The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
കാശി മുറിയിലേക്ക് ചെല്ലുമ്പോൾ സൂര്യ ആ ചില്ലു ജാലകൾ നീക്കി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു….
അവൻ അവൾക്കരികിലായി വന്നു നിന്നു…..
അവൾ തന്നെയൊന്നു നോക്കിയാൽ നന്ദി സൂചകമെന്നോണം എന്തെങ്കിലുമൊരു വാക്ക് പറയാമെന്നവന് തോന്നി….
എന്നാൽ അരികിലെ ആളനക്കം അറിഞ്ഞിട്ടും സൂര്യ അവനെ നോക്കിയതേയില്ല…..
അവൾ നോക്കുന്നില്ലെന്ന് കണ്ടതും അവൻ അവിടെ നിന്നും നടന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്നൊരു ദിവസം സംസാരിച്ചെന്ന് കരുതി പ്രത്യേകിച്ച് മാറ്റങ്ങളൊന്നും തങ്ങൾക്കിടയിൽ വന്നിരുന്നില്ലെങ്കിൽ കൂടി വേദന നിറഞ്ഞൊരു തുറന്ന് പറചിലിനാൽ അവളുടേ മനസ്സ് ശാന്തമായിരുന്നു……
കാരണം നിരത്താനറിയാത്ത അവന്റെ മൗനത്തെ അവിടെ വെച്ച് ഭേദിച്ചതിനാൽ അവനിലും അല്പം ആശ്വാസം തോന്നിയിരുന്നു…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്ന് പറഞ് വെച്ചൊരു മീറ്റിംഗ് ക്യാൻസൽ ആയതോടെ ഉച്ച കഴിഞ്ഞതോടെ കാശി വീട്ടിലെത്തിയിരുന്നു…
കാറ് പോർച്ചിലേക്ക് കയറ്റി നിർത്തുമ്പോൾ അവൾ മുറ്റത്ത് തന്നെ നിൽക്കുന്നത് അവൻ കണ്ടിരുന്നു…..
എങ്കിലും കണ്ട ഭാവം പോലും നടിക്കാതെ അവൻ അകത്തേക്ക് കയറി…..
അവന്റെ നോട്ടം താനൊരിക്കലും പ്രതീക്ഷിക്കുന്നില്ലെങ്കിൽ കൂടി ആ നിമിഷം അവളതത്രയേറെ ആഗ്രഹിച്ചിരുന്നു….
അവൻ അറിയാതെ പോലും അവളെയൊന്ന് നോക്കാതെ അകത്തേക്ക് പോകുമ്പോൾ അരികിലായി നിൽക്കുന്ന നാരായണേട്ടൻ അത് അറിഞ്ഞില്ലെന്നു നടിക്കാൻ ശ്രമിക്കുമ്പോൾ ഈ ഭൂമിയോന്ന് നിശ്ചലമായെങ്കിൽ എന്നവൾക്ക് തോന്നി..
താൻ ഒറ്റക്ക് നിൽക്കുമ്പോൾ അവനെ താൻ ശ്രദ്ധിക്കാറില്ലെങ്കിലും മറ്റുള്ളവരുടെ മുന്നിൽ വെച്ചുള്ള അവഗണന അവൾക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു……
മുറിയിലെത്തി കാശി വസ്ത്രം മാറി ലാപ്ടോപ്പുമായി ജനാലക്കരികിലിരുന്നു….
ലാപ്ടോപ്പിൽ വെച്ചിരുന്ന ശ്രദ്ധ പതിയേ തെന്നി നീങ്ങിയത് അവളുടേ ചിരി കേട്ടിട്ടായിരുന്നു…..
നാരായണേട്ടനുമായി എന്തോ പറഞ് ചിരിക്കുകയാണവൾ….
അന്നാണ് താനവളെ ശ്രദ്ധിച്ചു തുടങ്ങുന്നത്…
കറുത്ത നിറമാണെങ്കിലും അവളുടേ പുഞ്ചിരിക് വല്ലാത്തൊരു വശ്യത അവന് തോന്നി….
പിന്നിലേക്ക് മടക്കി കെട്ടിയ നീളൻ മുടി അവളൊന്ന് അഴിച്ചിട്ടിരുന്നെങ്കിൽ എന്ന് മനസ്സ് ആഗ്രഹിക്കുന്നത് പോലെ….
