17/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 166

രചന : ഷംസിയഫൈസൽ

നന്ദൂന്‍റെ കണ്ണുകള്‍ നിറഞ്ഞുമുഖം വലിഞ്ഞ് മുറുകി കണ്ണ് നിറഞ്ഞൊഴുകുന്നതിനോടൊപ്പം തലക്ക് കൈ കൊടുത്തവന്‍സ്വയംനിയന്ത്രിക്കാന്‍ശ്രമിച്ചു.”നന്ദൂ..,,കൃത്യ സമയത്ത് അര്‍പ്പണ വാതില്‍ തുറന്നങ്ങോട്ട് കയറി വന്നു.’നന്ദൂ..,, എന്താടാ മിണ്ടാത്തെ ?
ഞാന്‍ വന്നത് കണ്ടില്ലെ ?അര്‍പ്പണ നന്ദൂന്‍റെ തലക്ക് കൈ കൊടുത്തുള്ള ഇരുത്തം കണ്ട് അവന്‍റെ അടുത്തായി വന്നിരുന്നു. നന്ദു മുഖം ഉയര്‍ത്താതെ തന്നെ ഫോണ്‍ ഒാഫാക്കി വെച്ചു.”എന്ത് പറ്റി നിനക്ക് സുഖമില്ലെ ?അര്‍പ്പണ അവനെ തൊട്ട് നോക്കി.

അര്‍പ്പണയുടെ സാമീപ്യം അവനെ കൂടുതല്‍ അസ്വസ്ഥമാക്കി അര്‍പ്പണയും അവളെ അച്ഛനും ചെയ്ത് കൂട്ടിയ ഒാരോ തെമ്മാടിത്തരവും അവന്‍റെ മുന്നില്‍ തെളിഞ്ഞു വന്നു.അവസാനമായി അറിഞ്ഞ അപ്പന്‍റെ ആക്സിഡന്‍റുംകൂട്ടുക്കാരനെ പോലെ കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്യുന്നയാളാണ് അപ്പന്‍സാധാരണ ആണ്‍മക്കള്‍ അമ്മയോടാണ് കൂടുതല്‍ അടുപ്പമെന്ന് പറയുമെങ്കിലും ഇവിടെ നേരെ തിരിച്ചാണ് എല്ലാം തുറന്ന് പറയാനും അടുത്ത കൂട്ടുക്കാരനെ പോലെ മക്കളെ കൂടെ നില്‍ക്കുന്നതും അപ്പനാണ്മക്കള്‍ അമ്മയേക്കാള്‍ ഒരുപടി മുന്നില്‍ അപ്പനെ സ്നേഹിക്കുന്നതില്‍ ആ അമ്മയും സന്തോഷിക്കുന്നുണ്ട്.

ഒരു നേരം അടങ്ങി നില്‍ക്കാതെ ഒാടി നടക്കുന്ന അപ്പനെ ഒരു ആക്സിഡന്‍റിന്‍റെ രൂപത്തില്‍ വീട്ടില്‍ തളച്ചിട്ടതിന്‍റെ പിന്നില്‍ അര്‍പ്പണയുടെ അച്ഛനാണെന്ന് ഒാര്‍ക്കും തോറും നന്ദൂന് സ്വയം നഷ്ടപ്പെടുന്ന പോലെ തോന്നി.”നന്ദൂ.. പറയെടാ.,
രാവിലെ വരെ നിനക്കൊരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലൊ.,ഇപ്പോള്‍ എന്ത് പറ്റി.,ഞാന്‍ ജോലി കഴിഞ്ഞ് നിന്നെ കാണാന്‍ വേണ്ടി മാത്രമാണ് ഫ്ലാറ്റില്‍ പോകാതെ ആദ്യം ഇങ്ങോട്ട് വന്നത്.,
എന്ത് പറ്റി പറ ബേബീ..,അര്‍പ്പണ നന്ദൂനോട് ചേര്‍ന്ന് നിന്നു.”ച്ഛീ.. മാറി നില്‍ക്കെടീ..,

