രചന – ശംസീന ഫൈസൽ
ദച്ചു ഹരിയെ ഒന്ന് നോക്കി പെട്ടന്ന് ഒാടി പോകാന്‍ നിന്നതും അവളെ കൈയ്യില്‍ പിടി വീണിരുന്നു
ദച്ചു ഒന്ന് സ്റ്റെക്കായി കണ്ണ് തള്ളി ഹരിയെ നോക്കി
”എന്താടോ കാണിക്കുന്നെ.,
വിടടോ ?
ദച്ചു കൈ കുടഞ്ഞു
”നീ പറയുമ്പോള്‍ വിടാനല്ല പിടിച്ചെ.,,
ഹരി പിടി മുറുക്കി
”എന്ത് ധൈര്യത്തിലാ നീയെന്‍റെ കൈയ്യില്‍ കയറി പിടിച്ചെ ?
കൈ വിട്ടില്ലെങ്കില്‍ നിലവിളിച്ച് ഞാന്‍ ആളെ കൂട്ടും.,,
ദച്ചു മുഖം കനപ്പിച്ച് പറഞ്ഞു
”നിനക്ക് പറ്റുന്നതൊക്കെ ചെയ്യ്.,
എന്നെ ജയിലില്‍ കയറ്റിയിട്ട് നിന്നെയും നിന്‍റെ മറ്റവനേയും ഞാന്‍ വെറുതെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ?
ഹരി അവളെ കൈ പിടിച്ച് അടുത്തേക്ക് വലിച്ചു
അപ്പോയേക്കും ദച്ചൂന് കൈ നന്നായി വേദനിക്കുന്നുണ്ടായിരുന്നു
കണ്ണ് നിറഞ്ഞ് തുളുമ്പിയിട്ടും ദച്ചു തന്‍റെ ധൈര്യം കൈ വിട്ടില്ല
”നിനക്ക് ഭ്രാന്താടാ.,
നീ ചെയ്ത് കൂട്ടിയതിനുള്ള ശിക്ഷ നിനക്ക് കിട്ടി.,,
അതിന് നീയെന്തിനാ ഞങ്ങളെ ഉപദ്രവിക്കുന്നത്.,,
ദച്ചു കൈ ശക്തിയില്‍ വിടീപ്പിക്കാന്‍ നോക്കി
”നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല.,
എന്നെ വേണ്ടെന്ന് വെച്ച് അവന്‍റെ കൂടെ പോയതിനും എന്നെ ജയിലില്‍ കയറ്റിയതിനുമെല്ലാം ഞാന്‍ നിന്നെയും നിന്‍റെ കുടുംബത്തിനേയും അനുഭവിപ്പിക്കും.,
എനിക്ക് ആസ്വദിക്കാന്‍ പറ്റാത്തത് മറ്റവനും അനുഭവിക്കണ്ട.,,
ഹരി പറഞ്ഞതും ദച്ചൂന്‍റെ മുഖം വലിഞ്ഞ് മുറുകി
”എന്ത് പറഞ്ഞടാ.,,
ദച്ചു ദേഷ്യത്തില്‍ ചോദിച്ചതും ഹരി അട്ടഹസിച്ചു
”ആരെയും മയക്കുന്ന നിന്‍റെ ഈ മേനി അഴക് സ്വന്തമാക്കാന്‍ ഏത് ആണൊരുത്തനും കൊതിക്കും.,
ഹരി പറഞ്ഞ് തീര്‍ന്നില്ല ദച്ചൂന്‍റെ വലത് കൈ അവന്‍റെ കവിളില്‍ ആഞ്ഞ് പതിച്ചു
”നിന്‍റെ പുഴുത്ത നാവ് കൊണ്ട് എന്‍റെ അടുത്തേക്ക് എങ്ങാനും വന്നാലുണ്ടല്ലൊ ആ നാവ് ഞാന്‍ അരിഞ്ഞ് കളയും,
കവിളില്‍ കൈ പൊത്തി നില്‍ക്കുന്ന ഹരിയെ നോക്കി പൊട്ടിതെറിച്ച് ദേഷ്യത്തോടെ അവിടെന്ന് നടന്ന് പോയി
”നില്‍ക്കടീ അവിടെ.,,
ഹരി വലിഞ്ഞ മുഖത്തോടെ അലറി
”പോടാ പട്ടി..!!
