19/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 16

രചന – ഷംസിയ ഫൈസൽ

”നന്ദൂ..,,പേടിക്കണ്ട അപ്പനുണ്ട് കൂടെ.,
ധൈര്യമായി നീയാ ഡോര്‍ തുറക്കടാ..,,

അപ്പന്‍ നന്ദൂന്‍റെ ചുമലില്‍ തട്ടിയതും അഭിനന്ദ് വാതില്‍ തുറന്ന നിമിഷം അവന്‍റെ കോളറില്‍ പിടിച്ച് ഹരി മുറ്റത്തേക്കവനെ വലിച്ചിട്ടു

മുറ്റത്ത് കൈ കുത്തി വീണ നന്ദൂനെ ദീപു വലിച്ചെണീപ്പിച്ച് മുഖം അടക്കിയൊന്ന് കൊടുത്തു

അവരെ കൂടെവന്നവരെല്ലാം അവനെ വളഞ്ഞിട്ട് അടിക്കാന്‍ നിന്നതും അവരെയൊക്കെ തള്ളിമാറ്റി നന്ദൂന്‍റെ അപ്പനും അനിയമ്മാരും നന്ദൂനെ അവരില്‍ നിന്ന് രക്ഷപ്പെടുത്താന്‍ നോക്കി

”ഡോ..,,മകനെ മര്യാദക്ക് വളര്‍ത്താന്‍ പറ്റില്ലെങ്കില്‍ ദേ ഇങ്ങനെ വല്ലവരും മേഞ്ഞിട്ട് പോകുന്നത് കാണേണ്ടി വരും.,

ദേവന്‍ പുച്ഛത്തോടെ പറഞ്ഞ് നന്ദൂനെ ഷോള്‍ഡറില്‍ പിടിച്ചടുപ്പിച്ച് കാലുമടക്കി വയറിനിട്ട് കൊടുക്കാന്‍ നിന്നതും നന്ദു ദേവന്‍റെ ഉയര്‍ന്ന് വന്ന കാലില്‍ പിടിച്ച് പിറകിലേക്ക് തള്ളി

”എന്‍റെ അപ്പന്‍ എന്നെ മര്യാദക്ക് തന്നെ വളര്‍ത്തിയത്.,
അത് കൊണ്ട് വല്ലവനും തരുന്ന അടി ഞാന്‍ വേടിച്ച് വെക്കാറില്ല.,,

വീണ് കിടക്കുന്ന ദേവനെ നോക്കി നന്ദു ഒന്ന് ചിരിച്ചു

”ഡാ..,,എന്‍റെ പെണ്ണിനെ തട്ടികൊണ്ട് വന്നിട്ട് വാചകമടിച്ച് രക്ഷപ്പെടാന്ന് നീ കരുതണ്ട.,,
രണ്ട് കാലില്‍ ഈ വീടിന്‍റെ പടി നീ ചവിട്ടില്ല.,,

ഹരി ഇതും പറഞ്ഞ് ചുറ്റും നോക്കി

നന്ദൂന്‍റെ അമ്മ അടുക്കി വെച്ച വിറകില്‍ നിന്ന് നല്ലൊരു മുട്ടിയെടുത്ത് നന്ദൂനെ നോക്കി ക്രൂരമായി ചിരിച്ചു

എന്നാല്‍ ആ നിമിഷം ഹരിയുടെ മുന്നിലേക്ക് തടസ്സമായി വന്നത് അവരെ കൂടെ തന്നെയുള്ള ദീപുവിന്‍റേയും ദേവന്‍റേയും ഫ്രണ്ടായ പോലീസുക്കാരനാണ്

”’ദീപു ദേവാ..,,ഇങ്ങനെ അടിയുണ്ടാക്കിയാല്‍ കേസ് വേറെയാകും.,
രണ്ട് കൂട്ടര്ക്കും കാര്യങ്ങള്‍ സംസാരിച്ച് ഒത്ത് തീര്‍പ്പാക്കാം.,,

”നീയെന്താ രാഹുലെ ഈ പറയുന്നെ?
ഞങ്ങളെ പെങ്ങളെ തട്ടികൊണ്ട് വന്ന ഇൗ നായിന്‍റെ മോനെ വെറുതെ വിടണം എന്നാണോ?