നന്ദു ദേഷ്യത്തോടെ അര്‍പ്പണയെ തള്ളി.അര്‍പ്പണ കാര്യം മനസ്സിലാകാതെ അവനെ നോക്കി”നന്ദൂ…,,
അവള്‍ വീണ്ടും അവന്‍റെ ചുമലില്‍ കൈ വെച്ചു”ഗെറ്റ് ഒൗട്ട്.,,നന്ദു കണ്ണടച്ച് പുറത്തേക്ക് ചൂണ്ടി”നന്ദൂ.. നീ ഇങ്ങനെ വയലറ്റാകാന്‍ മാത്രം നിനക്ക് എന്താണ് പറ്റിയത് ?അര്‍പ്പണ ഇരുന്നയിടത്ത് നിന്ന് എണീറ്റ് ചോദിച്ചു”നിന്നോട് ഇറങ്ങി പോകാനാ പറഞ്ഞെ നന്ദു വീണ്ടും ഒച്ചയെടുത്തു”ഇറങ്ങി പോകാന്‍ മാത്രം ഞാനെന്ത് തെറ്റാണ് ചെയ്തത് .,
അത് അറിയാതെ ഞാന്‍ പോകില്ല., അര്‍പ്പണ അവിടെ തന്നെ നിന്നു.നന്ദു കണ്ണടച്ച് ശ്വാസം ആഞ്ഞ് വലിച്ച് സ്വയം നിയന്ത്രിക്കാനൊരു ശ്രമം നടത്തി
‘എന്‍റെ മൂഡ് ശെരിയല്ല.,നീ എന്നല്ല ഒരാളെയും എനിക്കിപ്പോള്‍ കാണേണ്ട.,പോ പെട്ടന്ന് പോ
പോകാന്‍.,

നന്ദു അവളെ തറപ്പിച്ച് നോക്കി അലറിയതും അര്‍പ്പണ കണ്ണില്‍ വെള്ളം നിറച്ചവിടെന്ന് ഇറങ്ങി പോയി.നന്ദു ചെന്ന് വാതിലടച്ച് ലോക്ക് ചെയ്തു കണ്ണില്‍ തടഞ്ഞ പെര്‍ഫ്യൂം ബോട്ടില്‍ എടുത്ത് ചുമരിലേക്ക് ആഞ്ഞ് എറിഞ്ഞ് പെര്‍ഫ്യൂ ബോട്ടില്‍ പൊട്ടി ചില്ല് നിലത്ത് ചിന്നി ചിതറിപെര്‍ഫ്യൂമിന്‍റെ മണം ആ റൂമൊന്നാകെ നിറഞ്ഞു ദേഷ്യം എങ്ങനെ തീര്‍ക്കുമെന്നറിയാതെ നന്ദു മുഷ്ടി ചുരുട്ടി അലറി വിളിച്ചു ചുമരില്‍ ആഞ്ഞ് കുത്തി.കൈ വേദനിക്കും തോറും അവനിലെ ദേഷ്യം പതിയെ അഴഞ്ഞ് കൊണ്ടിരുന്നു.ദേഷ്യം പതിയെ സങ്കടത്തിലേക്ക് വഴിമാറി. കിതച്ച് കൊണ്ടവന്‍ നിറത്തിരുന്നു.കണ്ണ് നിറഞ്ഞൊഴുകി

അര്‍പ്പണയെ പരിചയപ്പെട്ടതും കൂടെ പഠിക്കേണ്ടി വന്നതും ബെസ്റ്റ് ഫ്രണ്ടായതുമെല്ലാം തന്‍റെ ജീവിതത്തിലെ കറുത്ത അദ്ധ്യായമായിരിക്കുന്നു
നഷ്ടങ്ങളും ചതികളും നിറഞ്ഞ ദിനങ്ങള്‍
ഇനിയും എത്ര സഹിക്കേണ്ടി വരും.തന്‍റെ കുടുംബം, പ്രണയം , നല്ല നിമിഷങ്ങള്‍ എല്ലാം അവര് നശിപ്പിക്കാന്‍ ശ്രമിച്ചോണ്ടിരിക്കാണ് അപ്പന്‍ ആശുപത്രി കിടക്കയില്‍ കിടന്ന രംഗവും അപ്പന്‍റെ ആക്സിഡന്‍റിന്‍റെ സിസിടിവി ദൃഷ്യവും എല്ലാം അവന്‍റെ ഉള്ള് പൊള്ളിച്ചു. അതിന്‍റെ പിന്നിലെ ക്രൂര കൈകള്‍ നന്ദു കണ്ണീര് അമര്‍ത്തി തുടച്ചു
അവനില്‍ വാശി നിറഞ്ഞുഎല്ലാത്തിനും പകരം വീട്ടണംഞങ്ങള്‍ അനുഭവിച്ചതിനിരട്ടി അര്‍പ്പണയെ കൊണ്ടും അവളെ തന്തയെ കൊണ്ടും അനുഭവിപ്പിക്കണം.ആ വേദന അവര്‍ അറിയണം

