The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ഷംസിയ ഫൈസൽ
നന്ദു മറുപടി പറയാതെ അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കിഅവന്‍ കൈ ഉയര്‍ത്തി അവളെ കവിളിലേക്ക് കൈ ചേര്‍ത്തുഅര്‍പ്പണ വിടര്‍ന്ന കണ്ണുകളോടെ നന്ദൂന്‍റെ മുഖത്തേക്ക് നോക്കി അവളെ ഉള്ളില്‍ പ്രതീക്ഷയുടെ വെള്ളി നക്ഷത്രം തിളങ്ങീ ”പ്രേമിക്കുന്നതൊക്കെ കൊള്ളാം.,
തൊട്ടുരുമിയുള്ള സ്നേഹ പ്രകടനങ്ങളൊന്നും വേണ്ട. ദച്ചൂന്‍റെ വാക്കുകള്‍ ഒാര്‍മ വന്നതും നന്ദു പെട്ടന്ന് അര്‍പ്പണയുടെ കവിളില്‍ നിന്ന് കൈ മാറ്റി സീറ്റില്‍ നേരെ ഇരുന്നു അര്‍പ്പണ നാണത്തോടെ തല താഴ്ത്തി
നന്ദു അവളെ ഒന്ന് നോക്കി ചിരിച്ചുഅര്‍പ്പണ അവന്‍റെ മുഖത്തേക്ക് നാണത്തോടെ നോക്കി ചിരിച്ച് പെട്ടന്ന് മുഖം താഴ്ത്തിനന്ദു അതെ ചിരിയോടെ കാറ് മുന്നോട്ടെടുത്തുഅര്‍പ്പണയുടെ മുഖം കാണും തോറും അവളെ അമ്മ അയച്ചതെല്ലാം നന്ദൂന്‍റെ മനസ്സിലേക്ക് വരുന്നുണ്ടായിരുന്നുപരമാവധി തന്‍റെ ദേഷ്യം പിടിച്ച് വെച്ചാണ് നന്ദു അവള്‍ക്ക് മുന്നില്‍ തകര്‍ത്തഭിനയിക്കുന്നത്യാത്രക്കുടനീളം കാറില്‍ മൗനം തളം കെട്ടി നിന്നു അര്‍പ്പണ ഏതോ ലോകത്തായിരുന്നു.നന്ദൂന്‍റെ മാറ്റം അവളെ മറ്റൊരു തലത്തില്‍ എത്തിച്ചിരുന്നു സ്ഥലത്ത് എത്തിയതും നന്ദു വണ്ടി നിര്‍ത്തി പാര്‍ക്കിംങ് തിരഞ്ഞു
‘ഇതാണോ നന്ദു പറഞ്ഞ സ്ഥലം. അര്‍പ്പണ പുറത്തേക്ക് നോക്കി ചോദിച്ചു’ഹാ ഇറങ്ങ്.,, നന്ദു പാര്‍ക്കിംങില്‍ കൊണ്ട് പോയി നിര്‍ത്തി പുറത്ത് ഇറങ്ങിയതും അര്‍പ്പണയും കാറില്‍ നിന്നിറങ്ങി
വാ നടക്ക്.,നന്ദു മുന്നോട്ട് നടന്നു’വാവ് അടിപൊളി.,
ഭയങ്കര പീസ്ഫുള്ളായ സ്ഥലം.,ഞാനും ഇങ്ങനൊരു സ്ഥലാണ് മനസ്സില്‍ കണ്ടത്.,അര്‍പ്പണക്ക് സ്ഥലം നന്നായി ബോധിച്ചിരുന്നു .അവള്‍ നന്ദൂനോട് ചേര്‍ന്ന് അവന്‍റെ കൈ പിടിച്ച് മുന്നോട്ട് നടന്നു”നമുക്ക് അവിടെ ഇരിക്കാം.,
അര്‍പ്പണ ഒാടി ഒരു വെള്ള കളറിലുള്ള ഇരിപ്പിടത്തില്‍ ഇരുന്നുനന്ദുവും അവളെ അടുത്തിരുന്നുകൊള്ളാലെ ഞാന്‍ ആദ്യമൊക്കെ ഒറ്റക്കിവിടെ വന്നിരിക്കാറുണ്ട്.,നന്ദു ചുറ്റും നോക്കി ഇരിപ്പിടത്തില്‍ ചാരിയിരുന്ന് പറഞ്ഞു”നന്ദൂ.. ഇന്ന് നിനക്ക് പ്രത്യേക ഭംഗി .അര്‍പ്പണ പ്രണയാര്‍ദ്യമായി നന്ദൂനെ നോക്കി.’നിനക്കും .,നിന്നെ തന്നെ നോക്കി നില്‍ക്കാന്‍ തോന്നുവാ.,നിന്നെ കാണുന്ന വരെ ഞാനാകെ മൂഡോഫായി നില്‍ക്കായിരുന്നു
