രചന – ശംസിയ ഫൈസൽ
അവരെ നില്‍പ് കണ്ടതോടെ ദച്ചൂന്‍റെ ധൈര്യം ചോര്‍ന്നൊലിച്ചു
ദച്ചു ഉമിനീരിറക്കി അവരെ നോക്കിയൊന്ന് ചിരിച്ചു
ദച്ചു ചിരിച്ചിട്ടും ദേവന്‍റേയും ദീപുവിന്‍റേയും മുഖം ഒന്ന് അഴഞ്ഞത് പോലുമില്ല
”പ്ലീസ് മല പോലെ നില്‍ക്കാതെ
ഒന്ന് മാറി തരോ എനിക്കൊന്ന് അകത്ത് കയറാനായിരുന്നു.,,
ദച്ചു രണ്ടും കല്പിച്ച് ദേവനേയും ദീപുവിനേയും മുന്നില്‍ നിന്ന് മാറ്റി നിര്‍ത്തി അകത്തേക്ക് കയറാന്‍ നിന്നെങ്കിലും രണ്ട് പേരും നിന്നിടത്ത് നിന്ന് അനങ്ങിയില്ല
”എന്താ കാര്യം എന്ന് വെച്ചാല്‍ പറഞ്ഞിട്ട് വേഗം പോകാന്‍ നോക്ക്.,,
ദീപു ദച്ചൂനെ നോക്കി കടുപ്പിച്ച് പറഞ്ഞു
”’ഒാ..ഹോ അപ്പോ ഈ പാട്ട മുറിയിലേക്ക് എനിക്ക് കയറാന്‍ പറ്റില്ലേ.,,
ദച്ചു അവരെ പോലെ ഗൗരവത്തോടെ കൈ കെട്ടി നിന്നു
”നിന്ന് കൊഞ്ചാതെ പോകാന്‍ നോക്ക് ദക്ഷ.,
ഞങ്ങളെ റൂമിലേക്ക് എന്തായാലും കയറാന്‍ പറ്റില്ല.,,
ദേവന്‍ ദച്ചൂന് മറുപടിയായി പറഞ്ഞു
”റൂമിലെന്താ നിധിയുണ്ടോ ?
ഞാനീ റൂമില്‍ കയറാതെ ഇവിടെന്ന് പോകില്ല.,
കുറച്ച് മുന്നെയൊക്കെ വലിച്ച് വാരിയിട്ട റൂമെല്ലാം വൃത്തിയാക്കാന്‍ ഞാന്‍ തന്നെ വേണമായിരുന്നു.
ദച്ചു പറയുന്നത് കേട്ടിട്ടും രണ്ടാള്‍ക്കും ഒരു കുലുക്കവും ഉണ്ടായിരുന്നു ഇല്ല
”അതിന് കാശ് എണ്ണി തന്നിട്ടുമുണ്ട്.,
കാശ് തരാതെ നീ കുനിഞ്ഞൊരു പേപ്പര്‍ പോലും മാറ്റിയിട്ടില്ലല്ലോ?
ഒരു വേലക്കാരിക്ക് കൊടുക്കുന്ന പൈസ നിനക്ക് തന്ന് ക്ലീന്‍ ചെയ്യിപ്പിച്ചു അതിനെ അത്ര കരുതിയാ മതി.,,
ദേവന്‍ പുച്ഛത്തോടെ പറയുന്നത് കേട്ട് ദച്ചൂന് പെരുത്ത് കയറി
ദച്ചു മുന്നോട്ട് ചെന്ന് ദേവനെ നോക്കി ഒാര്‍ക്കാപുറത്ത് അവന്‍റെ കാലിനിട്ടൊരു ചവിട്ട് കൊടുത്തു
”ആ..ഹ്
ദേവന്‍ വേദന കാരണം അറിയാതെ നിലത്തിരുന്നതും ദച്ചു ആ ഗ്യാപ്പില് അകത്ത് കയറി അവരെ ബെഡില്‍ കയറി കിടന്നു
”ഡീ..,, എണീക്കടീ..,
എണീറ്റ് പോടി ഞങ്ങളെ മുറീന്ന്.,,
ദീപു ദേഷ്യത്തോടെ ദച്ചൂന് നേരെ വന്നു
”പോകൂല പോകൂല പോകൂല ..,
ചത്താലും ഞാനിവിടെന്ന് എണീക്കില്ല.,,
ദച്ചു വാശിയോടെ പറയുന്നത് കേട്ട് ദീപു ദച്ചൂന്‍റെ കാലില്‍ പിടിച്ച് ബെഡില്‍ നിന്ന് വലിച്ചിട്ടു.,,
”ഞാന്‍ എന്‍റെ കെട്ട്യോനോട് പറയുമടാ തെണ്ടി.,,
ചേട്ടനാണ് പോലും ചേട്ടന്‍ അഞ്ച് പൈസക്ക് ഉപകാരമില്ലാത്ത കിളവമ്മാര്.,,
ദച്ചു ചുണ്ട് ചുളുക്കി നിലത്തിരുന്നു
”ദക്ഷാ..
