17/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 43

രചന – ശംസിയ ഫൈസൽ

”ച്ഛീ വൃത്തി കെട്ടവനെ ഉറങ്ങി കിടക്കുന്ന എന്നെ പീഡിപ്പിക്കുന്നോ ?

നന്ദു ബെഡില്‍ എണീറ്റിരുന്ന് നിലത്ത് വീണ് കിടക്കുന്ന നന്ദൂനെ തുറിച്ച് നോക്കി

നന്ദു ചിരിയോടെ ദച്ചൂന്‍റെ മുഖത്തെ ദേഷ്യം ഒപ്പിയെടുത്ത് നിലത്ത് തന്നെ വീണ ഇടത്ത് എണീറ്റിരുന്നു

” കള്ള കെളവാ വൃത്തികേട് കാണിച്ചിട്ട് ഇരുന്ന് ചിരിക്കുന്നോ?
തനിക്ക് നാണം ഉണ്ടോടോ ?
ഭാര്യയാണെങ്കിലും ഉറങ്ങി കിടക്കുന്ന ഒരാളെ ശരീരത്തില്‍ തൊടാ എന്ന് വെച്ചാ ച്ഛെ .,,

ദച്ചു നന്ദൂനില്‍ നിന്ന് മുഖം തിരിച്ചു

അവളെ മുഖത്തെ ഭാവം കണ്ട് നന്ദു പൊട്ടി ചിരിച്ചു

”ടോ ഞാന്‍ ആകെ ദേഷ്യം പിടിച്ച് നില്‍ക്കാണ് അതിന്‍റെ ഇടയില്‍ തന്‍റെ ഈ ചിരിയുണ്ടല്ലോ
തന്നെ കുറിച്ച് ഞാന്‍ ഇങ്ങനെ ഒന്നുമല്ല കരുതിയത്.,,

ദച്ചു നന്ദൂനെ വല്ലാത്ത ദേഷ്യത്തോടെ നോക്കി

”നീയൊരു കാര്യം മനസ്സിലാക്കണം ദച്ചൂ..
ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താന്‍ വളരെ എളുപ്പമാണ്
പക്ഷെ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ എന്‍റെ കൈയ്യില്‍ ഇതേ വഴിയൊള്ളായിരുന്നു മോളെ.,,

നന്ദു വീണ്ടും  പൊട്ടി ചിരിച്ച് എണീറ്റ് ബെഡിലേക്കിരുന്നതും ദച്ചു കിളി പോയ പോലെ അവനെ നോക്കി

”നന്ദേട്ടന്‍ എന്തൊക്കെ പറയുന്നെ ?
എനിക്കൊന്നും മനസ്സിലായില്ല.,,

ദച്ചു തന്‍റെ കള്ളം പിടിച്ചോ എന്നറിയാന്‍ നന്ദൂനെ ഇടം കണ്ണിട്ട് നോക്കി

”പൊന്ന് മോളേ..,
എന്‍റെ അടുത്ത് വിളച്ചില്‍ എടുക്കല്ലെ.,
ഒാരോ ദിവസവും നിന്‍റെ അഭിനയത്തിന് ഒാരോ അവാര്‍ഡ് വീതം തരാനാ തോന്നുന്നത്.,
എന്തൊരു കള്ള ഉറക്കം ആയിരുന്നു.,
എന്‍റെ അടുത്ത് നിന്‍റെ കള്ളത്തരം നടക്കില്ല കള്ളീ …,,

നന്ദു ദച്ചൂന്‍റെ മൂക്ക് പിടിച്ച് വലിച്ചു

ദച്ചു കള്ളം പിടിക്കപ്പെട്ടവളെ പോലെ തല താഴ്ത്തി നിന്നു

”അയ്യോ എന്‍റെ കൊച്ചിന് വിഷമം ആയോ ?
സാരല്ല്യാ എന്നും ഇങ്ങനെ കള്ള ഉറക്കം ഉറങ്ങണെ എന്നാ എനിക്ക് എന്നും നിന്നെ ……

നന്ദു പറഞ്ഞ് മുയുവനാക്കിയില്ല ദച്ചു അവന്‍റെ വായ പൊത്തി

”പൊന്ന് മോനെ ഇന്നത്തോടെ മതിയായി
ഇൗ നിമിഷം മുതല്‍ ഒരു കള്ളവും ചതിയും ഇല്ലാത്ത നല്ലൊരു കുട്ടി ആയിരിക്കും ഞാന്‍.,,

ദച്ചു ദയനീയമായി നന്ദൂനെ

നോക്കിയതും നന്ദു അവന്‍റെ വായ പൊത്തിയ ദച്ചൂന്‍റെ കൈ മാറ്റി തല കുലുക്കി ചിരിച്ചു

”എന്നാ ഞാന്‍ ശെരിക്കും ഉറങ്ങിക്കോട്ടെ ?

