രചന – ശംസിയ ഫൈസൽ
”എന്‍റെ കൃഷ്ണാ എല്ലാ തലവേദനയും ഒരുമിച്ചാണല്ലോ ?
ദച്ചു ഒന്ന് നിശ്വസിച്ച് മെസ്സേജ് ഒാപ്പണ്‍ ചെയ്തു
ഒരു ഫ്ലൈറ്റ് ടിക്കറ്റിന്‍റെ ഫോട്ടോയാണ്
ദച്ചു അത് സൂം ചെയ്ത് നോക്കി
ദുബായില്‍ നിന്ന് ലണ്ടനിലേക്കുള്ള അര്‍പ്പണയുടെ പേരിലുള്ള ടിക്കറ്റാണ്
അടുത്ത മാസമാണ് പോകുന്ന ഡേറ്റ് കൊടുത്തത്
ദച്ചൂനിത് കണ്ടതും കലി കയറി
എന്തിനാണ് നന്ദൂനെ തന്നില്‍ നിന്നവള്‍ തട്ടിയെടുക്കാന്‍ നോക്കുന്നത്
അതിന് മാത്രം നന്ദുവില്‍ അവളെന്താണ് കണ്ടത്
ഒരു കാലത്ത് ഞങ്ങളെ പ്രണയത്തെ സപ്പോര്‍ട്ട് ചെയ്ത് നിന്നയാള്‍ ഇപ്പോള്‍ ഞങ്ങളെ പിരിക്കാന്‍ ശ്രമിക്കുന്നു
ആദ്യമെ നന്ദൂനെ അവള്‍ ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ എന്നോട് നന്ദു ഇഷ്ടം പറയുന്നതിന് മുന്നെ നന്ദേട്ടനോട് അവള്‍ക്ക് ഇഷ്ടം തുറന്ന് പറയാമായിരുന്നു
ഇതിലിപ്പോ വേറെ എന്തെക്കെയോ ഒളിഞ്ഞ് കിടപ്പുണ്ട്.,
നന്ദൂന്‍റെ പ്രണയത്തേക്കാള്‍ അവള്‍ ആഗ്രഹിക്കുന്നത് വേറെ എന്തൊക്കെയോ ആണ്
അത് ആദ്യം കണ്ട് പിടിക്കണം
അതിന് എന്താണ് വഴി
അര്‍പ്പണയുടെ അമ്മ നാട്ടിലേക്ക് വരുന്നുണ്ടെന്നല്ലെ നന്ദേട്ടന്‍ പറഞ്ഞത്.,
അവരെ പോയി കണ്ടാലോ ?
അര്‍പ്പണയുടെ അമ്മയില്‍ നിന്ന് എന്തെങ്കിലും കിട്ടാതിരിക്കില്ല.,,
ദച്ചു ചിലതെല്ലാം മനസ്സുലറിപ്പിച്ചു
മനൂന്‍റെ കൂടെ കൂട്ടില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കും.,
പക്ഷെ എല്ലാം സൂക്ഷിച്ച് വേണം.,,
ദച്ചു കടന്നും ഇരുന്നുമെല്ലാം ഒാരോന്ന് ആലോചിച്ച് കൊണ്ടിരിക്കുമ്പോയാണ് അമ്മയുടെ വിളി അവളെ തേടി വന്നത്
”അയ്യോ അമ്മ എന്നെ കുളിക്കാന്‍ പറഞ്ഞയച്ചതല്ലെ.,
സ്വന്തം വീട്ടില്‍ വന്നപ്പോള്‍ കുളിക്കാനും തോന്നുന്നില്ലല്ലോ ഈശ്വരാ.,,
ആ..ഹ് പേരിന് മേല് കഴുകിയേക്കാം.,,
ദച്ചു കുളിക്കാന്‍ കയറി ദേഹത്തേക്ക് മാത്രം വെള്ളം ഒഴിച്ച് ഡ്രസ്സ് മാറി ഇറങ്ങി
എന്നിട്ട് താഴേക്ക് ചെന്നു
തന്നെ കാത്ത് അച്ഛനും അമ്മയും ടേബിളിനടുത്ത് ഇരിക്കുന്നുണ്ട്
ദച്ചു വരുന്നത് കണ്ട് അമ്മ അച്ഛന്‍റേയും ദച്ചൂന്‍റേയും പ്ലേറ്റിലേക്ക് ചോറ് വിളംബി
”വാവ് അടിപൊളി സ്മെല്ല്.,
ഹൈവ ഇന്ന് നെയ്ച്ചോറും ചിക്കന്‍ കറിയുമാണോ ?