പുറത്തേക്ക് പോ
ഞങ്ങള്‍ നിന്നോട് തല്ല് കൂടാനുള്ള മാനസികാവസ്ഥയില്‍ ഒന്നുമല്ല.,
നിന്നോട് മിണ്ടാനും താല്‍പര്യമില്ല.,,
ദീപു പുറത്തേക്ക് ചൂണ്ടി പറഞ്ഞതും ദച്ചു കണ്ണ് നിറച്ച് നിലത്ത് നിന്ന് എണീറ്റ് ദേവന്‍റെ അടുത്തേക്ക് പോയി
”ദേവാ..
നിങ്ങള്‍ക്കിപ്പോ എന്നെ വേണ്ടേ.,
വിളിച്ചാല്‍ ഫോണ്‍ കട്ടാക്കും.,
കണ്ടാല്‍ മിണ്ടില്ല.,,
അതിന് മാത്രം എന്ത് തെറ്റാ ഞാന്‍ ചെയ്തത്.,,
എന്നെ അത്രമാത്രം വെറുത്തോ ?
ദച്ചു ദേവനെ ചുറ്റിപിടിച്ചു
”ഒാ..ഹ് ഇത് വല്ല്യ ശല്യം ആയല്ലോ.,
ഒന്ന് ബുദ്ധിമുട്ടിക്കാതെ പോയി തരോ ?
ദേവന്‍ ദച്ചൂനെ അടര്‍ത്തി മാറ്റി ബെഡില്‍ പോയിരുന്നു
”അത്ര വലിയ ബുദ്ധിമുട്ടാണേല് സഹിച്ചോ
എന്നോട് മിണ്ടാതെ ഞാനിവിടെന്ന് പോകില്ല.,,
ദച്ചു വാശിയോടെ ദേവന്‍റെ അടുത്തായി ബെഡില്‍ ഇരുന്നു
”ഞങ്ങള്‍ മിണ്ടിയിട്ട് നീ ഇവിടെന്ന് പോകില്ല.,,
ദീപു ബെഡില്‍ ചാരിയിരുന്ന് ഫോണില്‍ കളിച്ചോണ്ടിരുന്നു
”’ദീപൂ…
നന്ദേട്ടനോടുള്ള ദേഷ്യം കൊണ്ടാണോ എന്നോട് നിങ്ങള്‍ മിണ്ടാത്തത്.,,
ദച്ചു ബെഡില്‍ നിരങ്ങി നീങ്ങി ദീപൂന്‍റെ അടുത്ത് പോയിരുന്നു
”അതെ അവന്‍ തന്നെ കാരണം.,
നിനക്ക് ഞങ്ങളാണ് വലുതെങ്കില്‍ നീ ആ അഭിനന്ദിനെ ഉപേക്ഷിച്ച് ഇറങ്ങി വാ.,
ഞങ്ങള്‍ തോളില്‍ കേറ്റി നിന്നെ ലോകം കാണിക്കും.,,
ദീപു ഫോണ്‍ പോക്കറ്റില്‍ ഇട്ട് ദച്ചൂനെ നോക്കി
”തോളിലിട്ടോ ?
