രചന – ശംസിയ ഫൈസൽ
നന്ദു ഫോണ്‍ അര്‍പ്പണക്ക് കൊടുത്ത് പോയതും അവളൊന്ന് ഊറി ചിരിച്ച് ഫോണ്‍ കാതോട് ചേര്‍ത്തു
ദച്ചുവും അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കാത്തിരിക്കായിരുന്നു
”എന്താണ് ദച്ചു മോളെ തീരെ അനുസരണയില്ലല്ലൊ.,,
അര്‍പ്പണ പരിഹാസത്തോടെ പറഞ്ഞു
”എന്താണാവോ മാഡം ഞാന്‍ അനുസരിക്കേണ്ടത് ?
ദച്ചു അതേ ടോണില്‍ തിരിച്ച് ചോദിച്ചു
”നീയെന്താടീ കളിക്കാണോ ?
ഈയിടയായി നിനക്ക് വല്ലാതെ ധൈര്യം വന്നിട്ടുണ്ട്.
എന്ന് കരുണി എനിക്കൊരു പേടിയുമില്ല കെടാന്‍ പോകുന്നതിന്‍റെ മുമ്പുള്ള ആളി കത്തലായി ഞാന്‍ കണ്ടോളാം.,,
അര്‍പ്പണ പറഞ്ഞു
”അതിനെന്താ ചേച്ചി എങ്ങനെ വേണെമെങ്കിലും കണ്ടോ ?
”നീ കിടന്ന് തുള്ളല്ലെ കൊച്ചെ.,
ഞാനിപ്പോള്‍ നന്ദൂന്‍റെ അടുത്താണെന്നുള്ള ബോധം നിനക്ക് വേണം.,
നീ നേരത്തെ അവന്‍റെ കോള്‍ എടുക്കാതെ നിന്നപ്പോള്‍ ഞാന്‍ കരുതി നീ ഒഴിഞ്ഞ് പോയെന്ന്.,
പക്ഷെ നീ വീണ്ടും അവന്‍റെ മേലെ കടിച്ച് തൂങ്ങി നില്‍ക്കാണ്.,,
എന്തിനാണ് ആവിശ്യമില്ലാത്ത ഇടത്ത് നില്‍ക്കുന്നത് ഒഴിവാക്കി പൊക്കൂടെ.,,
അര്‍പ്പണ പുച്ഛത്തോടെ ദച്ചൂനോട് ചോദിച്ചു
”ആരിത് പറയുന്നത്.,
നീയല്ലെ പെണ്ണും പിള്ളെ കടിച്ച് തൂങ്ങി നില്‍ക്കുന്നത്.,
എന്‍റെ ഭര്‍ത്താവാണ് നന്ദു,
മറ്റൊരാളെ ഭര്‍ത്താവിനെ ആഗ്രഹിക്കാന്‍ തനിക്ക് നാണമില്ലെ ?
ദച്ചു ചോദിച്ചു
”ഇല്ലടീ ഇല്ല.,,
ഞാന്‍ ആഗ്രഹിക്കുന്നത് നേടിയെടുക്കും.,
നീ നാട്ടില്‍ കിടന്ന് വായിട്ടലച്ചാലൊന്നും ഒരു കാര്യവും ഇല്ല.,
ഞാനിവിടെ നിന്നൊരു കളി കളിക്കും അതിന്‍റെ അവസാനം നന്ദു എന്‍റേതാകും.,
അത് കണ്ട് നീ നെഞ്ച് പൊട്ടി മരിക്കുന്നത് എനിക്ക് മനസ്സ് നിറഞ്ഞ് കാണണം.,,
”അത് തിരിച്ച് ഞാന്‍ കാണേണ്ടി വരും.,
പറയുന്നത് കൊണ്ടൊന്നും തോന്നരുത് നല്ലൊരു മെന്‍റല്‍ ഹോസ്പിറ്റലില്‍ കാണിക്കുന്നത് നല്ലതാ.,
പെട്ടന്ന് ചികിത്സിച്ചാല്‍ ചിലപ്പോള്‍ മാറ്റമുണ്ടാകും.,
ഇല്ലെങ്കില്‍ മുഴു ഭ്രാന്തായി റോഡിലൂടെ തെണ്ടി നടക്കേണ്ടി വരും.,,
ദച്ചു പറഞ്ഞതും അര്‍പ്പണ ദേഷ്യം കൊണ്ട് പല്ല് കടിച്ചു
”ച്ഛീ നിര്‍ത്തെടീ നരുന്ത് പെണ്ണെ.,
എന്‍റെ സ്വഭാവം നിനക്ക് ശെരിക്കറിയാലോ ?