ദച്ചു ആവേശത്തോടെ കസേര നീക്കി ഇരുന്നു
അച്ഛന്‍ അവളെ പ്ലേറ്റിലേക്ക് ചിക്കന്‍ ഇട്ട് കൊടുത്തു
ദച്ചു ആസ്വദിച്ച് കഴിച്ചു
”നീ ഇത്രക്കാലം നന്ദൂന്‍റെ വീട്ടില്‍ പട്ടിണി ആയിരുന്നോ ?
അച്ഛന്‍ ചിരിയോടെ ചോദിച്ചു
”എന്‍റെ ഫുഡിന്‍റെ ടേസ്റ്റൊന്നും അവിടെ ഉണ്ടാവില്ലെന്നെ അല്ലെ ദച്ചൂ..,,
അമ്മ സ്വയം പുകഴ്ത്തി പറഞ്ഞു
”ഒന്ന് പോ അമ്മെ.,
അവിടെത്തെ അമ്മേടെ കൈ പുണ്യം അത് വേറെ ലെവലാ.,,
ഒരു പപ്പടം കാച്ചിയാ തന്നെ എന്ത് രുചിയാന്നോ .,
ഞാനിപ്പോ തടിച്ചിട്ടില്ലെ അവിടെത്തെ അമ്മേടെ ഭക്ഷണത്തിന്‍റെ ടേസ്റ്റ് കാരണം വാരി വലിച്ച് കഴിച്ചിട്ടാ.,
ദച്ചു കൊതിയോടെ പറഞ്ഞു
”എന്നാ എന്‍റെ മോളിത് കഴിക്കണ്ട.,,
അമ്മ ദച്ചൂന്‍റെ പ്ലേറ്റില്‍ നിന്ന് ലെഗ്ഗ് പീസ് എടുത്തു
”എന്‍റെ ലെഗ്ഗ് പീസ് ഇങ് താ അമ്മേ..,
ഞാനൊരു തമാശ പറഞ്ഞതല്ലെ.,,
എന്‍റെ അമ്മേടെ കൈ പുണ്യത്തിനൊപ്പം ഹോട്ടല്‍ ഫുഡ് വരെ തോറ്റ് പോകും.,,
ദച്ചു അമ്മയെ സോപ്പിട്ടു
”ഇനിയിപ്പോ നിന്‍റെ പരാതി തീരുമല്ലോ ?
അച്ഛന്‍ അമ്മയെ നോക്കി ചോദിച്ചു
”അമ്മക്ക് എന്ത് പരാതിയാ അച്ഛാ ഉള്ളേ.?
ദച്ചു സംശയത്തോടെ ചോദിച്ചു
”നീ ഇല്ലാത്തത് തന്നെ.,
ഞങ്ങളൊന്നും ഉണ്ടായിട്ടും നിന്‍റെ അമ്മക്ക് ആരും സംസാരിക്കാനില്ല.,
ദച്ചു മോള് ഉണ്ടായാലെ സമയം പോകൂ..,,
ഇപ്പൊ വീട് തന്നെ ഉറങ്ങിയ പോലെയാണെന്നാ നിന്‍റെ അമ്മേടെ എന്നു ഉള്ള പരാതി.,,
അച്ഛന്‍ പറഞ്ഞത് കേട്ട് ദച്ചു അമ്മയെ നോക്കി
”കൊച്ചു കള്ളി എന്നോട് സ്നേഹമൊക്കെ ഉണ്ടല്ലെ.,
ഞാന്‍ കരുതി അമ്മക്ക് എന്നേക്കാള്‍ ആ രണ്ട് മന്ദബുദ്ധികളെ ഇഷ്ടമെന്ന്.,,
ദച്ചു അമ്മേടെ കവിളില്‍ നുള്ളി
”എന്‍റെ ആണ്‍പിള്ളേരെ പറഞ്ഞാലുണ്ടല്ലോ ?