അവൻ ഒരു നിമിഷം അവളെ തന്നെ നോക്കിയിരിക്കുമ്പോൾ ഓർമയിൽ നിന്നെന്ന പോലവനുണർന്നു…..
കണ്ണുകൾ ലാപ്ടോപ്പിലേക്ക് നീക്കി അവൻ വീണ്ടും ജോലി തുടർന്നു…..
എങ്കിലും അവനറിയാതെ തന്നെ അവന്റെ കണ്ണുകൾ അവരിലേക്ക് പാറി വീണ് കൊണ്ടിരുന്നു…..
അവളോട് സംസാരിക്കാൻ പോലും തോന്നാത്തിരുന്ന തന്റെ മനസ്സിനെ മാറ്റിയത് അന്നത്തെ ആ സംഭവമായിരിക്കാം…..
അവളുടേ ആത്മാഭിമാനവും പക്വതയോടു കൂടിയ ആ സംസാരവുമെല്ലാം തന്റെ മനസ്സിൽ അവളോടൊരു ബഹുമാനം ഉണ്ടാക്കി എടുത്തിരിക്കുന്നെന്നവന് തോന്നി…..
എന്നാൽ പ്രകടമാക്കാൻ തക്ക തരത്തിലുള്ള ഒരു ബന്ധത്തിലേക്കും അത് വളർന്നിട്ടില്ല എന്നത് കൊണ്ട് തന്നെ അതവൻ മറന്ന് കളയാൻ ശ്രമിച്ചു….
എങ്കിലും അവളെ ഓർക്കുമ്പോൾ കറുത്ത നിറം മനസ്സിലേക്ക് വരുന്നതിനു പകരമായി ആർക്ക് മുമ്പിലും തോൽക്കാത്ത ശക്തയായ ഒരു സ്ത്രീയുടെ രൂപമായി അവനവളെ തോന്നി….
അടുത്തറിയും തോറും ഓരോരുത്തർക്കും നമ്മുടെ മനസ്സിൽ ചേർത്ത മുഖങ്ങൾക്ക് വ്യത്യാസം വരുമോ…..
അപ്പോഴും അവളുടേ നിറത്തെ തൊട്ട് മനസ്സ് വിദൂരത്തു തന്നെയായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ചേച്ചി….. ഒരു ചായ….
ഇപ്പൊ തരാം…..
ജയയത് പറഞ്ഞതും കാശി സോഫയിലേക്കിരുന്നു….
അമ്മ പതിവ് പോലെ മുറിക്കകത്തായിരിക്കാം…
വീട്ടിലെ ആളുകളെന്ന് പറയാൻ രമ ചേച്ചിയും ജയ ചേച്ചിയും നാരായണേട്ടനുമാണെന്ന് അവൻ പുച്ഛത്തോടെ ഓർത്തു….
ഒരു വീടായി ഇതിനെ അവന് തോന്നിയിട്ടേ ഉണ്ടായിരുന്നില്ല…..
പറ്റുന്നതും ഓഫീസിൽ തന്നെ ഇരിക്കുന്നതിനു കാരണവും അത് തന്നെയാണ്…..
ചായയുമായി ജയ വന്നതും അലമാരയിൽ നിന്നൊരു ബുക്കെടുത് അവനാ ഗ്ലാസുമായി മുറ്റത്തേക്കിറങ്ങി…..
വിശാലമായ മുറ്റത്തിന്റെ ഒരു വശത്തായി വൈകുന്നേരങ്ങൾ ചിലവഴിക്കാനായി അച്ഛനൊരു ടേബിളും രണ്ട് കസേരയും വെച്ചിട്ടുണ്ടായിരുന്നു….
എന്നാൽ താനൊഴികെ മറ്റാരും അവിടെ ഇരിക്കാറില്ല എന്നത് മറ്റൊരു സത്യം……
പൂർണമായും ഡിജിറ്റലായി മാറിയ ഈ കാലത്ത് പരസ്പരം ഉള്ളു തുറന്ന് ചിരിക്കാനോ സംസാരിക്കാനോ ആർക്കും താല്പര്യമില്ല…..
