രചന – ശസിയ ഫൈസൽ
ദച്ചു നന്ദൂന് നേരെ ഒച്ചയെടുത്തതും നന്ദൂന്‍റെ കാറ് ഒരു ഞെരക്കത്തോടെ ബ്രേക്കിട്ട് നിന്നു
”ദച്ചൂ..അപ്പു കാര്യമറിയാതെ ഒാരോന്ന് വിളിച്ച് പറയുന്നതിന് നീയെന്തിനാ ഇറങ്ങി പോകുന്നത്.,
നീയെന്‍റെ ഭാര്യയാണ് അല്ലാതെ കാമുകിയല്ല .,,
നന്ദു ദച്ചൂനെ നോക്കി പറഞ്ഞതും ദച്ചു കേട്ട ഭാവം നടക്കാതെ ഡോര്‍ തുറന്നു
” അതെന്താ ഭാര്യക്ക് കോളേജിലേക്കൊന്നും പോകണ്ടെ.,,
ഇതും പറഞ്ഞാണ് ദച്ചു കാറില്‍ നിന്നിറങ്ങിയത്
അപ്പോയാണ് നന്ദുവും അത് ശ്രദ്ധിച്ചത് ദച്ചൂന്‍റെ കോളേജിന്‍റെ മുന്നിലെത്തിയിട്ടുണ്ട്
നന്ദു ഗ്ലാസ് താഴ്ത്തി ദച്ചൂനെ നോക്കി
”അതെയ് വല്ലയിടത്തുമുള്ള കാട്ടുവാസി വായീ തോന്നുന്നതൊക്കെ വിളിച്ച് പറയുന്നത് കേട്ട് ഇറങ്ങി പോകാന്‍ എനിക്ക് വട്ടല്ലെ.,
അതും എന്‍റെ ഭര്‍ത്താവിന്‍റെ കാറീന്ന്.,,
ദച്ചു നന്ദൂന്‍റെ അടുത്തുള്ള ഡോറിന്‍റെ അടുത്ത് വന്ന് ഉള്ളിലേക്ക് നോക്കി പറഞ്ഞു
ദച്ചൂന്‍റെ സംസാരം കേട്ട് അപ്പു പല്ല്കടിക്കുന്നുണ്ട്
”പിന്നെയ് ചിലര് കൂടുതല്‍ വിളച്ചെലെടുത്താല്‍ പലതും പുറത്ത് വരും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.,,
ദച്ചു അപ്പൂനെ ഒന്ന് ചൂഴ്ന്ന് നോക്കി പറഞ്ഞതും അപ്പു പെട്ടന്ന് ഞെട്ടി നന്ദൂനെ നോക്കി
”അപ്പോ ഞാന്‍ പോട്ടെ നന്ദേട്ടാ.,
ഐ ലവ് യൂ..,,
ഉമ്മ..,,
ദച്ചു നന്ദൂന്‍റെ കൈ തന്‍റെ കൈയ്യിലെടുത്ത് നാണത്തോടെ അവന്‍റെ പുറം കൈയ്യില്‍ ചുണ്ട് ചേര്‍ത്തു
അപ്പു കാണാന്‍ വേണ്ടി ചെയ്തതാണേലും നന്ദു ദച്ചൂന്‍റെ പെട്ടന്നുള്ള ചുംബനത്തില്‍ ഫ്രീസായി പോയിരുന്നു
അവന്‍ ദച്ചു പോകുന്നതും നോക്കി വായിം തുറന്ന് നിന്നു
”ഡാ..,,വായീനോക്കി നില്‍ക്കാതെ ഒന്ന് വണ്ടിയെടുക്കാമോ.,
മനുഷ്യന് പോയിട്ട് വേണം എന്ന് റെസ്റ്റെടുക്കാന്‍..,,
അപ്പു നന്ദൂന്‍റെ ചുമലിലൊന്ന് തട്ടി പിറു പിറുത്തു
”അല്ല നിന്നെ എവിടെ ട്രോപ്പ് ചെയ്യേണ്ടത് അത് പറഞ്ഞില്ലല്ലോ.,,
നന്ദു കാര്‍ സ്റ്റാര്‍ട്ടാക്കി ചോദിച്ചു
”എന്‍റെ ഫ്രണ്ടിന്‍റെ ഫ്ലാറ്റിലേക്ക്.,
അവള്‍ ലൗക്കേഷന്‍ അയച്ച് തന്നിട്ടുണ്ട്.,,
നന്ദു അപ്പു പറയുന്ന വഴിയിലൂടെ വണ്ടിയോടിച്ചു
”അല്ല അപ്പൂ..,,
ദച്ചു എന്താ നിന്നോട് പലതും പുറത്താകുമെന്ന് പറഞ്ഞെ.