അമ്മ ദച്ചൂനെ നോക്കി കണ്ണുരുട്ടി
”അപ്പോളെന്‍റെ പുന്നാര ചേട്ടമ്മാര് മന്ദബുദ്ധികളാണെന്ന് അമ്മ സമ്മതിച്ചല്ലെ.,,
ദച്ചു ഉറക്കെ ചിരിച്ചു കൂടെ അച്ഛനും
”മിണ്ടാതെ ഇരുന്ന് കഴിക്കെടീ.,,
മകള് എന്തേലും പൊട്ടത്തരം പറഞ്ഞാല്‍ ചിരിക്കാനൊരു അച്ഛനും.,,
അമ്മ ഒച്ചയെടുത്തതും ദച്ചു മിണ്ടാതെ കഴിച്ചെണീറ്റു
അച്ഛന്‍ ഭക്ഷണം കഴിച്ച് മെഡിക്കല്‍ ഷോപ്പിലേക്ക് തന്നെ പോയി
ദച്ചുവും അവളെ മുറിയിലേക്ക് പോയി
നന്ദു ദുബായില്‍ നിന്ന് ലണ്ടനിലേക്ക് ഫ്ലൈറ്റ് കയറുന്നതിന് മുമ്പെ മെസ്സേജ് അയച്ചിരുന്നു
ഇനി മണിക്കൂറുകള്‍ നീണ്ട് നില്‍ക്കുന്ന യാത്രയാണ്
ദച്ചു കോളേജിലേക്കുള്ള നോട്ട്സെല്ലാം കംപ്ലീറ്റാക്കി
സന്ധ്യ ആയതും ദച്ചു ചെന്ന് വിളക്ക് കത്തിച്ച് കൈ കൂപ്പി പ്രാര്‍ത്ഥിച്ചു
എന്നിട്ട് അമ്മേടെ കൂടെ രാത്രിത്തേക്കുള്ള ചപ്പാത്തി ഉണ്ടാക്കാന്‍ കൂടി കൊടുത്തു
”’ദേവനും ദീപുവും എപ്പോയാ വരാറമ്മാ ?.,,
ദച്ചു ചപ്പാത്തി ചുടുന്നതിനിടെ ചോദിച്ചു
”അവര് നേരത്തെ എത്തും.,,
ഇനിയും നിങ്ങള്‍ മിണ്ടാതെ നടക്കാനാണ് ഉദ്ദേശമെങ്കില്‍ മൂന്നിനും ഈ വീട്ടില്‍ നിന്ന് പച്ചവെള്ളം കിട്ടില്ല പറഞ്ഞേക്കാം.,,
അമ്മ ചപ്പാത്തി പരത്തുന്ന കോല് കൊണ്ട് ദച്ചൂനെ അടിക്കാനാഞ്ഞു
”ദേ അമ്മെ ഇത് എന്നോടല്ല അമ്മേടെ ആണ്‍പിള്ളകളോട് പോയി പറ.,
അവരാണ് ചെറിയ പിള്ളേരെ പോലെ മുഖം വീര്‍പ്പിച്ച് നടക്കുന്നത്.,
വളര്‍ത്തു ദോഷം അല്ലാതെന്ത്.,,
ദച്ചു അമ്മയെ ഇടം കണ്ണിട്ട് നോക്കി
”ആ..ഹ് ഇനി അതും എന്‍റെ തലയിലിട്.,
നിങ്ങള്‍ മൂന്നും കാണിക്കുന്ന തോന്നിവാസത്തിനൊക്കെ കാരണം ഞാനും എന്‍റെ ഭര്‍ത്താവും ആണല്ലോ .,
ചുമ്മാതല്ല മക്കള്‍ക്ക് പകരം വാഴ വെച്ചാല്‍ മതിയെന്ന് പറയുന്നത്.,,
അമ്മ ചപ്പാത്തി പരത്തുന്നത് കഴിഞ്ഞ് ദച്ചൂന്‍റെ കൈയ്യില്‍ നിന്ന് ചട്ടുകം വാങ്ങി ബാക്കി ചുടാന്‍ നിന്നു
”ഇപ്പോയും വൈകിയില്ല അമ്മാ.,