ദച്ചു ഉച്ചത്തില്‍ പറഞ്ഞതും ഹരി അവളെ അടുത്തേക്ക് കുതിക്കാന്‍ നിന്നതും ദൂരെ നിന്ന് വണ്ടി വരുന്ന ശബ്ദം കേട്ട് ഹരി അവന്‍റെ ബൈക്കില്‍ ആഞ്ഞടിച്ച് അതില്‍ കയറി സ്റ്റാര്‍ട്ടാക്കി വണ്ടിയെടുത്തു
””നീ രക്ഷപ്പെട്ടന്ന് കരുതണ്ട ദക്ഷാ.,
നിന്നെ എന്‍റെ കൈയ്യില്‍ കിട്ടും.,,
വീട്ടിലേക്ക് നടക്കുന്ന ദച്ചൂനെ പാസ്സ് ചെയ്ത് പോകുന്ന ഹരി അവളെ അടുത്ത് വണ്ടി സ്ലോ ആക്കി പറഞ്ഞു
”നീ പോടാ.,
ഇന്ന് തന്നെ ഞാനെന്‍റെ ചേട്ടമ്മാരോടിത് പറയും.,
അവര് കൈയ്യും കാലും ഒടിച്ച് നിന്നെ മൂലക്കിട്ടോളും.,,
അതോടെ തീരും നിന്‍റെ ഈ പ്രതികാര ദാഹം.,,
ദച്ചു പറഞ്ഞതും ഹരി അവളെ പുച്ഛിച്ചു
”ഒന്നും നടക്കാന്‍ പോകുന്നില്ല ദേവനും ദീപകിനും നിന്നേക്കാള്‍ എന്നെയാണ് വിശ്വാസം.,
എന്‍റെ കൈയ്യിലിരുന്ന് പിടക്കാന്‍ നീ കാത്തിരുന്നോ.,
ഹരി സ്പീഡില്‍ വണ്ടിയെടുത്ത് പോയി
ദച്ചൂന്‍റെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു
ഹരി പിടിച്ചയിടത്ത് ചുവന്ന് തിണര്‍ത്ത് കിടപ്പുണ്ട്
റോഡിലായിട്ട് പോലും എത്ര ധൈര്യത്തിലാണവന്‍ എന്നെ കയറി പിടിച്ചത്
ഇങ്ങനെ വിട്ടാല്‍ പറ്റില്ല
ഇനി അപ്പനോട് തുറന്ന് പറഞ്ഞാലോ ?
പറഞ്ഞാല്‍ ഉറപ്പായിട്ടും അപ്പനവനെ ജയിലില്‍ കയറ്റും.,
അത് വീണ്ടും പ്രതികാരം കൂടാന്‍ കാരണമാകത്തെ ഒളളു.,
എന്തായാലും ചേട്ടമ്മാര് ജോലി കഴിഞ്ഞ് വരട്ടെ
ദച്ചു വീടിന്‍റെ ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കയറി
”എന്താ ദച്ചൂ മുഖത്തൊരു വാട്ടം ഇപ്പോയും നടുവിന് നല്ല വേദനയുണ്ടല്ലെ
ഞാനപ്പോയെ പറഞ്ഞതാ വേദന കുറയാതെ അമ്പലത്തിലേക്ക് നടന്ന് പോകേണ്ടെന്ന്
അതെങ്ങനെ തള്ള പറഞ്ഞാലുണ്ടല്ലൊ മക്കള് അനുസരിക്കാ അതിവിടെ എന്‍റെ മക്കള്‍ക്ക് ഒറ്റൊരണ്ണത്തിനും ഇല്ല.,,
അമ്മ ദച്ചൂനെ നോക്കി വഴക്ക് പറഞ്ഞതും ദച്ചു അമ്മയെ ഒന്ന് നോക്കി ഒന്നും മറുപടി പറയാതെ അകത്തേക്ക് കയറി പോയി
”ദച്ചൂ.. നില്‍ക്ക്.,,
അമ്മ അവളെ പിറകെ പോയി
”ദക്ഷാ നിന്നോടാ നില്‍ക്കാന്‍ പറഞ്ഞെ.,
ചായ എടുത്ത് വെച്ചിട്ടുണ്ട് അത് കുടിച്ചിട്ട് പൊയ്ക്കോ ?