ദേവന്‍ നന്ദൂനെ ചിറഞ്ഞൊന്ന് നോക്കി

”നമുക്കൊരു കേസ് ഫയല്‍ ചെയ്യാം.,
ബാക്കി നടപടി ക്രമങ്ങള്‍ അതിന്‍റെ വഴിക്ക് നടക്കട്ടെ.,
അല്ലാതെ ഒരു പോലീസ്ക്കാരനായ എന്‍റെ മുന്നില്‍ ഇങ്ങനെ തമ്മില്‍ തല്ലി ചാവാന്‍ പറ്റില്ല.,,

രാഹുല്‍ ഉറച്ചസ്വരത്തോടെ പറഞ്ഞതും രംഗം ഒന്ന് ശാന്തമായി

”കേസൊക്കെ ഫയല്‍ ചെയ്യുന്നതൊക്കെ പിന്നെ.,
ഇപ്പൊ ഞങ്ങളെ പെങ്ങളെ ഇങ്ങോട്ടിറക്കി വിട്.,,

ദീപു വീണ്ടും നന്ദൂന്‍റെ അടുത്തേക്ക് ഷര്‍ട്ടിന്‍റെ സ്ലീവ് മടക്കി തല്ലാനെന്ന രീതിയില്‍ നോക്കി

”ഇപ്പോ നിങ്ങളെ പെങ്ങള് മാത്രമല്ല ദേ ഈ നില്‍ക്കുന്ന അഭിനന്ദിന്‍റെ ഭാര്യ കൂടെയാണ് ദച്ചൂനെ കൊണ്ട് പോകാമെന്ന നിങ്ങളെ ദുരുദ്ദേശം എന്തായാലും നടക്കാന്‍ പോകുന്നില്ല.,,

ഇപ്രാവിശ്യം മറുപടി കൊടുത്തത് നന്ദൂന്‍റെ അപ്പനാണ്

”മകന്‍റെ കൊള്ളരുതായിമക്ക് കൂട്ടുനില്‍ക്കുന്ന ബെസ്റ്റ് തന്ത.,
ഇന്നൊരു രാത്രിക്കപ്പുറം ദച്ചൂനെ ഇൗ വീട്ടില്‍ നിര്‍ത്താമെന്ന അതിമോഹം തല്‍ക്കാലം അപ്പനും മകനും വേണ്ട.,

ദേവന്‍ പറഞ്ഞത് കേട്ട് നന്ദു ഒന്ന് ചിരിച്ചു

” ദച്ചൂനെ ഈ വീട്ടില്‍ വലതു കാല്‍ വെച്ച് കയറ്റിയിട്ടുണ്ടെങ്കില്‍ ഇനി അങ്ങോട്ട് ആര് എതിര്‍ത്താലും അവളീ വീട്ടിലുണ്ടാകും.,എന്‍റെ ഭാര്യയായി.,,

”ഇതിനൊക്കെ മറുപടി കോടതിയില്‍ വെച്ച് തരാം.,,
പോട്ടെ ഒരു ദിവസം മാത്രം ഗ്യാരണ്ടിയുള്ള അളിയാ..,,

ദീപുവിന്‍റെ ചുണ്ടിലുള്ള പുച്ഛം അടുത്ത് നില്‍ക്കുന്ന ഹരിയിലേക്കും പടര്‍ന്നു

”ഹ്മ്..,,വന്ന വഴിക്ക് വിട്ടോ.,
അതിന് മുമ്പ് എനിക്ക് ഈ ചേട്ടനോടൊന്ന് സംസാരിക്കണം.,,

നന്ദു തിരിഞ്ഞ് നടക്കുന്നവരില്‍ ഹരിയെ വിളിച്ച് കുറച്ച് മാറി നിന്നു

”ഹരി എന്നല്ലെ പേര്.,,
കുറച്ച് മുന്നെ ഒരു ഡയലോഗടിച്ചിരുന്നല്ലോ.,
എന്തോ നിന്‍റെ പെണ്ണിനെ ഞാന്‍ തട്ടികൊണ്ട് വന്നൂ അങ്ങനെന്തോ.,??

