന്ന് അവളെ മുഖം പിടിച്ച് തനിക്ക് നേരെ തിരിച്ച് ചോദിച്ചു
മറുപടി ആയി ദച്ചു കത്തുന്നൊരു നോട്ടം നോക്കിയതും കൃഷ്ണയുടെ മുഖത്തെ ചിരി മാഞ്ഞു
”ദൈവമേ.. ഈ പെണ്ണിനിത് എന്ത് പറ്റി.,
ഇനി ഞാന്‍ ഇന്ന് ലേറ്റായി വന്നത് കൊണ്ടാകോ..?
കൃഷ്ണ ഒന്ന് ചിന്തിച്ചു
”ദച്ചൂസേ.. ബസ് കിട്ടാന്‍ വൈകിയെടീ അതാ ഞാന്‍ ലേറ്റായത് അതിനിങ്ങനെ കലിപ്പായലെങ്ങനാ.,,
കൃഷ്ണ ദച്ചൂന്‍റെ കവിളിലൊന്ന് നുള്ളി
”നീ എപ്പോ വന്നാലും എനിക്കെന്താ ?
ദച്ചു അവളെ പുച്ഛിച്ചു
”ഒാ..ഹോ അപ്പോ പ്രശ്നം ഗുരുതരമാണ്.,
കൃഷ്ണ ദച്ചൂനെ ഇടം കണ്ണിട്ട് നോക്കി
”ദച്ചൂ.. പറ എന്നോട് തുറന്ന് പറ
എന്ത് പറ്റി നിനക്ക്
ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ ?
കൃഷ്ണ മയത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ നോക്കി
”ആരെങ്കിലും ആണെങ്കില്‍ പോട്ടേന്ന് വെക്കായിരുന്നു.,
ഇത് തോളില്‍ കൈയ്യിട്ട് നടക്കുന്ന പ്രിയപ്പെട്ടവര്‍ ആകുമ്പോയാ മനുഷ്യന് സഹിക്കാന്‍ പറ്റാത്തത്.,,
ദച്ചു കൃഷ്ണയെ നോക്കാതെ പറഞ്ഞതും കൃഷ്ണ കാര്യം മനസ്സിലാകാതെ അവളെ നോക്കി
”നീ എന്താ ദച്ചൂ ഈ പറയുന്നെ ?.,,
കൃഷ്ണ ദച്ചൂനെ നോക്കി
”നീ എന്നോട് മിണ്ടരുത് കൃഷ്ണ.,
കൂടെ നിന്ന് ചതിക്കുന്ന ഒരു ഫ്രണ്ടിനേയും എനിക്കിനി വേണ്ട.,,
ദച്ചു ഉറച്ച സ്വരത്തോടെ
പറഞ്ഞതും കൃഷ്ണ തറഞ്ഞ് നിന്നു
”ദച്ചൂ.. അതിന് ഞാനിപ്പോ എന്താ ചെയ്തെ ?
കൃഷ്ണ ചോദിച്ച് മുയുവനാക്കും മുമ്പെ ദച്ചു അവളെ തടഞ്ഞു
”എനിക്കിനി നിന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ല.,
പ്ലീസ് എന്നെ ഒന്ന് വെറുതെ വിട് .,,
ദച്ചു കൈ കൂപ്പിയതും കൃഷ്ണ ഒന്നും മിണ്ടാതെ നീങ്ങിയിരുന്നു
”എന്ത് പറ്റി ദക്ഷ ഇന്ന് രണ്ടാളും വഴക്കാണോ ?
അവരെ ബെഞ്ചിലിരിക്കുന്ന ഷഹാന ചോദിച്ചു
”ഇല്ലെടീ ചുമ്മാ..,
ഇന്ന് റെക്കോര്‍ഡ് സബ്മിറ്റ് ചെയ്യണ്ടെ.,
നിന്‍റേത് കംപ്ലീറ്റ് ആയോ ?