എന്നെ കൂടുതല്‍ ദേഷ്യം പിടിപ്പിച്ചാല്‍ നിന്‍റെ കുടുംബം ചുട്ട് കരിയുന്നത് നീ കാണേണ്ടി വരും.,,
”ഹോ ഞാനങ് പേടിച്ച് പോയി.,
ദച്ചു കൂസാക്കാതെ പറഞ്ഞു
”നീ പരിഹസിച്ചോടീ നീ അലറി കരയാന്‍ ഇനി അധിക നാളൊന്നും ഇല്ല.,
നന്ദു ഇവിടെ ഉള്ളത് കൊണ്ട് മാത്രം ഇപ്പൊ ഞാന്‍ കൂടുതല്‍ പറയുന്നില്ല.,
ഞാന്‍ നന്ദൂന്‍റെ കൂടെയുള്ള ഒാരോ ഫോട്ടോസും അയക്കാം നീയത് കണ്ട് നെഞ്ച്പൊട്ടി കരയ്.,,
ദച്ചു തിരിച്ചെന്തെങ്കിലും പറയുന്നതിന് മുമ്പ് അര്‍പ്പണ ഫോണ്‍ കട്ടാക്കി
”ഇതിനൊക്കെ ഈ പരുവത്തിലാക്കിയ അവളെ അച്ഛനെ വേണം ആദ്യം തല്ലാന്‍.,
മനസ്സ് മുയുവന്‍ വാശിയും പ്രതികാരവും കുത്തി നിറച്ചേക്കാണ്.,,
ദച്ചു പിറു പിറുത്ത് വാട്സാപ്പ് ഒാണ്‍ ചെയ്ത് അര്‍പ്പണയുടെ നമ്പറെടുത്തു
നന്ദു അവളെ ഐയര്‍പോട്ടില്‍ റോസ് കൊടുത്ത് സ്വീകരിക്കുന്ന വീഡിയോ ആണ് ആദ്യത്തേത്
പിന്നീട് നന്ദൂന്‍റെ തോളില്‍ കൈയ്യിട്ട് നില്‍ക്കുന്ന രണ്ട് മൂന്ന് ഫോട്ടോസും
ദച്ചൂനത് കണ്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല
ദച്ചു ഫോണ്‍ മാറ്റി വെച്ച് ബുക്കെടുത്ത് പഠിച്ചു
വിശപ്പിന്‍റെ വിളി വന്നതും താഴേക്കിറങ്ങി ചെന്നു
അപ്പോയേക്കും അച്ഛനും ഷോപ്പില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ വന്നിരുന്നു
അച്ഛനും അമ്മയും ദച്ചുവും കൂടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു
ദച്ചു ഉച്ചമയക്കവും കഴിഞ്ഞ് ഒന്ന് അമ്പലത്തില്‍ പോകാനായി ഒരു ധാവണി ഒക്കെ ഉടുത്തിറങ്ങി
കുറേ നാളായി അമ്പലത്തിലൊക്കെ പോയിട്ട്
”നീ ഈ വയ്യാത്ത സമയത്ത് എവിടേക്കാ ദച്ചൂ ?