നന്ദു പുറമെ ചിരിക്കുന്നുണ്ടെങ്കിലും അകത്ത് അവനിട്ട് രണ്ടെണ്ണം പൊട്ടിക്കാനുള്ള ദേഷ്യമുണ്ടായിരുന്നു

”എന്താടാ കളിയാക്കുന്നോ.,
ഞാനുമായി കല്ല്യാണം ഉറപ്പിച്ച പെണ്ണിനെ തന്നെ വേണമല്ലെ നിനക്ക് തട്ടികൊണ്ടരാന്‍.,,

ഹരി പല്ല്ക്കടിച്ച നന്ദൂനെ നോക്കി

”അങ്ങനല്ല എന്‍റെ പെണ്ണിനെ മോഹിച്ച നീയാണ് തെറ്റുക്കാരന്‍.,
പലപ്പോയും ദച്ചൂന്‍റെ പിറകെ നടക്കുമ്പോ നിനക്കിട്ടൊന്ന് തരാന്‍ തോന്നിയതാ.,
ആ തരിപ്പ് ഇപ്പോ അങ് മാറ്റിയേക്കാം.,

നന്ദു ഹരിയുടെ വലത് കവിള് നോക്കി ഒന്ന് കൊടുത്ത് കൈ കുടഞ്ഞ് ഹരിയെ നോക്കി ചിരിച്ചു

”ഡാ..!!!

ഹരി അലറി

”ശ്ശ്..,,,
ശബ്ദം ഉയര്‍ന്ന് പോകരുത്.,
ഇപ്പൊ ആരും അറിഞ്ഞിട്ടില്ല.,,
നീ ആയിട്ട് അറിയിച്ച് സ്വയം നാണം കെടേണ്ട.,
അവസാനമായി ഒരു കാര്യം ദച്ചു ഇപ്പോ എന്‍റെ ഭാര്യയാണ് നിന്‍റെ മോശമായ നോട്ടം പോലും ഇനി അവളെ നേര്‍ക്കുണ്ടാകരുത്.,,

നന്ദു ഹരിയുടെ ഷര്‍ട്ടിന്‍റെ ചുളിവ് മാറ്റുന്ന പോലെ കൈകൊണ്ട് ഷര്‍ട്ട് ശെരിയാക്കി അവസാനം അവന് നേരെ വിരല്‍ ചൂണ്ടി ഭീഷണി സ്വരത്തില്‍ പറഞ്ഞതും ഹരി ദേഷ്യത്തോടെ നന്ദൂനെ തട്ടിമാറ്റി ഇറങ്ങി പോയി

”അവനിട്ടൊന്ന് കൊടുത്തല്ലെ?.,,

നന്ദൂന്‍റെ വരവ് കണ്ട് മനു ചോദിച്ചു

”അവനെ കുറേയായി നോട്ടം ഇട്ടിരുന്നതാ.,
ഇപ്പോ എന്തെന്നില്ലാത്ത ഒരു സമാധാനം.,,

നന്ദു ചിരിച്ചു

”ഹ്മ്.,,ബാക്കി അകത്ത് നിന്ന് സംസാരിക്കാ.,,

അപ്പന്‍ പറഞ്ഞതും എല്ലാവരും അകത്തേക്ക് കയറി

അവിടെ സെറ്റില്‍ അമ്മേടെ തോളില്‍ തലവെച്ച് കിടക്കാണ് ദച്ചു

അവരെ കണ്ടതും ദച്ചു നേരെയിരുന്നു

എല്ലാവരും ഒരോ ഭാഗത്തായി ഇരിക്കാണ്

”ഇതോടെ പ്രശ്നമൊക്കെ തീര്‍ന്നാല്‍ മതിയായിരുന്നു.,
ദച്ചു മോളെ അവര് കണ്ടാല്‍ പിടിച്ചോണ്ട് പോകുമെന്ന് കരുതിയാ ഞാന്‍ ഇവളേം കൊണ്ട് പുറത്തോട്ട് തന്നെ വരാതിരുന്നെ.,,