രണ്ടും കൂടെ ഞാനറിയാതെ അടി ഉണ്ടാക്കിയിരുന്നോ?.,,
നന്ദു വണ്ടി ഒാടിക്കുന്നതിനിടെ ചോദിച്ചതും അപ്പു ഒന്ന് പതറി
”ഞ..ഞങ്ങളെങ്ങനെ അടി ഉണ്ടാകാനാ.,
അതെന്നോടല്ല നിന്നോടാ അവള് പറഞ്ഞത് .,
അപ്പു വേഗം നന്ദൂന്‍റെ മേലേക്കിട്ടു
”എന്നോടാ.
അതെന്താ അവള്‍ അങ്ങനെ പറഞ്ഞെ.,,
നന്ദു സ്വയം ചിന്തിച്ച് കൊണ്ട് പറഞ്ഞു
”മണ്ടന്‍ വിശ്വസിച്ചു.,,
അപ്പു മനസ്സില്‍ ഊറി ചിരിച്ചു
”അവള്‍ക്ക് ഭ്രാന്താടാ.,,
എന്താ പറയുന്നതെന്നോ ചെയ്യുന്നതെന്നോ
അവള്‍ക്ക് പോലും അറിയില്ല.,
നീ ഒരു പൊട്ടനായത് കൊണ്ട് സഹിക്കുന്നു.,
വേറെ വല്ല ആണുങ്ങളുമാണെങ്കില്‍ തേച്ചിട്ട് പോയതിന് നല്ലൊരു പണി കൊടുത്തേനെ.,,
അപ്പു പുച്ഛത്തോടെ പറഞ്ഞു
”അവളെന്‍റെ പെണ്ണാ.,
എനിക്കവളെ മനസ്സിലാകുന്ന പോലെ ആര്‍ക്കും മനസ്സിലാകൂല.,
അവളെ ഉളളില്‍ എന്നോടുള്ള സ്നേഹം ഒരു തരി കുറഞ്ഞിട്ടില്ലെന്ന് അറിയുന്നത് കൊണ്ടാണ് ദച്ചൂന്‍റെ സമ്മതം പോലും ഇല്ലാതെ ഞാനവളെ കെട്ടിയത്.,,
നന്ദൂന്‍റെ വാക്കുകളില്‍ ദച്ചൂനോടുള്ള സ്നേഹം നിറയുന്നത് കണ്ട് അപ്പൂന് ദേഷ്യം അടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല
”ഉള്ളില് സ്നേഹമുണ്ടായിട്ടെന്താ.,
അത് പ്രകടിപ്പിക്കണ്ടേ.,
നീ അവളെ കെട്ടിയത് അബദ്ധമാണെന്ന് നീ തന്നെ തിരിച്ചറിയുന്ന കാലം വരും നന്ദൂ.,,
അപ്പു പറഞ്ഞത് കേട്ട് നന്ദു നെറ്റിചുളിച്ചവളെ നോക്കി
”നിനക്കെന്താ ദച്ചൂനോടിത്ര ദേഷ്യം.,
നന്ദു സംശയത്തോടെ അപ്പൂനെ നോക്കിയതും അവളൊന്ന് ഞെട്ടി
കളം മാറ്റി ചവിട്ടാനായെന്ന് അപ്പൂന് മനസ്സിലായി
”നിന്നോടുള്ള സ്നേഹം കൊണ്ടാടാ.,
ദക്ഷ ഇട്ടിട്ട് പോയതിന് ശേഷം നീയെത്ര അനുഭവിച്ചു.
ഇനിയും നീ തകര്‍ന്ന് കാണാന്‍ ഫ്രണ്ട്സിനോ ഫാമിലിക്കോ ആഗ്രഹിക്കോ.