”ഞാനൊന്ന് അമ്പലത്തില്‍ പോയി തൊഴുതിട്ട് വരാം അമ്മാ.,
ദച്ചു അമ്മയോട് പറഞ്ഞ് അവിടെന്നിറങ്ങി
മൂളിപ്പാട്ടും പാടി കാണുന്നവരോടൊക്കെ കുശലന്വേഷണം നടത്തി അമ്പലത്തിലേക്ക് നടന്നു
ഒരുപാട് ഒാര്‍മകളുള്ള അമ്പലമാണ്
അമ്പലത്തില്‍ കയറുമ്പോള്‍ അറിയാതെ ചുണ്ടിലൊരു ചിരി വിടരും
നന്ദു എപ്പോയും കാണാന്‍ വരുന്നത് ഈ അമ്പലത്തിലേക്കായിരുന്നു
അന്നെല്ലാം സ്ഥിരം സന്ദര്‍ഷകയായിരുന്നു താനും
പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞതിന് ശേഷവും കാണാന്‍ തിരിഞ്ഞെടുക്കുന്ന സ്ഥലം അമ്പലം തന്നെയായിരുന്നു
അമ്പലത്തിന്‍റെ ഒാരോ മുക്കും മൂലയും ഒാരോ അനുഭവങ്ങള്‍ തന്നയിടങ്ങളാണ്
ദച്ചു അകത്തേക്ക് കയറി തൊഴുത് പ്രാര്‍ത്ഥിച്ചു
കണ്ണ് നിറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ ഒന്നെ ഉണ്ടായിരുന്നുന്നൊള്ളു നന്ദൂനെ തന്നില്‍ നിന്നകറ്റരുതെന്ന്
ചന്ദനം തൊട്ട് അമ്പലത്തിന്‍റെ ഉള്ളിലൂടെ ചുമ്മാ നടന്നു
അവസാനം അമ്പല കുളത്തിനടുത്ത് വന്ന് നിന്നു
ഒരുപാട് പ്രണയ നിമിഷങ്ങള്‍ക്ക് സാക്ഷിയായ സ്ഥലമാണ്
ആദ്യമായി ചേട്ടമ്മാരോട് തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞയിടം
ദച്ചു ഒരു ചിരിയോടെ എല്ലാം ഒാര്‍ത്തെടുത്തു
അന്നത്തെ പ്രണയത്തിന് പ്രത്യേക ഭംഗിയുണ്ടായിരുന്നു
ആരും അറിയാതെ കണ്ണും കണ്ണും നോക്കിയതും പലരുടേയും കണ്ണ് വെട്ടിച്ച് ഒരുമിച്ച് കാണുന്നതും പരസ്പരം കൈകള്‍ കോര്‍ത്ത് വെള്ളത്തില്‍ കാലിട്ട് സംസാരിച്ചിരിക്കുന്നതും എല്ലാം ആലോചിക്കുമ്പോള്‍ അന്നത്തേക്കാള്‍ ഇന്നത് പ്രത്യേകം ആസ്വദിക്കാന്‍ പറ്റുന്നുണ്ട്
ഇപ്പോള്‍ ഒന്നായിട്ടും ഭാര്യയെന്ന സ്ഥാനത്തേക്കെത്തിയിട്ടും ചുറ്റും പ്രശ്നങ്ങള്‍ക്കിടയില്‍ പ്രണയിക്കേണ്ട അവസ്ഥ
എല്ലാ പ്രശ്നങ്ങളും തീര്‍ത്തിട്ട് ഒരിക്കല്‍ കൂടെ നന്ദേട്ടനെ കൂട്ടി ഇങ്ങോട്ട് വരണം
ദച്ചു കുറേ സമയം അവിടെ തന്നെ സമയം ചിലവഴിച്ചു
”മോനെ എന്‍റെ ഒരു ഫോട്ടോ എടുത്ത് തരോ ?