ദച്ചു ഷഹാനയുടെ നേരെ തിരിഞ്ഞ് ചോദിച്ചു
”എന്‍റേത് കുറച്ചും കൂടെ കംപ്ലീറ്റ്
ആകാനുണ്ട്.,,
അള്ളോഹ് സാറ് വന്നല്ലോ ഇന്നെന്‍റെ കാര്യം പോക്കാ.,,
ഷഹാന പേടിച്ചിരുന്നു
ഒാരോ പിരിയേഡും കഴിഞ്ഞ് കൊണ്ടിരുന്നു
ദച്ചു ഒരു തരത്തിലും കൃഷ്ണയെ മൈന്‍റ് പോലും ചെയ്തില്ല
കൃഷ്ണ കാര്യം അറിയാന്‍ കുറേ പിന്നാലെ നടന്നെങ്കിലും ദച്ചു അവള്‍ക്ക് മുന്നില്‍ മുട്ട് മടക്കിയില്ല
കോളേജ് വിട്ടതും ദച്ചു ഷഹാനയോട് സംസാരിച്ച് ബാഗെടുത്ത് പോകാന്‍ നിന്നതും കൃഷ്ണ ദച്ചൂന്‍റെ കൈയ്യില്‍ പിടിച്ചു
”കൃഷ്ണ കൈ വിട്ടേ എനിക്ക് പോകണം.,,
ദച്ചു കൃഷ്ണയെ നോക്കി ഗൗരവത്തോടെ പറഞ്ഞു
”ഷഹാന പൊക്കോ ?
ഞങ്ങള്‍ക്ക് കുറച്ച് പറഞ്ഞ് തീര്‍ക്കാനുണ്ട്.,,
കൃഷ്ണ ഷഹാനയെ നോക്കി ചിരിയോടെ പറഞ്ഞതും അവളവിടെന്ന് പോയി
”ദച്ചൂ.. പറ എന്താ നിന്‍റെ പ്രശ്നം ?
കൃഷ്ണ സമാധാനത്തോടെ ചോദിച്ചു
”എനിക്ക് നീയുമായുള്ള ഫ്രണ്ട്ഷിപ്പ് മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റത്തില്ല അത്ര തന്നെ.,,
ദച്ചു കൃഷ്ണയുടെ കൈ തന്‍റെ കൈയ്യില്‍ നിന്ന് ശക്തിയില്‍ അടര്‍ത്തി മാറ്റി
”ദക്ഷ ഇത് ഇത്തിരി കൂടുതലാ.,
രാവിലെ തുടങ്ങിയതാണല്ലോ നീ
പട്ടിയെ പോലെ പിന്നാലെ നടന്നിട്ടും നിനക്ക് കാര്യം പറയാന്‍ പറ്റില്ലെ.,
കൃഷ്ണയുടെ സ്വരം കടുത്തു
”ഇല്ല പറ്റില്ല.,,
ദച്ചു കൈ കെട്ടി നിന്നു
”മനുഷ്യനായാല്‍ കുറച്ചൊക്കെ ബോധം
ഉണ്ടാകണം.,
ഇതൊരു മാതിരി ചെറിയ പിള്ളേരെ പോലെ.,
എന്‍റെ ഭാഗത്താണ് തെറ്റെങ്കില്‍ നീ തുറന്ന് പറഞ്ഞേനെ.,
ഇത് നീയൊന്തോ കള്ളത്തരം ചെയ്തത് ഒളിപ്പിക്കാനുള്ള അടവല്ലെ ഈ ദേഷ്യം.,,
കൃഷ്ണ ദച്ചൂനെ നോക്കി
”’അതിന് കൃഷ്ണയല്ല ദക്ഷ.,
കൂടെ നിന്ന് ചതിക്കുന്ന സ്വഭാവം ഒന്നും എനിക്കില്ല.,,
ദച്ചു അവളെ പുച്ഛിച്ചു
”ഞാന്‍ എന്ത് ചതി ചെയ്തൂന്നാ നീ പറയുന്നത്
അതും നിന്നോട് ?
