23/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 160

രചന : ഷാംസിയ ഫൈസൽ

കമ്പനിയില്‍ എത്തിയതും കാറ് പാര്‍ക്ക് ചെയ്തവന്‍ പുറത്തിറങ്ങി.കമ്പനിക്കുള്ളിലേക്ക് കയറുമ്പോള്‍ തന്നെ അറിയുന്നവരെല്ലാം കെട്ടിപിടിച്ച് വിശേഷം തിരിക്കുന്നുണ്ടായിരുന്നു കാര്യങ്ങളെല്ലാം ശെരിയാക്കി നന്ദു അവിടെന്നിറങ്ങി. നേരെ വീട്ടിലേക്ക് ഡ്രൈവ് ചെയ്തു. വീടിന് അടുത്ത് എത്തിയതും വീടിന് മുന്നിലായി ഒരു പെണ്ണ് നില്‍ക്കുന്ന പോലെ അവന് തോന്നി. അവന്‍ മുന്നോട്ട് ഡ്രൈവ് ചെയ്തു സൂക്ഷിച്ച് നോക്കിയതും അര്‍പ്പണ.’ദൈവമെ ഇവളിത് സമാധാനം തരില്ലെ.,ഇവളെ ജോലി ഇത്ര പെട്ടന്ന് തീര്‍ന്നോ ?അര്‍പ്പണക്കൊരു പന്ത്രണ്ട് മണിക്കൂറ് ഷിഫ്റ്റെങ്കിലും കൊടുത്തൂടെ ആ പരട്ട കമ്പനിക്ക്.,

നന്ദു പെട്ടന്ന് കാറ് തിരിച്ച്  നേരെ അടുത്ത് തന്നെയുള്ള പാര്‍ക്കിലേക്ക് പോയി.പാര്‍ക്കിനുള്ളില്‍ കയറി ആളൊഴിഞ്ഞഴിടത്ത് പോയി ഇരുന്നു. വൈകീട്ടായത് കൊണ്ട് കുറേ കുട്ടികളുണ്ട്കുട്ടികളെ കളിക്കാന്‍ സ്വതന്ത്രമായി  വിട്ട് അച്ഛനും അമ്മയും മാറിയിരുന്ന് സംസാരിക്കുന്നവരാണ് മിക്കവരും
ചിലര് മാത്രമാണ് കുട്ടികളുടെ കൂടെ നിന്ന് കളിക്കുന്നത്പ്രണയ നിമിഷങ്ങള്‍ പങ്കിടുന്ന പ്രണയ ജോഡികളും ഒത്തിരിയുണ്ടായിരുന്നു. അവരെ കണ്ടതും നന്ദൂന് ദച്ചൂനെ ഒാര്‍മ വന്നു

അവന്‍ ഫോണെടുത്ത് ദച്ചൂന് വിളിച്ചു .’ദച്ചൂസെ ഉറങ്ങിയോ ?”ഇല്ലെന്നെ നാളെ പരീക്ഷയല്ലെ.,
വായിച്ചോണ്ടിരിക്കാണ്.,നന്ദേട്ടന്‍ വിളിച്ചിട്ട് വേണം കിടക്കാനെന്ന് കരുതി ., ദച്ചു പുസ്തകം അടച്ച് വെച്ച് ബാല്‍ക്കണിയില്‍ ചെന്നിരുന്നു’ഇന്നിനി വൈകി കിടക്കേണ്ട. നേരത്തെ കിടന്ന് നേരത്തെ എണീറ്റ് പഠിക്കുന്നതല്ലെ നല്ലത്.,നന്ദു പറഞ്ഞു.’അതേ പക്ഷെ ഉറക്കം വരണ്ടെ.,നന്ദേട്ടന്‍ കൂടെ ഇല്ലാതെ ഈ മുറിയില്‍ ഒട്ടും പറ്റുന്നില്ല.,ഞാന്‍ എന്തായാലും നാളെ വീട്ടില്‍ പോകാണ്.,,എന്‍റെ മുറിയിലാണെങ്കില്‍ ഇത്ര പ്രശ്നമില്ല., അല്ല എവിടെ ഇപ്പൊ കമ്പനിയില്‍ പോകണമെന്ന് പറഞ്ഞിട്ട് പോയി വന്നോ ?

