25/05/2026

️കിഡ്നാപ്പിംങ് ലൗ :  ഭാഗം 124

രചന – ശംസിയ ഫൈസൽ

തന്‍റെ ഹൃദയപാതി തന്‍റെ തൊട്ടടുത്ത് ഉണ്ടായ സന്തോഷത്തില്‍  ദച്ചു അവന്‍റെ പിറകിലൂടെ ചെന്ന് നന്ദൂനെ പുണര്‍ന്നു

നഗ്നമായ അവന്‍റെ പുറത്ത് കവിള് ചേര്‍ത്തവള്‍ അവനോട് ഒട്ടി ചേര്‍ന്ന് നിന്നു

ഒരിക്കലും പ്രതീക്ഷിക്കാത്ത അവളുടെ നീക്കത്തില്‍ തറഞ്ഞ് നിന്നു പോയി അവന്‍

കുളിച്ചിറങ്ങിയ അവളെ കവിളിലേയും കൈയ്യിലേയും തണുപ്പ് അവന്‍റെ ശരീരത്തിലേക്ക് അരിച്ച് കയറി

”ദച്ചൂ..കൈ വിട്,,

നന്ദു അവളെ കൈ ശക്തിയില്‍ എടുത്ത് മാറ്റാന്‍ നോക്കി

”ഇല്ല.,,
നന്ദേട്ടന്‍ വന്നപ്പോള്‍ മുതല്‍ എന്നെ വേദനിപ്പിച്ചോണ്ടിരിക്കാണ്.,
ഇന്നലെ വരെ സന്തോഷത്തോടെ വിളിച്ച ആള്‍ക്ക് ഇന്നെന്ത് പറ്റി.,
വന്നിട്ട് സ്നേഹത്തോടെ ഒന്ന് ചേര്‍ത്ത് പിടിച്ചെങ്കിലും ചെയ്തോ നിങ്ങള്‍.,,

ദച്ചു ഇതും പറഞ്ഞ് നന്ദുവില്‍ നിന്ന് വിട്ട് മാറി

”നിന്നെ കെട്ടിപിടിക്കാനും ഉമ്മ വെക്കാനുമല്ല ഞാനിങ്ങോട്ട് വന്നത്
എന്‍റെ അപ്പനെ കാണാനാണ്.,,

നന്ദു പുച്ഛത്തോടെ പറഞ്ഞു

”അപ്പനെ കാണാന്‍ വന്നാല്‍ എന്നെ നോക്കരുത് മിണ്ടരുതെന്നൊക്കെ നേര്‍ച്ചയുണ്ടോ ?

ദച്ചൂന് പെട്ടന്ന് സങ്കടം വന്നു

”ഉണ്ടെന്ന് കൂട്ടിക്കൊ.,
അതൊക്കെ നിന്നെ ബോധിപ്പിക്കണോ ?

”വേണം ബോധിപ്പിക്കണം.,
നിങ്ങളെ ഭാര്യ ആയിരിക്കുന്നയിടത്തോളം കാലം നീയെന്നെ ബോധിപ്പിച്ചെ പറ്റൂ..,,

ദച്ചു പറഞ്ഞത് കേട്ട് നന്ദു പൊട്ടിചിരിച്ചു

”ആരിത് പറയുന്നത്.,
ദക്ഷാ രവീന്ദ്രന് എന്‍റെ ഭാര്യയാണെന്ന ധാരണയുണ്ടല്ലെ.,
കഷ്ടം ഭാര്യയാണ് പോലും.,
നിന്നെ ഭ്രാന്തമായി സ്നേഹിച്ചിട്ടും നീയെന്നെ വിട്ട് പോയതാ.,
ഒട്ടും നീയില്ലാതെ  പറ്റാത്തത് കൊണ്ടാണ് കിഡ്നാപ്പ് ചെയ്ത് ഭാര്യയാക്കിയത്
എന്നിട്ടും നീയെന്നെ അകറ്റിയില്ലെ
അപ്പോയൊന്നും ഇല്ലാത്ത ഭാര്യാ സ്നേഹം ഇപ്പോള്‍ എവിടെന്ന് വന്നു.,
നീയൊന്ന് ചിന്തിച്ച് നോക്ക് നീ ഈ കാട്ടി കൂട്ടുന്നതില്‍ വല്ല ആത്മാര്‍ത്ഥതയും ഉണ്ടോയെന്ന്.,,