നിനക്കും അത് മനസ്സിലായി കാണുമല്ലൊ.,എന്തോ നിന്നെ കണ്ടപ്പോള്‍ മുതല്‍ മനസ്സൊരു സന്തോഷം., കുറച്ച് കഴിഞ്ഞാല്‍ തിരിച്ച് പോകണമല്ലോന്ന് ആലോചിക്കുമ്പോയാ.,
നന്ദു സങ്കടത്തോടെ അവളെ നോക്കഎന്നാ ഇന്ന് നീയെന്‍റെ കൂടെ ഫ്ലാറ്റില്‍ നില്‍ക്ക്.,പെട്ടന്നവള്‍ പറഞ്ഞതും നന്ദു ഒന്ന് പതറി”അ.. അത് പറ്റില്ല.,പിന്നീടാകാം. നന്ദു പെട്ട പോലെ പറഞ്ഞു
”ഹ്മ്.. ശെരി.എന്നും നീ എന്‍റെ കൂടെ ഉണ്ടാകില്ലെ അപ്പൂ..,,നന്ദു അര്‍പ്പണയുടെ കൈയ്യില്‍ തൊട്ടു
‘തീര്‍ച്ചയായും.,പരിചയപ്പെട്ടതില്‍ പിന്നെ ഞാനെന്നെങ്കിലും നിന്നെ വിട്ട് പോയിട്ടുണ്ടോ ?
തേടി വന്നിട്ടല്ലെ ഒള്ളു.,,അര്‍പ്പണ അവന്‍റെ കൈയ്യിന് മുകളില്‍ കൈ വെച്ചു’അതെ നീ മാത്രമെ അങ്ങനെ ഒരാളായൊള്ളു., കണ്ടനാള്‍ മുതല്‍ നീ കൂടെ നിന്നിട്ടെ ഒള്ളു.,ഇന്ന് വരെ ചതിച്ചിട്ടോ എന്നെ മറന്നിട്ടോ ഇല്ല.,
പക്ഷെ ബാക്കിയുള്ള എല്ലാവരും എന്നെ വിഷമിപ്പിച്ചവരാണ്കൂടെ പഠിച്ച പലരും അവരുടെ തിരക്കിലേക്ക് മറഞ്ഞ് പോയിസ്നേഹിച്ചവള്‍ കൂടെ നിന്ന് ചതിക്കുന്നു.,കഷ്ടപ്പെട്ട് ഭാര്യയാക്കിയിട്ട് പോലും അവളെന്നെ ചതിക്കുന്നു. ദച്ചൂന്‍റെ ചേട്ടമ്മാരെ നിനക്കറിയോ ബെസ്റ്റ് ഫ്രണ്ട്സായിരുന്നു കൂടെ പിറപ്പുകളെ പോലെ എന്നിട്ട് പോലും അവരെന്നെ കാണുമ്പോള്‍ മുഖം തിരിച്ച് നടക്കുന്നു.,നീ മാത്രമാണ് എന്‍റെ സ്നേഹിക്കുന്നത് നീ മാത്രം.നന്ദൂന്‍റെ തൊണ്ടയിടറി.’എടാ വിട്ട് കള ചിലര്‍ക്ക് സ്നേഹത്തിന്‍റെ വില അറിയില്ല. പ്രണയം തേടി നമ്മള്‍ കൂടുതല്‍ അലയേണ്ട.,, കൂടെ തന്നെയുണ്ടാകും.കൈയ്യില്‍ ഡയമണ്ട് ഉണ്ടായിട്ട് വെള്ളി തേടി പോകുന്നവരാ പലരും.,
അര്‍പ്പണ പറഞ്ഞതും നന്ദൂന് ചിരി വന്നു ആ ഡയമണ്ട് നീയായിരിക്കും.,,ഇവളിത് ചിരിപ്പിച്ച് എന്‍റെ അഭിനയം കുളമാക്കുമെന്ന് തോന്നുന്നു.,നന്ദു മനസ്സില്‍ പറഞ്ഞവളെ നോക്കി’എന്താടാ നോക്കുന്നെ ?ബ്ലെഷിട്ട് ചുവപ്പിച്ച അര്‍പ്പണയുടെ കവിള്‍ ഒന്നൂടെ ചുവന്നു’ഒന്നുല്ല.,കൈയ്യിലുള്ള സ്നേഹം തിരിച്ചറിയാതെ പോയല്ലോന്ന് ആലോചിക്കായിരുന്നു.