ദച്ചു കാര്യങ്ങളെല്ലാം തിരക്കി.”ഒാ..ഹ് ഞാനിപ്പോള്‍ ഇവിടെ അടുത്തൊരു പാര്‍ക്കില്‍ വന്നിരിക്കാണ്.,നീ ഇങ്ങോട്ട് വന്നിട്ട് നമുക്ക് ഇടക്ക് വന്ന് ഇവിടെ ഇരിക്കണം.,ഒാരോ കപ്പിള്‍സിനെ കാണുമ്പോയും നീ അടുത്തുണ്ടെങ്കിലെന്ന് തോന്നാണ്. നന്ദു ഒന്ന് നിശ്വസിച്ചു. അവരെ സംസാരം നീണ്ടു
നന്ദു ഒാരോന്ന് സംസാരിച്ച് ചിരിക്കുമ്പോയാണ് നടന്ന് വരുന്ന അര്‍പ്പണയെ കണ്ടത്.”എന്നാ ശെരി ദച്ചൂ..,
ഞാന്‍ പിന്നെ വിളിക്കാം.,നീ കിടന്നോ ., നന്ദു ഫോണ്‍ കട്ടാക്കി പോക്കറ്റിലിട്ട് അര്‍പ്പണ കാണാതെ മാറി ഇരുന്നു. അര്‍പ്പണ ചുറ്റും ആരെയോ തിരഞ്ഞാണ് നടക്കുന്നത്

”ഇവളിത് ആരെയാണ് നോക്കുന്നത്.,
ഞാനിവിടെ പാര്‍ക്കില്‍ വന്നത് അവളറിഞ്ഞിട്ടില്ലല്ലൊ.,നന്ദുമനസ്സിലോര്‍ത്തു.അര്‍പ്പണ നന്ദു നില്‍ക്കുന്നയിടവും കഴിഞ്ഞ് നടന്ന് പോയതും നന്ദു പെട്ടന്ന് തിരിഞ്ഞ് പോലും നോക്കാതെ മുന്നോട്ട് നടന്ന് പാര്‍ക്കില്‍ നിന്ന് പുറത്തിറങ്ങി .പെട്ടന്ന് കാറില്‍ കയറി വീട്ടിലേക്ക് ഡ്രൈവ് ചെയ്തു.കാറ് മുന്നോട്ടെടുത്തമ്പോള്‍ അവനൊന്ന് തിരിഞ്ഞ് നോക്കി.അര്‍പ്പണ തന്നെ കണ്ടില്ലെന്ന ആശ്വാസമായിരുന്നവന്. നന്ദു വീടിന് മുന്നില്‍ കാറ് നിര്‍ത്തി പുറത്തിറങ്ങി പോക്കറ്റില്‍ നിന്ന് ചാവിയെടുത്ത് വീട് തുറന്നു.”ഹെയ് നന്ദൂ..,,അര്‍പ്പണയുടെ ശബ്ദം ചെവിയില്‍ എത്തിയതും നന്ദു പല്ല് കടിച്ചു’രക്ഷയില്ല
അവസാനം അവളെ വലയില്‍ തന്നെ ചെന്ന് വീണു., നന്ദു പിറു പിറുത്ത് തിരിഞ്ഞ് നോക്കി