നീ എപ്പോയും ഹാപ്പിയായിട്ടിരിക്കാനല്ലെ ഞങ്ങള്‍ ആഗ്രഹിക്കാ.,,
അപ്പു കരുതലോടെ നന്ദൂനെ നോക്കി
”അതാണോ കാര്യം.,
ഞാന്‍ ഒരു നിമിഷം വേറെന്തൊക്കെയോ ചിന്തിച്ച് പോയി.,
പിന്നെ എന്‍റെ സന്തോഷം ദച്ചൂന്‍റെ കൈയ്യിലാ.,
അവളൊരു പാവാണ് ആരോ പേടിച്ചിട്ടാണ് അവളെന്നെ വേണ്ടെന്ന് വെക്കുന്നത്.,,
നന്ദൂന്‍റെ മുഖത്ത് സങ്കടം നിഴലിച്ചു
”അതെന്താണെന്ന് നിനക്കവളോട് ചോദിച്ചൂടെ.,
ഇപ്പോ നിന്‍റെ ഭാര്യയല്ലെ ദച്ചു.,,
അവള്‍ തുറന്ന് പറയാതിരിക്കില്ല.,,
അപ്പു നന്ദൂന്‍റെ മറുപടി അറിയാന്‍ ഒന്ന് ഇട്ട് നോക്കി
”ഭാര്യ ഒക്കെ തന്നെ പക്ഷെ ഞങ്ങളിപ്പോയും സെറ്റായിട്ടില്ല.,
അവളാരെയോ നന്നായി പേടിക്കുന്നുണ്ട് അപ്പൂ.,,
നന്ദു വിഷാദ ഭാവത്തില്‍ പറഞ്ഞു
”നീ നാട്ടില്‍ വന്നതിന് ശേഷം നിന്‍റെ ജീവിതത്തില്‍ ഉണ്ടായതെല്ലാം ഒന്ന് പറഞ്ഞെ.
ഞാനൊന്ന് കേള്‍ക്കട്ടെ,,
അപ്പു നന്ദൂനെ ചൂഴ്ന്ന് നോക്കി
നന്ദു നാട്ടില്‍ വന്നതും ദച്ചൂന്‍റെ പുറകെ നടന്നതും ദച്ചൂന്‍റെ കല്ല്യാണം ഹരിയുമായി ഉറപ്പിച്ചതും കിഡ്നാപ്പ് ചെയ്തതും രജിസ്റ്റര്‍ മേരേജ് കഴിഞ്ഞതും അതിന് ശേഷമുള്ള എല്ലാ പ്രശ്നങ്ങളും എല്ലാം അപ്പൂനോട് തുറന്ന് പറഞ്ഞു
”ഒാ..ഹോ അങ്ങനെയാണ് കാര്യങ്ങള്‍.,
സോറി കേട്ടോ ഞാന്‍ ദച്ചൂനോട് ഒരുപാട് ദേഷ്യപ്പെട്ടു.,
പാവം ഒത്തിരി ഫീല് ചെയ്തിട്ടുണ്ടാകും.,
അവളോടൊന്ന് സോറി പറഞ്ഞേക്കണെ.,,
അപ്പു സങ്കടത്തോടെ പറയുന്നത് കേട്ട് നന്ദു ഒന്ന് ചിരിച്ചു
”അത് കുഴപ്പല്ല.,,
നീ അറിയാതെയല്ലെ.