എല്ലാവരും അവരവരുടേതായ ലോകത്തേക്ക് ചുരുങ്ങിയിരിക്കുന്നു…..
ചായ ഗ്ലാസ് ടേബിളിൽ വെച്ച് അവനാ പുസ്തകമെടുത് മറിച്ചു തുടങ്ങി…..
അല്പം അകലെയായി നാരായണേട്ടനൊപ്പം ചെടി നനക്കുന്നവളെ കണ്ട് അവനൊന്നു നോക്കി…..
താൻ വന്നത് മുതൽ അവൾ തിരക്കിലാണ്….
എന്തെന്നില്ലാത്ത തിരക്ക്…
ഇത്ര നേരമായിട്ടും അവൾ മുറിയിലേക്ക് വരാത്തതിന് കാരണം ഒരുപക്ഷെ താനുള്ളതായിരിക്കാം….
പുസ്തകം വായിക്കുന്നതിനിടയിലും അവന്റെ ശ്രദ്ധ പല തവണ അവരിലേക്ക് നീങ്ങി….
നാരായണേട്ടൻ ഇത്രയേറെ ചിരിച്ചൊരാളോട് അടുത്ത് പെരുമാറുന്നത് താൻ കാണുന്നത് ആദ്യമാണെന്ന് അവനോർത്തു…..
നാരായണേട്ടാ….. എന്താ അവിടെ…..
പെട്ടെന്നൊരു നിമിഷം നോക്കിയപ്പോൾ ചെടികൾക്കിടയിലേക്ക് അവർ രണ്ട് പേരും നോക്കി നിൽക്കുന്നത് കണ്ടപ്പോഴാണ് കാശിയത് ചോദിച്ചത്…..
രണ്ട് പേരുടെയും മുഖത്ത് കണ്ട കൗതുകത്തിൽ നിന്നു അതെന്തെന്നറിയാൻ അവനും ആഗ്രഹിച്ചിരുന്നു…..
അതൊരു പട്ടി കുട്ടിയാണ് മോനെ…..
അവരത് പറഞ്ഞതും കാശി കയ്യിലുണ്ടായിരുന്ന പുസ്തകം മേശ മേൽ വെച്ച് അവരുടെ അടുത്തേക്ക് നടന്നു…..
അപ്പോഴേക്കും സൂര്യ അതിനരികിലായിരുന്നിരുന്നു……
അതിന്റെ ദേഹം മുഴുവൻ വല്ലാതെ മുറിപ്പെട്ടിട്ടുണ്ടായിരുന്നു….
സൂര്യ അതിന്റെ മേൽ പതിയേ തടവി..
അവൾ പൈപ്പിൽ നിന്നും അല്പം വെള്ളമെടുത് ഒരു പാത്രത്തിലേക്കോഴിച് അതിനു മുമ്പിൽ വെച്ചു കൊടുക്കുമ്പോൾ അവശത കൊണ്ടാവാം അതല്പം മാത്രം കുടിച്ചത്….
എന്തോ കടിച്ചതാണെന്ന് തോന്നുന്നു… പാവം…
നാരായണേട്ടൻ അത് പറയുമ്പോൾ സൂര്യ പിറകിലെ തൊടിയിൽ നിന്നും എന്തൊക്കെയോ ഇലകൾ പറിച്ചു വന്നിരുന്നു….
കയ്യിലിട്ട് ചതച്ഛരച്ചു അതിന്റെ നീര് അവൾ അതിന്റെ മുറിവിൽ വെച്ചു കൊടുക്കുമ്പോൾ പതിയേ അതൊന്നു ശബ്‌ദിച്ചെങ്കിലും പിന്നീടത് അവിടെ തന്നെ കിടന്നു….
കാശി ഒരുതരം അത്ഭുതത്തോടെ അവളുടേ പ്രവർത്തികളെ വീക്ഷിക്കുകയായിരുന്നു ..
തനിക്കിതിൽ തോന്നുന്ന കൗതുകം തനിക്കിത് ശീലമില്ലാത്തത് കൊണ്ടാകുമെന്ന് അവനൂഹിച്ചു…..