നന്ദു ഒന്ന് നിശ്വസിച്ചതും അര്‍പ്പണക്ക് ഒന്നൂടെ നാണം വന്നു’നന്ദൂ..,നീ ഇന്നലെ എന്താ അങ്ങനെ പെരുമാറിയതെന്ന് പറഞ്ഞില്ല.,സത്യം പറഞ്ഞാല്‍ ഞാനാകെ പേടിച്ച് പോയി. നീ ഇത്ര ഡൗണ്‍ ആകാന്‍ മാത്രം എന്താ സംഭവിച്ചെ ?
അര്‍പ്പണ കാര്യങ്ങള്‍ തിരക്കഅവളെന്താ ചോദിക്കാത്തതെന്ന് നന്ദു ഒാര്‍ത്തതെ ഒള്ളായിരുന്നു
”എന്ത് പറയാന്‍.,സമാധാനം പറഞ്ഞ സാധനം എന്‍റെ ജീവിതത്തില്‍ ഇപ്പോള്‍ ഇല്ല.,നാട്ടില്‍ നിന്ന് ഇങ്ങോട്ട് വന്നത് നന്നായി.,ഇവിടെ നിന്നെ കാണുമ്പോള്‍ ആണ് സമാധാനം.എന്ത് പറ്റിയെന്ന് പറ അര്‍പ്പണ സംശയത്തോടെ അവന്‍റെ ചുമലില്‍ കൈ വെച്ചു.ആ മാരണം തന്നെ എല്ലാത്തിനും കാരണം.,
ബോധമില്ലാതെ ഞാനൊന്നിനെ തലയിലെടുത്ത് വെച്ചല്ലൊ.,ഇപ്പൊ ആ സാധനം തലയില്‍ നിന്ന് ഒഴിഞ്ഞ് പോകുന്നില്ല., നന്ദു ദേഷ്യത്തോടെ പറഞ്ഞു
‘ആര് ദച്ചുവോ ?
”അവള്‍ തന്നെ.,ഇനിയും അവളെ ചതി കുഴിയില്‍ വീഴാന്‍ എനിക്ക് പറ്റില്ല., നന്ദു ദേഷ്യത്തില്‍ തന്നെയാണ്ന്താണ് പുതിയ പ്രശ്നം ?നീ അവളെ ഡിവോഴ്സ് ചെയ്യാന്ന് പറഞ്ഞില്ലെ.അവളെ കോളൊന്നും എടുക്കാതിരുന്നാല്‍ പോരെ., അര്‍പ്പണ ചോദിച്ചു’അതിന് ഒാരോ പുതിയ നമ്പറില്‍ നിന്ന് വിളിച്ച് ശല്യപ്പെടുത്തി കൊണ്ടിരിക്കാണ്.,അല്ലെങ്കില്‍ കരഞ്ഞ് മെസ്സേജ് അയക്ക.,എനിക്കാകെ ഭ്രാന്ത് പിടിക്കാണ്.,നീയത് മൈന്‍റ് ചെയ്യണ്ട,.,അതൊക്കെ തന്നെ ഞാനും ചെയ്യാറ്. പക്ഷെ അവള് ഒരിക്കലും ഡിവോഴ്സ് തരില്ലെന്നാ പറഞ്ഞെ ?
”നീ കേസ് കൊടുക്ക്.,കോടതിയില്‍ എന്തായാലും നീയെ വിജയിക്കൂ..അതിനിനി പൈസ കെട്ടി വെക്കണമെങ്കില്‍ എത്രയാണെങ്കിലും ഞാന്‍ സെറ്റാക്കി തരാം. നീ സന്തോഷിച്ച് കണ്ടാല്‍ മാത്രം മതി., അര്‍പ്പണ അവനെ ആശ്വസിപ്പിക്കും വിധം പറഞ്ഞു.അതൊന്നുമല്ല പുതിയ പ്രശ്നം.,നന്ദു വിഷമത്തോടെ അര്‍പ്പണയെ നോക്കി.”ഇനിയെന്താ ?’ദച്ചു അവളെ വീട്ടില്‍ ഞാന്‍ മിണ്ടുന്നില്ല വിളിക്കുന്നില്ലെന്നൊക്കെ പറഞ്ഞു .,,’എന്നിട്ട് ?