സ്റ്റെയര്‍ കയറി മുകളിലേക്ക് പോകുന്ന ദച്ചൂനെ നോക്കി അമ്മ വിളിച്ച് പറഞ്ഞു
”എനിക്കിപ്പൊ ഒന്നും വേണ്ട.,
ദച്ചു തിരിഞ്ഞ് നോക്കാതെ പറഞ്ഞ് മുറിയിലേക്ക് പോയി
”അച്ചച്ചോ ഇതെന്ത് കൂത്ത്
ഇങ്ങനെ മുഖം വീര്‍പ്പിച്ച് പോകാന്‍ മാത്രം ഞാനെന്താ പറഞ്ഞെ.,,
അമ്മ താടിക്ക് കൈ കൊടുത്ത് അവള് പോകുന്നതും നോക്കി നിന്നു
മുറിയിലെത്തിയ ദച്ചു ദേഷ്യത്തോടെ ധാവണിയുടെ ഷോള് വലിച്ചൂരി ബെഡിലേക്കെറിഞ്ഞു
ചുവന്ന് തിണര്‍ത്ത കൈയ്യിലേക്കൊന്ന് നോക്കി അതിലൊന്ന് തൊട്ടു
”ശ്ശ്..,,
വല്ലാത്ത നീറ്റല്‍
ഹരീടെ നഖം കോറി ചിലയിടത്ത് ചോര പൊടിഞ്ഞ് കിടപ്പുണ്ട്
കബോഡില്‍ നിന്ന് മുറിവിന്‍റെ മരുന്നെടുത്ത് പുരട്ടി
നീറ്റലിനൊപ്പം കണ്ണും നിറഞ്ഞു
”ഒരു ഭാഗത്ത് അര്‍പ്പണ മറു ഭാഗത്ത് ഹരി ഇതിന്‍റെ ഒക്കെ നടുവില്‍ ഞാനൊരുത്തിയും
എല്ലാം കൂടെ ഇട്ടെറിഞ്ഞ് എങ്ങോട്ടേലും പോകാനാണ് തോന്നുന്നത്
ജീവിതത്തില്‍ മനസ്സമാധാനം ഇല്ലാതായിട്ട് നാളുകളായി
രണ്ട് ഭ്രാന്തമാര്‍ക്കിടയില്‍ കിടന്ന് തല പൊട്ടി പൊളിയുന്നു
ഇതിനൊരു അവസാനം എന്നാണാവോ ?
ദച്ചു പുലമ്പി ബെഡില്‍ വന്നിരുന്നു
കൈയ്യിലെ മരുന്നുണങ്ങിയതും ദച്ചു ധാവണി അഴിച്ചിട്ട് ഒരു ടീഷര്‍ട്ടും പാന്‍റും എടുത്തിട്ടു
താഴേക്ക് സ്റ്റെപ്പിറങ്ങാന്‍ നിന്നപ്പോയാണ് കൈയ്യിലെ ചുവപ്പ് അമ്മ കാണുമെന്ന ബോധം വന്നത്
ദച്ചു ടീ ഷര്‍ട്ട് മാറ്റി ഒരു ഫുള്‍ കൈ ടീ ഷര്‍ട്ട് എടുത്തിട്ട് താഴേക്ക് പോയി
”അമ്മാ ചായ.,,
”നീയല്ലെ ചായ വേണ്ടെന്ന് പറഞ്ഞത്.,,
അമ്മ ചോദിച്ചു
”അത് അപ്പോയല്ലെ ഇപ്പൊ ചായ വേണം.,,
ദച്ചു അടുക്കളയിലെ ടേബിളില്‍ കയറി ഇരുന്നു
”ചായയൊക്കെ തണുത്തു വേണമെങ്കില്‍ ചൂടാക്കി കുടിക്ക്.,,
അമ്മ ഇതും പറഞ്ഞ് അടുക്കളയില്‍ നിന്ന് പോയി
അമ്മയെ കാത്തിരുന്നിട്ട് കാര്യമില്ലെന്നറിയുന്നത് കൊണ്ട് ദച്ചു തന്നെ ചായ കൂടാക്കി ഗ്ലാസിലേക്ക് പകര്‍ന്ന് ഒരു പ്ലേറ്റില്‍ മിച്ചറും എടുത്ത് ഹാളിലേക്ക് പോയി