അമ്മ പറഞ്ഞു

”അത് ഏതായാലും നന്നായി.,
ദച്ചൂനെ കണ്ടെങ്കില്‍ ഒന്നൂടെ രംഗം വഷളാകുമായിരുന്നു.,

അപ്പന്‍ പറഞ്ഞു

”അപ്പാ.,നമുക്കൊരു വക്കിലിനെ വെക്കണ്ടെ.,

നന്ദു ചോദിച്ചു

”അത് എന്‍റെ ബിസിനസ്സ് വക്കീല് തന്നെമതി.,
അവനാകുമ്പോ എനിക്കൊരു ധൈര്യാണ്.,,
പിന്നെ രജിസ്റ്റര്‍ മേരേജ് കഴിഞ്ഞ സ്ഥിതിക്ക് പേടിക്കാനൊന്നും ഇല്ല.,
പക്ഷെ ദച്ചു മോള് വിചാരിച്ചാ ചിലപ്പൊ കളിമാറും.,,

അപ്പന്‍ പറഞ്ഞത് കേട്ട് നന്ദു നെറ്റിചുളിച്ചു

ദച്ചു അപ്പനെ തലഉയര്‍ത്തി നോക്കി

”ഞാന്‍ പറഞ്ഞ് വന്നത്.,
മോളെങ്ങാനും നിന്‍റെ കൂടെ ജീവിക്കാന്‍ താല്‍പര്യമില്ലെന്നും രജിസ്റ്റര്‍ മേരേജ് നടന്നത് ഭീഷണിക്ക് പുറത്താണെന്നും പറഞ്ഞാല്‍…,,

അപ്പനൊന്ന് നിര്‍ത്തി അവരെ നോക്കി

”’പരമ സത്യം.,,

അഭി പറഞ്ഞത് കേട്ട് നന്ദു അവനെ തുറച്ച് നോക്കി

”ഹേയ്.,,എന്‍റെ ദച്ചു അങ്ങനെ ഒന്നും പറയില്ല.,,
അല്ലെ ദച്ചൂ..,,

നന്ദു ദച്ചൂന്‍റെ അടുത്തേക്ക് നീങ്ങിയിരുന്ന് ചോദിച്ചതും ദച്ചു അവനെ നോക്കി പുച്ഛിച്ചു

”ഹ്മ്..,,നാളെ വരെ സമയമുണ്ട്.,
അതിന് മുന്നെ ദച്ചൂനെ വീഴ്ത്തിക്കോ.,,

അമ്മ ചിരിച്ചോണ്ട് എണീറ്റ് പോയതും പിറകെ പോകാന്‍ നിന്ന ദച്ചൂനെ നന്ദു പിടിച്ച് വെച്ചു

അവരെ സ്വകാര്യത മാനിച്ച് ബാക്കിയുള്ളവരെല്ലാം അവിടെന്ന് മാറി കൊടുത്തു

”ദച്ചൂ…,,

അവള്‍ മിണ്ടിയില്ല

”എന്‍റെ ദച്ചുട്ട്യേ..,ദേ കല്ല്യാണം കഴിഞ്ഞതില്‍ പിന്നെ നിന്‍റെ സംസാരശേഷി നഷ്ടപ്പെട്ടോ?

”വോ..എനിക്ക് കല്ല്യാണം കഴിഞ്ഞതായൊന്നും തോന്നിയിട്ടില്ല.,,

ദച്ചു എങ്ങോ നോക്കി പറഞ്ഞു

”കല്ല്യാണം കഴിഞ്ഞതായി തോന്നാന്‍ ഞാന്‍ എന്തോന്ന് ചെയ്യണം.,,

നന്ദു കള്ളച്ചിരിയോടെ കാലിന്‍റെ തള്ളവിരല്‍ കൊണ്ട് നിലത്ത് കളം വരച്ചു

”ച്ഛീ..,,പോടാ വൃത്തികെട്ടവനെ.,,

ദച്ചു അവന്‍റെ കൈയ്യില്‍ പിച്ചിയതും നന്ദു എരിവ് വലിച്ചു

നന്ദം ഒരു കാല് സെറ്റില്‍ മടക്കി വെച്ച് ദച്ചൂന് നേരെ ഇരുന്ന് അവളെ കൈ കവര്‍ന്ന മുഖത്തേക്ക് നോക്കി