അര്‍പ്പണ ആകാംശയോടെ അവനെ നോക്കി
”എന്നിട്ടെന്ത് അവളെ അച്ഛന്‍ എനിക്ക് വിളിച്ചു.,,
പതിയെ രണ്ട് കുടുംബത്തെയും പറഞ്ഞ് മനസ്സിലാക്കാന്ന് കരുതിയപ്പോയാണ് അവളിങ്ങനൊരു പണി പറ്റിച്ചത് ദച്ചൂന്‍റെ അച്ഛന്‍ ഫോണ്‍ വെച്ച സമയത്താ നീ വന്നത്അതാ ഞാന്‍ അങ്ങനെ പെരുമാറിയത്.,
‘അവളെ അച്ഛനെന്താ പറഞ്ഞത് അത് പറ ?
അര്‍പ്പണ തിടുക്കം കൂട്ടി’അയാള്‍ എന്നോട് നന്നായി ദേഷ്യപ്പെട്ടു.,ഞാന്‍ സ്വന്തം ഇഷ്ട പ്രകാരം ദച്ചൂനെ കല്ല്യാണം കഴിച്ചിട്ട് ഇപ്പോള്‍ എന്തിനാ അവളെ വേദനിപ്പിക്കുന്നതെന്ന്.,ദച്ചു ഭക്ഷണം പോലും ശെരിക്ക് കഴിക്കാതെ കരച്ചില് തന്നെയാണ് പോലും
ദച്ചൂന്‍റെ കല്ല്യാണം മറ്റൊരാളുമായി ഉറപ്പിച്ച് കല്ല്യാണത്തിന് കഷ്ടിച്ച് ഒരാഴ്ച്ച ഉള്ളപ്പോയാണ് ഞാനവളെ കിഡ്നാപ്പ് ചെയ്തത്. ഞാന്‍ അവരെ മകളെ ജീവിതം തകര്‍ത്തൂ എന്നാണയാള്‍ പറയുന്നത്.,എന്നിട്ട് നീയെന്ത് പറഞ്ഞു.,അര്‍പ്പണ അവനെ സൂക്ഷിച്ച് നോക്കി
എനിക്കൊന്നും പറയാന്‍ പറ്റിയില്ല.,
നീ തന്നെ പറ അവര് പറഞ്ഞതിലും കാര്യമില്ലെ അന്നവളെ കല്ല്യാണം നിശ്ചയിച്ച പോലെ നടന്നിരുന്നെങ്കില്‍ ദച്ചു ഇപ്പോള്‍ എന്നെ മറന്ന് ഹാപ്പിയായി മറ്റൊരാളെ കൂടെ ജീവിക്കുന്നുണ്ടാകും.,
അവരെ സൈഡില്‍ നിന്ന് നോക്കുമ്പോള്‍ ഞാന്‍ ശെരിക്കും ദച്ചൂന്‍റെ ജീവിതം നശിപ്പിച്ചവന്‍ തന്നെമാണ്.,നന്ദു നെടുവീര്‍പ്പോടെ പറഞ്ഞു
എന്നിട്ട് നീ വീണ്ടും അവളെ സ്നേഹിക്കാന്‍ പോകാണോ ?നീ ഇത്ര മണ്ടനാകല്ലെ നന്ദൂ നിനക്ക് തുറന്ന് പറഞ്ഞാലെന്താ അവരെ മകളാണ് നിന്‍റെ ജീവിതം നശിപ്പിച്ചതെന്ന്.,അര്‍പ്പണക്ക് കലി കയറി’ഹാ നീ അടങ്ങ്.,ഞാന്‍ തല്‍ക്കാലം ഒന്നും മിണ്ടാത്തതാണ്.,ഉടനെ ഞാന്‍ പറയും അയാളെ മുഖത്ത് നോക്കി തന്നെ.,പക്ഷെ എനിക്കിപ്പോള്‍ നിന്‍റെ മുഖത്ത് നോക്കിയൊരുകാര്യംപറയാനുണ്ട്,നന്ദു അര്‍പ്പണക്ക് നേരെ തിരിഞ്ഞിരുന്ന് അവളെ രണ്ട് കൈയ്യും അവന്‍റെ കൈക്കുള്ളിലാക്കി അവളെ കണ്ണിലേക്ക് ഉറ്റ് നോക്കി
*(തുടരും..)*