‘ഹാ അപ്പൂ..,, നേരത്തെ ജോലി കഴിഞ്ഞിറങ്ങിയോ ?നന്ദു ചിരിയോടെ ചോദിച്ചു.’എനിക്ക് നേരത്തെ കഴിയും.,ആറ് മണിക്കൂര്‍ ഷിഫ്റ്റാണ്.
ഞാന്‍ നേരെ ഇങ്ങോട്ടാ വന്നത്.,
വീട് പൂട്ടി എവിടെ പോയതാ ?അര്‍പ്പണ ചോദിച്ചു
”എനിക്കൊന്ന് കമ്പനിയിലെ ഒാഫീസ് വരെ പോകണമായിരുന്നു., നീ ഫ്ലാറ്റിലേക്ക് പോകും വഴി ഇവിടെ കയറിയതാണെല്ലെ.ഇനി വൈകണ്ട നീ ചെല്ല് എനിക്കും കുറച്ച് പണിയുണ്ട്.,  നന്ദു അവളെ ഒഴിവാക്കാന്‍ നോക്കി.”ഹാ ഇതെന്ത് സംസാരാ നന്ദൂ
ഞാന്‍ പറഞ്ഞതല്ലെ ഇന്ന് ഒൗട്ടിംങിന് പോകണമെന്ന്
നീ വാക്ക് തന്നതാവാ നമുക്ക് പോകാം.,അര്‍പ്പണ അവന്‍റെ കൈ പിടിച്ച് വലിച്ചു.’ഞാന്‍ പറ്റുമെങ്കില്‍ വിളിക്കാം എന്നല്ലെ പറഞ്ഞത് അപ്പൂ.ഞാനിപ്പോള്‍ പുറത്ത് പോയി വന്നതല്ലെ ഒള്ളു ഞാന്‍ നല്ല ടയേഡാണ്. നന്ദു ഒഴിഞ്ഞ് മാറാന്‍ നോക്കി

”ഒരു എസ്ക്യൂസും വേണ്ട.,
വന്നേ പറ്റൂ..,അര്‍പ്പണ അവന്‍റെ കൈയ്യില്‍ പിടുത്തമിട്ട് കാറിനടുത്തേക്ക് നടന്നു. നന്ദു ദേഷ്യം സ്വയം നിയന്ത്രിച്ച് അവളെ കൂടെ നടന്ന് കാറില്‍ കയറി”താങ്ക്യൂ സോ മച്ച് ബേബീ.,
ഞാന്‍ വിളിച്ചപ്പോള്‍ കൂടെ വന്നല്ലൊ.,  അര്‍പ്പണ കാറിനുള്ളില്‍ കയറി നന്ദൂന്‍റെ കവിളില്‍ നുള്ളി പറഞ്ഞതും നന്ദു ചിരിച്ച് തലയാട്ടി.’എങ്ങോട്ട് പോകണം., നന്ദു കാറ് സ്റ്റാര്‍ട്ട് ചെയ്തു”നിന്‍റെ കൂടെ ഏത് നരകത്തിലേക്കാണെങ്കിലും ഞാന്‍ വരും.,അര്‍പ്പണ പ്രണയത്തോടെ അവനെ നോക്കി”എന്നാ പിന്നെ നരകത്തിലേക്ക് തന്നെ പോകാം അല്ലെ ?’പോ അവിടെന്ന്.,
എന്ത് പറഞ്ഞാലും തമാശ.,പക്ഷെ നന്ദൂന്‍റെ തമാശ എനിക്കിഷ്ടാണ്.,ഇപ്പോള്‍ നമുക്ക് നേരെ എന്‍റെ ഫ്ലാറ്റിലേക്ക് പോകാം എനിക്കാദ്യം ഈ ഡ്രസ്സ് മാറണം.,എന്നിട്ട് തീരുമാനിക്കാം എവിടെ പോകണമെന്ന്.,