ടീവി ഓണ്‍ ചെയ്ത് ചായ കുടിക്കാനിരുന്നു
സന്ധ്യ ആയതും വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ച് വീണ്ടും ടീവിക്ക് മുന്നിലേക്ക്
ഫോണെടുക്കാനെ അവള്‍ക്ക് തോന്നിയില്ല
കുറച്ച് സമയം കഴിഞ്ഞതും പുറത്ത് ചേട്ടമ്മാരെ വണ്ടി വന്ന് നിര്‍ത്തുന്ന ശബ്ദം കേട്ട് ദച്ചു ടീവി ഒാഫ് ചെയ്ത് എണീറ്റു
അപ്പോയേക്കും കോളിംങ് ബെല്ല് അവിടമാകെ മുഴങ്ങി കേട്ടു
ദച്ചു വാതില്‍ തുറച്ചു
”ഹലോ ഡാര്‍ലിംങ്.,,
ദേവന്‍ ദച്ചൂന്‍റെ കൈ പിടിച്ച് വട്ടം കറക്കി
”ആ..ഹ്..,,
ദേവന്‍ കറക്ട് പിടിച്ചത് ഹരി പിടിച്ച് മുറിവായ സ്ഥലത്ത്
ദച്ചു വേദനയോടെ കൈ വലിച്ചു
”വാട്ട് ഹാപ്പന്‍റ് ബേബി.,,
ദേവന്‍ ചോദിച്ചതും ദച്ചു പല്ല് കടിച്ചു
”കുന്തം.,,
ദച്ചു കൈയ്യിലേക്ക് ഊതി
”എന്താ ഇവിടെ ?
നിന്‍റെ നടുവേദന കുറഞ്ഞില്ലെ ദച്ചൂ.,
അമ്മ വിളിച്ച് പറഞ്ഞല്ലൊ നീ ഒാക്കെയായന്ന്.,,
ദീപു അങ്ങോട്ട് വന്നു
”എനിക്കൊരു കുഴപ്പവും ഇല്ല.,,
ദച്ചു മുഖം വീര്‍പ്പിച്ച് സോഫയില്‍ പോയി ഇരുന്നു
”അമ്മാ ഈ പെണ്ണിന് എന്താ പറ്റിയെ മുഖം കൊട്ട കണക്കിന് ഉണ്ടല്ലൊ.,,
അങ്ങോട്ട് വന്ന അമ്മയെ നോക്കി ദേവന്‍ ചോദിച്ചു
”എനിക്കറിയില്ല മക്കളെ അമ്പലത്തിലേക്ക് ചാടി തുള്ളി പോയ ആളാ തിരിച്ച് വന്നപ്പോള്‍ മുതല്‍ ഇങ്ങനെയാണ്.,,
അമ്മ പറഞ്ഞതും ദേവനും ദീപുവും സംശയത്തോടെ അവളെ നോക്കി
”അമ്മാ ഭയങ്കര ക്ഷീണം തണുത്ത വെള്ളം ഉണ്ടെങ്കില്‍ ലൈം ഉണ്ടാക്കി തരോ ?
ദീപു ചോദിച്ചതും അമ്മ ഒന്ന് മൂളി അടുക്കളയിലേക്ക് പോയി
”എന്ത് പറ്റി ദച്ചൂ..,,
അമ്മ പോയതും ദീപു ദച്ചൂന്‍റെ കൈയ്യില്‍ പിടിച്ചു
”ആ..ഹ് കൈ വിട്.,,
ദച്ചു ദീപൂന്‍റെ കൈ തട്ടി മാറ്റി
”നിന്‍റെ കൈയ്യിന് എന്ത് പറ്റി ?
കാണിച്ചെ ?
ദേവന്‍ ദച്ചൂന്‍റെ കൈ പിടിച്ച് ഷര്‍ട്ടിന്‍റെ കൈ മാറ്റി നോക്കി
ദച്ചൂന്‍റെ കൈ തണ്ടയില്‍ തിണര്‍ത്ത് കിടക്കുന്ന വിരല്‍ പാടുകളും നഖം കോറിയ മുറിവും കണ്ട് ദേവനും ദീപുവും പരിഭ്രമത്തോടെ അവളെ നോക്കി
*(തുടരും…)*

by