ഞങ്ങളെ മനസ്സാല്‍ സ്മരിച്ച് നല്ല മൂന്ന് വാഴ കന്ന് നട്.,
പൂവന്‍ തന്നെ ആയിക്കോട്ടെ .,,
ദച്ചു അമ്മയെ കളിയാക്കി പറഞ്ഞു
”ഹോ വേണ്ടന്നെ.,
ഞാന്‍ ഉണ്ടാക്കിയതൊന്നും അങ്ങോട്ട് ശെരിയാകുന്നില്ല.,
അമ്മ ഉദ്ദേശിച്ചത് ദച്ചൂനേയും ചേട്ടമ്മാരേയും ആണെന്ന് അവള്‍ക്ക് നന്നായി മനസ്സിലായി
”വല്ലാതെ പുച്ഛിക്കണ്ട.,
വയസ്സ് ക്കാലത്ത് ഞങ്ങളെ ഉണ്ടാകു നോക്കാന്‍.,,
ദച്ചു പറഞ്ഞത് കേട്ട് അമ്മ ഒന്ന് മുഖം കോട്ടി ചിരിച്ചു
”ആ പ്രതീക്ഷ എനിക്കില്ല.,
ഞാന്‍ ഇപ്പോയെ ഒരു വൃദ്ധ സദനത്തില്‍ രജിസ്റ്റര്‍ ചെയ്താലോന്ന് ആലോചിക്കാ.,,
അമ്മ പറഞ്ഞു
”അയ്യോ എന്നാ വേഗം ആകട്ടെ എന്‍റെ അച്ഛനെങ്കിലും രക്ഷപ്പെടുമല്ലോ.,
ഹോ ഇങ്ങനെ ഒരു അമ്മ ലോകത്ത് ഒന്നേ കാണൂ..,
ഞാനിനി ഇവിടെ നില്‍ക്കുന്നില്ലേ..യ്.,
ദച്ചു മുറിയിലേക്ക് പോകാന്‍ നിന്നു
”എങ്ങോട്ട് പോണ് പൊന്ന് മോള്.,
ആ സിങ്കിലെ പാത്രം പിന്നെ ആര് കഴുകും.,
അതെല്ലാം കഴുകി വെച്ചിട്ട് ഇവിടെന്ന് പോയാല്‍ മതി.,,
കേട്ടല്ലോ
അമ്മ ചട്ടുകം കാണിച്ച് ഭീഷണിപ്പെടുത്തും വിധം ചൂടായി
”ഒാ..ഹ് എനിക്ക് എന്തിന്‍റെ കേടായിരുന്നു.,
നന്ദേട്ടന്‍റെ വീട്ടില്‍ തന്നെ നിന്നാല്‍ മതിയായിരുന്നു.,,
ദച്ചു മുഖം വീര്‍പ്പിച്ച് പാത്രമെല്ലാം കഴുകി
”’ഇനി പണി വല്ലോം ഉണ്ടോ ?
ഇല്ലെങ്കില്‍ ഞാനൊന്ന് മുറിയിലേക്ക് പൊക്കോട്ടെ.,,
ദച്ചു പാത്രങ്ങളെല്ലാം കഴുകി വെച്ച് കൈയ്യിലെ വെള്ളം അമ്മേടെ മാക്സിയില്‍ തുടച്ചു
”ച്ഛീ.. മാറി നില്‍ക്കഡീ അങ്ങോട്ട്.,
വേഗം ആ കറിക്കുള്ള തേങ്ങ കൂടെ അരച്ചേക്ക് എന്നിട്ട് നീ പൊക്കോ .,,
അമ്മ പറഞ്ഞു
”എനിക്കൊന്നും വയ്യ.,
ഞാനെന്താ കുപ്പീന്ന് വന്ന ഭൂതമോ .,,
ദച്ചു ചവിട്ടി തുള്ളി അവിടെന്ന് പോയി
മുറിയിലേക്ക് പോയി നന്ദൂന്‍റെ അമ്മയെ വിളിച്ച് സംസാരിച്ചു
സംസാരമെല്ലാം കഴിഞ്ഞ് ഫോണ്‍ വെച്ചപ്പോയാണ് താഴെ നിന്ന് ആരുടെ ഒക്കെയോ ശബ്ദം കേട്ടത്
”അതാരാ ഈ സമയത്ത് ഇങ്ങോട്ട് വന്നത് ?