അര്‍പ്പണ പറഞ്ഞതും നന്ദു മൂളിഅര്‍പ്പണ ഫ്ലാറ്റിലേക്കുള്ള വഴി പറഞ്ഞ് കൊടുത്തു. അവിടെ അടുത്ത് തന്നെ ആയിരുന്നു.”നീയെന്തിനാ അപ്പൂ ഇവിടെ ഫ്ലാറ്റെടുത്തത്‌.,നിനക്ക് നീ ജോലി ചെയ്യുന്നതിനടുത്ത് താമസിക്കുന്നത് ആയിരുന്നില്ലെ നല്ലത്. നന്ദു ഫ്ലാറ്റിന് മുന്നില്‍ കാറ് നിര്‍ത്തി
‘എനിക്ക് ജോലിയേക്കാള്‍ പ്രാധാന്യം നീയാണ്.,
ജോലി അത് കഴിഞ്ഞ് ഫ്ലാറ്റ് അങ്ങനൊരു ലൈഫ് എനിക്കിവിടെ ആവിശ്യമില്ല., നിന്നെ എപ്പോയും കാണണം.,,അതിന് നീ താമസിക്കുന്നതിനടുത്തല്ലെ നല്ലത്.,അര്‍പ്പണ പറഞ്ഞു.”ശെരിയാ.,
നീ ചെന്ന് ഡ്രസ്സ് ചേഞ്ച് ചെയ്ത് വാ.,ഞാനിവിടെ കാറിലിരിക്കാം.,”എന്തിന്.,
അതൊന്നും വേണ്ട.,,നീ വാ എന്‍റെ ഫ്ലാറ്റ് കണ്ടില്ലല്ലൊ.  അര്‍പ്പണ അവനെ ഉള്ളിലേക്ക് ക്ഷണിച്ച”പിന്നീട് കാണാം.,നീ വേഗം പോയി വാ.,എനിക്ക് നേരത്തെ വീട്ടില് എത്തേണ്ട കാര്യമുണ്ട്.,നന്ദു പറഞ്ഞു

”എന്താ നന്ദു നീ ഇങ്ങനെ.,ഇറങ്ങി വാടാ.,പ്ലീസ്‌,അര്‍പ്പണ സമാധാനം തരില്ലെന്നറിയാവുന്നത് കൊണ്ടു നന്ദു കാറില്‍ നിന്നിറങ്ങി.അപ്പു അവന്‍റെ കൈ പിടിച്ച് ഉള്ളിലേക്ക് നടന്നുലിഫ്റ്റില്‍ കയറി അവളെ റൂമിലേക്ക് ചെല്ലുമ്പോയും നന്ദൂനാകെ പെരുത്ത് കയറുന്നുണ്ടായിരുന്നു. ഇപ്പോള്‍ അര്‍പ്പണയുടെ കൂടെ സ്നേഹത്തോടെ നിന്നാല്‍ മാത്രമെ കാര്യങ്ങള്‍ വിചാരിച്ച പോലെ നടക്കൂ എന്ന് അവനറിയാമായിരുന്നു.പക്ഷെ കൂടെ നിന്ന് ചതിച്ചവളാണ്തന്‍റെ കുടുംബത്തെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവന്‍റെ മകളാണെന്നും
ദച്ചൂനെ തന്നില്‍ നിന്ന് അകറ്റിയവളാണെന്നും മനസ്സില്‍ പതിഞ്ഞ് കിടക്കുന്നത് കൊണ്ട് അര്‍പ്പണ അടുത്ത് നില്‍ക്കുന്നത് അവന് ഭയങ്കര ഇറിറ്റേഷന്‍ ആയി തോന്നി.തന്‍റെ ഉള്ളിലെ ഇഷ്ടക്കേട് മുഖത്ത് പ്രതിഫലിക്കാതിരിക്കാന്‍ നന്ദു പാട് പെട്ടു.’വലത് കാല് വെച്ച് കയറ് നന്ദൂ.,അര്‍പ്പണ അവനെ ഉള്ളിലേക്ക് ക്ഷണിച്ചുഅവന്‍ മനപൂര്‍വ്വം ഇടത് കാല് വെച്ച് കയറിഅവളത്ശ്രദ്ധിച്ചിരുന്നില്ല.”എങ്ങനെയുണ്ട് ഫ്ലാറ്റ് ?അര്‍പ്പണ ചോദിച്ചു