ഞാന്‍ അമ്പത്തിനാല് കിലോ ഉണ്ട്.,,
നിങ്ങള്‍ക്ക് എന്നെ താങ്ങോ
അതും അല്ല ലോകം കാണണമെങ്കില്‍ ഫ്ലൈറ്റിലൊക്കെ പോകേണ്ടി വരില്ലെ.,
തോളില്‍ കേറ്റി ഫ്ലൈറ്റിലൊക്കെ കയറാന്‍ പറ്റോ ?
ദച്ചു ചോദിച്ചത് കേട്ട് ദീപു പല്ല് കടിച്ചു
”എന്‍റെ ദീപൂ..
നീയല്ലാതെ ഈ മണ്ടിയോട് വല്ലതും വിളിച്ച് പറയോ ?
ചുമ്മായല്ല ആ അഭിനന്ദ് തെണ്ടീടെ വലയില്‍ ഇവള്‍ വീണത്.,
ഒരു ബോധവും ഇല്ലാത്ത പൊട്ടി.,,
ദേവന്‍ പറഞ്ഞതും ദച്ചു അവനെ കൂര്‍പ്പിച്ച് നോക്കി
”ദേവാ..,
ചുമ്മാ നന്ദേട്ടനെ ഇതിലേക്ക് വലിച്ചിടല്ലെ.,
ഞാനൊരു തമാശക്ക് ചോദിച്ചതാ.,
ഒരു ആവിശ്യവും ഇല്ലാതെ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ പറഞ്ഞാല്‍ പിന്നെ ഞാനെന്ത് പറയണം.,
ഒരു പെങ്ങള്‍ക്ക് ആങ്ങളമാര് പറഞ്ഞ് കൊടുക്കേണ്ട കാര്യമാണോ ഇതൊക്കെ.,
ദച്ചു ദേഷ്യത്തോടെ ചോദിച്ചു
”ഭര്‍ത്താവ് പോലും .,
അവനെ പോലൊരു നീചനും വഞ്ചകനും ഈ ലോകത്തുണ്ടാകില്ല.,
അവന്‍റെ കെണയില്‍ നിന്ന് ഒരുവട്ടം നീ രക്ഷപ്പെട്ടതാ.,
എന്നിട്ടും വീണ്ടും അവന്‍ നിന്നെ കെണി വെച്ച് വീഴ്ത്തി.,
നിന്‍റെ ഒരു പരാതിയില്‍ അവന്‍ തീര്‍ന്നേനെ.,
അതങ്ങനെ അല്പമെങ്കിലും വിവരം വേണ്ടെ.,,
ദേവന്‍റെ വാക്കുകളൊന്നും ദച്ചൂന് പിടിക്കുന്നില്ലായിരുന്നു
”കഷ്ടം തന്നെ.,
ഒരുമിച്ച് നടന്ന കൂട്ടുക്കരനെ തന്നെ തള്ളി പറനോക്കി
ഒരു വട്ടം ഞാനാ പാവത്തിനെ കണ്ണീര് കുടിപ്പിച്ചതാ.,
ഇനിയും ഒരാളുടേയും വാക്ക് കേട്ട് എനിക്ക് നന്ദേട്ടനെ ഉപേക്ഷിക്കാന്‍ പറ്റില്ല.,,
ദച്ചു തീര്‍ത്ത് പറഞ്ഞു
”എന്‍റെ ദൈവമേ ഇൗ പെണ്ണിന് അല്പം എങ്കിലും ബുദ്ധി കൊടുക്ക്.,
ഞങ്ങള്‍ നിനക്ക് നന്മ വരുന്ന എന്ത് കാര്യത്തിനാ എതിര് നിന്നത്.,
ഇതും നിന്‍റെ നന്മക്കാ പറയുന്നത് അഭിനന്ദ് നീ വിചാരിക്കുന്ന പോലെ ഒരു മാന്യനല്ല.,,,
അവന്‍റെ കൈയ്യിലിരിപ്പ് നിനക്ക് അറിയാഞ്ഞിട്ടാ.,,
ദീപു ദച്ചൂനെ നോക്കി പറഞ്ഞു
”എനിക്ക് നന്ദേട്ടനെ നല്ല വിശ്വാസാണ്.,,
നിങ്ങള്‍ക്കുളളില്‍ എന്തോ തെറ്റ്ധാരണയുണ്ട്.,
പെങ്ങളെ നല്ലതിന് വേണ്ടിയാണെങ്കില്‍ നന്ദേട്ടനെ തള്ളിപറയാനുള്ള കാരണം എന്താന്ന് പറ.,
ഞാനൊന്ന് കേള്‍ക്കട്ടെ.,,
ദച്ചു ബെഡില്‍ കൈ കെട്ടിയിരുന്ന് രണ്ട് പേരേയും മാറി മാറി നോക്കി
”നിന്നെ പോലെ തന്നെ നന്ദൂനെ അത്രയും വിശ്വാസം തന്നെയായിരുന്നു ഞങ്ങള്‍ക്കും.