നന്ദു അവളെ മറി കടന്ന് കുളിക്കാന്‍ കയറി

അവന്‍ ബാത്ത് റൂമിലേക്ക് കയറി പോകുന്നതും നോക്കി ദച്ചു കട്ടിലില്‍ ഇരുന്നു

ഇന്നലെ രാത്രിയിലെ ഫോണ്‍ വിളിയോടെയാണ് നന്ദുവില്‍ ഇങ്ങനൊരു മാറ്റം കണ്ടത്
അര്‍പ്പണ ഫോണെടുത്തപ്പോള്‍ തന്നെ എന്തോ ചതിയുണ്ടെന്ന് താന്‍ സൂക്ഷിക്കണമായിരുന്നു

അവളെന്തോ കൈ വിഷം കൊടുത്തിട്ടുണ്ട്

നന്ദൂന്‍റെ മുന്നില്‍ കരഞ്ഞ് വിളിച്ചിട്ടുണ്ടാകും

ഓരോ കള്ളങ്ങള്‍ പറഞ്ഞ് നന്ദേട്ടന്‍റെ മനസ്സ് മാറ്റിയിട്ടുണ്ടാകും

ആ ഒരു നാശം കാരണം ജീവിക്കാന്‍ നിവര്‍ത്തില്ലാതായി പോയല്ലൊ ദൈവമെ

ദച്ചൂന് അര്‍പ്പണയോട് വല്ലാത്ത ദേഷ്യം തോന്നി

ചോദിച്ചിട്ട് തന്നെ കാര്യം

അവള്‍ നന്ദു കുളിച്ചിറങ്ങി വരുന്നതും നോക്കി നിന്നു

വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് ദച്ചു അങ്ങോട്ട് നോക്കി

”എനിക്കൊരു കാര്യം ചോദിക്കാനുണ്ട് ?

ഒരു ഷോഡ്സിട്ട് കുളിച്ചിറങ്ങി വന്ന നന്ദൂനെ ദച്ചു നോക്കി കട്ടിലില്‍ നിന്നെണീറ്റു

അവനൊന്നും മിണ്ടാതെ കൈയ്യിലെ തോര്‍ത്ത് ബാല്‍ക്കണിയില്‍ വിരിച്ചിട്ട് റൂമിലേക്ക് തന്നെ വന്നു

”നന്ദേട്ടാ നിങ്ങളോടാണ് ?

അവന്‍റെ ഒന്നും കേള്‍ക്കത്ത പോലെയുള്ള പ്രവൃത്തി കണ്ട് ദച്ചു വീണ്ടും ചോദിച്ചു

”നീ പറഞ്ഞോ എന്‍റെ ചെവിക്കൊരു കുഴപ്പവും ഇല്ല.,,

നന്ദു കബോഡില്‍ നിന്നൊരു ടീഷര്‍ട്ട് എടുത്തിട്ട് ഫോണുമായി ബെഡില്‍ വന്ന് കിടന്നു

”നിങ്ങളെ ഈ മനം മാറ്റത്തിന്‍റെ കാരണം എനിക്കറിയണം ?

”ഏത് മനംമാറ്റം ?