ദച്ചു നന്ദൂനെ നോക്കി സാമാധാനത്തോടെ ചോദിച്ചു

”ഒാ..ഹ് അതിനെന്താ എന്‍റെ കൊച്ച് ഉറങ്ങിക്കോ ?
പിന്നെ ആ തലയണയുടെ അടിയിലേക്ക് തിരുകിയ ഫോണ്‍ മാറ്റി വെച്ചേക്ക് എങ്ങാനും പൊട്ടിതെറിച്ച എന്‍റെ ഭാര്യക്ക് തലയില്ലാതായി പോകും.,,

നന്ദു പറയുന്നത് കേട്ട് ദച്ചു ചമ്മിയ പോലെ ഫോണ്‍ എടുത്ത് മാറ്റി വെച്ചു

നന്ദുവും ബെഡിലേക്ക് കിടന്നതും ദച്ചു ഒന്ന് സൈഡിലേക്ക് നീങ്ങി ചെരിഞ്ഞ് കിടന്ന് കണ്ണടച്ചു

നന്ദു ദച്ചൂന്‍റെ വയറിലൂടെ ചുറ്റി പിടിച്ച് അവനോട് ചേര്‍ത്തു

”വിട്ടേ വിട്ടേ ഞാന്‍ ശെരിക്ക് ഉറങ്ങാണ്.,
ഇനി ഒാരോ അടവും കൊണ്ട് വരല്ലെ .,,

ദച്ചു നന്ദൂനെ കൂര്‍പ്പിച്ച് നോക്കി

”അതിന് ഇത് അടവല്ല ഞാന്‍ ശെരിക്ക് എന്‍റെ ഭാര്യയെ കെട്ടിപിടിച്ചതാ.,
മോള് ഉറങ്ങിക്കോ ഏട്ടനും ഉറങ്ങട്ടട്ടോ ?
ഇനി കെട്ടിപിടുത്തം പോരെങ്കില്‍ പറഞ്ഞോ എന്തിനും ഞാന്‍ റെഡി .,,

നന്ദു ദച്ചൂനെ ചൊടിപ്പിക്കാന്‍ വേണ്ടി കള്ള ചിരിയോടെ പറഞ്ഞു

”എന്‍റെ പൊന്നേ ഇത് തന്നെ ധാരാളം.,,

ദച്ചു കൈ കൂപ്പി നന്ദൂനോട് ചേര്‍ന്ന് തന്നെ കിടന്നു

രാത്രിയുടെ ഏതോ യാമത്തില്‍ രണ്ട് പേരും ഉറക്കത്തിലേക്ക് വീണു

പുലര്‍ച്ചെ വെട്ടം വെച്ച് തുടങ്ങിയതും ദച്ചൂന്‍റെ അലാറം അടിച്ച് തുടങ്ങി

അവള്‍ക്കെന്തോ എണീക്കാന്‍ വല്ലാത്ത മടി തോന്നി

ഒരു അഞ്ച് മിനിറ്റും കൂടെ കിടക്കാന്ന് വെച്ച് അലാറം ഒാഫ് ചെയ്തു ഒന്നൂടെ നന്ദൂന്‍റെ നെഞ്ചോട് ചേര്‍ന്ന് കിടന്നു

സമയം പോയതറിഞ്ഞില്ല

പെട്ടന്ന് ദച്ചു കണ്ണ് തുറന്ന് ഫോണ്‍ എടുത്ത് നോക്കി

‘എട്ടര”
”അയ്യോ എന്‍റെ കോളേജ് ”

ദച്ചു നന്ദൂന്‍റെ കൈ മാറ്റി എണീക്കാന്‍ നിന്നതും നന്ദു വീണ്ടും അവളെ തന്നോട് ചേര്‍ത്ത് കെട്ടിപിടിക്കാന്‍ നോക്കിയതും ദച്ചു അവന്‍റെ കൈയ്യില്‍ അവളെ നീണ്ട നഖം കൊണ്ട് ഒരു മാന്ത് കൊടുത്തു