അത് വഴി പോയ കുട്ടിയോട് ദച്ചു തന്‍റെ ഫോട്ടോ എടുപ്പിച്ചു
അമ്പല കടവില്‍ തനിച്ച് നില്‍ക്കുന്ന ഫോട്ടോ
ദച്ചു ഫോട്ടോ നന്ദൂനയച്ചു കൂടെ ഫീലിംങ് എലോണ്‍ എന്നും എഴുതി അയക്കാന്‍ മറന്നില്ല
നന്ദൂനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്.,
ഇനി നിന്നാല്‍ കരഞ്ഞ് പോകുമെന്ന് തോന്നിയതിനാല്‍ ദച്ചു പതിയെ വീട്ടിലേക്ക് നടന്നു
ഇങ്ങോട്ട് വന്ന സന്തോഷം തിരിച്ച് പോകുമ്പോള്‍ ഉണ്ടായിരുന്നില്ല
നന്ദൂനെ കാണാനും ചേര്‍ത്ത് പിടിച്ചൊന്ന് ചുംബിക്കാനും അവളെ മനസ്സ് കൊതിച്ചു
നന്ദൂന്‍റെ കൂടെയുള്ള ഒരുപാട് ഒാര്‍മകളുമായി വീട്ടിലേക്ക് നടക്കുമ്പോയാണ് പെട്ടന്ന് മുന്നിലേക്കൊരു ബൈക്ക് ബ്രേക്കിട്ട് നിര്‍ത്തിയത്
ദച്ചു ഒന്ന് ഞെട്ടി പിറകിലേക്ക് രണ്ടടി വെച്ച് തല ഉയര്‍ത്തി നോക്കി
ഹെല്‍മറ്റ് ഊരി ബൈക്കില്‍ നിന്നിറങ്ങുന്ന ഹരിയെ കണ്ട് ദച്ചൂന്‍റെ മുഖം മാറി
ഒരു വാക്ക് തര്‍ക്കത്തിന് താല്‍പര്യം ഇല്ലാത്തതിനാല്‍ ദച്ചു ഒന്നും മിണ്ടാതെ വഴി മാറി പോകാന്‍ നിന്നതും ഹരി അവളെ മുന്നില്‍ വന്ന് നിന്നു
”ഒന്ന് മാറിക്കെ എനിക്ക് പോകണം.,,
ദച്ചു ഹരിയെ നോക്കി
”ഹാ എന്നോട് സംസാരിക്കാതെ പോകാണോ ദച്ചൂട്ടീ..,,
”തന്നോട് സംസാരിക്കാന്‍ എനിക്കൊരു താല്‍പര്യവും ഇല്ല.,
ഞാനെന്‍റെ കാര്യം നോക്കി സമാധാനത്തോടെ പൊക്കോട്ടെ പ്ലീസ്,,
ദച്ചു അവന് നേരെ കൈ കൂപ്പി
”പക്ഷെ എനിക്ക് നല്ല താല്‍പര്യം ഉണ്ട്.,
ഒന്നുമില്ലെങ്കില്‍ നമ്മള്‍ കല്ല്യാണം കഴിക്കേണ്ടവരല്ലെ.,,
”കല്ല്യാണം കഴിക്കുമ്പോള്‍ അല്ലെ അപ്പോള്‍ നോക്കാം.,,
എത്ര കിട്ടിയാലും നന്നാകാന്‍ വയ്യല്ലെ.,
എന്നെ ശല്യം ചെയ്താല്‍ വീണ്ടും ജയിലില്‍ പോയി കിടക്കേണ്ടി വരും.,,
ദച്ചു മുന്നറിയിപ്പ് പോലെ പറഞ്ഞു
”അയ്യോ കുട്ടി ഭീഷണിപ്പെടുത്തിയതാണോ ?
നിന്‍റെ അമ്മായിഅച്ഛന്‍റേതാണോ പോലീസ് സ്റ്റേഷന്‍ അങ്ങേര് പറയുമ്പോയേക്കും എന്നെയെടുത്ത് ജയിലില്‍ ഇടാന്‍.,,
ഹരീടെ ശബ്ദം കടുത്തു
”അത് കൈയ്യിലിരിപ്പ് കൊണ്ടാ.,
മനുഷ്യനായി ജീവിച്ചാല്‍ മതി ഒരു പോലീസ് സ്റ്റേഷനിലും കയറേണ്ടി വരില്ല.,,
ദച്ചു പറഞ്ഞതും ഹരി പൊട്ടി ചിരിച്ചു
പെട്ടന്നുള്ള അവന്‍റെ ഭാവമാറ്റം കണ്ട് ദച്ചു ഒന്ന് ഞടുക്കി
അവള്‍ ഉമിനീരിറക്കി ചുറ്റും നോക്കി
അടുത്തൊന്നും ആരെയും കാണാനില്ല
ദച്ചു ഹരിയെ ഒന്ന് നോക്കി പെട്ടന്ന് ഒാടി പോകാന്‍ നിന്നതും അവളെ കൈയ്യില്‍ പിടി വീണിരുന്നു
*(തുടരും..)*

by