ഇത് വെറുമൊരു വാശിയല്ല പകയാണ് ഉള്ള് തട്ടിയുള്ള പക.നന്ദു പകരം വീട്ടാനുള്ള പ്ലാനുകള്‍ ചികയുമ്പോയാണ് അര്‍പ്പണ കരഞ്ഞ് ഇറങ്ങി പോയത് ഒാര്‍മ വന്നത്ചിലപ്പോള്‍ അര്‍പ്പണ താന്‍ പുറത്താക്കിയത് അവളെ അച്ഛനെ വിളിച്ച് പറയും.,
ഞാന്‍ എല്ലാം അറിഞ്ഞ് അവളെ ഒഴിവാക്കിയതാണെന്ന് അര്‍പ്പണ തെറ്റ് ധരിക്കാന്‍ ചാന്‍സുണ്ട്.,അങ്ങനെ വന്നാല്‍ അവളും അച്ഛനും കൂടെ മറ്റൊരു പ്ലാനിലേക്ക് നീങ്ങുംഅതിലും തനിക്കാകും നഷ്ടം.,നന്ദു വേഗം ഫോണ്‍ തിരഞ്ഞു
ബെഡില്‍ കിടക്കുന്ന ഫോണ്‍ കൈ എത്തിച്ചെടുത്ത് അര്‍പ്പണയുടെ നമ്പര്‍ എടുത്തു.

വിളിച്ച് സംസാരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല
ചിലപ്പോള്‍ സ്വയം മറന്ന് എന്തെങ്കിലും വിളിച്ച് പറയും
നന്ദു അര്‍പ്പണയുടെ നമ്പറിലേക്ക് മെസ്സേജ് അയച്ചു
”സോറിഞാന്‍വല്ലാത്തൊരുഅവസ്ഥയിലായിരുന്നു.,നമുക്ക് രാത്രി കാണാം.,ഇത്രമാത്രം നന്ദു അവള്‍ക്ക് അയച്ചുഎന്നിട്ട് വീണ്ടും ഹെഡ് സെറ്റ് എടുത്ത് ഫോണുമായി കണക്ട് ചെയ്ത് ചെവിയില്‍ വെച്ചു. ബാക്കി കൂടെ കേള്‍ക്കണം.,നന്ദു പെട്ടന്ന് കേട്ട് കൊണ്ടിരുന്ന അര്‍പ്പണയുടെ അച്ഛന്‍റെയും അമ്മയുടെയും വോയിസ് റെക്കോര്‍ഡ് ഒാണ്‍ ചെയ്തു.’ എന്ത് നന്ദൂന്‍റെ അപ്പന്‍റെ ആക്സിഡന്‍റിന്‍റെ പിന്നിലും നിങ്ങളാണോ നിങ്ങള്‍ക്ക് എന്തിന്‍റെ കേടാണ്.,എവിടെയോ കിടക്കുന്ന അവരെ ഇങ്ങനെ ഉപദ്രവിക്കാന്‍.,