”അപ്പോ പേരിന് ഹസ്ബന്‍റ് വൈഫ് റിലേഷനെ ഒള്ളു നിങ്ങള്‍ സെറ്റായിട്ടില്ലല്ലെ.,
അപ്പോ അവള്‍ എന്തായാലും ആരെയോ പേടിക്കുന്നുണ്ട്.,
അല്ലെങ്കില്‍ പെട്ടന്നുള്ള കല്ല്യാണം ദച്ചൂന് അസപ്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ടാവില്ല.,,
അല്ല നീയെന്നോട് എന്തോ ഹെല്‍പ് വേണമെന്ന് പറഞ്ഞിരുന്നല്ലോ.,,
അപ്പു പുരിഗം പൊക്കി നന്ദൂനെ നോക്കി
”നീ എങ്ങനേലും ദച്ചൂനെ ഒന്ന് സെറ്റാക്കി തരണം,
പിന്നെയുള്ള കാര്യം ഞാനേറ്റു
അവളെന്നോടൊന്ന് അടുത്താല്‍ തന്നെ അവളെ മനസ്സിലുള്ളത് ചൂഴ്ന്നെടുക്കുന്നത് നിസാരം.,,
നന്ദു അപ്പൂനോട് പറഞ്ഞു
”അതിന് നന്ദൂ ഞാനിവിടെ രണ്ട് ദിവസമെ കാണൂ
അത് കഴിഞ്ഞാല്‍ തിരിച്ച് പോകില്ലെ
അതിനിടക്ക് എപ്പോ നിങ്ങളെ സെറ്റാക്കാനാ.,,
അപ്പു നിരാശയോടെ പറഞ്ഞു
”അത് സാരല്ല്യാ.,
ഫോണിലൂടെയും ദച്ചൂനെ മയക്കിയെടുക്കാലോ.,
എങ്ങനേലും അവള്‍ തിരിച്ച് ഇഷ്ടം പ്രകടിപ്പിച്ചാല്‍ മതി
എന്നിട്ട് വേണം ഞങ്ങള്‍ക്കിടയില്‍ തടസ്സം നില്‍ക്കുന്നയാളെ വേരോടെ പിഴുതെറിയാന്‍.,
അതാരാണെങ്കിലും അഭിനന്ദ് വെറുതെ വിടില്ല.,,
നന്ദൂന്‍റെ മുഖത്തെ പക കണ്ടതും അപ്പു പേടിയോടെ ഉമിനീരിറങ്ങി
”നീ പേടിക്കണ്ട നന്ദൂ.,
നമുക്കെല്ലാം സെറ്റാക്കാം.,
ദേ ആ കാണുന്ന ഫ്ലാറ്റാണ് ഫ്രണ്ടിന്‍റേത്.,
അവിടെ നിര്‍ത്തിക്കോ,
അപ്പു പറഞ്ഞിടത്ത് നന്ദു സൈഡാക്കി
അപ്പോയേക്കും അവളെ ഫ്രണ്ട് റോഡിലേക്ക് ഇറങ്ങി വന്നു
അപ്പു കാറില്‍ നിന്നിറങ്ങി കൂട്ടുക്കാരിയെ കെട്ടിപിടിച്ചു
നന്ദു പുറത്തിറങ്ങി അപ്പൂന്‍റെ ലെഗേജ് ടിക്കിയില്‍ നിന്നിറക്കി വെച്ചു
അപ്പു കൂട്ടുക്കാരിയെ നന്ദൂന് പരിചയപ്പെടുത്തി കൊടുത്തു
”അപ്പൂ..,,
പോകുന്നതിന് മുന്നെ എന്തായാലും വീട്ടിലേക്ക് വരണം.,
കേട്ടല്ലോ അമ്മ നിന്നെ കാണാന്‍ കാത്തിരിക്കാണ്.,,
നന്ദു അപ്പൂനെ നോക്കി പറഞ്ഞു
”എന്തായാലും വരും.,
ആന്‍റിയോട് നല്ല അടിപൊളി നാടന്‍ ഫുഡ്
ഉണ്ടാക്കി വെക്കാന്‍ പറയണെ.,
അപ്പു നന്ദൂനെ കെട്ടിപിടിച്ചു
”ശെരിടാ വീട്ടിലേക്കിറങ്ങുമ്പോ വിളിച്ചാല്‍ മതി.,,
നന്ദു യാത്ര പറഞ്ഞ് കാറില്‍ കയറി സ്റ്റാര്‍ട്ടാക്കി
”അയ്യോ നന്ദു വണ്‍ മിനിറ്റ്.,
ന്നാ ഇത് വീട്ടില്‍ എല്ലാവര്‍ക്കും കൊടുത്തേക്കണെ.,,