കൃഷ്ണ ചോദിച്ചു
”ഞാന്‍ അറിഞ്ഞെടീ എല്ലാം.
ഞാനറിയാതെ നീ നന്ദേട്ടനെ കണ്ടതും കോള്‍ ചെയ്തതും ചാറ്റ് ചെയ്തതുമെല്ലാം ഞാന്‍ കണ്ടു.,,
ദച്ചു പറഞ്ഞതും കൃഷ്ണ നെറ്റി ചുളിച്ചു
”അതിന് ?
ഞങ്ങള് തമ്മില്‍ അവിഹതമൊന്നും അല്ലല്ലോ ?
എന്‍റെ ബ്രദറിന്‍റെ സ്ഥാനത്തുള്ള ഒരാളോട് മിണ്ടുന്നത് അത്ര വലിയ തെറ്റാണോ ?
കൃഷ്ണ കാര്യം മനസ്സിലാകാതെ ചോദിച്ചു
”അയ്യോ നീ എത്ര വേണേലും മിണ്ടിക്കോ.,
പക്ഷെ എന്‍റെ തോളില്‍ കൈയ്യിട്ട് എന്നേയും നന്ദേട്ടനും ഒന്നിപ്പിക്കാന്‍ നോക്കിയത് നീ ചെയ്ത തെറ്റ്.,
എന്തൊരു അഭിനയം ആയിരുന്നടീ എന്നെ കിഡ്നാപ്പ് ചെയ്തതിന്‍റെ പിന്നില്‍ പോലും നീയില്ലെ.,,
ദച്ചു പല്ല് കടിച്ച് ചോദിച്ചു
”ഹേ നീയത് അറിഞ്ഞോ ?
അതിനാണോ നീ രാവിലെ മുതല്‍ മുഖം വീര്‍പ്പിച്ച് നടന്നത്.,,
ഞാന്‍ കരുതി നിന്നേയും നന്ദൂനേയും ഒന്നിപ്പിച്ചതിന് എന്നെ വെന്ന് കെട്ടിപിടിക്കുമെന്ന് .,,
കൃഷ്ണ ചിരിയോടെ പറഞ്ഞു
”ഹ്മ്.. കെട്ടിപിടിക്കണം പോലും.
എന്നെ ചതിക്കുന്നവരോട് പൊറുക്കാന്‍ എനിക്ക് പറ്റില്ല,
അതും വേണ്ടപ്പെട്ടവരില്‍ നിന്നാകുമ്പോള്‍ ഒരിക്കലും ക്ഷമിക്കാന്‍ പറ്റില്ല.,,
ദച്ചു കൃഷ്ണയില്‍ നിന്ന് മുഖം തിരിച്ചു
”എന്ന് വെച്ചാ ഞാന്‍ ചെയ്തത് നിനക്ക് ഇഷ്ടപ്പെട്ടില്ല.,
അതിന്‍റെ അര്‍ത്ഥം നന്ദു ചേട്ടനെ നിനക്ക് ഇഷ്ടമല്ല എന്ന് അല്ലെ.,,
കൃഷ്ണ ദച്ചൂനെ ചൂഴ്ന്ന് നോക്കി
”എന്ന് ഞാന്‍ പറഞ്ഞോ ?
എന്‍റെ ഭര്‍ത്താവിനെ ഞാന്‍ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യും.,
അതല്ലല്ലോ ഇവിടെത്തെ വിഷയം.