കാശിയുടെ നോട്ടം സൂര്യയിലേക്ക് പാറി വീഴുമ്പോൾ അവളാ പട്ടിക്കുട്ടിയെ തന്നെ നോക്കി നിൽക്കുക യായിരുന്നു……
കുറച്ച് കഴിഞ്ഞാ അത് പൊയ്ക്കോളും നാരായണേട്ടാ…..
അതും പറഞ്ഞു അവൾ നടന്ന് നീങ്ങി….
അവള് നല്ല സ്നേഹമുള്ള കുട്ടിയാ മോനെ…. ഓരോരുത്തരോടും എങ്ങനെ പെരുമാറണമെന്ന് അവൾക്ക് വ്യക്തമായറിയാം….. ഒരു കുടുംബത്തിലേക്ക് എന്ത് കൊണ്ടും ചേരും…..
നാരായണേട്ടൻ അത് പറയുമ്പോൾ തിരിച്ചൊന്നും പറയാതെ കാശി തിരിഞ്ഞു നടന്നു…..
താൻ അവളെ ശ്രദ്ധിച്ചു തുടങ്ങിയെന്നു തോന്നിയത് കൊണ്ടാകുമോ അത് പറഞ്ഞതെന്നൊരു ജാള്യത അവനിൽ നിറഞ്ഞു നിന്നിരുന്നന്നേരം……
അതുമല്ലെങ്കിൽ താനറിയാൻ ശ്രമിക്കാത്ത അവളെ കുറിച് തനിക്ക് പറഞ്ഞു തരികയോ…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കുര്യനങ്കിൾ ന്റെ വീട്ടിലെ ഫങ്ക്ഷൻ വരികയല്ലേ….ഇവർക്ക് ഡ്രെസ്സെടുക്കാൻ
നാളെ രാവിലെ നീ ഇവരെയും കൂട്ടി പോകണം കിരൺ……
അയ്യോ അച്ഛാ…. നാളെ എനിക്ക് ഒരു സ്ഥലം വരെ പോകാനുണ്ട്….. എപ്പോഴാ എത്തുകയെന്നറിയില്ല…..
ആ എങ്കി കാശി പോയാൽ മതി…..
കിരണത് പറഞ്ഞതും ശങ്കരൻ കാശിക്ക് നേരെ തിരിഞ്ഞു….
താല്പര്യമില്ലെങ്കിലും കാശി എതിരൊന്നും പറഞ്ഞില്ല…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ജാനകിയെയും വീണയെയും സൂര്യയെയും കൂട്ടി കാശി പുറപ്പെട്ടു….
തുണിക്കടയിൽ കൂട്ട് പോകുകയെന്നത് വലിയൊരു കടമ്പ തന്നെയാണെന്ന് കാശ്ശിക്കറിയാമായിരുന്നത് കൊണ്ട് തന്നെ അവനൊരു കസേരയിലേക്കിരുന്നു….
വില കൂടിയ തുണി തരങ്ങൾ മുന്നിൽ കുമിഞ്ഞു കൂടുമ്പോൾ വീണയുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നിരുന്നു…..
ജാനകിയും തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു…..
എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്ന സൂര്യയെ കാണുമ്പോൾ കാശ്ശിക്കെന്തോ ഒരു പ്രയാസം തോന്നി…
ചേച്ചി ഇത് നോക്കു….
ഒഴിഞ്ഞു മാറി നിൽക്കുന്ന അവളെ വസ്ത്രങ്ങളിലേക്ക് വലിച്ചിട്ടത് സെയിൽസ് ഗേളിന്റെ വാക്കുകളായിരുന്നു….
ആ പെൺകുട്ടി പല വസ്ത്രങ്ങൾ സൂര്യക്ക് മുമ്പിൽ നിരത്തിയിടുമ്പോൾ അവളുടേ കൈ അവയിലൂടെ നീങ്ങിയെങ്കിലും മുഖത്തൊരു ഉത്സാഹമുണ്ടായിരുന്നില്ല…
അവസാനം കറുത്ത നിറത്തിൽ സ്വർണ നിറത്തിലുള്ള മുത്തുകൾ പിടിപ്പിച്ച ഒരു സാരി അവൾ കയ്യിൽ പിടിച്ചു…..