നന്ദു ഫോണില്‍ നിന്ന് തല പൊക്കി തിരിച്ച് ചോദിച്ചു

”എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നതിന്‍റെ.,,

”ഒാ..ഹ് അതോ ഇത്രനാള്‍ ഞാന്‍ മന്ദബുദ്ധിയായിരുന്നു
പ്രണയം തലക്ക് പിടിച്ച് ബോധം പോയതാ.,
ആ പോയ ബോധം ഇപ്പോയാണ് തിരിച്ച് വന്നത്.,

നന്ദു അവളെ നോക്കാതെ പറഞ്ഞു

”ഓഹോ എന്ന് വെച്ചാല്‍ എന്നെ സ്നേഹിച്ചത് അബദ്ധമായി എന്നല്ലെ ?

ദച്ചു അവനെ തുറിച്ച് നോക്കി

”നീ എങ്ങനെ വേണമെങ്കിലും വിചാരിച്ചോ ?

നന്ദൂനൊരു കൂസലും ഉണ്ടായിരുന്നില്ല

”അങ്ങനെയാണല്ലെ
അപ്പൊ എന്നെ ഒഴിവാക്കി മറ്റവളെ കെട്ടാനായിരിക്കും പ്ലാന്‍.,,

ദച്ചു ദേഷ്യത്തോടെ അവന് നേരെ ചീറി

”ദക്ഷാ അനാവിശ്യം പറയരുത്.,
വായില്‍ നാവുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയാന്ന് കരുതരുത്.,

നന്ദൂന്‍റെ ശബ്ദം കടുത്തു

”ഞാന്‍ പറഞ്ഞതാണോ തെറ്റ്.,
എനിക്കറിയാം നിങ്ങളെ ഈ പെരുമാറ്റത്തിന് പിറകില്‍ ആ അര്‍പ്പണയാണെന്ന്.,
അവള്‍ക്കും അതാണല്ലൊ വേണ്ടത്.,
അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അവളേയും കൊല്ലും നിങ്ങളെയും കൊല്ലും ഞാനും ചാകും.,,

ദച്ചു പകയോടെ പറഞ്ഞു

”വായിട്ടലക്കാതെ ഇറങ്ങി പോടീ എന്‍റെ മുറീന്ന്.,

നന്ദു അവള്‍ക്ക് നേരെ ഒച്ചയെടുത്തു

”പോകൂല ഞാനിവിടെ നിന്‍റെ അടുത്ത് തന്നെ കിടക്കും.,
എന്നാലും നീ ആ അര്‍പ്പണയുടെ വാക്ക് കേട്ട് എന്നോടിങ്ങനെ പെരുമാറിയല്ലൊ.,
എന്നെ ഭ്രാന്തമായി സ്നേഹിച്ചെന്ന് പറഞ്ഞ നിങ്ങളില്‍ നിന്ന് തന്നെ ഇങ്ങൊരു മാറ്റം ഞാന്‍ പ്രതീക്ഷിച്ചില്ല.,
ശെരിയാ ഞാന്‍ നന്ദേട്ടന്‍റെ സ്നേഹം കുറെ തട്ടി മാറ്റിയിട്ടുണ്ട്
അതൊക്കെ നമ്മുടെ നല്ലതിന് വേണ്ടി മാത്രമായിരുന്നു.,,

ദച്ചു നന്ദു കിടക്കുന്നതിന്‍റെ അടുത്തിരുന്നു

”ഇത് വല്ലാത്ത കഷ്ടായല്ലൊ കുറച്ച് സമാധാനം തരോ
ആശുപത്രിയില്‍ തന്നെ നിന്നാല്‍ മതിയായിരുന്നു.,,

നന്ദു അവിടെന്നെണീറ്റ് അപ്പുറത്തുള്ള മനൂന്‍റെ റൂമിലേക്ക് കയറി പോയി വാതില്‍ കൊട്ടിയടച്ചു

അര്‍പ്പണ ലണ്ടനില്‍ എത്തുന്നതിന് മുമ്പെ നന്ദു നാട്ടിലെത്തണമായിരുന്നു എന്നാല്‍ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു

എന്‍റെ ജീവിതം നശിപ്പിച്ചിട്ടവള്‍ക്ക് മതിയായില്ലെ

ദച്ചൂന് തലയാകെ പെരുക്കാന്‍ തുടങ്ങി

അപ്പന്‍റെ കാര്യം ഓര്‍ത്തെ സ്ട്രസ്സാണ് അതിന്‍റെ കൂടെ നന്ദൂന്‍റെ ഈ പെരുമാറ്റവും

ദച്ചു ഫോണെടുത്ത്  നെറ്റ് ഒാണ്‍ ചെയ്തു അര്‍പ്പണയുടെ ഫോണിലേക്കടിച്ചു

”നീ വിളിച്ചോ ?
നിന്നോട് രണ്ട് പറയാന്‍ ഞാന്‍ കാത്തിരിക്കായിരുന്നു.,,

അര്‍പ്പണ എടുത്തയുടനെ ദച്ചൂന് നേരയാണ്

”ഞാനും രണ്ട് പറയാന്‍ വിളിച്ചതാ.,
എന്തായാലും മാഡം തന്നെ ആദ്യം പറ ?

ദച്ചു പുച്ഛത്തോടെ ചോദിച്ചു

”നീയെന്താ ദക്ഷാ കരുതിയെ നന്ദൂനെ  എനിക്ക് കിട്ടില്ലെന്നോ ?
നിനക്കറിയാലോ എന്നെ നന്ദൂനെ വിട്ട് തന്നില്ലെങ്കില്‍ നീയും നിന്‍റെ കുടുംബവും അനുഭവിക്കും.,
എല്ലാത്തിനേയും നരഗിപ്പിക്കും ഞാന്‍.,,

അര്‍പ്പണയില്‍ പക എരിയുകയായിരുന്നു

”ഹോ സേച്ചി ഭീഷണിപ്പെടുത്തുകയാണോ ?
എന്താ എന്നറിയില്ല പണ്ടത്തെ പോലെ നിന്‍റെ ഭീഷണി എനിക്ക് അങ്  ഏല്‍ക്കുന്നില്ല.,
എന്തോ എനിക്ക് കേട്ടിട്ട് ചിരിയാണ് വരുന്നത്.,,

ദച്ചൂന്‍റെ സംസാരം അര്‍പ്പണയെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചു

”നന്ദു ഞാനുമായി അടുക്കാതിരിക്കാനല്ലെ നീ നന്ദൂന്‍റെ തന്തയെ വണ്ടിയിടിപ്പിച്ചത്.,
അവന്‍റെ അപ്പനെന്തെങ്കിലും പറ്റിയാല്‍ നന്ദു ഒാടിയെത്തുമെന്ന് നിനക്കറിയാം.

അര്‍പ്പണ പറഞ്ഞത് കേട്ട് ദച്ചു ഞെട്ടി പോയി
അര്‍പ്പണയുടെ ചിന്ത പോയ വഴി ദച്ചൂനെ അത്ഭുതപ്പെടുത്തി

”ച്ഛീ.., നിന്നെ പോലെയാണ് എല്ലാവരുമെന്ന് തെറ്റ് ധരിക്കരുത്.,
ഞാന്‍ ബന്ധത്തിനും സ്നേഹത്തിനും വില കൊടുന്നയാളാണ്.,
ഒരാളെയും നുള്ളി നോവിക്കാന്‍ പോലും ആഗ്രഹിക്കാത്തയാളാണ് ഞാന്‍
നീ ചിലപ്പോള്‍ സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്വന്തം അച്ഛനേയും അമ്മയേയും കൊല്ലാന്‍ വരെ മടിക്കില്ല.,,
എന്ന് കരുതി എല്ലാവരേയും ആ കൂട്ടത്തില്‍ കൂട്ടരുത്.,,

ദച്ചു അര്‍പ്പണക്ക് നേരെ കോപിച്ചു

”നീ കിടന്ന് തിളച്ചിട്ടൊന്നും കാര്യമില്ല.,
നാട്ടുക്കാരെയും ബന്ധുക്കളേയും സ്നേഹിച്ച് കൊണ്ടിരുന്നാല്‍ സ്വന്തം ഇഷ്ടങ്ങള്‍ ദൂരെ കളയേണ്ടി വരും.,
അര്‍പ്പണയെ അതിന് കിട്ടില്ല.,
നീ നോക്കിയിരുന്നോ നന്ദു എനിക്കുള്ളതാ.
അവനുമായി കൂടുതല്‍ അടുക്കാന്‍ നില്‍ക്കേണ്ട.,,
അതെനിക്ക് ഇഷ്ടമല്ല.