”ദച്ചൂ..,,നിനക്കറിയോ.,ഇന്ന് വേണം എനിക്ക് സന്തോഷത്തോടെ ഒന്നുറങ്ങാന്‍.,
നീ പോയതില്‍ പിന്നെ സന്തോഷം എന്താന്നോ ജീവിതത്തിന്‍റെ ഒഴുക്കെങ്ങോട്ടാണെന്നോ എനിക്കറിയില്ലായിരുന്നു.,
എനിക്കറിയാം എന്‍റെ ദച്ചൂന്‍റിം അവസ്ഥ അങ്ങനെയാകുംമെന്ന്.,,
നമ്മള്‍ കഷ്ടപ്പെട്ട് ഒരുകൂട്ടി വെച്ച പൈസകൊണ്ട് രണ്ട് നില വീട്‌ കെട്ടി പടുത്തുയര്‍ത്തി ഒരൊറ്റ രാത്രി കൊണ്ട് പെട്ടന്നത് തകര്‍ന്ന് വീഴുമ്പോ ഉണ്ടാകുന്ന ഒരു അവസ്ഥയില്ലെ.,
അഞ്ച് വര്‍ഷം നെയ്തുകൂട്ടിയ സ്വപ്നം ഒരു ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് വീഴുന്ന ആ നിമിഷം.,
അതിന് ശേഷം ഇന്നാ ഞാനൊന്ന് മനസ്സറിഞ്ഞ് ചിരിച്ചത്.,,,

നന്ദൂന്‍റെ കണ്ണ് നിറയുന്നതിനൊപ്പം ദച്ചൂന്‍റേയും കണ്ണ് നിറഞ്ഞ് വന്നു

”എനിക്കറിയാം നീയെന്തിനേയോ പേടിക്കുന്നുണ്ടെന്ന്.,
ഇപ്പോ നമ്മള്‍ രണ്ടല്ല ഏത് ശക്തിയേയും നേരിടാന്‍ കെല്‍പുള്ള ശക്തമായ ഒന്നാണ്.,
നമ്മള്‍ ഒന്നിച്ചാല്‍ അതിനെ തകര്‍ക്കാന്‍ ആര് വിചാരിച്ചാലും പറ്റില്ല ദച്ചൂ..,,ആര്‍ക്കും.,,

നന്ദു പറഞ്ഞതിന് ദച്ചു ഒന്നും മിണ്ടിയില്ല

”പിന്നൊരു കാര്യം നാളെ കേസ് നടക്കുമ്പോ എന്നോടുള്ള ദേഷ്യത്തില്‍ വല്ലതും വിളിച്ച് പറഞ്ഞേക്കരുത്.,
നിന്നെ വിശ്വസിച്ചോട്ടെ ഞാന്‍?

നന്ദു ചോദിച്ചതും ദച്ചു അവനെ ഒന്ന് നോക്കി എണീറ്റ് പോയി

”കുട്ടി പിശ്ശാഷെ വല്ലോം പറഞ്ഞിട്ട് പോടീ..,,

നന്ദു വിളിച്ച് ചോദിച്ചിട്ടും അവളൊന്നും മിണ്ടാതെ പോയി

രാത്രിയിലെ ഭക്ഷണമെല്ലാരും ഒരുമിച്ച് കഴിച്ച് എല്ലാവരും ഒാരോ വഴിക്ക് തിരിഞ്ഞു

നന്ദൂന് ആദ്യരാത്രി ആലോചിച്ച് ഇരുക്കപൊറുതി ഉണ്ടായിരുന്നില്ല

ഒന്നും നടന്നിട്ടില്ലെങ്കില്‍ ഒരു ഫ്രഞ്ചെങ്കിലും ഒപ്പിച്ചെടുക്കണം.,,

നന്ദു ഒാരോന്നാലോചിച്ച് കുളിര് കോരി

ടീവി ഒാണ്‍ ചെയ്തിട്ടുണ്ടെങ്കിലും അവന്‍റെ മനസ്സ് മുയുവന്‍ ഫസ്റ്റ് നൈറ്റ് തന്നെയാണ്