ദച്ചു പറഞ്ഞതും കൃഷ്ണ സ്വയം തലക്കടിച്ചു
”നീ എന്തൊക്കെ പറയുന്നെ.,
ഞാന്‍ നന്ദു ചേട്ടന്‍റെ കൂടെ നിന്ന് നിങ്ങളെ ഒന്നിപ്പിച്ചത് ചതിയായാണ് നിനക്ക് തോന്നിയതെങ്കില്‍ അതിന്‍റെ അര്‍ത്ഥം നിനക്ക് നന്ദൂനെ കല്ല്യാണം കഴിച്ചത്
ഇഷ്ടപ്പെട്ടില്ല എന്നല്ലെ
നന്ദു ചേട്ടനെ നിനക്ക് ഇഷ്ടം ആയിരുന്നെങ്കില്‍ നിങ്ങളെ ഒന്നിപ്പിച്ചതിന് നീ എന്നോട് വന്ന് നന്ദി പറഞ്ഞേനെ.,,
കൃഷ്ണ പറയുന്നത് കേട്ട് ദച്ചു ഒരു നിമിഷം മിണ്ടാതെ നിന്നു
”എന്തേ നിനക്കൊന്നും പറയാനില്ലെ ?
കൃഷ്ണ ചോദിച്ചതും ദച്ചു അവളെ തുറിച്ച് നോക്കി
”നീ എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ.,
നീ എന്ന് നന്ദു ചേട്ടനെ വേണ്ടെന്ന് വെച്ചോ അന്ന് മുതല്‍ നീ കരയല്ലായിരുന്നോ ?
നീ കാര്യം തുറന്ന് പറയാത്തത് കൊണ്ട് ഞാന്‍ കരുതി നീ വീട്ടുക്കാരുടേയോ മറ്റോ നിര്‍ബന്ധത്തില്‍ നന്ദൂനെ ഒഴിവാക്കിയതാണെന്ന്
പിന്നെ ഹരിയുമായി കല്ല്യാണം ഉറപ്പിച്ചപ്പോ നീ തന്നെയല്ലെ എന്നോട് പറഞ്ഞത് നിനക്ക് ഒട്ടും താല്‍പര്യമില്ല ഹരിയെ ഭര്‍ത്താവായി കാണാന്‍ പറ്റില്ലെന്നൊക്കെ
ഇനിയും നിന്‍റെ സങ്കടം കാണാന്‍ വെയ്യെന്ന് കരുതിയാ നന്ദു ചേട്ടന്‍റെ കൂടെ
നിന്ന് നിങ്ങളെ ഒന്നിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയത്
അങ്ങനെ എങ്കിലും നീ ഹാപ്പിയാക്കട്ടേന്ന് കരുതി.,
ഇനി ഞാന്‍ ചെയ്തത് തെറ്റാണെങ്കിലും സോറി
ഞാനിനി ഒരിക്കലും നിന്നെ ബുദ്ധിമുട്ടിക്കാന്‍ വരില്ല.,
കൃഷ്ണ അവിടെന്ന് ബാഗെടുത്ത് പോയി
ദച്ചു ഒന്ന് നിശ്വസിപ്പിച്ച് അടുത്ത നിമിഷം ദേഷ്യത്തോടെ ടെസ്കില്‍ അടിച്ചു
”’എന്തൊക്കെ ആയിരുന്നു കൃഷ്ണയെ പൊരിക്കണം കരിക്കണം.,
ഇപ്പോ എനിക്കിട്ട് നല്ലോണം കിട്ടി
അല്ലേങ്കിലും കൃഷ്ണ ചെയ്തതല്ലെ ശെരി.
ച്ഛെ ഇനി എന്ത് ചെയ്യും അവളാണെങ്കില്‍ പോവുകയും ചെയ്തു
നാളെ ആവട്ടെ കോളേജില്‍ എത്തിയ ഉടനെ സോറി പറഞ്ഞ് മിണ്ടാം.,,
ദച്ചു മനസ്സില്‍ കണക്ക് കൂട്ടി ക്ലാസില്‍ നിന്ന് പുറത്തേക്കിറങ്ങിയതും കൃഷ്ണയുണ്ട് വാതിലിനടുത്ത് തന്നെ കൈയ്യും കെട്ടി ദച്ചൂനെ കാത്തിരിക്കുന്നു
തുടരും

by