” ഹൗ … എന്താടീ പട്ടി കുട്ടീ..,,

നന്ദു അവളെ നോക്കി കണ്ണുരുട്ടി

ദച്ചു അതൊന്നും കാര്യമാക്കാതെ വേഗം ഒരു ഡ്രസ്സെടുത്ത് ബാത്ത് റൂമിലേക്ക് കയറി

കുളിയും കഴിഞ്ഞ് ഡ്രസ്സ് മാറി ദച്ചു ഇറങ്ങി

വേഗം മുടി ചീകി ഒതുക്കി ഒരു പൊട്ടും തൊട്ട് കൈയ്യില്‍ വാച്ചും കെട്ടി ബാഗ് തോളിലിട്ട് താഴേക്കിറങ്ങി

ബാഗ് ഹാളിലെ ടാബിളില്‍ വെച്ച് അടുക്കളയിലേക്ക് കയറി

”അമ്മാ..,,

ദച്ചു അമ്മയെ വിളിച്ച് അടുക്കളയിലേക്ക് കയറിയതും അപ്പു ഉണ്ട് അമ്മേടെ കൂടെ സംസാരിച്ച് പച്ചക്കറി അരിയുന്നു

”ആ..ഹ് മോളെ ഇന്ന് ലേറ്റായോ വേഗം ചായ എടുത്ത് കുടിക്ക്
മനു ഇപ്പോ കോളേജിലേക്കിറങ്ങും.,,

അമ്മ സ്നേഹത്തോടെ ദച്ചൂന്‍റെ മുടിയില്‍ തലോടിയതും ദച്ചു ഒരു പ്ലേറ്റെടുത്ത് ചുട്ട് വെച്ച ചപ്പാത്തി പ്ലേറ്റിലേക്കിട്ടു

”ദച്ചു ലേറ്റായാണോ എണീക്കാറ്.,
ആന്‍റിയെ സഹായിക്കാറൊന്നുമില്ലെ.,,

അപ്പു ദച്ചൂനെ നോക്കി ചോദിച്ചതും ദച്ചു അമ്മയെ നോക്കി

”ഇന്ന് എണീക്കാന്‍ ഇത്തിരി ലേറ്റായതാ,,

ദച്ചു അപ്പൂനെ നോക്കാതെ ചപ്പാത്തിയിലേക്ക് കറി ഒഴിച്ച് കഴിക്കാനിരുന്നു

”ചിലര് അങ്ങനേയാ സ്വന്തം വീട്ടില് വൈകി എണീക്കുന്ന പോലെ ഭര്‍ത്താവിന്‍റെ വീട്ടിലും കുറേ സമയം ഉറങ്ങും.,
ആ ശീലം പെട്ടന്നൊന്നും അവര്‍ക്ക് മാറ്റാന്‍ കഴിയില്ല.,,

അപ്പു ഇതും പറഞ്ഞ് മെല്ലെ നന്ദൂന്‍റെ അമ്മയെ നോക്കി

”അതിന് ദച്ചു  മോളാ മിക്ക ദിവസവും ഞാന്‍ എണീക്കുന്ന മുമ്പ് എണീറ്റ് വരാറ്.,
ഇനി എണീറ്റില്ലെങ്കിലും എന്താ എന്‍റെ മൂന്ന് മക്കളും മൂട്ടില് വെയ്ലുദിച്ചാലും അവരെ എണീപ്പിക്കാന്‍ ഞാന്‍ ചെല്ലണം.,
ഇപ്പോ ദച്ചു കൂടെ എന്‍റെ മോളല്ലെ എത്ര സമയം ഉറങ്ങിയാലും എനിക്ക് കുഴപ്പല്ല.,,

അമ്മ പറയുന്നത് കേട്ട് ദച്ചു അപ്പൂനെ നോക്കി കളിയാക്കി ചിരിച്ചു

”ഞാനും അങ്ങനേയാ ആന്‍റീ നേരത്തെ എണീറ്റ് അമ്മയെ സഹായിച്ച് എല്ലാ പണിയും തീര്‍ത്തെ ഒാഫീസിലേക്ക് പോകൂ..,
അങ്ങനെ ശീലിച്ചത് കൊണ്ടാ ഇവിടെയും ആന്‍റിയെ സഹായിക്കാന്‍ നേരത്തെ എണീറ്റത്.,,

അപ്പു അഭിമാനത്തോടെ പറഞ്ഞു

”അപ്പൂ..
മോളോട് ഞാന്‍ പറഞ്ഞതല്ലെ ഇവിടെത്തെ പണിയൊന്നും മോള് എടുക്കണ്ടെന്ന്.,,
മോള് ഇവിടെത്തെ വിരുന്ന് കാരിയല്ലെ
എനിക്ക് ഈ ഭക്ഷണം ഉണ്ടാക്കുന്നതൊക്കെ വല്ല്യ ഇഷ്ടാ.,