നീ നന്ദൂനെ വേണ്ടെന്ന് തീരുമാനം എടുത്തപ്പോ മാറി നിന്ന് കരഞ്ഞിട്ടുണ്ട് ഞങ്ങള്‍ രണ്ടാളും.,
അത്രയും കൂട്ടായിരുന്നു ഞങ്ങള്‍
നീ നന്ദൂനെ വേണ്ടെന്ന് വെച്ചതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഒരു സംഭവം ഉണ്ടായി.,,
ദേവന്‍ ഒന്ന് നിര്‍ത്തി ദീപൂനെ നോക്കി
ദച്ചു ബാക്കി അറിയാന്‍ കണ്ണെടുക്കാതെ ദേവനെ നോക്കി നില്‍ക്കാണ്
”എന്താ നിര്‍ത്തിയത് ബാക്കി പറ.,,
ദച്ചു ദൃതിപിടിച്ച് ചോദിച്ചു
ദേവന്‍ ബാക്കി പറയാന്‍ നിന്നപ്പോയാണ് ദീപു പുറത്തേക്ക് നോക്കുന്നത് കണ്ടത്
അത് കണ്ട് ദച്ചുവും ദേവനും അങ്ങോട്ട് നോക്കി
അവിടെ നന്ദു ഡോറില്‍ ചാരി നില്‍ക്കുന്നു
”നീയാന്താ ഇവിടെ ?
ഒളിഞ്ഞ് നിന്ന് കേള്‍ക്കാന്‍ നാണമില്ലല്ലോ ?
ഇറങ്ങടാ പുറത്തേക്ക്.,,
ദേവന്‍ ബെഡില്‍ നിന്നിറങ്ങി നന്ദൂന്‍റെ അടുത്തേക്ക് കുതിച്ച് അവന്‍റെ കോളറില്‍ പിടിച്ച് പിറകിലേക്ക് തള്ളി
പ്രതീക്ഷിക്കാത്ത തള്ളലില്‍ നന്ദു പുറം അടിച്ച് വീണു
ദച്ചു ഒാടി വന്ന് നന്ദൂനെ പിടിച്ച് എണീപ്പിച്ചു
”’ദേവാ ഇത് കുറച്ച് കടന്ന കൈയ്യാണ്.,
എന്തേലും ദേഷ്യമുണ്ടെങ്കില്‍ തമ്മില്‍ തല്ലിയിട്ട് കാര്യമില്ല
പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിക്കണം.,
ദച്ചു ദേവന് നേരെ തിരിഞ്ഞു
”ഒാ..ഹോ നിന്‍റെ ഭര്‍ത്താവിനെ തൊട്ടപ്പോ നിനക്ക് നൊന്തോ.
ഈ തെണ്ടീടെ തനി രൂപം അറിഞ്ഞാല്‍ അവന്‍റെ അടുത്ത് പോലും നീ നില്‍ക്കില്ല.,,
ദീപു കോപത്തോടെ പറഞ്ഞതും നന്ദു ദച്ചൂനെ മാറ്റി നിര്‍ത്തി ദീപൂനും ദേവനും നേരെ വന്ന് നിന്നു
തുടരും

by