അര്‍പ്പണ പറയുന്നത് കേട്ട് ദച്ചു പുച്ഛത്തോടെ ചിരിച്ചു

”അയ്യോ മേഡത്തിന്‍റെ ഇഷ്ടം നോക്കി വേണോ എനിക്കെന്‍റെ ഭര്‍ത്താവിനെ സ്നേഹിക്കാന്‍.,
നന്ദു അവന്‍റെ മുറിയില്‍ ഞങ്ങള്‍ക്ക് കിടക്കാനുള്ള മണിയറ തയ്യാറാക്കുന്ന തിരക്കിലാണ്.,
എന്താണെന്നറിയില്ല കുറേ ദിവസം കാണാതെ കണ്ടത് കൊണ്ട് ചെക്കന് വല്ലാത്ത ആക്രാന്തം.,
എന്നാ ഞാന്‍ വെക്കാണെ നന്ദു വിളിക്കുന്നുണ്ട്.,,

ദച്ചു ചിരി കടിച്ച് പിടിച്ച് പറഞ്ഞു

”ഡീ.. എന്‍റെ നന്ദൂനെ തൊട്ടാലുണ്ടല്ലൊ.,

അര്‍പ്പണ മറുതലക്കല്‍ നിന്ന് അലറി വിളിച്ചു

”ഒഞ്ഞ് പോടീ..,,
കൂടുതല്‍ സംസാരിക്കാന്‍ വയ്യ ഈ നന്ദു കാരണം ചുണ്ടെല്ലാം പൊട്ടിയിരിക്കാ.,,

ദച്ചു പെട്ടന്ന് ഫോണ്‍ കട്ട് ചെയ്തു

ദച്ചൂന് വല്ലാത്ത സന്തോഷം തോന്നി

അര്‍പ്പണയെ വിളിച്ച് നന്ദൂന്‍റെ മനംമാറ്റത്തിന് കാരണം നീയെല്ലെയെന്ന് ചോദിച്ച് രണ്ട് പറയണം എന്ന് കരുതിയതാ.,

പക്ഷെ വേണ്ട നന്ദു തന്നോട് തിരിച്ച് വന്നത് മുതല്‍ എങ്ങനെയാണ് പെരുമാറുന്നതെന്ന് അവളറിയണ്ട

അര്‍പ്പണയെ ദേഷ്യം പിടിപ്പിച്ച സന്തോഷത്തില്‍ ദച്ചു നാളെ കോളേജിലേക്ക് പോകാനുള്ള ബുക്കെല്ലാം എടുത്ത് വെച്ചു

മുടിയെല്ലാം കെട്ടിവെച്ച് വാതില്‍ ലോക്ക് ചെയ്ത് ദച്ചു ഉറങ്ങാനായി ബെഡിലേക്ക് കിടന്നു

അല്പം സമയം കഴിഞ്ഞതും വാതില്‍ തുടരെ തുടരെയുള്ള മുട്ട് കേട്ട് ദച്ചു പാതിമയക്കത്തോടെ എണീറ്റു

നന്ദു പിണക്കം മറന്നുള്ള വരവാണെന്നവള്‍ക്ക് മനസ്സിലായി

ദച്ചു എണീറ്റ് മിററില്‍ നോക്കി മുഖവും മുടിയുമെല്ലാം ശെരിയാക്കി വാതില്‍ തുറന്നു

*(തുടരും…)*