സമയം ഇരച്ച് നീങ്ങുന്ന പോലെ തോന്നിയവന്

നന്ദു അക്ഷമയോടെ ഫോണെടുത്ത് നോക്കുമ്പോ പത്ത് മണി

അവന്‍ ചാടിയെണീറ്റ് മുകളിലേക്ക് സ്റ്റെപ്പ് കയറാന്‍ നിന്നപ്പോയാണ് കിച്ചണില്‍ നിന്ന് ശബ്ദം കേട്ടത്

അവന്‍ അങ്ങോട്ട് പോയപ്പോ അമ്മ മുറിയിലേക്കുള്ള വെള്ളം ബോട്ടിലില്‍ നിറക്കാണ്

”അമ്മാ..,,പാലില്ലെ.,,

നന്ദൂന്‍റെ ശബ്ദം കേട്ട അമ്മ അവനെ ഒന്ന് നോക്കി

”നീയതിന് രാത്രി പാല് കുടിക്കാറില്ലല്ലോ.,,

”ഇന്ന് എന്നത്തേയും പോലെ അല്ലല്ലോ ഞങ്ങടെ ഫസ്റ്റ് നൈറ്റ് അല്ലെ.,,

നന്ദു നാണത്തോടെ പറഞ്ഞു

”അത് ശെരിയാണല്ലോ.,
പാല് കാച്ചാനൊന്നും എനിക്ക് വെയ്യ.,
വേണേല് ഫ്രിഡ്ജില്‍ ജ്യൂസിരിപ്പുണ്ട് നീ അതെടുത്തോ?

അമ്മ ബോട്ടിലിന്‍റെ മൂടി അടച്ച് ഒരു ഗ്ലാസെടുത്ത് നന്ദൂന്‍റെ കൈയ്യില്‍ വെച്ച് കൊടുത്തു

”ജ്യൂസെങ്കില്‍ ജ്യൂസ്.,
അല്ല ദച്ചു എവിടെ മുറിയിലേക്ക് പോയോ?.,

ജ്യൂസ് എടുക്കുന്നതിനിടെ നന്ദു ചോദിച്ചു

”ആ..ഹ് അവളെന്‍റെ മുറിയിലുണ്ട്.
ചിലപ്പൊ ഉറങ്ങിക്കാണും.,

അമ്മ ഇത് പറഞ്ഞതും നന്ദു ഞെട്ടികൊണ്ടമ്മയെ നോക്കി

”എന്തോന്ന്.,,ഇന്ന് ഞങ്ങളെ ഫസ്റ്റ് നൈറ്റാണ്.,,

”ആണോ മകനെ.,
തല്‍കാലം ആ പൂതിയങ് മാറ്റിവെച്ചേക്ക്.,
താലികെട്ട് കഴിയാതെ മോന്‍റെ ഒരാഗ്രഹവും നടക്കാന്‍ പോകുന്നില്ല.,,

അമ്മ ഇതും പറഞ്ഞ് അടുക്കളയില്‍ നിന്ന് പോയി

”അമ്മാ…!!!!

”കുമ്മാ.!ലൈറ്റ് ഒാഫാക്കി പോയി കിടന്നുറങ്ങടാ..,,

അമ്മ ചൂടായതും നന്ദു ദേഷ്യത്തോടെ അടുക്കളയിലെ ലൈറ്റ് ഒാഫ് ചെയ്ത് സ്റ്റെയര്‍ കയറി മുറിയിലേക്ക് പോയി

എന്നാ മുറിയില്‍ അവന്‍ പ്രതീക്ഷിക്കാത്തൊരാള്‍ ഉണ്ടായിരുന്നു

*(തുടരും…)*