അമ്മ അപ്പൂനെ നോക്കി പറഞ്ഞു

”അത് അപ്പു ചേച്ചി പണ്ട് മുതലെ അങ്ങനെയാ മറ്റുള്ളവരെ കാര്യത്തില്‍ ഇടപെടുന്നതില്‍ പ്രത്യേകം ആനന്ദം കണ്ടെത്തുന്ന ആളാ അല്ലെ ചേച്ചീ.,,

ദച്ചൂന്‍റെ വാക്കുകളിലെ കുത്തല്‍ അപ്പൂന് ശെരിക്കും മനസ്സിലായിരുന്നു

”ദച്ചൂ..,,
നീ വരുന്നുണ്ടോ ?

മനു അടുക്കളയിലേക്ക് നോക്കി വിളിച്ച് പറഞ്ഞ് പുറത്തേക്ക് പോയി

”ദാ വരുന്നു ഒരു മിനിറ്റ്.,,

ദച്ചു വേഗം കഴിച്ചെണീറ്റു

”മോള് പൊക്കോ ഞാന്‍ കഴുകിക്കോളാം.,,

അമ്മ ദച്ചൂന്‍റെ കൈയ്യില്‍ നിന്ന് പ്ലേറ്റ് വാങ്ങിയതും ദച്ചു വേഗം കൈ കഴുകി അമ്മയോടും അപ്പൂനോടും യാത്ര പറഞ്ഞ് ബാഗും എടുത്ത് പുറത്തേക്കോടി

മനൂന്‍റെ ബൈക്കിന്‍റെ പിറകില്‍ കയറി കോളേജിലേക്ക് പോയി

”ദച്ചു പണ്ടത്തെ പോലെ തന്നെയല്ലെ ഇപ്പോയും ചെറിയ കുട്ടികളെ പോലെ കുട്ടികളി മാറിയിട്ടില്ല .,,

അപ്പു അമ്മയെ നോക്കി

”ഹേയ് ഇവിടെ എന്‍റെ മൂത്ത മകനും ചെറിയ മകനും ആണ് കുട്ടിക്കളി മാറാത്തത്.,
ദച്ചു നല്ല കുട്ടിയാ എല്ലാ കാര്യത്തിലും നല്ല പക്വതയാ .,
ഇച്ചായനും എപ്പോയും പറയും ദച്ചൂന്‍റെ സ്മാര്‍ട്ട്നസ്സിനെ പറ്റി.,

ദച്ചൂനെ ഇവിടെ എല്ലാവര്‍ക്കും വല്ല്യ കാര്യവാ.
ഞങ്ങളെ കുടുംബത്തിലേക്ക് ദൈവം കൂട്ടിയോചിപ്പിച്ചതാ ദച്ചു മോളെ.,
ഇതിലും നല്ലൊരു മോളെ ഞങ്ങള്‍ക്കിനി

കിട്ടാനില്ല.,,

അമ്മയുടെ വാക്കില്‍ ദച്ചൂനോടുള്ള ഇഷ്ടം മനസ്സിലായതും അപ്പൂന് വല്ലാത്ത ദേഷ്യം തോന്നി

അപ്പൂന് പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല വേഗം എന്തോ നുണ തട്ടിവിട്ട് അടുക്കളയില്‍ നിന്ന് പോയി

മനു ദച്ചൂനെ അവളെ കോളേജില്‍ ഇറക്കി കൊടുത്ത് അവന്‍ അവന്‍റെ കോളേജിലേക്ക് പോയി

ദച്ചു ക്ലാസില്‍ എത്തിയപ്പോയേക്കും കൃഷ്ണയും എത്തിയിരുന്നു

”എത്തിയല്ലോ സന്തുഷ്ട ഭാര്യ.,
ഇന്ന് ആരെ കൂടെയാ വന്നെ മനൂന്‍റെ കൂടെയോ അതോ നന്ദു ചേട്ടന്‍റെ കൂടെയോ ?

ദച്ചൂനെ കണ്ട് കൃഷ്ണ ചോദിച്ചു

”മനൂന്‍റെ കൂടെ .,
നന്ദേട്ടന്‍ എണീറ്റിട്ട് പോലുമില്ല.,,

ദച്ചു തന്‍റെ സീറ്റില്‍ ഇരുന്നു

”ഇനി നീയെന്നാടീ നിന്‍റെ വീട്ടിലേക്ക് പോകുന്നത് ?

കൃഷ്ണ ചോദിച്ചതും ദച്ചൂന്‍റെ മുഖം വാടി

*(തുടരും..)*