‘ചെറുതാണെങ്കിലും കൊള്ളാം.,
അപ്പൂ.. നിനക്ക് ഫ്ലാറ്റ് ഒരാളുമായി ഷെയര്‍ ചെയ്തൂടെ അതാകുമ്പോള്‍ റെന്‍റ് പകുതിയല്ലെ ആകൂ..,ഒറ്റക്കും നില്‍ക്കുകയും വേണ്ട .,,നന്ദു ചുറ്റും നോക്കി പറഞ്ഞു.”എന്നാ നന്ദു ഇങ്ങോട്ട് വാ.,എനിക്ക് പ്രശ്നമില്ല., അര്‍പ്പണ അവനെ നോക്കി.”എടാ അപ്പൂ.. ഞാന്‍ കമ്പനി തന്ന സ്ഥലത്തല്ലെ താമസിക്കുന്നത് ഞാന്‍ ഉദ്ദേശിച്ചത് ഒരു പെണ്‍കുട്ടിയുമായി റൂം ഷെയര്‍ ചെയ്യുന്ന കാര്യമാണ് .,ഇവിടെ ഒരു ബെഡ് റൂം അല്ലെ ഒള്ളു., നന്ദു പറഞ്ഞു.”ഹാ എനിക്കെന്‍റെ പ്രൈവസി ലൈഫിലേക്ക് ആരേയും കൊണ്ട് വരാന്‍ താല്‍പര്യമില്വേ.റെ പെണ്‍കുട്ടിയുണ്ടാകുമ്പോള്‍ നിന്നെ ഇങ്ങോട്ട് കൊണ്ട് വരാന്‍ പറ്റില്ലല്ലൊ,
അത  അല്ലാ ഇവിടെ വരെ വന്നിട്ട് നിനക്കെന്തെങ്കിലും കുടിക്കാന്‍ എടുക്കട്ടെ ?”വേണ്ട അപ്പൂ.. നീ പെട്ടന്ന് ഇറങ്ങാന്‍ നോക്ക്.,
നന്ദു ഹാളിലെ സോഫയില്‍ പോയി ഇരുന്നു
        
അര്‍പ്പണ ബെഡ് റൂമിലേക്ക് കയറി പോയി
അല്പം കഴിഞ്ഞതും ഒരു സ്ലീവ്‌ ലെസ്സ് ക്രോപ്പ് ടോപ്പും ജീന്‍സ് പാന്‍റും ഇട്ടവള്‍ ഇറങ്ങി വന്നു.വയറെല്ലാം പുറത്ത് കണ്ടുള്ള അവളെ വേഷം തന്നെ ആകര്‍ഷിക്കാനുള്ള അടവാണെന്ന് അവനറിയാമായിരുന്നു. ജീന്‍സ് കയറ്റിയിടാതെ പൊക്കിള്‍ ചുഴി വരെ പുറത്ത് കാട്ടിയായിരുന്നു അവള്‍ വന്നത്അര്‍പ്പണയെ കണ്ട് നന്ദു ഫോണ്‍ പോക്കറ്റിലിട്ട് എണീക്കാന്‍ നിന്നതും അവള്‍ പെട്ടന്ന് അവനടുത്തേക്ക് ചേര്‍ന്നിരുന്നു.നന്ദു നെറ്റി ചുളിച്ചവളെ നോക്കിയതും അര്‍പ്പണ അവന്‍റെ ചുമലില്‍ തല വെച്ച് ഒന്നൂടെ അവനോട് പറ്റി ചേര്‍ന്നിരുന്നു.അവളെന്തിനുള്ള പുറപ്പാടാണെന്നവന് മനസ്സിലായില്ല

          *(തുടരും..)*