അപ്പു ബാഗില്‍ നിന്ന് കുറച്ച് ചോക്ലേറ്റ് എടുത്ത് നന്ദൂന്‍റെ കൈയ്യില്‍ കൊടുത്തു
നന്ദു അത് വാങ്ങി വീട്ടിലേക്ക് തിരിച്ചു
വീട്ടിലെത്തിയതും അമ്മ അപ്പൂന്‍റെ വിശേഷമെല്ലാം തിരക്കി
അപ്പു തന്നെ ചോക്ലേറ്റ് അമ്മയെ ഏല്‍പിച്ചു
വൈകീട്ട് മനൂന്‍റെ കൂടെയായിരുന്നു
ദച്ചു വീട്ടിലേക്ക് വന്നത്
ചിരിച്ച് കളിച്ച് അടി കൂടി വരുന്ന മനൂനേയും ദച്ചൂനേയും നന്ദു
അസൂയയോടെ നോക്കി
പണ്ട് തന്‍റെ കൈയ്യില്‍ തൂങ്ങി നിര്‍ത്താതെ സംസാരിച്ച് കളിച്ച് ചിരിച്ച് നടന്നവളാ ഇന്ന് ഒരു സ്നേഹത്തോടെയുള്ള നോട്ടം പോലും അവളില്‍ നിന്ന് മാഞ്ഞിരിക്കുന്നു
ആ സുന്ദരമായ നിമിഷങ്ങള്‍ തിരിച്ച് വരണെയെന്നവന്‍ മനസ്സാന്‍ പ്രാര്‍ത്ഥിച്ചു
നന്ദു പിന്നെ അവിടെ നിന്നില്ല അവന്‍ അഭിയുടെ ഷോപ്പിലേക്ക് പോയി
ഇടകൊക്കെ നന്ദു അവിടെ പോയി കാഷ്യറായി നില്‍ക്കാറുണ്ട്
രാത്രി അവര് ഒരുമിച്ചാണ് വീട്ടിലേക്ക് പോയത്
വീട്ടിലെത്തി എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു
നന്ദു വര്‍ക്ക് ചെയ്യാനായി പതിവ് പോലെ ലാപ് എടുത്ത് സിറ്റ് ഒൗട്ടില്‍ വന്നിരുന്നു
ഇന്ന് കുറച്ച് വൈകിയാണ് നന്ദൂന്‍റെ വര്‍ക്കെല്ലാം കഴിഞ്ഞത് അപ്പോയേക്കും എല്ലാവരും ഉറങ്ങിയിരുന്നു
നന്ദു അകത്ത് കയറി വാതിലെല്ലാം ഭദ്രമായി പൂട്ടി മുകളിലേക്ക് സ്റ്റെപ്പ് കയറിയപ്പോള്‍ വെറുതെ ആണെങ്കില്‍ ദച്ചൂന്‍റെ മുറിയിലേക്കൊന്ന് നോക്കി
വാതിലടച്ച് ലൈറ്റെല്ലാം ഒാഫാണെന്ന് കണ്ടതും അവള്‍ ഉറങ്ങിയെന്ന് മനസ്സിലായി
നന്ദു മൂളിപാട്ട് പാടി മുറിയിലേക്ക് പോയി ലൈറ്റിട്ട് മുറിയുടെ വാതില്‍ അടച്ച് ലാപെടുത്ത് വെച്ച് തിരിഞ്ഞതും നന്ദു ഒന്ന് ഞെട്ടി
ബെഡില്‍ കൈ കുത്തി നന്ദൂനെ തന്നെ നോക്കിയിരിക്കുന്ന ദച്ചു
നന്ദു വിശ്വാസം വരാതെ കണ്ണ് തിരുമ്മി നോക്കി
”സ്വപ്നമൊന്നുമല്ല ഇത് ഞാന്‍ തന്നെയാ.,,
ദച്ചു പറഞ്ഞതും നന്ദൂന്‍റെ മുഖം പ്രകാശിച്ചു
”അപ്പോ എന്നോട് സ്നേഹം ഉണ്ടല്ലെ കൊച്ചു കള്ളി.,
ഇപ്പോയെങ്കിലും ഒരുമിച്ച് കിടക്കാന്‍ തോന്നിയല്ലോ.,,
നന്ദു കള്ളച്ചിരിയോടെ ദച്ചൂന്‍റെ അടുത്തേക്ക് ചേര്‍ന്നിരുന്നു
”എനിക്കൊരു കാര്യം ചോദിക്കാനുണ്ട്?,
ദച്ചു നന്ദൂന്‍റെ കണ്ണിലേക്ക് നോക്കി ചോദിച്ചതും നന്ദു സംശയത്തോടെ നെറ്റിചുളിച്ചവളെ നോക്കി
*(തുടരും)*

by