ദച്ചു സംശയത്തോടെ മുറിയില്‍ നിന്ന് സ്റ്റെയര്‍ ഇറങ്ങി
കുറച്ച് സ്റ്റെപ്പിറങ്ങി താഴേക്ക് എത്തിച്ച് നോക്കിയെങ്കിലും ദച്ചൂന് ആരേയും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല
ദീപുവിന്‍റേയും ദേവന്‍റേയും ശബ്ദം കേള്‍ക്കുന്നുണ്ട്
ദച്ചു സ്റ്റെയര്‍ ഇറങ്ങി താഴെ എത്തിയപ്പോള്‍ ദേവനും ദീപുവും ആരോടോ സംസാരിച്ച് നില്‍ക്കുന്നുണ്ട്
പുറം തിരിഞ്ഞ് നില്‍ക്കുന്നതിനാല്‍ ദച്ചൂന് ആളെ മനസ്സിലായില്ല
ദച്ചു കൂടുതല്‍ അവിടെ നിന്ന് തിരിയാതെ അടുക്കളയിലേക്ക് പോയി
അവിടെ അമ്മ ജ്യൂസ് ഗ്ലാസിലേക്ക് ഒഴിക്കുന്നുണ്ട്
”അതാരാ അമ്മേ അവിടെ വന്നത് ?
ദച്ചു അമ്മയോട് ചോദിച്ചു
”എന്‍റെ ദച്ചൂ നീയെന്തിനാ ഇപ്പോള്‍ ഇങ്ങോട്ട് വന്നത്.,
നീ പെട്ടന്ന് അവര് കാണാതെ മുറിയിലേക്ക് തന്നെ പൊക്കെ.,,
അമ്മ ദച്ചൂനെ നോക്കി പറഞ്ഞു
”അതെന്താ ഞാന്‍ കാണാന്‍ പറ്റാത്ത ആളാണോ വന്നത് ?
ദച്ചു അന്തംവിട്ട് ചോദിച്ചു
”അതേലോ നീ ഇപ്പോള്‍ കാണാത്തതാ നല്ലത്.,
നീ പെട്ടന്ന് അവരെ കണ്ണ് വെട്ടിച്ച് മുകളിലേക്ക് തന്നെ പൊക്കോ .,,
അമ്മ ജ്യൂസ് ട്രേ കൊണ്ട് അടുക്കളയില്‍ നിന്ന് ഹാളിലേക്ക് നടന്നു
ദച്ചു അമ്മേടെ പിറകെ പോയി പെട്ടന്ന് സ്റ്റെയര്‍ ഒാടി കയറാന്‍ നിന്നു
”ദച്ചൂ.. ഒന്നവിടെ നിന്നെ ?
ദേവന്‍ വിളിച്ചതും ദച്ചു പെട്ടന്ന് നിന്നു
എന്നിട്ട് തിരിഞ്ഞു
”എന്താ ദേവാ.. ?
ദച്ചു പിടിക്കപ്പെട്ട പോലെ ഒന്ന് ചിരിച്ച് നേരെ നോക്കിയത് ഹരിയുടെ മുഖത്തേക്ക്
ആരെ കാണാതെ ഇന്ന് രക്ഷപ്പെട്ടോ ആ ആളിന്ന് തന്‍റെ മുന്നില്‍ നില്‍ക്കുന്നു
അമ്മ തന്നോട് കാണേണ്ടെന്ന് പറഞ്ഞത് ചുമ്മാതല്ല
ദച്ചു ഉമിനീരിറക്കി ഹരിയെ ഒന്ന് നോക്കി
അവന്‍റെ മുഖത്തെ ഭാവം ദച്ചൂന് മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല
*(തുടരും….)*

by