നന്ദൂന്‍റെ അപ്പന്‍ എന്തെങ്കിലും തെറ്റ് നിങ്ങളോട് ചെയ്തിട്ടുണ്ടോ ?അര്‍പ്പണയുടെ അമ്മയാണ്
അവരും ഞെട്ടലിലാണെന്ന് വാക്കുകളില്‍ വ്യക്തമായിരുന്നു’ആര് പറഞ്ഞു മാത്യു തെറ്റ് ചെയ്തിട്ടില്ലെന്ന് ഞാന്‍ സ്നേഹിച്ച പെണ്ണിനെ പ്രേമിച്ച് കെട്ടിയില്ലെഅത് തന്നെ തെറ്റാണ എന്ന് കരുതി ഞാന്‍ ഇങ്ങനൊരു ആക്സിഡന്‍റ് എന്‍റെ പ്ലാനില്‍ ഇല്ലായിരുന്നു.  ഒരു ദിവസം ഉറക്കത്തില്‍ രമ്യയെ സ്വപ്നം കണ്ടുഅതും അവള്‍ ചിരിക്കുന്നത്
അന്ന് എണീറ്റപ്പോള്‍ ഞാനൊരു തീരുമാനം എടുത്തു രമ്യയുടെ ആ ചിരി എനിക്ക് കെടുത്തണമെന്ന്
രമ്യയുടെ ചിരി അവളെ ഭര്‍ത്താവാണ് അപ്പൊ അവളെ ഭര്‍ത്താവിനെ അങ് തീര്‍ത്താന്‍ അവളെ ചിരി മായില്ലെ.,

 എന്തായാലും അവന് കുറച്ച് ആയുസ്സ് കൂടുതലായത് കൊണ്ട് രക്ഷപ്പെട്ടു.,അയാളൊന്ന് ചിരിച്ച’അപ്പൂന് ഈ കാര്യം അറിയോ ?അമ്മ സംശയത്തോടെ ചോദിച്ചു”ഞാന്‍ പറഞ്ഞതാ.,ആക്സിഡന്‍റ് നടത്തിയതിന് ശേഷംഅപ്പോള്‍ മാത്യു ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും എനിക്കറിയില്ലായിരുന്നു
കാര്യം അറിഞ്ഞ് അപ്പു പറഞ്ഞത് ആക്സിഡന്‍റ് ഇപ്പോള്‍ വേണ്ടായിരുന്നു.,നന്ദു ആയിട്ടുള്ള വിവാഹത്തിന് അവന്‍റെ അപ്പന്‍ എതിര്‍ത്താല്‍ അപ്പോള്‍ ഒരു ദാക്ഷിണ്യവും ഇല്ലാതെ കൊന്നാല്‍ മതിയായിരുന്നു എന്ന്.,ആ കാര്യം ഞാനേറ്റു നന്ദു ആയുള്ള കല്ല്യാണം ആര് എതിര്‍ത്താലും ഞാന്‍ കൊല്ലാമെന്ന് ഏറ്റിട്ടുണ്ട്.,

 പക്ഷെ അപ്പൂനറിയില്ലല്ലൊ അഭിനന്ദുമായുള്ള കല്ല്യാണം ആദ്യം എതിര്‍ക്കുന്നത് ഞാനാണെന്ന്.,അയാള്‍ വീണ്ടും ആര്‍ത്ത് ചിരിച്ച’ഈ പാപമൊക്കെ നിങ്ങള്‍ എവിടെ കൊണ്ട് തീര്‍ക്കും.,
മകളെ വരെ കൂടെ നിന്ന് ചതിക്കുന്നു. അപ്പു നന്ദു ആയി പ്രണയത്തിലായെന്ന് തന്നെ ഇരിക്കട്ടെ.,
അത്രയും പ്രണയിച്ച് പിരിയാന്‍ പറ്റാത്ത അവസ്ഥയില്‍ നിങ്ങള്‍ നന്ദു ആയിട്ടുള്ള കല്ല്യാണം നടക്കില്ലെന്ന് പറയുമ്പോള്‍ നന്ദുവിന് പകരം നമ്മുടെ മകള്‍ ആത്മഹത്യ ചെയ്താലോ ? അര്‍പ്പണയുടെ അമ്മയുടെ ചോദ്യത്തിന് അയാളൊന്ന് ശങ്കിച്ചു ഇങ്ങനൊരു കാര്യം അയാളുടെ ചിന്തയില്‍ ഇല്ലായിരുന്നു.നന്ദു അയാളുടെ മറുപടിക്കായി കാതോര്‍ത്തു
 
           *(തുടരും..)*