ഇതാണോ നീയെടുക്കുന്നത്……
വീണ അവളെ കളിയാക്കിയെന്ന വണ്ണം അത് ചോദിക്കുമ്പോൾ അവളൊന്നും മിണ്ടിയില്ല….
അവളുടെ കയ്യിലുള്ള സാരി വീണക്ക് വളരേ ഇഷ്ടമായിരുന്നു….
ഇവൾക്ക് വല്ല ലൈറ്റ് കളേർസും കൊടുക്കു….
ഈ നിറമൊന്നും ഇവൾക്ക് ചേരില്ല……
വീണ ചിരിച്ചു കൊണ്ടത് പറയുമ്പോൾ സൂര്യക്ക് ദേഷ്യം വന്നിരുന്നു….
വസ്ത്രത്തിന്റെ കാര്യം വരുമ്പോൾ നിറത്തിന്റെ പേരിലുള്ള വിവേചനങ്ങൾക്ക് ശക്തി കൂടുമെന്ന് അവൾ പുച്ഛത്തോടെ ഓർത്തു….
മറ്റു നിറങ്ങളിലുള്ള വസ്ത്രങ്ങൾ മുന്നിൽ വിരിക്കുമ്പോഴുമെന്തോ അവളുടേ മനസ്സ് ആ കറുത്ത സാരിയിൽ കുരുങ്ങി കിടന്നതുകൊണ്ടാവാം അവളത് കയ്യിൽ നിന്ന് വെച്ചിരുന്നില്ല….
എന്നാൽ അത് സൂര്യ പിടി വിടുന്നതും നോക്കി നിൽക്കുമ്പോൾ മറ്റു സാരികളിലുള്ള വീണയുടെ ശ്രദ്ധ കുറഞ്ഞിരുന്നു….
എന്നിട്ടും അവളത് താഴെ വെക്കാത്തതിൽ അവൾക്ക് വല്ലാത്ത നിരാശ തോന്നി…..
അപ്പച്ചി…. ഇത് നോക്കിയേ..
അവൾക്ക് ഈ സാരി മതിയെന്നാ പറയുന്നത്….
വീണ തന്ത്ര പരമായി ജാനാകിയോടത് പറയുമ്പോൾ ജാനകിയവളെ നോക്കി….
കറുത്ത നിറത്തിലുള്ള സാരി പിടിച്ചു നിൽക്കുന്നവളെ കണ്ടപ്പോൾ ജാനകിക്കാകെ ദേഷ്യ വന്നിരുന്നു…..
മുഖത്തുള്ള കറുപ്പൊന്നും തികയാനിട്ടാണോ …
ഇതിട്ടാൽ നിന്നെ കാണൂമോ….
ജാനകിയവളെ നോക്കിയത് പറഞ്ഞതും സൂര്യക്ക് തലക്കൊരു അടിയേറ്റത് പോലെ തോന്നി…
കേട്ട് നിന്നിരുന്ന സെയിൽസ് ഗേൾസിന്റെ മുഖം പോലും മങ്ങിപ്പോയിരുന്നു…..
എന്തും എവിടെയും വെച്ച് വിളിച്ചു പറയാൻ കഴിയുന്ന അവരുടെ നാവിനെ കുറിച്ചോർത്തു അവൾക്ക് അറപ്പ് തോന്നി…..
അവിടെ വെച്ച് ഒരു സംസാരമുണ്ടാക്കാൻ കഴിയാത്തത് കൊണ്ട് മാത്രമായിരുന്നു അവൾ നിശബ്ദയായത്….
അത്രത്തോളം ഹൃദയം മുറിപ്പെട്ടിരുന്നു….
എന്തെങ്കിലും കാരണം പറഞ്ഞു വരാതിരുന്നാൽ മതിയായിരുന്നെന്നവൾക്ക് തോന്നി……
എന്നാൽ അത് പറഞ്ഞു പിറകിലേക്ക് തിരിഞ്ഞ ജാനകി കാണുന്നത് തന്നെ തന്നെ ഉറ്റു നോക്കി നിൽക്കുന്ന കാശിയെയായിരുന്നു…..
ജാനകിക്ക് ചെറിയൊരു ഭയം തോന്നിയിരുന്നു……..
(തുടരും )